പെസഹ അപ്പം
പെസഹ വ്യാഴമെന്നാല്‍ ക്രൈസ്തവരെ സംബന്ധിച്ച് പ്രധാനപ്പെട്ട ഒരു ദിവസമാണ്. യേശു ക്രിസ്തു തന്റെ ശിഷ്യര്‍ക്കൊപ്പം പെസഹാ പെരുനാള്‍ ആചരിച്ചതിന്റെ ഓര്‍മക്കാണ് ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്നും ഇതാചരിക്കുന്നത്. പെസഹാ വ്യാഴത്തില്‍ ഒഴിച്ചു കൂടാന്‍ പറ്റാത്ത ഒരു വിഭവമാണ് അപ്പവും പാലും. പ്രാര്‍ത്ഥനാപൂര്‍വമാണ് ഇവ പാചകം ചെയ്യുന്നത്. പ്രാര്‍ത്ഥനക്ക് ശേഷം കുടുംബനാഥന്‍ അപ്പം മുറിക്കല്‍ ശുശ്രൂക്കക്ക് നേതൃത്വം നല്‍കുന്നു. ഒരു സംസ്‌കാരത്തിന്റെ തന്നെ ഭാഗമായ പെസഹാ അപ്പത്തിന്റെ പാചക രീതിയാണ് ഇവിടെ വിശദീകരിക്കുന്നത്.
ചേരുവകള്‍
വറുത്ത അരിപ്പൊടി 2 കപ്പ്
തേങ്ങ ചിരകിയത് 1 1/4 കപ്പ്
ഉഴുന്ന് ഒരു പിടി (വെള്ളത്തിലിട്ട് കുതിര്‍ത്തത്)
ചുവന്ന ഉള്ളി 5- 6 എണ്ണം
വെളുത്തുള്ളി 2 അല്ലി
ഉപ്പ് ആവശ്യത്തിന്
വെള്ളം ആവശ്യത്തിന്
തേങ്ങ ചിരകിയത് 1 1/4 കപ്പ്
ഉഴുന്ന് ഒരു പിടി (വെള്ളത്തിലിട്ട് കുതിര്‍ത്തത്)
ചുവന്ന ഉള്ളി 5- 6 എണ്ണം
വെളുത്തുള്ളി 2 അല്ലി
ഉപ്പ് ആവശ്യത്തിന്
വെള്ളം ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം തന്നെ വെള്ളത്തില്‍ കുതിര്‍ത്ത ഉഴുന്ന് ആവശ്യത്തിന് വെള്ളം ചേര്‍ത്ത് നന്നായി അരച്ചെടുക്കുക്കണം. ഇതിന് പുറമേ ചിരകിയ തേങ്ങയും ജീരകവും പരുക്കനായി വേറെ തന്നെ അരച്ചെടുക്കണം. ചുവന്നുള്ളിയും വെളുത്തുള്ളിയും ഇതുപോലെ വേറെത്തന്നെ അരച്ച് കുഴമ്പുരൂപത്തിലാക്കണം. പിന്നീട് ഒരു വലിയ പാത്രത്തില്‍ അരിപ്പൊടിയെടുത്ത് ഇതിലേക്ക് അരച്ച് വച്ച ഉഴുന്നും തേങ്ങയും ചുവന്നുള്ളി- വെളുത്തുളളി പേസ്റ്റും ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് നല്ല കുഴമ്പു പരുവത്തില്‍ ആക്കുക. മൂന്ന് മണിക്കൂറിന് ശേഷം അപ്പച്ചെമ്പിന്റെ തട്ടില്‍ നിരത്തിയ വാഴയിലയിലേക്ക് ഈ മാവ് കോരിയൊഴിക്കുക. ഇതിന്റെ മുകളിലായി കുരുത്തോല കൊണ്ട് കുരിശ് ഉണ്ടാക്കി വക്കാം. ഇത് പതിനഞ്ച് മിനിട്ട് ആവിയില്‍ വേവിച്ചെടുക്കുക. പെസഹാ അപ്പം തയ്യാര്‍.
(ഷെഫ് രാമു ബട്ട്‌ലര്‍, റമദ കൊച്ചിയിലെ കോര്‍പ്പറേറ്റ് ഷെഫും ഫുഡ് ബിവറേ
http://www.mathrubhumi.com/food/recipes/others/pesaha-appam-recipe-malayalam-news-1.1042744ജസ് മാനേജരുമാണ്)
No comments:
Post a Comment
Please let us know what you think.. Please be considerate about others, their privacy and dignity when you comment..
Thanks
Admin