കുരിശിന് ഉപയോഗിച്ചത് ഒന്നര ടണ്‍ ഉരുക്ക്
ഇടുക്കി: സര്‍ക്കാര്‍ ഭൂമി കയ്യേറി സ്ഥാപിച്ച കുരിശ് നിര്‍മ്മിക്കാന്‍ ഒന്നര ടണ്‍ ഉരുക്ക് ഉപയോഗിച്ചതായി റവന്യൂ സംഘം.
പാപ്പാത്തിച്ചോലയില്‍ നിന്നും പിഴുതെടുത്ത കുരിശിന് ഇരുപത് അടി ഉയരമുണ്ട്. കുരിശടിക്കായി രണ്ട് മീറ്റര്‍ ആഴത്തിലും വ്യാസത്തിലും കോണ്‍ക്രീറ്റ് ബീം നിര്‍മ്മിച്ചു. ഉരുക്കുകൊണ്ടുള്ള ഗര്‍ഡറില്‍ സ്റ്റീല്‍ പാളി കൊണ്ട് പൊതിഞ്ഞാണ് കുരിശ് നിര്‍മ്മിച്ചത്. എത്ര ബലപ്രയോഗം നടത്തിയാലും കുരിശിന് ഇളക്കം തട്ടാത്ത തരത്തിലായിരുന്നു നിര്‍മ്മാണം.
ചിന്നക്കനാല്‍ വില്ലേജില്‍ നിന്ന് ഏഴ് കിലോമീറ്റര്‍ അകലെയുള്ള പാപ്പാത്തിച്ചോല താവളം ഭാഗത്ത് പണി നടത്താന്‍ കുരിശ് എത്തിച്ചത് ഹാരിസണ്‍ മലയാളത്തിന്റെ എസ്റ്റേറ്റ് ഭൂമിയിലൂടെയാണ്. എസ്റ്റേറ്റില്‍ സ്വകാര്യ ആവശ്യങ്ങള്‍ക്ക് മാത്രമാണ് ഈ വഴി ഉപയോഗിക്കുന്നത്.
പിഴുതെടുത്ത കുരിശ് ആറ് കഷണങ്ങളാക്കി ജെസിബിയിലും ജീപ്പുകളിലുമായി എത്തിച്ച് ചിന്നക്കനാല്‍ വില്ലേജ് ഓഫീസില്‍ സൂക്ഷിച്ചിരിക്കുകയാണ്. കുരിശ് സ്ഥാപിക്കാന്‍ നിര്‍മ്മിച്ച കോണ്‍ക്രീറ്റ് ബീം പിഴുതെടുത്ത് കുഴിയുണ്ടാക്കി മൂടുകയും ചെയ്തു. കുരിശ് നിര്‍മ്മിക്കാന്‍ രണ്ട് ലക്ഷത്തോളം രൂപ ചെലവഴിച്ചതായാണ് വിവരം.
ജന്മഭൂമി: http://www.janmabhumidaily.com/news609569#ixzz4erGG0bfO
No comments:
Post a Comment
Please let us know what you think.. Please be considerate about others, their privacy and dignity when you comment..
Thanks
Admin