Monday, 3 April 2017

കത്തോലിക്കാസഭയ്ക്കുവേണ്ടി 'കടുക്കാവെള്ളം'' തിളപ്പിക്കുന്നവര്‍ അറിഞ്ഞിരിക്കാന്‍!



http://www.manovaonline.com/news_detail/306/malayalam
 PrintBy 
about
09 - 03 - 2017
ത്തോലിക്കാസഭയുടെ ശുദ്ധീകരണമാണ് മനോവയുടെ പ്രഥമ ലക്‌ഷ്യം. അതുകൊണ്ടുതന്നെ, റോബിന്‍ എന്ന മുന്‍ വൈദീകനെ ന്യായീകരിക്കാന്‍ മനോവയ്ക്കു മനസ്സില്ല! എന്നാല്‍, ചില വസ്തുതകള്‍ പറയാതിരിക്കാന്‍ സാധിക്കുന്നുമില്ല. സിസ്റ്റര്‍ അഭയയുടെ മരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്കുശേഷം നീണ്ട ഇരുപത്തിയഞ്ചു വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ ശത്രുക്കള്‍ക്ക് ആഘോഷിക്കാന്‍ കിട്ടിയ അവസരമാണിത്. കത്തോലിക്കാവിരുദ്ധര്‍ ഇന്ന് ആഘോഷത്തിമിര്‍പ്പിലുമാണ്. ആഘോഷിക്കുന്നവര്‍ ആഘോഷിക്കട്ടെ; എപ്പോഴും കിട്ടുന്നതല്ലല്ലോ! ഒരുവശത്ത്‌ ആഘോഷം നടക്കുമ്പോഴും വേദനയില്‍നിന്ന്‍ ഉടലെടുത്ത നിസംഗതയുമായി കഴിയുന്ന ഒരു വിശ്വാസസമൂഹം ഇവിടെയുണ്ട്. അതുപോലെതന്നെ, ഒരുവന്റെ ചെയ്തിമൂലം അവഹേളിക്കപ്പെടുന്ന നിഷ്കളങ്കരായ വൈദീകസമൂഹവുമുണ്ട്.
ഇവിടെ മനോവയുടെ ദൗത്യം ആരുടെയെങ്കിലും പക്ഷത്തുനിന്ന് സാന്ത്വനമേകുക എന്നതല്ല; മറിച്ച്, മൂന്നു വിഭാഗങ്ങളോടായി ചില അപ്രിയസത്യങ്ങള്‍ വെളിപ്പെടുത്തുക എന്നതാണ്! സഭയുടെ നേതാക്കന്മാരെന്നു പറയപ്പെടുന്ന വിഭാഗത്തോടും, സഭയുടെ ശക്തിയും തേജസുമായ വിശ്വാസികളോടും പറയാനുള്ളത് അവസാനം പറയാം. അതുനുമുമ്പായി പരിഗണിക്കപ്പെടേണ്ട മറ്റൊരു വിഭാഗമുണ്ട്. കത്തോലിക്കാസഭയെ കടുക്കാവെള്ളം കുടിപ്പിക്കാന്‍ വെള്ളം തിളപ്പിക്കുന്ന കപടസദാചാരത്തിന്റെ ആള്‍രൂപങ്ങളോടാണ് ആദ്യമായി പറയാനുള്ളത്.
സദാചാര കമ്മിറ്റിയുടെ കടുക്കാവെള്ളം!
കേരളത്തിലെ മാധ്യമങ്ങളും സാംസ്കാരിക നായകരും അടങ്ങുന്ന നാലാംലിഗക്കാരോട് ചിലതു പറയാനുണ്ട്. എന്തെന്നാല്‍, നിങ്ങള്‍ ഇന്നു നടത്തിക്കൊണ്ടിരിക്കുന്ന ആഘോഷങ്ങളുടെ ആരവം അവസാനിക്കുമ്പോള്‍ ഒരു ആത്മപരിശോധന നടത്തണം. റോബിന്‍ എന്ന മനുഷ്യന്‍ കത്തോലിക്കാസഭയിലെ ഒരു വൈദീകനായിരുന്നു. കുറച്ചുകാലം മുമ്പുവരെ റോബിന്‍ നിങ്ങളിലൊരുവനായിരുന്നു. നാളെ നിങ്ങള്‍ പിടിക്കപ്പെടുന്നതുവരെ മാത്രം നിലനില്‍ക്കുന്നതാണ് നിങ്ങളിലെ സദാചാരത്തിന്റെ അപ്പോസ്തോലിക പട്ടമെന്നു നിങ്ങള്‍ മറക്കരുത്. നിങ്ങളുടെ സദാചാരബോധത്തിന്റെ ആയുസ്സ് നിര്‍ണ്ണയിക്കാന്‍ ആര്‍ക്കും സാധിക്കില്ല. പിടിക്കപ്പെടുന്നതുവരെ റോബിനെപ്പോലെ നിങ്ങള്‍ക്കും ഈ പൊയ്മുഖം ധരിക്കാം. അതിനുശേഷം, നിങ്ങള്‍ തിളപ്പിച്ചുവച്ചിരിക്കുന്ന കടുക്കാവെള്ളം നിങ്ങള്‍ക്കുതന്നെ കുടിക്കുകയും ചെയ്യാം. പിടിക്കപ്പെട്ട വ്യഭിചാരിണിയെ ചൂണ്ടി പിടിക്കപ്പെടാത്ത വ്യഭിചാരികള്‍ നടത്തുന്ന ആക്രോശങ്ങള്‍ പലതവണ ഈ ലോകം കേട്ടിട്ടുണ്ട്. അതുകൊണ്ട്, സദാചാരത്തിന്റെ വക്താക്കള്‍ ഒരുകാര്യം ഓര്‍ക്കുക; നിങ്ങളുടെ ഭവനങ്ങളില്‍ ഉള്ളതുപോലെതന്നെ കത്തോലിക്കാസഭ എന്ന വലിയ ഭവനത്തിലും ചീമുട്ടകളുണ്ട്. മുട്ട ചീഞ്ഞതാണെന്ന് അറിയുന്നതുവരെ ഭവനത്തില്‍ അതു സൂക്ഷിക്കപ്പെടും. അതിനാല്‍, ഒരു ചീഞ്ഞ മുട്ടയുടെ പേരില്‍ ഭവനത്തെ ഒന്നടങ്കം ചീഞ്ഞതായി പ്രഖ്യാപിക്കാന്‍ ശ്രമിക്കരുത്. അങ്ങനെയൊരു ശ്രമം ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത് മനോവയുടെ ശ്രദ്ധയില്‍പ്പെട്ടു. അതിനാല്‍ത്തന്നെ മനോവയ്ക്കു പ്രതികരിക്കാതിരിക്കാന്‍ കഴിയില്ല.
മാനന്തവാടി രൂപതയിലെ റോബിനോ, വത്തിക്കാനിലെ ഫ്രാന്‍സീസോ ആണ് കത്തോലിക്കാസഭ എന്ന അബദ്ധധാരണ ആരും വച്ചുപുലര്‍ത്തേണ്ട. എന്തെന്നാല്‍, ദൈവവചന വിരുദ്ധമായി പ്രവര്‍ത്തിക്കുകയോ പ്രസ്താവിക്കുകയോ ചെയ്യുന്ന ആരും സഭയുടെ ഭാഗമല്ല! കത്തോലിക്കാസഭ എന്നത് വിശുദ്ധരുടെ കൂട്ടായ്മയാണ്. അശുദ്ധര്‍ അതിനാല്‍ത്തന്നെ ഈ കൂട്ടായ്മയില്‍നിന്നു വിച്ഛേദിക്കപ്പെടും. അതായത്, സഭയുടെ ഭാഗമാണെന്നു ലോകം ചിന്തിക്കുന്നവരില്‍ പലരും അങ്ങനെയല്ല. മെമ്പര്‍ഷിപ്പ് നല്‍കി ആളെക്കൂട്ടുന്ന ഒരു പ്രസ്ഥാനമായി കത്തോലിക്കാസഭയെ ആരും കാണേണ്ടതില്ല. പേരുകൊണ്ട് ക്രിസ്ത്യാനികളായി അറിയപ്പെടുന്ന എല്ലാവരെയും ക്രിസ്ത്യാനികളോ കത്തോലിക്കാരോ ആയി പരിഗണിക്കുന്നതും ശരിയല്ല. എന്നാല്‍, സഭയുടെ ശുശ്രൂഷകളില്‍ വ്യാപരിക്കുന്ന വ്യക്തികള്‍സഭയുടെ ഭാഗമല്ലെന്നു വാദിക്കാന്‍ സാധിക്കില്ല. യഥാര്‍ത്ഥത്തില്‍ അങ്ങനെയല്ലെങ്കില്‍പ്പോലും ലോകത്തിന്റെ ദൃഷ്ടിയില്‍ അങ്ങനെയാണ്. എന്നിരുന്നാലും, റോബിന്‍ എന്ന വ്യക്തിയെപ്രതി കത്തോലിക്കാസഭയെ അടച്ചാക്ഷേപിക്കുന്ന നിലപാടിനെക്കുറിച്ച് സദാചാരക്കാര്‍ പുനര്‍വിചിന്തനം നടത്തിയേ തീരൂ. നിസ്വാര്‍ത്ഥമായ സേവനം സമൂഹത്തിനു ചെയ്തുകൊണ്ടിരിക്കുന്ന വിശുദ്ധരായ വൈദീകര്‍ കത്തോലിക്കാസഭയിലുണ്ട്. ജാതിയുടെയും മതത്തിന്റെയും അതിര്‍വരമ്പുകള്‍ പരിഗണിക്കാതെ സേവനം ചെയ്യുന്നവരെ നിങ്ങള്‍ കാണാതെപോകരുത്. സ്വന്തം ശരീരത്തില്‍നിന്നു വൃക്ക ദാനംചെയ്തപ്പോള്‍, ചിറമ്മേലച്ചന്‍ സ്വീകര്‍ത്താവിന്റെ മതമോ ജാതിയോ നോക്കിയില്ല! സമൂഹം പുറന്തള്ളിയ എയിഡ്സ് രോഗികളെ പരിചരിക്കാന്‍ ആരുമില്ലാത്തപ്പോള്‍, അവരെ സ്നേഹത്തോടെ പരിചരിക്കാന്‍ തയ്യാറായത് കത്തോലിക്കാ വൈദീകര്‍ മാത്രമാണ്.
ഇന്ന് പല സമുദായങ്ങളും സംഘടനകളും അനാഥമന്ദിരങ്ങള്‍ നടത്തുന്നുണ്ട്. സര്‍ക്കാരില്‍നിന്നും സര്‍ക്കാരിതര സംഘടനകളില്‍നിന്നും പണം സ്വീകരിച്ചുകൊണ്ട് ഇത്തരം സ്ഥാപനങ്ങള്‍ നടത്താന്‍ ഇന്ന്‍ വലിയ ബുദ്ധിമുട്ടില്ല. എന്നാല്‍, ഈ മേഖലയില്‍ സര്‍ക്കാരോ മറ്റു സംഘടനകളോ തിരിഞ്ഞുനോക്കാത്ത ഒരു കാലമുണ്ടായിരുന്നു. അന്ന് കത്തോലിക്കാസഭ മാത്രമേ അനാഥര്‍ക്ക് ആശ്രയമായി നിന്നിട്ടുള്ളൂ. സാംസ്ക്കാരിക നേതാക്കന്മാര്‍ എന്നപേരില്‍ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന നിങ്ങളെ നിങ്ങളാക്കിയതിനു പിന്നില്‍ ഒരു വൈദീകന്റെയെങ്കിലും കരമില്ലെന്നു നെഞ്ചത്ത് കൈവച്ചുകൊണ്ട് പറയാന്‍ നിങ്ങള്‍ക്കാകുമോ? ഇന്ന് കത്തോലിക്കാ വൈദീകരെ കടുക്കാവെള്ളം കുടിപ്പിക്കാന്‍ ഇറങ്ങിയിരിക്കുന്ന 'ജയശങ്കര്‍'മാരുടെ അമ്മമാരുടെ മാറ് മറയ്ക്കാന്‍ കഴിയുന്നുണ്ടെങ്കില്‍ അത് അയ്യങ്കാളിയുടെയോ നാരായണഗുരുവിന്റെയോ ഔദാര്യത്തിലല്ല; മറിച്ച്, ക്രിസ്ത്യന്‍ മിഷനറിമാരുടെ പോരാട്ടത്തിന്റെ പരിണിതഫലമാണ്. പുതിയ ചരിത്രകാരന്മാര്‍ ചരിത്രത്തെ വളച്ചൊടിച്ചപ്പോള്‍, അയ്യങ്കാളിക്കും നാരായണഗുരുവിനും മാത്രമായി അംഗീകാരങ്ങള്‍ നിജപ്പെടുത്തി! ചാവറയച്ചനും അര്‍ണോസ് പാതിരിയും മാത്രമല്ല, നിധീരിക്കല്‍ മാണിക്കത്തനാരും പുറത്തായി. നിങ്ങളുടെ പൂര്‍വ്വീകര്‍ കൊടുത്ത കടുക്കാവെള്ളത്തിന്റെ ബലത്തിലല്ല ഇവരെപ്പോലെ ആയിരക്കണക്കിന് കത്തോലിക്കാ വൈദീകര്‍ ബ്രഹ്മചര്യം സൂക്ഷിച്ചത്. ഏതൊരു മനുഷ്യരെയും എന്നതുപോലെ വികാരങ്ങളും വിചാരങ്ങളും ഉള്ളവര്‍ത്തന്നെയാണ് വൈദീകരും. ലൈംഗീകമായ ശേഷിക്കുറവോ മരവിപ്പോ ഉള്ളതുകൊണ്ട് സന്ന്യാസം സ്വീകരിച്ചവരാണ് ഇവരെന്നു കരുതേണ്ടാ. ഒന്നോ രണ്ടോ പത്തോ വ്യക്തികള്‍ക്ക് വിശ്വസ്തതയോടെ നിലനില്‍ക്കാന്‍ കഴിഞ്ഞില്ലെന്നു കരുതി കത്തോലിക്കാ വൈദീകരെ കല്യാണം കഴിപ്പിക്കാനോ വന്ധ്യംകരിക്കാനോ ആരും വരേണ്ട!
കത്തോലിക്കാസഭയെ പ്രതിക്കൂട്ടില്‍ നിര്‍ത്തി വിചാരണ ചെയ്യുന്ന നാലാംലിംഗക്കാരും സദാചാര സമിതികളും മറന്നുപോയെങ്കില്‍ ചില കാര്യങ്ങള്‍ക്കൂടി മനോവ ഓര്‍മ്മപ്പെടുത്താം. 104 ഉപഗ്രഹങ്ങളുമായി ഐ എസ് ആര്‍ ഓ ബഹിരാകാശം കീഴടക്കിയെന്ന് ഘോഷിച്ചപ്പോള്‍ നിങ്ങളോടൊപ്പം ഞങ്ങളുമുണ്ടായിരുന്നു. എങ്ങനെയാണെന്ന് അറിയില്ലെങ്കില്‍ കേട്ടോളൂ. ഇന്ത്യയുടെ യശസ് വാനോളം ഉയര്‍ത്തിയ ഇന്ത്യന്‍ സ്പേസ് റിസേര്‍ച്ച് ഓര്‍ഗനൈസേഷന്‍ ആദ്യമായി റോക്കറ്റ് വിക്ഷേപിച്ചത് ലാറ്റിന്‍ സഭ നല്‍കിയ മണ്ണില്‍നിന്നാണ്. കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്തിനടുത്ത് തുമ്പയില്‍ സ്ഥാപിച്ച 'തുമ്പ ഇക്വറ്റോറിയല്‍ റോക്കറ്റ് ലോഞ്ചിംഗ് സ്റ്റേഷനില്‍' നിന്ന് 1963 നവംബര്‍ 21 -ന് ഇന്ത്യയുടെ ആദ്യത്തെ സൗണ്ടിങ്ങ് റോക്കറ്റ് വിക്ഷേപിച്ചു! വിക്രം സാരാഭായി സ്പേസ് സെന്ററിനെക്കുറിച്ചു സദാചാര സമിതിക്കാര്‍ കേട്ടിട്ടില്ലെങ്കിലും നാലാംലിംഗക്കാര്‍ കേള്‍ക്കാതിരിക്കാന്‍ തരമില്ല! രാമജന്മഭൂമിക്കും ബാബറി മസ്ജിദിനും വേണ്ടി പരസ്പരം കടിച്ചുകീറുന്ന കാഴ്ച നാം കാണാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ പലതായി. എന്നാല്‍, തുമ്പയിലെ ബഹിരാകാശകേന്ദ്രത്തിനായി പള്ളിയിരുന്ന സ്ഥലം ചോദിച്ചപ്പോള്‍ യാതൊരു മടിയുംകൂടാതെ വിട്ടുകൊടുത്ത സഭയെയാണ് കടുക്കാവെള്ളം കുടിപ്പിക്കാന്‍ ചില അഭിനവ പകല്‍മാന്യന്മാര്‍ ഇറങ്ങിയിരിക്കുന്നത്! ഒരുപക്ഷെ നാളെയിതിന്റെ പിതൃത്വവും ഏതെങ്കിലും അയ്യപ്പന്റെയമ്മ ഏറ്റെടുക്കില്ലെന്നു പറയാന്‍ കഴിയില്ല. കാരണം, ഇതുവരെയുള്ള ചരിത്രം നല്‍കുന്ന പാഠമിതാണ്!
ഒരു വ്യക്തിയുടെ ചെയ്തികളെപ്രതി കത്തോലിക്കാസഭയെ ആക്ഷേപിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് മറ്റേതെങ്കിലും മതവിഭാഗങ്ങളെ ഇത്തരത്തില്‍ വിചാരണ ചെയ്യാന്‍ സാധിക്കുമോ? മറ്റിതര മതവിഭാഗങ്ങളിലെ ആചാര്യന്മാരുടെ പീഡനകഥകള്‍ ആഴ്ചയിലൊരിക്കല്‍ എന്നപോലെ കേള്‍ക്കാറുണ്ട്. മദ്രസയിലെ അദ്ധ്യാപകരാല്‍ പീഡിപ്പിക്കപ്പെടുന്ന കുഞ്ഞുങ്ങളുടെ കഥകള്‍ ദിനംപ്രതി കേള്‍ക്കുന്നു. ഹൈന്ദവ സന്ന്യാസിമാരുടെ പീഡനത്തിനിരയായിട്ടുള്ള കുഞ്ഞുങ്ങളും അനേകരാണ്. ഇവരൊക്കെ പിടിക്കപ്പെട്ടപ്പോള്‍ നാലാംലിംഗക്കാരുടെ ചാനല്‍ ചര്‍ച്ചകള്‍ ആരും കണ്ടില്ല. ഒരു ചെറിയ വാര്‍ത്തയ്ക്കപ്പുറം എന്തു ചര്‍ച്ചയാണ് നിങ്ങള്‍ നടത്തിയത്. പീഡനങ്ങളെ ആഘോഷമാക്കുന്ന നപുംസക മാധ്യമങ്ങളെ പ്രോത്സാഹിപ്പിക്കാനല്ല ഇത് ചോദിക്കുന്നത്. മറിച്ച്, അവര്‍ക്കൊന്നുമില്ലാത്ത എന്തു പ്രത്യേകതയാണ് റോബിന്‍ എന്ന വൈദീകന്റെ പ്രവര്‍ത്തിയില്‍ കണ്ടത്. റോബിന്‍ ചെയ്തത് ഏറ്റവും ഹീനമായ പ്രവര്‍ത്തിയാണെന്ന് സമ്മതിച്ചുകൊണ്ടുതന്നെയാണ് നിങ്ങളോട് ഈ ചോദ്യം ഉന്നയിക്കുന്നത്. മദ്രസാദ്ധ്യാപകന്‍ പീഡിപ്പിക്കുമ്പോള്‍ ഇസ്ലാമിക സമൂഹത്തെയോ, ആള്‍ദൈവങ്ങള്‍ പീഡിപ്പിക്കുമ്പോള്‍ ഹൈന്ദവ സമൂഹത്തെയോ ഒന്നടങ്കം വിചാരണചെയ്യുന്ന രീതി ആരും കണ്ടിട്ടില്ല. വിചാരണ ചെയ്യപ്പെടരുത് എന്നതുതന്നെയാണ് മനോവയുടെ അഭിപ്രായം. എന്നാല്‍, റോബിന്‍ എന്ന വ്യക്തിയുടെ നീചമായ പ്രവര്‍ത്തിക്ക് എല്ലാ കത്തോലിക്കാ വൈദീകര്‍ക്കും കടുക്കാവെള്ളം വിധിക്കുന്ന വൈദ്യന്മാര്‍ തങ്ങളുടെ തനിനിറമാണ് വെളിപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ഏഷ്യാനെറ്റ് ചാനലില്‍ ഇരുന്നുകൊണ്ട് സദാചാരം ഘോഷിക്കുന്ന വിനു ജോണിന് കത്തോലിക്കരെ പറയുന്ന സുഖമൊന്നും ഇസ്ലാമിനെയോ ഹിന്ദുവിനെയോ പറഞ്ഞാല്‍ കിട്ടില്ല! ക്രിസ്തീയ സഭകളില്‍ സ്ഥാനംപിടിച്ചിട്ടുള്ള ക്രിസ്തീയവിരുദ്ധരുടെ പ്രതിനിധിയില്‍നിന്ന് ഇതിലേറെ ആരും പ്രതീക്ഷിക്കുന്നില്ല.
ജോമോന്‍ പുത്തന്‍പുര എന്ന മാനസീകരോഗിയെയും സഭയില്‍നിന്ന് ആട്ടിയിറക്കപ്പെട്ട ജെസ്മിയെയും വിളിച്ചിരുത്തി സദാചാരി ചമയുന്ന വിനുവും കൂട്ടര്‍ക്കും ക്രിസ്ത്യാനികളുടെ സഹിഷ്ണുത നന്നായറിയാം. എന്നാല്‍, ഈ സഹിഷ്ണുത ബലഹീനതയായി കരുതുന്നവര്‍ ആരുതന്നെയായിരുന്നാലും ക്രിസ്ത്യാനികള്‍ക്ക് അവര്‍ തൃണമാണ്! കത്തോലിക്കാസഭയെ ദുഷിക്കാന്‍ വീണുകിട്ടുന്ന അവസരങ്ങളെല്ലാം ആസ്വദിക്കുന്ന ജെസ്മിയുടെ കവലപ്രസംഗങ്ങള്‍ പലരും കേട്ടിട്ടുള്ളതാണ്. സഭയെ ദ്രോഹിക്കണമെന്ന് ആര്‍ക്കെങ്കിലും മോഹം തോന്നുമ്പോഴൊക്കെ ജെസ്മിയുടെ സേവനം സ്വീകരിക്കാന്‍ ഇവര്‍ ഓടിനടക്കുന്നു. സഭാവിരുദ്ധമായ ചെയ്തികളുടെ പരിണിതഫലമായി പുറത്താക്കപ്പെട്ടതിനുശേഷം ജെസ്മി എന്ന സ്ത്രീ നടത്തുന്ന നുണപ്രചരണങ്ങളുടെ വിശദാംശങ്ങളിലേക്ക് തത്ക്കാലം മനോവ കടക്കുന്നില്ല. എന്നാല്‍, ഇവളുടെ സേവനം ആസ്വദിക്കുന്നവരും ചില സ്ഥാപിത താത്പര്യങ്ങളെ താലോലിക്കുന്നവരാണെന്നു പറയാതെവയ്യ! സ്വന്തം മാതാപിതാക്കളെ കത്തോലിക്കാസഭയുടെ അഗതിമന്ദിരത്തില്‍ തള്ളിയിട്ട്, ഈ സഭയ്ക്കെതിരേ കോടതികള്‍ കയറിയിറങ്ങുന്ന മനോവൈകല്യം ബാധിച്ച വ്യക്തിയെ സാമൂഹ്യപ്രവര്‍ത്തകന്‍ എന്നു പ്രശംസിക്കുന്ന മാധ്യമങ്ങളുടെ ലക്‌ഷ്യം തിരിച്ചറിയാന്‍ വിശ്വാസികള്‍ക്കു സാധിക്കും!
നേരിന്റെ പക്ഷത്തുനിന്നു മാധ്യമങ്ങള്‍ പ്രവര്‍ത്തിച്ച കാലമുണ്ടായിരുന്നു. അന്നൊന്നും മാധ്യമപ്രവര്‍ത്തനം ഒരു കച്ചവടമായി അധഃപതിച്ചിരുന്നില്ല. നവോത്ഥാനരംഗത്ത് നിസ്തുലമായ സേവനം വഹിക്കാന്‍ മാധ്യമങ്ങള്‍ക്കു കഴിഞ്ഞിരുന്നു. എന്നാല്‍, ഇന്നത്തെ സ്ഥിതി അതല്ല; ചാനല്‍ 'റേറ്റിംഗ്' കൂട്ടാന്‍ ആരെ കൊല്ലാനും നാലാംലിംഗക്കാര്‍ക്കു മടിയില്ല. ഒരായുസ്സുകൊണ്ട് നേടിയെടുത്ത സല്‍പ്പേരിനെ ഒരു നിമിഷംകൊണ്ട് ഇല്ലാതാക്കാന്‍ മാധ്യമങ്ങള്‍ക്കു കഴിയും. ഇത്തരത്തിലുള്ള അനേകം സംഭവങ്ങള്‍ക്ക് കേരളം സാക്ഷ്യംവഹിച്ചിട്ടുണ്ട്. നമ്പിനാരായണന്‍ എന്ന ശാസ്ത്രജ്ഞനെ ദേശദ്രോഹിയായി മുദ്രകുത്തിയത് നാലാംലിംഗക്കാരാണ്. മാധ്യമങ്ങളുടെയും സാംസ്കാരിക നപുംസകങ്ങളുടെയും ഇരയായി അപമാനിക്കപ്പെട്ട ബെനഡിക്റ്റ് അച്ചനെക്കുറിച്ച് മാധ്യമങ്ങള്‍ മറന്നുപോയോ? മറിയക്കുട്ടി കൊലക്കേസില്‍ പ്രതിയാക്കി ഈ വൈദീകനെ ജയിലിലടച്ചത് ആരാണ്? സാംസ്കാരിക 'കുബുദ്ധികള്‍' ഇദ്ദേഹത്തെക്കുറിച്ചു സിനിമയും നോവലുകളും ഇറക്കിയില്ലേ? സഭയെ ഒന്നടങ്കം പ്രതിക്കൂട്ടിലാക്കിക്കൊണ്ട് സാംസ്ക്കാരിക ആഭാസന്മാര്‍ അഴിഞ്ഞാടിയത് മറക്കാന്‍ സഭയ്ക്കു കഴിയില്ല. കത്തോലിക്കാസഭയെ കടുക്കാവെള്ളം കുടിപ്പിക്കാന്‍ ജയശങ്കരന്‍മാരും ജോയി മാത്യുമാരും നാലാംലിംഗക്കാരോടൊപ്പം അന്നും ശ്രമിച്ചിരുന്നു!
1966 ജൂണ്‍ 16- നു കൊല്ലപ്പെട്ട മറിയക്കുട്ടിയുടെ കുഞ്ഞിന്റെ പിതൃത്വം ബെനഡിക്റ്റ് അച്ചനുമേല്‍ ആരോപിക്കപ്പെടുകയും അതേമാസം 24- ന് അച്ചനെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. വ്യഭിചാരക്കുറ്റത്തിന് അറസ്റ്റ് ചെയ്യപ്പെടുന്ന ആദ്യത്തെ കത്തോലിക്കാ വൈദീകന്‍ ഇദ്ദേഹമാണ്. പിന്നീട്, കൊല്ലം സെഷന്‍സ് കോടതി ഈ വൈദീകന് അഞ്ചുവര്‍ഷത്തെ കഠിനതടവും വധശിക്ഷയും വിധിച്ചു. അപ്പീല്‍കോടതി വെറുതെവിട്ടുവെങ്കിലും, ജീവിതകാലം മുഴുവന്‍ ഈ അച്ചന്‍ അനുഭവിച്ച അപമാനഭാരം നീക്കിക്കളയാന്‍ സാംസ്ക്കാരിക ആഭാസന്മാര്‍ക്കു സാധിക്കുമോ? മുപ്പത്തിനാലു വര്‍ഷങ്ങള്‍ക്കുശേഷം യഥാര്‍ത്ഥ കൊലയാളിയുടെ ഭാര്യയില്‍നിന്നു സത്യം പുറത്തുവരുന്നതുവരെ സമൂഹം അച്ചനെ കൊലയാളിയായി കണ്ടു. അന്ന് ആഘോഷിച്ചവരുടെ തലമുറയിലെ ശേഷിപ്പുകളാണ് ഇന്നത്തെ നാലാംലിംഗക്കാര്‍! തങ്ങള്‍ക്ക് അനഭിമതരായവരെ ഉന്മൂലനം ചെയ്യാന്‍ ഏതു ഹീനമായ മാര്‍ഗ്ഗവും സ്വീകരിക്കുന്ന മാധ്യമങ്ങള്‍ ഈ ലോകത്തിനുതന്നെ ഭീഷണിയാണെന്ന് കാലം തെളിയിച്ചുകഴിഞ്ഞു.
തങ്ങള്‍ ഇരയുടെ പക്ഷത്താണെന്ന് തങ്ങളെത്തന്നെ പുകഴ്ത്താന്‍ നാലാംലിംഗക്കാര്‍ കിണഞ്ഞു ശ്രമിക്കാറുണ്ട്. ഇവര്‍ നിശ്ചയിക്കുന്നവരാണോ യഥാര്‍ത്ഥ ഇരകള്‍? 'ഫെമിനിസ്റ്റുകളുടെ' മനോവൈകല്യങ്ങളില്‍നിന്നു രൂപപ്പെടുന്ന ഇരകള്‍ക്കുവേണ്ടി നിരപരാധികളെ ഇരകളാക്കിയ സംഭവങ്ങളും നാം കണ്ടിട്ടുണ്ട്. ബെനഡിക്റ്റ് അച്ചന്‍ ഒരുദാഹരണം മാത്രമാണ്. മാധ്യമ വിചാരണയിലൂടെ ഉന്മൂലനം ചെയ്യപ്പെട്ട അനേകം നിരപരാധികളുടെ ദാരുണമായ ദുരന്തം ലോകത്തെ അറിയിക്കാന്‍ ആരുമില്ല. കാരണം, പത്രപ്രവര്‍ത്തനം മാഫിയാവത്ക്കരിക്കപ്പെട്ട കാലഘട്ടത്തിലാണ് നാമിപ്പോള്‍ ജീവിക്കുന്നത്. മുഖ്യധാരാമാധ്യമങ്ങള്‍ ഇന്ന് ഏറെ ഭയപ്പെടുന്നത് സമൂഹമാധ്യമങ്ങളെയാണ്. എന്തെന്നാല്‍, പത്രപ്രവര്‍ത്തക യൂണിയനില്‍ അംഗത്വമില്ലാത്തവരും, ആരുടെയെങ്കിലും കടിഞ്ഞാണിനാല്‍ നിയന്ത്രിക്കപ്പെടാത്തവരുമായ പൊതുസമൂഹത്തിനു ശബ്ദിക്കാനുള്ള വേദിയാണ് സമൂഹമാധ്യമങ്ങള്‍! സ്വതന്ത്രമായ നിലപാടുകള്‍ സ്വീകരിക്കാന്‍ സാധിക്കുന്നവര്‍, മുഖ്യധാരാ മാധ്യമങ്ങളുടെ കാപട്യം തുറന്നുകാണിക്കുന്നു. അതിനാല്‍ത്തന്നെ, ഈ മാധ്യമങ്ങള്‍ നാലാംലിംഗക്കാര്‍ക്കു ഭീഷണിയാണ്!
നേരോടെ, നിര്‍ഭയം, നിരന്തരം എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന മാധ്യമങ്ങള്‍ പറയുന്നതിലെ നേരിനെ തിരിച്ചറിയാന്‍ സാധിക്കാത്തിടത്തോളം ഇവര്‍ ഇനിയും അനേകരെ വധിക്കും. കോഴിക്കോട് പുതിയറയിലെ കുടുസ്സുമുറിയില്‍ ഇരുന്ന് 'ക്രൈം നന്ദകുമാര്‍' ചെയ്യുന്നതുതന്നെയാണ്, കൊച്ചിയിലെ ശീതീകരിച്ച സ്റ്റുഡിയോയില്‍ ഇരുന്ന് വിനു വി ജോണ്‍ ചെയ്യുന്നതും. രാത്രിയുടെ മൂന്നാം യാമത്തില്‍ നഗരത്തിന്റെ തെരുവുകളില്‍ സ്വന്തം ശരീരത്തിനു വിലപേശുന്ന സ്ത്രീകളുണ്ട്. അതേ നഗരത്തില്‍ത്തന്നെ ആഡംബര ഫ്ലാറ്റുകളിലും മാംസക്കച്ചവടം നടക്കുന്നുണ്ട്. ഇരുകൂട്ടരും നടത്തുന്നത് ഒരേ തൊഴിലാണെങ്കിലും വിലയിലും സമൂഹം നല്‍കുന്ന പരിഗണനയിലും ഉള്ള വ്യത്യാസം മാത്രമേ നന്ദകുമാറും ചാനല്‍ അവതാരകരും തമ്മിലുള്ളൂ. ചലച്ചിത്ര നടിമാര്‍ നടത്തുന്ന വ്യഭിചാരവും, മുല്ലപ്പൂചൂടി തെരുവില്‍ വിലപേശുന്ന സ്ത്രീകള്‍ നടത്തുന്ന വ്യഭിചാരവും തമ്മിലുള്ള വ്യത്യാസംപോലെ!
കൊട്ടിയൂര്‍ സംഭവത്തിലുള്ള ചര്‍ച്ചകള്‍ മറ്റു മാധ്യമങ്ങള്‍ അവസാനിപ്പിച്ചിട്ടും വിനു വി ജോണിനുള്ള രോഷം അടങ്ങാത്തതിന്റെ കാരണവും ഈ സഹിഷ്ണുതയാണ്‌. ഇത് ഇയാളുടെ സദാചാരബോധമോ  ഇരയോടുള്ള അനുകമ്പയോ ആയി കരുതാന്‍ കഴിയില്ല. വിനു എന്ന മാധ്യമപ്രവര്‍ത്തകന്റെ ധാര്‍ഷ്ട്യം പലപ്പോഴും നാം കണ്ടിട്ടുണ്ട്. മാധ്യമ ചര്‍ച്ചകള്‍ നിയന്ത്രിക്കുമ്പോഴുള്ള ഇയാളുടെ ശരീരഭാഷപോലും നിക്ഷ്പക്ഷമതികള്‍ക്ക് തിരിച്ചറിയാന്‍ കഴിയും. കുറ്റാരോപിതരെ കുറ്റവാളികളായി പ്രഖ്യാപിക്കാനുള്ള ഇയാളുടെ വ്യഗ്രതപോലും ദുരൂഹമാണ്.
റോബിനെ കുറ്റവാളിയായി മുദ്രയടിച്ചത് വിനുവാണെന്ന് മനോവ പറയുന്നില്ല. എന്നാല്‍, മറ്റു പലരെയും ഇയാള്‍ കുറ്റവാളിയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇരയുടെ പക്ഷത്താണ് താനെന്നു പ്രഖ്യാപിച്ചുകൊണ്ട്, ഇരയുടെ പേര് വെളിപ്പെടുത്താതിരിക്കുമെങ്കിലും, ഒരു മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ചര്‍ച്ച വീക്ഷിക്കുന്ന കൊച്ചുകുട്ടികള്‍ക്കുപോലും ഇരയെ ഇവന്‍ വ്യക്തമാക്കിക്കൊടുക്കും! ഇത് ഇയാളുടെ ഒരു മാനസീക വൈകല്യമാണ്! സ്ത്രീപീഡന വിഷയങ്ങള്‍ തിരഞ്ഞുപിടിച്ച് ചര്‍ച്ചചെയ്യുകയും, അത് നന്നായി ആസ്വദിക്കുകയും ചെയ്യുന്ന വ്യക്തിയാണ് ഇയാളെന്നു മനസ്സിലാക്കാന്‍ സാമാന്യബുദ്ധിയുള്ള ആര്‍ക്കും സാധിക്കും. സ്ത്രീകളുടെ പക്ഷത്താണെന്നു വാദിക്കുന്ന ഇക്കൂട്ടരിലൂടെയാണ് സ്ത്രീകള്‍ അപമാനിക്കപ്പെടുന്നത്. ചാനലുകള്‍ ഇരയുടെ പേര് വെളിപ്പെടുത്തുന്നില്ല എന്നത് വെറും പ്രഹസനം മാത്രമായിട്ടേ കാണാന്‍ കഴിയൂ. എന്തെന്നാല്‍, ഇന്നോളം ഇരയാക്കപ്പെട്ടിട്ടുള്ള സകലരെയും ലോകത്തിനു വ്യക്തമായി അറിയാം. എം വി ജയരാജന്റെ ഭാഷ കടമെടുത്താല്‍, മാധ്യമരംഗത്ത് 'പ്രകാശം പരത്തുന്നവന്‍' എന്ന വിശേഷണമായിരിക്കും വിനുവിന് ഏറ്റവും അനുയോജ്യം!
സമൂഹത്തോടുള്ള ഉത്തരവാദിത്വത്തെക്കാള്‍ തൊഴില്‍ നല്‍കിയ ചാനല്‍ മുതലാളിയുടെ ഇംഗിതത്തിനാണ് മാധ്യമപ്രവര്‍ത്തകര്‍ വിലനല്‍കുന്നത്. അതുകൊണ്ടുതന്നെയാണ് ഇവര്‍ 'നാലാംലിംഗക്കാര്‍' എന്നു വിളിക്കപ്പെടുന്നതും! റോബിന്‍ എന്ന വ്യക്തിയുടെ കാര്യത്തിലേക്കുതന്നെ മടങ്ങിവരാം. റോബിന്‍ കുറ്റം സമ്മതിച്ചുവെന്നത് നമുക്കറിയാം. ഒരു പ്രതി, താന്‍ ചെയ്ത കുറ്റം സമ്മതിച്ചതിനുശേഷവും ഇയാള്‍ വിചാരണ ചെയ്യപ്പെടേണ്ടതുണ്ടോ? ഇനി വേണ്ടത് ശിക്ഷവിധിക്കുക മാത്രമല്ലേ? അതിനുള്ള സംവീധാനങ്ങള്‍ ഇന്ത്യയിലുണ്ട്. എന്നാല്‍, പ്രതി കുറ്റം സമ്മതിച്ചതിനുശേഷവും വിചാരണകള്‍ അവസാനിപ്പിക്കാത്ത മാധ്യമങ്ങളുടെ ഉദ്ദേശശുദ്ധി ദുരൂഹമാണ്! മാധ്യമങ്ങള്‍ ലക്ഷ്യമിടുന്നത് റോബിന്‍ എന്ന വ്യക്തിയെയല്ല; മറിച്ച്, കത്തോലിക്കാസഭയെയാണ് എന്ന യാഥാര്‍ത്ഥ്യമല്ലേ നാമിവിടെ തിരിച്ചറിയേണ്ടത്? ഒരു വ്യക്തിയുടെ പാപഭാരം മുഴുവന്‍ ഒരു സമൂഹത്തിനുമേല്‍ ചുമത്താന്‍ നടത്തുന്ന നീചമായ നീക്കങ്ങള്‍ മാധ്യമ ധാര്‍മ്മീകതയ്ക്കു ചേരുന്നതല്ല. റോബിന്‍ എന്ന വ്യക്തിയെ സംരക്ഷിക്കാന്‍ ശ്രമിച്ചവര്‍ സഭയുടെ അകത്തും പുറത്തുമുണ്ടാകാം. എന്നാല്‍, സഭയാണ് റോബിനെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതെന്ന് ആരും പറയരുത്. സഭ എന്നത് ഏതെങ്കിലും വ്യക്തികളല്ല; വിശ്വാസികളുടെ സമൂഹമാണ്. വൈദീകാരോ മെത്രാന്മാരോ പോപ്പോ നടത്തുന്ന വ്യക്തിപരമായ ഇടപെടലുകളെ സഭയുടെ ഇടപെടലുകളായി പ്രചരിപ്പിക്കാന്‍ ആരും ശ്രമിക്കേണ്ടാ!
സഭയുടെ ശുശ്രൂഷകള്‍ ഏറ്റെടുത്തിട്ടുള്ള വ്യക്തികള്‍ ആരായിരുന്നാലും, തങ്ങള്‍ ശുശ്രൂഷിക്കുന്നത് പരിശുദ്ധമായ സഭയെയാണെന്ന ഉത്തമ ബോധ്യത്തോടെയായിരിക്കണം എന്നകാര്യത്തില്‍ തര്‍ക്കമില്ല. ഇത് വ്യക്തിതലത്തില്‍ ഓരോരുത്തര്‍ക്കുമുണ്ടായിരിക്കേണ്ട ജാഗ്രതയാണ്. ഇവിടെ റോബിന്‍ എന്ന വ്യക്തിക്ക് വീഴ്ച സംഭവിച്ചു. ഈ വീഴ്ചയെപ്രതി സമൂഹത്തോടു കുറ്റസമ്മതം നടത്താന്‍ വിശ്വാസികള്‍ തയ്യാറാണ്. എന്തെന്നാല്‍, നന്മയെ നന്മയെന്നും തിന്മയെ തിന്മയെന്നും ഗണിക്കാന്‍ പ്രതിജ്ഞാബദ്ധമായ സമൂഹമാണ് ക്രൈസ്തവ വിശ്വാസസമൂഹം! തത്തുല്യമായ കുറ്റം ചെയ്തിട്ടുള്ള ഏതൊരു വ്യക്തിയ്ക്കും ലഭിക്കാവുന്ന ശിക്ഷതന്നെ റോബിനും ലഭിക്കണം. എന്നാല്‍, ഒരിക്കല്‍ക്കൂടി ആവര്‍ത്തിച്ചു വ്യക്തമാക്കുന്നു: റോബിനോ ഇയാളെ പിന്തുണയ്ക്കുന്നവരോ അല്ല കത്തോലിക്കാസഭ. സഭയുടെ മേല്‍വിലാസം ഉപയോഗിച്ചു കെട്ടിപ്പൊക്കിയിട്ടുള്ള കച്ചവട സ്ഥാപനങ്ങള്‍ കത്തോലിക്കാസഭയുടെ ആണെന്നും ആരും കരുതേണ്ടാ! വിശ്വാസികള്‍ക്ക് ഇതുകൊണ്ട് യാതൊരു ഗുണവുമില്ലാത്തതും, ചില വ്യക്തികള്‍ സ്വകാര്യസ്വത്തായി അനുഭവിക്കുന്നതുമായ ഒന്നിന്റെയും പിതൃത്വം സഭ ഏറ്റെടുക്കുന്നുമില്ല. ഇവയെല്ലാം കത്തോലിക്കാസഭയുടെ സ്ഥാവരജംഗമ വസ്തുക്കളാണെന്നു പൊതുജനങ്ങള്‍ക്കു തോന്നിയേക്കാം. എന്നാല്‍, യാഥാര്‍ത്ഥ്യം അതല്ല!
മദ്യവും മയക്കുമരുന്നും തലയുടെ നിയന്ത്രണം ഏറ്റെടുക്കുമ്പോള്‍ ചില സംസ്ക്കാരശൂന്യന്മാര്‍ സാംസ്കാരിക നായകന്മാരായി ചമഞ്ഞിറങ്ങാറുണ്ട്. ഇത്തരത്തിലൊരു പിതൃശൂന്യനാണ് കോഴിക്കോടുകാരന്‍ ജോയി മാത്യു. വൈദീകരെ വന്ധ്യംകരിക്കാത്തതാണ് ഇവന്റെ പ്രശ്നം. എടോ ജോയീ, നിനക്ക് ജനിച്ച മക്കളില്‍ ആര്‍ക്കാണ് ഇടവകപ്പള്ളിയിലെ വൈദീകന്റെ ഛായയുള്ളത്? സഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ വാടക ഗുണ്ടകളെ അയയ്ക്കുന്ന നിന്റെയൊക്കെ സഹപ്രവര്‍ത്തകരെ ആദ്യം സദാചാരം പഠിപ്പിക്കുക. സിനിമാനടിയെ പീഡിപ്പിച്ചപ്പോള്‍ ഈ വന്ധ്യംകരണ ആശയം നിനക്ക് ഓര്‍മ്മവന്നില്ലേ? ലൈംഗീക അരാജകത്വം കൊടികുത്തിവാഴുന്ന സിനിമാരംഗത്തെ വന്ധ്യംകരിക്കാന്‍ സാധിക്കുമെങ്കില്‍ ശ്രമിക്കുക. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച എല്ലാ കേസുകളിലും കേരളത്തിലെ ഒരു സിനിമാക്കാരനെങ്കിലും പ്രതിയാണ്. മാംസക്കച്ചവടത്തിനും കൂട്ടിക്കൊടുപ്പിനും പേരുകേട്ട ചലച്ചിത്രരംഗത്തുനിന്നുള്ള ആഭാസന്മാരുടെ സദാചാരമെന്താണെന്നു സമൂഹത്തിനറിയാം. ഇവനെപ്പോലെയുള്ളവരുടെ  ജല്പനത്തെയാണ് വേശ്യയുടെ ചാരിത്ര്യപ്രസംഗം എന്നുപറയുന്നത്!
റോബിന്‍ എന്ന വ്യക്തിയെ വെള്ളപൂശാന്‍ മനോവ ശ്രമിച്ചിട്ടില്ല; ശ്രമിക്കുകയുമില്ല. എന്നാല്‍, വെറുക്കപ്പെടേണ്ട ചില വ്യക്തികളെപ്രതി കത്തോലിക്കാസഭയെയും ക്രിസ്തീയതയെയും ആക്ഷേപിക്കാന്‍ നടത്തുന്ന നീക്കങ്ങളെ കണ്ടില്ലെന്നു നടിക്കാന്‍ മനോവയ്ക്കാകില്ല. ഇവിടെ പേരെടുത്തു പറഞ്ഞിട്ടുള്ള ഓരോ വ്യക്തികളുടെയും മുന്‍കാല ഇടപെടലുകളെ സസൂക്ഷ്മ പരിശോധിച്ചിട്ടുള്ളതുകൊണ്ടുതന്നെയാണ് മനോവ പ്രതികരിച്ചത്. റോബിനോ മറ്റേതെങ്കിലും വൈദീകാരോ എന്നല്ല, പോപ്പുതന്നെയായിരുന്നാലും തെറ്റുചെയ്താല്‍ ശിക്ഷിക്കപ്പെടണം. എന്നാല്‍, ഇവരുടെ ചെയ്തികളെ സഭയുടെമേല്‍ ആരോപിക്കാന്‍ ശ്രമിച്ചാല്‍ മനോവ അത് നോക്കിനില്‍ക്കില്ല. എന്തെന്നാല്‍, ഇവരാരുമല്ല സഭ! ഇവര്‍ സഭയുടെ ശുശ്രൂഷകര്‍ മാത്രമാണ്; സഭയ്ക്ക് അധികാരി എന്നൊരു തസ്തികയില്ല. റോബിനെ സംരക്ഷിക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ അവരും വിമര്‍ശിക്കപ്പെടുകയും ശിക്ഷിക്കപ്പെടുകയും വേണം. എന്നാല്‍, ഇത്തരക്കാരെ സംരക്ഷിക്കുന്നത് സഭയാണെന്നു പറയരുത്. ഇവരെ ആരെങ്കിലും സംരക്ഷിക്കുന്നുണ്ടെങ്കില്‍ അതു സഭയുടെ സംരക്ഷണമല്ല; മറിച്ച്, വ്യക്തികള്‍ നല്‍കുന്ന സംരക്ഷണമാണ്.
കത്തോലിക്കാസഭയുടെ എന്നപേരില്‍ അനേകം സന്ന്യാസസമൂഹങ്ങളും അവരുടെ സ്ഥാപനങ്ങളുമുണ്ട്. ഇത്തരം സമൂഹങ്ങളും സ്ഥാപനങ്ങളും വിശ്വാസികളെ പ്രതിനിധീകരിക്കുന്നവയല്ല. സഭയില്‍ അംഗങ്ങളായിട്ടുള്ള വ്യക്തികളില്‍ ചിലര്‍ നടത്തുന്ന കൂട്ടുകച്ചവടം മാത്രമാണ് അവ! ആലുക്കാസ് ജോയിച്ചേട്ടന്‍ ഒരു സുറിയാനിക്രിസ്ത്യാനിയാണ്. ഇക്കാരണത്താല്‍ ആലുക്കാസ് ജ്വല്ലറി കത്തോലിക്കാസഭയുടെ ആണെന്നു പറയാന്‍ കഴിയുമോ? ചിറ്റിലപ്പിള്ളി കൊച്ചൌസേപ്പ് കത്തോലിക്കനായതുകൊണ്ട് വീഗാലാന്‍ഡില്‍ കത്തോലിക്കര്‍ക്ക് സൗജന്യമുണ്ടോ? ഇതുപോലെ, MCBS, CMI, ജെസ്യൂട്ട്, ബെനഡിക്റ്റെന്‍ തുടങ്ങിയ സമൂഹങ്ങളിലോ അവരുടെ സ്ഥാപനങ്ങളിലോ കത്തോലിക്കാവിശ്വാസികള്‍ക്കു പങ്കാളിത്തമൊന്നുമില്ല. ഇതൊക്കെ കത്തോലിക്കാസഭയിലെ ചില വ്യക്തികള്‍ ചേര്‍ന്നുനടത്തുന്ന വ്യവസായ സംരംഭങ്ങള്‍ മാത്രമാണ്! സഭയുടെ സ്ഥാപനങ്ങള്‍ എന്നപേരില്‍ അറിയപ്പെടുന്ന ഒന്നിലും വിശ്വാസികള്‍ക്ക് അവകാശമില്ല. ഇവരുടെ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ മറ്റുള്ളവര്‍ നല്‍കുന്ന ഫീസ്‌ തന്നെയാണ് കത്തോലിക്കരും നല്‍കുന്നത്. അതുകൊണ്ടുതന്നെ, ഇത്തരം സ്ഥാപനങ്ങളെ കത്തോലിക്കാസ്ഥാപനങ്ങള്‍ എന്ന് വിളിക്കാന്‍ പാടില്ല. ആലുക്കാസ് ജ്വല്ലറിയും വീഗാലാന്‍ഡും പോലെ സ്വകാര്യസ്ഥാപനങ്ങള്‍ മാത്രമാണ് ഇവയെല്ലാം. ന്യൂനപക്ഷത്തിന്റെ അവകാശങ്ങള്‍ നേടിയെടുക്കാനും നികുതി വെട്ടിപ്പ് നടത്താനും മാത്രമാണ് സഭയുടെ പേര് ഉപയോഗിക്കുന്നത്. ഇത്തരം സ്ഥാപനങ്ങള്‍ മൂലം കത്തോലിക്കര്‍ക്ക് പ്രത്യേകമായ ഉപകാരമൊന്നും ഇല്ലെങ്കിലും ഉപദ്രവം വളരെ ഏറെയാണ്‌! എന്തെന്നാല്‍, ഈ സ്ഥാപനങ്ങള്‍ കെട്ടിപ്പൊക്കുന്നതിന് ആവശ്യമായ ധനസമാഹരണം നടത്തുമ്പോള്‍ വിശ്വാസികളോടു പറയുന്നത് നമ്മുടെ എന്നാണ്!
ഇത്തരത്തിലുള്ള സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും കൊള്ളരുതായ്മകള്‍ സഭയുടെമേല്‍ ആരോപിക്കുന്ന ശൈലില്‍നിന്നു മാധ്യമങ്ങളും വിമര്‍ശകരും പിന്തിരിയണമെന്നാണ് മനോവയുടെ അഭ്യര്‍ത്ഥന. റോബിനെപ്പോലെയോ ഇതിനേക്കാള്‍ വിഷമുള്ളതോ ആയ വ്യക്തികള്‍ സഭയുടെ സൗകര്യങ്ങള്‍ ആസ്വദിച്ചു വിഹരിക്കുന്നുണ്ട്. റോബിനില്‍ അവസാനിക്കുന്നതല്ല ഈ മലിനത. ഇക്കൂട്ടരെയെല്ലാം സമൂഹത്തിനു മുന്നില്‍ കൊണ്ടുവന്നു വിചാരണചെയ്യാന്‍ മാധ്യമങ്ങള്‍ ശ്രമിച്ചാല്‍ വിശ്വാസികള്‍ അതിനെ പിന്തുണയ്ക്കും. എന്നാല്‍, സഭയെ നിങ്ങള്‍ ദുഷിക്കുമ്പോള്‍ വേദനിക്കുന്നത് നിസ്വാര്‍ത്ഥമായ സേവനം ചെയ്യുന്ന വൈദീകരുടെയും നിഷ്കളങ്കരായ വിശ്വാസികളുടെയും ഹൃദയങ്ങളാണ്. ഒരിക്കല്‍ക്കൂടി മനോവ ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നു: കത്തോലിക്കാസഭയുടെ മേല്‍വിലാസത്തില്‍ വിലസുന്ന അധര്‍മ്മികളെ പുറത്തുകൊണ്ടുവരാന്‍ മാധ്യമങ്ങള്‍ തയ്യാറാകുക. എന്തെന്നാല്‍, നിങ്ങള്‍ക്ക് പരിമിതികളില്ല; സഭയിലെ സംവീധാനങ്ങള്‍ക്കു ചില പരിമിതികളുണ്ട്!
വൈദീക സമൂഹത്തോടും ചിലത് പറയാനുണ്ട്!
മാധ്യമങ്ങളോട് പറഞ്ഞവസാനിപ്പിച്ചിടത്തു നിന്നുതന്നെ തുടങ്ങാം. സഭയ്ക്ക് പുറത്തും അകത്തുമുള്ള പൊതുസമൂഹത്തിനു ചില തെറ്റിദ്ധാരണകളുണ്ട്. വൈദീകരും സന്ന്യാസസമൂഹവും മാത്രമാണ് സഭ എന്നതാണ് ഈ തെറ്റിദ്ധാരണ. അതുകൊണ്ടുതന്നെ, വൈദീകാരോ കന്യാസ്ത്രീകളോ തെറ്റുചെയ്യുമ്പോള്‍, അത് സഭയുടെ തെറ്റായി പരിഗണിക്കപ്പെടുന്നു. ജനങ്ങളില്‍ ഇത്തരം അബദ്ധധാരണ ജനിപ്പിച്ചതിനുപിന്നില്‍ വൈദീകരും സന്യാസസമൂഹവുമാണ് പ്രതികളെന്ന കാര്യം നിങ്ങള്‍ തുറന്നു സമ്മതിക്കണം. വൈദീകരുടെ എന്തെങ്കിലും ചെയ്തികളെ ചോദ്യംചെയ്താല്‍, അത് സഭയെ ചോദ്യംചെയ്യുന്നതായി പ്രഖ്യാപിക്കപ്പെടുന്നു. വൈദീകര്‍ പഠിച്ചുവച്ചതില്‍നിന്നു വ്യത്യസ്തമായി ആരെങ്കിലും ചിന്തിച്ചാല്‍ അവരെ സഭാവിരുദ്ധരായി പ്രഖ്യാപിക്കുന്ന രീതിയും നിലവിലുണ്ട്. അതുകൊണ്ടുതന്നെ, വൈദീകരും സന്ന്യാസസമൂഹവുമാണ് സഭയെന്ന്‍ ആരെങ്കിലും തെറ്റിദ്ധരിച്ചാല്‍ അവരെ കുറ്റംപറയാന്‍ കഴിയില്ല.
മദ്രസാദ്ധ്യാപകരോ ഹൈന്ദവ സന്ന്യാസികളോ പീഡന കേസുകളില്‍ പ്രതികളാകുമ്പോള്‍ അവര്‍ മാത്രം പ്രതികളാകുകയും, ക്രിസ്തീയ വൈദീകന്‍ കുറ്റവാളിയാകുമ്പോള്‍ സഭയുടെമേല്‍ കളങ്കം വരുകയും ചെയ്യുന്നതിന്റെ കാരണം എന്തായിരിക്കുമെന്ന് സ്വയംവിമര്‍ശനം നടത്തണം. മറ്റു സമുദായങ്ങളിലെ ആചാര്യന്മാരില്‍ ആരുംതന്നെ, തങ്ങളാണ് സമുദായത്തിന്റെ മേധാവികളെന്നു പ്രഖ്യാപിക്കാറില്ല. എന്നാല്‍, മതമേലധ്യക്ഷന്മാരെന്നു സ്വയം പ്രഖ്യാപിച്ചിരിക്കുന്നവരും അധികാരികളെന്നു മേനിഭാവിക്കുന്നവരും നമ്മുടെ സഭയില്‍ മാത്രമുള്ള വിഭാഗമാണ്‌! വൈദീകസമൂഹത്തോട് മനോവ ഒരുകാര്യം ചോദിക്കട്ടെ: നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ അധികാരികളോ ശുശ്രൂഷകാരോ? ശുശ്രൂഷകരാണെങ്കില്‍ ആ മനോഭാവത്തോടെയല്ലേ സഭാമക്കളോട് ഇടപെടേണ്ടത്? നിങ്ങളിലെ ധാര്‍ഷ്ട്യക്കാര്‍ മൂലം വൈദീക സമൂഹത്തില്‍നിന്നുപോലും വിശ്വാസികള്‍ അകന്നുപോകുന്നുവെന്ന യാഥാര്‍ത്ഥ്യം നിങ്ങള്‍ എന്നാണു തിരിച്ചറിയുന്നത്? വൈദീകാരോ കന്യകാസ്ത്രീമാരോ പ്രതിക്കൂട്ടിലാകുന്ന സാഹചര്യം വരുമ്പോള്‍ മാത്രം അത്മായരെ സഭയുടെ ഭാഗമായി പരിഗണിക്കുന്ന പ്രവണത ശരിയല്ല. പാപഭാരത്തില്‍ മാത്രം അത്മായനു പങ്കാളിത്തം നല്‍കുന്ന ശൈലി ഇനിയും നിങ്ങള്‍ തുടരരുത്. നഷ്ടവും ലാഭവും പങ്കുവയ്ക്കുമ്പോള്‍ മാത്രമല്ലേ കൂട്ടുത്തരവാദിത്വത്തിനു സാധുതയുള്ളൂ! അടി മുഴുവന്‍ ചെണ്ടയ്ക്കും കാശ് മാരാര്‍ക്കും എന്ന അവസ്ഥ മാറണം!
പിടിക്കപ്പെട്ട റോബിനുവേണ്ടിയോ പിടിക്കപ്പെടാത്ത റോബിന്മാര്‍ക്കുവേണ്ടിയോ അല്ല സദാചാരക്കാരുമായി മനോവ കലഹിച്ചത്. അങ്ങനെ കരുതി വൈദീകസമൂഹം ഒന്നടങ്കം ആശ്വസിക്കേണ്ടതില്ല. എല്ലാ സൗകര്യങ്ങളും ഉപേക്ഷിച്ച്, യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്ന് ഇന്ത്യയില്‍വന്നു സഭയെ ശുശ്രൂഷിച്ച വിശുദ്ധരായ വൈദീകരുടെ മേല്‍വിലാസത്തില്‍ ഇപ്പോഴുള്ള വൈദീകര്‍ ഞെളിയുകയും വേണ്ടാ! മാന്യനായ പിതാവിന്റെ വഴിപിഴച്ച സന്തതികള്‍ പിതാവിന്റെ സല്‍പ്പേരുപോലും നശിപ്പിക്കും. ഉപ്പൂപ്പായ്ക്ക് പണ്ട് ആനയുണ്ടായിരുന്നു എന്നകാര്യം സത്യമാണ്. എന്നാല്‍, ആ ആന വര്‍ഷങ്ങള്‍ക്കുമുമ്പ് ചത്തുപോയി! ക്രിസ്തീയ ചൈതന്യത്തില്‍നിന്നു ബഹുദൂരം വ്യതിചലിച്ച വൈദീകര്‍ സഭയ്ക്കുള്ളിലുണ്ട്. സത്യദൈവം ആരാണെന്നതിനെക്കുറിച്ച്‌ ആശയക്കുഴപ്പത്തിലാണ് ഇവരില്‍ പലരും. വിജാതിയ ദേവന്മാരെപ്പോലും ദൈവമായി പരിഗണിക്കുകയും രക്ഷയ്ക്കുള്ള ഏകമാര്‍ഗ്ഗത്തെ നിഷേധിക്കുകയും ചെയ്യുന്നവര്‍ വൈദീകസമൂഹത്തിലുള്ളതും വിസ്മരിക്കരുത്. യോഗയും അതീന്ദ്രിയ ധ്യാനമുറകളും അഭ്യസിച്ചു സെമിനാരിയില്‍നിന്നു പുറത്തിറങ്ങുന്ന വൈദീകരില്‍ ആര്‍ക്കുംതന്നെ ദൈവവചനം അറിയില്ല. കത്തോലിക്കാസഭയിലേ സാധാരണ ചെറുപ്പക്കാര്‍ക്കുള്ള ജ്ഞാനമോ ആത്മീയ നിറവോ ഉള്ള വൈദീകരെ കണ്ടെത്തുകപോലും പ്രയാസമാണ്. സെമിനാരിയിലെ പരിശീലനത്തിലൂടെ ഇവര്‍ എങ്ങനെ ഈ വിധത്തില്‍ അധഃപതിച്ചുപോയി? വിജാതിയതയെ മഹത്വപ്പെടുത്താനുള്ള പഴുതുകള്‍ തേടിയുള്ള പരിശീലനമാണ് ഇവര്‍ക്ക് ലഭിച്ചത്.
രക്ഷകന്റെ യഥാര്‍ത്ഥ നാമംപോലും അറിയാത്തവരാണ് സുറിയാനി വൈദീകര്‍! യേഹ്ശുവാ എന്ന നാമം കേള്‍ക്കുമ്പോള്‍ അസ്വസ്ഥരാകുന്ന ഇവര്‍ തങ്ങളുടെ പൈശാചിക വേരുകള്‍തേടി അലയുകയാണ്. രക്ഷകന്റെ യഥാര്‍ത്ഥ നാമവുമായി അല്പമെങ്കിലും ചേര്‍ന്നുനില്‍ക്കുന്ന 'യേശു' എന്ന നാമംപോലും ഇവരെ അസ്വസ്ഥരാക്കുന്നു. ഈസാനബിയിലേക്കുള്ള പരിണാമചക്രത്തില്‍, ഈ പൈശാചികയെ തൊട്ടുരുമ്മി നില്‍ക്കുന്ന 'ഈശോ' എന്ന വ്യാജനാമമാണ് ഇവര്‍ക്ക് ഏറെ പ്രിയം. ഈസാനബിയെയും ഇസ്ലാംമതത്തെയും സൃഷ്ടിച്ചത് സുറിയാനി ക്രിസ്ത്യാനികളാണ്. ഇവര്‍ വിളിച്ചിരുന്ന ഈശോയെ ഈസായാക്കിയപ്പോള്‍ സിറിയയില്‍നിന്നു ക്രിസ്തീയത തുടച്ചുനീക്കപ്പെട്ടു. എന്തെന്നാല്‍, സത്യദൈവത്തിന്റെയോ അവിടുന്ന് അയച്ച രക്ഷകന്റെയോ നാമം ഇവര്‍ക്ക് അറിയില്ല. സങ്കീര്‍ത്തകന്‍ ഇപ്രകാരം പാടി: "അവന്‍ എന്റെ നാമം അറിയുന്നതുകൊണ്ട് ഞാന്‍ അവനെ സംരക്ഷിക്കും"(സങ്കീ: 91; 14). അവിടുത്തെ നാമം അറിയുന്നതിലൂടെ ലഭ്യമാകുന്ന സംരക്ഷണം ഇല്ലാതാക്കാനാണ് സുറിയാനിവാദികള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഭാരതത്തിലെ സഭയെ സിറിയയുടെ അവസ്ഥയില്‍ എത്തിക്കുകയെന്ന പൈശാചിക അജണ്ടയാണ് ഇതിനുപിന്നിലുള്ളത്.
റോബിന്‍ എന്ന വ്യക്തിയില്‍ ഈ അപമാനം അവസാനിക്കണമെങ്കില്‍ വൈദീകസമൂഹം മാനസാന്തരപ്പെട്ട് ദൈവവചനത്തിലേക്കു മടങ്ങിവരാന്‍ തയ്യാറാകണം. ബൈബിളില്‍ ഈശോയെ തിരുകിക്കയറ്റാന്‍ നടത്തുന്ന ശ്രമങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ മറ്റു റോബിന്മാര്‍ക്കൂടി നഗരമദ്ധ്യേ വിവസ്ത്രരാക്കപ്പെടും! പിടിക്കപ്പെട്ട റോബിനെക്കാള്‍ വലിയ റോബിന്മാര്‍ പിടിക്കപ്പെടാനുണ്ടെന്നു വൈദീകര്‍ക്കും വിശ്വാസികള്‍ക്കും അറിയാം. ഇവര്‍ക്കെല്ലാം ചൂട്ടുപിടിക്കുന്ന വൈദീകസംവീധാനം സഭയിലുണ്ട്. താമരശ്ശേരി രൂപതയിലെ വൈദീകന്റെ കുഞ്ഞിനെ 'കന്യാസ്ത്രി' പ്രസവിച്ചത് ഈ അടുത്ത നാളുകളില്‍ തന്നെയാണ്. ഇത് ചര്‍ച്ചയാകാത്തത് വൈദീകസംവീധാനത്തിന്റെ സംരക്ഷണംമൂലമാണെന്ന്‍ എല്ലാവര്‍ക്കും അറിയാം. 'കാട്ടിലെ തടി തേവരുടെ ആന' ആര്‍ക്കെന്തു പരാതി! ഈ വൈദീകവേഷധാരി ഇന്നും സഭയില്‍ സുരക്ഷിതനാണ്. ഇവിടെ വിമര്‍ശകരുടെ വിമര്‍ശനങ്ങള്‍ അസ്ഥാനത്തല്ല. ഇത്തരത്തിലുള്ള ആളുകളെ സംരക്ഷിക്കുന്നതിലൂടെ കളങ്കിതയാകുന്നത് സഭയാണ്; വൈദീകസംവീധാനമല്ല.
വ്യഭിചാരക്കുറ്റത്തിന് പിടിക്കപ്പെടുമെന്ന സാഹചര്യം വരുമ്പോള്‍ ഇവരെ യൂറോപ്പിലേക്ക് കയറ്റിവിട്ടു സുരക്ഷിതരാക്കുന്ന രീതിയും വൈദീകസംവീധാനത്തിലുണ്ട്. യൂറോപ്പില്‍ ഇവര്‍ നടത്തുന്ന അഴിഞ്ഞാട്ടങ്ങള്‍ മനോവയ്ക്കു നേരിട്ടറിയാം. രോഗം പിടിപെട്ട പശുവിനെ തൊഴുത്തുമാറ്റി കെട്ടുകയല്ല വേണ്ടത്. ഇക്കൂട്ടരെ കണ്ടെത്തി വൈദീകവൃത്തിയില്‍നിന്ന് പുറത്താക്കണം. പശ്ചാത്തപിക്കാന്‍ തയ്യാറാണെങ്കില്‍ സഭയില്‍ തുടരട്ടെ; മറിച്ച്, വിശ്വാസികളുടെ തലവന്മാരായി നിലനിര്‍ത്താന്‍ പാടില്ല. അല്പം സമയംകൂടി ലഭിച്ചിരുന്നെങ്കില്‍ റോബിന്‍ ഇപ്പോള്‍ സുരക്ഷിതനായി കാനഡയിലെ ആടുകളെ നയിക്കുമായിരുന്നു! ഇത്തരത്തിലുള്ള അനേകം 'ആടുജീവിതങ്ങള്‍' യൂറോപ്പില്‍ വിഹരിക്കുന്നുണ്ട്! വ്യക്തമായ തെളിവുകളോടെ ഇക്കൂട്ടരെ കാണിച്ചുതന്നാല്‍ വൈദീകമേധാവികള്‍ ഇവരെ എന്തുചെയ്യും? ഒന്നും ചെയ്യില്ലെന്നു മനോവയ്ക്കറിയാം.
വിജാതിയരുടെയും സഭാവിരുദ്ധരുടെയും മുന്‍പില്‍ കത്തോലിക്കര്‍ പ്രതിരോധത്തിലാകുന്നത് വൈദീകരെയും കന്യാസ്ത്രീളെയും പ്രതിയാണ്. അതിനാല്‍, വൈദീകരുടെയും കന്യാസ്ത്രീകളുടെയും കാര്യത്തില്‍ ഒരു പെരുമാറ്റച്ചട്ടം അനിവാര്യമായിരിക്കുന്നു. വിശ്വാസികളുടെ നിര്‍ദ്ദേശങ്ങള്‍ക്കൂടി പരിഗണിച്ചുകൊണ്ടുള്ള ഒരു മാറ്റമാണ് വേണ്ടത്. വൈദീകരുടെ സ്തുതിപാടകരായി പള്ളിപ്പരിസരത്തു ചുറ്റിത്തിരിയുന്നവരുടെ ഉപദേശങ്ങളെയല്ല; മറിച്ച്, വിശ്വാസികളുടെ പൊതുവായ നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളണം. ഇത്തരത്തിലുള്ള ചില നിര്‍ദ്ദേശങ്ങളാണ് മനോവ മുന്നോട്ടുവയ്ക്കാന്‍ പോകുന്നത്.
ദൈവവിളി!
പത്താംക്ലാസിലെ പരീക്ഷ കഴിയുമ്പോള്‍തന്നെ വൈദീകവൃത്തിയിലേക്കും സന്ന്യാസത്തിലേക്കും 'റിക്രൂട്ട്' ചെയ്യുന്ന രീതിയെ ന്യായീകരിക്കാന്‍ മനോവയ്ക്കാവില്ല. ഇതിനു പല കാരണങ്ങളുണ്ട്. പതിനഞ്ചു വയസ്സില്‍ ഒരു ബാലന്‍ എടുക്കുന്ന തീരുമാനത്തിന് എന്ത് സാധുതയാണുള്ളത്? വൈദീകനാകാന്‍ കടന്നുവരുന്ന ഒരുവന് എട്ടോ പത്തോ വര്‍ഷത്തിനിടയില്‍ സ്വതന്ത്രമായ തീരുമാനമെടുക്കാനുള്ള അവസരമുണ്ടെന്നു കരുതാം. എന്നാല്‍, കന്യാസ്ത്രീകളാകാന്‍ കടന്നുവരുന്ന പെണ്‍കുട്ടികളുടെ കാര്യം ഇതാണോ? അല്ലാ എന്നതാണു യാഥാര്‍ത്ഥ്യം. കന്യാസ്ത്രിമാര്‍ക്ക് സഭയിലുള്ള ബഹുമാനവും ആദരവും മാത്രമല്ല ഒരു പെണ്‍കുട്ടിയെ മഠത്തിലേക്ക് ആകര്‍ഷിക്കുന്ന ഘടകം. സന്ന്യാസസമൂഹങ്ങള്‍ നടത്തുന്ന പ്രേരണകളും മസ്തിഷ്ക പ്രക്ഷാളനങ്ങളും പെണ്‍കുട്ടികളെ മഠത്തിലേക്കു നയിക്കാന്‍ കാരണമാകുന്നുണ്ട്. മഠത്തില്‍ എത്തിപ്പെടുന്ന പെണ്‍കുട്ടികള്‍ക്ക് തിരികെപ്പോകാന്‍ അവസരമുണ്ടെന്നു പറയുന്നുവെങ്കിലും, അതിനു പലപ്പോഴും സാധിക്കാറില്ല. മഠത്തില്‍നിന്നു തിരികെ വരാന്‍ സ്വന്തം വീട്ടുകാര്‍പോലും അനുവദിക്കാത്ത അവസ്ഥയില്‍ തളച്ചിടപ്പെട്ട പലരേയും മനോവയ്ക്കറിയാം. കുടുംബത്തിനു ചീത്തപ്പേരാകും എന്ന വാദമാണ് പല മാതാപിതാക്കളും ഉന്നയിക്കുന്നത്. ജീവിതം എന്താണെന്ന് തിരിച്ചറിയാന്‍ പ്രാപ്തരല്ലാത്ത പ്രായത്തില്‍ സന്ന്യാസം അടിച്ചേല്പിക്കപ്പെട്ട പെണ്‍കുട്ടികളാണ് ഇന്നത്തെ കന്യാസ്ത്രീകളില്‍ ഏറിയപങ്കും! അതുകൊണ്ടുതന്നെ, തങ്ങള്‍ ആയിരിക്കുന്ന അവസ്ഥയെ അംഗീകരിക്കാന്‍ ഇക്കൂട്ടര്‍ക്കു കഴിയുന്നില്ല.
പലപല കാരണങ്ങള്‍ക്കൊണ്ട് മഠത്തിന്റെ മതില്‍ക്കെട്ടിനുള്ളില്‍ തളയ്ക്കപ്പെട്ടവരായതിനാല്‍, തങ്ങള്‍ ആയിരിക്കുന്ന ജീവിതാന്തസിനോടു നീതിപുലര്‍ത്താന്‍ പലര്‍ക്കും കഴിയുന്നില്ല. ബൈബിള്‍ എന്താണെന്നോ രക്ഷ എന്താണെന്നോ അറിവില്ലാത്തവരാണ് ഇവരില്‍ പലരും. കുടുംബജീവിതം നയിക്കുന്ന സ്ത്രീകളുടെ അടുത്തെങ്ങുമെത്തില്ല ഇവരുടെ വചനത്തിലുള്ള ജ്ഞാനം! വിവാഹം കഴിക്കാന്‍ പ്രായമാകുന്ന അവസരത്തില്‍ മാത്രം തിരഞ്ഞെടുക്കേണ്ട ഒന്നിനെ ബാല്യത്തിലും കൗമാരത്തിലും അടിച്ചേല്പിക്കുന്ന രീതി മനുഷ്യാവകാശ ധ്വംസനമാണ്! ഇത്തരമൊരു സമൂഹത്തെ വാര്‍ത്തെടുക്കുന്നതിലൂടെ എന്തു നന്മയാണ് സഭയ്ക്കുള്ളത്? സ്കൂളുകളും കോളേജുകളും നടത്താന്‍ സന്ന്യാസം അനിവാര്യമാണോ? ആശുപത്രികളില്‍ ജോലിചെയ്യാന്‍ സന്ന്യാസത്തിന്റെ അനിവാര്യത എന്താണ്? ആത്മീയ ജ്ഞാനമില്ലാത്ത ഇവര്‍ നടത്തുന്ന ആതുരസേവനത്തിലൂടെ ആര്‍ക്കെങ്കിലും ആത്മരക്ഷ നല്‍കാന്‍ കഴിയുന്നുണ്ടോ? ബൈബിള്‍ കൈവശം വയ്ക്കാന്‍പോലും അവകാശമില്ലാത്ത ഇസ്ലാമിക രാജ്യങ്ങളില്‍ സേവനം ചെയ്യാനാണോ ക്രിസ്ത്യാനി അയയ്ക്കപ്പെട്ടത്? മുറിവേറ്റു കിടക്കുന്ന ഭീകരനെ ശുശ്രൂഷിക്കാന്‍ അവരുടെയിടയിലെ സ്ത്രീകള്‍തന്നെ ധാരാളമാണ്!
പള്ളികളെ ചുറ്റിപ്പറ്റി സ്ഥാപിച്ചിരിക്കുന്ന മഠങ്ങള്‍മൂലം ക്രിസ്ത്യാനികള്‍ സമൂഹമദ്ധ്യേ അവഹേളിതരാകുന്നുണ്ട്. മഠത്തില്‍ കുര്‍ബ്ബാന അര്‍പ്പിക്കാന്‍ പോകുന്ന വൈദീകരെപ്പോലും പരിഹാസത്തോടെ നോക്കിനില്‍ക്കുന്ന സമൂഹമാണ് നമുക്കു ചുറ്റിലുമുള്ളത്‌. പള്ളിയില്‍ കുര്‍ബ്ബാനയുണ്ടായിരിക്കെ, മഠങ്ങളില്‍ കുര്‍ബ്ബാന നടത്തേണ്ടതിന്റെ ആവശ്യകത മനോവയ്ക്കും മനസ്സിലാകുന്നില്ല. മറ്റുള്ളവരുടെ മുന്‍പില്‍ അപമാനിക്കപ്പെടുന്നത് സഭയും വിശ്വാസികളുമാണ്. കന്യാസ്ത്രിമാരെക്കൊണ്ട് സഭയ്ക്ക് എന്തെങ്കിലും നേട്ടമുള്ളതായി തോന്നുന്നില്ല. പള്ളി അലങ്കരിക്കാന്‍വേണ്ടി മാത്രമായി ഇത്തരമൊരു സംവീധാനത്തിന്റെ ആവശ്യമുണ്ടോ? കത്തോലിക്കാസഭയിലെ ജനന നിരക്ക് ക്രമാതീതമായി കുറയുമ്പോള്‍, കന്യാസ്ത്രിമാരുടെ കാര്യത്തില്‍ ഒരു പുനര്‍വിചിന്തനം എന്തുകൊണ്ടും നല്ലതാണ്. കന്യാസ്ത്രി മഠങ്ങള്‍ സ്ഥാപിക്കുന്നതിലൂടെ അപ്രഖ്യാപിത വന്ധ്യംകരണമാണ് സഭയില്‍ നടക്കുന്നത്! വൈദീകരുടെ കുറവുമൂലം സഭയില്‍ പ്രതിസന്ധികള്‍ ഉണ്ടാകുമെങ്കിലും, കന്യാസ്ത്രികള്‍ ഇല്ലാത്തതിന്റെ പേരില്‍ വിശ്വാസികള്‍ക്കോ സഭയ്ക്കോ യാതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ല. ഈ വിഭാഗത്തെക്കൊണ്ട്‌ പലവട്ടം സഭ അവമാനിതയായിട്ടുണ്ട്. കന്യാസ്ത്രീകളെയും വൈദീകരെയും ചേര്‍ത്ത് കേള്‍ക്കുന്നതെല്ലാം സത്യമല്ലെങ്കില്‍പ്പോലും, എല്ലാം അസത്യങ്ങളുമല്ല! സ്വര്‍ണ്ണം കായ്ക്കുന്ന മരമാണെങ്കില്‍പ്പോലും പുരയ്ക്കു മേലേ ചാഞ്ഞാല്‍ മുറിക്കണം!
റോബിന്റെ കാര്യത്തില്‍ കര്‍ദ്ദിനാള്‍ ആലഞ്ചേരി പറഞ്ഞത് വലിയൊരു തമാശയാണെന്ന് വിശ്വാസികള്‍ക്കറിയാം. കുറ്റവാളിയെ സഭ സംരക്ഷിക്കില്ല എന്നായിരുന്നു ഇദ്ദേഹം പറഞ്ഞത്. സഭയല്ല കുറ്റവാളികളെ സംരക്ഷിക്കുന്നത്; മെത്രാന്മാരും വൈദീകരും അടങ്ങുന്ന ഒരു പ്രത്യേക സംഘമാണ് സംരക്ഷിക്കുന്നത്. ജയിലില്‍ അടയ്ക്കപ്പെടുന്നതുവരെ റോബിന്‍ സംരക്ഷിക്കപ്പെട്ടതും ഈ സംഘത്താലാണ്. വിശ്വാസികള്‍ക്ക് ഇക്കാര്യത്തില്‍ പങ്കില്ലാത്തതുകൊണ്ടുതന്നെ സഭയ്ക്കും പങ്കില്ല. എന്നാല്‍, വൈദീക വിഭാഗത്തെയാണ്‌ സഭയായി പരിഗണിക്കുന്നതെങ്കില്‍, ഈ വിഭാഗത്തിന്റെ സംരക്ഷണയില്‍ അനേകം കുറ്റവാളികള്‍ സുരക്ഷിതരായി വിഹരിക്കുന്നുണ്ട്! ആലഞ്ചേരിയുടെ വാക്കുകളില്‍ തെല്ലെങ്കിലും ആത്മാര്‍ത്ഥതയുണ്ടെങ്കില്‍, വൈദീകസംവീധാനത്തിനു കീഴില്‍ വിഹരിക്കുന്ന കുറ്റവാളികളെ പുറത്താക്കിക്കൊണ്ട് ഈ ആത്മാര്‍ത്ഥത തെളിയിക്കുക. സമാനമായ വിഷയത്തില്‍ ഇതിനുമുന്‍പും റോബിന്‍ പിടിക്കപ്പെട്ടിട്ടുണ്ട്. പുറംലോകം അറിയാതെ അന്നൊക്കെ റോബിനെ സംരക്ഷിച്ചത് വൈദീകരുടെ സംഘമാണ്. വലിയ പദവികള്‍ നല്‍കി ഇയാളെ ആദരിക്കുകയാണ് ഇവര്‍ ചെയ്തത്. കുറ്റാരോപിതനായിരിക്കുമ്പോള്‍ മാന്തവാടി രൂപതയുടെ 'കോര്‍പ്പറേറ്റ് മാനേജര്‍' ആക്കിയത് വിശ്വാസികളല്ല! ജീവന്‍ ടീവിയുടെ തലപ്പത്തും ദീപികയുടെ തലപ്പത്തും ഇയാളെ പ്രതിഷ്ഠിച്ചതില്‍ വിശ്വാസികളുടെ പങ്കെന്താണ്? വിശാസികളുടെ കോടികള്‍ കൊള്ളയടിച്ചപ്പോഴും വൈദീകസംഘം ഇയാളെ ബഹുമതികള്‍ നല്‍കി ആദരിച്ചു! പോലീസ് പിടിക്കുന്നതുവരെ ഈ സംരക്ഷണവും ബഹുമതിയും തുടര്‍ന്നുകൊണ്ടിരുന്നു. ഇവരുടെ സ്ഥാപനങ്ങളും സംവീധാനങ്ങളും ഇയാളെ സംരക്ഷിക്കാന്‍ സജ്ജമായിരുന്നു. അതുകൊണ്ടുതന്നെ, ആലഞ്ചേരിയുടെ വാക്കുകളെ, ജാള്യത മറയ്ക്കാനുള്ള വെപ്രാളമായി മാത്രമേ കാണാന്‍ കഴിയൂ!
സഭയുടെ പേരിലുള്ള കച്ചവടങ്ങള്‍ അവസാനിപ്പിക്കുക!
വൈദീകരും കന്യാസ്ത്രികളും നടത്തുന്ന സ്ഥാപനങ്ങളെല്ലാം ന്യൂനപക്ഷത്തിന്റെ ആനുകൂല്യങ്ങള്‍ അനുഭവിച്ചുകൊണ്ട് നിലകൊള്ളുന്നവയാണ്. സഭയുടെ സ്ഥാപനങ്ങള്‍ എന്നാണ് മേല്‍വിലാസം. എന്നാല്‍, ഈ സ്ഥാപനങ്ങള്‍ക്കൊണ്ട് വിശ്വാസികള്‍ക്ക് എന്തു പ്രയോജനമാണുള്ളത്? ലാഭവിഹിതം വിശ്വാസികള്‍ക്ക് നല്‍കുന്നുണ്ടോ? വരവുചിലവു കണക്കുകള്‍ പരിശോധിക്കുന്ന സമിതിയില്‍ വിശ്വാസികളുടെ പ്രതിനിധികളുണ്ടോ? വിശ്വാസികള്‍ക്ക് പ്രാതിനിധ്യമില്ലാത്ത സ്ഥാപനങ്ങള്‍ എങ്ങനെയാണ് സഭയുടെ സ്ഥാപനങ്ങളാകുന്നത്? സഭയുടെ സ്ഥാപനങ്ങള്‍ എന്നപേരില്‍ നടത്തപ്പെടുന്ന പ്രൈവറ്റ് ലിമിറ്റഡ് കമ്പനികളുടെ സമ്പൂര്‍ണ്ണ അധികാരി മേത്രാനാണ്. സര്‍ക്കാരില്‍നിന്നുള്ള ആനുകൂല്യത്തിനുവേണ്ടി മാത്രമാണ് സഭയുടെ പേര് ഉപയോഗിക്കുന്നത്. സഭയുടെ പേരില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കച്ചവടസ്ഥാപനങ്ങളുടെ അധികാരികളെയാണ് സഭാധികാരികള്‍ എന്ന് വിശേഷിപ്പിക്കുന്നത്! മെത്രാന്‍ ചെയര്‍മാനും വൈദീകര്‍ ഡയറക്ടര്‍മാരുമായുള്ള കമ്പനികളാണ് ഇവയെല്ലാം. വിശ്വാസികള്‍ പണിയുന്ന പള്ളികള്‍ മെത്രാന്റെ പേരില്‍ എഴുതിക്കൊടുക്കണം. എന്തെന്നാല്‍, മെത്രാന്‍ ആണല്ലോ 'അധികാരി'! പിരിവ് കൊടുക്കാനും പ്രകടനങ്ങള്‍ നടത്താനുമാല്ലാതെ വിശ്വാസികള്‍ക്ക് പള്ളിയിലുള്ള സ്ഥാനം എന്താണ്. മരിച്ചാല്‍ അടക്കം ചെയ്യുന്നതിനുപോലും പണം മുടക്കണം!
കച്ചവടങ്ങള്‍ നിര്‍ത്തി ആത്മീയതയിലേക്ക് കടന്നുവരാന്‍ ഇനിയും വൈകിയാല്‍ അനേകം റോബിന്മാരെക്കൊണ്ട് സഭ മലിനമായിക്കൊണ്ടിരിക്കും. ഫാരീസ് അബൂബക്കറിനെപ്പോലെ വിവാദനായകന്മാരുമായുള്ള വൈദീകരുടെ അവിശുദ്ധ കൂട്ടുകെട്ട് അവസാനിപ്പിക്കാന്‍ തയ്യാറാകുക. അത് കാഞ്ഞിരപ്പിള്ളി മെത്രാനായാലും അതിനേക്കാള്‍ ഉന്നതരെന്നു കരുതപ്പെടുന്നവരായാലും ഒരുനാള്‍ വിവസ്ത്രനാക്കപ്പെടും! അപ്പോള്‍ കളങ്കപ്പെടുന്നത് സഭയും, വൃണപ്പെടുന്നത് വിശ്വാസികളുടെ ഹൃദയവുമായിരിക്കും. കാരണം, ലോകത്തിന്റെ ദൃഷ്ടിയില്‍ നിങ്ങളാണല്ലോ സഭ!
ഉപഗ്രഹം എന്നപോലെ പള്ളിമേടയെ ചുറ്റിത്തിരിയുന്ന സ്ത്രീകളെയും കന്യാസ്ത്രിമാരെയും ഭ്രമണപഥത്തില്‍നിന്നു വിച്ഛേദിച്ചില്ലെങ്കില്‍ ദുരന്തങ്ങള്‍ ഒരു തുടര്‍ക്കഥയാകും. പത്തുവര്‍ഷത്തോളം സെമിനാരിയില്‍ യോഗ പോലെയുള്ള പൈശാചികതകള്‍ പരിശീലിപ്പിക്കുന്ന ഇടവേളകളിലെങ്കിലും പാചകം പഠിപ്പിക്കണം. അള്‍ത്താരകള്‍ അലങ്കരിക്കുന്ന രീതിയും പാചകവും സെമിനാരി പരിശീലനത്തിന്റെ ഭാഗമാക്കിയാല്‍ പല അപകടങ്ങളില്‍നിന്നും രക്ഷനേടാന്‍ കഴിയും. സ്വന്തമായി വസ്ത്രം കഴുകുന്നതും പാചകം ചെയ്യുന്നതുമൊക്കെ മോശമാണെന്ന് ചിന്തിക്കേണ്ടാ. സഭയിലെ ചെറുപ്പക്കാരൊക്കെ അന്യനാടുകളില്‍ പോയി ജോലിചെയ്യുമ്പോള്‍ ഇങ്ങനെയൊക്കെത്തന്നെയാണ്. സമയമില്ല എന്നുമാത്രം വൈദീകര്‍ പറയരുത്. എന്തെന്നാല്‍, എട്ടു മണിക്കൂര്‍ ജോലികഴിഞ്ഞ്, ഓവര്‍ടൈം എടുത്തിട്ടാണ് പ്രവാസികളായ വിശ്വാസികള്‍ ജീവിക്കുന്നത്. ജോലി കഴിഞ്ഞുവരുമ്പോള്‍ വിളമ്പിത്തരാന്‍ ആരുമില്ല. എല്ലാം സ്വന്തമാണ് ചെയ്യുന്നത്.
ഇപ്പോഴത്തെ വൈദീകര്‍ക്ക് സഭാവസ്ത്രത്തോട് വലിയ മമത കാണുന്നില്ല. മഫ്ടിയിലാണ് പലരുടെയും യാത്രകള്‍! ഇതിനെക്കുറിച്ചു ചോദിക്കുമ്പോള്‍, വസ്ത്രം മുഷിഞ്ഞാല്‍ അലക്കിത്തരാന്‍ ആളില്ല എന്ന് പറയും. ഒന്നു ചോദിച്ചോട്ടെ: നിങ്ങള്‍ ജോലിചെയ്യുന്നത് കല്‍ക്കരി ക്വാറിയില്‍ ഒന്നുമല്ലല്ലോ! കല്ലുവെട്ടുന്ന പണിയുമല്ല! പ്രവാസികളായ വിശ്വാസികളുടെ ഉദാഹരണം ഇവിടെ എടുത്തുപറയുന്നില്ല.
വൈദീകരോടുള്ള എല്ലാ ബഹുമാനങ്ങളും നിലനിര്‍ത്തിക്കൊണ്ടുതന്നെ ചിലതുകൂടി പറയാനുണ്ട്. നിങ്ങള്‍ നടത്തുന്ന പഠനങ്ങളും നിങ്ങളുടെ അഭിപ്രായങ്ങളും സഭയുടെ പഠനമെന്ന പേരിലോ സഭയുടെ അഭിപ്രായമെന്ന രീതിയിലോ വിശ്വാസികളുടെമേല്‍ കെട്ടിവയ്ക്കരുത്. വ്യക്തിപരമായി വൈദീകരില്‍ ചിലരുടെ അഭിപ്രായമെന്നു പറഞ്ഞുകൊള്ളുക. കൂടാതെ, സഭയുടെ അധികാരികളാണ് നിങ്ങളെന്നു വിശ്വാസികളോടു പറഞ്ഞ് അവരെ വഞ്ചിക്കരുത്. എന്തെന്നാല്‍, സഭയുടെ ഏക അധികാരി ക്രിസ്തുവാണ്‌. ജെസ്യൂട്ട് സമൂഹത്തിലെ ഒരു ഭിന്നലിംഗക്കാരന്‍ ശിവതാണ്ഡവം നടത്തുന്നത് നിങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് കരുതുന്നു. ഗണപതിയെയും ഹനുമാനെയുമൊക്കെ പുകഴ്ത്തുന്ന ഇത്തരം കോമാളികളെ സഭയുടെ മേല്‍വിലാസത്തില്‍ വിലസാന്‍ അനുവദിക്കാതിരിക്കുക. ഓരോരുത്തരുടെയും തോന്നലുകളെ ദൈവീകനിയമമായി പ്രഖ്യാപിച്ചുകൊണ്ട് ആരെങ്കിലും വിശ്വാസികളെ സമീപിച്ചാല്‍ അവയൊക്കെ അംഗീകരിക്കപ്പെടുന്ന കാലം അവസാനിച്ചെന്ന തിരിച്ചറിവ് നിങ്ങള്‍ക്കുണ്ടാകണം. ഫ്രാന്‍സീസിന്റെ ജല്പനങ്ങളെപ്പോലും പുച്ഛിച്ചുതള്ളുന്ന വിവേകമതികളായ ചെറുപ്പക്കാരാല്‍ സമ്പന്നമാണ് നമ്മുടെ സഭ! ദൈവവചനത്തിന്റെ ആഴങ്ങളില്‍ തീര്‍ത്ഥാടനം നടത്തുന്ന ഈ യുവത്വത്തിനുമുന്നില്‍ ഗോഷ്ടികള്‍ കാണിക്കുന്നവരായി വൈദീകസമൂഹം അധഃപതിക്കരുത്. എല്ലാ മതങ്ങളിലും രക്ഷയുണ്ടെന്നും അല്ലാഹുവും യാഹ്‌വെയും ഒരുവനാണെന്നുമൊക്കെ പറഞ്ഞുകൊണ്ട് വിഡ്ഢിവേഷം കെട്ടുന്ന പണ്ഡിതന്മാരെയൊക്കെ സഹതാപത്തോടെയാണ് വിശ്വാസികള്‍ കാണുന്നത്. ഇത്തരം വിഡ്ഢിത്തരങ്ങളെ സഭയുടെ പ്രബോധനം എന്ന രീതിയില്‍ അവതരിപ്പിച്ച് ദൈവത്തെ നിന്ദിക്കാതിരിക്കുക!
വിശ്വാസികളേ, നിങ്ങളോടു പറയാനുള്ളത്!
വൈദീകരില്‍ ചിലരുടെ ചെയ്തികള്‍മൂലം സഭയ്ക്കു മുഴുവന്‍ അവമാനം വരുത്തിവയ്ക്കുമ്പോള്‍ വിശ്വാസികള്‍ എന്ത് നിലപാട് സ്വീകരിക്കണമെന്നത് വളരെ പ്രധാനമാണ്. സഹവൈദീകരില്‍ ചിലരുടെ മ്ലേച്ഛതകളെപ്രതി വേദനിക്കുന്ന വിശുദ്ധരായ വൈദീകര്‍ക്ക് ശക്തിപകരേണ്ട ഉത്തരവാദിത്തം നമുക്കുണ്ട്. നമ്മുടെ ഭവനങ്ങളില്‍നിന്നു കടന്നുപോയവരാണ് ഈ വൈദീകര്‍! നമുക്കുള്ള എല്ലാ വികാരവിചാരങ്ങളും ഇവര്‍ക്കുമുണ്ട്. വ്യക്തിപരമായ അനുഭവത്തിന്റെ വെളിച്ചത്തില്‍ മനോവ ചിലതു പങ്കുവയ്ക്കാം.
മൂന്നോ നാലോ വയസ്സുമുതല്‍ വൈദീകരുമായി അടുത്തിടപഴകാന്‍ സാധിച്ചിട്ടുണ്ട്. വീടിനടുത്തുള്ള ഫൊറോനാപ്പള്ളിയിലെ വികാരിയച്ചന്റെ ളോഹയില്‍ തൂങ്ങിനടന്ന ബാല്യകാലം വ്യക്തമായി ഓര്‍ക്കാന്‍ കഴിയുന്നുമുണ്ട്. വീടിനുമുന്നിലൂടെ അച്ചന്‍ കടന്നുപോകുമ്പോള്‍, അച്ചാ എന്ന് നീട്ടിവിളിച്ചുകൊണ്ട് പിന്നാലെ ഇറങ്ങിപ്പോകുന്നത് വീട്ടിലാരും അറിയാറില്ല. ളോഹയിട്ട അച്ചന്മാരെ കാണുമ്പോള്‍, മുന്‍പരിചയം ഒന്നുമില്ലെങ്കിലും ഓടിയടുക്കുകയും കുശലം പറയുകയും ചെയ്യുന്നത് ഇപ്പോഴും നല്ല ഓര്‍മ്മകളായി അവശേഷിക്കുന്നു. പായസമോ പലഹാരങ്ങളോ വീട്ടിലുണ്ടാക്കിയാല്‍ അച്ചനുകൊടുക്കാന്‍ വാശിപിടിക്കുന്ന ബാല്യമായിരുന്നു അത്. അച്ചന്റെ കയ്യില്‍നിന്നു മിഠായികളും കളിപ്പാട്ടങ്ങളും കിട്ടുന്നതിനാല്‍ പള്ളിമേടയിലെ നിത്യസന്ദര്‍ശകനായിരുന്നു എന്നുപറഞ്ഞാലും സത്യമാണ്. ശൈശവത്തില്‍നിന്നു ബാല്യത്തിലേക്കു കടന്നപ്പോള്‍ അള്‍ത്താരബാലസംഘത്തില്‍ അംഗമായി. എത്രയെത്ര വൈദീകരോടൊപ്പം ശുശ്രൂഷയില്‍ പങ്കാളിയായി എന്നതിനു കണക്കില്ല. ഇരുപത്തിനാലാമത്തെ വയസ്സുമുതല്‍ ഇടവകയുടെ പ്രവര്‍ത്തനങ്ങളില്‍ സജ്ജീവമായപ്പോഴും അനേകം വൈദീകരെ അടുത്തറിയാന്‍ കഴിഞ്ഞിട്ടുണ്ട്. മൂന്നുവയസ്സുമുതല്‍ നാല്പത്തിയാറു വയസ്സുവരെയുള്ള കാലത്തൊരിക്കല്‍പ്പോലും വൈദീകരില്‍നിന്ന് ലൈംഗീകമായ ദുരനുഭവം ഉണ്ടായിട്ടില്ല. ഇന്ത്യയില്‍ ജീവിച്ച നാളുകളില്‍ ഒരിക്കല്‍പ്പോലും ഒരു വൈദീകനില്‍നിന്ന്, സംസാരത്തിലോ ചലനത്തിലോപോലും ദുരനുഭവം ഉണ്ടായിട്ടില്ല. ഇതാണ് മനോവയുടെ വ്യക്തിപരമായ അനുഭവം. വൈദീകരും വിശ്വാസിസമൂഹവും തമ്മില്‍ ഇത്തരത്തിലുള്ള ഒരു ബന്ധം നിലനില്‍ക്കുന്നുണ്ടോ എന്നറിയില്ല. അന്നും വൈദീകര്‍ക്ക് വിശ്വാസികളുടെമേല്‍ അധികാരമനോഭാവം ഉണ്ടായിരുന്നു. എന്നാല്‍, അത് സ്നേഹത്തില്‍ അധിഷ്ഠിതമായിരുന്നുവെന്ന പ്രത്യേകതയുണ്ട്.
ഇന്നത്തെ സാഹചര്യം വളരെയേറെ മാറിയിട്ടുണ്ട്. വൈദീകസമൂഹം കച്ചവടക്കാരായി മാറി. വേറിട്ടു ചിന്തിക്കുന്ന വിശുദ്ധരായ വൈദീകരുടെ നാവുകള്‍ക്ക് കടിഞ്ഞാണ്‍ വീണിരിക്കുന്നു. വൈദീകരുടെ ഇടയിലേക്ക് ചില ദുഷ്ടശക്തികളെ സാത്താന്‍ കടത്തിവിട്ടതാണ് ഇതിനു കാരണം. മുന്‍കാലങ്ങളില്‍നിന്നു വ്യത്യസ്തമായ ആശയങ്ങളുടെ വക്താക്കളായി വൈദീകരില്‍ ചിലര്‍ മാറിയിരിക്കുന്നതും ഗൗരവമായി കാണണം. സഭയെ നശിപ്പിക്കാന്‍ സാത്താന്‍ അയച്ചിരിക്കുന്ന അവന്റെ ദൂതന്മാരും വൈദീകവേഷത്തില്‍ ഇന്നുണ്ട്. രണ്ടാംവത്തിക്കാന്‍ സൂനഹദോസിനുശേഷം മതബോധനത്തില്‍ കടന്നുകൂടിയ പൈശാചികതയുടെ സ്വാധീനം പല വൈദീകരെയും 'സെക്കുലര്‍' ആശയങ്ങളുടെ തടവറയില്‍ തളച്ചു! വിശുദ്ധിയും വിശ്വാസവും നഷ്ടപ്പെട്ട അവസ്ഥയിലാണ് പല വൈദീകരും. സ്വര്‍ഗ്ഗരാജ്യ പ്രവേശനത്തിന് വിശുദ്ധിയും വിശ്വാസവും ഒരു പരിഗണനാവിഷയമല്ലെന്ന അബദ്ധസിദ്ധാന്തങ്ങളുടെ പിടിയില്‍ മതബോധനം അമര്‍ന്നുപോയി. എന്നിരുന്നാലും, ആത്മീയതയുടെ നിറകുടങ്ങളായ വൈദീകര്‍ നമ്മുടെ സഭയിലുണ്ട്. പച്ച മനുഷ്യരായ ഇവരും വീണുപോകാന്‍ സാധ്യതയുള്ളവരാണെന്ന യാഥാര്‍ത്ഥ്യം നാം മനസ്സിലാക്കിയിരിക്കണം. ഇവരെ വിശുദ്ധിയില്‍ താങ്ങിനിര്‍ത്താന്‍ നമുക്കും ബാധ്യതയുണ്ട്. ഇവരുടെ നിലനില്‍പ്പ്‌ നമ്മുടെയും സഭയുടെയും അനിവാര്യതയായി നാം പരിഗണിക്കണം.
ഇവിടെയാണു നമ്മുടെ വിവേകം ഉണര്‍ന്നുപ്രവര്‍ത്തിക്കേണ്ടത്. നമ്മുടെയിടെയിലുള്ള സ്ത്രീകള്‍ വളരെയേറെ ശ്രദ്ധിക്കേണ്ടതുണ്ട്. അച്ചന്മാരുമായി ആടിക്കുഴയാനും പള്ളിമേടയിലെ നിത്യസന്ദര്‍ശകരാകാനും ഇവരെ നാം അനുവദിക്കരുത്. വീട്ടിലുണ്ടാക്കുന്ന നല്ല ഭക്ഷണത്തിന്റെ വിഹിതം അച്ചനു കൊടുക്കാന്‍ തോന്നുന്നുവെങ്കില്‍ പുരുഷന്മാര്‍ കൊടുക്കുക. കൂദാശകള്‍ സ്വീകരിക്കുന്നതിനപ്പുറമുള്ള ബന്ധങ്ങള്‍ സ്ത്രീകള്‍ക്ക് വൈദീകരുമായി ഉണ്ടാകാന്‍ പാടില്ല. ഭര്‍ത്താവിനോടൊപ്പമല്ലാതെ വൈദീകരെ സന്ദര്‍ശിക്കുന്ന രീതി സ്ത്രീകള്‍ അവസാനിപ്പിക്കണം. പെണ്‍കുട്ടികള്‍ മാതാപിതാക്കളോടൊപ്പം വൈദീകരെ സന്ദര്‍ശിക്കുക. സ്ത്രീകളുടെ സ്വകാര്യ സന്ദര്‍ശനങ്ങള്‍ യാതൊരു കാരണവശാലും പ്രോത്സാഹിപ്പിക്കരുത്.
ആരെയും വശീകരിക്കുന്ന സ്ത്രീകള്‍ നമുക്കിടയിലുണ്ട്. പ്രായവ്യത്യാസമൊന്നും ഇക്കാര്യത്തിലില്ല. പിഴവുകള്‍ സംഭവിച്ചുകഴിയുമ്പോള്‍ ഈ സ്ത്രീകള്‍ക്ക് ഇരകള്‍ എന്ന പരിഗണന ലഭിക്കുകയും ചെയ്യും. ഫേസ്ബുക്കും വാട്സാപ്പും കീഴടക്കിയിരിക്കുന്ന ഈ ആധുനീക കാലത്ത് വളരെയേറെ ശ്രദ്ധ പതിപ്പിക്കേണ്ടിയിരിക്കുന്നു. വൈദീകരുമായി ചങ്ങാത്തത്തിന് അതീവതാത്പര്യം കാണിക്കുന്ന ചില സ്ത്രീകള്‍ നമ്മുടെ കൂട്ടത്തിലുണ്ട്. കുട്ടികളായാലും മുതിര്‍ന്നവരായാലും ഇക്കാര്യത്തില്‍ ശ്രദ്ധിക്കുക തന്നെവേണം. ഇരകളെ തേടി ഇന്റര്‍നെറ്റില്‍ വലവിരിച്ചിരിക്കുന്ന വൈദീകവേഷധാരികളെയും സൂക്ഷിക്കണം. സഭയെ കളങ്കപ്പെടുത്താന്‍ വൈദീകവേഷത്തിലും സ്വൈരിണികളുടെ രൂപത്തിലും സാത്താന്‍ കറങ്ങിനടക്കുന്നു.
ആത്മീയ ഉപദേശങ്ങള്‍ സ്വീകരിക്കുന്നതിനാണെങ്കില്‍പ്പോലും വൈദീകരെ തനിച്ചു കാണുന്ന രീതി ഉപേക്ഷിക്കാന്‍ സ്ത്രീകള്‍ തയ്യാറാകുകയോ, പുരുഷന്മാര്‍ തങ്ങളുടെ സ്ത്രീകളെ താക്കീതുചെയ്യുകയോ വേണം. ജീവന്റെ ജലം ആവശ്യപ്പെട്ട സമരിയാക്കാരിയാക്കാരി സ്ത്രീയോട് യേഹ്ശുവാ പറഞ്ഞ വാക്കുകള്‍ ഓര്‍മ്മയില്‍ സൂക്ഷിക്കുക. നീ വീട്ടില്‍പ്പോയി നിന്റെ ഭര്‍ത്താവിനെ കൂട്ടിവരിക എന്നാണ് അവിടുന്ന് പറഞ്ഞത്. ഭര്‍തൃമതിയായ ഒരു സ്ത്രീയുടെമേല്‍ ഭര്‍ത്താവിനും, അവിവാഹിതയായ ഒരുവളുടെമേല്‍ അവളുടെ പിതാവിനുമാണ് അവകാശം. ഇവരുടെ സാന്നിദ്ധ്യമില്ലാതെ മറ്റൊരു പുരുഷനുമായി ഇടപെടാന്‍ സ്ത്രീയ്ക്ക് ദൈവം അനുവാദം നല്‍കിയിട്ടില്ല. സ്ത്രീകളെ അഴിഞ്ഞാട്ടക്കാരികളായി വാര്‍ത്തെടുക്കാന്‍ കറങ്ങിനടക്കുന്ന ചില സ്വൈരിണികള്‍ നമ്മുടെ സമൂഹത്തിലുണ്ട്. അതുകൊണ്ടുതന്നെ, വിവാഹമോചനവും കുടുംബത്തകര്‍ച്ചകളും ഒരു വാര്‍ത്തയല്ലാതായി മാറി. മറ്റുള്ളവരുടെ വികാരങ്ങളെ ഉജ്ജ്വലിപ്പിക്കുന്ന വേഷവിധാനങ്ങള്‍ ഒഴിവാക്കിയില്ലെങ്കില്‍ നിങ്ങള്‍ നരകാഗ്നിക്ക് ഇരയാകുമെന്ന കാര്യം സ്ത്രീകള്‍ മറക്കരുത്! മറ്റുള്ള സ്ത്രീകളുടെ അര്‍ദ്ധനഗ്ന വേഷങ്ങള്‍ ആസ്വദിക്കുന്ന പുരുഷന്മാര്‍ ഏറെയുണ്ട്. എന്നാല്‍, ഇത്തരത്തിലൊരുവളെ വിവാഹം കഴിക്കുന്ന പുരുഷന്മാര്‍ ആരുമുണ്ടാകില്ല. ഇത് വലിയൊരു സത്യമാണ്!
വൈദീകര്‍ അമാനുഷികരല്ലാത്തതുകൊണ്ടുതന്നെ ഏതൊരുവനെയുംപോലെ വീഴാനുള്ള സാധ്യത അവര്‍ക്കുമുണ്ട്. ഈ തിരിച്ചറിവ് അവരോട് ഇടപെടുന്ന എല്ലാവര്‍ക്കുമുണ്ടാകണം. സഭയെ ആക്ഷേപിക്കാന്‍ അവസരം പാര്‍ത്തിരിക്കുന്ന സമൂഹങ്ങളും സംവീധാനങ്ങളും സഭയ്ക്കുപുറത്ത് സജ്ജീവമാണെന്ന യാഥാര്‍ത്ഥ്യം വിസ്മരിക്കരുത്. നമ്മുടെ ഭവനത്തിലെ പ്രധാനപ്പെട്ട വ്യക്തികളാണ് വൈദീകര്‍. ഇവരുടെമേല്‍ വീഴുന്ന ഓരോ മലിനതകളും നമ്മുടെമേലും കൂടിയാണ് വീഴുന്നത്. അതിനാല്‍, അവര്‍ മലിനരാകാതെ സൂക്ഷിക്കാനുള്ള ഉത്തരവാദിത്വത്തില്‍നിന്നു വിട്ടുനില്‍ക്കാന്‍ നമുക്കാവില്ല. ഒരു വചനംകൂടി ഓര്‍മ്മപ്പെടുത്തിക്കൊണ്ട് ഈ ലേഖനം ഉപസംഹരിക്കുകയാണ്. ഇതാണ് ആ വചനം: "രണ്ടോ മൂന്നോ സാക്ഷികളുടെ മൊഴികൂടാതെ ഒരു ശ്രേഷ്ഠനെതിരായുള്ള എന്തെങ്കിലും ആരോപണം സ്വീകരിക്കരുത്"(1 തിമോ: 5; 19). കേള്‍ക്കുന്ന എല്ലാറ്റിനെയും ആഘോഷമാക്കുന്നവര്‍ ഈ ഉപദേശത്തെ ഭയത്തോടെ സ്മരിക്കുക!

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin