Monday, 3 April 2017

ചൈനയിൽ മുസ്ലീങ്ങൾക്ക് താടി വളർത്താനും പർദ്ദയിടാനും വിലക്ക്

വെബ് ഡെസ്‌ക്
April 2, 2017
ബെയ്ജിങ്: മുസ്ലീങ്ങള്‍ക്കെതിരെ കടുത്ത നിലപാടകളുമായി കമ്മ്യൂണിസ്റ്റ് ചൈന. രാജ്യത്ത് നിന്നും ഭീകരവാദം തുടച്ചുനീക്കുമെന്ന പേരില്‍ മുസ്ലിങ്ങള്‍ക്കെതിരെ വിചിത്രനിയമങ്ങളാണ് ചൈന പുറപ്പെടുവിച്ചിരിക്കുന്നത്. താടിവളര്‍ത്താനും പര്‍ദ്ദ ധരിക്കാനും മുസ്ലീങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണിപ്പോൾ.
ശരീരം മുഴുവന്‍ മറയ്ക്കുന്ന വസ്ത്രം ധരിച്ചെത്തുന്നവരെ വിമാനത്താവളങ്ങളിലും റെയില്‍വേ സ്റ്റേഷനുകളിലും പ്രവേശിക്കുന്നത് വിലക്കിയിട്ടുണ്ട്. ടിവി കാണുന്നതിനുപോലും പുതിയ നിയമ പ്രകാരം വിലക്കുണ്ട്. ചൈനയുടെ പടിഞ്ഞാറന്‍ പ്രവിശ്യയായ സിങ്ചിയാങില്‍ ജനസംഖ്യയുടെ 45 ശതമാനവും ഉയ്ഗര്‍ എന്ന വിഭാഗമാണ്. തുര്‍ക്കിയില്‍ നിന്നും കുടിയേറിയ മുസ്ലീം വിഭാഗമാണ് ഇവര്‍. ഇവിടെയാണ് വിചിത്ര നിമയങ്ങുമായി ചൈനീസ് സര്‍ക്കാര്‍ പൗരാവകാശങ്ങള്‍ക്കുമേല്‍ കടന്നുകയറ്റം നടത്തിയിരിക്കുന്നത്.
മുസ്ലീം ആചാരങ്ങള്‍ക്ക് സമാനമായ ജീവിതചര്യ പിന്തുടരുന്നവരാണ് ഉയ്ഗറുകള്‍. സ്ത്രീകള്‍ മുഖവും ശരീരവും മുഴുവന്‍ മറച്ചാണ് പുറത്തിറങ്ങുക. പുരുഷന്മാര്‍ താടി നീട്ടി വളര്‍ത്തിയിട്ടുണ്ടാവും. എയര്‍പോര്‍ട്ടുകളില്‍ അടക്കം ഇത് വലിയ സുരക്ഷാവീഴ്ചകള്‍ക്ക് കാരണമാകുന്നുണ്ടെന്ന് ബെയ്ജിങ് മെട്രോ അതോറിറ്റിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ നടപടി. ഇതിനൊപ്പം മതപരമായ വിവാഹങ്ങള്‍ക്കുള്ള നിയമ സാധുതയും സര്‍ക്കാര്‍ എടുത്തു കളഞ്ഞു. കുടുംബാസൂത്രണത്തെ എതിര്‍ക്കുന്നവരും സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ കുട്ടികളെ പഠിപ്പിക്കാന്‍ വിമുഖത കാണിക്കുന്നവരും പുതിയ ഉത്തരവ് അനുസരിച്ച് നടപടി നേരിടേണ്ടി വരും.
ഇസ്ലാമിക് ഭീകരവാദത്തിനെതിരെയുള്ള നടപടികളുടെ ഭാഗമെന്ന വിശേഷണത്തോടെയാണ് നിയമങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത്. നിരവധി സ്‌ഫോടനങ്ങള്‍ ഇവിടെ എല്ലാ വര്‍ഷവും നടക്കാറുണ്ട്. ഐഎസ് ഭീകരവാദികളും വിഘടനവാദികളുമാണ് ഇതിന് കാരണമെന്നാണ് സര്‍ക്കാര്‍ പക്ഷം. അതിനിടെ, പുതിയ നിയമങ്ങള്‍ ഔദ്യോഗികമായി അംഗീകരിച്ചതായി അധികൃതര്‍ അറിയിച്ചു. നേരത്തെ ഉയ്ഗര്‍ വിഭാഗത്തിന് പാസ്‌പോര്‍ട്ട് നല്‍കേണ്ടതില്ലെന്ന തീരുമാനം ചൈനീസ് സര്‍ക്കാര്‍ എടുത്തിരുന്നെങ്കിലും പിന്നീട് അത് മാറ്റിയിരുന്നു.
അതേസമയം, സര്‍ക്കാരിന്റെ മുസ്ലീം വിരുദ്ധ നടപടിക്കെതിരെ പ്രതിഷേധവുമായി മനുഷ്യാവകാശ സംഘടനകളടക്കം നിരവധി പേര്‍ രംഗത്തെത്തി. സിന്‍ജിയാങില്‍ മുഖാവരണം ധരിക്കുന്നതും നീണ്ട താടി വളര്‍ത്തുന്നതും നിരോധിച്ചതിനെതിരെയാണ് മനുഷ്യാവകാശ സംഘടനകള്‍ രംഗത്തെത്തിയത്. ഭീകരവാദം തടയാനെന്ന പേരില്‍ നടപ്പാക്കുന്ന ഉത്തരവ് പ്രദേശത്തെ ഉയ്ഗര്‍ മുസ്ലീംങ്ങളെ അടിച്ചമര്‍ത്താന്‍ ലക്ഷ്യമിട്ടുള്ളതാണെന്ന് സംഘടനകള്‍ ആരോപിച്ചു.എന്നാല്‍ ഇത്തരം നടപടികള്‍ കൂടുതല്‍ പേരെ മത തീവ്രവാദത്തിലേക്ക് തിരിച്ചു വിടാനേ ഇടയാക്കൂ എന്നാണ് മനുഷ്യാവകാശ സംഘടനകളുടെ വാദം. അതുകൊണ്ടുതന്നെ ശക്തമായ പ്രതിഷേധവുമിയ വിവിധ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.
കമ്മ്യൂണിസ്റ്റ് രാജ്യമായ ചൈനയില്‍ ഏതെങ്കിലും മതവിഭാഗത്തിന്റെ ചിഹ്നങ്ങള്‍ പരസ്യമാക്കേണ്ടതില്ല എന്ന നിലപാടിനെ തുടര്‍ന്ന് താടിയും മീശയും നീട്ടി വളര്‍ത്തുന്നതിന് നേരത്തെ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരുന്നു. ഇതിന് പിന്നാലെയാണ് മുഖാവരണം ധരിക്കുന്നതില്‍ സ്ത്രീകളെ വിലക്കി ഉത്തരവിറങ്ങിയത്. മുസ്ലീം ഭൂരിപക്ഷ മേഖലയായ സിന്‍ജിയാന്‍ഗിലാണ് മത തീവ്രവാദം ചെറുക്കുക എന്ന ലക്ഷ്യമുയര്‍ത്തി സര്‍ക്കാര്‍ പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുത്തിയത്. ചൈനയിലെ മുസ്ലീം ഭൂരിപക്ഷമായ ഉയ്ഗര്‍ വിഭാഗക്കാരെ നിയന്ത്രിയ്ക്കുക എന്നതാണ് പുതിയ ഭരണപരിഷ്‌ക്കാരത്തിന്റെ ലക്ഷ്യം.
http://www.janmabhumidaily.com/news595461

ജന്മഭൂമി: http://www.janmabhumidaily.com/news595461#ixzz4d9kWI6aa

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin