- രണ്ട് പതിറ്റാണ്ടിലേറെ പഴക്കമുണ്ട് സ്പിരിറ്റ് ഇന്‍ ജീസിസിന്റ പിറവിയ്ക്ക് .
- ഇടുക്കി സ്വദേശിയായ ടോം സ്‌കറിയയുടെ നേതൃത്വത്തിലുള്ളതായിരുന്നു ഈ വിഭാഗം.
ഇടുക്കി: പാപ്പാത്തിച്ചോലയില്‍ സര്‍ക്കാര്‍ ഭൂമി കൈയ്യേറി കുരിശ് സ്ഥാപിച്ച സ്പിരിറ്റ് ഇന്‍ ജീസസെന്ന പ്രാര്‍ഥനാ വിഭാഗത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെ കൈയ്യേറ്റം സംബന്ധിച്ച മുന്‍ അന്വേഷണങ്ങള്‍ അട്ടിമറിക്കപ്പെട്ടു
ഇടുക്കി സ്വദേശിയായ ടോം സ്‌കറിയയും കുടുംബവും വ്യാപകം കൈയ്യേറ്റം നടത്തിയെന്ന് 2013ല്‍ തന്നെ സര്‍ക്കാര്‍ കണ്ടെത്തിയിരുന്നു. സമഗ്രാന്വേഷണത്തിന് ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം രൂപീകരിച്ചെങ്കിലും അന്വേഷണം എങ്ങുമെത്തിയില്ല.
രണ്ട് പതിറ്റാണ്ടിലേറെ പഴക്കമുണ്ട് സ്പിരിറ്റ് ഇന്‍ ജീസിസിന്റ പിറവിയ്ക്ക് . ഇടുക്കി സ്വദേശിയായ ടോം സ്‌കറിയയുടെ നേതൃത്വത്തിലുള്ളതായിരുന്നു ഈ വിഭാഗം. ധ്യാനമുള്‍പ്പടെയുള്ള പ്രാര്‍ഥനാചടങ്ങുകളുമായി കത്തോലിക്കാ വിശ്വാസികള്‍ക്കിടയിലാണ് സ്പിരിറ്റ് ഇന്‍ ജീസസ് പ്രവര്‍ത്തനം തുടങ്ങിയത്.. ആദ്യ ഘട്ടത്തില്‍ സഭയിലെ വൈദികരുള്‍പ്പടെ ഇവരുടെ പ്രാര്ര്‍!ഥനകളില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ വിശ്വാസ വ്യതിയാനം ശ്രദ്ധയില്‍ പെട്ടതോടെ സ്പിരിറ്റ് ഇന്‍ ജീസസുമായി ബന്ധമില്ലെന്ന നിലപാട് കത്തോലിക്കാ സഭ കൈക്കൊണ്ടു.
2013ല്‍ സംസ്ഥാന ആഭ്യന്തര വകുപ്പ് ഇവരുടെ കൈയേറ്റത്തെക്കുറിച്ച് അന്വേഷണം നടത്തുന്നതിന് ഉത്തരവിട്ടിരുന്നു.ഇടുക്കി ജില്ലയിലെ വെള്ളൂക്കുന്നേല്‍ സ്‌കറിയയും മക്കളും സ്ര്‍ക്കാര്‍ ഭൂമി കൈയ്യേറിയത് അന്വേഷിക്കുന്നതിനും അവ്ര്‍ക്ക് ഒത്താശ ചെയ്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമ നടപടിക്കും പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചു. പക്ഷെ ഒന്നും എങ്ങുമെത്തിയില്ല.
മാത്രമല്ല, ഇതേ വള്ളൂക്കുന്നേല്‍ കുടുംബാംഗമാണ് പാപ്പാത്തിച്ചോല കയ്യേറി കുരിശു സ്ഥാപിച്ച സ്പിരിറ്റ് ഇന്‍ ജീസസിലെ പ്രധാനി ടോം സ്‌കറിയാ. ഈ കുരിശ് കേന്ദ്രീകരിച്ച് ഇവര്‍ നടത്തുന്നത് സ്പിരിച്വല്‍ ടൂറിസം. പുറത്തുനിന്നും എത്തിക്കുന്ന വിശ്വാസികളെ പാര്‍പ്പിക്കുന്നത് തൊട്ടടുത്ത റിസോര്‍ട്ടില്‍. 2010 ല്‍ ലാന്റ് റവന്യൂ കമ്മീഷണര്‍ വ്യാജ പട്ടയം റദ്ദ് ചെയ്തതാണ് ഈ റിസോര്‍ട്ട്.
https://www.youtube.com/watch?v=W6kgDAHYmFo
https://www.youtube.com/watch?v=W6kgDAHYmFo