ചെങ്ങന്നൂര്‍ കൊലപാതകം : മൃതദേഹം കത്തിച്ചതും വെട്ടിമുറിച്ചതും ഷെറിന്‍ ടാബില്‍ പകര്‍ത്തി ആസ്വദിച്ചു
ചെങ്ങന്നൂര്‍: അമേരിക്കന്‍ മലയാളിയായ വാഴാര്‍മംഗലം ഉഴത്തില്‍ വീട്ടില്‍ ജോയി ജോണിനെ വെടിവച്ചു കൊലപ്പെടുത്തിയ മകന്‍ ഷെറിന്‍ തുടര്‍ന്നു ചെയ്‌തതെല്ലാം ടാബില്‍ പകര്‍ത്തി പിന്നീടു കണ്ട് ആസ്വദിച്ചു!
കാറിനുള്ളില്‍ വച്ചാണ് ഷെറിന്‍ അച്‌ഛനു നേരേ നിറയൊഴിച്ചത്. തുടര്‍ന്ന് മൃതദേഹം പെട്രോള്‍ ഒഴിച്ച് കത്തിച്ചതും ശരീരം വെട്ടിമുറിച്ചതും ശരീരഭാഗങ്ങള്‍ പലയിടത്തായി ഉപേക്ഷിച്ചതും ടാബില്‍ പകര്‍ത്തിയതായി ചോദ്യംചെയ്യലില്‍ ഷെറിന്‍ സമ്മതിച്ചു. ഐടി വിദഗ്‌ധനായ ഷെറിന്‍ ടാബില്‍ അതിസമര്‍ഥമായി ഒളിപ്പിച്ചിരിക്കുന്ന ദൃശ്യങ്ങള്‍ കണ്ടെടുക്കാന്‍ അന്വേഷണസംഘത്തിനു കഴിഞ്ഞിട്ടില്ല. തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായം തേടിയിരിക്കുകയാണ്.
അമേരിക്കയില്‍ നിന്നു തിരിച്ചെത്തിയ ശേഷം ഇയാള്‍ കൂടുതല്‍ കാലം തങ്ങിയത് ബംഗളുരുവിലാണ്. അക്കാലത്തെക്കുറിച്ചും സുഹൃത്തുക്കളെപ്പറ്റിയും അന്വേഷിക്കാന്‍ എസ്.ഐയുടെ നേതൃത്വത്തിലുള്ള നാലംഗ സംഘം ഇന്നലെ അവിടേക്കു തിരിച്ചു. ബംഗളുരുവില്‍ കുറ്റകൃത്യങ്ങള്‍ നടത്തിയിട്ടുണ്ടോ എന്നും ക്രിമിനല്‍ സംഘങ്ങളുമായി ബന്ധമുണ്ടായിരുന്നോ എന്നും അന്വേഷിക്കും. ബംഗളുരുവില്‍ താമസിച്ചിരുന്ന വിലാസത്തിലാണ് പാസ്‌പോര്‍ട്ടെന്നാണ് ഷെറിന്‍ പോലീസിനോടു പറഞ്ഞത്. അതു കണ്ടെടുക്കാന്‍ വേണ്ടിക്കൂടിയാണ് പോലീസിന്റെ ബംഗളുരു യാത്ര.
തനിക്ക് ഒരു കാമുകിയുണ്ടെന്നും ഷെറിന്‍ പോലീസിനോടു പറഞ്ഞു. കാമുകിയെക്കുറിച്ചുള്ള വിവരങ്ങളും കൈമാറി. അവരെ കണ്ടെത്തി മൊഴിയെടുക്കാന്‍ പോലീസ് ആലോചിക്കുന്നുണ്ട്. ഷെറിനു കൂടുതല്‍ പെണ്‍സുഹൃത്തുക്കള്‍ ഉണ്ടോ എന്നും അന്വേഷിക്കുന്നു. നാളെ വൈകിട്ടു നാലിന് കസ്‌റ്റഡി കാലാവധി തീരുമെന്നതിനാല്‍ ഷെറിനെ ബംഗളുരുവിലേക്കു കൊണ്ടുപോയിട്ടില്ല.
ഷെറിന്‍ മുമ്പ് താമസിച്ച കോട്ടയത്തെ വിവിധ ഹോട്ടലുകളിലും മൃതദേഹം വലിച്ചെറിഞ്ഞ സ്‌ഥലങ്ങളിലുമെത്തി വീണ്ടും തെളിവെടുപ്പ് നടത്തിയിരുന്നു. കോടതിയുടെ നിര്‍ദേശമനുസരിച്ച് ആശുപത്രിയിലെത്തിച്ച് പരിശോധനയും നടത്തി. നിശ്‌ചിത സമയത്ത് പഴുതുകളില്ലാത്ത കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കാനുള്ള തയാറെടുപ്പിലാണ് അന്വേഷണസംഘം. കുറ്റപത്രത്തിന്റെ പകര്‍പ്പിനു വേണ്ടി കോടതിയില്‍ നൂറുകണക്കിന് അപേക്ഷകളാണു ലഭിച്ചിരിക്കുന്നത്.

http://www.mangalam.com/print-edition/crime/442254
No comments:
Post a Comment
Please let us know what you think.. Please be considerate about others, their privacy and dignity when you comment..
Thanks
Admin