ഒമാനില്‍ ഇബ്രിയില്‍ പെട്രോള്‍ പമ്പില്‍ മോഷണം ചെറുക്കുന്നതിനിടെ തട്ടിക്കൊണ്ടു പോയ മലയാളി ജീവനക്കാരന്റെ മൃതദേഹം കണ്ടെത്തി. കോട്ടയം സ്വദേശിയായ ജോണ്‍ ഫിലിപ്പിന്റെ മൃതദേഹം പനാമിനും ഫഹൂദിനും ഇടക്കുള്ള സ്ഥലത്ത് നിന്നാണ് കണ്ടെത്തിയത്.
മസ്‌ക്കറ്റ്: ഒമാനില്‍ ഇബ്രിയില്‍ പെട്രോള്‍ പമ്പില്‍ മോഷണം ചെറുക്കുന്നതിനിടെ തട്ടിക്കൊണ്ടു പോയ മലയാളി ജീവനക്കാരന്റെ മൃതദേഹം കണ്ടെത്തി. കോട്ടയം സ്വദേശിയായ ജോണ്‍ ഫിലിപ്പിന്റെ മൃതദേഹം പനാമിനും ഫഹൂദിനും ഇടക്കുള്ള സ്ഥലത്ത് നിന്നാണ് കണ്ടെത്തിയത്. മൃതദേഹം റോയല്‍ ഒമാന്‍ പൊലീസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം നാട്ടില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് സുഹൃത്തുക്കള്‍. സംഭവത്തെക്കുറിച്ച് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്രമികളെ കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല.
ഒമാനിലെ സനീനയില്‍ പെട്രോള്‍ പമ്പില്‍ ജോലി ചെയ്‌തുവന്ന മണര്‍കാട് ചെറുവിളാകത്ത് ജോണ്‍ ഫിലിപ്പ് (47) എന്നയാളെയാണ് വെള്ളിയാഴ്‌ച തട്ടിക്കൊണ്ടുപോയത്. പമ്പില്‍ എത്തിയ കൊള്ളസംഘം കവര്‍ച്ച നടത്തുന്നത് ചെറുത്തതോടെ ജോണ്‍ ഫിലിപ്പിനെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. പമ്പില്‍നിന്ന് അയ്യായിരത്തോളം റിയാലും കാണാതായിരുന്നു. ജോണിനെ തട്ടിക്കൊണ്ടുപോയ വിവരം സുഹൃത്തുക്കള്‍ നാട്ടില്‍ അറിയിച്ചിരുന്നു. എന്നാല്‍ ജോണിനെ കാണാതായശേഷം, ഇദ്ദേഹത്തിന്റെ സ്‌പോണ്‍സറില്‍നിന്ന് ഒരു വിവരവും ലഭ്യമായിരുന്നില്ല. ഇതേക്കുറിച്ച് പ്രതികരിക്കാന്‍ സ്‌പോണ്‍സര്‍ തയ്യാറായില്ലെന്നും ആക്ഷേപമുണ്ട്.
http://www.asianetnews.tv/news/malayali-found-died-in-oman-after-kidnapped-from-a-petrol-pump