മോഡിയുമായി മതസ്വാതന്ത്ര്യം ചര്‍ച്ച ചെയ്യണമെന്ന് യു.എസ് സ്‌പീക്കര്‍ക്കു കത്ത്
വാഷിങ്‌ടണ്‍: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായുള്ള കൂടിക്കാഴ്‌ചയില്‍ ഇന്ത്യയിലെ മതസ്വാതന്ത്ര്യം സംബന്ധിച്ച വിഷയം ഉന്നയിക്കണമെന്ന് 18 യു.എസ്. ജനപ്രതിനിധികളടങ്ങിയ ദ്വികക്ഷി സംഘം യു.എസ്. പ്രതിനിധി സഭാ സ്‌പീക്കര്‍ പോള്‍ റയാനു കത്ത് നല്‍കി. മുസ്ലിംകള്‍, ക്രിസ്‌ത്യാനികള്‍, ബുദ്ധമതക്കാര്‍, സിഖുകാര്‍ തുടങ്ങിയ മതന്യൂനപക്ഷവിഭാഗത്തില്‍ പെട്ടവര്‍ ദശകങ്ങളായി ഇന്ത്യയില്‍ അക്രമവും അപമാനവും നേരിടുകയാണെന്നും ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ ശിക്ഷിക്കപ്പെടുകയില്ലെന്ന ധൈര്യത്തോടെ അക്രമങ്ങള്‍ തുടരുകയാണെന്നും ട്രന്റ് ഫ്രാങ്ക്‌സ്, ബെറ്റി മക്കൊല്ലം എന്നിവര്‍ നയിക്കുന്ന കോണ്‍ഗ്രസ് അംഗങ്ങള്‍ കത്തില്‍ പറയുന്നു. മോഡിയുമായി കൂടിക്കാഴ്‌ച നടത്തുന്ന വേളയിലെ ചര്‍ച്ചയില്‍ മതസ്വാതന്ത്ര്യത്തിനുള്ള മൗലിക അവകാശം പ്രധാനവിഷയമായിരിക്കണമെന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ കത്തില്‍ അഭ്യര്‍ഥിച്ചു.
http://www.mangalam.com/print-edition/international/442570
No comments:
Post a Comment
Please let us know what you think.. Please be considerate about others, their privacy and dignity when you comment..
Thanks
Admin