കത്തോലിക്ക സഭയില്‍ ഒരേ സമയം രണ്ടു മാര്‍പാപ്പമാരില്ല; സഭയുടെ ഇപ്പോഴത്തെ ഏക തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ
സ്വന്തം ലേഖകന്‍ 12-06-2016 - Sunday
വത്തിക്കാന്‍: കത്തോലിക്ക സഭയ്ക്ക് ഇപ്പോള്‍ എത്ര മാര്‍പാപ്പാമാരുണ്ട്?. ചോദ്യം ഈ കാലത്ത് പ്രസക്തമാണെന്നു കരുതുന്നവരായിരിക്കും കൂടുതല്‍ പേരും. എന്നാല്‍ ഈ ചോദ്യത്തിനു ഈ കാലത്തിലും എല്ലാ കാലത്തിലും ഒരു ഉത്തരം മാത്രമേ ഉള്ളു. "ഒന്ന്" എന്നതാണ് ആ ഉത്തരം. ബനഡിക്ട്റ്റ് പതിനാറാമന്‍ പാപ്പ സ്ഥാനത്യാഗം ചെയ്യുകയും അതിനെ തുടര്‍ന്ന് പരിശുദ്ധാത്മ പ്രേരണയാലും ദൈവഹിതത്താലും മാത്രം, തെരഞ്ഞെടുക്കപ്പെട്ട ഫ്രാന്‍സിസ് മാര്‍പാപ്പ സ്ഥാനം ഏല്‍ക്കുകയും ചെയ്തതോടെ ചിലരുടെ വിചാരം സഭയ്ക്കു രണ്ടു മാര്‍പാപ്പാമാരുണ്ടെന്നാണ്.
വിശ്വാസികള്‍ എല്ലാവരും തന്നെ ഇത്തരത്തില്‍ വിചാരിക്കുന്നില്ലെങ്കിലും മാധ്യമ പ്രവര്‍ത്തകര്‍, പ്രത്യേകിച്ച് ഇറ്റലിയിലെ മാധ്യമ പ്രവര്‍ത്തകര്‍ ഇത്തരം വാര്‍ത്തകള്‍ പടച്ചു വിടുക പതിവായിരിക്കുകയാണ്. പത്രത്തിലെ തങ്ങളുടെ കോളം തികയ്ക്കുവാന്‍ വേണ്ടിയാണ് ഇവര്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നത്. ബനഡിക്ടറ്റ് പതിനാറാമന്‍ എമെരിറ്റസ് മാര്‍പാപ്പ വത്തിക്കാനില്‍ തന്നെ താമസമാക്കിയതിനെ ചുറ്റിപറ്റിയും ചില കേന്ദ്രങ്ങളില്‍ നിന്നും വാര്‍ത്തകള്‍ പടച്ചു വിടുന്നു.
സഭയുടെ പലകാര്യങ്ങളിലും ബനഡിക്ടറ്റ് പതിനാറാമനും ഇടപെടുന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. മാര്‍പാപ്പയുമായി ബന്ധപ്പെട്ട എന്തു വാര്‍ത്തയ്ക്കും ലോകജനതകള്‍ക്കിടയില്‍ ലഭിക്കുന്ന സ്വീകാര്യതയാണ് ഇവരെ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുവാന്‍ പ്രേരിപ്പിക്കുന്ന ഘടകം. ഈ വിഷയത്തില്‍ തുടരുന്ന അവ്യക്തതകള്‍ മാറ്റുവാന്‍ നിരവധി തവണ മുന്‍ മാര്‍പാപ്പയുടെ പ്രൈവറ്റ് സെക്രട്ടറിയായ ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് ഗ്വാങ്‌സ്‌വെയില്‍ തന്നെ നേരിട്ടുള്ള പ്രസ്താവനകള്‍ പലവട്ടം നടത്തിയിരുന്നു.

No comments:
Post a Comment
Please let us know what you think.. Please be considerate about others, their privacy and dignity when you comment..
Thanks
Admin