ഭീകരതയ്‌ക്കെതിരെ ലോകം ഉണരണം: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി; പാത്രിയര്‍ക്കീസ് ബാവയ്ക്കു കര്‍ദിനാള്‍ കത്തെഴുതി
http://pravachakasabdam.com/index.php/site/news/1749
സ്വന്തം ലേഖകന്‍ 21-06-2016 - Tuesday
കൊച്ചി: ഭീകരതയ്‌ക്കെതിരെ ഐക്യരാഷ്ട്രസഭയും ലോകരാഷ്ട്രങ്ങളും ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ഭീകരതയ്ക്ക് ഇരകളായി ആയിരക്കണക്കിനു നിരപരാധികള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊല്ലപ്പെടുന്നത് ആശങ്കാജനകമാണെന്നും കര്‍ദിനാള്‍ പറഞ്ഞു. സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭാതലവന്‍ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവയ്ക്കു നേരെ ജന്മനാടായ സിറിയയിലെ ഖാമിഷ്‌ലിയിലുണ്ടായ ചാവേറാക്രമണത്തില്‍ ദുഖവും നടുക്കവും അറിയിച്ച്, അദ്ദേഹത്തിനെഴുതിയ കത്തിലാണു കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി ഇക്കാര്യം വ്യക്തമാക്കിയത്.
പാത്രിയര്‍ക്കീസ് ബാവ സുരക്ഷിതനാണെന്നറിയുന്നതില്‍ സന്തോഷമുണ്ട്. 1915 ല്‍ ഖാമിഷ്‌ലി ഖാതിയിലുണ്ടായ സെയ്‌ഫോ കൂട്ടക്കൊലയില്‍ കൊല്ലപ്പെട്ട നിരപരാധികള്‍ക്കുവേണ്ടി സംഘടിപ്പിക്കപ്പെട്ട പ്രാര്‍ഥനാചടങ്ങില്‍ പങ്കെടുത്തുകൊണ്ടിരിക്കുമ്പോഴാണു പാത്രിയര്‍ക്കീസ് ബാവയ്ക്കു നേരെ ആക്രമണം ഉണ്ടായതെന്നതു ആശങ്കയുണര്‍ത്തുന്നു. സംഭവത്തില്‍ കൊല്ലപ്പെട്ടവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമായി പ്രാര്‍ഥിക്കുന്നു. ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവയ്ക്കു പ്രാര്‍ഥനകള്‍ നേരുന്നതായും കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി കത്തില്‍ അറിയിച്ചു.
കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി പാത്രിയര്‍ക്കീസ് ബാവയ്ക്കു അയച്ച കത്ത്
No comments:
Post a Comment
Please let us know what you think.. Please be considerate about others, their privacy and dignity when you comment..
Thanks
Admin