അൽബേനിയ: കമ്യൂണിസ്റ്റ് ഭരണത്തിൽ വധിക്കപ്പെട്ടവരെ സഭ രക്തസാക്ഷികളാക്കി
Thursday 28 April 2016 11:09 PM IST
ജോൺ സുല്ലിവാൻ
വത്തിക്കാൻ സിറ്റി ∙ അൽബേനിയയിലെ കമ്യൂണിസ്റ്റ് ഭരണകാലത്തു പീഡനമേറ്റു മരിച്ച ബിഷപ് വിൻസെൻസ് പ്രിനുഷിയെയും പുരോഹിതരും വൈദിക വിദ്യാർഥികളും ഉൾപ്പെടെ മറ്റു 37 പേരെയും കത്തോലിക്കാസഭ രക്ത സാക്ഷികളായി പ്രഖ്യാപിച്ചു. ഇതോടെ ഇവരെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികൾക്കു തുടക്കമായി.
അയർലൻഡുകാരനായ പുരോഹിതൻ ജോൺ സുല്ലിവാനെ (1861–1933) വാഴ്ത്തപ്പെട്ടവനാക്കാനും ഫ്രാൻസിസ് മാർപാപ്പ കൽപന പുറപ്പെടുവിച്ചു. അൽബേനിയയിൽ എൻവർ ഹോക്ഹയുടെ കമ്യൂണിസ്റ്റ് ഭരണകാലത്താണ് ബിഷപ്പിനെയും 37 പേരെയും 1945നും 1974നും ഇടയ്ക്ക് കൊലപ്പെടുത്തിയത്. ലോകത്തിലെ അവിശ്വാസികളുടെ ആദ്യ രാജ്യമായി അൽബേനിയയെ ഹോക്ഹ പ്രഖ്യാപിച്ചിരുന്നു. 1949ൽ ജയിലിൽ കിടന്ന് ബിഷപ് പ്രിനുഷി മരിച്ചു.
ഇത്തരത്തിൽ ഏഴു ബിഷപ്പുമാർ ഹോക്ഹയുടെ ഭരണത്തിൻ കീഴിൽ ജയിലിൽ കിടന്നു മരിക്കുകയോ വധിക്കപ്പെടുകയോ ചെയ്തു. ഹോക്ഹയുടെ കീഴിൽ 111 പുരോഹിതരും പുരോഹിത പഠനം നടത്തിയിരുന്ന പത്തു പേരും എട്ടു കന്യാസ്ത്രീകളും കൊല്ലപ്പെട്ടു.
1820 കത്തോലിക്ക, മുസ്‌ലിം, ഓർത്തഡോക്സ് പള്ളികൾ തകർക്കപ്പെട്ടു. വിശ്വാസത്തിനു വേണ്ടിയുള്ള അൽബേനിയക്കാരുടെ ചെറുത്തുനിൽപ്പിനെ 2014ൽ ആ രാജ്യം സന്ദർശിച്ച വേളയിൽ ഫ്രാൻസിസ് മാർപാപ്പ വാഴ്ത്തിയിരുന്നു.
No comments:
Post a Comment
Please let us know what you think.. Please be considerate about others, their privacy and dignity when you comment..
Thanks
Admin