Sunday, 3 April 2016

യുക്രെയ്നിലെ ജനങ്ങൾക്കായി പ്രത്യേക ഫണ്ട് ശേഖരിക്കും: ഫ്രാൻസിസ് മാർപാപ്പ

by സ്വന്തം ലേഖകൻ
pope

വത്തിക്കാൻ സിറ്റി ∙ ആഭ്യന്തര സംഘർഷത്തിനിടെ കഷ്ടപ്പെടുന്ന യുക്രെയ്നിലെ ജനങ്ങളെ സഹായിക്കാൻ യൂറോപ്പിലെ റോമൻ കത്തോലിക്കാ പള്ളികളിൽനിന്ന് ഈമാസം 24നു പ്രത്യേക ഫണ്ട് ശേഖരിക്കുമെന്നു ഫ്രാൻസിസ് മാർപാപ്പ പ്രസ്താവിച്ചു.
സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ കുർബാനയ്ക്കുശേഷം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യൂറോപ്പിൽ റോമൻ കത്തോലിക്കാ പള്ളികളുടെ എണ്ണം 1,20,000 വരും. ഏറ്റവും കൂടുതൽ ഇറ്റലിയിലാണ്–27,000. യുക്രെയ്നിലെ ഭൂരിപക്ഷം ക്രൈസ്തവരും ഓർത്തഡോക്സുകാരാണ്. റോമൻ കത്തോലിക്കർ 10 ലക്ഷം പേരുണ്ട്. റോമിനോട് ഐക്യം പുലർത്തുന്ന മറ്റു പൗരസ്ത്യ റീത്തുകളിൽപ്പെട്ട കത്തോലിക്കർ 40 ലക്ഷം പേരും.
കിഴക്കൻ യുക്രെയ്നിലെ ആക്രമണങ്ങളിൽ ഏറെ കഷ്ടപ്പെടുന്നതു പ്രായംചെന്നവരും കുട്ടികളുമാണ്. 2014ൽ റഷ്യ ക്രൈമിയ പിടിച്ചടക്കിയശേഷം റഷ്യൻ അനുകൂല വിഘടനവാദികളും ഗവൺമെന്റ് ഭടന്മാരും തമ്മിൽ നടക്കുന്ന പോരാട്ടത്തിൽ 9100 പേർ കൊല്ലപ്പെട്ടിട്ടുണ്ട്.
http://www.manoramaonline.com/news/world/06-curch-to-collect-fund-for-ukrain.html

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin