ലൈംഗികാതിക്രമം: ഇന്ത്യന്‍ പുരോഹിതനെതിരേ അമേരിക്കക്കാരി നിയമനടപടിക്ക്
വാഷിങ്‌ടണ്‍: ഇന്ത്യന്‍ പുരോഹിതന്‍ ലൈംഗികമായി ഉപദ്രവിച്ചെന്നാരോപിച്ച് അമേരിക്കന്‍ യുവതി നിയമ നടപടിക്ക്. ഇരുപത്തിയാറുകാരിയായ യുവതിയാണ് വൈദികന്‍ ജോസഫ് ജയ്‌പോളിനും രൂപതയ്‌ക്കുമെതിരേ ഫെഡറല്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്യാനൊരുങ്ങുന്നത്.
2005 -06 കാലയളവില്‍ മിനെസോട്ടയിലെ ക്രൂക്‌സ്‌റ്റണില്‍ വൈദികവൃത്തിയിലായിരുന്ന വേളയില്‍ ജയ്‌പോള്‍ തന്നെ ഉപദ്രവിച്ചെന്നാണു പെണ്‍കുട്ടിയുടെ പരാതി. നേരത്തെ, രണ്ടു പെണ്‍കുട്ടികളെ ഉപദ്രവിച്ചെന്ന പരാതിയില്‍ 2012 ല്‍ ഇന്ത്യയില്‍ അറസ്‌റ്റിലായ ജയ്‌പോളിനെ പിന്നീട് അമേരിക്കയ്‌ക്കു കൈമാറിയിരുന്നു. ഒരു വര്‍ഷത്തെ തടവിനു ശേഷം കഴിഞ്ഞവര്‍ഷമാണ് വിട്ടയച്ചത്.
അതിനിടെ, ഊട്ടി രൂപത ജയ്‌പോളിനെ വീണ്ടും സഭാശുശ്രൂഷയ്‌ക്കു നിയോഗിക്കുന്നെന്ന വത്തിക്കാന്‍ അറിയിപ്പിന്റെ പശ്‌ചാത്തലത്തിലാണ് വൈദികനും രൂപതയ്‌ക്കുമെതിരേ യുവതി കേസ് കൊടുക്കാനൊരുങ്ങുന്നത്. ജയ്‌പോളിനെ തിരിച്ചെടുത്തതിലൂടെ രൂപത കുട്ടികളുടെ ജീവനു ഭീഷണിയുയര്‍ത്തുകയാണെന്നു കാട്ടിയാണു ഹര്‍ജി.
- See more at: http://www.mangalam.com/print-edition/international/427207#sthash.755BQYlY.dpuf2005 -06 കാലയളവില്‍ മിനെസോട്ടയിലെ ക്രൂക്‌സ്‌റ്റണില്‍ വൈദികവൃത്തിയിലായിരുന്ന വേളയില്‍ ജയ്‌പോള്‍ തന്നെ ഉപദ്രവിച്ചെന്നാണു പെണ്‍കുട്ടിയുടെ പരാതി. നേരത്തെ, രണ്ടു പെണ്‍കുട്ടികളെ ഉപദ്രവിച്ചെന്ന പരാതിയില്‍ 2012 ല്‍ ഇന്ത്യയില്‍ അറസ്‌റ്റിലായ ജയ്‌പോളിനെ പിന്നീട് അമേരിക്കയ്‌ക്കു കൈമാറിയിരുന്നു. ഒരു വര്‍ഷത്തെ തടവിനു ശേഷം കഴിഞ്ഞവര്‍ഷമാണ് വിട്ടയച്ചത്.
അതിനിടെ, ഊട്ടി രൂപത ജയ്‌പോളിനെ വീണ്ടും സഭാശുശ്രൂഷയ്‌ക്കു നിയോഗിക്കുന്നെന്ന വത്തിക്കാന്‍ അറിയിപ്പിന്റെ പശ്‌ചാത്തലത്തിലാണ് വൈദികനും രൂപതയ്‌ക്കുമെതിരേ യുവതി കേസ് കൊടുക്കാനൊരുങ്ങുന്നത്. ജയ്‌പോളിനെ തിരിച്ചെടുത്തതിലൂടെ രൂപത കുട്ടികളുടെ ജീവനു ഭീഷണിയുയര്‍ത്തുകയാണെന്നു കാട്ടിയാണു ഹര്‍ജി.
No comments:
Post a Comment
Please let us know what you think.. Please be considerate about others, their privacy and dignity when you comment..
Thanks
Admin