Tuesday, 12 April 2016

മദര്‍ തെരേസയ്‌ക്ക് യു.കെ. പുരസ്‌കാരം

mangalam malayalam online newspaper
ലണ്ടന്‍: ഇന്ത്യയുടെ അഭിമാനമായ മദര്‍ തെരേസയ്‌ക്ക്‌ ബ്രിട്ടന്റെ ശ്രേഷ്‌ഠ ബഹുമതിയായ ഫൗണ്ടേഴ്‌സ്‌ പുരസ്‌കാരം. അഗതികളുടെ അമ്മയുടെ ഏഷ്യന്‍ മേഖലയിലെ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായാണ്‌ മരണാനന്തര ബഹുമതിയായി പുരസ്‌കാരം നല്‍കിയത്‌.
ഇറ്റലിയില്‍ മദറിന്റെ ജീവിച്ചിരിക്കുന്ന ഏക ബന്ധു 72 വയസുള്ള അനന്തരവന്‍ ലണ്ടനിലെത്തി പുരസ്‌കാരം ഏറ്റുവാങ്ങി.
മിഷണറീസ്‌ ഓഫ്‌ ചാരിറ്റിയുടെ സ്‌ഥാപകയെന്ന നിലയിലും 45 വര്‍ഷക്കാലം രോഗികള്‍, അനാഥര്‍ പാവങ്ങള്‍ എന്നിവര്‍ക്കായുള്ള പ്രവര്‍ത്തനങ്ങളും പരിഗണിച്ച്‌ സെപ്‌റ്റംബര്‍ നാലിന്‌ മദറിനെ വിശുദ്ധയായി പ്രഖ്യാപിക്കും.
1997-ല്‍ തന്റെ 87-ാം വയസില്‍ കൊല്‍ക്കത്തയിലാണ്‌ മദര്‍ ലോകത്തോടു വിടപറഞ്ഞത്‌.
- See more at: http://www.mangalam.com/print-edition/international/424139#sthash.46tyfVtp.dpuf

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin