മലയാളി വൈദികനെ മോചിപ്പിക്കാന്‍ വന്‍തുക ആവശ്യപ്പെട്ടുവെന്ന് സൂചന
ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.
March 30, 2016, 09:11 AM IST
ന്യൂഡല്‍ഹി: യെമനിലെ ഏദനില്‍നിന്ന് ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫാ. തോമസ് ഉഴുന്നാലിലിനെ മോചിപ്പിക്കാന്‍ വന്‍തുക മോചനദ്രവ്യം ആവശ്യപ്പെടുന്ന വീഡിയോ കേന്ദ്രസര്‍ക്കാരിന് ലഭിച്ചുവെന്ന് സൂചന. ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതാണ് ഇക്കാര്യം. ലക്ഷക്കണക്കിന് ഡോളര്‍ പ്രതിഫലം വേണമെന്നാണ് ആവശ്യം. എന്നാല്‍, ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.
ഏദനിലെ വൃദ്ധസദനം ആക്രമിച്ച ഭീകരര്‍ മാര്‍ച്ച് നാലിനാണ് ഫാ. ഉഴുന്നാലിനെ തട്ടിക്കൊണ്ടുപോയത്. മിഷണറീസ് ഓഫ് ചാരിറ്റി വിഭാഗത്തില്‍പ്പെട്ട നാല് കന്യാസ്ത്രികളെ ഭീകരര്‍ വധിച്ചിരുന്നു. മലയാളി വൈദികനെ മോചിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമം തുടരുന്നതിനിടെയാണ് വീഡിയോ സന്ദേശം.
ദു:ഖവെള്ളി ദിനത്തില്‍ ഭീകരര്‍ വൈദികനെ കൊലപ്പെടുത്തിയതായി അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ വാര്‍ത്ത നിഷേധിച്ചു.
http://www.mathrubhumi.com/news/world/captors-of-indian-priest-tom-uzhunnalil-send-video-demanding-huge-ransom-malayalam-news-1.960661
No comments:
Post a Comment
Please let us know what you think.. Please be considerate about others, their privacy and dignity when you comment..
Thanks
Admin