ഇറ്റാലിയൻ റിയാലിറ്റി ഷോയിൽ കന്യാസ്ത്രി ജേതാവ്
Posted on: Sunday, 08 June 2014
റോം : വിഖ്യാതമായ ‘സൗണ്ട് ഒഫ് മ്യൂസിക്കി’ൽ നിന്ന് മരിയ ഇറങ്ങിവന്നതു പോലെ. ശിരോവസ്ത്രം ധരിച്ച് ക്രൂശിത രൂപം അണിഞ്ഞ് റിയാലിറ്റി ഷോയുടെ വേദിയിലെത്തിയ ഇറ്റാലിയൻ കന്യാസ്ത്രീ സിസ്‌റ്റർ ക്രിസ്‌റ്റീന (25) ജേതാവായപ്പോൾ ലോകം ത്രസിച്ചുനിന്നു. ഇറ്റലിയിലെ 'ദ വോയ്‌സ് ഒഫ് ഇറ്റലി' എന്ന ജനപ്രിയ സംഗീത റിയാലിറ്റി ഷോയിൽ പങ്കെടുത്ത് പ്രശസ്‌തി പിടിച്ചുപറ്റിയ സിസ്‌റ്റർ ക്രിസ്‌റ്റീന 60 ശതമാനം നേടി ആ ഷോയിലെ വിജയിയായി ചരിത്രമെഴുതി.
താൻ വിജയപീഠത്തിൽ നിൽക്കുന്നത് തന്റെ കഴിവുകൊണ്ടല്ല, മുകളിലുള്ളയാളുടെ അനുഗ്രഹം കൊണ്ടാണെന്നു പറഞ്ഞ ക്രിസ്റ്റീന ആകാശത്തേക്ക് മുഷ്ടി ചുരുട്ടിയെറിഞ്ഞ് നന്ദി പ്രകാശിപ്പിച്ചു.
കന്യാസ്‌ത്രീയുടെ വേഷത്തിൽ തന്നെയാണ് വ്യാഴാഴ്‌ച നടന്ന ലൈവ് ഫൈനലിൽ അവർ പങ്കെടുത്തത്. അമേരിക്കൻ പോപ് ഗായിക അലീസിയ കീസ് ആലപിച്ച 'നോ വൺ ' എന്ന ഗാനവുമായി റിയാലിറ്റി ഷോയിൽ രംഗപ്രവേശം ചെയ്ത സിസ്റ്റർ ക്രിസ്റ്റീന, വിധികർത്താക്കളെ വിസ്മയിപ്പിച്ച പ്രകടനമാണ് നടത്തിയത്. ക്രിസ്റ്റീന ഉൾപ്പെടെ നാലുപേരാണ് ഫൈനൽ റൗണ്ടിലെത്തിയത്.
ക്രിസ്‌റ്റീനയുടെ സാന്നിദ്ധ്യം 'ദ വോയ്‌സി'ന്റെ റേറ്റിംഗ് കുത്തനെ ഉയരാൻ ഇടയാക്കിയിരുന്നു. സംഗീത പ്രകടനം യൂട്യൂബിലും എത്തിയതോടെ ക്രിസ്റ്റീനയ്ക്ക് ലോകമെമ്പാടും ആരാധകരായി. ഒരു സംഗീത ആലാപന പ്രകടനത്തിന് മാത്രം ലഭിച്ച യൂ ട്യൂബ് ഹിറ്റുകൾ അഞ്ച് കോടിയിലേറെയാണ്. യൂട്യൂബിൽ വൈറലായ വീഡിയോകൾ സോഷ്യൽ സൈറ്റുകൾ വഴി ഇപ്പോഴും പ്രചരിച്ചു കൊണ്ടിരിക്കുന്നു. കന്യാസ്ത്രീ ആയതിനാൽ ഒപ്പം നിരവധി വിമർശനങ്ങളുമുണ്ട്.
ഇറ്റലിയിലെ സിസിലി സ്വദേശിയായ സിസ്റ്റർ ക്രിസ്റ്റീന മിലാനിലെ ഒരു കോൺവെന്റിലാണ് താമസം. പള്ളികളിൽ നിന്നും മഠങ്ങളിൽ നിന്നും പുറത്തുവന്ന് സമൂഹത്തിൽ ദൈവത്തിന്റെ സന്ദേശം പ്രചരിപ്പിക്കണമെന്ന ഫ്രാൻസിസ് മാർപാപ്പയുടെ വാക്കുകളാണ് തനിക്ക് പ്രചോദനമായതെന്ന് സിസ്റ്റർ പറഞ്ഞു. ഉർസുലിൻ സിസ്റ്റേഴ്‌സ് ഒഫ് ഹോളി ഫാമിലി സമൂഹത്തിൽപ്പെട്ട കന്യാസ്ത്രീയാണ്.
വിഷമകരമായ ഘട്ടത്തിൽ തനിക്ക് പിന്തുണയേകിയ എല്ലാവർക്കും, പ്രത്യേകിച്ച്, തന്റെ സഹ കന്യാസ്ത്രീകൾക്കും അവർ നന്ദി പ്രകാശിപ്പിച്ചു.
http://news.keralakaumudi.com/news.php?nid=29d7523e00e3a0f4c65505b8a9ab01e2

No comments:
Post a Comment
Please let us know what you think.. Please be considerate about others, their privacy and dignity when you comment..
Thanks
Admin