Monday, 30 June 2014

ആപ്പിളിന്റെ തൊലിപ്പുറത്ത്

 യേശുവിന്റെ രൂപം: ഡേവിഡ്

 ഡുറാന് അപൂര്‍വ ഭാഗ്യം



ആപ്പിളിന്റെ തൊലിപ്പുറത്ത് യേശുവിന്റെ രൂപം:  ഡേവിഡ് ഡുറാന് അപൂര്‍വ ഭാഗ്യം
ലണ്ടന്‍ : ആപ്പിള്‍ ബട്ടര്‍ റസീപ്പി തന്നെയും കുടുംബത്തെയും യേശുവിന്റെ അരികിലേക്ക് കൊണ്ടുവന്നതായി ന്യൂ മെക്‌സിക്കോയിലെ അല്‍ബൂക്കര്‍ക്ക് സ്വദേശിയായ ഡേവിഡ് ഡുറാന്റെ പ്രഖ്യാപനം. കാരണം ഫ്യൂജി ആപ്പിളിന്റെ തൊലി ചുരണ്ടിക്കൊണ്ടിരിക്കുമ്പോള്‍ യേശുവിന്റെ രൂപം ഡുറാന്‍ കാണുകയായിരുന്നു. ചെറിയൊരു ആട്ടിന്‍കുട്ടിയെ വഹിച്ചുകൊണ്ടിരിക്കുന്ന യേശുവിന്റെ രൂപമാണ് ഡുറാന്‍ ആപ്പിളില്‍ ദര്‍ശിച്ചത്.
യേശുവിന്റെ മുടിയും അങ്കിയും മുഖവും കയ്യിലൊരു ആട്ടിന്‍കുട്ടിയുമൊക്കെ ആപ്പിളില്‍ തെളിഞ്ഞിരിക്കുന്നതായി അദ്ദേഹം പറയുന്നു. ചുരണ്ടാന്‍ ബാക്കിയുള്ള ആപ്പിളിലായിരുന്നു ഈ ദൃശ്യം കണ്ടത്. അത്ഭുത ദൃശ്യം കണ്ടയുടന്‍ ഡുറാന്‍ അതുമായി തൊട്ടടുത്തുള്ള വൈദികനെ സന്ദര്‍ശിച്ച് ആശിര്‍വദിപ്പിച്ചു..

നമ്മുടെ മാര്‍ഗങ്ങള്‍ മാറ്റണമെന്ന് നിര്‍ദേശിച്ചുകൊണ്ട് ദൈവം നല്‍കിയ അടയാളമായിരിക്കാം ഇതെന്ന് ഡുറാന്‍ പറഞ്ഞു. കൂടുതല്‍ നല്ല കാര്യങ്ങള്‍ ചെയ്യണമെന്ന നിര്‍ദേശമായിരിക്കാം അതില്‍ അടങ്ങിയിരിക്കുന്നത് - ഡുറാന്‍ പറഞ്ഞു.











http://4malayalees.com/index.php?page=newsDetail&id=48982

Saturday, 28 June 2014

ക്രിസ്തീയതയില്‍ ആഭിചാരവും കടമറ്റം സേവയും!   

 http://www.manovaonline.com/newscontent.php?id=207

ആംസ്ട്രോങ്ങ് ജോസഫ്  

 
 
ക്രിസ്തീയതയില്‍ ആഭിചാര  കര്‍മ്മങ്ങള്‍ക്കും മന്ത്രവാദത്തിനും സ്ഥാനമില്ലെന്നാണ് പൊതുവേയുള്ള ധാരണ. എന്നാല്‍, വിജാതിയര്‍ക്കു തുല്യമോ അതിനേക്കാള്‍ പൈശാചികാമോ ആയ ആഭിചാരക്രിയകള്‍ ക്രിസ്തീയതയുടെ പേരില്‍ നടത്തപ്പെടുന്നുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം! ചാത്തന്‍സേവയ്ക്കു സമാനമായ രീതിയിലുള്ള സേവകള്‍ ക്രിസ്തീയ വിശുദ്ധരുടെ പേരുപയോഗിച്ചുകൊണ്ട് നടത്തുന്ന വ്യക്തികളുണ്ട്. ഹൈന്ദവര്‍ നടത്തുന്ന ശത്രുസംഹാര പൂജകള്‍ക്കു തുല്യമായ പൂജകള്‍ ക്രിസ്തീയവത്ക്കരിച്ചു നടത്തുന്ന പുരോഹിതന്മാര്‍പ്പോലും ക്രൈസ്തവരുടെയിടയില്‍ ഉണ്ടെന്നത് ഗൗരവമായി കാണണം! തലമുറകളെപ്പോലും നശിപ്പിക്കുന്ന ഇത്തരം പൈശാചികതയെക്കുറിച്ച് വിശ്വാസികളില്‍ അവബോധമുണ്ടായില്ലെങ്കില്‍ വന്നുഭവിക്കുന്ന ദുരന്തം ചെറുതായിരിക്കില്ല! താത്കാലികമായ ഉയര്‍ച്ചകള്‍ക്കുവേണ്ടി ചെയ്യുന്ന ക്ഷുദ്രകര്‍മ്മങ്ങളുടെ അനന്തരഫലമായി നരകയാതനയനുഭവിക്കുന്ന അനേകം കുടുംബങ്ങള്‍ നമുക്കിടയിലുണ്ട്.
പാരമ്പര്യ രോഗങ്ങള്‍, പാരമ്പര്യമായി വിവാഹബന്ധങ്ങള്‍ തകരുന്ന അവസ്ഥ, പെട്ടന്നുള്ള മരണങ്ങള്‍, പാരമ്പര്യമായി ആത്മഹത്യാ പ്രവണത തുടങ്ങിയവയെല്ലാം ആഭിചാരകര്‍മ്മങ്ങളുടെ ദുരന്തഫലങ്ങളില്‍ ചിലതുമാത്രമാണ്! ക്രിസ്തീയതയുടെ മറവില്‍ നടത്തപ്പെടുന്ന ആഭിചാരക്രിയകളില്‍ പലതും വിശ്വാസത്തിന്റെ ഭാഗമാണെന്ന ചിന്തയിലാണ് വിശ്വാസികള്‍ സമീപിക്കുന്നത്. അങ്ങനെയൊരു ധാരണ ജനിപ്പിക്കാനുള്ള പൊടിക്കൈകള്‍ ക്ഷുദ്രവിദ്യക്കാര്‍ പ്രയോഗിക്കാറുമുണ്ട്. പൗരസ്ത്യ-സുറിയാനിസഭകളില്‍ പ്രാചീനകാലംമുതല്‍ സേവകളും ആഭിചാരകര്‍മ്മങ്ങളും വിശ്വാസത്തിന്റെ ഭാഗമാണെന്ന രീതിയില്‍ത്തന്നെ അനുഷ്ഠിച്ചിരുന്നു. ഈ ആധുനീക കാലത്തും പുത്തന്‍ രൂപത്തില്‍ ഇത്തരം കര്‍മ്മങ്ങള്‍ ചെയ്യുന്ന ക്രൈസ്തവ നാമധാരികളുണ്ട് എന്നകാര്യം വിസ്മരിക്കരുത്. ക്രിസ്ത്യാനികളുടെയിടയില്‍ ഉള്ളതും വിശ്വാസത്തിന്റെ ഭാഗമാണെന്നു പ്രചരിപ്പിക്കപ്പെടുന്നതുമായ ആഭിചാരകര്‍മ്മങ്ങളെ ഈ ലേഖനത്തിലൂടെ മനോവ അനാവരണം ചെയ്യുന്നു!
ക്രിസ്ത്യാനികളുടെയിടയില്‍ പ്രചാരത്തിലുണ്ടായിരുന്നതും ഇപ്പോഴും തുടര്‍ന്നുവരുന്നതുമായ ആഭിചാരകര്‍മ്മങ്ങളെക്കുറിച്ചു വിശകലനം ചെയ്യുമ്പോള്‍ അവയുടെ ഉറവിടമാണ് ആദ്യമായി കണ്ടെത്തേണ്ടത്. മുന്‍പ് തങ്ങള്‍ വിജാതിയരായിരുന്നപ്പോള്‍ ആചരിച്ചുപോന്ന പൈശാചിക കര്‍മ്മങ്ങള്‍ ഉപേക്ഷിക്കാതിരിക്കുകയോ അവയെ ക്രിസ്തീയവത്ക്കരിക്കുകയോ ചെയ്തവരാണ് ക്രിസ്തീയ മന്ത്രവാദികള്‍! ഉഗ്രശക്തിയുള്ള ആഭിചാരകര്‍മ്മങ്ങള്‍മുതല്‍ പൊടിക്കൈ പ്രയോഗം വരെയുള്ള വിവിധങ്ങളായ ക്ഷുദ്രവിദ്യകള്‍ കുലത്തൊഴിലാക്കിയ ക്രൈസ്തവ നാമധാരികള്‍ നമുക്കിടയിലുണ്ട്! ഓരോ ക്രിയകളേയും അവയുടെ ദുരന്തങ്ങളെയും വിശകലനം ചെയ്യുന്നതിനുമുന്‍പ് ഇതിന്റെ ഉറവിടത്തെക്കുറിച്ച് ഏകദേശമായ ഒരു അവബോധം ഉണ്ടായിരിക്കുന്നതു നല്ലതാണ്. ആയതിനാല്‍, ഈ പൈശാചികതയുടെ വേരില്‍നിന്നുതന്നെ തുടങ്ങാം! ഒരുകാര്യം പ്രത്യേകമായി ഓര്‍ക്കുക; ഭാരതത്തിലെ പൗരസ്ത്യക്രൈസ്തവസഭകള്‍ തങ്ങളുടെ പാരമ്പര്യമായി ചുമന്നുനടക്കുന്ന ആചാരങ്ങള്‍ എങ്ങനെയുണ്ടായി എന്നറിയാന്‍, ഇവിടെ വിവരിക്കുന്ന വിഷയത്തെ ശ്രദ്ധാപൂര്‍വ്വം വായിച്ചാല്‍ മതി. പൗരസ്ത്യ ക്രൈസ്തവരുടെ അനുദിന ജീവിതത്തിലെ അനുഷ്ഠാനങ്ങള്‍മുതല്‍ വിവാഹം, പ്രസവശുശ്രൂഷ ഇത്യാദി കാര്യങ്ങളില്‍പ്പോലും പൈശാചിക മന്ത്രങ്ങളുടെ സ്വാധീനം തിരിച്ചറിയാന്‍ ഇത് ഉപകരിക്കും.

ചതുര്‍വേദത്തില്‍ നാലാമന്‍ അഥര്‍വ്വവേദം!

ഹൈന്ദവ വേദങ്ങളില്‍ നാലാമത്തേതാണ് അഥര്‍വവേദം! മന്ത്രങ്ങളും ആഭിചാരങ്ങളും ക്ഷുദ്രവിദ്യകളുമൊക്കെ ഈ വേദത്തെ അടിസ്ഥാനപ്പെടുത്തിയാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. ചതുര്‍വേദങ്ങളില്‍ നാലാമത്തെ വേദമായ അഥര്‍വ്വത്തിന്റെ വാഗര്‍ത്ഥം അഗ്നിപുരോഹിതന്‍ എന്നാണ്. ഈശ്വരോപാസന കൂടാതെ ആഭിചാരപ്രയോഗങ്ങളും, ആത്മരക്ഷ, ശത്രുനിവാരണം, ഐശ്വര്യപ്രാപ്തി എന്നിവയും പ്രതിപാദിക്കപ്പെടുന്നു. മറ്റ് വേദങ്ങളേക്കാള്‍ ആധുനികമാണ് അഥര്‍വ്വവേദം എന്ന് പറയപ്പെടുന്നു. ചാതുര്‍വര്‍ണ്ണ്യ സാമൂഹികവ്യവസ്ഥ നിലനിന്നിരുന്നതായി ചില മന്ത്രങ്ങളില്‍നിന്നും മനസ്സിലാക്കാം. ഭൂതപ്രേതപിശാചുക്കള്‍, രക്ഷസ്സുകള്‍ എന്നിവയെ അടക്കുന്ന മന്ത്രങ്ങളും ആരോഗ്യരക്ഷക്കുള്ള മന്ത്രങ്ങളും അഥര്‍വ്വവേദത്തിലുണ്ട്. പുരോഹിതനും മന്ത്രവാദിയും ഒരാളായിരുന്നു എന്നും അനുമാനിക്കാവുന്നതാണ്. അഥര്‍വ്വവേദം എന്ന പേര് അതിലെ പ്രതിപാദ്യത്തെ ആധാരമാക്കിയുള്ളതല്ല. അഥര്‍വന്‍ എന്ന ഒരു ഋഷിയില്‍നിന്നാണ് ഈ പേരിന്റെ ഉത്പത്തി.
മറ്റു വേദങ്ങളെപ്പോലെ അഥര്‍വ്വവേദവും അപൗരുഷേയമാണെന്ന് വിശ്വസിക്കപ്പെടുന്നു. ഇതു രചിച്ച ഋഷിയെപ്പറ്റിയോ മന്ത്രദ്രഷ്ടാവിനെപ്പറ്റിയോ ചരിത്രദൃഷ്ട്യാ അസന്ദിഗ്ധമായി ഒന്നും പറയുവാന്‍ നിവൃത്തിയില്ല. അഥര്‍വ്വവേദത്തിന്റെ സര്‍വാനുക്രമണികയിലെ മന്ത്രദ്രഷ്ടാവിനെപ്പറ്റിയുള്ള കഥ വിശ്വാസയോഗ്യമായി പൊതുവേ അംഗീകരിക്കപ്പെട്ടിട്ടില്ല. അഥര്‍വനും ബ്രഹ്മാവുമാണ് മന്ത്രദ്രഷ്ടാക്കളില്‍ പ്രമുഖന്മാര്‍. ഭൃഗു, അംഗിരസ്സ്, വസിഷ്ഠന്‍, ഭരദ്വാജന്‍, ശൗനകന്‍, പ്രജാപതി തുടങ്ങിയവര്‍ ഇതിലെ മറ്റു മന്ത്രദ്രഷ്ടാക്കളാണ്. അഥര്‍വന്‍ ഏകദേശം 180-ല്‍പ്പരം മന്ത്രങ്ങളുടെയും ബ്രഹ്മാവ് 75-ല്‍പ്പരം മന്ത്രങ്ങളുടെയും ദ്രഷ്ടാക്കളാണ്. അഥര്‍വനും ബ്രഹ്മാവും ദര്‍ശിച്ച മന്ത്രങ്ങള്‍ കൂടുതലുള്ളതുകൊണ്ടാവാം ഇതു അഥര്‍വ്വവേദമെന്നും ബ്രഹ്മവേദമെന്നും വ്യവഹരിക്കപ്പെടുന്നത്.
അഥര്‍വ്വവേദത്തിലെ പ്രതിപാദ്യം വളരെ പഴക്കമേറിയതാണെങ്കിലും അതിന്റെ രചന അത്ര പ്രാചീനമല്ല. ഋഗ്യജുസ് സാമവേദങ്ങള്‍ക്കു ശേഷമായിരിക്കണം ഇതിന്റെ രചനാകാലം. ശതപഥബ്രാഹ്മണത്തിലും ഛാന്ദോഗ്യോപനിഷത്തിലുമുള്ള സൂചനകളില്‍നിന്നും അഥര്‍വ്വവേദം ഇവയ്ക്ക് മുമ്പുതന്നെ ഉണ്ടായിരുന്നുവെന്ന് അനുമാനിക്കാം. പതഞ്ജലി വേദങ്ങളെപ്പറ്റി പറയുമ്പോള്‍ അഥര്‍വ്വവേദത്തെപ്പറ്റി ആദ്യം പറയുന്നുണ്ട്. അഥര്‍വാംഗിരസ്സെന്ന ഇതിന്റെ ആദ്യത്തെ നാമം സംഹിതയില്‍തന്നെ നിര്‍ദ്ദേശിച്ചുകാണുന്നു. അഥര്‍വ്വവേദമെന്ന് ആദ്യമായി വ്യവഹരിക്കപ്പെടുന്നത് ഗൃഹ്യസൂത്രങ്ങളിലാണ്. ഒരുപക്ഷേ അഥര്‍വ്വവേദത്തിന് ഒരു വേദത്തിന്റെ പദവി നേടിയെടുക്കാന്‍ കുറേക്കാലം വേണ്ടിവന്നിരിക്കും. ഋഗ്വേദത്തിലെ അന്തിമമണ്ഡലത്തിന്റെ രചനാകാലംവരെ ഇത് ഒരു പ്രത്യേക വേദമായി അംഗീകരിക്കപ്പെട്ടിരുന്നുവോ എന്നു സംശയിക്കപ്പെടുന്നു. പുരുഷസൂക്തത്തില്‍ അഥര്‍വ്വവേദത്തെപ്പറ്റി മാത്രം പറയാത്തതും ഇതിന് ഉപോദ്ബലകമാണ്. യജുര്‍വേദം ശുക്ളയജുര്‍വേദമെന്നും കൃഷ്ണയജുര്‍വേദമെന്നും രണ്ടായി പിരിഞ്ഞ കാലഘട്ടമായിരിക്കും അഥര്‍വ്വവേദത്തിന്റെ രചനാകാലമെന്ന് പൊതുവേ കരുതപ്പെടുന്നു.
അഥര്‍വ്വവേദത്തിന് 9 ശാഖകളുണ്ടെന്ന് ഭാഷ്യകാരനായ പതഞ്ജലിയും വേദവ്യാഖ്യാതാവായ സായണനും പറയുന്നു. പൈപ്പലാദം, ശൗനകം, തൗദം, മൗദം, ജലദം, ജാജലം, ബ്രഹ്മപദം, ദേവദര്‍ശം, ചാരണവൈദ്യം എന്നിവയാണ് അവ. എന്നാല്‍, പൈപ്പലാദം, ശൗനകം എന്നീ രണ്ടു ശാഖകള്‍ മാത്രമേ ഇപ്പോള്‍ നിലവിലുള്ളു. പിപ്പലാദനാണ് പൈപ്പലാദശാഖയുടെ വിധായകന്‍. പ്രശ്നോപനിഷത്തിലെ ആദ്യത്തെ മന്ത്രത്തിലുള്ള ഭഗവന്തം പിപ്പലാദ മുപസന്നാ എന്ന സൂചനയൊഴിച്ചാല്‍, പിപ്പലാദനെപ്പറ്റി വ്യക്തമായ അറിവുകളൊന്നും ഇല്ല. ഇപ്പോള്‍ പ്രചാരത്തിലുള്ളത് ശൗനകശാഖയിലുള്ള അഥര്‍വ്വവേദമാണ്. ഋഗ്വേദത്തിന്റെ ഏഴ് അനുക്രമണികകള്‍ ഒരു ശൗനകന്‍ രചിച്ചതാണ്. അതിധന്വാ ശൗനകഃ, ശൗനകഃ കാ പേയഃ എന്നും മറ്റും ഛാന്ദോഗ്യോപനിഷത്തിലും പറയുന്നുണ്ട്.
വേദങ്ങളെ പിന്‍പറ്റി രൂപംകൊണ്ട ഹിന്ദുമതംപോലും അഥര്‍വ്വവേദത്തെ നിന്ദ്യമായിട്ടാണ് പരിഗണിച്ചിരിക്കുന്നത്. (ഹൈന്ദവസംസ്കാരം എന്ന് വിളിക്കപ്പെടാനാണ് ഇവര്‍ ആഗ്രഹിക്കുന്നതെങ്കിലും, മതത്തെക്കുറിച്ചുള്ള നിര്‍വ്വചനം മനസ്സിലാക്കിയിട്ടുള്ളതിനാല്‍, മതം എന്നുതന്നെ വിളിക്കാനാണ് മനോവയ്ക്ക് താത്പര്യം). ഒരു വേദമാണെങ്കിലും അഥര്‍വ്വവേദത്തിന് വൈദികകാലം മുതല്‍ക്കേ ഹീനത്വം കല്പിച്ചിരിക്കുന്നത് ശ്രദ്ധേയമാണ്. വേദങ്ങളെപ്പറ്റി പറയുമ്പോള്‍ ഋഗ്യജുസ്സാമങ്ങളെന്നോ ത്രയീവിദ്യയെന്നോ ആണ് ബ്രാഹ്മണങ്ങള്‍തന്നെ നിര്‍ദ്ദേശിക്കുന്നത്. ഔഷധങ്ങളെക്കുറിച്ചു മാത്രമല്ല, ആഭിചാരങ്ങളെക്കുറിച്ചും പറയുന്നതുകൊണ്ടാവാം ഇങ്ങനെ ഇതിനു ഭ്രഷ്ട് കല്പിച്ചുകാണുന്നത്. അഥര്‍വ്വത്തെ കൂടുതല്‍ നിന്ദിച്ചിരിക്കുന്നത് ധര്‍മ്മശാസ്ത്രങ്ങളിലാണ്. ആപസ്തംഭ ധര്‍മ്മസൂത്രം, അഥര്‍വ്വവേദം ഹീനമാണെന്നും അതിലെ പ്രയോഗങ്ങള്‍ നിന്ദ്യമാണെന്നും പറയുന്നു. ഇതിലെ ചില മന്ത്രങ്ങള്‍ ഉച്ചരിക്കുന്നത് സപ്തമഹാപാതകങ്ങളിലൊന്നായി വിഷ്ണുസ്മൃതി കണക്കാക്കുന്നു. ധര്‍മശാസ്ത്രങ്ങളുടെ കാലം മുതലായിരിക്കണം അഥര്‍വ്വവേദത്തിന് കൂടുതല്‍ അപകര്‍ഷത കല്പിക്കപ്പെട്ടത്. ഇപ്പോഴും ഒരു വേദമെന്ന നിലയ്ക്കുള്ള സാര്‍വ്വത്രികാംഗീകാരം അഥര്‍വ്വവേദത്തിന് ലഭിച്ചിട്ടില്ല.

ആയുര്‍വേദവും അഥര്‍വ്വവേദവും!

പൗരാണിക വൈദ്യശാസ്ത്രത്തെ ആയുര്‍വേദമെന്നു പേരുനല്‍കി ഭാരതം ഇന്നു കുത്തകയാക്കി വച്ചിരിക്കുന്നതിനെ സംബന്ധിച്ചുള്ള ഒരു ലേഖനം മനോവ മുന്‍പു പ്രസിദ്ധീകരിച്ചിരുന്നു. 'ആയുര്‍വേദം എങ്ങനെ ഭാരതത്തിന്‍റെ കുത്തകയാക്കി?' എന്ന ആ ലേഖനം വായിച്ചാല്‍ ഇവിടെ വിവരിക്കുന്ന വിഷയം ഗ്രഹിക്കാന്‍ കൂടുതല്‍ എളുപ്പമായിരിക്കും. ഈ ഉപശീര്‍ഷകത്തിനു ചുവടേ കുറിക്കപ്പെടുന്ന വിഷയം അതീവഗൗരവമായി തന്നെ ചിന്തിക്കുകയും പരിഗണിക്കുകയും ചെയ്യേണ്ടതാണ്! കാരണം, പലരെയും അലോസരപ്പെടുത്താന്‍ സാധ്യതയുള്ള അപ്രിയസത്യങ്ങളാണ് ഇവിടെ അനാവരണംചെയ്യുന്നത്.
പൗരാണിക വൈദ്യശാസ്ത്രത്തെ ആയുര്‍വേദമാക്കി മാറ്റിയ മറിമായത്തെക്കുറിച്ച് അല്പംമുന്‍പ് നാം കണ്ടു. എന്നാല്‍, ഈ ആയുര്‍വേദത്തെ അഥര്‍വ്വവേദത്തില്‍ ഉള്‍ക്കൊള്ളിച്ചത് ചില ഗൂഢലക്ഷ്യത്തോടെയാണെന്ന യാഥാര്‍ത്ഥ്യം പലര്‍ക്കും അറിയില്ല. ക്ഷുദ്രവിദ്യകളും ആഭിചാരക്രിയകളും ചികിത്സാവിധികളില്‍ സമന്വയിപ്പിച്ച് വിപണനം നടത്തുന്ന പൈശാചികതയാണ് ആയുര്‍വേദം എന്നതാണു സത്യം! ഒരു ചികിത്സാവിധി എന്നതില്‍ക്കവിഞ്ഞ്‌ ചില നിഗൂഢലക്‌ഷ്യം ആയുര്‍വേദത്തിനു പിന്നിലുണ്ടെന്ന സത്യം ദൈവജനം തിരിച്ചറിയാത്തതാണ്‌ സാത്താന്റെ വിജയം. ആയുര്‍വേദത്തിലെ ഓരോ മരുന്നുകളുടെയും നിര്‍മ്മിതി മന്ത്രോച്ചാരണത്തോടുകൂടെയാണ്. ഔഷധക്കൂട്ടുകള്‍ ഉപാസനാമൂര്‍ത്തികള്‍ക്കു സമര്‍പ്പിച്ച്, അവരെ പ്രകീര്‍ത്തിക്കുന്ന മന്ത്രങ്ങള്‍ ഉരുവിടുകയും അവരുടെ പൈശാചികശക്തി മരുന്നുകളിലേക്ക് ആവാഹിക്കുകയും ചെയ്യുന്ന രീതികളും ആയുര്‍വേദത്തിലുണ്ട്. ഒരേ മരുന്നുകളാണെങ്കില്‍ക്കൂടി എല്ലാ വൈദ്യന്മാരുടെയും ചികിത്സകള്‍ക്ക് ഒരേ ഫലം ലഭിക്കുന്നില്ല എന്നത് പ്രത്യകം ശ്രദ്ധിക്കണം. നല്‍കുന്ന വ്യക്തിയിലെ പൈശാചികതയുടെ ഏറ്റക്കുറച്ചില്‍ അനുസരിച്ച് ഫലപ്രാപ്തിയിലും അന്തരമുണ്ടാകുന്നതാണ് ഇതിനു കാരണം! ഇതിനെ ഇവര്‍ 'കൈപ്പുണ്യം' എന്ന ഓമനപ്പേരിട്ടു വിളിക്കുന്നു! മാരകവിഷമാണ് നല്‍കുന്നതെങ്കില്‍, ഏതു വ്യക്തി കൊടുത്താലും അതും സ്വീകരിക്കുന്നവന്‍ മരിക്കും! അതുകൊണ്ടുതന്നെ, കൈപ്പുണ്യം എന്നപേരില്‍ ഇവര്‍ പറയുന്നത് പൈശാചികതയുടെ ഏറ്റക്കുറച്ചിലിനെയാണ്!
പൗരാണിക ചികിത്സാരീതികളും ഔഷധവിദ്യകളും ആരുടേയും കുത്തകയല്ലെങ്കിലും ആയുര്‍വേദമെന്ന പേരില്‍ അറിയപ്പെടുന്ന ചികിത്സയുടെ ഉറവിടം അഥര്‍വ്വവേദമാണ്. ചാരണവൈദ്യമെന്ന (സഞ്ചരിക്കുന്ന വൈദ്യം) ശാഖാഭേദം അതിപ്രാചീനമായ ഒരു ആയുര്‍വേദ സമ്പ്രദായമാണെന്ന് ഊഹിക്കപ്പെടുന്നു. അഥര്‍വ്വവേദത്തിന് ഭൈഷജ്യമെന്ന പേരുകൂടിയുണ്ട്. അഥര്‍വ്വമെന്ന പേര് ഔഷധപര്യായമായിട്ടുതന്നെ പലയിടത്തും പ്രയോഗിച്ചു കാണുന്നു. അഥര്‍വന്‍ ഒരുപക്ഷേ വൈദികകാലത്തെ ഒരു ഭിഷഗ്വരനായിരുന്നിരിക്കാം. രോഗങ്ങളെപ്പറ്റിയും ഔഷധങ്ങളെപ്പറ്റിയും പ്രതിപാദിക്കുന്ന മിക്കവാറും മന്ത്രങ്ങളുടെ ദ്രഷ്ടാവും അഥര്‍വനാണ്. അതിപ്രാചീനമായ ഒരു ചികിത്സാപദ്ധതി ഇതിലുണ്ട്. മരുന്നും മന്ത്രവുംകൊണ്ട് രോഗം ശമിപ്പിക്കുവാനുള്ള ഉപായങ്ങള്‍ ഇതിലുടനീളം കാണാം. 'മരുന്നും മന്ത്രവും' എന്ന് പഴമക്കാര്‍ പറയുന്നതിനെ ഇതുമായി കൂട്ടിവായിച്ചാല്‍ പല ദുരൂഹതകളുടെയും ചുരുളഴിയും! ആയുര്‍വേദം പഠിക്കുന്നയാളിന് അഥര്‍വവേദത്തിനോടുള്ള കടപ്പാട് ചരകനും സുശ്രുതനും തങ്ങളുടെ സംഹിതകളില്‍ എടുത്തുപറയുന്നുണ്ട്. അഥര്‍വ്വവേദത്തിലെ ഇന്ദ്രനും പ്രജാപതിയും എല്ലാം ഭിഷഗ്വരന്മാരാണ്. ഇതിലെ അഞ്ചാം കാണ്ഡത്തിലെ മുപ്പതാമത്തെ സൂക്തം ഭിഷഗ്വരനെ പ്രശംസിക്കുന്നു. നിരവധി ഔഷധ പ്രയോഗങ്ങളെപ്പറ്റിയും ശസ്ത്രക്രിയകളെപ്പറ്റിയും ഉള്ള സൂചനകള്‍ക്കൂടാതെ, പിന്നീട് പഞ്ചകര്‍മ്മങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പ്രയോഗങ്ങളും ഇതില്‍ ബീജരൂപത്തില്‍ അടങ്ങിയിട്ടുണ്ട്.
അഥര്‍വ്വവേദത്തിന് അതിന്റേതായ ഒരു ജീവിതവീക്ഷണമുണ്ട്. 100 വയസ്സുവരെ ലൌകികസുഖങ്ങളനുഭവിച്ച് ജീവിക്കുകയാണിതിന്റെ ആദര്‍ശം. വാര്‍ദ്ധക്യദശ പ്രാപിക്കാതെ മരിക്കുന്നത് നിന്ദ്യമാണ്. പരലോകത്തും അവിടുത്തെ സുഖങ്ങള്‍ക്കും രണ്ടാം സ്ഥാനമേ അഥര്‍വ്വം നല്കിയിട്ടുള്ളു. കഷ്ടപ്പാടും ദുഃഖവും സഹിക്കുകയല്ല പ്രത്യുത, തികച്ചും ലൌകികമായ മാര്‍ഗങ്ങളിലൂടെ അതിനു പരിഹാരം കണ്ടെത്തുകയാണ് അഥര്‍വ്വവേദി ചെയ്യുന്നത്. ജീവിതവീക്ഷണംപോലെ തത്ത്വചിന്താമണ്ഡലത്തിലും അഥര്‍വ്വവേദത്തിന്റെ സംഭാവനയുണ്ട്. ഒരു പ്രത്യേക തത്ത്വചിന്താപദ്ധതി ഇതിലില്ലെങ്കിലും പല ദര്‍ശനങ്ങളുടെയും അടിസ്ഥാനം ഇതില്‍ കാണാം. ബ്രഹ്മം, ആത്മാവ് തുടങ്ങിയ വിഷയങ്ങളെപ്പറ്റി ഉപനിഷത്തുകളിലുള്ള വിപുലമായ ചര്‍ച്ചയ്ക്ക് ആരംഭം കുറിച്ചത് ഇവിടെയാണ്. 230 പ്രാവശ്യത്തോളം പ്രയോഗിക്കപ്പെട്ടിരിക്കുന്ന ഇതിലെ ബ്രഹ്മശബ്ദത്തിന് പലേടത്തും പല അര്‍ത്ഥമാണെങ്കിലും ചിലേടത്ത് അത് ആദ്യപുരുഷനെയും മറ്റു ചിലേടത്ത് പരമതത്ത്വത്തെയും കുറിക്കുന്നു. പതിനഞ്ചാമത്തെ വ്രാത്യകാണ്ഡം ബ്രഹ്മവിദ്യാപ്രതിപാദകമാണ്. വ്രത്യോ വാ ഇദ് അഗ്ര ആസീദ് എന്നു തുടങ്ങിയുള്ള വര്‍ണ്ണനകള്‍ ഉപനിഷത്തിലെ മന്ത്രങ്ങളെ അനുസ്മരിപ്പിക്കുന്നു. വേദങ്ങളില്‍വച്ച് ബ്രഹ്മവിദ്യയെപ്പറ്റി ഏറ്റവുമധികം പ്രതിപാദിക്കുന്നത് അഥര്‍വ്വവേദമാണ്.
മതവിശ്വാസവുമായി സമന്വയിപ്പിച്ചാണ് ആയുര്‍വേദം രൂപപ്പെടുത്തിയിരിക്കുന്നത് എന്നതിന് ഇതില്‍പ്പരം വ്യക്തമായ തെളിവിന്റെ ആവശ്യമില്ല! ദൈവവചനത്തെ അടിസ്ഥാനമാക്കി ചിന്തിക്കുമ്പോള്‍, വിഗ്രഹാര്‍പ്പിത ഭക്ഷണത്തിനു സമാനമാണ് ആയുര്‍വേദമെന്നു മനസ്സിലാക്കാന്‍ സാധിക്കും! അതുകൊണ്ടുതന്നെ ഒരു ബൈബിള്‍വാക്യം ഇവിടെ അനിവാര്യതയോടെ കുറിക്കുന്നു: "അവിശ്വാസിയായ ഒരുവന്‍ നിന്നെ ഭക്ഷണത്തിനു ക്ഷണിക്കുകയും പോകാന്‍ നീ ആഗ്രഹിക്കുകയും ചെയ്‌താല്‍ വിളമ്പിത്തരുന്നതെന്തും മനശ്ചാഞ്ചല്യം കൂടാതെ ഭക്ഷിച്ചുകൊള്ളുക. എന്നാല്‍, ആരെങ്കിലും നിന്നോട് ഇതു ബലിയര്‍പ്പിച്ച വസ്തുവാണ് എന്നു പറയുന്നുവെങ്കില്‍, ഈ വിവരം അറിയിച്ച ആളെക്കരുതിയും മനസ്സാക്ഷിയെക്കരുതിയും നീ അതു ഭക്ഷിക്കരുത്. നിന്റെ മനസ്സാക്ഷിയല്ല അവന്റെതാണ് ഞാന്‍ ഉദ്ദേശിക്കുന്നത്"(1കോറി:10;27-29). ആയുര്‍വേദമാണെന്ന അറിവോടെയാണ് മരുന്നു കഴിക്കുന്നതെങ്കില്‍, അത് വിഗ്രഹാര്‍പ്പിത ഭക്ഷണത്തിനു തുല്യമാണ്! കാരണം, അഥര്‍വ്വവേദത്തില്‍നിന്നുള്ള ഒന്നാണ് ആയുര്‍വേദം എന്നതുമാത്രമല്ല, അതു പൂര്‍ണ്ണമായും വിഗ്രഹങ്ങള്‍ക്ക് സമര്‍പ്പിച്ചതാണ് എന്നതും പരിഗണിക്കേണ്ടതുണ്ട്! ആയുര്‍വേദത്തിന്റെ മറ്റുചില വശങ്ങള്‍ക്കൂടി പരിശോധിക്കുമ്പോള്‍ ഈ വസ്തുതകള്‍ തെളിമയോടെ മനസ്സിലാക്കാന്‍ കഴിയും!
ബഹുഭൂരിപക്ഷം ആയുര്‍വേദ വൈദ്യന്മാരും ഏതെങ്കിലും മൂര്‍ത്തികളെ ഉപാസിക്കുന്നവരും മന്ത്രവിദ്യകളും ക്ഷുദ്രകര്‍മ്മങ്ങളും നടത്തുന്നവരുമാണെന്ന കാര്യം പരിഗണിക്കുമ്പോള്‍, ആയുര്‍വേദത്തിന്റെ അഥര്‍വ്വബന്ധം മറനീക്കി പുറത്തുവരുന്നു! മന്ത്രവാദികള്‍ക്കും ആയുര്‍വേദ വൈദ്യന്മാര്‍ക്കും പൊതുവായി ആവശ്യമുള്ള വസ്തു നിലവിളക്കാണെന്ന കാര്യവും മറക്കരുത്! ഒറ്റമൂലി ചികിത്സകള്‍ നടത്തുന്നവര്‍ നമ്മുടെയിടയിലുണ്ട്. ഇവര്‍ ആ മരുന്ന് മറ്റാര്‍ക്കും വെളിപ്പെടുത്താത്തത് അതിന്റെ ഫലം ഇല്ലാതാകും എന്ന കാരണം പറഞ്ഞാണ്. മറ്റൊരു വ്യക്തിയോടു വെളിപ്പെടുത്തിയാല്‍ ചോര്‍ന്നുപോകുന്ന വീര്യമാണ് മരുന്നിനുള്ളതെങ്കില്‍, ആ മരുന്നു നിര്‍മ്മിക്കാന്‍ ഉപയോഗിച്ച വസ്തുക്കളിലുള്ള ഔഷധവീര്യം മാത്രമല്ല രോഗസൗഖ്യത്തിനു നിദാനമെന്നു ചിന്തിക്കെണ്ടിവരും. ഇത്തരത്തിലുള്ള ചില ദുരൂഹതകള്‍ ആയുര്‍വേദത്തെ ചുറ്റിപ്പറ്റി നിലവിലുണ്ട്. പരിശുദ്ധാത്മാവിന്റെ അഭിഷേകവും നല്ല പ്രാര്‍ത്ഥനയുമുള്ള ക്രൈസ്തവ വിശ്വാസികള്‍ക്ക് ആയുര്‍വേദം ഫലിക്കാത്തതും ഗൗരവമായി പരിഗണിക്കണം! അഥര്‍വ്വവേദത്തിന്റെ ഉള്ളടക്കം അല്പമെങ്കിലും മനസ്സിലാക്കിയാല്‍ ഇതിന്റെ കാരണവും വ്യക്തമാകും. അതിനാല്‍, ഈ അധമവേദത്തിന്റെ ഉള്ളടക്കം ഒരു ഉപശീര്‍ഷകത്തില്‍ ഒതുക്കിനിര്‍ത്തിക്കൊണ്ടുള്ള ചെറിയൊരു വിവരണം മനോവ നല്‍കാം.

അഥര്‍വ്വവേദത്തിന്റെ ഉള്ളടക്കം!

അഥര്‍വ്വവേദം പ്രധാനമായും ആഭിചാരപ്രവൃത്തികളെ പ്രതിപാദിക്കുന്ന മന്ത്രങ്ങളുടെ ഒരു സമാഹാരമാണ്. ഇതിലെ മന്ത്രങ്ങള്‍ മഹാവ്യാധികളെ ശമിപ്പിക്കാനും ക്രൂരമൃഗങ്ങള്‍, പിശാചുക്കള്‍ എന്നിവയില്‍നിന്നും രക്ഷനേടാനും, മാന്ത്രികന്മാര്‍, ബ്രാഹ്മണദ്വേഷികള്‍ എന്നിവരെ നശിപ്പിക്കാനും ഉള്ളവയാണ്. എന്നാല്‍, മംഗളാശംസകളും ഐശ്വര്യവര്‍ദ്ധകങ്ങളുമായ മറ്റനേകം മന്ത്രങ്ങളും ഇതിലുണ്ട്. അവ കുടുംബജീവിതത്തില്‍ ശത്രുക്കളുമായുള്ള അനുരഞ്ജനം, ആയുസ്സ്, ധനം, ആരോഗ്യം എന്നിവയ്ക്കുവേണ്ടിയുള്ളവയാണ്. പൊതുവേ അഥര്‍വ്വമെന്ന നാമം ഇതിലെ മംഗളാശംസകളായ മന്ത്രഭാഗത്തെയും അംഗീരസ്സെന്നത് ആഭിചാരപ്രതിപാദകങ്ങളായ മന്ത്രഭാഗത്തെയും സൂചിപ്പിക്കുന്നു. പിന്നീട് കൂട്ടിച്ചേര്‍ത്തതാണെന്നു പറയപ്പെടുന്ന ഇരുപതാം മണ്ഡലമൊഴിച്ചാല്‍, ഇതിന് യാഗാദികര്‍മ്മങ്ങള്‍ പ്രതിപാദിക്കുന്ന മറ്റു വേദങ്ങളുമായി ഉള്ളടക്കത്തില്‍ വലിയ ബന്ധമൊന്നുമില്ല. പൊതുവേ മനുഷ്യന്റെ ഐഹികജീവിതത്തിലെ സുഖത്തെയും ക്ഷേമത്തേയും ലക്ഷ്യമാക്കിയുള്ളതാണ് ഇതിലെ മന്ത്രങ്ങള്‍. സാധാരണജനങ്ങളുടെ ആചാരാനുഷ്ഠാനങ്ങളും വിശ്വാസങ്ങളുമാണ് ഇതില്‍ പ്രതിഫലിച്ചുകാണുന്നത്. ചരിത്രാതീതകാലത്തെ ജനങ്ങളെപ്പറ്റിയും അവരുടെ പ്രാകൃതമായ അനുഷ്ഠാനങ്ങളെപ്പറ്റിയും അഥര്‍വ്വവേദം വേണ്ടത്ര അറിവു നല്‍കുന്നു.
ഇപ്പോള്‍ പ്രചാരത്തിലിരിക്കുന്ന ശൗനകശാഖയിലുള്ള അഥര്‍വ്വവേദത്തിന് 20 കാണ്ഡങ്ങളിലായി 730 സൂക്തങ്ങളും 6,000-ത്തോളം മന്ത്രങ്ങളുമുണ്ട്. രചനാരീതി അനുസരിച്ച് 20 കാണ്ഡങ്ങളെ മൂന്നായി തരംതിരിക്കാം. ഒന്നുമുതല്‍ ഏഴുവരെ കാണ്ഡങ്ങള്‍ അടങ്ങിയതാണ് ആദ്യത്തെ വിഭാഗം. ഇതില്‍ ചെറിയ സൂക്തങ്ങളുണ്ട്. ഇവയുടെ ക്രമം അതിലെ സൂക്തങ്ങളില്‍ അടങ്ങിയിരിക്കുന്ന മന്ത്രങ്ങളുടെ എണ്ണത്തെ ആശ്രയിച്ചാണ്. അതായത് ഒന്നാം മണ്ഡലത്തിലെ സൂക്തങ്ങളില്‍ 4 മന്ത്രങ്ങളും രണ്ടില്‍ അഞ്ച്, മൂന്നില്‍ ആറ്, നാലില്‍ ഏഴ്, അഞ്ചില്‍ എട്ടു മുതല്‍ പതിനെട്ടുവരെ മന്ത്രങ്ങളടങ്ങിയ സൂക്തങ്ങളും ഉണ്ട്. ഏഴില്‍ പല ഒറ്റമന്ത്രങ്ങളും പിന്നീട് 11 മന്ത്രങ്ങള്‍വരെയുള്ള സൂക്തങ്ങളും അടങ്ങിയിരിക്കുന്നു. 8 മുതല്‍ 13 വരെ മണ്ഡലങ്ങളടങ്ങിയതാണ് രണ്ടാംഭാഗം. വേണ്ടത്ര ക്രമദീക്ഷയില്ലാതെ വിവിധ വിഷയങ്ങളെക്കുറിച്ചുള്ള നീണ്ട സൂക്തങ്ങളാണ് ഇതിലുള്ളത്. 14 മുതല്‍ 18 വരെ കാണ്ഡങ്ങളടങ്ങിയ മൂന്നാം ഭാഗത്തിന്റെ ക്രമം അതിലെ വിഷയങ്ങളെ ആശ്രയിച്ചാണ്. 14-ല്‍ വിവാഹകര്‍മ്മങ്ങള്‍, 15-ല്‍ വ്രാത്യന്മാരെപ്പറ്റിയുള്ള വിവരങ്ങള്‍, 16-ലും 17-ലും ആഭിചാരപ്രയോഗങ്ങള്‍, 18-ല്‍ ശ്രാദ്ധാദികള്‍ എന്നിവ കാണാം. 19-ല്‍ പല വിഷങ്ങളെപ്പറ്റിയുള്ള സൂക്തങ്ങളും 20-ല്‍ ഋഗ്വേദോദ്ധൃതമായ മന്ത്രങ്ങളും അടങ്ങിയിരിക്കുന്നു. (കേരളത്തിലെ ചില ക്രിസ്ത്യാനികള്‍ ആചരിക്കുന്ന ശ്രാദ്ധത്തിന്റെ ഉത്പത്തി എവിടെനിന്നാണെന്നു മനസ്സിലായല്ലോ!)
അവസാനത്തെ രണ്ടു മണ്ഡലങ്ങള്‍ പിന്നീട് കൂട്ടിച്ചേര്‍ത്തതാണെന്ന് പല ഗവേഷകന്മാരും അഭിപ്രായപ്പെടുന്നു. അഥര്‍വ്വപ്രാതിശാഖ്യത്തില്‍ ഈ മണ്ഡലങ്ങള്‍ പരാമര്‍ശിക്കപ്പെടുന്നില്ല. തികച്ചും ലൌകികകാര്യങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന അഥര്‍വ്വത്തിന് അംഗീകാരം കിട്ടാതെയിരുന്ന ഒരു കാലത്ത് അതിനൊരു വേദത്തിന്റെ പദവി നേടിക്കൊടുക്കാനായിരിക്കാം ഇന്ദ്രസൂക്തങ്ങളും മറ്റുമടങ്ങിയ ഈ രണ്ടു കാണ്ഡങ്ങള്‍ കൂട്ടിച്ചേര്‍ത്തത്. വിവിധ വിഷയങ്ങളെപ്പറ്റിയുള്ള ഈ മന്ത്രങ്ങളെ  പതിനാലു ഭാഗങ്ങളായി വിഭജിച്ചിട്ടുണ്ട്. അവയെക്കൂടി മനസ്സിലാക്കിയതിനുശേഷം സുപ്രധാനവും ഈ ലേഖനത്തിന്റെ ശീര്‍ഷകം സൂചിപ്പിക്കുന്നതുമായ വിഷയത്തിലേക്കു കടക്കാം!
ഭൈഷജ്യങ്ങള്‍: രോഗങ്ങളെയും രോഗഹേതുക്കളായ ചില പിശാചുക്കളെയും നശിപ്പിക്കാനുള്ള മന്ത്രങ്ങളായി ഇത് അറിയപ്പെടുന്നു. കൌശികസൂത്രത്തില്‍ ഇതിനെപ്പറ്റി വിശദമായ ചര്‍ച്ചയുണ്ട്. പക്ഷേ, പല രോഗങ്ങളെപ്പറ്റിയും ഔഷധങ്ങളെപ്പറ്റിയും  ഇതില്‍ നല്‍കിയിരിക്കുന്ന വിവരണങ്ങള്‍ വേണ്ടത്ര വ്യക്തമല്ല.
ആയുഷ്യങ്ങള്‍: ഇത് ദീര്‍ഘായുസ്സിനും ആരോഗ്യത്തിനും വേണ്ടിയുള്ളവയാണ്. 100 വയസ്സുവരെ ജീവിക്കുകയെന്നതാണ് ലക്ഷ്യം. അതിനു മുന്‍പുണ്ടാകുന്ന മൃത്യു തടയുന്നതുകൂടാതെ യമന്‍, മൃത്യു, നിരൃതി മുതലായവരെപ്പറ്റിയുള്ള സ്തുതികളും ഇതിലുണ്ട്.
ആഭിചാരങ്ങള്‍: പിശാചുക്കള്‍, ശത്രുക്കള്‍, മന്ത്രവാദികള്‍ എന്നിവര്‍ക്കെതിരായി പ്രയോഗിക്കേണ്ടവയാണിത്‌. പീഡനം, മാരണം, മോഹനം, സ്തംഭനം, വശീകരണം മുതലായ ആഭിചാരങ്ങളും യാതുവിദ്യകളും അടങ്ങിയിരിക്കുന്നതു കൂടാതെ, ആഭിചാരങ്ങള്‍ക്കെതിരായി ചെയ്യുന്ന 'കൃത്യാപ്രതിവിധികള്‍' എന്നു പറയുന്ന പ്രയോഗങ്ങളും ഇതിലുള്‍പ്പെടുന്നു.
സ്ത്രീകര്‍മ്മങ്ങള്‍: ആദ്യത്തെ 7 കാണ്ഡങ്ങളില്‍ സ്ത്രീകര്‍മ്മപ്രതിപാദകങ്ങളായ അനേകം സൂക്തങ്ങളുണ്ട്. വിവാഹം, ഗര്‍ഭധാരണം, പ്രസവം മുതലായവയോടനുബന്ധിച്ച് അനുഷ്ഠിക്കേണ്ടവയാണവ. ഈ മന്ത്രങ്ങളില്‍ ഏറിയ പങ്കും സ്ത്രീപുരുഷബന്ധത്തെപ്പറ്റി പറയുന്നു. സ്ത്രീപുരുഷന്മാരുടെ അന്യോന്യവശീകരണത്തിനും ഇവ വിനിയോഗിക്കപ്പെടുന്നു. ദാമ്പത്യസുഖത്തിനും സന്താനസൗഭാഗ്യത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുന്ന മന്ത്രങ്ങളും വിരളമല്ല. കേരളത്തിലെ ക്രൈസ്തവര്‍ വിവാഹവുമായി ബന്ധപ്പെടുത്തി പിന്തുടരുന്ന പല ആചാരങ്ങളും അഥര്‍വ്വവേദത്തില്‍ നിന്നാണ്. താലി, മന്ത്രകോടി, പുടവ, കൂട്ടികൊണ്ടുപോക്ക് എന്നിവയൊക്കെ സുറിയാനിസഭയില്‍ ആചാരമായത് ഈ പൈശാചിക വേദത്തില്‍നിന്നാണെന്ന യാഥാര്‍ത്ഥ്യം പലര്‍ക്കും അറിയില്ല! ഗര്‍ഭധാരണ കാലത്തും പ്രസവത്തോട് അനുബന്ധിച്ചുമൊക്കെ ഈ പൈശാചിക അനുകരണം കാണാം. വയറുകാണല്‍ ചടങ്ങും കുഞ്ഞുങ്ങളുടെ അരയില്‍ ചരടുകെട്ടുന്നതും ക്രിസ്തീയതയുടെ ഭാഗമാണെന്ന് ആരും കരുതരുത്! മദ്ധ്യകേരളത്തിലെ ഭൂരിപക്ഷം സുറിയാനി ക്രിസ്ത്യാനികളും ജാതകം എഴുതി സൂക്ഷിച്ചിട്ടുള്ളവരാണ്. ജന്മനക്ഷത്രം നോക്കാത്ത ക്രിസ്ത്യാനികള്‍ ഇല്ലെന്നുതന്നെ പറയാം!
സൗമനസ്യങ്ങള്‍: ഐക്യം, സമുദായശ്രേഷ്ഠത, വിജയം, വാഗ്മിത്വം, ജനസ്വാധീനത മുതലായവയ്ക്കു വേണ്ടിയുള്ളതാണ് ഈ ഭാഗം.
രാജകര്‍മ്മങ്ങള്‍: രാജാവിനുവേണ്ടിയുള്ളവയാണിത്‌. രാജ്യാരോഹണം, രാജ്യസംപ്രാപ്തി മുതലായവയ്ക്കും, രാജാവിനു ശക്തി, വീര്യം, ചക്രവര്‍ത്തിപദം, വിജയം മുതലായവ നേടുന്നതിനും വേണ്ടിയുള്ള മന്ത്രങ്ങള്‍ ഇതിലുണ്ട്.
ബ്രാഹ്മണസൂക്തങ്ങള്‍: ബ്രാഹ്മണരുടെ രക്ഷയ്ക്കും അഭിവൃദ്ധിക്കും വേണ്ടിയുള്ള കര്‍മ്മങ്ങളാണിത്. ബ്രാഹ്മണര്‍ക്ക് നല്കേണ്ട ദാനങ്ങളെപ്പറ്റിയും മറ്റും പ്രതിപാദിക്കുന്ന നിരവധി മന്ത്രങ്ങളും ഇതിലുണ്ട്.
പൗഷ്ടികങ്ങള്‍: ഐശ്വര്യവര്‍ദ്ധകങ്ങളായ മന്ത്രങ്ങളാണ് പൗഷ്ടികങ്ങളില്‍ ഉള്‍പ്പെടുന്നത്. ധാന്യവര്‍ദ്ധനം, മഴ, സമ്പത്ത് ഇവയ്ക്കുവേണ്ടി ഈ ഭാഗം വിനിയോഗിക്കപ്പെടുന്നു. ഇരുപതാമത്തെ മണ്ഡലമൊഴിച്ച് ബാക്കിയുള്ള മണ്ഡലങ്ങളില്‍ അഞ്ചിലൊന്ന് ഭാഗത്തോളം ഈ മന്ത്രങ്ങളാണ് കാണപ്പെടുന്നത്.
പ്രായശ്ചിത്തങ്ങള്‍: ഇതിലുള്ള നാല്പതോളം സൂക്തങ്ങള്‍ പ്രായശ്ചിത്തങ്ങളാണ്. ഇതില്‍ പലതും യാഗാദികര്‍മ്മങ്ങളിലുള്ള പോരായ്മകളെ പരിഹരിക്കുന്നവയാണ്.
സൃഷ്ടിപരവും ബ്രഹ്മവിദ്യാപ്രതിപാദകങ്ങളുമായ മന്ത്രങ്ങള്‍: ലോകോത്പത്തി, ബ്രഹ്മം, ആദിപുരുഷന്‍ മുതലായവയെപ്പറ്റി ചോദ്യരൂപത്തിലുള്ള മന്ത്രങ്ങളാണിവ. ചിലയിടത്ത് ആത്മാവിനെപ്പറ്റിയുള്ള സൂചനകളും  മറ്റു ചിലയിടത്ത് ബ്രഹ്മാത്മൈക്യത്തെപ്പറ്റിയുള്ള സൂചനകളും കാണുന്നുണ്ട്.
കുന്താപസൂക്തങ്ങള്‍: കുന്താപസൂക്തങ്ങളെന്നു പറയപ്പെടുന്ന ഈ വിഭാഗത്തില്‍ അഗ്നിസ്തുതി, ഇന്ദ്രസ്തുതി മുതലായവ അടങ്ങിയിരിക്കുന്നു.
ബ്രാഹ്മണങ്ങള്‍: അഥര്‍വ്വവേദത്തിന്റെ ബ്രാഹ്മണമാണ് ഗോപഥബ്രാഹ്മണം. യഥാക്രമം അഞ്ചും ആറും അധ്യായങ്ങളുള്ള രണ്ടു കാണ്ഡങ്ങള്‍ ഇതിനുണ്ട്. അഥര്‍വ്വവേദത്തിന്റെ മഹിമാതിശയം വര്‍ണ്ണിക്കുകയും ബ്രഹ്മന്‍ എന്ന ഋത്വിക്കിനെ പ്രശംസിക്കുകയുമാണ് ഇതിന്റെ ഉദ്ദേശ്യം.
ഉപനിഷത്തുകള്‍: ഏകദേശം 112 ഉപനിഷത്തുകള്‍ അഥര്‍വ്വവേദത്തിന്റേതാണെന്ന് പറയപ്പെടുന്നുണ്ടെങ്കിലും സംശയരഹിതമായി പറയാവുന്നവ 27 എണ്ണമാണ്. ഇവയില്‍ പ്രധാനപ്പെട്ടവ പ്രശ്നം, മാണ്ഡൂക്യം, മുണ്ഡകം, ജാബാലം എന്നിവയാണ്.
സൂത്രങ്ങള്‍: വൈതാനസൂത്രമെന്ന ശ്രൌതസൂത്രവും കൗശികസൂത്രമെന്ന ഗൃഹ്യസൂത്രവും അഥര്‍വ്വവേദത്തിനുണ്ട്. പല അംശത്തിലും ഇവയ്ക്ക് ഗോപഥബ്രാഹ്മണവുമായി സാമ്യമുള്ളതായി കാണാം. കൌശികസൂത്രത്തില്‍ സാധാരണ ഗൃഹ്യസൂത്രത്തില്‍ പ്രതിപാദിക്കപ്പെടുന്ന വിഷയങ്ങള്‍ക്കൂടാതെ ചില ആഭിചാരങ്ങളെപ്പറ്റിയുള്ള വര്‍ണ്ണനകളും ഉണ്ട്. ഇവ കൂടാതെ അഥര്‍വ്വപ്രാതിശാഖ്യമെന്ന ഒരു വ്യാകരണ ഗ്രന്ഥവും അഥര്‍വ്വവേദത്തിനുണ്ട്. സായണന്‍ അഥര്‍വ്വവേദത്തിന്റെ 12 കാണ്ഡങ്ങള്‍ക്കു മാത്രമേ ഭാഷ്യം രചിച്ചിട്ടുള്ളു.
ഹിന്ദുമതത്തിന്റെ അടിസ്ഥാനശിലയായ വേദങ്ങളിലെ നാലാമത്തേതും, ഇവര്‍ത്തന്നെ നിഷിദ്ധമെന്നു പ്രഖ്യാപിച്ചിട്ടുള്ളതുമായ അഥര്‍വ്വവേദത്തെക്കുറിച്ചുള്ള ഏകദേശ വിവരമാണ് ഇത്. സാംസ്ക്കാരിക അനുരൂപണത്തിന്റെ പേരുപറഞ്ഞ് ക്രൈസ്തവര്‍ തങ്ങളുടെ വിശ്വാസത്തിന്റെ ഭാഗമായി ആചരിക്കുന്ന പലതും ഈ പൈശാചിക വേദത്തില്‍നിന്നുള്ള അടര്‍ത്തിമാറ്റലുകളാണെന്നു തിരിച്ചറിയണം. ആഗോള ക്രൈസ്തവരിലേക്ക് ഈ പൈശാചികത പകര്‍ന്നുകൊടുക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്ന കര്‍ദ്ദിനാള്‍മാര്‍ കത്തോലിക്കാസഭയില്‍ ഉണ്ടെന്നത് വിഷയത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു! അഥര്‍വ്വവേദത്തെക്കുറിച്ചുള്ള വിവരണം താത്കാലികമായെങ്കിലും ഇവിടെ അവസാനിപ്പിച്ചുകൊണ്ട് മുഖ്യവിഷയത്തിലേക്ക് മനോവ കടക്കുകയാണ്.

ക്രിസ്തീയതയുടെ മറയിട്ടു മന്ത്രവാദം നടത്തുന്നവര്‍!

എല്ലാ പൈശാചികതകളെയും ക്രിസ്തീയമായി പുനരവതരിപ്പിക്കുന്ന പ്രവണത ക്രിസ്ത്യാനികളുടെയിടയില്‍ പണ്ടുമുതല്‍ക്കേയുണ്ട്. ഇത്തരത്തിലുള്ള അനുകരണങ്ങള്‍ക്ക് ക്രിസ്തീയതയോളംതന്നെ പഴക്കവുമുണ്ട്! ഭാരതത്തിലെ 'പാഗണ്‍' ആചാരങ്ങള്‍ അതേപടി ക്രിസ്തീയതയിലേക്ക് പകര്‍ത്തിയതാണെങ്കിലും ഇത്തരം ആചാരങ്ങളെ ന്യായീകരിക്കാന്‍ ദൈവവചനത്തെ വളച്ചൊടിക്കുന്ന പ്രവണതയാണ് ഇന്നു കാണുന്നത്. യഹൂദരും ആദിമ ക്രൈസ്തവസമൂഹവും ആചരിച്ചിരുന്ന രീതികളാണ് ഇവയെല്ലാമെന്നു സ്ഥിരീകരിക്കാന്‍ അടിസ്ഥാനരഹിതമായ പാരമ്പര്യവാദങ്ങള്‍ ചില കുബുദ്ധികള്‍ ഉയര്‍ത്തുന്നു. 'ക്നാനായ' ക്രിസ്ത്യാനികള്‍ എന്ന് വിളിക്കപ്പെടുന്ന വിഭാഗത്തിന്റെ ആചാരങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചാല്‍, ദുരാചാരങ്ങളുടെ പരമ്പരതന്നെ കാണാന്‍ കഴിയും! ആഭിചാരം, മന്ത്രവാദം, ശത്രുസംഹാരം, ദോഷങ്ങളെ നീക്കിക്കളയല്‍ തുടങ്ങിയ കാര്യങ്ങള്‍ക്കുവേണ്ടി മാത്രം രചിക്കപ്പെട്ട അഥര്‍വ്വവേദത്തില്‍നിന്ന്‍ ഒരു വള്ളിപോലും സ്വീകരിക്കാന്‍ കര്‍ത്താവ് അവിടുത്തെ ജനത്തെ അനുവദിച്ചിട്ടില്ല!
വിജാതിയരുടെ സംസ്കാരത്തിലെ നന്മകളെ സ്വീകരിക്കാമെന്ന വരട്ടുവാദവുമായി ചില ദൈവശാസ്ത്രങ്ങള്‍ കത്തോലിക്കാസഭ ഇറക്കിയിട്ടുണ്ട്. ഇതു ദൈവവചനത്തിനു വിരുദ്ധവും ദൈവത്തെ പ്രകോപിപ്പിക്കുന്നതുമാണ്. വിജാതിയരുടെ ഏതെങ്കിലും ആചാരങ്ങളെ അനുകരിക്കാന്‍ ഉപദേശിക്കുന്ന ഒരു വചനംപോലും ബൈബിളില്‍ എവിടെയും കാണാന്‍ കഴിയില്ല. എന്നാല്‍, അവരെ അനുകരിക്കരുതെന്ന ഉപദേശം അനേകം ഭാഗങ്ങളില്‍ വായിക്കാന്‍ സാധിക്കും! അവയെല്ലാംതന്നെ പലപ്പോഴായി മനോവ വ്യക്തമാക്കിയിട്ടുമുണ്ട്. എങ്കിലും, വിഷയത്തിന്റെ പ്രാധാന്യം പരിഗണിച്ചുകൊണ്ട് അവയില്‍ ഒരെണ്ണം കുറിക്കുന്നു: "നിങ്ങളുടെ ദൈവമായ കര്‍ത്താവിനെ ആരാധിക്കുന്നതില്‍ നിങ്ങള്‍ അവരെ അനുകരിക്കരുത്"(നിയമം:12;4). കര്‍ത്താവിനെ ആരാധിക്കുന്നതില്‍ മാത്രമല്ല, വിശ്വാസപരമായ ഒരു ആചാരങ്ങളും അനുകരിക്കാന്‍ അവിടുന്നു നമ്മെ അനുവദിച്ചിട്ടില്ല. അഥര്‍വ്വവേദത്തില്‍നിന്നു നന്മ ചികഞ്ഞെടുക്കാന്‍ തുനിയുന്ന ക്രൈസ്തവനാമധാരികള്‍ ഒരുകാര്യം ഓര്‍ക്കുക: വിജാതിയരുടെ പട്ടണങ്ങള്‍ കീഴടക്കുമ്പോള്‍, ആ പട്ടണങ്ങളില്‍നിന്ന്‍ നിസ്സാരമെന്നു തോന്നുന്ന ഒരു വസ്തുപോലും എടുക്കരുതെന്നു കല്പിച്ച കര്‍ത്താവിനെയാണ് ക്രിസ്ത്യാനികള്‍ സേവിക്കുന്നത്. ആ കര്‍ത്താവിന്റെ സ്വഭാവത്തിലോ നിയമങ്ങളിലോ എന്തെങ്കിലും മാറ്റംവന്നുവെന്ന് കരുതുന്നത് അപകടമാണ്!
പിശാചുക്കളെ പൂജിക്കുന്ന ഒരു ജനതയില്‍നിന്നു നന്മ പ്രതീക്ഷിക്കുന്നവര്‍ തങ്ങളുടെമേല്‍ ദുരന്തം വലിച്ചുകയറ്റുന്നവരാണ് എന്നകാര്യത്തില്‍ യാതൊരു സംശയവും വേണ്ട. കാരണം, ബൈബിളില്‍ ഇതിനു തെളിവുകളുണ്ട്. ഇസ്രായേല്‍ജനത്തിനു വിജാതിയരുടെ പട്ടണങ്ങള്‍ അവകാശമായി നല്‍കിയപ്പോള്‍, അവിടെയുള്ള ഒരു വസ്തുക്കളും എടുക്കരുതെന്നു കര്‍ത്താവ് കല്പിച്ചിരുന്നു. എന്നാല്‍, ഈ കല്പന ലംഘിച്ച ആഖാന്‍ എന്ന വ്യക്തിമൂലം മുഴുവന്‍ ജനത്തിന്റെമേലും വന്ന ദുരന്തത്തെ ബൈബിളില്‍ വിവരിച്ചിട്ടുണ്ട്. വളരെ ചെറിയ സൈന്യവുമായി വലിയ സൈന്യത്തെ നേരിട്ട് വിജയംവരിച്ച ചരിത്രമാണ് ഇസ്രായേലിന്റേത്. എന്നാല്‍, ഇതിനു വിരുദ്ധമായി യുദ്ധത്തില്‍ പരാജയപ്പെടുന്ന സന്ദര്‍ഭവും ബൈബിളില്‍ കാണാം. എന്തായിരുന്നു ഈ പരാജയങ്ങളുടെ കാരണമെന്ന്‍ കര്‍ത്താവിന്റെ വാക്കുകളില്‍ത്തന്നെ വായിക്കുക: "ഇസ്രായേല്‍ പാപം ചെയ്തിരിക്കുന്നു; എന്റെ കല്പനകള്‍ അവര്‍ ലംഘിച്ചു. നിഷിദ്ധവസ്തുക്കളില്‍ ചിലത് അവര്‍ കൈവശപ്പെടുത്തി. അവ തങ്ങളുടെ സമ്മാനങ്ങളോടുകൂടെ വച്ചിട്ട് വ്യാജം പറയുകയും ചെയ്തിരിക്കുന്നു. അതിനാല്‍, ഇസ്രായേല്‍ജനത്തിനു ശത്രുക്കളെ ചെറുത്തുനില്‍ക്കാന്‍ സാധിക്കുന്നില്ല; അവരുടെ മുമ്പില്‍ തോറ്റു പിന്മാറുന്നു. എന്തെന്നാല്‍, അവര്‍ നശിപ്പിക്കപ്പെടാനുള്ള ഒരു വസ്തുവായിത്തീര്‍ന്നിരിക്കുന്നു. നിങ്ങള്‍ എടുത്ത നിഷിദ്ധവസ്തുക്കള്‍ നശിപ്പിക്കുന്നില്ലെങ്കില്‍ ഞാന്‍ ഇനി നിങ്ങളോടുകൂടെ ഉണ്ടായിരിക്കുകയില്ല"(ജോഷ്വ:7;11,12).
ഭാരതത്തിലെ ക്രൈസ്തവര്‍ ശ്രദ്ധയോടെ വായിക്കുകയും ധ്യാനിക്കുകയും ചെയ്യേണ്ട വചനമാണിത്! എന്തുകൊണ്ടാണ് ഭാരതത്തില്‍ ക്രിസ്തീയതയ്ക്ക് വളരാന്‍ സാധിക്കാത്തതെന്ന ചോദ്യത്തിനുള്ള ഉത്തരം ഈ വചനത്തിലുണ്ട്. നിഷിദ്ധമായവയില്‍ പലതും തങ്ങളുടേതായി സ്വീകരിച്ചപ്പോള്‍ കര്‍ത്താവിന് ഇവരോടുകൂടെ നില്‍ക്കാനോ വസിക്കാനോ കഴിഞ്ഞില്ല! അതുകൊണ്ടുതന്നെ ശത്രുക്കളെ ചെറുത്തുനില്‍ക്കാനുള്ള ശക്തി ഇവര്‍ക്കില്ലാതായി. നശിപ്പിക്കപെടാനുള്ള ഒരു വസ്തുവായി ഇവര്‍ പരിണമിക്കുകയും ചെയ്തു! രണ്ടായിരം വര്‍ഷത്തെ പാരമ്പര്യം അവകാശപ്പെടുന്ന സുറിയാനിക്രിസ്ത്യാനിയുടെ സംഖ്യ അമ്പതുലക്ഷത്തില്‍ താഴെയാണ്! ഭാരതത്തിലെ ജനസംഖ്യയുടെ ഒരു ശതമാനംപോലും ഇവരില്ല!(മുഴുവന്‍ ക്രിസ്ത്യാനികളും ചേര്‍ന്നാല്‍ ഏകദേശം രണ്ടര ശതമാനം ഉണ്ടാവാം) തോമാശ്ലീഹാ മാമോദീസാ മുക്കിയ ആളുകളുടെ തലമുറയെങ്കിലും അവശേഷിച്ചിരുന്നെങ്കില്‍ ഇതിനേക്കാള്‍ ക്രിസ്ത്യാനികള്‍ ഇന്ത്യയില്‍ ഉണ്ടാകുമായിരുന്നു. ഈജിപ്തില്‍ പോയി വസിച്ച യാക്കോബിന്റെ സന്തതികള്‍ എഴുപതുപേര്‍ മാത്രമായിരുന്നെങ്കില്‍, നാനൂറു വര്‍ഷത്തെ പ്രവാസത്തിനുശേഷം പുറത്തുവന്ന ഇസ്രായേല്‍ക്കാര്‍ ഇരുപതുലക്ഷമായിരുന്നു!
തോമാശ്ലീഹായില്‍നിന്നു മാമോദീസാ മുങ്ങിയവര്‍ എഴുപതുപേരെങ്കിലും ഉണ്ടായിരുന്നിരിക്കില്ലേ? നാലോ അഞ്ചോ കുടുംബക്കാര്‍ ഈ പൈതൃകം അവകാശപ്പെടുന്നുണ്ട്. മറ്റൊരു കുടുംബവും വിശ്വാസം സ്വീകരിക്കാന്‍ തയ്യാറായില്ലെന്നു കരുതിയാല്‍പ്പോലും ഇതായിരിക്കില്ല അവസ്ഥ! വെറും നാനൂറു വര്‍ഷംകൊണ്ട് എഴുപതുപേര്‍ ഇരുപതുലക്ഷമായി വര്‍ദ്ധിച്ചു. രണ്ടായിരം വര്‍ഷത്തിനുള്ളില്‍ ഭാരതത്തിലെ ക്രിസ്തീയത വളര്‍ന്നത് എങ്ങോട്ടാണ്? നശിപ്പിക്കപ്പെടാനുള്ള ഒരു വസ്തുവായി ഭാരതത്തിലെ ക്രിസ്തീയത മാറിയതെങ്ങനെ? സ്വാഭാവികമായ വംശവര്‍ദ്ധനവ് മാത്രമാണെങ്കില്‍ക്കൂടി ഇതിനേക്കാള്‍ പതിന്മടങ്ങ്‌ ക്രിസ്ത്യാനികള്‍ ഇന്തിയിലുണ്ടാകുമായിരുന്നു! ക്രിസ്ത്യാനികള്‍ ഉണര്‍ന്നു ചിന്തിക്കേണ്ട വിഷയമാണിത്!
വിജാതിയതയില്‍നിന്നു കവര്‍ന്നെടുത്തിട്ടുള്ള ആചാരങ്ങളും അനുഷ്ഠാനങ്ങളും ഉപേക്ഷിക്കാത്തിടത്തോളം നശിപ്പിക്കപ്പെടാനുള്ള വസ്തുവായി ക്രിസ്തീയത തുടരുകതന്നെ ചെയ്യും. കാരണം, കര്‍ത്താവു കൂടെയില്ലാത്ത സമൂഹമായി നിലകൊള്ളുന്ന കാലത്തെല്ലാം ഇസ്രായേല്‍ നശിപ്പിക്കപ്പെട്ടതുപോലെ, ആധുനിക ഇസ്രായേലായ ക്രിസ്ത്യാനികളുടെ സ്ഥിതിയും മറിച്ചായിരിക്കുകയില്ല! ആഖാന്‍ എന്ന വ്യക്തി ചെയ്ത പാപംമൂലം ജനമെല്ലാം ശിക്ഷയേറ്റുവെങ്കില്‍, സമൂഹം ഒന്നടങ്കം ദുരാചാരങ്ങളില്‍ അകപ്പെട്ടാല്‍ എന്തായിരിക്കും സ്ഥിതിയെന്നു പറയേണ്ടതില്ലല്ലോ! ആഖാനോട് ജോഷ്വ പറഞ്ഞത് ശ്രദ്ധിക്കുക: "നീ എന്തുകൊണ്ടാണ് ഞങ്ങളുടെമേല്‍ കഷ്ടതകള്‍ വരുത്തിവച്ചത്? നിന്റെമേലും ഇന്നു കര്‍ത്താവ് കഷ്ടതകള്‍ വരുത്തും"(ജോഷ്വ:7;25). പിന്നീടു സംഭവിച്ചതുകൂടി വായിക്കുക: "അപ്പോള്‍ ഇസ്രായേല്‍ജനം അവനെയും കുടുംബത്തെയും കല്ലെറിഞ്ഞു; വസ്തുവകകള്‍ അഗ്നിക്കിരയാക്കി. അവര്‍ അവന്റെമേല്‍ ഒരു വലിയ കല്ക്കൂമ്പാരം ഉണ്ടാക്കി. അത് ഇന്നും അവിടെ ഉണ്ട്. അങ്ങനെ കര്‍ത്താവിന്റെ ഉജ്ജ്വലകോപം ശമിച്ചു"(ജോഷ്വ:7;25,26).
നമ്മുടെ സമൂഹത്തില്‍ ഇത്തരം തിന്മകള്‍ പ്രവര്‍ത്തിക്കുന്നവരുണ്ടെങ്കില്‍ അവരെ സമൂഹത്തില്‍നിന്നു(സഭയില്‍) നീക്കം ചെയ്യണം. ആദിമ ക്രൈസ്തവസഭയില്‍ ഇത്തരം പാരമ്പര്യം നിലനിന്നിരുന്നു. യേശു നല്‍കിയിരിക്കുന്ന ഉപദേശവും ഇതുതന്നെയാണ്. അവിടുന്ന് അരുളിച്ചെയ്ത വചനം ശ്രദ്ധിക്കുക: "നിന്റെ സഹോദരന്‍ തെറ്റുചെയ്താല്‍ നീയും അവനും മാത്രമായിരിക്കുമ്പോള്‍ ചെന്ന് ആ തെറ്റ് അവനു ബോദ്ധ്യപ്പെടുത്തിക്കൊടുക്കുക. അവന്‍ നിന്റെ വാക്കു കേള്‍ക്കുന്നെങ്കില്‍ നീ നിന്റെ സഹോദരനെ നേടി. അവന്‍ നിന്നെ കേള്‍ക്കുന്നില്ലെങ്കില്‍, രണ്ടോ മൂന്നോ സാക്ഷികള്‍ ഓരോ വാക്കും സ്ഥിരീകരിക്കുന്നതിനുവേണ്ടി ഒന്നോ രണ്ടോ സാക്ഷികളെക്കൂടി നിന്നോടൊത്തു കൊണ്ടുപോവുക. അവന്‍ അവരെയും അനുസരിക്കുന്നില്ലെങ്കില്‍, സഭയോടു പറയുക; സഭയെപ്പോലും അനുസരിക്കുന്നില്ലെങ്കില്‍, അവന്‍ നിനക്കു വിജാതിയനെപ്പോലെയും ചുങ്കക്കാരനെപ്പോലെയും ആയിരിക്കട്ടെ"(മത്താ:18;15-17). യേശുവിന്റെ ഈ ഉപദേശത്തെ കര്‍ശനമായി പാലിച്ചില്ലെന്നു മാത്രമല്ല, ഇത്തരക്കാരെ സഭയുടെ തലപ്പത്ത് പ്രതിഷ്ഠിച്ചുകൊണ്ട് അവിടുത്തെ വെല്ലുവിളിക്കുകയാണ് ചെയ്തത്!
അനാചാരങ്ങളുടെ അനുകരണം ആരംഭിച്ചത് ഒരുപക്ഷെ സഭാധികാരികള്‍ ആയിരിക്കണമെന്നില്ല. മൗനാനുമതിയിലൂടെ സഭയുടെ പാരമ്പര്യമായി പരിഗണിക്കപ്പെട്ടതാകാം. എന്നാല്‍, ഇന്ന് ഇവയൊന്നും ഉപേക്ഷിക്കാന്‍ കഴിയാത്തവിധം പാരമ്പര്യത്തിന്റെ ഭാഗമായി മാറി! ചെറിയ അവഗണനകളിലൂടെ കടന്നുവരികയും പിന്നീട് മഹാദുരന്തങ്ങളായി പരിണമിക്കുകയും ചെയ്ത അനേകം തിന്മകള്‍ ക്രൈസ്തവ സഭകളിലുണ്ട്! ഇതുപോലെ കടന്നുവന്ന ഒരു മ്ലേച്ഛതയാണ് നിലവിളക്ക്! ഇത്തരത്തിലുള്ള ദുരാചാരങ്ങളെ ന്യായീകരിക്കാന്‍ പെടാപ്പാടുപെടുന്ന സഭാധികാരികളെ കാണുമ്പോള്‍ മനോവയ്ക്കു സഹതാപമാണ് തോന്നുന്നത്! യേശു ലോകത്തിന്റെ പ്രകാശമായതുകൊണ്ടാണ് നിലവിളക്കിനെ ഇവര്‍ ക്രിസ്തീയതുടെ ഭാഗമാക്കിയതെന്നു വാദിക്കുന്നവര്‍ അഥര്‍വ്വവേദത്തെ സൗകര്യപൂര്‍വ്വം മറച്ചുവയ്ക്കുന്നു. അഥര്‍വ്വവേദമെന്ന ആഭിചാരവേദത്തിലെ രണ്ടു കടുത്ത ദുര്‍മന്ത്രവാദങ്ങളെ സമന്വയിപ്പിച്ചതാണ് നിലവിളക്ക് എന്നകാര്യം മറച്ചുവയ്ക്കാന്‍ ക്രിസ്തുവിന്റെ പ്രകാശത്തെ ഇവര്‍ മറയാക്കുന്നു! അര്‍ത്ഥം അറിയാത്ത പലരും ഈ പൈശാചിക വിഗ്രഹത്തെ അലങ്കാരമായി ഭവനങ്ങളില്‍ സൂക്ഷിക്കുമ്പോള്‍, അറിവുണ്ടെന്നു ഭാവിക്കുന്നവര്‍ ദൈവാലയത്തില്‍ ഇതു പ്രതിഷ്ഠിച്ചിരിക്കുന്നു!
അഥര്‍വ്വവേദത്തിലെ ഏറ്റവും കടുത്ത പ്രയോഗങ്ങളില്‍ ഒന്നാണ് 'യോനീപൂജ'! ലിംഗപൂജയും അഥര്‍വ്വവേദത്തിലെ ക്ഷുദ്രകര്‍മ്മങ്ങളില്‍ ഒന്നാണ്! ഇവ രണ്ടും സമന്വയിപ്പിച്ച രൂപമാണ് നിലവിളക്ക്! മന്ത്രവാദങ്ങളില്‍ മുഖ്യസ്ഥാനത്തു നിലവിളക്ക് വന്നത് വെറുതെയാണെന്ന് ആരും കരുതരുത്! യോനീപൂജയുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ പരിശോധിച്ചാല്‍ ഈ യാഥാര്‍ത്ഥ്യം വായനക്കാര്‍ക്കു മനസ്സിലാകും. ചിത്രങ്ങള്‍ കാണേണ്ടവര്‍ ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് സന്ദര്‍ശിക്കുക: 'യോനീപൂജ'
അഥര്‍വ്വവേദത്തില്‍ പൂജിക്കുന്ന 'ലിംഗം' ശിവന്റെയും 'യോനി' പാര്‍വ്വതിയുടെതുമാണെന്ന് ഹിന്ദുക്കള്‍ സമ്മതിച്ചാലും ചില ക്രിസ്ത്യാനികള്‍ അതു സമ്മതിക്കില്ല. ശിവ-പാര്‍വ്വതിമാരുടെ രതികേളിയുടെ പ്രതീകമാണ് നിലവിളക്ക് എന്നകാര്യവും ക്രിസ്ത്യാനികള്‍ക്കാണ് സമ്മതിക്കാന്‍ പ്രയാസം! കാരണം, ഇത് സമ്മതിച്ചുകൊണ്ട് അള്‍ത്താരയില്‍ ഈ പൈശാചിക വിഗ്രഹം പ്രതിഷ്ഠിച്ചാല്‍ വിശ്വാസികള്‍ വെറുതെയിരിക്കില്ലെന്ന് ഇവര്‍ക്കറിയാം. ആയതിനാല്‍, നിലവിളക്കിനു പുത്തന്‍ വ്യാഖ്യാനങ്ങള്‍ നിര്‍മ്മിക്കലാണ് ചില പുരോഹിതരുടെ 'ശുശ്രൂഷ! ബൈബിള്‍ പഠിച്ചു 'ഡോക്ടറേറ്റ്' എടുക്കാന്‍ പല വൈദീകര്‍ക്കും ഇപ്പോള്‍ മടിയാണ്! രാമായണത്തിലും, വേദങ്ങളിലും, ഉപനിഷത്തുകളിലും മാത്രമല്ല, മന്ത്രവാദത്തില്‍പ്പോലും ഉപരിപഠനം നടത്തുന്ന പൈശാചിക പുരോഹിതന്മാര്‍ ഇന്നു കത്തോലിക്കാസഭയില്‍ കടന്നുകൂടിയിട്ടുണ്ട്! ഈ വിഷയങ്ങളൊക്കെത്തന്നെ മനോവ മുന്‍ലേഖനങ്ങളില്‍ വിവരിച്ചിട്ടുള്ളതിനാല്‍ വിഷയത്തിലേക്കുതന്നെ തിരികെവരാം.

ആയുര്‍വേദവും കടമറ്റം സേവയും!

ആയുര്‍വേദ ആചാര്യന്മാരില്‍ എല്ലാവരുംതന്നെ ഏതെങ്കിലും ദുര്‍മ്മൂര്‍ത്തികളെ ഉപാസിക്കുകയും സേവിക്കുകയും ചെയ്യുന്നവരാണ് എന്ന യാഥാര്‍ത്ഥ്യം ചിലരെങ്കിലും മനസ്സിലാക്കിയിട്ടുണ്ടാകും. എന്നാല്‍, ബഹുഭൂരിപക്ഷം ജനങ്ങളും ഇതു മനസ്സിലാക്കാത്തവരോ ഗൗനിക്കാത്തവരോ ആണ്. ആയുര്‍വേദംതന്നെ അഥര്‍വ്വവേദത്തിന്റെ ഉത്പന്നമായതിനാല്‍, മന്ത്രവാദത്തെയും സേവകളെയും പൂര്‍ണ്ണമായി അവഗണിച്ചുകൊണ്ട് മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന കാരണവും ഈ അവസ്ഥയുടെ പിന്നിലുണ്ട്. ആയുര്‍വേദ വൈദ്യന്മാരില്‍ കൂടുതല്‍പ്പേരും ഉപാസിക്കുന്നത് മറുത, ദുര്‍ഗ്ഗ, ചാത്തന്‍ തുടങ്ങിയ ഉഗ്രമൂര്‍ത്തികളെ ആയിരിക്കും. ക്രൈസ്തവ നാമധാരികളായ വൈദ്യന്മാര്‍ ഇവരില്‍നിന്നു വ്യത്യസ്ഥരാണെന്ന മിഥ്യാധാരണ ക്രിസ്ത്യാനികളുടെയിടയില്‍ വ്യാപകമായുണ്ട്. എന്നാല്‍, ഇതല്ല യാഥാര്‍ത്ഥ്യം!
ചാത്തനെയും മറുതയെയും ഉപാസിക്കുന്ന ക്രൈസ്തവ നാമധാരികളായ വൈദ്യന്മാര്‍ നമുക്കിടയില്‍ ഉണ്ടെങ്കിലും, ഏറെപ്പേരും സേവിക്കുന്നത് കുപ്രസിദ്ധ ദുര്‍മന്ത്രവാദിയായിരുന്നുവെന്നു പറയപ്പെടുന്ന കടമറ്റത്തു കത്തനാരെയാണ്! കടമറ്റത്തെ ചുറ്റിപ്പറ്റി അനേകം ഐതീഹ്യങ്ങളും നിറംപിടിപ്പിച്ച കെട്ടുകഥകളും സുറിയാനി ക്രിസ്ത്യാനികളുടെയിടയില്‍ പ്രചാരത്തിലുള്ളത് നമുക്കറിയാം! മദ്ധ്യകേരളത്തിലെ ഒട്ടുമിക്ക സുറിയാനി വൈദ്യന്മാരും കടമറ്റം സേവ നടത്തുന്നവരും, മഷിനോട്ടം, കൂടോത്രം ഒഴിപ്പിക്കല്‍, ശത്രുസംഹാരം തുടങ്ങിയ ആഭിചാരക്രിയകള്‍ നടത്തുന്നവരുമാണ്. യാക്കോബായ, ഓര്‍ത്തഡോക്സ്, സുറിയാനി കത്തോലിക്കാ വിഭാഗങ്ങളിലെ ചില പുരോഹിതന്മാര്‍പ്പോലും ഇത്തരം ആഭിചാരങ്ങളുടെ വക്താക്കളാണ്! ഭൂതോച്ഛാടനം, കൂടോത്രം നീക്കംചെയ്യല്‍, ദോഷ പരിഹാരങ്ങള്‍ നടത്തല്‍ എന്നിവയുടെ മറവില്‍ ഇവര്‍ നടത്തുന്നത് കടുത്ത ദുര്‍മന്ത്രവാദങ്ങളാണെന്നു തിരിച്ചറിയാത്ത ക്രിസ്ത്യാനികള്‍ ഇവരാല്‍ വഞ്ചിക്കപ്പെടുന്നുണ്ട്. എതിരാളികള്‍ കുഴിച്ചിട്ട തകിടുകള്‍ നീക്കംചെയ്യാന്‍ വീടിനുചുറ്റും മണ്ണുമാന്തി നടക്കുന്ന അനേകം ക്രിസ്ത്യാനികള്‍ ഇവരുടെ ഇരകളാണ്!
കരിസ്മാറ്റിക് പ്രസ്ഥാനത്തിന്റെ കടന്നുവരവോടെ ആഭിചാരകര്‍മ്മങ്ങള്‍ക്ക് പുതിയ മാനം കൈവന്നു എന്നതാണ് ഏറെ ദുരന്തകരം. ധ്യാനകേന്ദ്രങ്ങളിലെ ശുശ്രൂഷകര്‍ ക്ഷുദ്രപ്രയോഗങ്ങള്‍ക്കെതിരേ ശക്തമായ ബോധവത്ക്കരണം നടത്തുന്നുണ്ട്. എന്നാല്‍, ക്രിസ്ത്യാനികള്‍ക്കിടയില്‍ ആഭിചാരകര്‍മ്മങ്ങള്‍ കൂടിവരുന്നു എന്നത് ശ്രദ്ധിക്കാതെ പോകരുത്. സുവിശേഷ പ്രചരണത്തിന്റെയും ധ്യാനങ്ങളുടെയും മറപറ്റി വളര്‍ന്നുവരുന്ന ക്ഷുദ്രവിദ്യക്കാര്‍ ഉണ്ടെന്നതും നാം തിരിച്ചറിയണം. 'കൗണ്‍സിലിംഗ്' എന്നപേരില്‍ ക്ഷുദ്രവിദ്യകളെ ക്രിസ്തീയവത്ക്കരിക്കുന്നവരും ഏറെയാണ്! ഭാവിപ്രവചിക്കുന്നവരെ സമീപിക്കുന്നത് പാപമായതുകൊണ്ട് 'ആത്മീയ കൗണ്‍സിലര്‍'മാരെ സമീപിക്കുന്ന ക്രിസ്ത്യാനികളുമുണ്ട്. ചില മന്ത്രവാദികള്‍ കൗണ്‍സിലര്‍മാരായി വേഷംകെട്ടുന്നതും മനോവയുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. തകിടുകളും ഏലസും ചരടുകളുമൊക്കെ അഴിച്ചുമാറ്റാന്‍ ധ്യാനകേന്ദ്രങ്ങളില്‍ നിര്‍ദ്ദേശിക്കുമ്പോള്‍, ഇത്തരം സാധനങ്ങള്‍ പുതിയ രൂപത്തിലും ഭാവത്തിലും പ്രചരിപ്പിക്കുന്നത് 'കൗണ്‍സിലര്‍'മാരുടെ വേഷത്തില്‍ ഇറങ്ങിയിരിക്കുന്ന വ്യാജന്മാരാണ്! മന്ത്രവാദികളെ രഹസ്യമായി സമീപിക്കുന്നവര്‍ക്ക്, ഇത്തരക്കാരെ പരസ്യമായിത്തന്നെ സമീപിക്കാം എന്നതാണ് ഇതിന്റെ മറ്റൊരു ആകര്‍ഷണീയത! ഗീവര്‍ഗ്ഗീസിന്റെ പേരില്‍ ക്ഷുദ്രപ്രയോഗം നടത്തുന്ന ഒരു വിദ്വാനെ പരിചയപ്പെടാന്‍ ഈ വീഡിയോ കാണുക: 'പീറ്റര്‍ ഒരു കത്തോലിക്കാ മന്ത്രവാദി! ഗീവര്‍ഗ്ഗീസാണ് മദ്ധ്യസ്ഥന്‍!'
വിജാതിയതയെ ക്രിസ്തീയമാക്കി അവതരിപ്പിക്കുന്നതില്‍ കരിസ്മാറ്റിക്കുകളും അവരുടെതായ പങ്ക് വഹിക്കുന്നുണ്ട്! കര്‍ത്താവിന്റെ വചനം ഇപ്രകാരം നമ്മോട് അരുളിച്ചെയ്യുന്നു: "നിന്റെ ദൈവമായ കര്‍ത്താവു തരുന്ന ദേശത്തു നീ വരുമ്പോള്‍ ആ ദേശത്തെ ദുരാചാരങ്ങള്‍ അനുകരിക്കരുത്. മകനെയോ മകളെയോ ഹോമിക്കുന്നവന്‍, പ്രാശ്നികന്‍, ലക്ഷണം പറയുന്നവന്‍, ആഭിചാരക്കാരന്‍, മന്ത്രവാദി, വെളിച്ചപ്പാട്, ക്ഷുദ്രക്കാരന്‍, മൃതസന്ദേശവിദ്യക്കാരന്‍ എന്നിവരാരും നിങ്ങള്‍ക്കിടയില്‍ ഉണ്ടായിരിക്കരുത്"(നിയമം:18;9-11).
സുറിയാനി കത്തോലിക്കരുടെയിടയിലും യാക്കോബായ-ഓര്‍ത്തഡോക്സ് സഭകളിലുമുള്ള മറ്റൊരു സേവാമൂര്‍ത്തിയാണ് ഗീവര്‍ഗ്ഗീസ്! ഈ വിഷയങ്ങളെയെല്ലാം സമഗ്രമായി പ്രതിപാദിക്കുന്ന ലേഖനം മനോവയുടെ അണിയറയില്‍ ഒരുങ്ങുന്നതിനാലും ഈ ലേഖനത്തിന്റെ ദൈര്‍ഘ്യം ഇനിയും വര്‍ദ്ധിപ്പിക്കുന്നത് ഉചിതമാല്ലാത്തതുകൊണ്ടും തത്ക്കാലം ഇവിടെ ഉപസംഹരിക്കുന്നു. ഇതിന്റെ തുടര്‍ച്ചയായ 'അടിമ വയ്ക്കലും വെടിവഴിപാടും കോഴിവെട്ടും!' എന്ന ലേഖനത്തിനായി പ്രാര്‍ത്ഥനാപൂര്‍വ്വം കാത്തിരിക്കുക! അതുവരെ ഓര്‍മ്മയില്‍വയ്ക്കാന്‍ ഈ വീഡിയോ ഇരിക്കട്ടെ! 'ഗീവര്‍ഗ്ഗീസും കടമറ്റത്തു കത്തനാരും!'

Friday, 27 June 2014

  ഭ൪ത്താക്ക൯മാരുളള രണ്ട് സ്ത്രീകള്‍ വിത്തുകാളയെ കാണാ൯ ഗാ൪ലാഡില്‍ നിന്നും കാലിഫോ൪ണിയയിലേക്ക്!!

 

 ഭ൪ത്താക്ക൯മാരുളള സ്ത്രീകളെ ഫാ.ശാശ്ശേരിയുടെയും, ഫാ.ജോജിയുടെയും മണവറയില്‍ മോഹിപ്പിച്ച് കൊണ്ടുവരാന്‍ ഈ പാതിരി കളള൯മാ൪  എന്താണ് ചെയ്തത്!!

 
ഫാ.ജോജി   

ഈ ഇടെ ഫാ.ജോജിയെ കാണാ൯, രണ്ട് സ്ത്രീകള്‍ ഗാ൪ലാഡില്‍ നിന്നും കാലിഫോ൪ണിയയിലേക്ക്  പോയതായി അറിവ് കിട്ടി. ഈ രണ്ട് സ്ത്രീകളും ഫാ.ജോജിയുടെ കാമുകികളാണ് എന്നും അറിയപെടുന്നു. ഇതില്‍ ഒരു സ്ത്രീയിക്ക് പ്ളേയി൯ ടിക്കറ്റ്  ഫ്രീ...ആണെന്നും കേള്‍ക്കുന്നു.  പല സ്ത്രീകളുമായുളള ഫാ.ജോജിയുടെ ബന്തം  ഫെഹിക്കോള്‍ വെച്ച് ഒട്ടിച്ചുപോയെങ്കിലും ഗാ൪ലാഡില്‍ മറ്റ് അച്ഛ൯മാ൪  COUNSELING൯റെ പേരും പറഞ്ഞ് ഫെഹിക്കോളുകളുമായി എത്തിരിക്കുകയാണ്. ഈ അച്ഛ൯മാരുടെ ഫെഹിക്കോള്‍, ഫാ.ജോജിയെ ഫെഹിക്കോളിനോളം പറ്റുകയില്ല എന്നാണ് ഫാ.ജോജിയുടെ 18 കാമുകളും ഗാ൪ലാഡില്‍ പറഞ്ഞുനടക്കുന്നത് .

ഫാ.ശാശ്ശേരി

..............................................................

പുരുഷനെ മോഹിപ്പിക്കാന്‍ ശരീരത്തില്‍ സ്ത്രീകള്‍ എന്താണ് ചെയ്യേണ്ടത്



പുരുഷനെ മോഹിപ്പിക്കാന്‍ ശരീരത്തില്‍ സ്്ത്രീകള്‍ എന്താണ് ചെയ്യേണ്ടത്
നോക്കിലൂടെയും വാക്കിലൂടെയും സ്ത്രീകള്‍ക്ക് പുരുഷനെ മോഹിപ്പിക്കാന്‍ കഴിയും. വാക്ക് പിഴച്ചാലും നോക്കു പിഴച്ചാലും പുരുഷന്‍ ഓടിയൊളിക്കും. അതിനാല്‍ പുരുഷനെ ആകര്‍ഷിക്കുന്ന സ്ത്രീ ശരീരത്തിലെ ഘടകങ്ങള്‍ അറിഞ്ഞിരിക്കുന്നത് നല്ലതാണ്. സ്ത്രീകള്‍ അതനുസരിച്ച് പ്രവര്‍ത്തിച്ചാല്‍ മതിയല്ലോ.

1) പഞ്ഞിപോലെ നനുത്ത ചര്‍മമാണ് പുരുഷനെ ഏറ്റവും ആകര്‍ഷിക്കുന്ന ഘടകം. മിനുസവും മികച്ചതാണ്

2) ഭംഗിയുള്ളതും വൃത്തിയായി സൂക്ഷിക്കുന്നതുമായ നഖമാണ് രണ്ടാമത്തെ ഘടകം. പോളിഷ് ചെയ്യുമ്പോള്‍ മികച്ച രീതിയിലാക്കാന്‍ മറക്കാതിരിക്കുക.

3) ആരു കണ്ടാലും കൊതിക്കുന്ന മാറിടം സ്ത്രീകളെ ആകര്‍ഷണീയരാക്കും. നല്ല രീതിയില്‍ അത് പരിപാലിക്കുന്നത് ആകര്‍ഷണം കൂട്ടും.

4) നിതംബമാണ് മറ്റൊരു ഘടകം. ഉടയാത്ത നിതംബത്തിന് മാറഅറുകൂടും

5) വയറാണ് അടുത്ത ആകര്‍ഷണം. ആലിലപോലെയുള്ളതും ഒട്ടിയ വയറും കാവ്യഭാവനയ്ക്കുപോലും മാറ്റുകൂട്ടുന്നതാണ്.

6) ചിലര്‍ത്ത് കഴു്ത്തിനോടാണ് കാര്യം. കാറ്റും അഴുക്കും    അടിച്ചുകയറുമെന്നതിനാല്‍ അത് വൃത്തിയായി സൂക്ഷിക്കേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്.

7) നീണ്ടതും ഞരമ്പുകള്‍ ഉയരാത്തതുമായ കൈകളാണ് അടുത്ത ആകര്‍ഷണം

8) കണ്ണും ആകര്‍ഷിക്കുന്നതില്‍ പ്രധാനപ്പെട്ട അവയവമാണ്. കറുത്ത കണ്ണാണെങ്കില്‍ ആരുടെയും മനസിനെ ഇളക്കാവുന്നതാണ്.
http://4malayalees.com/index.php?page=newsDetail&id=48700

Wednesday, 25 June 2014

ഭാരതീയ സംസ്കാരവും ക്രൈസ്തവ തനിമയും അധ്യാപനത്തില്‍ സമന്വയിപ്പിക്കണം: മാര്‍ ആലഞ്ചേരി


സ്ലീഹാകുരിശുളള വിളക്കില്‍, വേണ്ടിവന്നാല്‍ മേജര്‍ ആര്‍ച്ച്ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി തീ... കൊളുത്തും!!
http://www.deepika./ucod/

കൊച്ചി: ഭാരതത്തിന്റെ സംസ്കാരവും ക്രൈസ്തവ തനിമയും സമന്വയിക്കുന്ന സമീപനമാണ് ആവശ്യമെന്ന് മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. സീറോ മലബാര്‍ സഭയുടെ കീഴിലുള്ള കോളജുകളിലെ പ്രിന്‍സിപ്പല്‍മാരുടെയും മാനേജര്‍മാരുടെയും സംയുക്തയോഗം കാക്കനാട് മൌണ്ട് സെന്റ് തോമസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിനൊപ്പം സംസ്കാരവും വിശ്വാസവും കാത്തുസൂക്ഷിക്കണമെന്നും കര്‍ദിനാള്‍ പറഞ്ഞു. കേരളത്തില്‍ സ്വയംഭരണ കോളജുകള്‍ ആരംഭിക്കാനുള്ള തീരുമാനത്തെ സമ്മേളനം സ്വാഗതം ചെയ്തു. കഴിഞ്ഞ വര്‍ഷം ആരംഭിച്ച കോഴ്സുകള്‍ക്ക് അധ്യാപകരെ നിയമിക്കാനുള്ള നടപടികള്‍ ഊര്‍ജിതമാക്കണം. മിനിസ്റീരിയല്‍ സ്റാഫ് നിയമനത്തില്‍ വിദ്യാഭ്യാസ യോഗ്യതയുള്ളവരെ നിയമിക്കാനുള്ള അധികാരം നല്‍കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

ഉന്നതവിദ്യാഭ്യാസ രംഗത്തെ നൂതന സാധ്യതകള്‍ എന്ന വിഷയത്തില്‍ ഡോ. സിറിയക് തോമസ് മുഖ്യപ്രഭാഷണം നടത്തി.

കാലത്തിനൊപ്പം നടന്നു കാലത്തിനപ്പുറം കാണാനാവുന്ന നേതാക്കളെ വാര്‍ത്തെടുക്കാനുള്ള ദൌത്യം ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുണ്െടന്നും അദ്ദേഹം പറഞ്ഞു.

സഭയുടെ ഉന്നതവിദ്യാഭ്യാസ സെക്രട്ടറി റവ. ഡോ. ജോര്‍ജ് മഠത്തിപ്പറമ്പില്‍, എസ്ബി കോളജ് പ്രിന്‍സിപ്പല്‍ റവ. ഡോ. ടോമി പടിഞ്ഞാറേവീട്ടില്‍, നിര്‍മല കോളജ് പ്രിന്‍സിപ്പല്‍ റവ. ഡോ. വിന്‍സന്റ് നെടുങ്ങാട്ട്, മരിയന്‍ കോളജ് പ്രഫസര്‍ ഡോ. ചാക്കോ ഞാവള്ളില്‍ എന്നിവര്‍ പ്രസംഗിച്ചു.
 ......................................................................


സ്ലീഹാകുരിശുളള വിളക്കില്‍, വേണ്ടിവന്നാല്‍ മേജര്‍ ആര്‍ച്ച്ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി തീ... കൊളുത്തും!! 


പേ൪ഷ്യ൯ ക്രോസ്, മാനിക്ക൯ ക്രോസ്, ശാശ്ശേരി ക്രോസ്, ക്രാവ൪ ക്രോസ്, തവള ക്രോസ്, എന്നിങ്ങനേ അറിയപെടുന്ന കുരിശുളള വിളക്കിനേ മാത്രം 

തീ... കൊളുത്തിരുന്ന ഒരു കാല൯റെ കാലം ആയിരുന്നു മേജര്‍ ആര്‍ച്ച്ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ഉണ്ടായിരുന്നുളളു. പക്ഷേ ഇപ്പോള്‍, സ്ലീഹാകുരിശുളള വിളക്കുകള്‍  

തീ... കൊളുത്തുവാ൯ തുടങ്ങിയിരിക്കുന്നു. എന്താണ് മേജര്‍ ആര്‍ച്ച്ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ഉണ്ടാവുകാ൯ കാരണം??

Monday, 23 June 2014


ദൈവത്തിന്റെ തിരുനാമം വൃഥാ ഉപയോഗിക്കരുത്!

ആംസ്ട്രോങ്ങ് ജോസഫ്


കുമ്പസാരക്കൂടുകള്‍ വിരളമായി മാത്രം കേട്ടിട്ടുള്ള ചില പാപങ്ങളില്‍ പ്രഥമസ്ഥാനത്തുള്ള ഒന്നിനെക്കുറിച്ചാണ് ഇവിടെ ചര്‍ച്ചചെയ്യാന്‍ ഒരുങ്ങുന്നത്. ജനങ്ങള്‍ ജാഗ്രത പാലിക്കുന്നതുകൊണ്ട് അന്യംനിന്നുപോയ ഒരു പാപമാണിതെന്നു കരുതിയാല്‍ തെറ്റി. ഈ പാപത്തെക്കുറിച്ചുള്ള വ്യക്തമായ ബോധ്യമില്ലാത്തതുകൊണ്ട് നിസ്സാരമാക്കപ്പെട്ടു എന്നതാണ് വസ്തുത. പത്തു പ്രമാണങ്ങളില്‍ രണ്ടാമതായി പരിഗണന നല്‍കിയാണ്‌ ഈ പാപത്തിനെതിരേ ദൈവം മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്. എന്നാല്‍, ഇതിനെ ഗൗരവമായി പഠിപ്പിക്കുന്നതില്‍ ക്രൈസ്തവസഭകള്‍ക്ക് വീഴ്ച സംഭവിച്ചു.
ദൈവത്തിന്റെ തിരുനാമം വൃഥാ ഉപയോഗിക്കരുതെന്ന കല്പന വളരെ ലളിതമെന്നു തോന്നുമെങ്കിലും, ഇതിന്റെ ആഴങ്ങളിലേക്കു കടന്നുചെല്ലുമ്പോള്‍ മാത്രമാണ് അങ്ങനെയല്ലെന്ന തിരിച്ചറിവ് ലഭിക്കുകയുള്ളൂ. സഭാനേതാക്കന്മാരില്‍ പലരും ഈ പ്രമാണത്തിന്‍റെ ആഴം പൂര്‍ണ്ണമായി ഗ്രഹിക്കാത്തത് ദുരന്തത്തിന്റെ ആക്കം വര്‍ദ്ധിപ്പിക്കുന്നു. വ്യക്തമായ പഠനം നല്‍കാത്തതുമൂലം അനേകര്‍ അജ്ഞതയില്‍ കഴിയുന്ന അവസ്ഥ മറ്റു പാപങ്ങളെ എന്നതിനേക്കാള്‍ ഈ പാപത്തില്‍ കൂടുതലാണ്. കൂടെക്കൂടെ മനോവ ഓര്‍മ്മപ്പെടുത്താറുള്ളതുപോലെ, പ്രമാണങ്ങളെല്ലാം അലംഘനീയങ്ങളും നിസ്സാരവത്കരിക്കാന്‍ പാടില്ലാത്തതുമാണെന്ന വസ്തുത ഒരിക്കല്‍ക്കൂടി വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു. കാരണം, ഇവിടെ വിവരിക്കുന്നത് രണ്ടാംപ്രമാണത്തെ സംബന്ധിച്ചു മാത്രമായതിനാല്‍, വിവരണങ്ങളെല്ലാം ഈ പ്രമാണത്തെ ഊന്നി മാത്രമായിരിക്കും. എന്നിരുന്നാലും, മറ്റു പ്രമാണങ്ങളെ ലഘുവായി പരിഗണിക്കാന്‍ ഇതു കാരണമാകരുത്!
ഒന്നാംപ്രമാണത്തിന്റെ വിവരണം നല്‍കിയപ്പോള്‍ സൂചിപ്പിച്ച ഒരു പ്രധാനകാര്യം ഇവിടെയും ആവര്‍ത്തിക്കേണ്ടിയിരിക്കുന്നു. പ്രമാണങ്ങളെ രണ്ടായി തിരിച്ചിരിക്കുന്ന മാനദണ്ഡത്തെ സംബന്ധിച്ചാണ് ആവര്‍ത്തനം അനിവാര്യമായിരിക്കുന്നത്. ആയതിനാല്‍, സുവിശേഷകനായ ലൂക്കാ ഒരു സംഭവം വിവരിച്ചിരിക്കുന്നത് ശ്രദ്ധിക്കുക: "അപ്പോള്‍ ഒരു നിയമജ്ഞന്‍ എഴുന്നേറ്റു നിന്ന് അവനെ പരീക്ഷിക്കുവാന്‍ ചോദിച്ചു: ഗുരോ, നിത്യജീവന്‍ അവകാശമാക്കാന്‍ ഞാന്‍ എന്തു ചെയ്യണം? അവന്‍ ചോദിച്ചു: നിയമത്തില്‍ എന്ത് എഴുതിയിരിക്കുന്നു? നീ എന്തു വായിക്കുന്നു? അവന്‍ ഉത്തരം പറഞ്ഞു: നീ നിന്റെ ദൈവമായ കര്‍ത്താവിനെ, പൂര്‍ണഹൃദയത്തോടും പൂര്‍ണാത്മാവോടും പൂര്‍ണ ശക്തിയോടും പൂര്‍ണമനസ്‌സോടുംകൂടെ സ്‌നേഹിക്കണം; നിന്റെ അയല്‍ക്കാരനെ നിന്നെപ്പോലെയും. അവന്‍ പ്രതിവചിച്ചു: നീ ശരിയായിത്തന്നെ ഉത്തരം പറഞ്ഞു. ഇതനുസരിച്ചു പ്രവര്‍ത്തിക്കുക; നീ ജീവിക്കും"(ലൂക്കാ:10;25-28).
പത്തു പ്രമാണങ്ങളുടെ അന്തസത്ത രണ്ടു പ്രമാണങ്ങളിലേക്കു ചുരുക്കിയിരിക്കുന്നത് ഈ സംഭവത്തോട് അനുബന്ധമായി വായിച്ചെടുക്കാന്‍ സാധിക്കും. മനുഷ്യനു ദൈവവുമായുള്ള ബന്ധത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ആദ്യത്തെ മൂന്നു പ്രമാണങ്ങളെ ഒരു ഗണത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. പിന്നീടുവരുന്ന ഏഴു കല്പനകളാണ് രണ്ടാമത്തെ ഗണം. മൂന്നും ഏഴും പൂര്‍ണ്ണതയുടെ സംഖ്യകളായിരിക്കുന്നത് ഈ വേര്‍തിരിവിന്റെ ഘടനയെ അരക്കിട്ടുറപ്പിക്കുന്നു. ഒന്നാംപ്രമാണത്തെ മുറിച്ചു രണ്ടാക്കി പഠിപ്പിക്കുന്ന ചില സഭകള്‍ക്ക് തെറ്റുപറ്റിയെന്നതിന് ഇതിനപ്പുറം വേറെ തെളിവിന്റെ ആവശ്യമില്ല. ദൈവം ത്രിത്വമാണെന്ന വെളിപ്പെടുത്തലും, ഈ ത്രിത്വം ഏകമാണെന്ന പ്രഖ്യാപനവും ഇവിടെയുണ്ട്. മൂന്നു പ്രമാണങ്ങളെയും ഒരു ഗണത്തില്‍ ചേര്‍ത്തിരിക്കുന്നത്, ത്രിത്വത്തിലെ ഏകസത്തയെ സൂചിപ്പിക്കുന്നു!
നാമിവിടെ വിശകലനം ചെയ്യുന്നത് രണ്ടാംപ്രമാണം തന്നെയാണെന്നു വ്യക്തമാക്കാനാണ് ഈ വിവരണം ഇവിടെ നല്‍കിയത്. ഒന്നുകൂടി തറപ്പിച്ചുപറയുന്നു: ദൈവത്തിനും അപ്പുറമായി മറ്റെന്തിനെ പരിഗണിച്ചാലും അതു വിഗ്രഹമായി കണക്കാക്കപ്പെടും എന്നതിനാല്‍, വിഗ്രഹാരാധന സംബന്ധിച്ച് മറ്റൊരു പ്രമാണത്തിന്റെ ആവശ്യമില്ല! ഇവിടെ സ്വാഭാവികമായും ഒരു ചോദ്യം ഉയര്‍ന്നേക്കാം. ഒന്‍പതാം പ്രമാണവും പത്താം പ്രമാണവും തമ്മില്‍ ഏറെ സാമ്യമുള്ളതുകൊണ്ട് അവയെ എന്തിനു വിഭജിച്ചു എന്ന ചോദ്യമാണ് മനോവയിവിടെ പ്രതീക്ഷിക്കുന്നത്. ഇതിനുള്ള ഉത്തരം ആ പ്രമാണങ്ങളുടെ വിശകലനത്തില്‍ ചേര്‍ക്കുന്നതാകും ഉചിതം. ആയതിനാല്‍, രണ്ടാംപ്രമാണത്തിന്റെ ആഴങ്ങളിലേക്കുള്ള യാത്ര നമുക്ക് ആരംഭിക്കാം!
ഇവിടെ വിവരിക്കുന്ന കാര്യങ്ങളില്‍ പലതും മനോവയുടെ മറ്റേതെങ്കിലും ലേഖനങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ടാകാം. ഒരേയൊരു ലക്ഷ്യത്തിലേക്ക് വായനക്കാരെ നയിക്കുകയെന്ന ഉദ്ദേശത്തോടെ നിലകൊള്ളുന്നതിനാല്‍, ഈ ആവര്‍ത്തനങ്ങള്‍ സ്വാഭാവികമാണ്. യേശു ഏകരക്ഷകനാണെന്ന സത്യത്തെ ലോകത്തിനുമുന്നില്‍ മായമില്ലാതെ പ്രഖ്യാപിക്കുക എന്നതാണ് മനോവയുടെ ദൗത്യം. അതുകൊണ്ടുതന്നെ, ഓരോ ലേഖനത്തിനും അനിവാര്യമായ വചനങ്ങള്‍ വ്യാഖ്യാനിക്കേണ്ടിയിരിക്കുന്നു. എത്രവട്ടം ആവര്‍ത്തിച്ചു എന്നതല്ല; അവ എത്രത്തോളം ഗ്രഹിക്കാന്‍ സാധിച്ചു എന്നതാണ് പ്രധാനം!

ദൈവത്തിന്റെ തിരുനാമം!

ദൈവത്തിന്റെ തിരുനാമം വൃഥാ ഉപയോഗിക്കാതിരിക്കണമെങ്കില്‍, ആ നാമം ഏതാണെന്ന അറിവാണ് ആദ്യം വേണ്ടത്! അവിടുത്തെ നാമം അറിയാത്തവര്‍ക്ക് എങ്ങനെയാണ് ആ നാമം വൃഥാ ഉപയോഗിക്കുന്നുണ്ടോ എന്ന തിരിച്ചറിവുണ്ടാകുന്നത്? ആയതിനാല്‍, ഈ കല്പന പാലിക്കുന്നതിനായി അവിടുത്തെ നാമം എന്താണെന്നുള്ള അന്വേഷണം ആവശ്യമായിരിക്കുന്നു! ദൈവത്തിന്റെ നാമം വെളിപ്പെടുത്തിയിട്ടില്ലായിരുന്നുവെങ്കില്‍, ഇങ്ങനെയൊരു പ്രമാണത്തിനു പ്രസക്തി ഉണ്ടാകുമായിരുന്നില്ല. പ്രമാണം നല്‍കുന്നതിനു മുന്‍പുതന്നെ അവിടുത്തെ പരിശുദ്ധമായ നാമം അവിടുന്ന് വെളിപ്പെടുത്തിയിരുന്നു!
ഇസ്രായേല്‍ജനത്തെ ഈജിപ്തില്‍നിന്നു കാനാന്‍ദേശത്തേക്ക് നയിക്കുമ്പോള്‍, മാര്‍ഗ്ഗമദ്ധ്യേയാണ് പ്രമാണങ്ങള്‍ നല്‍കപ്പെട്ടത്‌. അടിമത്വത്തിന്റെ ഭവനമായ ഈജിപിതില്‍നിന്ന്‍ ഇവരെ പുറത്തേക്കു നയിക്കാന്‍ മോശയെ വിളിക്കുമ്പോള്‍തന്നെ തന്റെ നാമം ദൈവം വെളിപ്പെടുത്തി. നാമം മാത്രമല്ല അവിടുന്ന് വെളിപ്പെടുത്തിയത്; അനേകം ദൈവങ്ങളില്‍നിന്ന്‍ അവിടുത്തെ തിരിച്ചറിയാനുള്ള അടയാളവും അവിടുന്നു നല്‍കി. ഈ വചനം ശ്രദ്ധിക്കുക: "ഞാന്‍ നിന്റെ പിതാക്കന്‍മാരുടെ ദൈവമാണ്; അബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവം"(പുറ:3;6). ഈ ഭൂമിയില്‍ വേറെയും ദേവന്മാരും ദേവിമാരും ഉണ്ടെന്ന കാര്യം നമുക്കറിയാം. പൗലോസ് അപ്പസ്തോലന്‍ അതു വ്യക്തമാക്കിയിട്ടുമുണ്ട്. "ദൈവങ്ങള്‍ എന്നു വിളിക്കപ്പെടുന്നവര്‍ ആകാശത്തിലും ഭൂമിയിലും ഉണ്ടെന്നിരിക്കട്ടെ - അങ്ങനെ പല ദേവന്‍മാരും നാഥന്‍മാരും ഉണ്ടല്ലോ"(1കോറി:8;5). ഇത്തരം വ്യാജദൈവങ്ങളില്‍നിന്നു സത്യദൈവത്തെ തിരിച്ചറിയാനുള്ള അടയാളം, അബ്രാഹവും ഇസഹാക്കും യാക്കോബും ആരെയാണോ ദൈവമെന്നു വിളിച്ചത് അവിടുന്നാണ് യഥാര്‍ത്ഥ ദൈവം എന്നുള്ളതാകുന്നു! അതിനാല്‍, ദൈവമെന്നു വിളിക്കപ്പെടുന്നുവെന്നതിനാല്‍, ഇവറ്റകളാരും ദൈവമാകുന്നില്ല! എല്ലാ മതങ്ങളും സത്യദൈവത്തിലേക്കുള്ള വിവിധ മാര്‍ഗ്ഗങ്ങളാണെന്ന അബദ്ധസിദ്ധാന്തത്തിന് നിദാനമായ രണ്ടാംവത്തിക്കാന്‍ സൂനഹദോസിനെ ഒന്നും രണ്ടും പ്രമാണങ്ങള്‍ ലംഘിക്കുന്നതിനുള്ള മാര്‍ഗ്ഗരേഖയായി പരിഗണിക്കാം!
സത്യദൈവത്തിന്റെ പേര് വെളിപ്പെടുത്തിയ സന്ദര്‍ഭം നോക്കുക: "മോശ ദൈവത്തോടു പറഞ്ഞു: ഇതാ, ഞാന്‍ ഇസ്രായേല്‍ മക്കളുടെ അടുക്കല്‍പോയി, നിങ്ങളുടെ പിതാക്കന്‍മാരുടെ ദൈവം എന്നെ നിങ്ങളുടെ അടുക്കലേക്ക് അയച്ചിരിക്കുന്നു എന്നുപറയാം. എന്നാല്‍, അവിടുത്തെ പേരെന്തെന്ന് അവര്‍ ചോദിച്ചാല്‍ ഞാന്‍ എന്തുപറയണം? ദൈവം മോശയോട് അരുളിച്ചെയ്തു: ഞാന്‍ ഞാന്‍ തന്നെ(യാഹ്‌വെ). ഇസ്രായേല്‍ മക്കളോടു നീ പറയുക: ഞാനാകുന്നവന്‍(യാഹ്‌വെ) എന്നെ നിങ്ങളുടെ അടുത്തേക്ക് അയച്ചിരിക്കുന്നു"(പുറ:3;13,14). 'യാഹ്‌വെ' എന്നാണ് അവിടുത്തെ നാമമെന്ന് ഇവിടെ വെളിപ്പെടുത്തി. എന്നാല്‍, മൂലഗ്രന്ഥത്തോട് നീതിപുലര്‍ത്താതെയുള്ള വിവര്‍ത്തനങ്ങളിലൂടെ ഈ മഹത്തായ നാമത്തെ ജനങ്ങളില്‍നിന്നു മറച്ചുവച്ചു. പേരിനെ പരിഭാഷപ്പെടുത്തിയ മണ്ടത്തരത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത് പിശാചായിരുന്നു എന്നതില്‍ യാതൊരു സംശയവുമില്ല. മറ്റു രാജ്യങ്ങളില്‍, പ്രത്യേകിച്ച് യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് ജോലിതേടി പോകുന്നവര്‍ തങ്ങളുടെ 'സര്‍ട്ടിഫിക്കറ്റുകള്‍' പരിഭാഷപ്പെടുത്തണം. ഇത്തരത്തില്‍ പരിഭാഷപ്പെടുത്തുമ്പോള്‍, പേരുകള്‍ പരിഭാഷപ്പെടുത്തുകയില്ല. കാരണം, ഏതു രാജ്യത്തു ചെന്നാലും തങ്ങളുടെ പേരുകള്‍ക്ക് ഒരു മാറ്റവും വരുത്താറില്ല. ഇത്തരത്തില്‍ മാറ്റംവരുത്തിയാല്‍, ആ സര്‍ട്ടിഫിക്കറ്റുകളുടെ മൂല്യം ഇല്ലാതാകും എന്നതാണ് വസ്തുത!
സൈന്യങ്ങളുടെ ദൈവമായ 'യാഹ്‌വെ'യുടെ നാമത്തെ പരിഭാഷപ്പെടുത്തിയതുതന്നെ രണ്ടാംപ്രമാണത്തിന്റെ ലംഘനമാണ്. കാരണം, ദൈവത്തിന്റെ തിരുനാമം ഇവിടെ വൃഥാ ഉപയോഗിക്കപ്പെട്ടു! നമ്മുടെ പേരില്‍നിന്ന് ഒരക്ഷരം നീക്കംചെയ്യുകയോ ഒന്നു കൂട്ടിച്ചേര്‍ക്കുകയോ ചെയ്യണമെങ്കില്‍ 'ഗസറ്റില്‍' പരസ്യം ചെയ്യണമെന്ന് നമുക്കറിയാം. അല്ലാത്തപക്ഷം ഈ മാറ്റങ്ങള്‍ അംഗീകരിക്കപ്പെടുകയില്ല. പേരിന്റെ അര്‍ത്ഥം നോക്കിയല്ല ഒരുവനെ തിരിച്ചറിയുന്നത്; പേര് നോക്കിയാണ്! പേരിന്റെ അര്‍ത്ഥം ഓരോരുത്തരുടെയും ഭാഷകളില്‍ മനസ്സിലാക്കിയിരിക്കുന്നത് നല്ലതുതന്നെ. എന്നാല്‍, അത് സര്‍ട്ടിഫിക്കേറ്റില്‍ രേഖപ്പെടുത്താനോ വിളിക്കപ്പെടാനോ അല്ല! അപ്രകാരം പേരിന്റെ അര്‍ത്ഥംനോക്കി ആരെയെങ്കിലും വിളിച്ചാല്‍, അതു പരിഹാസമായി കണക്കാക്കപ്പെട്ടേക്കാം. ഉദാഹരണത്തിന്: രാജന്‍ എന്ന വ്യക്തി അമേരിക്കയില്‍ ചെന്നാലും രാജന്‍ തന്നെയാണ്. ആ രാജ്യത്തെ ഭാഷയിലേക്ക് പരിഭാഷപ്പെടുത്തി 'കിംഗ്‌' എന്ന് വിളിക്കാറില്ല! അനേകം ഉദാഹരണങ്ങള്‍ ഇതിലേക്കായി പരിഗണിക്കാന്‍ കഴിയുമെങ്കിലും, ഇത്രയുംകൊണ്ട്‌ ആശയം വ്യക്തമായി എന്ന് കരുതുന്നു.
'യാഹ്‌വെ' എന്ന പേരിന്റെ അര്‍ത്ഥം ലോകത്തിനു വ്യക്തമാക്കിക്കൊടുക്കേണ്ടത് നമ്മുടെ കടമയാണ്. എന്നാല്‍, അവിടുന്ന് വിളിക്കപ്പെടാന്‍ ആഗ്രഹിക്കുന്നത് ഈ പേരില്‍ തന്നെയാണെന്നു നിഷ്ക്കര്‍ഷിച്ചിട്ടുള്ള സ്ഥിതിക്ക് അതില്‍ വരുത്തുന്ന ഏതൊരു മാറ്റവും അവിടുത്തോടുള്ള നിഷേധമായി പരിഗണിക്കപ്പെടും! കാരണം, അവിടുന്ന് കല്പിച്ചത് ഇങ്ങനെയാണ്: "ഇതാണ് എന്നേക്കും എന്റെ നാമധേയം. അങ്ങനെ സര്‍വപുരുഷാന്തരങ്ങളിലൂടെയും ഈ നാമധേയത്താല്‍ ഞാന്‍ അനുസ്മരിക്കപ്പെടണം"(പുറ:3;15). കര്‍ശനമായ ഈ നിര്‍ദ്ദേശം നിലനില്‍ക്കെ, അവിടുത്തെ നാമത്തിനുമേല്‍ നടത്തുന്ന ഏതൊരു പരിഷ്ക്കാരവും രണ്ടാംപ്രമാണത്തിന്റെ ലംഘനമാണ്! ഈ യാഥാര്‍ത്ഥ്യം തിരിച്ചറിയാത്തവര്‍, ഈ പാപത്തില്‍ തുടരുകയും, തങ്ങളെത്തന്നെ നീതിമാന്മാരായി പരിഗണിക്കുകയും ചെയ്യുന്നു!

പിതാവിന്റെയും പുത്രന്റെയും നാമങ്ങള്‍!

പിതാവിന്റെ നാമം പോലെതന്നെ പരിഗണിക്കപ്പെടേണ്ടതാണോ പുത്രന്റെ നാമവും എന്നത് പരിശോധിക്കേണ്ടിയിരിക്കുന്നു. എന്താണ് പുത്രന്റെ നാമം? ഈ നാമത്തിന്റെ പ്രത്യേകത എന്താണ്? ആരാണ് പുത്രനു നാമധേയം നടത്തിയത്? ഈ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം കണ്ടെത്തിയാല്‍, പിതാവിന്റെ നാമത്തിനു തുല്യമാണോ പുത്രന്റെ നാമം എന്ന ചോദ്യത്തിനുള്ള ഉത്തരമായി. ആയതിനാല്‍, ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ ഏറ്റവും ചുരുങ്ങിയ വാക്കുകളില്‍ ഇവിടെ കുറിക്കാം.
ദൈവപുത്രന്റെ പല പേരുകള്‍ നാം കേട്ടിട്ടുണ്ട്. യേശു, ഈശോ, ജീസസ്, ക്രിസ്തു, യേശുക്രിസ്തു, കര്‍ത്താവ്, മിശിഹാ, ഈസുസ്, ജേസു എന്നിവയാണ് ഇതില്‍ പ്രധാനപ്പെട്ടത്. എന്നാല്‍, മിശിഹാ, ക്രിസ്തു എന്നിവ പേരല്ലെന്നു മാത്രമല്ല, ഇതു രണ്ടും ഒരേ അര്‍ത്ഥമുള്ള രണ്ടു പദങ്ങളാണ്. അഭിഷിക്തന്‍ എന്ന അര്‍ത്ഥം വരുന്ന ഹീബ്രു പദമാണ് 'മ്ശിഹാ'! ഇതിന്റെ ഗ്രീക്കു പദം ക്രിസ്തു എന്നാണ്! ഇത് ദൈവപുത്രന്റെ പദവിയാണ്; നാമമല്ല! ദൈവപുത്രന്റെ യഥാര്‍ത്ഥ നാമം 'യേഹ്ഷുവ' എന്നാകുന്നു. 'യാഹ്‌വെ' രക്ഷിക്കുന്നു എന്ന അര്‍ത്ഥമാണ് ഈ നാമത്തിനുള്ളത്! മുകളില്‍ കുറിച്ചിരിക്കുന്നവയില്‍ യഥാര്‍ത്ഥ നാമത്തോട് അല്പമെങ്കിലും കൂറുപുലര്‍ത്തുന്നത് യേശു, യേശുക്രിസ്തു എന്നീ പേരുകള്‍ മാത്രമാണ്. മറ്റുള്ളവയെല്ലാം യാതൊരു അര്‍ത്ഥവുമില്ലാത്ത വെറും വാക്കുകള്‍ മാത്രമാണ്! അതുകൊണ്ടുതന്നെ ഈ പേരുകളെ സ്വര്‍ഗ്ഗത്തിലെ ദൈവം അംഗീകരിച്ചിട്ടില്ല!
'യേഹ്ഷുവ' എന്ന പേരിന്റെ അര്‍ത്ഥം, 'യാഹ്‌വെ' രക്ഷിക്കുന്നു എന്നാണെന്നു നാം കണ്ടു. ഈ പേരിനോടൊപ്പം 'ക്രിസ്തു' അഥവാ 'മ്ശിഹാ' എന്നുകൂടി ചേര്‍ക്കുമ്പോള്‍, ഞാന്‍ ആകുന്നവന്‍ രക്ഷകനായി അഭിഷേകം ചെയ്യപ്പെട്ടിരിക്കുന്നു എന്ന പൂര്‍ണ്ണമായ അര്‍ത്ഥം കൈവരും! ആയതിനാല്‍, 'യേഹ്ഷുവ മ്ശിഹാ' അഥവാ യേഹ്ഷുവ ക്രിസ്തു' എന്നതാണ് ദൈവപുത്രന്റെ യഥാര്‍ത്ഥ നാമം! ഇതുതന്നെയാണ് ദൈവത്തിന്റെ പൂര്‍ണ്ണമായ നാമവും!
പഴയനിയമ കാലത്ത് അവിടുത്തെ നാമം അതിന്റെ പൂര്‍ണ്ണതയില്‍ വെളിപ്പെടുത്താന്‍ ദൈവം തയ്യാറായില്ല! പുത്രനിലൂടെ മാത്രം തന്നെ വെളിപ്പെടുത്തണമെന്നത് അവിടുത്തെ നിശ്ചയമായിരുന്നു. മോശയ്ക്കോ മറ്റു പ്രവാചകന്മാര്‍ക്കോ അവിടുത്തെ മുഖം കാട്ടിക്കൊടുക്കാത്തതും ഇക്കാരണത്താലാണ്! ബൈബിളിലെ ഈ വെളിപ്പെടുത്തല്‍ ശ്രദ്ധിക്കുക: "ദൈവത്തെ ആരും ഒരിക്കലും കണ്ടിട്ടില്ല. പിതാവുമായി ഗാഢബന്ധം പുലര്‍ത്തുന്ന ദൈവംതന്നെയായ ഏകജാതനാണ് അവിടുത്തെ വെളിപ്പെടുത്തിയത്"(യോഹ:1;18). ഇതായിരുന്നു അവിടുത്തെ ഹിതം. ദൈവത്തിന്റെ പേരിന്റെ കാര്യത്തിലും ഇതാണ് യാഥാര്‍ത്ഥ്യം! 'ഞാന്‍ ആകുന്നവന്‍ രക്ഷകനാകുന്നു' എന്നതിലാണ് ദൈവനാമത്തിന്റെ പൂര്‍ണ്ണത! പിതാവിന്റെ നാമംതന്നെയാണ് പുത്രനു നല്കപ്പെട്ടതെന്നു വ്യക്തമാക്കിയത് പുത്രനായ ദൈവം തന്നെയായിരുന്നു. ഈ വചനം നോക്കുക: "അങ്ങയുടെ നാമം അവരെ ഞാന്‍ അറിയിച്ചു. അവിടുന്ന് എനിക്കു നല്‍കിയ സ്‌നേഹം അവരില്‍ ഉണ്ടാകേണ്ടതിനും ഞാന്‍ അവരില്‍ ആയിരിക്കേണ്ടതിനുമായി ഞാന്‍ ഇനിയും അത് അറിയിക്കും"(യോഹ:17;26). പിതാവിന്റെ നാമം ലോകത്തിനു വെളിപ്പെടുത്തിയത് പുത്രനാണെന്ന് ഈ വചനത്തിലൂടെ വ്യക്തമാക്കിയിരിക്കുന്നു! യേശുവിന്റെ ഒരു വെളിപ്പെടുത്തല്‍കൂടി നോക്കുക: "ലോകത്തില്‍നിന്ന് അവിടുന്ന് എനിക്കു നല്‍കിയവര്‍ക്ക് അവിടുത്തെനാമം ഞാന്‍ വെളിപ്പെടുത്തി. അവര്‍ അങ്ങയുടേതായിരുന്നു; അങ്ങ് അവരെ എനിക്കു നല്‍കി. അവര്‍ അങ്ങയുടെ വചനം പാലിക്കുകയും ചെയ്തു"(യോഹ:17;6). പിതാവിന്റെ വചനം അനുസരിക്കുന്നവര്‍ക്കാണ് പുത്രന്‍ ഇതു വെളിപ്പെടുത്തുന്നതെന്ന പ്രഖ്യാപനവും ഈ വചനത്തിലുണ്ട്.
പിതാവിന്റെ നാമം തന്നെയാണ് പുത്രന്റെ നാമമെന്നു കൂടുതല്‍ സ്പഷ്ടതയോടെ അറിയിക്കുന്ന വചനം ശ്രദ്ധിക്കുക: "പരിശുദ്ധനായ പിതാവേ, നമ്മെപ്പോലെ അവരും ഒന്നായിരിക്കേണ്ടതിന് അവിടുന്ന് എനിക്കു നല്‍കിയ അവിടുത്തെനാമത്തില്‍ അവരെ അങ്ങ് കാത്തുകൊള്ളണമേ!"(യോഹ:17;11). തൊട്ടടുത്ത വചനത്തില്‍ ഇതുതന്നെ ആവര്‍ത്തിക്കുന്നതു നോക്കുക: "ഞാന്‍ അവരോടുകൂടെയായിരുന്നപ്പോള്‍, അങ്ങ് എനിക്കു നല്‍കിയ അവിടുത്തെനാമത്തില്‍ ഞാന്‍ അവരെ സംരക്ഷിച്ചു; ഞാന്‍ അവരെ കാത്തുസൂക്ഷിച്ചു."(യോഹ:17;12). പുത്രനു നാമം നല്‍കിയത് പിതാവാണെന്നും, ആ നാമം പിതാവിന്റെ നാമംതന്നെയാണെന്നും ഇവിടെ വ്യക്തമാക്കിയിരിക്കുന്നു. വിശുദ്ധ യൗസേപ്പിനു സ്വപ്നത്തില്‍ പ്രത്യക്ഷനായ സ്വര്‍ഗ്ഗത്തിലെ ദൂതനായിരുന്നു ഈ പേര് നിര്‍ദ്ദേശിച്ചത്. "അവള്‍ ഒരു പുത്രനെ പ്രസവിക്കും. നീ അവന് യേശു എന്നുപേരിടണം"(മത്താ:1;21).
ഞാന്‍ ആകുന്നവന്‍ എന്ന പിതാവിന്റെ നാമം, ഇസ്രായേലിലെ ശ്രേഷ്ഠന്മാര്‍ക്കു മുന്നില്‍ വെളിപ്പെടുത്തിയപ്പോള്‍ അവര്‍ ബോധാരഹിതരായത് ബൈബിളില്‍ വായിക്കുന്നുണ്ട്. നസ്രായനായ യേശുവിനെയാണ് ഞങ്ങള്‍ അന്വേഷിക്കുന്നത് എന്ന പടയാളികളുടെ വാക്കുകള്‍ക്കു മറുപടിയായി, 'അവന്‍ ഞാനാകുന്നു'വെന്ന് യേശു പറഞ്ഞപ്പോള്‍ അവര്‍ നിലംപതിച്ചു! പ്രധാനപുരോഹിതന്റെ മുന്‍പാകെയും ഇതുതന്നെ യേശു ആവര്‍ത്തിക്കുന്നു! ദൈവപുത്രന്റെ പേരും, അവിടുത്തെ പേരിന്റെ പ്രത്യേകതയും, ഈ പേര് നല്‍കിയത് ആരെണെന്നും ഗ്രഹിച്ചുവെന്ന വിശ്വാസത്തോടെ അടുത്ത ഭാഗത്തേക്കു പ്രവേശിക്കുകയാണ്!

ദൈവനാമം വഹിക്കുന്ന വ്യക്തികള്‍!

ദൈവത്തിന്റെ തിരുനാമം കഴിഞ്ഞാല്‍ വളരെ പ്രാധാന്യം അര്‍ഹിക്കുന്നത് അവിടുത്തെ നാമം വഹിക്കുന്ന വ്യക്തികളാണ്! ദൈവം പ്രത്യേകമായി തിരഞ്ഞെടുത്ത വ്യക്തികളെയും സമൂഹത്തെയും അവഹേളിക്കുന്നതിലൂടെ അവിടുത്തെ നാമത്തെയാണ് കളങ്കപ്പെടുത്തുന്നത്. ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയായിരുന്നു അബ്രാഹം. ദൈവമായ 'യാഹ്‌വെ' അബ്രാഹത്തോടു പറയുന്ന ഈ അനുഗ്രഹവചസുകള്‍ നോക്കുക: "നിന്നെ അനുഗ്രഹിക്കുന്നവരെ ഞാന്‍ അനുഗ്രഹിക്കും. നിന്നെ ശപിക്കുന്നവരെ ഞാന്‍ ശപിക്കും"(ഉല്‍പത്തി:12;3). ഇസ്രായേല്‍ ജനത്തോടുള്ള വാഗ്ദാനം നോക്കുക: "കര്‍ത്താവിന്‍റെ (യാഹ്‌വെയുടെ) നാമം നീ വഹിക്കുന്നതു കാണുമ്പോള്‍ ലോകത്തിലുള്ള സകല മനുഷ്യരും നിന്നെ ഭയപ്പെടും"(നിയമം:28;10). സത്യദൈവത്തിന്റെ നാമം വഹിക്കുന്ന ജനതയുണ്ടെന്ന സത്യം ഈ വചനത്തിലൂടെ വെളിപ്പെടുന്നു! അങ്ങനെയുള്ള ജനതകളെ ശപിക്കുന്നവര്‍ സൈന്യങ്ങളുടെ യഹോവയെ തന്നെയാണ് ശപിക്കുന്നത്. പിതാവായ ദൈവത്തിന്റെയും പുത്രനായ ദൈവത്തിന്റെയും നാമം വഹിക്കുന്നവരാണ് യഥാര്‍ത്ഥ ക്രിസ്ത്യാനികള്‍! അവിടുത്തെ മാര്‍ഗ്ഗത്തില്‍നിന്ന് ഇടംവലം വ്യതിചലിക്കാത്തവരെ ആക്ഷേപിച്ചാല്‍, ദൈവത്തിന്റെ തിരുനാമം വൃഥാ ഉപയോഗിക്കുന്നവരുടെ ഗണത്തില്‍ എണ്ണപ്പെടും!
"നിങ്ങളെ സ്പര്‍ശിക്കുന്നവന്‍ അവിടുത്തെ കൃഷ്ണമണിയെയാണ് സ്പര്‍ശിക്കുന്നത്. സൈന്യങ്ങളുടെ കര്‍ത്താവായ അവിടുന്ന് അരുളിച്ചെയ്യുന്നു. ഞാന്‍ അവരുടെമേല്‍ കൈ ഓങ്ങും"(സഖറിയ:2;8,9). കര്‍ത്താവു തിരഞ്ഞെടുത്ത അവിടുത്തെ ജനമായ ഇസ്രായേലിനെ സംബന്ധിച്ചുള്ള അനേകം വചനങ്ങള്‍ ബൈബിളിലുണ്ട്. അവിടുത്തെ പരിശുദ്ധമായ നാമം വഹിക്കുന്നതുകൊണ്ടാണ് ഇവര്‍ സംരക്ഷിക്കപ്പെടുന്നത്. എന്നാല്‍, അന്യദേവന്മാരെ സേവിക്കുന്നവരും അതിനു പ്രേരിപ്പിക്കുന്നവരുമായ ആളുകള്‍ ക്രൈസ്തവരുടെ ഗണത്തില്‍ കടന്നുകൂടിയിട്ടുണ്ട്. അവരെ ആരും ഭയപ്പെടുകയോ മാനിക്കുകയോ ചെയ്യേണ്ടതില്ല!
പിതാവായ ദൈവം തിരഞ്ഞെടുത്ത ഇസ്രായേലിന് അവിടുന്നു നല്‍കിയ പരിഗണനയും സംരക്ഷണവുമാണ് നാമിവിടെ കണ്ടത്. ഇതിനു സമാനമായി പുത്രനും പ്രവര്‍ത്തിക്കുന്നത് ബൈബിളില്‍ വായിക്കുന്നുണ്ട്. അവിടുന്ന് തന്റെ മഹത്വവും നാമവും നല്‍കുന്നത് തന്റെ ശിഷ്യന്മാര്‍ക്കും അവരിലൂടെ സ്ഥാപിച്ച സഭയ്ക്കുമാണ്. ഈ വചനം ശ്രദ്ധിക്കുക: "നാം ഒന്നായിരിക്കുന്നതുപോലെ അവരും ഒന്നായിരിക്കുന്നതിന് അങ്ങ് എനിക്കു തന്ന മഹത്വം അവര്‍ക്കു ഞാന്‍ നല്‍കിയിരിക്കുന്നു"(യോഹ:17;22). പിതാവില്‍നിന്നു പുത്രന്‍ സ്വീകരിച്ച മഹത്വം അവിടുന്ന് ശിഷ്യന്മാര്‍ക്ക് നല്‍കിയിരിക്കുന്നുവെന്ന് പറയുമ്പോള്‍, പുത്രനെ സ്വീകരിക്കുന്നതുപോലെ അവിടുത്തെ ശിഷ്യന്മാരെ നാം സ്വീകരിക്കണമെന്ന ആഹ്വാനം ഈ വചനത്തിലുണ്ട്! ഇതു വ്യക്തമാക്കുന്ന വചനം ഇങ്ങനെയാണ് വായിക്കുന്നത്: "നിങ്ങളെ സ്വീകരിക്കുന്നവന്‍ എന്നെ സ്വീകരിക്കുന്നു; എന്നെ സ്വീകരിക്കുന്നവന്‍ എന്നെ അയച്ചവനെ സ്വീകരിക്കുന്നു"(മത്താ:10;40). ദൈവത്തിന്റെ തിരുനാമം വഹിക്കുന്നവര്‍ ആരെല്ലാമാണെന്ന് ഈ വചനങ്ങളിലൂടെ നമുക്കു മനസ്സിലാക്കാന്‍ കഴിയും! അവിടുത്തെ നാമം വഹിക്കുന്നവരെ പരിഹസിക്കുകയും അവര്‍ക്കെതിരേ നിലകൊള്ളുകയും ചെയ്യുമ്പോള്‍, ദൈവത്തിന്റെ തിരുനാമത്തെയാണ് എതിര്‍ക്കുന്നത്!
യേശു ഏകരക്ഷകനാണെന്നു പ്രഘോഷിച്ചവരും പ്രഘോഷിക്കുന്നവരുമായ വ്യക്തികളെയും യേശുവിന്റെ പേരില്‍ രക്തസാക്ഷിത്വം വഹിച്ചിട്ടുള്ള വിശുദ്ധരെയും ആക്ഷേപിക്കുന്നതും  രണ്ടാംപ്രമാണത്തിന്റെ ലംഘനമായി പരിഗണിക്കും. പരിശുദ്ധ കന്യകാമറിയത്തെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നവരും ഇതേ പാപത്തില്‍ തന്നെയാണ്. കാരണം, കന്യകാമറിയം അറിയപ്പെടുന്നത്, ഹന്നാ-യോവാക്കിം ദമ്പതികളുടെ പുത്രിയായിട്ടോ, വിശുദ്ധ യോസഫിന്റെ ഭാര്യയായിട്ടോ അല്ല; മറിച്ച്, യേശുവിന്റെ അമ്മയായിട്ടാണ്! ആയതിനാല്‍, മറിയം വഹിക്കുന്നത് യേശുവിന്റെ നാമമാകുന്നു!
ഈ കാലഘട്ടത്തില്‍ കണ്ടുവരുന്ന ഏറ്റവും ഗുരുതരമായ ഒരു പാപമാണ് ശ്രേഷ്ഠന്മാരായ വ്യക്തികള്‍ക്കെതിരെയുള്ള കുപ്രചരണങ്ങള്‍. ഇത് രണ്ടാംപ്രമാണത്തിനെതിരേയുള്ള പാപമാണെന്നു പലരും ചിന്തിക്കുന്നില്ല. സുവിശേഷപ്രഘോഷകര്‍, വൈദീകര്‍ തുടങ്ങിയ ആത്മീയ ശുശ്രൂഷകര്‍ വഹിക്കുന്നത് യേശുവിന്റെ നാമമാണ്. ഇതുതന്നെയാണ് യേശു പറഞ്ഞിരിക്കുന്നതും! തെറ്റിനെ തെറ്റെന്നു ചൂണ്ടിക്കാണിക്കുന്നതിനെയല്ല മനോവ ഇവിടെ ഉദ്ദേശിച്ചത്. അന്വേഷിച്ചറിയാതെ ഒരു ശ്രേഷ്ഠനെതിരേയുള്ള ആരോപണങ്ങളെ വിശ്വസിക്കാന്‍ പാടില്ല. ഇത്തരത്തിലുള്ള സ്ഥിരീകരിക്കാത്ത കഥകള്‍ പ്രചരിപ്പിക്കുന്നത് ഗുരുതരമായ പാപമാണ്. ബൈബിള്‍ ഇങ്ങനെ ഉപദേശിച്ചിരിക്കുന്നു: "അന്വേഷിച്ചറിയാതെ കുറ്റം ആരോപിക്കരുത്"(പ്രഭാ:11;7). മാത്രവുമല്ല, എപ്രകാരമാണ് ഈ ആരോപണങ്ങള്‍ സ്ഥിരീകരിക്കേണ്ടതെന്നും ബൈബിളില്‍ ഉപദേശമുണ്ട്. അപ്പസ്തോലന്റെ ഈ വാക്കുകള്‍ നോക്കുക: "രണ്ടോ മൂന്നോ സാക്ഷികളുടെ മൊഴികൂടാതെ ഒരു ശ്രേഷ്ഠനെതിരായുള്ള എന്തെങ്കിലും ആരോപണം സ്വീകരിക്കരുത്"(1തിമോത്തി:5;19).
കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍പ്പോലും വിമര്‍ശനങ്ങളും ആരോപണങ്ങളും നടത്തുന്ന രീതിയാണ് ഇന്നു നാം കാണുന്നത്! ദൈവത്തിന്റെ ശുശ്രൂഷരായി നിലകൊള്ളുന്നവരും ഈ പ്രമാണത്തിന്റെ ഗൗരവം മനസ്സിലാക്കിയിരിക്കണം. തങ്ങള്‍ വഹിക്കുന്നത് ദൈവനാമമാണെന്ന ബോധ്യത്തോടെയും ഭയത്തോടെയും തങ്ങളുടെ ശുശ്രൂഷയില്‍ വ്യാപരിക്കേണ്ടിയിരിക്കുന്നു. വ്യഭിചാരക്കുറ്റത്തിന് ഒരു വൈദീകന്‍ പിടിക്കപ്പെടുമ്പോള്‍, അവര്‍ ദുരുപയോഗിക്കുന്നത് യേശുവിന്റെ നാമമാണ്! സഭയുടെ ഉന്നതസ്ഥാനങ്ങളില്‍ ഇരുന്നുകൊണ്ട് ഇത്തരം ഹീനമായ പ്രവര്‍ത്തികള്‍ ചെയ്യുന്നവര്‍ രണ്ടാംപ്രമാണത്തിനെതിരെ പാപം ചെയ്യുന്നു. വിജാതിയരുടെയിടയില്‍പ്പോലും യേശുവിന്റെ നാമം കളങ്കപ്പെടുത്തുന്ന ക്രൈസ്തവരുണ്ട്. ക്രിസ്ത്യാനിയെന്ന പേരില്‍ അറിയപ്പെടുന്ന വ്യക്തികള്‍ അവിഹിതമായ ജീവിതം നയിക്കുമ്പോള്‍ ദുഷിക്കപ്പെടുന്നത് കര്‍ത്താവിന്റെ തിരുനാമമാണ്. കാരണം അവര്‍ വഹിക്കുന്ന പദവി നിസ്സാരമല്ല. ബൈബിള്‍ ഇങ്ങനെ പറയുന്നു: "ഞങ്ങള്‍ ക്രിസ്തുവിന്റെ സ്ഥാനപതികളാണ്"(2കോറി:5;20). യേശുവിന്റെ നാമത്തില്‍ ചെറുതോ വലുതോ ആയ എന്തെങ്കിലും ശുശ്രൂഷകള്‍ ചെയ്യുന്നവരെല്ലാം അവിടുത്തെ സ്ഥാനപതികളാണ്!
ക്രിസ്ത്യാനികളെ സംബന്ധിച്ചുള്ള ഈ വെളിപ്പെടുത്തല്‍ നാമെല്ലാവരും എന്നും ഓര്‍മ്മയില്‍ സൂക്ഷിക്കണം. "ഇനിമേല്‍ നിങ്ങള്‍ അന്യരോ പരദേശികളോ അല്ല; വിശുദ്ധരുടെ സഹപൗരരും ദൈവഭവനത്തിലെ അംഗങ്ങളുമാണ്"(എഫേ:2;19). നമ്മുടെ ഓരോ പ്രവര്‍ത്തികളും ഈ വിളിക്ക് ചേര്‍ന്നവിധം ആയിരിക്കട്ടെ!

ദൈവനാമം വഹിക്കുന്ന സ്ഥലങ്ങള്‍!

ദൈവത്തിന്റെ തിരുനാമം വഹിക്കുന്ന വ്യക്തികളും സമൂഹങ്ങളും ഉള്ളതുപോലെ, അവിടുത്തെ നാമം വഹിക്കുന്ന സ്ഥലങ്ങളുമുണ്ട്. "അവിടുന്ന് അരുളിച്ചെയ്തു: അടുത്തു വരരുത്. നിന്റെ ചെരുപ്പ് അഴിച്ചുമാറ്റുക. എന്തുകൊണ്ടെന്നാല്‍, നീ നില്‍ക്കുന്ന സ്ഥലം പരിശുദ്ധമാണ്"(പുറ:3;5). അഗ്നിയുടെ മദ്ധ്യത്തില്‍ നിന്നുകൊണ്ട് ദൈവം മോശയോടു സംസാരിച്ച സ്ഥലത്തെക്കുറിച്ചാണ് അവിടുന്ന് ഈ വെളിപ്പെടുത്തല്‍ നല്‍കിയത്. ഈ മലയെക്കുറിച്ച് ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു: "അവന്‍ മരുഭൂമിയുടെ മറുഭാഗത്തേക്ക് ആടുകളെ നയിക്കവേ ദൈവത്തിന്റെ(യാഹ്‌വെയുടെ) മലയായ ഹോറെബില്‍ എത്തിച്ചേര്‍ന്നു"(പുറ:3;1). 'ഹോറെബ്' ദൈവത്തിന്റെ മലയാണെന്നുള്ള സൂചന ഇവിടെ ലഭിക്കുന്നു. മോശയുടെ നിയമത്തെ ഉദ്ധരിച്ചുകൊണ്ട് പൗലോസ് അപ്പസ്തോലന്‍ കുറിച്ച വാക്കുകള്‍ ഇങ്ങനെ: "മലയെ സമീപിക്കുന്നത് ഒരു മൃഗമാണെങ്കില്‍പ്പോലും അതിനെ കല്ലെറിയണം എന്ന കല്‍പന അവര്‍ക്കു ദുസ്‌സഹമായിരുന്നു"(ഹെബ്രാ:12;20).
ദൈവത്തിന്റെ ആലയം സ്ഥിതിചെയ്യുന്ന നഗരം വിശുദ്ധനഗരമാകുന്നു! ചില ആളുകളെ സംബന്ധിച്ചിടത്തോളം വിശുദ്ധസ്ഥലങ്ങള്‍ എന്നു കേള്‍ക്കുന്നതുതന്നെ അസ്വസ്ഥതയാണ്. അത്തരം സ്ഥലങ്ങളിലേക്കുള്ള തീര്‍ത്ഥയാത്രകളെ പരിഹസിക്കുന്നതും ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. എന്നാല്‍, ദൈവമായ യാഹ്‌വെ അവിടുത്തെ നഗരത്തെക്കുറിച്ച് പറയുന്നത് ഇപ്രകാരമാണ്: "കര്‍ത്താവിന്റെ നഗരം, ഇസ്രായേലിന്റെ പരിശുദ്ധനായവന്റെ സീയോന്‍, എന്ന് അവര്‍ നിന്നെ വിളിക്കും"(ഏശയ്യാ:60;14). യാഹ്‌വെയുടെ നഗരമെന്നാല്‍, അവിടുത്തെ ആലയം സ്ഥിതിചെയ്യുന്ന പട്ടണമാണ്! യഥാര്‍ത്ഥ നഗരത്തിലേക്ക് നാം കടന്നുചെല്ലുന്നതുവരെ പരദേശികളായി കഴിയുന്ന ഇടങ്ങളില്‍ അവിടുത്തെ ആരാധിക്കുന്ന കേന്ദ്രങ്ങളൊക്കെ വിശുദ്ധമായി പരിഗണിക്കപ്പെടുന്നു. ഈ വചനം നോക്കുക: "ദൈവമായ  യാഹ്‌വെ അരുളിച്ചെയ്യുന്നു. അവരെ ഞാന്‍ ജനതകളുടെയിടയിലേക്ക് അകറ്റിയെങ്കിലും, രാജ്യങ്ങളുടെയിടയില്‍ അവരെ ഞാന്‍ ചിതറിച്ചെങ്കിലും, അവര്‍ എത്തിച്ചേര്‍ന്ന രാജ്യങ്ങളില്‍ തത്കാലത്തേക്കു ഞാന്‍ അവര്‍ക്കു ദൈവാലയമായി"(എസക്കി:11;16). ആയതിനാല്‍, നാം സത്യദൈവത്തിന് ആരാധനയര്‍പ്പിക്കുന്ന സ്ഥലങ്ങളിലൊക്കെ അവിടുത്തെ നാമം മുദ്രണം ചെയ്യപ്പെട്ടിരിക്കുന്നു!
നമ്മുടെ ആരാധനാലയങ്ങളോട് അനാദരവ് കാണിക്കുന്നതിലൂടെ ദൈവത്തിന്റെ തിരുനാമം വൃഥാ ഉപയോഗിക്കുകയാണു ചെയ്യുന്നത്. ദൈവത്തിനു നിന്ദ്യമായ വിഗ്രഹങ്ങള്‍ ആരാധനാലയങ്ങളില്‍ സ്ഥാപിക്കുന്നതിലൂടെ അവിടുത്തെ നാമം മലിനപ്പെടുത്തുന്നു. ശിവലിംഗ പ്രതിഷ്ഠയായ നിലവിളക്കുകള്‍ ദൈവാലയത്തില്‍ സ്ഥാപിക്കുന്നവര്‍ ഈ യാഥാര്‍ത്ഥ്യം തിരിച്ചറിയുന്നില്ല! ദാനിയേല്‍ പ്രവചനത്തെ ഉദ്ധരിച്ചുകൊണ്ട് യേശു ഇപ്രകാരം അരുളിച്ചെയ്യുന്നു: "ദാനിയേല്‍ പ്രവാചകന്‍ പ്രവചിച്ച വിനാശത്തിന്റെ അശുദ്ധ ലക്ഷണം വിശുദ്ധ സ്ഥലത്തു നില്‍ക്കുന്നതു കാണുമ്പോള്‍ - വായിക്കുന്നവന്‍ ഗ്രഹിക്കട്ടെ -"(മത്താ:24;15). വിശുദ്ധ സ്ഥലത്തെക്കുറിച്ചും അവിടെ സ്ഥാപിക്കപ്പെടാന്‍ പോകുന്ന അശുദ്ധ ലക്ഷണത്തെക്കുറിച്ചും അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധം പ്രഖ്യാപിച്ചിരിക്കുന്നത് ദൈവപുത്രനായ യേശുവാണ്! ദൈവത്തിന്റെ ആലയമാണ് സഭ എന്നു നമുക്കറിയാം. ആയതിനാല്‍, സഭയില്‍ പ്രതിഷ്ഠിക്കപ്പെടുന്ന വിജാതിയ ആചാരങ്ങളെല്ലാം ഈ മ്ലേച്ഛതകളില്‍ ഉള്‍പ്പെടും! ഇതു രണ്ടാംപ്രമാണത്തിന്റെ പരസ്യമായ ലംഘനമാണ്!
ദൈവാലയങ്ങളുടെ പേരില്‍ തെരുവുയുദ്ധം നടത്തുന്നവരും അവര്‍ക്കു നേതൃത്വം നല്‍കുന്ന വൈദീകരും അവഹേളിക്കുന്നത് യേശുവിന്റെ തിരുനാമത്തെയാണ്. പല ക്രൈസ്തവ ആരാധനാലയങ്ങളും കോടതികളുടെ നിയന്ത്രനത്തിലാകാന്‍ കാരണക്കാരായ ഒരുവനെയും ക്രിസ്ത്യാനിയായി പരിഗണിക്കാന്‍ കഴിയില്ല. ക്രിസ്തുവിന്റെ നാമം ദുരുപയോഗിക്കുന്ന ഇവര്‍ ദൈവത്തിന്റെയും അവിടുത്തെ പരിശുദ്ധ നാമത്തിന്റെയും ശത്രുക്കളാണ്!
ദൈവാലയത്തെക്കുറിച്ച് ദൈവം നല്‍കിയിരിക്കുന്ന നിയമം ഇതാണ്: "ദൈവാലയത്തിന്റെ നിയമം ഇതാണ്: മലമുകളില്‍ ദൈവാലയത്തിനു ചുറ്റുമുള്ള സ്ഥലം മുഴുവന്‍ ഏറ്റവും വിശുദ്ധമായിരിക്കും - ഇതാണ് ദൈവാലയത്തിന്റെ നിയമം"(എസക്കി:43;12). ഈ വിശുദ്ധമന്ദിരത്തെയാണ് ചില വൈദീകരും ക്രൈസ്തവനാമധാരികളും ചേര്‍ന്ന് അടച്ചുപൂട്ടി താക്കോലുകള്‍ കോടതിയില്‍ ഏല്പിച്ചിരിക്കുന്നത്!

ദൈവനാമം വഹിക്കുന്ന വസ്തുക്കള്‍!

അപ്പസ്തോലനായ പൗലോസിന്റെ തുവാലയില്‍നിന്നുപോലും അദ്ഭുതങ്ങള്‍ നടന്നതായി ബൈബിളില്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. പൗലോസ് അപ്പസ്തോലന്റെമേല്‍ ദൈവത്തിന്റെ അഭിഷേകം ഉണ്ടായിരുന്നതുകൊണ്ടും, അവിടുത്തെ നാമം വഹിക്കുന്നതുകൊണ്ടുമായിരുന്നു ഈ അദ്ഭുതങ്ങള്‍ സംഭവിച്ചത്. "പൗലോസിന്റെ കരങ്ങള്‍വഴി ദൈവം അസാധാരണമായ അദ്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു. അവന്റെ ശരീരസ്പര്‍ശമേറ്റ തുവാലകളും അംഗവസ്ത്രങ്ങളും അവര്‍ രോഗികളുടെ അടുത്തു കൊണ്ടുവന്നു. അപ്പോള്‍ രോഗം അവരെ വിട്ടുമാറുകയും അശുദ്ധാത്മാക്കള്‍ അവരില്‍നിന്നു പുറത്തുവരുകയും ചെയ്തിരുന്നു"(അപ്പ.പ്രവ:19;11,12). ദൈവത്തിന്റെ സഭയെ പീഡിപ്പിച്ചുകൊണ്ട് ചുറ്റിസഞ്ചരിച്ചിരുന്ന സാവൂളില്‍നിന്ന്‍ ഇത്തരം അദ്ഭുതങ്ങള്‍ സംഭവിച്ചിട്ടില്ല. എന്നാല്‍, ക്രിസ്തുവിന്റെ നാമം മുദ്രണം ചെയ്യപ്പെട്ടപ്പോള്‍, ആ നാമംമൂലം അദ്ഭുതങ്ങള്‍ സംഭവിച്ചു! ദൈവനാമം വഹിക്കുന്ന വ്യക്തികളുടെ സ്പര്‍ശനത്തിലൂടെപ്പോലും അവിടുത്തെ നാമത്തിന്റെ ശക്തി പ്രവഹിക്കും! അവരുടെ സ്പര്‍ശനമേല്ക്കുന്ന വസ്തുക്കളിലൂടെ അദ്ഭുതങ്ങള്‍ സംഭവിക്കുന്നത്, ആ വസ്തുക്കള്‍ ദൈവത്തിന്റെ നാമം വഹിക്കുന്നതുകൊണ്ടാണ്! ദൈവീകമായ അദ്ഭുതങ്ങളും അടയാളങ്ങളും സംഭവിക്കുന്നത് അവിടുത്തെ നാമത്തിലാണെന്നു വചനം പറയുന്നു!
"അവിടുന്നു തന്റെ വചനം അയച്ച്, അവരെ സൗഖ്യമാക്കി; വിനാശത്തില്‍നിന്നു വിടുവിച്ചു"(സങ്കീ:107;20). അവിടുത്തെ വചനം തന്നെയാണ് അവിടുത്തെ നാമവും. കാരണം വചനം ദൈവമാണെന്ന് ബൈബിള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. "ആദിയില്‍ വചനമുണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെയായിരുന്നു; വചനം ദൈവമായിരുന്നു"(യോഹ:1;1). ദൈവമായ വചനത്തിലൂടെയാണ് അദ്ഭുതങ്ങള്‍ സംഭവിക്കുന്നതെങ്കില്‍, ഈ വസ്തുക്കളില്‍ ദൈവീക സാന്നിദ്ധ്യമുണ്ട്  എന്നകാര്യത്തില്‍ തര്‍ക്കമില്ല. അതിനാല്‍, ഈ വസ്തുക്കള്‍ വഹിക്കുന്നത് ദൈവനാമം തന്നെയാണ്!
ദൈവാലയ ശുശ്രൂഷകള്‍ക്കായി ഉപയോഗിക്കുന്ന പാത്രങ്ങളും മറ്റു വസ്തുക്കളും വിശുദ്ധമാണെന്ന മുന്നറിയിപ്പ് പഴയനിയമത്തില്‍ നാം കാണുന്നുണ്ട്. വാഗ്ദാനപേടകവും ബലിപീഠവും ഇക്കൂട്ടത്തില്‍ പ്രധാനപ്പെട്ടതായി മോശയുടെ നിയമം പ്രഖ്യാപിച്ചിരിക്കുന്നു. പുരോഹിതരല്ലാത്തവര്‍ക്ക് സ്പര്‍ശിക്കാന്‍ അനുവാദമില്ലാത്ത വസ്തുക്കളെക്കുറിച്ചും ബൈബിള്‍ പഠിപ്പിക്കുന്നുണ്ട്. വാഗ്ദാനപേടകവും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര വിവരിക്കുന്ന ഭാഗം സാമുവേല്‍ പ്രവാചകന്റെ രണ്ടാം പുസ്തകത്തില്‍ വായിക്കുന്നു. ഫില്യസ്ത്യരുടെ കൈയ്യില്‍നിന്നും ദാവീദ് വീണ്ടെടുത്ത വാഗ്ദാന പേടകം സ്വദേശത്തേക്കു കൊണ്ടുവരുമ്പോള്‍ കൈനീട്ടി പേടകത്തെ തൊട്ടുവെന്ന കാരണത്താല്‍ 'ഉസ്സാ' എന്ന മനുഷ്യനെ ദൈവം വധിച്ചുകളഞ്ഞു. ഈ സംഭവം ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: "അവര്‍ നാക്കോന്റെ മെതിക്കളത്തിലെത്തിയപ്പോള്‍, കാള വിരണ്ടതുകൊണ്ട് ഉസ്‌സാ കൈനീട്ടി ദൈവത്തിന്റെ പേടകത്തെ പിടിച്ചു. കര്‍ത്താവിന്റെ കോപം ഉസ്‌സായ്‌ക്കെതിരേ ജ്വലിച്ചു; അനാദരമായി പേടകത്തിനു നേരേ കൈനീട്ടിയതുകൊണ്ട് ദൈവം അവനെ കൊന്നുകളഞ്ഞു; അവന്‍ ദൈവത്തിന്റെ പേടകത്തിനരികെ മരിച്ചുവീണു"(2സാമു:6;6,7).
വിശുദ്ധ വസ്തുക്കളോട് മനുഷ്യര്‍ പുലര്‍ത്തേണ്ട ആദരവിനെ വ്യക്തമാക്കുന്ന സംഭവമായിരുന്നു ഇത്. ബലിപീഠവുമായി ബന്ധപ്പെട്ട നിയമങ്ങളും കര്‍ശനമായിരുന്നു. "ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു, ഇസ്രായേല്‍ഭവനമേ, നിന്റെ മ്ലേച്ഛതകള്‍ അവസാനിപ്പിക്കുക. എനിക്കു ഭക്ഷണമായി മേദസ്‌സും രക്തവും സമര്‍പ്പിക്കുമ്പോള്‍ ഹൃദയത്തിലും ശരീരത്തിലും അപരിച്‌ഛേദിതരായ അന്യരെ എന്റെ വിശുദ്ധസ്ഥലത്ത് പ്രവേശിപ്പിച്ച് അതിനെ അശുദ്ധമാക്കുന്നത് നിര്‍ത്തുവിന്‍. എല്ലാവിധ മ്ലേച്ഛതകള്‍ക്കുമുപരി നിങ്ങള്‍ എന്റെ ഉടമ്പടി ലംഘിച്ചിരിക്കുന്നു. നിങ്ങള്‍ എന്റെ വിശുദ്ധവസ്തുക്കള്‍ സൂക്ഷിച്ചില്ല, എന്റെ വിശുദ്ധ ആ ലയം സൂക്ഷിക്കാന്‍ നിങ്ങള്‍ അന്യരെ ഏര്‍പ്പെടുത്തി"(എസക്കി:44;6-8). വിശുദ്ധസ്ഥലത്തെയും വിശുദ്ധ വസ്തുക്കളെയും കുറിച്ചുള്ള സൂചന ഇവിടെ കാണാന്‍ കഴിയും. അന്യദേവന്മാരെ സേവിക്കുകയോ അവരുടെ ആലയങ്ങള്‍ സന്ദര്‍ശിക്കുകയോ ചെയ്യുന്ന പുരോഹിതര്‍ ദൈവമായ യാഹ്‌വെയുടെ ബലിപീഠത്തെ സമീപിക്കരുതെന്ന കല്പന അവിടുന്നു നല്‍കിയിരിക്കുന്നു.
പുരോഹിതന്മാരോടുള്ള ഈ താക്കീത് ശ്രദ്ധിക്കുക: "ഇസ്രായേല്‍ വഴിപിഴച്ച കാലത്ത് എന്നില്‍നിന്നകന്ന് വിഗ്രഹങ്ങളുടെ പുറകേ പോയ ലേവ്യര്‍ അതിനുള്ള ശിക്ഷ അനുഭവിക്കും. ദൈവാലയത്തിന്റെ പടിപ്പുര കാവല്‍ക്കാരായും ദൈവാലയത്തിലെ പരിചാര കരായും അവര്‍ എന്റെ വിശുദ്ധസ്ഥലത്ത് ശുശ്രൂഷകരായിരിക്കും; ജനങ്ങള്‍ക്കുവേണ്ടിയുള്ള ബലിക്കും ദഹനബലിക്കുമുള്ള മൃഗങ്ങളെ അവര്‍ കൊല്ലണം; അവര്‍ ജനത്തിനു സേ വനം ചെയ്യാന്‍ ചുമതലപ്പെട്ടവരാണ്. അവര്‍ വിഗ്രഹങ്ങളുടെ മുമ്പില്‍ ശുശ്രൂഷചെയ്തുകൊണ്ട് ഇസ്രായേല്‍ ഭവനത്തിനു പാപഹേതുവായിത്തീര്‍ന്നതിനാല്‍ ഞാന്‍ ശപഥം ചെയ്തിരിക്കുന്നു: അവര്‍ തങ്ങള്‍ക്കുള്ള ശിക്ഷ അനുഭവിക്കും; ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു. എനിക്കു പുരോഹിതശുശ്രൂഷചെയ്യാന്‍ എന്നെയോ എന്റെ വിശുദ്ധവും അതിവിശുദ്ധവുമായ വസ്തുക്കളെയോ അവര്‍ സമീപിക്കരുത്. തങ്ങളുടെ മേച്ഛതകള്‍നിമിത്തം അവര്‍ അപമാനം സഹിക്കണം"(എസക്കി:44;10-13).
വിശുദ്ധസ്ഥലത്തെക്കുറിച്ചും വിശുദ്ധവും അതിവിശുദ്ധവുമായ വസ്തുക്കളെക്കുറിച്ചും ഇവിടെ വ്യക്തമാക്കിയിട്ടുണ്ട്. ഏതെങ്കിലും ഒരു സ്ഥലത്തെയോ വസ്തുവിനെയോ വിശുദ്ധീകരിക്കുന്നത് ദൈവത്തിന്റെ നാമം അയച്ചുകൊണ്ടാണ്. ഇപ്രകാരം വിശുദ്ധവും അതിവിശുദ്ധവുമാക്കപ്പെട്ട വസ്തുവിനെയോ സ്ഥലത്തെയോ അയോഗ്യതയോടെ സമീപിച്ചാല്‍, അവിടുത്തെ നാമം വൃഥാ ഉപയോഗിക്കുന്നതിനു തുല്യമാണ്! അന്യദേവന്മാരെ സേവിക്കുകയോ അവരുടെ ആലയങ്ങള്‍ സന്ദര്‍ശിക്കുകയോ ചെയ്തതിനുശേഷം വിശുദ്ധവസ്തുക്കളെ സമീപിക്കാന്‍ പുരോഹിതനുപോലും അനുവാദമില്ലെന്ന മുന്നറിയിപ്പാണ് ഈ വചനത്തിലൂടെ നല്‍കിയിരിക്കുന്നത്. പഴയനിയമത്തില്‍ അര്‍പ്പിക്കപ്പെട്ട ബലികളെല്ലാം യേശു അര്‍പ്പിക്കാനിരുന്ന എന്നേയ്ക്കുമുള്ള ഏകബലിയുടെ നിഴല്‍ മാത്രമായിരുന്നു. ആടുകളെയും കാളകളെയും അര്‍പ്പിച്ചിരുന്ന ബലിപീഠങ്ങളെ അതിവിശുദ്ധമായി പരിഗണിച്ചത്, വരാനിരിക്കുന്ന ബലിയുടെ മാഹാത്മ്യത്തെ വ്യക്തമാക്കുന്നതിനാണ്. യേശു ബലിയര്‍പ്പണം നടത്തിയ ബലിപീഠം കുരിശായിരുന്നുവെന്ന് നമുക്കറിയാം. ഈ കുരിശിനെ പ്രതീകാത്മകമായി സൂചിപ്പിക്കുന്നതായിരുന്നു പഴയനിയമകാലത്തെ ബലിപീഠങ്ങള്‍!
ബലിപീഠത്തെ സംബന്ധിച്ചുള്ള കര്‍ശന നിയമങ്ങള്‍ മോശയിലൂടെ നല്‍കപ്പെട്ടത്‌ കുരിശിനെ ലക്ഷ്യംവച്ചായിരുന്നു എന്നകാര്യം സ്പഷ്ടമാണ്! ആയതിനാല്‍, വിശുദ്ധവസ്തുക്കളില്‍ ഏറ്റവും ശേഷ്ഠമായ പരിഗണന നല്‍കേണ്ടത് വിശുദ്ധ കുരിശിനാകുന്നു. കാരണം, കുരിശ് ബലിപീഠം മാത്രമല്ല, രക്ഷയുടെ അടയാളവുമാണ്! "നാശത്തിലൂടെ ചരിക്കുന്നവര്‍ക്കു കുരിശിന്റെ വചനം ഭോഷത്തമാണ്. രക്ഷയിലൂടെ ചരിക്കുന്ന നമുക്കോ അതു ദൈവത്തിന്റെ ശക്തിയത്രേ"(1കോറി:1;18). ഈ വചനംകൂടി നോക്കുക: "നമുക്കു ദോഷകരമായിനിന്ന ലിഖിതനിയമങ്ങളെ അവന്‍ മായിച്ചുകളയുകയും അവയെ കുരിശില്‍ തറച്ചു നിഷ്‌കാസനംചെയ്യുകയും ചെയ്തു. ആധിപത്യങ്ങളെയും അധികാരങ്ങളെയും അവന്‍ നിരായുധമാക്കി. അവന്‍ കുരിശില്‍ അവയുടെമേല്‍ വിജയം ആഘോഷിച്ചുകൊണ്ട് അവയെ പരസ്യമായി അവഹേളനപാത്രങ്ങളാക്കി"(കൊളോ:2;14,15). പഴയനിയമകാലത്ത് പാപത്തെ നിഷ്കാസനം ചെയ്തിരുന്നത് ബലിപീഠത്തിലായിരുന്നു. എന്നാല്‍, അതു പ്രതീകാത്മകം മാത്രമായിരുന്നുവെന്നതും കണക്കിലെടുക്കണം.
എല്ലാ ബലികളുടെയും സംഗമവും പൂര്‍ത്തീകരണവുമായ യേശുവിന്റെ ബലി അര്‍പ്പിക്കപ്പെട്ട കുരിശ് ക്രിസ്ത്യാനിക്ക് രക്ഷയുടെ അടയാളവും ദൈവത്തില്‍നിന്നുള്ള ശക്തിയുമാണ്! ഈ ബലിപീഠത്തെ അനാദരിക്കുന്നവര്‍ ശിക്ഷിക്കപ്പെടാതിരിക്കുമോ? ദൈവത്തിന്റെ നാമം വഹിക്കുന്ന ബലിപീഠമാണ് വിശുദ്ധ കുരിശ്! എന്നാല്‍, ക്രൈസ്തവരാല്‍ ഇന്ന്‍ ഏറ്റവുമധികം നിന്ദിക്കപ്പെടുന്നത് കുരിശാണെന്ന കാര്യവും നാം വിസ്മരിക്കരുത്! ഏതെല്ലാം രീതികളിലാണ് കുരിശ് അപമാനിക്കപ്പെടുന്നതെന്ന് നാം തിരിച്ചറിയുകയും ഇത്തരം ചെയ്തികളില്‍നിന്നു ഭയത്തോടെ നാം പിന്തിരിയുകയും വേണം. ആയതിനാല്‍, കുരിശിനോടുള്ള അവഹേളനങ്ങളും അതുവഴി ദൈവനാമം വൃഥാ ഉപയോഗിക്കപ്പെടുന്നതും എങ്ങനെയൊക്കെയെന്നു പരിശോധിക്കാം!

കുരിശ് കുഴിച്ചിടല്‍!

വൈദീകരുടെ അനുവാദത്തോടെതന്നെ പറമ്പിന്റെ വിവിധ ഭാഗങ്ങളിലും കട്ടിളപ്പടിയുടെ ചുവട്ടിലും നടക്കല്ലിന്റെ അടിയിലും വീടിന്റെ നാലു മൂലകളിലുമൊക്കെ കുരിശ് കുഴിച്ചിടുന്ന രീതി ക്രൈസ്തവരുടെയിടയിലുണ്ട്. ഇത് തെറ്റാണെന്ന് ആരെങ്കിലും ചൂണ്ടിക്കാട്ടിയാല്‍, വൈദീകരുടെ അനുവാദത്തോടെയാണെന്ന മറുപടിയായിരിക്കും ലഭിക്കുക. ബൈബിളില്‍ ഇത്രമാത്രം പാണ്ഡിത്യമുള്ള വൈദീകരെക്കാള്‍ അറിവ് നിങ്ങള്‍ക്കുണ്ടോ എന്ന ചോദ്യവുംകൂടി ഇവര്‍ ഉയര്‍ത്തും!
കത്തോലിക്കാസഭയിലെയും മറ്റിതര ക്രൈസ്തവസഭകളിലെയും വൈദീകരുടെയും മെത്രാന്മാരുടെയും ജ്ഞാനത്തെക്കുറിച്ച് ഇവിടെ ചര്‍ച്ച ചെയ്യുന്നില്ല. രാഹുകാലവും ഗുളികകാലവും നോക്കി കുര്‍ബ്ബാനയുടെ സമയം ക്രമീകരിച്ചിരിക്കുന്ന ഇവരോട് ബൈബിളിലെ എന്തെങ്കിലും സംശയങ്ങള്‍ ചോദിച്ചാല്‍ യഥാര്‍ത്ഥ ജ്ഞാനം പുറത്തുവരും! ആയതിനാല്‍, ഈ വിഷയം ഇവിടെ നില്‍ക്കട്ടെ. കുരിശ് കുഴിച്ചിടുന്നതിലൂടെ രണ്ടാംപ്രമാണം എങ്ങനെയാണ് ലംഘിക്കപ്പെടുന്നത് എന്ന ചോദ്യത്തിനുള്ള ഉത്തരം നമുക്ക് കണ്ടെത്താം. കുരിശ് ബലിപീഠമാണെന്നു നാം മനസ്സിലാക്കി. ഈ ബലിപീഠത്തെ എങ്ങനെയാണ് ആദരിക്കേണ്ടതെന്ന നിര്‍ദ്ദേശവും നാം കണ്ടു. ഇനിയൊരു വിവരണമില്ലാതെതന്നെ, രണ്ടാംപ്രമാണവുമായി ഈ പ്രവര്‍ത്തി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്നു മനസ്സിലാക്കാന്‍ പ്രയാസമുണ്ടാകില്ല.
'വാസ്തു' എന്ന പിശാചിനെ സേവിക്കുന്നവന്റെ നിര്‍ദ്ദേശത്തില്‍ ഒളിഞ്ഞിരിക്കുന്ന പൈശാചികത തിരിച്ചറിയാന്‍ ക്രിസ്ത്യാനിക്ക് സാധിക്കണം. വീട്ടിലെ പ്രശ്നങ്ങള്‍ തീരാന്‍ കുരിശിനെ അപമാനിച്ചാല്‍ മതിയെങ്കില്‍, ഈ പ്രശ്നപരിഹാരകന്‍ പിശാചാണെന്നു തിരിച്ചറിയാനുള്ള ജ്ഞാനം വിശ്വാസികള്‍ക്ക് ഇല്ലാത്തതാണ് അവന്റെ വിജയം! സകലരും ചവിട്ടിക്കയറുന്ന നടക്കല്ലിനടിയിലും, ഏവരും കവച്ചുകടക്കുന്ന കട്ടിളപ്പടിയുടെ കീഴിലും സ്ഥാപിക്കേണ്ടതാണോ രക്ഷയുടെ അടയാളമായ വിശുദ്ധ കുരിശ്? ഇതിനു നിര്‍ദ്ദേശം തരുന്ന ആശാരിയും, അനുവാദം തരുന്ന വൈദീകനും നിങ്ങളുടെ ജീവിതത്തില്‍ ദുരന്തം സമ്മാനിക്കുന്നവരാണ്! ഇപ്രകാരം ചെയ്തിട്ടുള്ളവരുടെ ഭവനങ്ങളിലെ ഇന്നത്തെ അവസ്ഥ സ്വയം പരിശോധിച്ചാല്‍ ഈ തിന്മയുടെ ഗൗരവം മനസ്സിലാകും. "എന്റെ ബലിപീഠത്തിന്‍മേല്‍ നിന്റെ നഗ്‌നത കാണപ്പെടാതിരിക്കാന്‍ വേണ്ടി നീ അതിന്‍മേല്‍ ചവിട്ടുപടികളിലൂടെ കയറരുത്"(പുറ:20;26). നടക്കല്ലിനു ചുവട്ടിലും കട്ടിളപ്പടിയുടെ കീഴിലും ബലിപീഠം സ്ഥാപിക്കുന്നതിലൂടെ സാത്താന്‍ ഉദ്ദേശിക്കുന്നത് എന്താണെന്നു മനസ്സിലാക്കാനുള്ള ജ്ഞാനം മനോവയുടെ വായനക്കാര്‍ക്ക് ഉണ്ടെന്നു കരുതുന്നു.
ബലിപീഠത്തെ സംബന്ധിച്ചുള്ള ഒരു നിയമംകൂടി ഇവിടെ കുറിച്ചാല്‍, ഇതിന്റെ ഗൗരവം കൂടുതല്‍ വ്യക്തമാകും: "നിങ്ങള്‍ എനിക്കു മണ്ണുകൊണ്ട് ഒരു ബലിപീഠം ഉണ്ടാക്കണം. അതിന്‍മേല്‍ ആടുകളെയും കാളകളെയും ദഹ നബലികളും സമാധാനബലികളുമായി അര്‍പ്പിക്കണം. എന്റെ നാമം അനുസ്മരിക്കാന്‍ ഞാന്‍ ഇടവരുത്തുന്നിടത്തെല്ലാം ഞാന്‍ നിങ്ങളുടെ അടുക്കലേക്കു വന്ന് നിങ്ങളെ അനുഗ്രഹിക്കും. കല്ലുകൊണ്ടുള്ള ബലിപീഠമാണ് എനിക്കായി ഉണ്ടാക്കുന്നതെങ്കില്‍ കൊത്തിയ കല്ലുകൊണ്ട് അതു പണിയരുത്. കാരണം, പണിയായുധം സ്പര്‍ശിച്ചാല്‍ അത് അശുദ്ധമാകും"(പുറ:20;24,25).

കുരിശ് ഒരു അലങ്കാരമല്ല!

വിവിധ രൂപങ്ങളിലുള്ള കുരിശുകള്‍ അലങ്കാരമായി കഴുത്തില്‍ അണിയുന്നവരുണ്ട്. സിനിമകളിലും മറ്റും വില്ലന്മാരുടെ അലങ്കാരവസ്തുവാണ് കുരിശ്. ഇത്തരം സിനിമകളുടെ നിര്‍മ്മാതാക്കളില്‍ പലരും ക്രൈസ്തവനാമധാരികള്‍ ആണെന്നതും ശ്രദ്ധേയമാണ്! ക്രിസ്ത്യാനികളുടെ ചിലവില്‍ ക്രിസ്തുവിനെ അപമാനിക്കുകയെന്ന സാത്താന്റെ കൗശലമാണ് ഇവിടെ നടപ്പാക്കപ്പെടുന്നത്. ഈ നിര്‍മ്മാതാക്കളുടെ അന്ത്യം എത്ര ദുരന്തകരമായിരിക്കുമെന്ന് ഈ സിനിമ ആസ്വദിച്ചവര്‍ ഒരുപക്ഷേ അറിഞ്ഞിട്ടുണ്ടാകില്ല. എന്നാല്‍, മനോവ കണ്ടിട്ടുണ്ട് അവരുടെ നാശം! വേശ്യകളും കൊള്ളക്കാരും കുരിശു ധരിക്കാറുണ്ടെന്ന കാര്യം വിസ്മരിക്കുന്നില്ല. അവരുടെ പ്രതിഫലം എന്തായിരിക്കുമെന്ന കാര്യത്തിലും മനോവയ്ക്കു സംശയമില്ല! എന്നാല്‍, ഇത്തരക്കാരുടെ ഔദ്യോഗിക വേഷമെന്ന വിധത്തില്‍ ലോകത്തിനുമുന്നില്‍ അവതരിപ്പിക്കുന്ന സിനിമാക്കാര്‍ ക്രിസ്ത്യാനികളാണെങ്കില്‍ ദുരന്തത്തിന്റെ ആഘാതവും കഠിനമായിരിക്കും.
കഴുത്തില്‍ അണിഞ്ഞിരിക്കുന്ന മാലയിലെ കുരിശുകൊണ്ട് പല്ലിന്റെ ഇടയില്‍ കുത്തുന്നവരെയും ചെവി വൃത്തിയാക്കുന്നവരെയും കാണാനുള്ള ദൗര്‍ഭാഗ്യവും മനോവയ്ക്ക് ഉണ്ടായിട്ടുണ്ട്!

നിലവിളക്കും കുരിശും!

ശിവന്റെയും പാര്‍വ്വതിയുടെയും രതികേളിയുടെ മുദ്രയാണ് നിലവിളക്ക്. ഇതിന്റെ ഉപജ്ഞാതാക്കള്‍ ഇതിനു രൂപകൊടുത്തതുതന്നെ ഈ അടയാളത്തോടെയാണ്. ഹൈന്ദവരുടെ വിശ്വാസത്തിന്റെ ഭാഗമായിത്തന്നെ നിലവിളക്ക് നിലകൊള്ളുന്നു. മന്ത്രവാദം നടത്തണമെങ്കില്‍ നിലവിളക്ക് കൂടിയേതീരൂ. കണിയാനു കവടി നിരത്തണമെങ്കിലും, മതപരമായ എന്തു കാര്യങ്ങള്‍ അനുഷ്ഠിക്കണമെങ്കിലും നിലവിളക്ക് ഒരു അവിഭാജ്യഘടകമാണ്! ഇതൊക്കെ കേരളത്തിലെ ക്രൈസ്തവര്‍ക്ക് നന്നായി അറിയുകയും ചെയ്യാം. എന്നിട്ടും ശിവന്റെ ലിംഗത്തിന്റെ അറ്റത്ത് കുരിശ് ഘടിപ്പിച്ച്, കേരളത്തിലെ ക്രൈസ്തവസഭകള്‍ അതിനെ തങ്ങളുടെ ഔദ്യോഗിക ചിഹ്നമായി സ്വീകരിച്ചു! ഇതു രണ്ടാംപ്രമാണത്തിന്റെ പരസ്യമായ ലംഘനമാണ്! ഇത് ഏതു പാറേക്കാടന്റെ സംഭാവനയാണെങ്കിലും പൈശാചികവുമാണെന്നു വിളിച്ചുപറയാന്‍ മനോവയ്ക്കു യാതൊരു മടിയുമില്ല!
കൂനന്‍കുരിശു സത്യത്തെ തുടര്‍ന്ന്‍ വൈദീകരുടെ നേതൃത്വത്തില്‍ ക്രൂശിതരൂപം കിണറ്റില്‍ എറിഞ്ഞ സംഭവവും കേരളത്തിലെ ക്രൈസ്തവര്‍ മറന്നിട്ടുണ്ടാകില്ല. താമരയുടെ മുകളില്‍ കുരിശുണ്ടാക്കി കുരിശിനെ വിജാതിയമാക്കുന്നവരും, കല്‍ക്കുരിശുകള്‍ സ്ഥാപിക്കുന്നവരും ഏതു പക്ഷത്താണെന്നു ജ്ഞാനമുള്ളവര്‍ തിരിച്ചറിയട്ടെ! കുരിശിനെ സംബന്ധിച്ചു വിവാദങ്ങളുണ്ടാക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍ കുരിശിനെ ആക്ഷേപിക്കുകയാണ്. കുരിശിനെ ബലിപീഠമായി മനസ്സിലാക്കിയിട്ടുള്ളവരും, ഈ കുരിശ് ദൈവത്തിന്റെ തിരുനാമമാണ് വഹിക്കുന്നതെന്ന സത്യം തിരിച്ചരിഞ്ഞവരും ഇക്കാര്യങ്ങളിലൊക്കെ ജാഗരൂകരാകണം.
ഹൈന്ദവര്‍പ്പോലും പൈശാചികമെന്നു സമ്മതിക്കുന്ന അവരുടെ വേദമാണ് അഥര്‍വ്വവേദം. ഈ വേദത്തില്‍നിന്നും ഉടലെടുത്ത 'യോനീപൂജ'യെന്ന പൈശാചികതയില്‍ നിന്നുമാണ് 'താലി'യുടെ ഉദ്ഭവം. ചിലര്‍ ഇതിനെ 'ആലിലത്താലി' എന്ന് വിളിക്കാറുണ്ട്. 'യോനിയുടെ രൂപത്തിലാണ് 'താലി'യുടെ നിര്‍മ്മിതി. ഇതില്‍ ഒരു കുരിശുവച്ചാല്‍ ഇത് ക്രിസ്തീയമാകുമോ? അതോ, കുരിശിനെ ആക്ഷേപിക്കാന്‍ ലഭിക്കുന്ന ഒരവസരവും പാഴാക്കാത്ത പിശാചിന്റെ കുതന്ത്രമോ? ക്രിസ്ത്യാനികള്‍ കടമെടുത്തു സ്വന്തമാക്കിയ പൈശാചിക ആചാരങ്ങളെ വിശകലനം ചെയ്യുന്ന ലേഖനങ്ങളില്‍ ഇവയെല്ലാം വ്യക്തമാക്കിയിട്ടുണ്ട്. ക്രിസ്തീയതയുടെ ഭാഗമായി ഇഴുകിച്ചേര്‍ന്നുപോയ ഇത്തരം പൈശാചിക ആചാരങ്ങളെ തിരിച്ചറിയാന്‍ പരിശുദ്ധാത്മാവിന്റെ സഹായം അനിവാര്യമാണ്! കേള്‍ക്കാന്‍ ചെവിയുള്ളവന്‍ കേള്‍ക്കുകയും ഗ്രഹിക്കാന്‍ ഗ്രഹണശേഷിയുള്ളവര്‍ ഗ്രഹിക്കുകയും ചെയ്യട്ടെ!

മദ്യശാലകളില്‍ വെഞ്ചരിപ്പ്!

മദ്യശാലകള്‍, 'ബ്ലേഡ് കമ്പനി'കളുടെ ഓഫീസുകള്‍, സിനിമാശാലകള്‍ തുടങ്ങിയവ വെഞ്ചരിക്കാന്‍ തയ്യാറാകുന്ന വൈദീകരെ മനോവയ്ക്കറിയാം. പരസ്യമായി ഇതിനു മടിക്കുന്നവര്‍, രഹസ്യമായി ഇതു ചെയ്യുന്നതായി മനോവയുടെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള തിന്മകളുടെ വിപണനകേന്ദ്രങ്ങള്‍ ദൈവനാമത്തില്‍ ആശീര്‍വദിക്കുന്നത് ഗുരുതരമായ പാപമാണെന്നു പലരും മനസ്സിലാക്കിയിട്ടില്ല! തിന്മകളില്‍ പരോക്ഷമായിട്ടെങ്കിലും പിന്തുണയ്ക്കുന്ന പ്രവര്‍ത്തിയാണിത്. കേരളത്തിലെ പല സ്വര്‍ണ്ണവ്യാപാര കേന്ദ്രങ്ങളിലും പരസ്യമായി യേശുവിന്റെ ചിത്രവും, രഹസ്യമായി പൈശാചിക വിഗ്രഹങ്ങളും പ്രതിഷ്ഠിച്ചിട്ടുണ്ട്. ഇത് രണ്ടാംപ്രമാണത്തിനെതിരേയുള്ള ഗുരുതരമായ പാപമാണ്!
വിവാഹങ്ങള്‍ കൂദാശ ചെയ്യുന്നതിനും മറ്റിതര ചടങ്ങുകള്‍ക്കും രാഹുകാലം നോക്കുന്നത് രണ്ടാംപ്രമാണത്തെ പരസ്യമായി ലംഘിക്കുന്ന പ്രവര്‍ത്തിയാകുന്നു. വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കുന്നതിനുപോലും രാഹുകാലം നോക്കുന്ന വൈദീകര്‍ കേരളത്തിലുണ്ട്. ഇവര്‍ ഒരേസമയം ദൈവത്തെയും സാത്താനെയും സേവിക്കുന്നവരാണ്. ദൈവത്തിന്റെ തിരുനാമം വൃഥാ ഉപയോഗിക്കുന്നതില്‍ സഭാധികാരികള്‍ ഒട്ടും പിന്നിലല്ല എന്നതാണ് ഇതിലൂടെയൊക്കെ വെളിപ്പെടുന്ന യാഥാര്‍ത്ഥ്യം.
തങ്ങളുടെ സ്ഥാപനങ്ങള്‍ക്കും വസ്തുവകകള്‍ക്കും ക്രിസ്തീയ നാമങ്ങള്‍ സ്വീകരിക്കുന്നത് ക്രൈസ്തവരെന്ന് അഭിമാനിക്കുന്ന ചിലരുടെ ഒരു വിനോദമാണ്‌. ക്രൈസ്തവനാമധാരികളായ പലരുടെയും മദ്യശാലകള്‍ക്ക് 'മരിയ' എന്ന പേരാണ് നല്‍കിയിരിക്കുന്നത്. കന്യകാമറിയത്തിന്റെയും വിശുദ്ധരുടെയും വിശുദ്ധ സ്ഥലങ്ങളുടെയും പേരുകളിലുള്ള മദ്യശാലകളും പണമിടപാട് സ്ഥാപനങ്ങളും സുലഭമാണ്. ദൈവത്തെയും അവിടുത്തെ നാമത്തെയും നിന്ദിക്കുന്ന ഇക്കൂട്ടര്‍ക്ക് സഭയിലുള്ള സ്വാധീനവും നമുക്കറിയാം. കര്‍ത്താവിന്റെ നാമംപോലും ഈ വിധത്തില്‍ ദുരുപയോഗിക്കുന്നുണ്ട്. വാഹനങ്ങള്‍ക്ക് ഇത്തരം പേരുകള്‍ നല്‍കുന്നവരും വിരളമല്ല. 'ജീസസ്' സ്റ്റാന്റ് വിട്ടു പോകണം എന്ന താക്കീതുകള്‍ കേരളത്തിലെ സ്വകാര്യ ബസ്‌ സ്റ്റാന്റുകളില്‍ മുഴങ്ങികേള്‍ക്കാത്ത മലയാളികള്‍ വിരളമായിരിക്കും. ഇത്തരത്തിലുള്ള ചെയ്തികള്‍ രണ്ടാംപ്രമാണത്തിന് എതിരെയുള്ള പാപമാണെന്നു വിശ്വാസികളില്‍ അവബോധമുണ്ടാക്കാന്‍ ജ്ഞാനമുള്ള നേതാക്കന്മാര്‍ ഇല്ലെന്നതാണ് കത്തോലിക്കാസഭയുടെ ശാപം! ഇങ്ങനെയുള്ള സ്ഥാപനങ്ങളും വാഹനങ്ങളും വെഞ്ചരിച്ചുകൊടുക്കാന്‍ തയ്യാറാകുന്ന വൈദീകരാണ് കൂടുതല്‍ അപകടകാരികള്‍! കൈത്തണ്ടയിലും മറ്റും ചരടുകള്‍ കെട്ടരുതെന്നു കര്‍ത്താവ് കല്പിച്ചിരിക്കെ, ഈ ചരടുകള്‍ വെഞ്ചരിച്ചുകൊടുക്കുന്ന വൈദീകരും കത്തോലിക്കാസഭയിലുണ്ട്! "പക്ഷികളെയെന്നപോലെ മനുഷ്യരെ കുരുക്കിലാക്കുന്ന നിങ്ങളുടെ മന്ത്രച്ചരടുകള്‍ക്കു ഞാന്‍ എതിരാണ്"(എസക്കി:13;20).
നായ്ക്കള്‍ അടക്കമുള്ള സ്വന്തം വളര്‍ത്തുമൃഗങ്ങള്‍ക്ക് വിശുദ്ധരുടെ പേരിടുന്ന ക്രിസ്ത്യാനികള്‍, തങ്ങളുടെ പാപത്തിന്റെ ഗൗരവം തിരിച്ചറിയാത്തതിന്റെ പ്രധാന കാരണം ഇവരെ നയിക്കുന്ന അന്ധരും വിവേകരഹിതരുമായ ഇടയന്മാരാണ്‌! സ്വാശ്രയ സ്ഥാപനങ്ങളും മറ്റിതര അവകാശങ്ങളും പിടിച്ചുവാങ്ങേണ്ടതിന്റെ അനിവാര്യത വ്യക്തമാക്കുന്ന ഇടയലേഖനങ്ങളല്ലാതെ, പാപത്തിന്റെ ഗൗരവം വ്യക്തമാക്കുന്ന ഉപദേശങ്ങളൊന്നും ഇടയന്മാരില്‍നിന്ന്‍ ഇപ്പോള്‍ കേള്‍ക്കാറില്ല! വചനം ഇങ്ങനെ മുന്നറിയിപ്പു നല്‍കിയിരിക്കുന്നു: "അജ്ഞതനിമിത്തം എന്‍റെ ജനം നശിക്കുന്നു. നീ വിജ്ഞാനം തിരസ്കരിച്ചതുകൊണ്ട് എന്‍റെ പുരോഹിതനായിരിക്കുന്നതില്‍നിന്നു നിന്നെ ഞാന്‍ തിരസ്കരിക്കുന്നു"(ഹോസി:4;6). പൗരോഹിത്യത്തില്‍നിന്നു തിരസ്കരിക്കപ്പെട്ട വൈദീകരാണ് ഇന്നു സഭയുടെ നിയന്ത്രണം ഏറ്റെടുത്തിരിക്കുന്നത്.

വിജാതിയത അനുകരിക്കരുത്!

"ആകയാല്‍, ദൈവം അവനെ അത്യധികം ഉയര്‍ത്തി. എല്ലാ നാമങ്ങള്‍ക്കും ഉപരിയായ നാമം നല്‍കുകയും ചെയ്തു. ഇത്, യേശുവിന്റെ നാമത്തിനു മുമ്പില്‍ സ്വര്‍ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്നതിനും, യേശുക്രിസ്തു കര്‍ത്താവാണെന്ന് പിതാവായ ദൈവത്തിന്റെ മഹത്വത്തിനായി എല്ലാ നാവുകളും ഏറ്റുപറയുന്നതിനുംവേണ്ടിയാണ്"(ഫിലിപ്പി:2;9-11). എല്ലാ നാമങ്ങള്‍ക്കും ഉപരിയായ നാമമാണ് യേശുവിന്റെ നാമം. എന്നാല്‍, വിജാതിയര്‍ സേവിക്കുന്ന അവരുടെ ദേവന്മാരുടെ നാമങ്ങളോട് സാദൃശ്യമുള്ള നാമങ്ങള്‍ ദൈവത്തിനു നല്‍കിക്കൊണ്ട് ആ തിരുനാമം വൃഥാ ഉപയോഗിക്കുന്നത് ക്രിസ്ത്യാനികളാണ്. അന്യദേവന്മാരുടെ ആചാരങ്ങള്‍ അനുകരിക്കരുതെന്ന കര്‍ശനമായ മുന്നറിയിപ്പ് ദൈവം നല്‍കിയിരിക്കുന്നത് ഇവര്‍ കാര്യമായി പരിഗണിക്കുന്നില്ല. വിജാതിയര്‍ സേവിക്കുന്ന അവരുടെ ദേവന്മാര്‍ പിശാചുക്കളാണെന്ന സത്യം ബൈബിള്‍ വിളിച്ചുപറഞ്ഞിട്ടും, ഈ പിശാചുക്കള്‍ക്കു മഹത്വം നല്‍കാന്‍ മുന്നിട്ടിറങ്ങിവരില്‍ പ്രധാനികള്‍ കത്തോലിക്കരാണ്!
"വിജാതിയര്‍ ബലിയര്‍പ്പിക്കുന്നതു പിശാചിനാണ്, ദൈവത്തിനല്ല എന്നാണു ഞാന്‍ പറയുന്നത്"(1കോറി:10;20). ഇത്ര വ്യക്തതയോടെ വെളിപ്പെടുത്തിയിരിക്കുന്ന സത്യത്തിനു മറയിടാന്‍ കത്തോലിക്കാസഭയിലെ ചാത്തന്‍സേവക്കാര്‍ ഉയര്‍ത്തിപ്പിടിക്കുന്നത് രണ്ടാംവത്തിക്കാന്‍ സൂനഹദോസിനെയും അതിന്റെ ആസൂത്രകന്‍ ജോണ്‍ ഇരുപത്തിമൂന്നാമന്‍ എന്ന 'ആന്റി' പോപ്പിനെയുമാണ്! അപ്പസ്തോലന്മാരായ പത്രോസിന്റെയും പൗലോസിന്റെയും വാക്കുകളെ തള്ളിക്കളഞ്ഞുകൊണ്ട് പിശാചിനു മഹത്വംനല്‍കാന്‍ നിലകൊണ്ടവരെ ഉയര്‍ത്തിപ്പിടിക്കുന്നവര്‍, ദൈവതിരുനാമത്തെ മലിനമാക്കുന്നു! "നിങ്ങളുടെ ദൈവമായ കര്‍ത്താവിനെ ആരാധിക്കുന്നതില്‍ നിങ്ങള്‍ അവരെ അനുകരിക്കരുത്"(നിയമം:12;4). വിജാതിയരുടെ നന്മ അന്വേഷിച്ചു നടക്കുന്ന പണ്ഡിതന്മാര്‍ എന്തുകൊണ്ടാണ് ഈ വചനം ഗ്രഹിക്കാത്തത്? കര്‍ത്താവിന്റെ നിയമത്തെ മാറ്റിമറിക്കാനുള്ള അവകാശം അവിടുന്ന് ആര്‍ക്കെങ്കിലും നല്‍കിയിട്ടുണ്ടോ?

വിഗ്രഹാലയങ്ങള്‍ സന്ദര്‍ശിക്കരുത്!

ക്രിസ്ത്യാനികള്‍ ധരിച്ചിരിക്കുന്നത് ക്രിസ്തുവിന്റെ നാമമാണ്. ആയതുകൊണ്ടുതന്നെ, ഒരു ക്രൈസ്തവന്‍ വിഗ്രഹാലയങ്ങള്‍ സന്ദര്‍ശിക്കുന്നതിലൂടെ അവിടുത്തെ നാമം ദുരുപയോഗിക്കുന്നു. സത്യദൈവത്തെ ആരാധിക്കുന്നതിനുവേണ്ടി അന്യദേവന്മാര്‍ക്കുള്ള ആരാധനകള്‍ അനുകരിക്കുന്നതിനായി അവരുടെ ആലയങ്ങള്‍ സന്ദര്‍ശിക്കരുതെന്നു കല്പിച്ചത് സൈന്യങ്ങളുടെ യാഹോവയാണ്! ഇത്തരം അന്വേഷകര്‍ക്കുള്ള അവിടുത്തെ താക്കീത് ഇപ്രകാരമാണ്: "ഈ ജനം ചെയ്തതുപോലെ നിങ്ങളും ചെയ്യേണ്ടതിന് അവര്‍ എപ്രകാരം തങ്ങളുടെ ദേവന്മാരെ സേവിച്ചു എന്നു നിങ്ങള്‍ അന്വേഷിക്കരുത്. നിങ്ങളുടെ ദൈവമായ കര്‍ത്താവിനെ(യഹോവയെ) ആരാധിക്കുന്നതില്‍ നിങ്ങള്‍ അവരെ അനുകരിക്കരുത്"(നിയമം:12;30,31).
വിജാതിയരുടെ ആരാധനാലയങ്ങളില്‍ നിത്യസന്ദര്‍ശകരായ ഇടയന്മാരെ നമുക്കറിയാം. കര്‍ത്താവിന്റെ ആടുകളെ തെറ്റായി നയിക്കുന്ന ഇത്തരം ഇടയന്മാര്‍ ദൈവത്തിന്റെയും ദൈവജനത്തിന്റെയും ശത്രുക്കളാണ്! വിഗ്രഹാലയങ്ങളിലെ നിത്യസന്ദര്‍ശകനായിരുന്ന ഒരു പോപ്പിനെ വിശുദ്ധനാക്കി അള്‍ത്താരയില്‍ പ്രതിഷ്ഠിച്ചുകൊണ്ട്  കര്‍ത്താവിനെയാണ് വെല്ലുവിളിച്ചവരും രണ്ടാംപ്രമാണത്തിന്റെ പരസ്യലംഘകരാണ്. വിഗ്രഹാലയങ്ങളില്‍ സന്ദര്‍ശനം നടത്തുന്നവര്‍ ഈ യാഥാര്‍ത്ഥ്യം മറക്കാതിരിക്കുക: "കഴിഞ്ഞകാലത്തെപ്പറ്റി, ദൈവം മനുഷ്യനെ ഭൂമുഖത്തു സൃഷ്ടിച്ചതു മുതലുള്ള കാലത്തെപ്പറ്റി, ആകാശത്തിന്റെ ഒരറ്റംമുതല്‍ മറ്റേയറ്റംവരെ ചോദിക്കുക; ഇതുപോലൊരു മഹാസംഭവം എന്നെങ്കിലും ഉണ്ടായിട്ടുണ്ടോ? ഇതുപോലൊന്നു കേട്ടിട്ടുണ്ടോ? ഏതെങ്കിലും ജനത എന്നെങ്കിലും അഗ്‌നിയുടെ മധ്യത്തില്‍നിന്നു സംസാരിക്കുന്ന ദൈവത്തിന്റെ ശബ്ദം നിങ്ങള്‍ കേട്ടതുപോലെ കേള്‍ക്കുകയും പിന്നെ ജീവിച്ചിരിക്കുകയും ചെയ്തിട്ടുണ്ടോ? നിങ്ങളുടെ ദൈവമായ കര്‍ത്താവ് ഈജിപ്തില്‍ വച്ച് നിങ്ങള്‍ കാണ്‍കെ നിങ്ങള്‍ക്കുവേണ്ടി ചെയ്തതുപോലെ മഹാമാരികള്‍, അടയാളങ്ങള്‍, അദ്ഭുതങ്ങള്‍, യുദ്ധങ്ങള്‍, കരബലം, ശക്തി പ്രകടനം, ഭയാനക പ്രവൃത്തികള്‍ എന്നിവയാല്‍ തനിക്കായി ഒരു ജനതയെ മറ്റൊരു ജനതയുടെ മധ്യത്തില്‍ നിന്നു തിരഞ്ഞെടുക്കാന്‍ ഏതെങ്കിലും ദൈവം എന്നെങ്കിലും ഉദ്യമിച്ചിട്ടുണ്ടോ? കര്‍ത്താവാണു ദൈവമെന്നും അവിടുന്നല്ലാതെ മറ്റൊരു ദൈവമില്ലെന്നും നിങ്ങള്‍ അറിയാന്‍ വേണ്ടിയാണ് ഇവയെല്ലാം നിങ്ങളുടെ മുന്‍പില്‍ കാണിച്ചത്"(നിയമം:4;32-35).
എല്ലാ മതങ്ങളും സത്യദൈവത്തിലേക്കുള്ള വിവിധ മാര്‍ഗ്ഗങ്ങളാണെന്നും, വ്യത്യസ്ഥമായ പേരുകളില്‍ അറിയപ്പെടുന്നുവെങ്കിലും എല്ലാ ദൈവങ്ങളും ഒന്നാണെന്നും പഠിപ്പിച്ചു നിങ്ങളെ വഞ്ചിച്ച രണ്ടാംവത്തിക്കാന്‍ സൂനഹദോസിലെ പൈശാചിക ആശയങ്ങളെ തള്ളിക്കളയാന്‍ ഇനിയും മടിക്കുന്നവര്‍ ഈ വചനം ശ്രദ്ധിക്കുക: "മുകളില്‍ സ്വര്‍ഗത്തിലും താഴെ ഭൂമിയിലും കര്‍ത്താവല്ലാതെ (യഹോവയല്ലാതെ) മറ്റൊരു ദൈവമില്ലെന്ന് ഗ്രഹിച്ച് അതു ഹൃദയത്തില്‍ ഉറപ്പിക്കുവിന്‍"(നിയമം:4;39). ഈ ദൈവത്തിന്റെ നാമം വഹിക്കുന്നവര്‍ അന്യദേവന്മാരുടെ ആലയങ്ങളില്‍ സന്ദര്‍ശനം നടത്തിയാല്‍, അത് സൈന്യങ്ങളുടെ ദൈവമായ യഹോവയുടെ തിരുനാമം വൃഥാ ഉപയോഗിക്കലാണ്!

യേശുവിന്റെ നാമത്തില്‍ വിഗ്രഹങ്ങളാകുന്നവര്‍!

യേശുക്രിസ്തുവിന്റെ നാമത്തിലുള്ള ശുശ്രൂഷരായി നടിക്കുകയും, സ്വന്തം മഹത്വം അന്വേഷിക്കുകയും ചെയ്യുന്ന അനേകര്‍ ഓരോ സഭകളിലുമുണ്ട്. തങ്ങള്‍ക്കു ചുറ്റും ആരാധകരെ സൃഷ്ടിക്കാന്‍ കിണഞ്ഞു ശ്രമിക്കുന്ന ഇവര്‍ സ്വയം വിഗ്രഹങ്ങളായി മാറുന്നു. ക്രിസ്തുവിനെ പ്രഘോഷിക്കുന്ന രീതിയില്‍നിന്ന് പടിപടിയായി തങ്ങളിലേക്ക് നയിക്കുന്ന ഇക്കൂട്ടര്‍ ഇവര്‍ക്കുമാത്രമല്ല, ഇവരുടെ അനുയായികള്‍ക്കും ദുരന്തം വരുത്തിവയ്ക്കുന്നു! ഇത്തരം ആള്‍ദൈവങ്ങള്‍ കത്തോലിക്കാസഭയില്‍പ്പോലും ഉദയംചെയ്തിട്ടുണ്ട്. യേശുവിന്റെ നാമം ഉപയോഗിച്ചുകൊണ്ട് തങ്ങള്‍ക്ക് അനുയായികളെ സൃഷ്ടിക്കുന്നവര്‍ അവിടുത്തെ നാമം വൃഥാ ഉപയോഗിക്കുന്നു.
യഥാര്‍ത്ഥ ദൈവശുശ്രൂഷകന്റെ മനോഭാവം സ്നാപകയോഹന്നാന്റെതിനു സമാനമായിരിക്കണം. വാക്കിലും പ്രവര്‍ത്തിയിലും യോഹന്നാന്‍ ഇപ്രകാരമായിരുന്നു: "അവന്‍ വളരുകയും ഞാന്‍ കുറയുകയും വേണം"(യോഹ:3;30). ഇതിനു വിരുദ്ധമായ പ്രവര്‍ത്തികളും വാക്കുകളും രണ്ടാംപ്രമാണത്തിന്റെ ലംഘനമാണ്! എന്നാല്‍, ക്രിസ്തുവിനെക്കാള്‍ ഉയര്‍ത്തപ്പെട്ട 'വിശുദ്ധരെ' ഇന്നു നമുക്കറിയാം. ദൈവാലയങ്ങള്‍പ്പോലും യേശുവിന്റെ നാമത്തിലല്ല എന്നതും ശ്രദ്ധിക്കണം. യേശുവിനേക്കാള്‍ അധികമായി വാഴത്തപ്പെട്ടവരും അതിനുവേണ്ടി ഒരുക്കങ്ങള്‍ നടത്തുന്നവരും യോഹന്നാനെ അനുസ്മരിച്ചേ മതിയാകൂ. അവനെക്കുറിച്ചാണ് യേശു ഇപ്രകാരം പറഞ്ഞത്: "ഞാന്‍ നിങ്ങളോടു പറയുന്നു, സ്ത്രീകളില്‍നിന്നു ജനിച്ചവരില്‍ യോഹന്നാനെക്കാള്‍ വലിയവന്‍ ഇല്ല. എങ്കിലും, ദൈവ രാജ്യത്തിലെ ഏറ്റവും ചെറിയവന്‍ അവനെക്കാള്‍ വലിയവനാണ്"(ലൂക്കാ:7;28). വിശുദ്ധരെ ആദരിക്കുകയും അംഗീകരിക്കുകയും വേണം; എന്നാല്‍, അതിനപ്പുറം ഈ ഭക്തി വളര്‍ന്നാല്‍ അതു നിങ്ങള്‍ക്കൊരു കെണിയായി ഭവിക്കും!

മിശ്രവിവാഹവും രണ്ടാംപ്രമാണവും!

"ആകയാല്‍, നിങ്ങളുടെ ദൈവമായ കര്‍ത്താവു നിങ്ങളോടു കല്‍പിച്ചതുപോലെ പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ ശ്രദ്ധാലുക്കളായിരിക്കണം; നിങ്ങള്‍ ഇടംവലം വ്യതിചലിക്കരുത്"(നിയമം:5;32). ഈ നിര്‍ദ്ദേശത്തോടെയാണ് കര്‍ത്താവ് നമുക്കു പ്രമാണങ്ങള്‍ നല്‍കിയത്. അങ്ങനെയെങ്കില്‍, ഈ നിയമത്തെ എപ്രകാരമാണ് നാം സ്വീകരിക്കേണ്ടതെന്നു നിങ്ങള്‍തന്നെ പറയുക. നിയമമിതാണ്: "അവരുമായി വിവാഹബന്ധത്തിലേര്‍പ്പെടരുത്. നിങ്ങളുടെ പുത്രിമാരെ അവരുടെ പുത്രന്‍മാര്‍ക്കു കൊടുക്കുകയോ അവരുടെ പുത്രിമാരെ നിങ്ങളുടെ പുത്രന്‍മാര്‍ക്കുവേണ്ടി സ്വീകരിക്കുകയോ ചെയ്യരുത്. എന്തെന്നാല്‍, മറ്റു ദേവന്‍മാരെ സേവിക്കാനായി നിങ്ങളുടെ മക്കളെ എന്നില്‍നിന്ന് അവര്‍ അകറ്റിക്കളയും. അപ്പോള്‍ കര്‍ത്താവിന്റെ കോപം നിങ്ങള്‍ക്കെതിരേ ജ്വലിക്കുകയും നിങ്ങളെ വേഗം നശിപ്പിക്കുകയും ചെയ്യും"(നിയമം:7;3,4).
യേശുക്രിസ്തുവിന്റെ നാമത്തില്‍ ജ്ഞാനസ്നാനം സ്വീകരിച്ചിട്ടുള്ള സകലരും അവിടുത്തെ നാമം വഹിക്കുന്നവരാണ്. ഈ പരിശുദ്ധമായ നാമം വഹിക്കുന്നവര്‍ വിജാതിയരുമായി വിവാഹത്തില്‍ ഏര്‍പ്പെടുമ്പോള്‍ രണ്ടാംപ്രമാണം ലംഘിക്കപ്പെടുന്നു. കാരണം, വിജാതിയര്‍ ആരാധിക്കുന്നത് പിശാചിനെയാണ്. ദൈവത്തെ ആരാധിക്കുന്നവര്‍ ദൈവമക്കളാണെങ്കില്‍, പിശാചുക്കളെ ആരാധിക്കുന്നവര്‍ അവന്റെ മക്കളായിരിക്കും എന്നകാര്യത്തില്‍ തര്‍ക്കമില്ല. പിശാചിന്റെ മക്കളുമായി വിവാഹത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ജനിക്കുന്ന സന്തതികള്‍ ജാരസന്തതികളുമായിരിക്കും.
പരിശുദ്ധനായ ദൈവത്തിന്റെ നാമം വഹിക്കുന്ന ക്രിസ്ത്യാനികള്‍ മിശ്രവിവാഹത്തിലേര്‍പ്പെട്ടാല്‍, ഈ നാമമാണ് കളങ്കപ്പെടുന്നത്. പള്ളികളില്‍വച്ച് ഇത്തരം വിവാഹങ്ങള്‍ നടത്തിക്കൊടുക്കുന്ന അധികാരികള്‍ പറയുന്ന ന്യായീകരണങ്ങളെല്ലാം സത്യദൈവത്തോടുള്ള വെല്ലുവിളിയാണ്! ഇടംവലം തിരിയാതെ അനുസരിക്കണമെന്ന മുന്നറിയിപ്പിനെ അവഗണിച്ചുകൊണ്ട് ദൈവാലയങ്ങളില്‍ ഇത്തരം വ്യഭിചാരങ്ങള്‍ക്കു വേദിയൊരുക്കുമ്പോള്‍, ഒന്നിലധികം പ്രമാണങ്ങള്‍ ഒരുമിച്ചു ലംഘിക്കപ്പെടുന്നു. ദൈവത്തിന്റെ നാമം വഹിക്കുന്ന ദൈവാലയം ദുരുപയോഗിക്കപ്പെടുന്നു എന്നതാണ് ഒരു ലംഘനം. വ്യഭിചാരത്തിനു ദല്ലാളായി വര്‍ത്തിക്കുന്നു എന്നത് മറ്റൊരു പ്രമാണലംഘനം. എല്ലാറ്റിനുമുപരിയായി, ദൈവത്തിന്റെ തിരുനാമം വൃഥാ ഉപയോഗിക്കപ്പെടുകയും ചെയ്യുന്നു!

വിശുദ്ധഗ്രന്ഥത്തോടുള്ള അനാദരവ്!

വിശുദ്ധഗ്രന്ഥത്തോളം ദൈവനാമം വഹിക്കുന്ന മറ്റൊന്നും ഉണ്ടെന്നു മനോവ കരുതുന്നില്ല. നിയമഗ്രന്ഥം സൂക്ഷിക്കപ്പെട്ടിരുന്ന വാഗ്ദാനപേടകത്തെ പരിശുദ്ധായി പരിഗണിക്കാന്‍ മോശ നിര്‍ദ്ദേശിച്ചിരുന്നതും വിസ്മരിക്കരുത്. മോശയിലൂടെ നല്‍കപ്പെട്ടതും ദൈവപുത്രനായ യേശു നേരിട്ടു നല്‍കിയതുമായ നിയമങ്ങളുടെ സമന്വയമാണ് ബൈബിള്‍! നിയമവും പ്രവചനവും വചനം മാംസമായി ഭൂമിയില്‍ അവതരിച്ച യേശുവും ബൈബിളിലുണ്ട്! പരിശുദ്ധാത്മാവ് ഇപ്രകാരം വെളിപ്പെടുത്തിയിരിക്കുന്നു: "ആദിയില്‍ വചനമുണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെയായിരുന്നു; വചനം ദൈവമായിരുന്നു"(യോഹ:1;1).
ബൈബിളിലെ പ്രവചനങ്ങള്‍ സ്വതന്ത്രമായി വ്യാഖ്യാനിക്കുന്ന ആളുകള്‍ ഇന്നു വിവിധ സഭകളിലുണ്ട്. എന്നാല്‍, പത്രോസിന്റെ വാക്കുകള്‍ ഇപ്രകാരമാണ്: "ആദ്യം നിങ്ങള്‍ ഇതു മനസ്‌സിലാക്കുവിന്‍: വിശുദ്ധലിഖിതത്തിലെ പ്രവചനങ്ങള്‍ ഒന്നും തന്നെ ആരുടെയും സ്വന്തമായ വ്യാഖ്യാനത്തിനുള്ളതല്ല"(2പത്രോ:1;20). എന്നാല്‍, ബൈബിള്‍ വ്യാഖ്യാനിക്കരുതെന്നോ, വ്യാഖ്യാനത്തിനുള്ള അവകാശം ഏതെങ്കിലും ചിലരുടെ അവകാശമാണെന്നോ അല്ല ഇവിടെ ഉദ്ദേശിച്ചിരിക്കുന്നത്. സ്വന്തമായ വ്യാഖ്യാനം എന്നതുകൊണ്ട്, തന്റെതന്നെ ആശയങ്ങളെ സാധൂകരിക്കുന്നതിനായി, തനിക്കുവേണ്ടി പ്രവചനങ്ങളെ വളച്ചൊടിക്കരുതെന്നാണ് അര്‍ത്ഥമാക്കിയിരിക്കുന്നത്! മാത്രവുമല്ല, ചിലര്‍ കരുതുന്നതുപോലെ വൈദീകര്‍ക്ക് മാത്രമേ വ്യാഖ്യാനിക്കാവൂ എന്ന്‍ അര്‍ത്ഥമില്ല. വ്യാഖ്യാനത്തിനുള്ള വരം ലഭിച്ചിട്ടുള്ള ദൈവമക്കള്‍ക്ക് വചനം വ്യാഖ്യാനിക്കാന്‍ അവകാശമുണ്ട്. എന്നാല്‍, വിജാതിയതയെ മഹത്വവത്ക്കരിക്കാന്‍ വചനങ്ങള്‍ വ്യാഖ്യാനിക്കുന്നവര്‍ പ്രചരിപ്പിക്കുന്നത്, തങ്ങള്‍ക്കു മാത്രമാണ് ഈ അവകാശം ലഭിച്ചിരിക്കുന്നത് എന്നാണ്! യഥാര്‍ത്ഥത്തില്‍ ഇവരാണ് രണ്ടാംപ്രമാണത്തിന്റെ ലംഘകര്‍!
'കമ്മ്യൂണിറ്റി ബൈബിള്‍' എന്നപേരില്‍ കത്തോലിക്കാസഭയിലെ ചില 'സംഘപരിവാര്‍' പ്രവര്‍ത്തകര്‍ നടത്തിയ ആഭാസം നാം കണ്ടു. ദൈവപുത്രനായ യേശുവിനെ വിഗ്രഹങ്ങളോടും ആള്‍ദൈവങ്ങളോടും സമനാക്കാനുള്ള പൈശാചിക കുതന്ത്രമാണ് 'കമ്മ്യൂണിറ്റി ബൈബിള്‍'! ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരും ഈ ഗ്രന്ഥം കൈവശം വയ്ക്കുന്നവരും ഒന്നുപോലെ ദൈവത്തിന്റെ തിരുനാമം വൃഥാ ഉപയോഗിക്കുന്നു! ദൈവത്തിന്റെ തിരുനാമത്തിനു തുല്യമായി മറ്റെന്തിനെയും പരിഗണിക്കാന്‍ ആര്‍ക്കും അനുവാദമില്ല. വിജാതിയരുടെ ദേവന്മാര്‍ പിശാചുക്കളാണെന്നുള്ള വചനം നിലനില്‍ക്കെ, ഈ പിശാചുക്കളെ ദൈവത്തോടു ചേര്‍ത്തുവയ്ക്കാനുള്ള ശ്രമമാണ് ഇവര്‍ നടത്തിയത്. ഈ കല്പനയും മുന്നറിയിപ്പും ഒന്നുകൂടി ശ്രദ്ധയോടെ വായിക്കുക: "നിന്റെ ദൈവമായ കര്‍ത്താവിന്റെ നാമം വൃഥാ ഉപയോഗിക്കരുത്. തന്റെ നാമം വൃഥാ ഉപയോഗിക്കുന്നവനെ കര്‍ത്താവു ശിക്ഷിക്കാതെ വിടുകയില്ല"(പുറ:20;7).
എവിടെയെങ്കിലും അലസമായി വലിച്ചെറിയാനുള്ളതല്ല ബൈബിള്‍. നിങ്ങളുടെ നിത്യജീവന് ആവശ്യമായ വചനം ഉള്‍ക്കൊള്ളുന്ന വിശുദ്ധഗ്രന്ഥം എന്ന എന്ന പരിഗണനയോടെ ബൈബിള്‍ സൂക്ഷിക്കണം. അല്ലാത്തപക്ഷം, രണ്ടാംപ്രമാണം ലംഘിക്കുകയാണ് നിങ്ങള്‍ ചെയ്യുന്നതെന്ന് ഓര്‍ക്കുക! കര്‍ത്താവിന്റെ തിരുനാമം വൃഥാ ഉപയോഗിക്കുന്നവനെ ശിക്ഷിക്കാതെ വിടില്ലെന്നു പറഞ്ഞവന്‍ തന്നെയാണ് ഇന്നും ദൈവം!

സര്‍വ്വമത പ്രാര്‍ത്ഥന!

ക്രൈസ്തവര്‍ ചെന്നുപെടുന്ന രണ്ടു കെണികളാണ്‌ സര്‍വ്വമത പ്രാര്‍ത്ഥനകളും മതസൗഹാര്‍ദ്ദ സമ്മേളനങ്ങളും! 'സ്പീല്‍ബര്‍ഗിന്റെ' സിനിമകളോട് ഏതെങ്കിലും നാലാംകിട മസാല ചിത്രങ്ങളെ താരതമ്യം ചെയ്യുന്നത്, മസാല ചിത്രത്തിന്‍റെ സംവീധായകന് ബഹുമതിയായിരിക്കാം. എന്നാല്‍, അയാളുടെ സിനിമയോടു ചേര്‍ത്തുവച്ച് തന്റെ സിനിമയെ പരാമര്‍ശിക്കുന്നത് സ്പീല്‍ബര്‍ഗിനെ സംബന്ധിച്ചിടത്തോളം ബഹുമതിയല്ല; അവമാതിയാണ്! ഇതുതന്നെയാണ് സര്‍വ്വമത പ്രാര്‍ത്ഥനയിലും മതസൗഹാര്‍ദ്ദ സമ്മേളനങ്ങളിലും സംഭവിക്കുന്നത്.
സത്യദൈവത്തോടൊപ്പം വേദിപങ്കിടുകയെന്നാല്‍, സാത്താനു സന്തോഷകരമാണെങ്കിലും ദൈവം ഇതു വെറുക്കുന്നു! സാത്താന്‍ ആദിമുതലേ ദൈവത്തിനു സമനാകാന്‍ ആഗ്രഹിച്ചവനാണ്. ദൈവത്തോടൊപ്പം ആരാധനയില്‍ ഭാഗഭാഗിത്വം ലഭിക്കുകയെന്നത് സാത്താനെ സംബന്ധിച്ചിടത്തോളം സൗഭാഗ്യമായി അവന്‍ കരുതും. ഈ കെണി തിരിച്ചറിയാത്തവരോ, മനഃപൂര്‍വം കെണിയൊരുക്കുന്നവരോ ആയ ചില സംഘങ്ങള്‍ കത്തോലിക്കാസഭയിലും ഇതര കൈസ്തവസഭകളിലും ഉണ്ട്. എല്ലാ ദൈവങ്ങളെയും പ്രതിഷ്ഠിച്ചുകൊണ്ട് ആലയങ്ങള്‍ നിര്‍മ്മിക്കുന്ന വിരുതന്മാരെ നാം കണ്ടിട്ടുണ്ട്. പിശാചുക്കള്‍ക്ക് ദൈവത്തോടൊപ്പം വേദിയൊരുക്കുന്ന ഇവരെപ്പോലെതന്നെ ഇവരെ ന്യായീകരിക്കുന്നവരും ശിക്ഷാര്‍ഹരാകുന്നു! സെബാസ്റ്റ്യന്‍ പൈനേടത്ത്, ബോബി ജോസ് കപ്പ്യൂച്ച്യന്‍ എന്നിവര്‍ ഇവരില്‍ ചിലര്‍ മാത്രമാണ്.
എല്ലാ നാമങ്ങള്‍ക്കും ഉപരിയായി ഉയര്‍ത്തി സ്ഥാപിക്കപ്പെട്ട നാമമാണ് യേശുവിന്റെ നാമം. ഈ നാമത്തെ വിഗ്രഹങ്ങള്‍ക്കൊപ്പം താഴ്ത്തുവാനോ, വിഗ്രഹങ്ങളെ യേശുവിന്റെ നാമത്തിനൊപ്പം ഉയര്‍ത്തുവാനോ ശ്രമിക്കുന്നവര്‍ എത്ര ഉന്നതരായിരുന്നാലും ദൈവത്തിന്റെ ശത്രുക്കളായി മാത്രമേ മനോവ പരിഗണിക്കുകയുള്ളൂ! അനുസരണത്തിന്റെയും വിധേയത്വത്തിന്റെയും പേരില്‍ ഇവര്‍ക്കു വിധേയപ്പെടുന്ന വിശ്വാസികള്‍ക്കും ശിക്ഷാവിധിയില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാന്‍ കഴിയില്ല! കാരണം, യഹോവയുടെ പുരോഹിതനായിരുന്ന അഹറോനായിരുന്നു ഇസ്രായേല്‍ജനത്തിനു കാളക്കുട്ടിയെ വാര്‍ത്തുകൊടുത്തത്! അഹറോന്‍ നിര്‍മ്മിച്ച കാളക്കുട്ടിയായിരുന്നു എന്നതുകൊണ്ട് ആ ജനം ശിക്ഷ അനുഭവിക്കാതിരുന്നില്ല! ആയതിനാല്‍, ദൈവത്തിന്റെ തിരുനാമം വൃഥാ ഉപയോഗിക്കുന്നത്തിലേക്ക് കൗശലപൂര്‍വ്വം നിങ്ങളെ നയിക്കുന്ന ആധുനിക ദൈവശാസ്ത്രജ്ഞന്മാര്‍ക്കെതിരേ കരുതിയിരിക്കുക! "എന്തെന്നാല്‍, നിങ്ങളുടെ ദൈവമായ കര്‍ത്താവ് ദഹിപ്പിക്കുന്ന അഗ്‌നിയാണ്; അസഹിഷ്ണുവായ ദൈവമാണ്"(നിയമം:4;24).

ആണയിടരുത്!

"വ്യാജമായി ആണയിടരുത്; കര്‍ത്താവിനോടു ചെയ്ത ശപഥം നിറവേറ്റണം എന്നു പൂര്‍വികരോടു കല്‍പിച്ചിട്ടുള്ളതായി നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: ആണയിടുകയേ അരുത്. സ്വര്‍ഗത്തെക്കൊണ്ട് ആണയിടരുത്; അതു ദൈവത്തിന്റെ സിംഹാസനമാണ്. ഭൂമിയെക്കൊണ്ടും അരുത്; അത് അവിടുത്തെ പാദപീഠമാണ്. ജറുസലെമിനെക്കൊണ്ടും അരുത്; അതു മഹാരാജാവിന്റെ നഗരമാണ്. നിന്റെ ശിരസ്‌സിനെക്കൊണ്ടും ആണയിടരുത്; അതിലെ ഒരു മുടിയിഴ വെളുപ്പിക്കാനോ കറുപ്പിക്കാനോ നിനക്കു സാധിക്കുകയില്ല. നിങ്ങളുടെ വാക്ക് അതേ, അതേ എന്നോ അല്ല, അല്ല എന്നോ ആയിരിക്കട്ടെ. ഇതിനപ്പുറമുള്ളതു ദുഷ്ടനില്‍നിന്നു വരുന്നു"(മത്താ:5;33-37). യേശുവിന്റെ വാക്കുകളാണ് ഇവ.
ബൈബിളില്‍ എഴുതപ്പെട്ടിരിക്കുന്ന മറ്റൊരു നിയമം നോക്കുക: "നിങ്ങളുടെ ദൈവമായ കര്‍ത്താവിനെ ഭയപ്പെടുകയും അവിടുത്തെ സേവിക്കുകയും ചെയ്യണം. അവിടുത്തെ നാമത്തില്‍ മാത്രമേ സത്യം ചെയ്യാവൂ"(നിയമം:6;13). ഇവ തമ്മില്‍ പൊരുത്തപ്പെടുന്നില്ല എന്ന്‍ ചിലര്‍ക്കെങ്കിലും തോന്നിയേക്കാം. എന്നാല്‍, സത്യത്തെക്കുറിച്ച് പൂര്‍ണ്ണ അവബോധമില്ലാത്തവര്‍ക്ക് സംഭവിച്ചേക്കാവുന്ന ദുരന്തത്തെ മുന്നില്‍ക്കണ്ടാണ് യേശു ഇതു പറഞ്ഞത്! അന്യദേവന്മാരുടെ നാമത്തില്‍ സത്യംചെയ്യുന്ന രീതി ദൈവജനത്തിനിടയില്‍ ഉണ്ടാകരുതെന്ന കല്പനയാണ് മോശയുടെ നിയമത്തില്‍ അടങ്ങിയിരിക്കുന്ന അന്തസത്ത! ലേവ്യരുടെ പുസ്തകത്തിലെ നിര്‍ദ്ദേശം ഇതിനോടു ചേര്‍ത്തുവായിക്കുക: "എന്റെ നാമത്തില്‍ കള്ളസത്യം ചെയ്യരുത്. നിങ്ങളുടെ ദൈവത്തിന്റെ നാമം അശുദ്ധമാക്കുകയുമരുത്. ഞാനാണ് കര്‍ത്താവ്"(ലേവ്യ:19;12).
യേശുവിന്റെ നാള്‍വരെ ആരും സത്യത്തെക്കുറിച്ചുള്ള പൂര്‍ണ്ണമായ അവബോധത്തില്‍ ആയിരുന്നില്ല. കാരണം, യേശുവാണ് വഴിയും സത്യവും ജീവനും! പഴയനിയമകാലത്ത് ഒരുവന്‍ സത്യം ചെയ്യുമ്പോള്‍, വരാനിരിക്കുന്ന യഥാര്‍ത്ഥ സതത്തെയാണ് അവിടെ പ്രഖ്യാപിക്കപ്പെടുന്നത്. എന്നാല്‍, യഥാര്‍ത്ഥ സത്യമായ യേശു വന്നുകഴിഞ്ഞപ്പോള്‍, മറ്റു സത്യങ്ങളൊക്കെ ഈ പൂര്‍ണ്ണതയില്‍ ലയിച്ചു. ആയതിനാല്‍, ഇനിമേലില്‍ ഒരുവന്‍ സത്യം ചെയ്യുമ്പോള്‍, ദൈവനാമത്തിലോ മറ്റെന്തെങ്കിലും വസ്തുവകകള്‍കൊണ്ടോ സത്യം ചെയ്യേണ്ടതില്ല. കാരണം, സത്യം എന്ന വാക്കില്‍ത്തന്നെ ദൈവനാമം ഉണ്ട്. ആ നാമമാണ് യേശു എന്ന നാമം!
പഴയനിയമത്തില്‍ പിതാവായ ദൈവം പ്രതിജ്ഞ ചെയ്യുന്നത് തന്നെക്കൊണ്ടുതന്നെയായിരുന്നു! എന്നാല്‍, യേശുവിന്റെ വാക്കുകള്‍ ആരംഭിക്കുന്നത്, 'സത്യം സത്യമായി' എന്ന മുഖവുരയോടെയാണ്! തന്നെക്കൊണ്ടുതന്നെ സത്യം ചെയ്യുന്നതിനു തുല്യമാണ് ഈ വാക്കുകളെന്ന് തിരിച്ചറിയുന്നത്, യേശുവും സത്യവും ഒന്നാണെന്നു മനസ്സിലാക്കുമ്പോഴാണ്! യേശു നമ്മോട് എന്തു പറയുന്നുവോ അതാണ്‌ നമ്മുടെ ജീവിതം. ആയതിനാല്‍, ആണയിടരുത്!

യഹൂദരുടെ ഒറ്റമൂലി!

ബുദ്ധിയുടെ കാര്യത്തില്‍ യഹൂദരെ തോല്പിക്കാന്‍ കെല്പുള്ള ഒരു വിഭാഗവും ഈ ഭൂമിയില്‍ ഉണ്ടായിട്ടില്ല. അതുപോലെതന്നെ, കുബുദ്ധിയുടെ കാര്യത്തിലും ഇവര്‍തന്നെയാണ് എന്നും മുന്‍പന്തിയില്‍! യാഹ്‌വെയുടെ നാമം വൃഥാ ഉപയോഗിക്കാതിരിക്കുന്നതിന് യഹൂദര്‍ കൈക്കൊണ്ട മുന്‍കരുതല്‍ തന്നെയാണ് ഈ 'കുബുദ്ധിയുടെ ഏറ്റവും വലിയ ഉദാഹരണം! 'യാഹ്‌വെ' എന്ന നാമം ആരെങ്കിലും ദുരുപയോഗിക്കാനുള്ള സാധ്യത മുന്നില്‍ക്കണ്ട് ആ നാമത്തിനു പകരം പുതിയൊരു നാമം കണ്ടെത്തി! ആ നാമമാണ്, കര്‍ത്താവ്(LORD) എന്ന ലോകപ്രസിദ്ധമായ നാമം! ഞാന്‍ ആകുന്നവന്‍ എന്നാണ്, 'യാഹ്‌വെ' എന്ന നാമത്തിന്റെ അര്‍ത്ഥമെന്നു നാം കണ്ടു. എന്നാല്‍, യഹൂദര്‍ ഉണ്ടാക്കിയ പുതിയ നാമത്തിന് ഈ അര്‍ത്ഥമില്ല! ചെയ്യുന്നവന്‍, സൃഷ്ടാവ്, മിശിഹാ തുടങ്ങിയ അര്‍ത്ഥങ്ങളാണ് ഈ പദത്തിന് മലയാളനിഘണ്ടുവില്‍ ചേര്‍ത്തിരിക്കുന്നത്. എന്നാല്‍, 'ലോര്‍ഡ്‌' എന്ന ഇംഗ്ലീഷ് പദത്തെ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയപ്പോള്‍ വന്ന തെറ്റാണ് ഇത്! കാരണം,' മ്ശിഹാ' എന്ന ഹീബ്രു പദത്തിന്റെ ഗ്രീക്ക് പരിഭാഷ 'ക്രിസ്തു' (ക്രിസ്തോസ്) എന്നാണ്. അഭിഷിക്തന്‍ എന്നാണ് ഈ പദത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം! ക്രിസ്തോസ് അഥവാ ക്രിസ്തു എന്നതിന്റെ ഇംഗ്ലീഷ് പരിഭാഷ 'ക്രൈസ്റ്റ്' എന്ന പദമാണെന്ന് നമുക്കറിയാം. അതായത്, ക്രൈസ്റ്റ്, ക്രിസ്തു, ക്രിസ്തോസ്, മ്ശിഹാ എന്നീ പദങ്ങളെല്ലാം ഒരേ അര്‍ത്ഥമുള്ളതും ഒരു വ്യക്തിയെ സൂചിപ്പിക്കുന്നതുമാണ്. എന്നാല്‍, 'ലോര്‍ഡ്‌' അഥവാ കര്‍ത്താവ് എന്ന പദം ക്രിസ്തുവിനു പകരമായ പദമല്ല. അങ്ങനെയെങ്കില്‍, കര്‍ത്താവ് എന്ന വാക്കിന്റെ അര്‍ത്ഥമായി മിശിഹാ എങ്ങനെ നിഘണ്ടുവില്‍ വന്നു?
ബൈബിളില്‍ നിന്നുള്ള ഒരു തെളിവ് നല്‍കാം: "വിശ്വാസത്താല്‍ നീതീകരിക്കപ്പെട്ട നമുക്ക് നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവഴി ദൈവവുമായി സമാധാനത്തില്‍ ആയിരിക്കാം"(റോമ:5;1). കര്‍ത്താവായ യേശുക്രിസ്തു എന്ന് പൗലോസ് അപ്പസ്തോലന്‍ പറയുമ്പോള്‍, കര്‍ത്താവ്, ക്രിസ്തു എന്നീ പദങ്ങള്‍ ഉപയോഗിച്ചിരിക്കുന്നു. ക്രിസ്തു എന്ന പദത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം മ്ശിഹാ എന്നാണെന്നു നാം കണ്ടു. അങ്ങനെയെങ്കില്‍ മിശിഹാ എന്ന വാക്കിനു പകരമുള്ള മലയാള പദമായി കര്‍ത്താവ് എങ്ങനെ പരിഗണിക്കപ്പെടും? ക്രിസ്തു അഥവാ ക്രിസ്തോസ് എന്ന ഗ്രീക്ക് പദത്തിന്റെ ഹീബ്രുവാണ് 'മ്ശിഹ'! അതുകൊണ്ടുതന്നെ, കര്‍ത്താവായ ക്രിസ്തു എന്നതിനു പകരമായി കര്‍ത്താവായ മിശിഹ എന്നു പറഞ്ഞാല്‍ ന്യായീകരണമുണ്ട്. എന്നാല്‍, കര്‍ത്താവായ യേശുക്രിസ്തു എന്ന്‍ പറയുന്നുവെങ്കില്‍, കര്‍ത്താവിന്റെ അര്‍ത്ഥം മിശിഹാ എന്നല്ല! ഇനിയും വ്യക്തത വന്നില്ലെങ്കില്‍ ശ്രദ്ധിക്കുക: മുകളില്‍ നാം വായിച്ച ബൈബിള്‍ വാക്യത്തിന്റെ ഇംഗ്ലീഷ് ഇങ്ങനെയാണ്: "Therefore, since we have been justified by faith, we have peace  with God through our Lord Jesus Christ"(Romans:5;1). കര്‍ത്താവായ യേശുക്രിസ്തു എന്നതിന്റെ ഇംഗ്ലീഷ് പരിഭാഷ 'Lord Jesus Christ' എന്നാണ്. ഇവിടെ Lord, Christ തുടങ്ങിയ പദങ്ങള്‍ ഉപയോഗിച്ചിരിക്കുന്നു. അങ്ങനെയെങ്കില്‍ 'Lord' എന്ന വാക്കിന്റെ അര്‍ത്ഥമെന്താണ്? കൃത്രിമമായി ഉണ്ടാക്കിയെടുത്ത ഒരു പദമാണ് 'ലോര്‍ഡ്‌' എന്നു വ്യക്തം!
'ലോര്‍ഡ്‌' അഥവാ കര്‍ത്താവ് എന്നതിനു പകരമായി ഗ്രീക്ക് ബൈബിളില്‍ കാണുന്നത് 'കിരിയൌ' എന്നാണ്. ഈ വാക്കിനെ ആംഗലേയ ഭാഷയിലേക്ക് മൊഴിമാറ്റിയപ്പോള്‍, 'ലോര്‍ഡ്‌' ആയതുപോലെ, മലയാളത്തില്‍ കര്‍ത്താവുമായി! അതുകൊണ്ടുതന്നെ, കര്‍ത്താവ് എന്ന പദം 'ലോര്‍ഡ്‌' എന്ന ഇംഗ്ലീഷ് പദത്തിന്റെ യഥാര്‍ത്ഥ പരിഭാഷയല്ല. നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു എന്നതിന് ഗ്രീക്ക് ഭാഷയിലുള്ള മൂലഗ്രന്ഥത്തില്‍ കാണുന്നത്, 'Κυρίου ἡμῶν Ἰησοῦ Χριστοῦ' എന്നാണ്. ഇതിന്റെ ഇംഗ്ലീഷ് ഇങ്ങനെ: 'Our Lord Jesus Christ'. ഇവിടെ കര്‍ത്താവും യേശുവും ക്രിസ്തുവും ഉണ്ട്. കര്‍ത്താവിന് മിശിഹാ എന്ന് മലയാളത്തില്‍ അര്‍ത്ഥമുണ്ടെങ്കില്‍, ക്രൈസ്റ്റ് എന്ന പദത്തിന്റെ അര്‍ത്ഥം മിശിഹ എന്നാണെന്ന വസ്തുത പരിഭാഷകര്‍ക്ക് മനസ്സിലായിട്ടുണ്ടാകില്ല! ഇവര്‍ പറയുന്ന അര്‍ത്ഥം ഉള്‍ക്കൊണ്ടുകൊണ്ട് വായിച്ചാല്‍, 'നമ്മുടെ മിശിഹായായ യേശു മിശിഹ' എന്നു വായിക്കേണ്ടിവരും!
കര്‍ത്താവ് എന്ന പദത്തിന് മിശിഹാ എന്ന് അര്‍ത്ഥമുണ്ടെന്നുള്ള വാദത്തിനുപിന്നില്‍ ഒരു കെണിയുണ്ട്. ആ കെണി നാം മനസ്സിലാക്കിയിരിക്കണം. ഉത്പത്തി മുതല്‍ വെളിപാടു വരെയുള്ള മലയാളം ബൈബിളില്‍ 'കര്‍ത്താവ് എന്ന പദം അനേകം തവണ ആവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍, ഒരു തവണപോലും 'യഹോവ' എന്നോ 'യാഹ്‌വെ' എന്നോ കാണാന്‍ കഴിയില്ല. ഇംഗ്ലീഷ് ബൈബിളില്‍ ഇത് 'Lord' എന്നു കാണാം. എന്നാല്‍, ഉത്പത്തി മുതല്‍ മലാക്കി വരെയുള്ള ഹീബ്രു ബൈബിളില്‍ കര്‍ത്താവിന്റെ സ്ഥാനത്ത് 'യാഹ്‌വെ' എന്നു മാത്രമേ എഴുതിയിട്ടുള്ളു! മൂലഗ്രന്ഥത്തില്‍നിന്നു മറ്റു ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്തപ്പോള്‍, പിതാവായ ദൈവത്തിന്റെ പേര് എന്നേയ്ക്കുമായി നീക്കിക്കളഞ്ഞുവെന്ന് മാത്രമല്ല, പിതാവിനും പുത്രനും പൊതുവായി 'Lord' അഥവാ കര്‍ത്താവ് എന്ന വിശേഷണപദം സ്വീകരിച്ചു. പഴയനിയമത്തിലെ 'യാഹ്‌വെ' എന്ന നാമത്തിനു പകരമായി മറ്റൊരു പദം നല്‍കിയതിലൂടെ, സര്‍വ്വപുരുഷാന്തരങ്ങളിലൂടെയും ഈ പേരില്‍ താന്‍ അറിയപ്പെടണമെന്ന കല്പനയോടെ ദൈവം വെളിപ്പെടുത്തിയ നാമത്തെ ഇല്ലായ്മചെയ്തു. ദൈവത്തിന്റെ തിരുനാമം തിരുത്തുന്നതിനേക്കാള്‍ വലുതായൊരു വൃഥാ ഉപയോഗം ഉണ്ടോ?
'യാഹ്‌വെ' എന്ന പേരില്‍ വരുത്തിയ തിരിമാറിയിലൂടെ വന്നുഭവിച്ച വലിയൊരു ദുരന്തവുംകൂടി വ്യക്തമാക്കിക്കൊണ്ട് ഈ വിവരണം ഇവിടെ ഉപസംഹരിക്കാം. ദൈവത്തിന്റെ നാമം ദുരുപയോഗിക്കപ്പെടാതിരിക്കുക എന്ന ഉദ്ദേശത്തോടെയാണ് 'യാഹ്‌വെ' എന്ന പേര് മാറ്റിയതെന്ന് ഇവര്‍ വാദിക്കുമ്പോള്‍, അവിടെയും ഒരു വൃഥാ ഉപയോഗം ഒളിഞ്ഞിരിക്കുന്നുണ്ട്. പ്രഥമദൃഷ്ട്യാ ആര്‍ക്കും ഈ ദുരന്തം തിരിച്ചറിയില്ല എന്നതാണ് ഈ ദുരന്തത്തിന്റെ ആഴം വര്‍ദ്ധിപ്പിക്കുന്നത്. ചെറിയൊരു ഉദാഹരണത്തിലൂടെ അതു വ്യക്തമാക്കാം. നമുക്ക് ഉപയോഗിക്കാനായി തന്ന ഒന്നിനെ ദുരുപയോഗം ചെയ്യുന്നത് തെറ്റായിരിക്കുന്നതുപോലെ, ഉപയോഗിക്കാതെ പാഴാക്കുന്നതും തെറ്റാണ്! ദൈവത്തിന്റെ നാമം അനിവാര്യമായും ഉപയോഗിക്കേണ്ട ചില സന്ദര്‍ഭങ്ങളുണ്ട്. അവിടുത്തെ നാമം വിളിച്ചപേക്ഷിക്കുന്ന സകലരും രക്ഷപ്രാപിക്കുമെന്ന് വചനം വെളിപ്പെടുത്തിയിരിക്കുന്നത് നമുക്കറിയാം. അവിടുത്തെ നാമം അറിയുകയെന്നതാണ് നിത്യജീവന്‍ എന്ന വെളിപ്പെടുത്തല്‍ നല്‍കിയത് യേശുവാണ്! അവിടുത്തെ നാമത്തിലാണ് സ്നാനം സ്വീകരിക്കേണ്ടതെന്നും വചനം വ്യക്തമാക്കുന്നു! പിശാചുക്കളെ ബഹിഷ്കരിക്കുന്നതും രോഗികളെ സുഖപ്പെടുത്തുന്നതും സുവിശേഷം പ്രസംഗിക്കുന്നതും മാത്രമല്ല, നാം എന്തുതന്നെ ചെയ്താലും അവിടുത്തെ നാമത്തില്‍ ചെയ്യണമെന്ന മുന്നറിയിപ്പ് തന്നതും ദൈവപുത്രനായ യേശുവാണ്!
യേശുവിന്റെ യഥാര്‍ത്ഥ നാമം അറിയാതെ ഇക്കാര്യങ്ങളൊക്കെ നാം എങ്ങനെ അനുസരിക്കും? ഈ നാമം വിളിക്കാതെ നാമെങ്ങനെ രക്ഷപ്രാപിക്കും? ഈ നാമത്തിലല്ലാതെ എങ്ങനെയാണു നാം പ്രവര്‍ത്തിക്കുന്നത്? അവിടുത്തെ നാമം വിളിച്ചപേക്ഷിക്കുന്നത് പാപമാണെന്നു പ്രചരിപ്പിക്കാന്‍ ജീവിതം ഒഴിഞ്ഞുവച്ചിരിക്കുന്ന ചില ഗ്രൂപ്പുകളെ മനോവയ്ക്കറിയാം. സാത്താന്‍ നട്ടുവളര്‍ത്തുന്ന ഇത്തരം പ്രസ്ഥാനങ്ങളെ ഗൗനിക്കുന്നതുപോലും പാപമാണെന്നു മറക്കരുത്. ഒരുകാര്യം വിസ്മരിക്കാതിരിക്കുക: ദൈവത്തിന്റെ നാമം ദുരുപയോഗിക്കുന്നതും, അവിടുത്തെ നാമം ഉപേക്ഷിക്കുന്നതും രണ്ടാംപ്രമാണത്തിന്റെ ലംഘനമാണ്! കാരണം, സര്‍വ്വപുരുഷാന്തരങ്ങളിലൂടെയും ഈ നാമധേയത്താല്‍ ഞാന്‍ അറിയപ്പെടണം എന്ന് 'യാഹ്‌വെ' കല്പിച്ചിരിക്കെ, ആ നാമം ഉപേക്ഷിച്ച്, മറ്റു നാമങ്ങള്‍ സ്വീകരിക്കുന്നവര്‍ അവിടുത്തെ തിരുനാമം വൃഥാ ഉപയോഗിക്കുന്നു! വചനം ഇപ്രകാരം അരുളിച്ചെയ്യുന്നു: "എന്തെന്നാല്‍, എന്റെ ജനം രണ്ടു തിന്‍മകള്‍ പ്രവര്‍ത്തിച്ചു. ജീവജലത്തിന്റെ ഉറവയായ എന്നെ അവര്‍ ഉപേക്ഷിച്ചു; ജലം സൂക്ഷിക്കാന്‍ കഴിവില്ലാത്ത പൊട്ടക്കിണറുകള്‍ കുഴിക്കുകയുംചെയ്തു"(ജറെ:2;13). അന്യദേവന്മാരെ സേവിക്കുന്നതിനെക്കുറിച്ചാണ് ഈ പ്രവചനമെങ്കിലും, അവിടുത്തെ തിരുനാമം ഉപേക്ഷിച്ച്, മറ്റു നാമങ്ങള്‍ സ്വീകരിക്കുന്നതിനെ സംബന്ധിച്ചുള്ള മുന്നറിയിപ്പായും ഇതിനെ വ്യാഖ്യാനിക്കാം!
'യാഹ്‌വെ' എന്ന നാമത്തിലും 'യേഹ്ഷുവാ' എന്ന നാമത്തിലും ശക്തിയുള്ളതുപോലെ, പകരമായി കണ്ടെത്തിയ നാമങ്ങള്‍ക്കൊന്നും യാതൊരു ശക്തിയുമില്ല! യേശുവിന്റെ നാമത്തില്‍ അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നവരെ നോക്കി പുലഭ്യം പറയുന്നവര്‍ ഒരുകാര്യം ഓര്‍ക്കുക: കര്‍ത്താവ്, തമ്പുരാന്‍, ഈശോ, യേശുദേവന്‍ തുടങ്ങിയ ദുര്‍ബ്ബലമായ വാക്കുകള്‍ ഒഴിവാക്കി യഥാര്‍ത്ഥ നാമം ഉപയോഗിച്ചാല്‍, നിങ്ങള്‍ക്കും പിശാചുക്കളെ ബഹിഷ്ക്കരിക്കാന്‍ സാധിക്കും. അപ്പസ്തോലന്മാരുടെ ഈ വാക്കുകള്‍ ശ്രദ്ധിക്കുക: "കര്‍ത്താവേ, നിന്റെ നാമത്തില്‍ പിശാചുക്കള്‍ പോലും ഞങ്ങള്‍ക്കു കീഴ്‌പ്പെടുന്നു"(ലൂക്കാ:10;17). ആയതിനാല്‍, ദൈവത്തിന്റെ തിരുനാമം വൃഥാ ഉപയോഗിക്കരുത് എന്നതുകൊണ്ട്, അവിടുത്തെ വിളിച്ചപേക്ഷിക്കരുതെന്നോ, ഉരുവിടുകപോലും അരുതെന്നോ വ്യാഖ്യാനിക്കരുത്! ആ നാമം നമുക്കുവേണ്ടി വെളിപ്പെടുത്തപ്പെട്ടതും നല്കപ്പെട്ടതുമാണ്!
 http://www.manovaonline.com/newscontent.php?id=157

 പേ൪ഷ്യ൯ക്രോസി൯റെ പിന്നാലെപോയി സീറോ മലബാ൪ സഭ പാപത്തില്‍ വീണുപോകരുത്! പോയാല്‍, ആദത്തിനും ഹവ്വയ്ക്കും പറ്റിയതുപോലെ ആവും. പാപത്തി൯റെ വഴി തിരഞ്ഞെടുക്കാത്തേ ക്രിസ്തുവില്‍ വിശ്വസിക്കുക!!