സിജോ പൈനാടത്ത്
കൊച്ചി: എന്റെ ജീവിതത്തിലെ
ഏറ്റവും അനുഗ്രഹിക്കപ്പെട്ട ദിനമാണിന്ന് - കൊച്ചി നഗരത്തില്‍
ഓട്ടോറിക്ഷയോടിക്കുന്ന മാമംഗലം സ്വദേശി ടോമി എറണാകുളം നോര്‍ത്ത് എസ്ആര്‍എം
റോഡിലെ നിര്‍മല ശിശുഭവന്റെ മുറ്റത്തുനിന്ന് ഇന്നലെ ഇതു പറയുമ്പോള്‍, ആ
മുഖത്ത് ആനന്ദകണ്ണീരിന്റെ തിളക്കമുണ്ടായിരുന്നു.
കേരള
കത്തോലിക്കാസഭയിലെ വലിയ ഇടയന്‍ തന്റെ ഓട്ടോറിക്ഷയില്‍ കയറി യാത്ര ചെയ്ത
താണു ടോമിക്ക് അവിസ്മര ണീയ അനുഭവമായത്. കാര്‍ ഒഴിവാ ക്കി കര്‍ദിനാള്‍
എത്തിയതു കാരുണ്യത്തിന്റെ വിരുന്നില്‍ പങ്കുചേരാനാണ് എന്നുകൂടി
അറിഞ്ഞപ്പോള്‍ ടോമിക്കൊപ്പം അവിടെ ഒത്തുകൂടിയവര്‍ക്കും ആഹ്ളാദവും
അഭിമാനവും.
സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍
ജോര്‍ജ് ആലഞ്ചേരിയാണ് ഇന്നലെ കൊച്ചി നഗരത്തിലൂടെ ഓട്ടോറിക്ഷയാത്ര
നടത്തിയത്. സുപ്രീം കോടതി ജഡ്ജി ജസ്റീസ് കുര്യന്‍ ജോസഫിന്റെ മകളുടെ
മനസമ്മതത്തോടനുബന്ധിച്ചു ശിശുഭവനില്‍ ഒരുക്കിയ വിരുന്നില്‍
പങ്കുചേരുന്നതിനു കര്‍ദിനാള്‍ ഔദ്യോഗിക വാഹനം ഒഴിവാക്കി സാധാരണക്കാരന്റെ
വാഹന ത്തി ല്‍ എത്തുകയായിരുന്നു.
ഇന്ന ലെ ഉച്ചയ്ക്ക് 12.30നു
മേജര്‍ ആര്‍ച്ച്ബിഷപ്സ് ഹൌസിലെ ചാപ്പലിലാണ് ജസ്റീസ് കുര്യന്‍ ജോസഫിന്റെ
മകള്‍ റീജുവും എറണാകുളം മുക്കടായില്‍ എം.ജെ. തോമസിന്റെ മകന്‍ തോംസണും
തമ്മിലുള്ള മനസമ്മതം നടന്നത്. കര്‍ദിനാളിന്റെ കാര്‍മികത്വത്തിലായിരുന്നു
ശുശ്രൂഷകള്‍. ആര്‍ഭാടങ്ങളൊന്നുമില്ലാതെ നടത്തിയ ചടങ്ങിനു ശേഷം ശിശുഭവനിലെ
അന്തേവാസികള്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിക്കാനായിരുന്നു വീട്ടുകാരുടെ
തീരുമാനം.
വിവാഹധൂര്‍ത്ത് ഒഴിവാക്കിയ ജസ്റീസ് കുര്യന്‍ ജോസഫ്
കര്‍ദിനാളിനെയും കാരുണ്യത്തിന്റെ സ്നേഹവിരുന്നിനായി ശിശുഭവനിലേക്കു
ക്ഷണിച്ചു. സമൂഹത്തിലെ വിവിധ തലങ്ങളിലുള്ളവരുമായി അടുത്തിടപെടാനും അവരുടെ
വിചാരങ്ങളും ചിന്തകളും അടുത്തറിയാനുമെല്ലാം ആഗ്രഹമുള്ള കര്‍ദിനാള്‍ മാര്‍
ആലഞ്ചേരി ശിശുഭവനിലേക്കുള്ള യാത്ര ഓട്ടോറിക്ഷയിലാക്കാന്‍ പെട്ടെന്നു
തീരുമാനിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം തെരുവിലെ ക്രിസ്മസ്
ആഘോഷങ്ങള്‍ക്കായി ഹൈക്കോടതി പരിസരത്തെത്തിയപ്പോള്‍ കര്‍ദിനാള്‍
പരിചയപ്പെട്ട ഡ്രൈവര്‍ ടോമിയുടെ ഓട്ടോറിക്ഷ അദ്ദേഹം തന്നെയാണു വിളിച്ചത്.
സെക്രട്ടറി ഫാ. റിജു വെളിയിലിനൊപ്പമായിരുന്നു ഓട്ടോയാത്ര.
ശിശുഭവനു
മുമ്പില്‍ ഓട്ടോറിക്ഷയിലെത്തിയ കര്‍ദിനാളിനെ കണ്ട് അന്തേവാസികളായ
കുഞ്ഞുങ്ങള്‍ക്കും അദ്ഭുതമായിരുന്നു. ഓടിച്ചെന്നു സ്തുതികൊടുത്ത
കുഞ്ഞുങ്ങള്‍ക്കു പിതാവിന്റെ കാര്‍ എവിടെയെന്നായിരുന്നു ആദ്യം
അറിയേണ്ടിയിരുന്നത്.
ഓട്ടോറിക്ഷയില്‍ നിന്നിറങ്ങി അവരുമായി ഏറെ
നേരം വിശേഷങ്ങള്‍ പങ്കുവച്ചശേഷമാണു കര്‍ദിനാള്‍ സുപ്രീം കോടതി ജഡ്ജിക്കും
പ്രതിശ്രുത വധൂവരന്മാര്‍ക്കും ശിശുഭവനിലെ സന്യാസിനികള്‍ക്കുമൊപ്പം
ഊട്ടുമുറിയിലേക്കു പോയത്. കുഞ്ഞുങ്ങള്‍ക്കും പ്രതിശ്രുത വധൂവരന്മാര്‍ക്കും
ഓട്ടോറിക്ഷ ഡ്രൈവര്‍ക്കുമൊപ്പമിരുന്നാണു കര്‍ദിനാളും ഭക്ഷണം കഴിച്ചത്.
വാഴ്ത്തപ്പെട്ട മദര്‍ തെരേസ ആരംഭിച്ച മിഷനറീസ് ഓഫ് ചാരിറ്റി
സന്യാസിനികളുടെ നേതൃത്വത്തിലുള്ള നിര്‍മല ശിശുഭവനില്‍ മുപ്പതോളം
അന്തേവാസികളാണുള്ളത്.
സമൂഹത്തിന്റെ നാനാതുറകളിലുള്ളവരുമായി
ചേര്‍ന്നു പ്രവര്‍ത്തിക്കുകയെന്നത് ഇടയന്മാരുടെ ധര്‍മമാണെന്നു കര്‍ദിനാള്‍
മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. അതിനു സഹായകമാകുന്നതാണു വിവിധ
വാഹനങ്ങളിലുള്ള സഞ്ചാ രം. തന്റെ ഭവനത്തില്‍ നി ന്ന് ഏറെ
ദൂരത്തല്ലാത്തതിനാല്‍ ഓട്ടോറിക്ഷയില്‍ പോകാന്‍ തീരുമാനിക്കുകയായിരുന്നു.
വിവാഹത്തിനു
രണ്ടു ആഘോഷങ്ങള്‍ ഒഴിവാക്കി മനസമ്മതം ലളിതമായി നടത്തിയ ജസ്റീസ് കുര്യന്‍
ജോസഫിന്റെ മാതൃക അനുകരണീയമാണ്. സഭയ്ക്കും സമൂഹത്തിനും ഇത്തരം കാര്യങ്ങള്‍
പ്രചോദനമാകുമെന്നാണു പ്രതീക്ഷയെന്നും കര്‍ദിനാള്‍ പറഞ്ഞു. വിരുന്നിനുശേഷം
മേജര്‍ ആര്‍ച്ച്ബിഷപ്സ് ഹൌസിലേക്കുള്ള മടക്കയാത്രയും ഓ
ട്ടോറിക്ഷയില്‍ത്തന്നെയായിരുന്നു.
///////////////////////////////////////////////////////////////////////////////////////
കർദ്ദിനാൾ ആലഞ്ചേരി ഓട്ടോറിക്ഷയിൽ നിന്ന് ഇറങ്ങിവരുന്ന ഫോട്ടോ കണ്ടിട്ട്
ReplyDeleteഎനിക്ക് തോന്നുന്നത് നമ്മുടെ ഫ്രാൻസിസ് മാർപാപ്പയെ കളിയാക്കിയതുപോലെ
തോന്നുന്നു . ഇനി ഞാൻ എളിമയില്ലാത്തവനെന്നു ആരും പറയില്ലല്ലോ എന്ന്
വരുത്തി തീർക്കാനാണ് അദ്ദേഹം ശ്രമിച്ചത് . അമേരിക്കയിലുള്ള റ്റെക്സാസിലെ
കൊപ്പേൽ പള്ളിയിൽ കുർബാന മദ്ധ്യേ അദ്ദേഹം പറഞ്ഞു ക്ലാവർ കുരിശിനെ
അതായത് പേർഷ്യൻ ക്രോസ്സിനെ ( BJP ക്രോസ്സിനെ ) വണങ്ങാത്തവർ ആരും
ക്രിസ്ത്യാനികൾ അല്ലാ എന്ന് . അങ്ങനെയാണെങ്കിൽ ഞാൻ ഒന്ന് ചോദിക്കട്ടെ
ഈ മേൽപറഞ്ഞ ക്ലാവർ കുരിശു വരുന്നതിനു മുൻപ് മണ്മറഞ്ഞുപോയ
നമ്മുടെ
പൂർവികർ ആരും ക്രിസ്ത്യാനികൽ ആയിരുന്നില്ലല്ലോ . കർത്താവിന്റെ
ക്രൂശിതരൂപം നോക്കി പ്രാർത്തിച്ച എല്ലാവരും ക്രിസ്ത്യാനികൾ അല്ലാ എന്ന്
ആലഞ്ചേരി പറഞ്ഞാൽ അങ്ങനെ ആകുമോ . ഇവനൊന്നും കർദ്ദിനാൾ അല്ല
ആകേണ്ടത് , ഞാൻ ഒന്നും പറയുന്നില്ല .