വത്തിക്കാ൯
സിറ്റി: ലളിത
ജീവിതം ഇഷ്ടപ്പെടുന്ന ഫ്രാ൯സിസ് മാ൪പാപ്പ എഴുപത്തേഴാം ജന്മദിനത്തില്‍ അ൪പ്പിച്ച
ദിവ്യബലിയിലും പങ്കെടുക്കുവാ൯ ക്ഷണിക്കപ്പെട്ട അതിഥികളില്‍ വത്തിക്കാ൯ സമുച്ചയത്തിനു സമീപം തെരുവില്‍ കഴിയുന്ന നാലു
ഭവനരഹിതരും ഉണ്ടായിരുന്നു.
പാപ്പയുടെ ഭ്യത്യനായിരുന്ന മറ്റൊരു
അതിഥി ദിവ്യബലിക്കുശേഷം എല്ലാവരോടും മാ൪പാപ്പ സംസാരിക്കുകയും ഒന്നിച്ചിരുന്നു
പ്രഭാത ഭക്ഷണം കഴിക്കുകയും ചെയ്തു. ഭവനരഹിതരിലൊരാള് തന്റെ വള൪ത്തുനായയുമായാണ് എത്തിയത്. മാ൪പാപ്പയ്ക്ക് അയാളെ
പരിചയപ്പെടുത്തിയ സമയത്തും നായയെ ഒപ്പം നി൪ത്തിയതു കൗതുകമായി.
വത്തിക്കാനിലെ കുട്ടികള്‍ കഴിഞ്ഞ ദിവസം
മാ൪പാപ്പയ്ക്കു ജന്മദിന കേക്ക് സമ്മാനിച്ചിരുന്നു. മാ൪പാപ്പയെ സന്ദ൪ശിക്കാ൯
അദ്ദേഹത്തിന്‍റെ ജന്മനാടായ അ൪ജന്റീനയുടെ ഫുട്ബോള്‍ ടീം പ്രത്യേക
വിമാനത്തില്‍ റോമിലെത്തി ടീമിനു ലഭിച്ച ട്രോഫിയുടെ മാത്യക അവ൪
അദ്ദേഹത്തിനു[മാ൪പാപ്പയ്ക്ക്] സമ്മാനിക്കും.
|
No comments:
Post a Comment
Please let us know what you think.. Please be considerate about others, their privacy and dignity when you comment..
Thanks
Admin