ഫരീദാബാദ് രൂപതാ ആസ്ഥാനമന്ദിരം ഉദ്ഘാടനം ചെയ്തു | |
ന്യൂഡല്‍ഹി:
ഫരീദാബാദ് രൂപതയുടെ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്തു. കരോള്‍ ബാഗ് മെട്രോ
സ്റേഷനു സമീപത്തായാണു സീറോ മലബാര്‍ സഭ ഫരീദാബാദ് രൂപതയുടെ ബിഷപ് ഹൌസും
ഓഫീസുകളും കൂരിയയും പ്രവര്‍ത്തിക്കുന്നതിനായി ആസ്ഥാന മന്ദിരം തയാറായത്.
സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ്
ആലഞ്ചേരി, മലങ്കര കത്തോലിക്ക സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍
ബസേലിയോസ് ക്ളീമിസ് കാതോലിക്ക ബാവ, തിരുവനന്തപുരം അതിരൂപത ആര്‍ച്ച്ബിഷപ്
ഡോ. സൂസപാക്യം, ഫരീദാബാദ് രൂപത ആര്‍ച്ച് ബിഷപ് മാര്‍ കുര്യാക്കോസ്
ഭരണിക്കുളങ്ങര എന്നിവര്‍ രൂപത ആസ്ഥാന മന്ദിരത്തിന്റെ വെഞ്ചരിപ്പ്
ശിശ്രൂഷകള്‍ക്കു കാര്‍മികത്വം വഹിച്ചു. കേന്ദ്ര ഭക്ഷ്യമന്ത്രി പ്രഫ. കെ.വി. തോമസ്, ബിജ്നോര്‍ ബിഷപ് ഡോ. ജോണ്‍ വടക്കേല്‍, ബിഷപ് ജേക്കബ് മാര്‍ ബര്‍ണബാസ്, എംപിമാരായ ജോസ് കെ. മാണി, ആന്റോ ആന്റണി, ജോയി ഏബ്രഹാം, പി.ടി. തോമസ്, ചാള്‍സ് ഡയസ്, ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി കാര്യാലയത്തിലെ മോണ്‍സിഞ്ഞോര്‍മാരായ റൊമാനോ മബേന, മര്‍വീന, ഫരീദാബാദ് രൂപത വികാരി ജനറാള്‍ മോണ്‍ സെബാസ്റ്യന്‍ വടക്കുംപാടന്‍, ഡല്‍ഹി അതിരൂപത വികാരി ജനറാള്‍ ഫാ. സൂസൈ സെബാസ്റ്യന്‍, മലങ്കര സഭാ ബാഹ്യ കേരള മിഷന്‍ വികാരി ജനറാള്‍ ഫാ. ഡാനിയേല്‍ കുഴിത്തടത്തില്‍ തുടങ്ങിയവര്‍ പങ്കെടുത്തു. രൂപതാ ആസ്ഥാന കാര്യാലയ സ്ഥാപനത്തിനു വേണ്ടി പ്രവര്‍ത്തിച്ച വൈദികരെയും അല്‍മായ പ്രമുഖരെയും സന്യസ്തരെയും ഷാള്‍ നല്‍കി ആദരിച്ചു. വൈകുന്നേരം നടന്ന പ്രഫഷണലുകളുടെ യോഗത്തില്‍ സഭയ്ക്കു നല്‍കിയ മികച്ച സേവനത്തിനു സുപ്രീംകോടതി ജഡ്ജി ജസ്റീസ് കുര്യന്‍ ജോസഫ്, മനുഷ്യാവകാശ കമ്മീഷനംഗം ജസ്റീസ് സിറിയക് ജോസഫ്, ദീപിക അസോസ്യേറ്റ് എഡിറ്ററും ഡല്‍ഹി ബ്യൂറോ ചീഫുമായ ജോര്‍ജ് കള്ളിവയലില്‍ എന്നിവരെ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രത്യേകം ആദരിച്ചു. |
പരിശുദ്ധപിതാവു ഫ്രാൻസീസ് പാപ്പ സീറോ മലബാർസഭാ മേലദ്ധ്യക്ഷന്മാർക്കു തലവേദന ശ്രഷ്ടിക്കുന്നു !.
ReplyDelete______________________________________________________
പരിശുദ്ധപിതാവിന്റെ എളിമനിറഞ്ഞ ജീവിതശൈലിയും പാവങ്ങളോടുള്ള അദ്ദേഹത്തിന്റെ സമീപനവും
സീറോ മലബാർ സഭയിലെ തലപ്പത്തിരിക്കുന്നവരെ ധർമ്മസങ്കടത്തിലാക്കുന്നു.ഇന്നോളം ജീവിച്ചുപോന്ന സൗഭാഗ്യങ്ങൽ എല്ലാം വെള്ളത്തിലാകുമല്ലോ എന്ന ഭയവും കൂടി
ആയപ്പോൽ പാപ്പായെ ചുട്ടുതിന്നുവാനുള്ള ദ്യേഷ്യവും ഈ ഞരബുരോഗികൽക്കു ഇല്ലാതില്ല. എന്തെങ്കിലും ഒന്നു കാണിച്ചില്ലങ്കിൽ ശെരിയാകുകയില്ലല്ലോ എന്നതുകൊണ്ട്
മാത്രമാണു കഴിഞ്ഞദിവസം രുദ്രാക്ഷം തംബുരാൻ ഓട്ടോ റിക്ഷയിൽ കയറി ജന സ്രദ്ധ പിടിച്ചുപറ്റിയതു. ഇതൊക്കെ ആരെ കാണിക്കാൻ.മുപ്പതു വർഷം പഴക്കമുള്ള ഒരു
കാറിൽ പാപ്പ സഞ്ചരിച്ചെങ്കിൽ മൂന്നു ചക്രമുള്ള വണ്ടിയിലാണു ആലഞ്ചേരി തംബ്രാക്കൽ സഞ്ചരിച്ചു തന്റെ മികവു തെളിയിച്ചതു , എന്താ പോരെ.
വിലയേറിയ ആഡംബര കാറുകളും മണിമന്ദിരങ്ങളും തൊട്ടു എല്ലാവിത സൗകര്യങ്ങളും ഉണ്ടായിരുന്നിട്ടും അതൊക്കെ
വേണ്ടെന്നുവച്ചു ഒരു സാധാരണക്കാരൻ ജീവിക്കുന്ന രീതിയിൽ ജീവിച്ചു എളിമയുടെ മാർഗ്ഗം സ്വന്തം ജീവിതത്തിലൂടെ കാട്ടിതന്നു നമ്മളെ പടിപ്പിക്കുന്നു.അതു വച്ചു
നോക്കുംബോൽ ഈ ആലഞ്ചേരിയും,പവ്വത്തിലും, അങ്ങാടിയിലെ കള്ളവോട്ടു നേടി മെത്രാൻ ആയ ഗർഭം കലക്കി മെത്രാൻ ജക്കബു അങ്ങാടിയും എത്രയോ എളിമപ്പെടണം.
ഏശുവിന്റെ തൂങ്ങപ്പെട്ട കുരിശുരൂപം പള്ളിയുടെ അൽത്താരയിൽനിന്നും എടുത്തുമാറ്റി സാത്താൻ കുരിശ് സ്ഥാപിക്കുമോ.ഈ അമേരിക്കയിൽ ഏതെങ്കിലും ഒരു കത്തോലിക്കാ
പള്ളിയിൽ (ഇംഗ്ഗളീഷ് പള്ളിയിൽ) ഈ സാത്താൻ കുരിശു കാണാൻ സാദിക്കുമോ.എല്ലാ പള്ളികളിലും ഏശുവിന്റെ തൂങ്ങപ്പെട്ട രൂപം മാത്രമെ കാണാനുള്ളു.ഈ കള്ളന്മാരുടെ
കൈയിൽനിന്നും നമ്മുടെ സഭയെ രക്ഷിക്കാൻ സാദിക്കില്ലേ ? .പരിശുദ്ധ പിതാവിനെപോലെ ഒരു നല്ല വൈദികരെയും , മെത്രാന്മാരെയും , കർദ്ദിനാളിനെയും ഒക്കെ നമുക്കും
കിട്ടില്ലേ ?.അമേരിക്കയിലുള്ള നമ്മുടെ പള്ളികളെല്ലാം ക്ലാവർ സാത്താൻ ഭരണം നടത്തുന്നു. ഏശു ഇല്ലാത്ത പള്ളികളാണു ഭൂരിഭാഗവും. അവിടുത്തെ ഭരണകർത്താക്കളൊ
പെണ്ണ്പിടിയന്മാരും,നിഷേധികളും,മറ്റുള്ളവരുടെ ഭാര്യാ മാരെ അപകരിക്കലും ഒക്കെയാണു തൊഴിൽ.എല്ലാത്തിനും കൂട്ടു അമേരിക്കയിലെ സീറൊ മലബാർ സഭാദ്ധ്യക്ഷൻ
ജെക്കബു അങ്ങാടിയത്തും. ഇവനൊന്നും ഒരിക്കലും ഗുണം വരില്ല.അല്മായരുടെ പണം കൊള്ളയടിച്ചും അവരുടെ പെണ്ണുങ്ങളെ പറഞ്ഞുമയക്കി കാര്യം കാണുകയും
കുടുംബകലഹങ്ങൽ സ്രഷ്ടിക്കലും ഒക്കെയാണു ഇന്നു അമേരിക്കയിൽ നടന്നുവരുന്നതു. ഈ ക്ലാവർ കള്ള കുരിശിന്റെ വരവോടുകൂടി ഒരു കുടുംബം പോലെ കഴിഞ്ഞിരുന്നവർ
ഇന്നു പരസ്പരം കണ്ടാൽ മിണ്ടാതെയും ശത്രുക്കളെപ്പോലെ കഴിയുന്നു. ഏശു പറയുന്നു , നിനക്കു ആരൊടെങ്കിലും വിരോദമുണ്ടെങ്കിൽ അതു പറഞ്ഞുതീർത്തു രമ്യപ്പെട്ടതിനു
ശേഷം വേണം ദിവ്യബെലി അർപ്പിക്കാൻ എന്നു. എന്നാൽ വഴക്കും ബെഹളവും കാണണമെങ്കിൽ അമേരിക്കയിലെ സീറോ മലബാർ പള്ളികളിൽ പോകണം.അവിടെ
ദിവ്യബെലിയാണോ നര ബെലിയാണോ നടക്കുന്നതു , ഏവനും ആലോചിക്കാവുന്നതേയുള്ളു.ഇതിനൊക്കെ കാരണം എന്താണു, ഈ ക്ലാവർ കുരിശു. ഈ താമര കുരിശു.
ഈ ബി ജെ പി കുരിശു. ഇതു നമ്മുടെ പള്ളികളിൽ ഇരിക്കുന്നിടത്തോളം കാലം നമ്മുടെ കുടുംബങ്ങളിലും പള്ളികളിലും സമാധാനം ഉണ്ടാകില്ല. ഇതു തീർച്ച.