വൈദികന്‍ വര്‍ഷങ്ങളായി തടവിലാക്കിയ സഹോദരിയെ മോചിപ്പിച്ചു
Published on Mon, 12/02/2013 - 08:51 ( 1 min 7 sec ago)
ചെങ്ങന്നൂര്‍: വൈദികന്‍ വര്‍ഷങ്ങളായി
തടവിലാക്കിയിരുന്ന സഹോദരിയെ ജനപ്രതിനിധികളും മറ്റും ചേര്‍ന്ന്
മോചിപ്പിച്ചു. ചെറിയനാട് കൊല്ലകടവ് മുതലവന പറമ്പില്‍ കളീക്കല്‍ ഫാ.
ഗീവര്‍ഗീസാണ് മൂത്തസഹോദരി മറിയാമ്മയെ (അമ്മു -58) കഴിഞ്ഞ നാലുവര്‍ഷമായി
വീടിന് സമീപത്തെ ഷെഡില്‍ ആഹാരമോ പരിചരണമോ നല്‍കാതെ പാര്‍പ്പിച്ചത്.
മാവേലിക്കര കൊറ്റാര്‍കാവ് പള്ളിയിലെ എപ്പിസ്കോപ്പയായ വൈദികന്‍
മനോവിഭ്രാന്തി ഉണ്ടെന്ന് പറഞ്ഞാണ് മറിയാമ്മയെ ഇടുങ്ങിയ ഷെഡില്‍
പാര്‍പ്പിച്ചിരുന്നത്. ഇവരുടെ ഒരു സഹോദരി എറണാകുളത്തെ ഡോക്ടറും മറ്റൊരു
സഹോദരന്‍ വിദേശത്തുമാണ്. മാതാവ് മരിച്ചതിനുശേഷമാണ് മറിയാമ്മക്ക്
സഹോദരന്‍െറ പീഡനം അനുഭവിക്കേണ്ടിവന്നത്. അതുവരെയും പരിസരത്തെ വീടുകളും
മറ്റുമായി സഹകരിച്ച് കഴിഞ്ഞിരുന്ന മറിയാമ്മയെ ഏറെക്കാലമായി പുറത്ത്
കാണാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ അന്വേഷിച്ചതോടെയാണ് വിവരം പുറത്തായത്.
പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സനായ വാര്‍ഡ്
മെംബര്‍ ഉഷയെ അടുത്തകാലത്താണ് നാട്ടുകാര്‍ ഇക്കാര്യം അറിയിച്ചത്.
രാത്രികാലങ്ങളില്‍ വീട്ടില്‍നിന്ന് സ്ത്രീയുടെ കരച്ചില്‍ കേള്‍ക്കുന്നതും
പതിവായിരുന്നു. പാലിയേറ്റീവ് കെയര്‍ യൂനിറ്റിലെ നഴ്സ് ബിന്ദുവിനെ
അന്വേഷണത്തിന് വാര്‍ഡ് മെംബര്‍ ചുമതലപ്പെടുത്തി. എന്നാല്‍, വീട്ടിലത്തെിയ
നഴ്സിനെ വൈദികന്‍ തടഞ്ഞു. ഇതിനുശേഷം ആശാ വര്‍ക്കര്‍മാരും വീട്ടിലത്തെി
വിവരങ്ങള്‍ അന്വേഷിക്കാന്‍ ശ്രമിച്ചെങ്കിലും വീട്ടിലേക്ക് കയറാന്‍ ഇവരെയും
വൈദികന്‍ അനുവദിച്ചില്ല. ഇതിനുശേഷം അങ്കണവാടിയിലെ അധ്യാപിക ലതികയാണ്
സാഹസികമായി വീട്ടില്‍ കടന്ന് സാഹചര്യങ്ങള്‍ മനസ്സിലാക്കിയത്. ഞായറാഴ്ച
ഉച്ചയോടെ 50ഓളം വരുന്ന പ്രദേശവാസികളുമായി ജനപ്രതിനിധികള്‍ ഗേറ്റിന്
മുന്നിലത്തെി. എന്നാല്‍, ഗേറ്റ് തുറക്കാന്‍ വൈദികന്‍ തയാറായില്ല.
വാക്കുതര്‍ക്കത്തിനൊടുവില്‍ അകത്തുകയറ്റാമെന്ന് ധാരണയുണ്ടാക്കിയശേഷം
ഗേറ്റിന് കുറ്റിയിട്ട് വൈദികന്‍ അകത്തേക്ക് ഓടിപ്പോയി. ഷെഡില്‍നിന്ന്
വസ്ത്രങ്ങളില്ലാതെ പൂര്‍ണനഗ്നയായി കിടന്നിരുന്ന സ്ത്രീയെ കതക്
തല്ലിത്തുറന്ന് വലിച്ചിഴച്ച് വൈദികന്‍ വീടിനുള്ളിലേക്ക് കൊണ്ടുപോയി.
ഇവിടെവെച്ച് വസ്ത്രം ധരിപ്പിച്ചശേഷമാണ് ഗേറ്റ് തുറന്നുകൊടുത്തത്.
ഇതിനിടയില്‍തന്നെ നാട്ടുകാര്‍ മതില്‍ ചാടി ഉള്ളില്‍ കടന്നിരുന്നു.
വീടിനോട് ചേര്‍ന്നുള്ള കക്കൂസിന്‍െറ വാതുക്കലെ ഷെഡിലായിരുന്നു വൃദ്ധയെ
കിടത്തിയിരുന്നത്.
സംഘര്‍ഷാവസ്ഥ അറിഞ്ഞ് വെണ്‍മണി പൊലീസും സ്ഥലത്ത് എത്തിയിരുന്നു. പരിശോധനയില്‍ മുറിയില്‍നിന്ന് പഴകിയ ഭക്ഷണസാധനങ്ങള്‍ കണ്ടത്തെി. മുറിയില്‍ മലമൂത്രവിസര്‍ജനം നടത്തി കൂടിക്കിടക്കുന്ന അവസ്ഥയിലുമായിരുന്നു.
നാട്ടുകാര്‍ ചോദിച്ചപ്പോള്‍ ക്രൂരമായി മര്‍ദിച്ചിരുന്നതായും ഭക്ഷണം നല്‍കിയിരുന്നില്ളെന്നും മറിയാമ്മ പറഞ്ഞു. മാവേലിക്കര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരെ വൈദികന്‍െറ ഇടപെടലിനെ തുടര്‍ന്നാണെന്ന് സംശയിക്കുന്നു പെട്ടെന്നുതന്നെ ഡിസ്ചാര്‍ജ് ചെയ്തു. ഇതുസംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
സംഘര്‍ഷാവസ്ഥ അറിഞ്ഞ് വെണ്‍മണി പൊലീസും സ്ഥലത്ത് എത്തിയിരുന്നു. പരിശോധനയില്‍ മുറിയില്‍നിന്ന് പഴകിയ ഭക്ഷണസാധനങ്ങള്‍ കണ്ടത്തെി. മുറിയില്‍ മലമൂത്രവിസര്‍ജനം നടത്തി കൂടിക്കിടക്കുന്ന അവസ്ഥയിലുമായിരുന്നു.
നാട്ടുകാര്‍ ചോദിച്ചപ്പോള്‍ ക്രൂരമായി മര്‍ദിച്ചിരുന്നതായും ഭക്ഷണം നല്‍കിയിരുന്നില്ളെന്നും മറിയാമ്മ പറഞ്ഞു. മാവേലിക്കര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരെ വൈദികന്‍െറ ഇടപെടലിനെ തുടര്‍ന്നാണെന്ന് സംശയിക്കുന്നു പെട്ടെന്നുതന്നെ ഡിസ്ചാര്‍ജ് ചെയ്തു. ഇതുസംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
ഫാ.ജോജിയേ കാലിഫോ൪ണിയയിലേക്ക് നാടുകടത്താ൯ 17 വില്ല൯മാ൪ Air Transportationന് പണം കൊടുക്കാ൯ ഇല്ലാത്തതിനാല്‍, ഗാ൪ലാഡിലെ പാവങ്ങളുടെ കൈയില്‍ നിന്ന് പണം പിരിക്കാ൯ തുടങ്ങി. 17 വില്ല൯മാ൪ ഫാ.ജോജിയേ കാലിഫോ൪ണിയയിലേക്ക് എഴുന്നുളളിക്കുന്നതിന് സ്വന്തം പണം മുടക്കാ൯ ഇല്ലെങ്കില്‍ പിന്നെ എന്തിനാണ് ഫാ.ജോജിയുടെ കൂടെ കാലിഫോ൪ണിയയിലേക്ക് പോകുന്നത്. നാണമാകുകയില്ലെ കിറിനക്കി പട്ടികളേപോലെ നാട്ടുകാരുടെ പണം പിരിച്ച് നാടുനീളെ ഊരതെണ്ടാ൯.
ReplyDeleteഹൂസ്റണ്‍: ഹൂസ്റണ്‍ സെന്റ് ജോസഫ് ഇടവകയുടെ വികാരിയായും പേര്‍ലന്റ് സെന്റ് മേരീസ് മിഷന്‍ ഡയറക്ടറായും നിയമിതനായി ഹൂസ്റണിലെത്തിയ ഫാ. സഖറിയാസ് തോട്ടുവേലിക്ക് സെന്റ് ജോസഫ് ഇടവക സമൂഹം ഹൃദ്യമായ സ്വീകരണം നല്‍കി.
ReplyDeleteനവംബര്‍ 30 ശനിയാഴ്ച രാവിലെ ഒന്‍പതിന് സെന്റ് ജോസഫ് ദേവാലയ അങ്കണത്തില്‍ ഇടവകസമൂഹം ഒന്ന് ചേര്‍ന്ന് ഫാ. സഖറിയാസ് തോട്ടുവേലിയെ ഇടവകയിലേക്ക് ഹൃദ്യമായി സ്വീകരിച്ചു. ട്രസ്റി ജോയ് ചെഞ്ചേരി ബൊക്കെ നല്‍കി. തുടര്‍ന്ന് നടന്ന പൊതു സമ്മേളനത്തില്‍ ട്രസ്റി അഗസ്റിന്‍ വാണിയപ്പുരക്കല്‍ സ്വാഗതമാശംസിച്ചു.
പുതിയ ഇടവകയിലേക്ക് തന്നെ സേവനം ചെയ്യാന്‍ നിയോഗിച്ച രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്തിനു നന്ദി രേഖപെടുത്തിയതിനോപ്പം അമേരിക്കയിലെ വലിയ ഇടവകകളില്‍ ഒന്നായ സെന്റ് ജോസഫ് ഇടവകയെ സേവിക്കാന്‍ അവസരം ലഭിച്ചതില്‍ സന്തോഷമുണ്െടന്നും ഫാ. സഖറിയാസ് തന്റെ മറുപടി പ്രസംഗത്തില്‍ പറഞ്ഞു.
സഭയോടു ചേര്‍ന്ന് നിന്ന് ഇടവകയെ ശക്തിപെടുത്തുവാനും പ്രത്യേകിച്ച് ഇടവകയിലെ സിസിഡി കുട്ടികളെയും യുവജനങ്ങളെയും വിശ്വാസവളര്‍ച്ചയില്‍ നയിക്കുവാന്‍ പരമാവധി ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. തുടര്‍ന്ന് ദേവാലയത്തില്‍ ആദേഹം വി. കുര്‍ബാനയര്‍പ്പിച്ചു. ഡിസംബര്‍ ഒന്നിന് ഫാ. സഖറിയാസ് തോട്ടുവേലി ഔദ്യാദിഗമായി ഇടവക വികാരിയായി ചാര്‍ജെടുത്തു.
അടുത്ത അഞ്ച് വ൪ഷം കഴിയുബോള്‍ ഫാ. സഖറിയാസ് തോട്ടുവേലിക്ക് ഹൂസ്റണ്‍ ഇടവകയില്‍ നിന്ന് ഗാ൪ലാഡിലെ ഇടവകയില്‍ തിരിച്ചുവരുമോ?