കൊളോണ്‍ കത്തീഡ്രല്‍ ബലിവേദിയില്‍ യുവതിയുടെ നഗ്നപ്രകടനം
Story Dated: Friday, December 27, 2013 02:48
പേ൪ഷ൯ ക്രോസ്
ക്ലാവ൪ ക്രോസ്
പോത്ത് ക്രോസ്
കൊളോണ്‍
: ജര്‍മനിയിലെ പ്രസിദ്ധമായ കൊളോണ്‍ ഡോമിന്റെ (കത്തീഡ്രല്‍ ദേവാലയം)
ബലിവേദിയില്‍ ക്രിസ്മസ് ദിനത്തില്‍ നഗ്നയുവതിയുടെ ആഭാസപ്രകടനം
കത്തീഡ്രലില്‍ പ്രാര്‍ത്ഥനാശുശ്രൂഷകള്‍ക്കായി എത്തിയ ആയിരത്തിയഞ്ഞൂറോളം
വിശ്വാസികളെ വേദനിപ്പിച്ചു. ക്രിസ്മസ് ദിനത്തിലെ
തിരുക്കര്‍മ്മങ്ങള്‍ക്കിടയിലാണ് അര്‍ദ്ധനഗ്നയായി ഇരുപതുകാരി
പ്രധാനബലിവേദിയില്‍ പ്രത്യക്ഷപ്പെട്ടത്. കൊളോണ്‍ കര്‍ദ്ദിനാള്‍ യോവാഹിം
മൈസ്നര്‍ ആയിരുന്നു തിരുക്കര്‍മ്മങ്ങളുടെ മുഖ്യകാര്‍മ്മികന്‍ . ദിവ്യബലി
ആരംഭിച്ച് നിമഷങ്ങള്‍ക്കകമാണ് ശരീരത്തിന്റെ മേല്‍ഭാഗം നഗ്നയാക്കി
ഓടിവന്ന് ബലിവേദിയുടെ മുകളിയേക്ക് ചാടിക്കയറിയത്. ഓര്‍ഗന്‍ സംഗീതം മുഴങ്ങി,
കര്‍മ്മിനാള്‍ ബലിവേദിയിലെത്തി, വിദാസ്വികളെ അഭിസംബോധന ചെയ്യാന്‍
മൈക്രോഫോണ്‍ പീഠത്തിലെത്തിയതും യവതി ബലിവേദിയിലെത്തിയതും
ഒരുമിച്ചായിരുന്നു.
ഐ ആം ഗോഡ് എന്ന് കറുത്ത മഷികൊണ്ട് ശരീരത്തില്‍ ഇംഗ്ളീഷില്‍
എഴുതിയിരുന്നു. ഇരുകൈകളും വിരിച്ചു പിടിച്ച് കുരിശാകൃതിയില്‍ നിന്ന യുവതിയെ
ഉടന്‍തന്നെ ഡോമിന്റെ കാവല്‍ ശുശ്രൂഷകരും സഹായികളും ബലംപ്രയോഗിച്ച്
കീഴ്പ്പെടുത്തി പോലീസിന് കൈമാറി. ഫെമിനിസ്റ്റ് ഗ്രൂപ്പില്‍പ്പെട്ട
യുവതിയാണ് ഈ സാഹസത്തിന് മുതിര്‍ന്നതെന്ന് പോലീസ് പിന്നീട് വെളിപ്പെടുത്തി.
ഫിലോസഫി വിദ്യാര്‍ത്ഥിനിയായ ജോസഫിനാ വിറ്റ് എന്ന ഹാംബുര്‍ഗ് സദേശിനിയാണ്
പ്രതിയെന്ന് പോലീസ് വെളിപ്പെടുത്തി. സഭാനടപടികളിലുള്ള പ്രതിഷേധം
ആളിക്കത്തിയപ്പോഴാണ് യുവതി ഇപ്രകാരത്തില്‍ പ്രതികരിച്ചതെന്നാണ് പിന്നീട്
പോലീസിനോട് വെളിപ്പെടുത്തിയത്.
ഡോമില്‍ പ്രവേശിയ്ക്കുന്ന ആരെയും സൂക്ക്ഷ്മ നിരീക്ഷണങ്ങള്‍ക്കു
വിധേയമാക്കിയാണ് അശത്തു പ്രവേശിപ്പിയ്ക്കുന്നത്. പ്രത്യേകിച്ച് ഡോമില്‍
തിരുക്കര്‍മ്മങ്ങള്‍ നടക്കുമ്പോള്‍ പരിശോധന കര്‍ശനവുമാണ്. ദിവ്യബലി
തുടങ്ങുന്നതിനു മുമ്പുതന്നെ പ്രതിയായ യുവതി ലെതര്‍ മാന്റല്‍(ലെതറിന്റെ വലിയ
ഓവര്‍കോട്ട്) അണിഞ്ഞ് പള്ളിയില്‍ പ്രവേശിച്ചതായി വാതില്ക്കല്
നില്ക്കുന്ന പരിശോധകര് പോലീസിന് മൊഴി നല്കി. ഇവര്‍ ബലിവേദിയുടെ ഏറ്റവും
അടുത്തുള്ള മുന്‍നിരയില്‍ സ്ഥാനം പിടിച്ചിരുന്നതായി ഡോമിന്റെ അകത്തുള്ള
വാച്ചര്‍മാര്‍ പറഞ്ഞു.
എന്തായാലും സംഭവം വളരെ അപലപനീയവും ദയാദാക്ഷിണ്യം
അര്‍ഹിയ്ക്കാത്തതുമാണന്ന് ജര്‍മന്‍ സഭാ അധികാരികളും ഡോം മേല്‍നോട്ടക്കാരും
പറഞ്ഞു. ഡിസംബര്‍ 25 ന് എണ്‍പതാം പിറന്നാള്‍ നിറവിലെത്തിയ ജോവാഹിം
മൈസ്നര്‍, കര്‍ദ്ദിനാള്‍ സ്ഥാനത്തു നിന്നും 2014 ഫെബ്രുവരിയില്‍
വിരമിയ്ക്കാനിരിക്കെ നടന്ന ഈ സംഭവം കര്‍ദ്ദിനാളിനെ ഏറെ വേദനിപ്പിച്ചതായി
അദ്ദേഹം പറഞ്ഞു. എഴുനൂറ്റി അന്‍പത്തിമൂന്ന് കൊല്ലം പഴക്കമുള്ള കൊളോണ്‍ ഡോം
ലോക പൈതൃക പട്ടികയില്‍ സ്ഥാനം പിടിച്ച കത്തീഡ്രലാണ്. റോമാക്കാരാണ് ഇത്
പണികഴിപ്പിച്ചത്.
mangalam.com
വാര്‍ത്ത അയച്ചത് : ജോസ് കുമ്പിളുവേലില്‍
..............................................................
ചിക്കാഗോ സീറോമലബാ൪ പളളികളില്‍ ക്രിസ്തുവി൯റെ ബലിവേദിയില്‍ ക്ലാവ൪ നഗ്നപ്രകടനം.