Tuesday, 31 December 2013

ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് മലയാളത്തില്‍ വെബ്‌സൈറ്റ് marpapa.com

ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക്      
മലയാളത്തില്‍ വെബ്‌സൈറ്റ് 
 marpapa.com



തിരുവനന്തപുരം: ഫ്രാന്‍സിസ് മാര്‍പാഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് മലയാളത്തില്‍ വെബ്‌സൈറ്റ് പ്പയ്ക്ക് മലയാള ഭാഷയില്‍ വെബ്‌സൈറ്റ് ഒരുങ്ങി. www.marpapa.com ലോകത്ത് ആദ്യമായിട്ടാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പേരില്‍ ഒരു വെബ്‌സൈറ്റ് തുടങ്ങുന്നത്. അത് മലയാളത്തിന് സ്വന്തം.

മാര്‍പാപ്പയുടെ പ്രഭാഷണങ്ങളും പരിപാടികളും അതതു ദിവസംതന്നെ മലയാളത്തില്‍ ഈ വെബ്‌സൈറ്റില്‍ ലഭിക്കും. ഞായറാഴ്ച രാവിലെ 8.30 ന് തിരുവനന്തപുരം മാര്‍ ഇവാനിയോസ് വിദ്യാനഗറിലെ സര്‍വോദയ ഓഡിറ്റോറിയത്തില്‍ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ ഉദ്ഘാടനം ചെയ്യും.

കേന്ദ്രമന്ത്രി ശശി തരൂര്‍ മുഖ്യാതിഥിയായിരിക്കും. വെബ്‌സൈറ്റില്‍ മാര്‍പാപ്പയുടെ ജീവചരിത്രം, ചാക്രിക ലേഖനങ്ങള്‍, അപ്പോസ്‌തോലിക പ്രബോധനങ്ങള്‍, മറ്റു ഭാഷയില്‍ നല്‍കുന്ന അഭിമുഖങ്ങള്‍, പ്രസംഗങ്ങള്‍, ഹൃദയസ്പര്‍ശിയായ പ്രവര്‍ത്തനങ്ങള്‍ എന്നിവ ലഭ്യമാകും. ലോക ശ്രദ്ധയാകര്‍ഷിച്ച വീഡിയോ ദൃശ്യങ്ങള്‍ ഈ വെബ്‌സൈറ്റില്‍ കാണാനാകും.


 mathrubhumi.com/     
  Dec 29, 2013

അഭയാ കേസ്: തുടരന്വേഷണം നടത്തണമെന്നു ഹൈക്കോടതി



അഭയാ കേസ്: തുടരന്വേഷണം നടത്തണമെന്നു ഹൈക്കോടതി
 
       കൊച്ചി:                    അഭയാകേസിലെ തെളിവുകള്‍ നശിപ്പിക്കപ്പെട്ടതിനെക്കുറിച്ചു തുടരന്വേഷണം നടത്തണമെന്നു ഹൈക്കോടതി. ക്രൈംബ്രാഞ്ച് എസ്പിയും അന്വേഷണ ഉദ്യോഗസ്ഥനുമായിരുന്ന കെ.ടി. മൈക്കിള്‍ നല്‍കിയ ഹര്‍ജിയിലാണു ജസ്റീസ് കെ. ഹരിലാലിന്റെ ഉത്തരവ്.

         സിബിഐ സമര്‍പ്പിച്ച കുറ്റപത്രവും അനുബന്ധരേഖകളും കേസില്‍ അന്വേഷണം നടത്തുന്നതിനായി തിരിച്ചുനല്‍കണമെന്നും അന്വേഷണം മൂന്നു മാസത്തിനകം പൂര്‍ത്തിയാക്കണമെന്നും ഉത്തരവില്‍ പറയുന്നു. തിരുവനന്തപുരത്തെ പ്രത്യേക കോടതിയിലെ നടപടികള്‍ ഈ കാലയളവില്‍ നിര്‍ത്തിവയ്ക്കണം.

           കേസില്‍ 1992ലും 2009ലും അന്വേഷണസംഘം അന്തിമ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇനിയും തുടരന്വേഷണത്തിന് ഉത്തരവിട്ടാല്‍ വിചാരണയ്ക്ക് ഇതു കാലതാമസം വരുത്തുമോയെന്നതാണു പ്രധാനപ്രശ്നം. എന്നാല്‍, കുറ്റം ചെയ്തവര്‍ നിയമത്തിനു മുന്നില്‍ വരണമെന്നതും പ്രധാനമാണ്. കേസിലെ തെളിവുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നശിപ്പിച്ചതിനു ശേഷം തനിക്കെതിരേ ആരോപണം ഉന്നയിക്കുകയാണെന്നാണു ഹര്‍ജിക്കാരന്‍ പറയുന്നത്.

                ഇന്‍ക്വസ്റ് സമയത്ത് സിസ്റര്‍ അഭയ ധരിച്ചിരുന്ന വസ്ത്രങ്ങളും ശിരോവസ്ത്രവും ചെരിപ്പും പ്ളാസ്റിക് ബോട്ടിലും കണ്ടെത്തി തെളിവുകളുടെ ഭാഗമാക്കിയിരുന്നു. ഇവ നശിപ്പിച്ചുവെന്നാണു പറയുന്നത്. മനഃപൂര്‍വമാണു വീഴ്ചകള്‍ വരുത്തുന്നതെങ്കില്‍ നിയമത്തിനു മുന്നില്‍ കൊണ്ടുവരേണ്ടതുണ്ട്. സിബിഐ അന്വേഷണം നടത്തി സമര്‍പ്പിച്ച കുറ്റപത്രത്തെ ബാധിക്കാത്ത തരത്തിലായിരിക്കണം അന്വേഷണം. അന്തിമ കുറ്റപത്രത്തെ ബാധിക്കാത്ത തരത്തില്‍ അന്വേഷണം നടത്തണമെന്നും വിലപ്പെട്ട തെളിവുകള്‍ നശിപ്പിക്കപ്പെട്ടതിനെപ്പറ്റി അന്വേഷണം നടത്താമെന്നുമാണു ഹര്‍ജിക്കാരന്‍ പറയുന്നത്. ക്രിമിനല്‍ നടപടിക്രമത്തിന്റെ അടിസ്ഥാനത്തില്‍ ശരിയായ വിചാരണ ഉറപ്പാക്കാന്‍ കോടതിക്കു ബാധ്യതയുണ്ട്. അഭയ കേസിലെ തെളിവുകള്‍ നശിപ്പിക്കപ്പെട്ടത് ആരെയെങ്കിലും രക്ഷിക്കാനാണോ, ഗൂഢോദ്ദേശ്യം ഉണ്ടോ, അന്വേഷണ ഉദ്യോഗസ്ഥരുടെയോ ഓഫീസിലെ ജീവനക്കാരുടെയോ ഭാഗത്തുനിന്നു ബോധപൂര്‍വമായ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടോ എന്നീ കാര്യങ്ങള്‍ കണ്ടെത്തണം.

     ആദ്യം അന്വേഷണം നടത്തിയതു ലോക്കല്‍ പോലീസായിരുന്നു. പിന്നീടു ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തു. തുടര്‍ന്നു സംഭവം ആത്മഹത്യയാണെന്നു കണ്ടെത്തി കുറ്റപത്രം നല്‍കി. എന്നാല്‍, സര്‍ക്കാര്‍ കേസ് സിബിഐക്കു വിട്ടു. സിബിഐ ഡിവൈഎസ്പി വര്‍ഗീസ് പി. തോമസാണ് അന്വേഷണം നടത്തിയത്. കേസിലെ നടപടികള്‍ അവസാനിപ്പിക്കാന്‍ അനുമതി തേടി 1996ല്‍ എറണാകുളം ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയില്‍ നല്‍കിയ അപേക്ഷ തള്ളി.

       തുടര്‍ന്ന് എറണാകുളം സിജെഎമ്മിന്റെ ഉത്തരവു പ്രകാരമാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ ദൃക്സാക്ഷികളില്ലെന്നും സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചതെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു. ഈ സാഹചര്യത്തില്‍ സിബിഐ തന്നെ തെളിവുകള്‍ നശിപ്പിച്ചുവെന്ന ആരോപണം അന്വേഷിക്കേണ്ടതുണ്ട്.

            ഈ പശ്ചാത്തലത്തിലാണു ഹൈക്കോടതിയുടെ ഇപ്പോഴത്തെ ഉത്തരവ്. കേസ് സിബിഐക്കു കൈമാറിയ ശേഷം തെളിവുകളും അനുബന്ധ രേഖകളും കൈമാറിയിരുന്നു. ഈ അവസരത്തി ല്‍ തനിക്കെതിരേ ആരോപണം ഉന്നയിക്കുന്നതിന്റെ യാഥാര്‍ഥ്യം കണ്ടെ ത്തണമെന്നാണു ഹര്‍ജിക്കാരന്റെ ആവശ്യം.
deepikaglobal.com

Saturday, 28 December 2013

കത്തോലിക്ക വൈദികരുടെ അനീതിക്കെതിരെ അന്തര്‍ദേശീയ ടെലിയോഗം


Chintha-Matham

കത്തോലിക്ക വൈദികരുടെ അനീതിക്കെതിരെ അന്തര്‍ദേശീയ ടെലിയോഗം 
    |  0Comment
Joseph Padannamakkel


സ്വതന്ത്ര കത്തോലിക്കരുടെ ചര്‍ച്ചാവേദിയായ ഒരു ടെലിയോഗം വിജയകരമായി നടത്തുകയുണ്ടായി. പ്രസിദ്ധ സാമൂഹിക പ്രവര്‍ത്തകനും വിവിധ മത സാംസ്‌ക്കാരിക സംഘടനകളുടെ സംഘാടകനും സഹകാരിയുമായ ശ്രീ തോമസ് തോമസ് ന്യൂജേഴ്‌സിയുടെ നേതൃത്വത്തിലായിരുന്നു യോഗം ആരംഭിച്ചത്. അമേരിക്കന്‍ മലയാളി സമൂഹങ്ങളില്‍ അറിയപ്പെടുന്ന പ്രസിദ്ധ എഴുത്തുകാരനും വാഗ്മിയും സംഘാടകനുമായ ശ്രീ ഏ.സി. ജോര്‍ജ് യോഗത്തിന്റെ മോഡറേറ്ററായി ചുമതലകള്‍ വഹിച്ചു.

പാലായിലെ നവീകരണ പ്രസ്ഥാനങ്ങളുടെ അറിയപ്പെടുന്ന സമുന്നത നേതാവും സത്യജ്വാല എഡിറ്ററുമായ ശ്രീ ജോര്‍ജ് മൂലേച്ചാലിന്റെ പങ്കാളിത്വം സദസിന് ഉന്മേഷവും ആവേശവും നല്കുകയുണ്ടായി. സഭാ നവീകരണത്തെക്കുറിച്ചും കഴിഞ്ഞകാല സംഘടനാ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചും ഹൃസ്വമായ ഒരു വിവരണം അദ്ദേഹം ടെലിസദസിന് നല്കി. പാലായില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള കെ.സി.ആര്‍.എം. സംഘടനയുടെ ചരിത്രങ്ങളെ വിലയിരുത്തുകയും ചെയ്തു. നവീകരീണ ഉത്തേജനവുമായി പാലായിലെ ഏതാനും ചിന്തകരായവര്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി പ്രസിദ്ധീകരിക്കുന്ന സത്യജ്വാലയുടെ നടത്തിപ്പും തന്മൂലം അതിലെ ബുദ്ധിമുട്ടുകളും ശ്രീ ജോര്‍ജ് സദസ്യരെ ഓര്‍മ്മപ്പെടുത്തുകയുണ്ടായി.

യോഗത്തില്‍ പങ്കെടുത്തവര്‍ എല്ലാവരും തന്നെ വ്യത്യസ്ഥ മേഖലകളില്‍ തനതായ വ്യക്തിമുദ്രകള്‍ പതിപ്പിച്ചവരായിരുന്നു. പുരോഹിത സ്വേച്ഛാധിപത്യത്തിനെതിരെയുള്ള രോഷമായിരുന്നു പൊതുവേ സദസില്‍ പ്രകടമായത്. ബൌദ്ധിക തലങ്ങളില്‍ അല്മായരെ എങ്ങനെ പുരോഗമന ചിന്താഗതിയിലേക്ക് നയിക്കാമെന്നും ചര്‍ച്ചകളില്‍ പ്രതിധ്വനിച്ചിരുന്നു. ഈ ടെലികൊണ്‌ഫെറന്‍സ് സ്വതന്ത്രമായി ചിന്തിക്കുന്ന അല്മായരുടെതായ നവമുന്നേറ്റത്തിന്റെ ഒരു നാഴികക്കല്ലായിരുന്നു. സര്‍വ്വശ്രീ തോമസ് തോമസ് ന്യൂജേഴ്‌സി, എ.സി. ജോര്‍ജ് ടെക്‌സാസ്, ജോര്‍ജ് മൂലേച്ചാലില്‍, പാലാ എന്നിവരെക്കൂടാതെ ശ്രീമാന്മാരായ ജോസ് കല്ലിടിക്കില്‍ ഇല്ലിനോയ്, ഷാജി ജോസഫ് ന്യൂജേഴ്‌സി, തോമസ് കൂവള്ളൂര്‍ ന്യൂയോര്‍ക്ക്, ചാക്കോ കളരിക്കല്‍ മിച്ചിഗണ്‍, ജേക്കബ് കല്ലുപുരയ്ക്കല്‍ മസ്സാച്ചുസറ്റ്‌സ്, ജോണ്‍ തോമസ് ന്യൂജേഴ്‌സി, ജോസഫ് പടന്നമാക്കല്‍ ന്യൂയോര്‍ക്ക് എന്നിവരും അതീവ താല്പര്യത്തോടെ ചര്‍ച്ചകളില്‍ പങ്കെടുത്തിരുന്നു. സാമൂഹിക മതസാംസ്‌ക്കാരിക തലങ്ങളിലും സംഘടനാ തലങ്ങളിലും ഗ്രന്ഥ കൃതികളിലും മികവുകള്‍ പ്രകടിപ്പിച്ച ഓരോ വ്യക്തികളെയും പേരെടുത്തു വിളിച്ച് മോഡറേറ്റര്‍ ശ്രീ എ.സി. ജോര്‍ജ് സദസിനെ പരിചയപ്പെടുത്തുകയുണ്ടായി.

പ്രാര്‍ത്ഥനയോടെ ആരംഭിച്ച് ഫ്രാന്‍സീസ് മാര്‍പാപ്പയ്ക്ക് സര്‍വ്വവിധ പിന്തുണകളും നല്‍കിക്കൊണ്ടായിരുന്നു യോഗത്തിന് തുടക്കമിട്ടത്. സഭയുടെ നവചൈതന്യമുയര്‍ത്തി പരിവര്‍ത്തനങ്ങളുടെ പുത്തന്‍ യുഗത്തിലേക്ക് പ്രവേശിക്കാന്‍ വെമ്പല്‍ കൊള്ളുന്ന മാര്‍പാപ്പായുടെ വാക്കുകള്‍ക്ക് യാതൊരു വിലയും കല്പ്പിക്കാത്ത സീറോ മലബാര്‍ പുരോഹിതരെയും അഭിഷിക്തരെയും എങ്ങനെ നേരിടണമെന്നായിരുന്നു ചര്‍ച്ചകളിലുടനീളം മുഴങ്ങി കേട്ടത്. അടുത്ത കാലത്ത് സംഭവിച്ച മനസാക്ഷിക്ക് നിരക്കാത്ത ഒരു പുരോഹിതന്റെ ഹൃദയ കാഠിന്യവും ശ്രീ കൂവള്ളൂര്‍ യോഗത്തില്‍ അവതരിപ്പിക്കുകയുണ്ടായി.

നാട്ടില്‍നിന്നും കുട്ടികളെ നോക്കാന്‍ ന്യൂയോര്‍ക്കിലെ യോങ്കേഴ്‌സില്‍ വന്ന ഒരു സ്ത്രീ മരിച്ചസമയം മൃതദേഹം സ്വന്തം ദേശത്തേക്ക് കൊണ്ടുപോകുന്നതിന് മുമ്പായി ഒപ്പീസ് അര്‍പ്പിക്കാന്‍ സ്ഥലത്തെ സീറോ മലബാര്‍ വികാരിയോട് ബന്ധുക്കള്‍ അഭ്യര്‍ത്ഥിച്ചു. വികാരിയ്ക്ക് സുഖമില്ലാത്തതുകൊണ്ട് ഒപ്പീസിനായി സഹപാസ്റ്റരായ കപ്പൂച്ചിയന്‍ അച്ചനോട് ചോദിച്ചപ്പോള്‍ ഇടവകാംഗമല്ലാത്ത മരിച്ച സ്ത്രീക്കുവേണ്ടി ഒപ്പീസ് നല്‍കാന്‍ കാനോന്‍നിയമം അനുവദിക്കുന്നില്ലായെന്ന് മറുപടി കൊടുത്തു. മനസാക്ഷിക്ക് നിരക്കാത്ത ക്രൂരരായ ഇത്തരം പുരോഹിതരുടെ സേവനത്തിന്റെ ആവശ്യമുണ്ടോയെന്നും അല്മായരുടെ മുമ്പിലുള്ള ഒരു ചോദ്യചിന്ഹമായി മാറി. കാല്‍വരിയില്‍ ക്രൂശിതനായ കൃസ്തു ഉന്നതങ്ങളില്‍ കണ്ണുകള്‍ ഉയര്‍ത്തി ഇവരോട് ക്ഷമിക്കണമേയെന്ന് സ്വര്‍ഗസ്തനായ പിതാവിനോട് വിലപിച്ചത് കാനോന്‍ നിയമങ്ങള്‍ അനുസരിച്ചല്ലായിരുന്നു. 'കത്തോലിക്കാ' എന്ന വാക്കിന്റെ അര്‍ത്ഥം സാര്‍വത്രികമെന്ന് മനസിലാക്കാതെ പോയത് പുരോഹിതന്റെ അജ്ഞതയെന്ന് കരുതണം. അന്ത്യശ്വാസം വലിക്കുമ്പോഴും മരണത്തിലുമല്ല പഴഞ്ചന്‍ ദൈവശാസ്ത്രം ഉയര്‍ത്തി പണം വിഴുങ്ങാനുള്ള അടവുകള്‍ പ്രയോഗിക്കേണ്ടതെന്നും പുരോഹിതന്‍ മനസിലാക്കേണ്ടതായിരുന്നു.

ഇന്ന് സഭാനേതൃത്വം അലങ്കരിക്കുന്ന പുരോഹിതര്‍ വാരുണ്യഗണങ്ങളായും അല്മായര്‍ രണ്ടാം ക്ലാസ്സ് പൌരരായും സഭയുടെ ചട്ടങ്ങളനുസരിച്ച് വിശ്വസിക്കുന്നു. അല്മായരെ തന്നെ വിലയിരുത്തുന്നതും പണത്തിന്റെയും സ്വാധീനത്തിന്റെയും ബലത്തിലായിരിക്കും. അമേരിക്കന്‍ സീറോമലബാര്‍ പള്ളികളില്‍ ആര്യകുലത്തിലെ വര്‍ണ്ണവിവേചനം പോലെ സംഭാവന കൊടുക്കുന്നവരുടെ അളവനുസരിച്ച് എ ബി സി ഡി യെന്ന് വിശ്വാസികളെ തരം തിരിച്ചിട്ടുണ്ട്. പരിഷ്‌കൃത രാജ്യമായ അമേരിക്കയിലെ മലയാളീ പള്ളികളില്‍ സമ്പത്തനുസരിച്ച് ഇത്തരം വകതിരിവുണ്ടെന്നറിയുമ്പോള്‍ അതിശയോക്തിയെന്ന് തോന്നാം. ഷിക്കാഗോ രൂപതയുടെ കത്തീഡ്രലിന്റെ മുമ്പിലെ ഫലകത്തില്‍ ഏറ്റവും കൂടുതല്‍ സംഭാവന കൊടുത്തവരുടെ പേരുകള്‍ എഴുതി വെച്ചിട്ടുണ്ട്. വലതുകൈ കൊടുക്കുന്നത് ഇടതുകൈ അറിയരുതെന്ന തത്ത്വം പുരോഹിത വചനങ്ങളില്‍നിന്ന് നീക്കം ചെയ്തുകഴിഞ്ഞു.
ശ്രീ ചാക്കോ കളരിക്കല്‍ ഡയറിയില്‍ കുറിച്ച ചര്‍ച്ചകളെ സംബന്ധിച്ച കുറിപ്പ് ഈ ലേഖനത്തിലുടനീളം ഉള്‍പ്പെടുത്തിയിട്ടുണ്ട്. യോഗത്തില്‍ മുഴങ്ങികേട്ട ആശയ സംഹിതകളുടെ ചുരുക്കമാണ് താഴെ ഏതാനും ഖണ്ഡികയില്‍ അക്കമിട്ട് വിവരിച്ചിരിക്കുന്നത്.

1. അല്മായന്റെ പ്രശ്‌നങ്ങള്‍ ചെവികൊള്ളുകയെന്ന ഒരു കീഴ്വഴക്കം പുരോഹിതര്‍ക്ക് ഒരിക്കലും ഉണ്ടായിരുന്നില്ല. പ്രശ്‌ന സങ്കീര്‍ണ്ണമായ ലോകത്തില്‍ അല്‌മേനിയുടെ പ്രശ്‌നങ്ങളുമായി ഇടപഴുകുവാന്‍ പുരോഹിത ലോകത്തിനും അഭിഷിക്തര്‍ക്കും ഒരിക്കലും സമയം ലഭിക്കില്ല. അല്ലെങ്കില്‍ അല്‌മേനിയുടെ അഭിപ്രായങ്ങളെ യാതൊരു പ്രതികരണങ്ങളുമില്ലാതെ പുച്ഛിച്ചു തള്ളും.

2. ആരെങ്കിലും സഭയ്‌ക്കെതിരെ സംസാരിച്ചാല്‍, നവീകരണ ചിന്താഗതികള്‍ അവതരിപ്പിച്ചാല്‍ പിന്നീടവരെ സഭയുടെ ശത്രുക്കളായി പ്രഖ്യാപിക്കും. നാലു ദിക്കുകളില്‍നിന്നും അവരെ നശിപ്പിക്കാന്‍ ശ്രമിക്കും. സഭയ്‌ക്കെതിരെ പ്രതികരിച്ച ബുദ്ധിജീവികളെയും പാഷണ്ഡികളെയും കൊന്നൊഴുക്കിയ രക്തപ്പുഴകളുടെ കഥകള്‍ ചരിത്രത്തില്‍ ഒളിഞ്ഞിരിപ്പുണ്ട്.

3. അല്‍മായ സംഘടനകള്‍ എന്ന പേരുമായി പുരോഹിത നേതൃത്വത്തില്‍ സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും അതിലെ പ്രവര്‍ത്തകരും തീരുമാനങ്ങള്‍ എടുക്കുന്നവരും എന്നും പുരോഹിതരും അഭിഷിക്തരുമായിരിക്കും. പുരോഹിത കല്‍പ്പനകള്‍ എന്തായാലും അല്‌മേനി അനുസരിച്ചുകൊള്ളണം. അത്തരം സംഘടനകളില്‍നിന്നും വിഭിന്നമായി അല്‌മേനികളെ മാത്രം ഉള്‍പ്പെടുത്തി പാലായില്‍ ഒരു സംഘടന രൂപികരിച്ചതും ചര്‍ച്ചയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. അല്‌മേനിക്ക് സംസാരിക്കാന്‍ അവകാശമില്ലാത്ത ഒരു സംഘടനയുടെ തീരുമാനങ്ങളെ തിരസ്‌ക്കരിക്കുകയാണ് യുക്തമായുള്ളതെന്നും അഭിപ്രായങ്ങളുണ്ട്.

4. കുഞ്ഞായിരിക്കുമ്പോള്‍ മുതല്‍ ചെറുകുഞ്ഞുങ്ങളെ അബദ്ധങ്ങള്‍ പഠിപ്പിച്ച് പുരോഹിതര്‍ മസ്തിഷ്‌ക്ക പ്രഷാളനം ചെയ്തിരിക്കുകയാണ്. വരുന്ന തലമുറകളെ പുരോഹിതരുടെ മന്ത്രോപാസനങ്ങളില്‍നിന്നും മോചിതരാക്കേണ്ടതുമുണ്ട്. സഭ അല്‌മെനികളുടെതെന്ന ബോധവല്ക്കരണം കുഞ്ഞുങ്ങളില്‍ വളര്‍ത്തിയെടുക്കണം. നന്മതിന്മകളെ വേര്‍തിരിച്ച് യേശുവിന്റെ വചനങ്ങള്‍ ഉള്‍ക്കൊണ്ട് പുരോഹിത സ്വേച്ഛാധിപത്യത്തില്‍നിന്നും വിമുക്തിനേടി യുക്തിയില്‍ അധിഷ്ടിതമായ ഒരു സഭയാണ് ഭാവി തലമുറകള്‍ക്ക് ആവശ്യമായുള്ളത്.

5. സേവനമെന്നു പറഞ്ഞ് യൂറോപ്പിലും അമേരിക്കയിലും എത്തുന്ന പുരോഹിതരില്‍ ഭൂരിഭാഗവും വിചിത്രങ്ങളായ ജീവിതമാണ് അനുഷ്ടിക്കുന്നത്. യാതൊരു തരത്തിലും ഉള്‍ക്കൊള്ളാന്‍ സാധിക്കാത്ത ഒരു സമൂഹമായി അവര്‍ മാറിക്കഴിഞ്ഞു. അമേരിക്കയില്‍ വരുന്ന മലയാളി പുരോഹിതരില്‍ അനേകരെ നാടിന് ശാപമായതുകൊണ്ട് കയറ്റി അയക്കുന്നതാണെന്നും തോന്നിപ്പോവും. സംസ്‌ക്കാരശൂന്യരും മാന്യതയുടെ പരിധി വിട്ട് പെരുമാറുന്നവരുമുണ്ട്. ആദ്യമായി വേണ്ടത് വിമാനം കയറി വരുന്ന ഇവരെ പ്രായമായ അല്‌മെനികളെ ബഹുമാനിക്കാന്‍ പഠിപ്പിക്കുകയെന്നതാണ്. എടാ, പോടാ, താന്‍ എന്നൊക്കെ പ്രായത്തില്‍ കൂടിയവരെയും വിളിക്കാന്‍ മടിക്കില്ല. ഇതിന് കാരണം സെമിനാരിയിലെ പരുക്കന്‍ ജീവിതത്തില്‍നിന്നും ഉള്‍ക്കൊണ്ട അപക്വമായ പെരുമാറ്റമായിരിക്കാം. സംസ്‌ക്കാരമുള്ളവരുമായി അത്തരക്കാര്‍ക്ക് ഒത്തുപോകാനും പ്രയാസമായിരിക്കും. അഹംബോധം തനിക്കുമാത്രമെന്ന് പുരോഹിതരും അഭിഷിക്തരും വിശ്വസിക്കുന്നു.

6. കുടുംബഭദ്രത തകര്‍ക്കുകയെന്നതും മലയാളീ പാസ്റ്റര്‍മാരുടെ ഹോബിയാണ്. ഭര്‍ത്താവിനെതിരെ ഭാര്യയേയും മക്കളെയും തമ്മിലടിപ്പിക്കലും അമേരിക്കന്‍ ഐക്യനാടുകളില്‍ പതിവായി തീര്‍ന്നിരിക്കുന്നു. ഷിക്കാഗോരൂപത വരുന്നതിനുമുമ്പ് മലയാളീ കുടുംബങ്ങള്‍ സമാധാനത്തോടെ കഴിഞ്ഞിരുന്നു. ഇന്ന് പലരും ബദ്ധവൈരികളായി പരസ്പരം മിണ്ടാതെ മല്ലടിച്ച് കുടുംബങ്ങള്‍ തമ്മില്‍ ഇവര്‍മൂലം അകന്നുപോയിരിക്കുന്നു. ആരുടെയെങ്കിലും ഭാഗംകൂടി എരിതീയില്‍ എണ്ണയൊഴിച്ച് എഷണികള്‍ പറയാന്‍ ചിലര്‍ നിപുണരുമാണ്.

7. വക്രബുദ്ധി നിറഞ്ഞ പുരോഹിതര്‍ക്ക് അല്‌മേനികളെയും അവരുടെ സ്ത്രീജനങ്ങളെയും സ്വാധീനിച്ച് സാമ്പത്തിക ചൂഷണം നടത്തുവാന്‍ പ്രത്യേകമായ വിരുതുണ്ട്. പലരും സ്വന്തം പേരില്‍ കൊട്ടാരംപോലുള്ള വീടുകള്‍ ഭാരതത്തിലും കേരളത്തിന്റെ വിവിധ ഭാഗങ്ങളിലും പണി കഴിപ്പിച്ചുകഴിഞ്ഞു. കിട്ടുന്ന കുര്‍ബാനപ്പണം ഡോളറായി പോക്കറ്റിലിട്ട് നാട്ടിലെ പുരോഹിതരെക്കൊണ്ട് ചെറിയ തുകകള്‍ രൂപയായി കൊടുത്ത് കുര്‍ബാന അവിടെ ചൊല്ലിക്കും. അങ്ങനെ കുര്‍ബാനയെ ബിസിനസാക്കി വിയര്‍ക്കാത്ത ഭക്ഷണം കഴിച്ചുകൊണ്ടിരിക്കും.

8.
പൊതുവേ കുടിയേറ്റക്കാരായ അല്‌മേനികള്‍ക്ക് അമേരിക്കയില്‍ വന്നെത്തുന്ന പുരോഹിതരെക്കൊണ്ടുള്ള സഹികെട്ട കഥകളാണ് എന്നും പറയാനുള്ളത്. അതിന്റെ പ്രതിഫലനം ഓരോ വര്‍ഷവും സീറോ മലബാര്‍ പള്ളികളിലും കാണുന്നുമുണ്ട്. പലരും കൂട്ടമായി ലാറ്റിന്‍ റീത്തിലുള്ള അമേരിക്കന്‍ പള്ളികളില്‍ ചേര്‍ന്നു കഴിഞ്ഞു. ലാറ്റിന്‍ പള്ളിയില്‍ പോയാല്‍ ധാര്‍മ്മികാധപതനം കുഞ്ഞുങ്ങളില്‍ ഉണ്ടാകുമെന്ന പുരോഹിത പ്രചാരണങ്ങള്‍ ഒന്നും തന്നെ വിലപ്പോകുന്നില്ല. ഒരു അല്‌മേനി ന്യായമായ എന്ത് കാര്യങ്ങള്ക്കായി പുരോഹിതനെ സമീപിച്ചാലും കാനോന്‍ നിയമം ഉയര്‍ത്തി പരിഹസിക്കുകയെന്നതും കല്‍ദായ അമൃതം കഴിച്ച പുരോഹിതരുടെ സ്ഥിരം പരിപാടിയാണ്.

9. അമേരിക്കയില്‍ വളരുന്ന രണ്ടാം തലമുറകള്‍ പ്രായപൂര്‍ത്തിയായി കഴിഞ്ഞാല്‍ സീറോ മലബാര്‍ കുര്‍ബാനകളില്‍ സംബന്ധിക്കാറില്ല. എഫ്.ഓ ബി. (എൃലവെ ീി യീമ)േ എന്ന പേരും മലയാളിപ്പള്ളികള്‍ക്ക് പുതിയ തലമുറകള്‍ നല്കിക്കഴിഞ്ഞു. അതിവേഗം ചലിക്കുന്ന ഒരു ലോകത്ത് ഇങ്ങനെയുള്ള ഒരു സമൂഹത്തെ തീറ്റിപ്പോറ്റാന്‍ അവര്‍ക്ക് സമയവുമില്ല. അമേരിക്കന്‍ പള്ളികളെപ്പോലെ സീറോമലബാര്‍ പള്ളികളും ക്ഷയിക്കുന്ന ദയനീയസ്ഥിതിശയാണ് ഇപ്പോള്‍ കണ്ടുവരുന്നത്. ഇത്തരം പള്ളികളും അമേരിക്കയില്‍ ശൂന്യമാകുന്ന കാലവും അതിവിദൂരമല്ല. അങ്ങനെയുള്ള സ്ഥിതിക്ക് കണക്കില്ലാത്ത മലയാളി പുരോഹിതരെ ഈ നാട്ടിലേക്കിറക്കുമതി ചെയ്താല്‍ അവരുടെയിടയില്‍ തൊഴിലില്ലായ്മ സൃഷ്ടിക്കുകയേയുള്ളൂ.

10. വിശ്വാസത്തിന്റെ പേരും പറഞ്ഞ് ഇന്ത്യയിലെ അനാചാരങ്ങള്‍ പ്രവാസികളെ അടിച്ചേല്പ്പിക്കുന്ന പുരോഹിതരുടെ പോക്കും ശരിയല്ല. തമ്മിലടിയും തൊഴുത്തില്‍ക്കുത്തുമില്ലാത്ത പള്ളികള്‍ ഷിക്കാഗോ രൂപതയുടെ കീഴിലില്ല. ഏത് വഴക്കിന്റെ കാരണവും വിശകലനം ചെയ്താല്‍ ആ പള്ളിയിലെ പുരോഹിതനെന്ന് കാണാം. ഫീസ് കൊടുക്കാന്‍ താമസിച്ചെന്ന് പറഞ്ഞ് വേദപാഠ ക്ലാസുകളില്‍നിന്ന് പിഞ്ചുകുഞ്ഞുങ്ങളെ ഇറക്കിവിടുന്ന സംഭവങ്ങള്‍ സാധാരണമാണ്. വില കൂടിയ കര്‍ട്ടന്‍ ജര്‍മ്മനിയില്‍നിന്ന് വരുത്തുക, കുപിതരായ ഇടവക ജനം ആ കര്‍ട്ടന്‍ കീറിക്കളയുക, അള്‍ത്താരയില്‍ ക്ലാവര്‍ കുരിശ് പ്രതിഷ്ഠിക്കുക , അതില്‍ അതൃപ്തരായ മറ്റൊരു വിഭാഗം കുരിശിനെ തിരസ്‌ക്കരിച്ച് നീക്കം ചെയ്യുക എന്നിങ്ങനെ ചുരുങ്ങിയ കാലംകൊണ്ട് ഈ രൂപതാതിര്‍ത്തികളില്‍ നടന്ന കോലാഹലങ്ങള്‍ക്ക് കണക്കില്ല. ക്ലാവര്‍ കുരിശിന്റെ പേരില്‍ ഇന്നും രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ പരസ്പര മത്സരങ്ങളും വഴക്കും തുടരുന്നു. പുരോഹിതരും അല്‌മേനികളും തമ്മില്‍ കയ്യേറ്റം വരെയുണ്ടായ കേസുകള്‍ കോടതികളുടെ പരിഗണനയില്‍ ഉള്ളതായ പള്ളികള്‍ വരെയുണ്ട്.

 
11. സീറോ മലബാര്‍ രൂപതയുടെ കീഴിലുള്ള പള്ളികളെല്ലാം വന്‍തുകകള്‍ സമാഹരിച്ച് നാട്ടില്‍ എത്തിക്കുകയാണ് പതിവ്. പുരോഹിതരുടെ ബന്ധുക്കള്‍ നടത്തുന്ന ബ്ലേഡ് കമ്പനികളില്‍ അവിടെ വിശ്വാസികളുടെ പണം നിക്ഷേപിച്ച് നഷ്ടപ്പെടുത്തിയ സംഭവങ്ങളുമുണ്ടായിട്ടുണ്ട്. മാതൃഭൂമിയിലും മറ്റ് പ്രമുഖ പത്രങ്ങളിലും ഈ വാര്‍ത്ത ഒരിക്കല്‍ അച്ചടിച്ചിട്ടുണ്ടായിരുന്നു.

 
12. ബിഷപ്പ് അങ്ങാടിയത്തിന്റെ കീഴില്‍ ഒരു രൂപത സ്ഥാപിതമായ നാളുമുതല്‍ സ്‌നേഹത്തില്‍ കഴിഞ്ഞിരുന്ന കുടുംബങ്ങളെല്ലാം പരസ്പര ശത്രുതയില്‍ കഴിയുകയാണ്. വളരെയധികം സൗഹാര്‍ദത്തില്‍ കഴിഞ്ഞിരുന്ന ക്‌നനായി സമൂഹത്തിലും സീറോ മലബാര്‍ സമൂഹത്തിലും വിഭാഗീയ ചിന്തകളുണ്ടാക്കി പുരോഹിതര്‍ അവരുടെയിടയില്‍ വിദ്വേഷം വളര്‍ത്തിക്കൊണ്ടിരിക്കുന്നു. ക്‌നാനായ സമൂഹത്തിന്റെ പണം മുഴുവന്‍ ഷിക്കാഗോ രൂപതയുടെ നിയന്ത്രണത്തിലുള്ളതും ആ സമൂഹത്തിനെ വേദനപ്പെടുത്തുന്നുണ്ട്.

 
കോണ്‍ഫെറന്‍സില്‍ ശ്രീ ചാക്കോ കളരിക്കല്‍ അവതരിപ്പിച്ച രണ്ട് പ്രമേയങ്ങള്‍ പ്രത്യേക ശ്രദ്ധയില്‍ വന്നു. ആദ്യത്തേത് പാലായില്‍ 2014 ഫെബ്രുവരി 20ന് നടക്കാന്‍ പോകുന്ന പുരോഹിതരുടെ പിന്തുണയില്ലാത്ത അല്മായസിനഡിന് പൂര്‍ണ്ണ പിന്തുണ നല്കുക, രണ്ടാമത്തേത് തിരുവനന്തപുരത്ത് ചര്‍ച്ച് ആക്റ്റ് പ്രാബല്യമാക്കാന്‍ ശ്രീമതി ഇന്ദു ലേഖ നടത്തുന്ന സത്യാഗ്രഹത്തിനെ അനുകൂലിക്കുക എന്നായിരുന്നു. രണ്ട് പ്രമേയങ്ങളും യോഗം ഏകാഭിപ്രായത്തോടെ പാസ്സാക്കി. മാസത്തില്‍ ഒരിക്കല്‍ സമ്മേളനം തുടരാനും തീരുമാനിച്ചു. ശ്രീ എ.സി. ജോര്‍ജിന്റെയും തോമസ് തോമസിന്റെയും നന്ദി പ്രകടനത്തോടെ ടെലി യോഗം താല്ക്കാലികമായി പിരിയുകയും ചെയ്തു.
കേരളത്തില്‍നിന്ന് ഇവിടെ വന്നിട്ടുള്ള പുരോഹിതര്‍ ഭൂരിഭാഗവും അമേരിക്കന്‍ സംസ്‌ക്കാരത്തെ തികച്ചും തെറ്റായി ധരിച്ചിരിക്കുന്നു. പലരുടെയും ധാരണ ഈ രാജ്യം സ്വതന്ത്രമായ ലൈംഗിക അഴിഞ്ഞാട്ടങ്ങള്‍ നിറഞ്ഞതാണെന്നാണ്. അതുകൊണ്ട് ബലാല്‍സംഗം എന്ന കുറ്റകൃത്യങ്ങളുമായി പുരോഹിതരും കുടുങ്ങാറുണ്ട്. ബാലാല്‌സംഗത്തിന് അമേരിക്കയില്‍ കഠിനമായ ശിക്ഷ ലഭിക്കും. അത്തരം കേസുകള്‍ ഇന്ത്യയിലെങ്കില്‍ സ്വാധീനത്തില്‍ ഒതുക്കാന്‍ സാധിക്കും. എന്നാല്‍ ഈ നാട്ടില്‍ അത് നടക്കില്ല. ഒരു അമേരിക്കന്‍ കൗമാരപ്പെണ്ണിനെ ഉമ്മവെച്ച കേസ്സില്‍ ഇന്ത്യയില്‍നിന്നുള്ള ഒരു പുരോഹിതന്‍ കുറ്റ വിസ്താരത്തിനായി ഇപ്പോഴും ജയിലിലാണ്. ചെയ്യാത്ത വകുപ്പുകളും അദ്ദേഹത്തിന്റെ പേരില്‍ ചുമത്തിയിട്ടുണ്ട്.

പെണ്‍പിള്ളേരോട് അതിരുവിട്ട പുരോഹിതരുടെ പെരുമാറ്റം എപ്പോഴാണ് അപകടത്തില്‍ എത്തിക്കുന്നതെന്നും പറയാന്‍ സാധിക്കില്ല. അടുത്ത കാലത്താണ് ഷിക്കാഗോ രൂപതയിലുള്ള വിവാഹിതയായ ഒരു സ്ത്രീയെ വികാരി വശീകരിച്ച് ഭര്‍ത്താവുമായി വേര്‍പ്പെടുത്തി കുപ്പായം ഊരി നാട്ടില്‍ കൊണ്ടുപോയി വിവാഹം കഴിച്ചത്. വിവാദ പുരോഹിതനായ അദ്ദേഹത്തെ അന്ന് അങ്ങേയറ്റം അരമന സംരക്ഷിക്കാനും ശ്രമിച്ചു. ഇങ്ങനെ അനേക സംഭവങ്ങള്‍വഴി മലയാളി പുരോഹിതര്‍ ഈ നാടിന്റെ മണ്ണില്‍ കളങ്കം ചാര്‍ത്തിക്കഴിഞ്ഞു.

കുഞ്ഞായിരുന്നപ്പോള്‍ സഭയ്ക്കും മാര്‍പാപ്പായ്ക്കും കീഴ്വഴങ്ങി ജീവിക്കാനാണ് വേദപാഠം ക്ലാസില്‍ പഠിപ്പിച്ചത്. അങ്ങനെതന്നെ മാതാപിതാക്കളും പഠിപ്പിച്ചു. ഇന്ന് അഭിഷിക്തരായവരും പുരോഹിതരും ആദ്യം മാര്‍പാപ്പായെ അനുസരിച്ചിട്ട് ഞങ്ങളെ ഉപദേശിക്കൂ. 'ഞാന്‍ ആര് വിധിക്കാന്‍' മാര്‍പാപ്പായുടെ അധരങ്ങളില്‍നിന്ന് ഉതിര്‍ന്നുവീണ മധുരപവിഴമായ വാക്കുകള്‍ ചരിത്രതാളുകളില്‍ തങ്കലിപികളില്‍ത്തന്നെ ഇടംപിടിച്ചു. 'ഞാന്‍ ആര് നിങ്ങളെ വിധിക്കാനെന്ന്' അഭിഷിക്തരും അങ്ങനെതന്നെ ഏറ്റു പറയണം. ചരിത്രം കണ്ടതില്‍ നല്ല പാപ്പാ അനീതിക്കെതിരെ സംസാരിക്കുന്നു. ഒരു കുഞ്ഞിന്റെ മനസുള്ള നിഷ്‌കളങ്കനായ വലിയ മുക്കവന്‍ കഴിഞ്ഞ ഡിസംബര്‍ പതിനാറാം തിയതി ഇങ്ങനെ പ്രാര്‍ത്ഥിച്ചു. 'പ്രഭോ, അവിടുത്തെ തിരുപ്പിറവിക്ക് കാത്തിരിക്കുന്ന ഈ ദിനങ്ങളില്‍ പ്രവാചക ചൈതന്യം ഞങ്ങളുടെ ഹൃദയങ്ങളില്‍ ആഞ്ഞടിയ്ക്കണമേ. നാഥാ, മനസിനുള്ളില്‍ നുഴഞ്ഞുകയറിയ പൌരാഹിത്യ ചൈതന്യത്തില്‍നിന്നും ഞങ്ങളെ സ്വതന്ത്രമാക്കൂ. സമസ്ത ജനങ്ങളുടെയും 'സത്ത' പ്രവാചക ചൈതന്യമായി രൂപാന്തരമാകാന്‍ അവിടുന്ന് വഴി കാണിച്ചാലും.' മാര്‍പാപ്പാ വത്തിക്കാനില്‍ തടിച്ചുകൂടിയ ജനത്തോടായി അന്ന് പറഞ്ഞു, 'യേശുവിന്റെ പിന്നാലെപോയവര്‍ പ്രവാചക ചൈതന്യം ഉള്‍ക്കൊണ്ടവരായിരുന്നു. ജനം അവിടുത്തെ സ്വാഗതം ചെയ്തു. പ്രവാചക ചൈതന്യമേശാത്തവര്‍ പൌരാഹിത്യവും കണ്ടെത്തി.'


 emalayalee.com/
 ചിന്ത - മതം
 

Friday, 27 December 2013

കൊളോണ്‍ കത്തീഡ്രല്‍ ബലിവേദിയില്‍ യുവതിയുടെ നഗ്‌നപ്രകടനം, ചിക്കാഗോ സീറോമലബാ൪ പളളികളില്‍ ക്രിസ്തുവി൯റെ ബലിവേദിയില്‍ ക്ലാവ൪ നഗ്‌നപ്രകടനം

കൊളോണ്‍ കത്തീഡ്രല്‍ ബലിവേദിയില്‍ യുവതിയുടെ നഗ്‌നപ്രകടനം




                  പേ൪ഷ൯  ക്രോസ്
                  ക്ലാവ൪   ക്രോസ്
                  പോത്ത്  ക്രോസ്



കൊളോണ്‍ : ജര്‍മനിയിലെ പ്രസിദ്ധമായ കൊളോണ്‍ ഡോമിന്റെ (കത്തീഡ്രല്‍ ദേവാലയം) ബലിവേദിയില്‍ ക്രിസ്മസ് ദിനത്തില്‍ നഗ്‌നയുവതിയുടെ ആഭാസപ്രകടനം കത്തീഡ്രലില്‍ പ്രാര്‍ത്ഥനാശുശ്രൂഷകള്‍ക്കായി എത്തിയ ആയിരത്തിയഞ്ഞൂറോളം വിശ്വാസികളെ വേദനിപ്പിച്ചു. ക്രിസ്മസ് ദിനത്തിലെ തിരുക്കര്‍മ്മങ്ങള്‍ക്കിടയിലാണ് അര്‍ദ്ധനഗ്‌നയായി ഇരുപതുകാരി പ്രധാനബലിവേദിയില്‍ പ്രത്യക്ഷപ്പെട്ടത്. കൊളോണ്‍ കര്‍ദ്ദിനാള്‍ യോവാഹിം മൈസ്‌നര്‍ ആയിരുന്നു തിരുക്കര്‍മ്മങ്ങളുടെ മുഖ്യകാര്‍മ്മികന്‍ . ദിവ്യബലി ആരംഭിച്ച് നിമഷങ്ങള്‍ക്കകമാണ് ശരീരത്തിന്റെ മേല്‍ഭാഗം നഗ്‌നയാക്കി ഓടിവന്ന് ബലിവേദിയുടെ മുകളിയേക്ക് ചാടിക്കയറിയത്. ഓര്‍ഗന്‍ സംഗീതം മുഴങ്ങി, കര്‍മ്മിനാള്‍ ബലിവേദിയിലെത്തി, വിദാസ്വികളെ അഭിസംബോധന ചെയ്യാന്‍ മൈക്രോഫോണ്‍ പീഠത്തിലെത്തിയതും യവതി ബലിവേദിയിലെത്തിയതും ഒരുമിച്ചായിരുന്നു.

ഐ ആം ഗോഡ് എന്ന് കറുത്ത മഷികൊണ്ട് ശരീരത്തില്‍ ഇംഗ്‌ളീഷില്‍ എഴുതിയിരുന്നു. ഇരുകൈകളും വിരിച്ചു പിടിച്ച് കുരിശാകൃതിയില്‍ നിന്ന യുവതിയെ ഉടന്‍തന്നെ ഡോമിന്റെ കാവല്‍ ശുശ്രൂഷകരും സഹായികളും ബലംപ്രയോഗിച്ച് കീഴ്‌പ്പെടുത്തി പോലീസിന് കൈമാറി. ഫെമിനിസ്റ്റ് ഗ്രൂപ്പില്‍പ്പെട്ട യുവതിയാണ് ഈ സാഹസത്തിന് മുതിര്‍ന്നതെന്ന് പോലീസ് പിന്നീട് വെളിപ്പെടുത്തി. ഫിലോസഫി വിദ്യാര്‍ത്ഥിനിയായ ജോസഫിനാ വിറ്റ് എന്ന ഹാംബുര്‍ഗ് സദേശിനിയാണ് പ്രതിയെന്ന് പോലീസ് വെളിപ്പെടുത്തി. സഭാനടപടികളിലുള്ള പ്രതിഷേധം ആളിക്കത്തിയപ്പോഴാണ് യുവതി ഇപ്രകാരത്തില്‍ പ്രതികരിച്ചതെന്നാണ് പിന്നീട് പോലീസിനോട് വെളിപ്പെടുത്തിയത്.
ഡോമില്‍ പ്രവേശിയ്ക്കുന്ന ആരെയും സൂക്ക്ഷ്മ നിരീക്ഷണങ്ങള്‍ക്കു വിധേയമാക്കിയാണ് അശത്തു പ്രവേശിപ്പിയ്ക്കുന്നത്. പ്രത്യേകിച്ച് ഡോമില്‍ തിരുക്കര്‍മ്മങ്ങള്‍ നടക്കുമ്പോള്‍ പരിശോധന കര്‍ശനവുമാണ്. ദിവ്യബലി തുടങ്ങുന്നതിനു മുമ്പുതന്നെ പ്രതിയായ യുവതി ലെതര്‍ മാന്റല്‍(ലെതറിന്റെ വലിയ ഓവര്‍കോട്ട്) അണിഞ്ഞ് പള്ളിയില്‍ പ്രവേശിച്ചതായി വാതില്‍ക്കല്‍ നില്‍ക്കുന്ന പരിശോധകര്‍ പോലീസിന് മൊഴി നല്‍കി. ഇവര്‍ ബലിവേദിയുടെ ഏറ്റവും അടുത്തുള്ള മുന്‍നിരയില്‍ സ്ഥാനം പിടിച്ചിരുന്നതായി ഡോമിന്റെ അകത്തുള്ള വാച്ചര്‍മാര്‍ പറഞ്ഞു.
എന്തായാലും സംഭവം വളരെ അപലപനീയവും ദയാദാക്ഷിണ്യം അര്‍ഹിയ്ക്കാത്തതുമാണന്ന് ജര്‍മന്‍ സഭാ അധികാരികളും ഡോം മേല്‍നോട്ടക്കാരും പറഞ്ഞു. ഡിസംബര്‍ 25 ന് എണ്‍പതാം പിറന്നാള്‍ നിറവിലെത്തിയ ജോവാഹിം മൈസ്‌നര്‍, കര്‍ദ്ദിനാള്‍ സ്ഥാനത്തു നിന്നും 2014 ഫെബ്രുവരിയില്‍ വിരമിയ്ക്കാനിരിക്കെ നടന്ന ഈ സംഭവം കര്‍ദ്ദിനാളിനെ ഏറെ വേദനിപ്പിച്ചതായി അദ്ദേഹം പറഞ്ഞു. എഴുനൂറ്റി അന്‍പത്തിമൂന്ന് കൊല്ലം പഴക്കമുള്ള കൊളോണ്‍ ഡോം ലോക പൈതൃക പട്ടികയില്‍ സ്ഥാനം പിടിച്ച കത്തീഡ്രലാണ്. റോമാക്കാരാണ് ഇത് പണികഴിപ്പിച്ചത്.
 mangalam.com
വാര്‍ത്ത അയച്ചത് : ജോസ് കുമ്പിളുവേലില്‍


..............................................................
 ചിക്കാഗോ സീറോമലബാ൪ പളളികളില്‍ ക്രിസ്തുവി൯റെ ബലിവേദിയില്‍ ക്ലാവ൪ നഗ്‌നപ്രകടനം.

കാരുണ്യത്തിന്റെ സ്നേഹവിരുന്നിനു കര്‍ദിനാള്‍ എത്തിയത് മൂന്ന് ചക്രം ഉളള വണ്ടിയില്‍.





 

കാരുണ്യത്തിന്റെ സ്നേഹവിരുന്നിനു കര്‍ദിനാള്‍ എത്തിയത് ഓട്ടോറിക്ഷയില്‍

  യൂറോപ്യ൯ രാജങ്ങളിലും വടക്കേ അമേരിക്കയിലും  ലെമോസിലിലും ആകും

കര്‍ദിനാളി൯റെ  യാത്ര.

deepikaglobal.com
Inform Friends Click here for detailed news of all items Print this Page
സിജോ പൈനാടത്ത്

കൊച്ചി: എന്റെ ജീവിതത്തിലെ ഏറ്റവും അനുഗ്രഹിക്കപ്പെട്ട ദിനമാണിന്ന് - കൊച്ചി നഗരത്തില്‍ ഓട്ടോറിക്ഷയോടിക്കുന്ന മാമംഗലം സ്വദേശി ടോമി എറണാകുളം നോര്‍ത്ത് എസ്ആര്‍എം റോഡിലെ നിര്‍മല ശിശുഭവന്റെ മുറ്റത്തുനിന്ന് ഇന്നലെ ഇതു പറയുമ്പോള്‍, ആ മുഖത്ത് ആനന്ദകണ്ണീരിന്റെ തിളക്കമുണ്ടായിരുന്നു.

കേരള കത്തോലിക്കാസഭയിലെ വലിയ ഇടയന്‍ തന്റെ ഓട്ടോറിക്ഷയില്‍ കയറി യാത്ര ചെയ്ത താണു ടോമിക്ക് അവിസ്മര ണീയ അനുഭവമായത്. കാര്‍ ഒഴിവാ ക്കി കര്‍ദിനാള്‍ എത്തിയതു കാരുണ്യത്തിന്റെ വിരുന്നില്‍ പങ്കുചേരാനാണ് എന്നുകൂടി അറിഞ്ഞപ്പോള്‍ ടോമിക്കൊപ്പം അവിടെ ഒത്തുകൂടിയവര്‍ക്കും ആഹ്ളാദവും അഭിമാനവും.

സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയാണ് ഇന്നലെ കൊച്ചി നഗരത്തിലൂടെ ഓട്ടോറിക്ഷയാത്ര നടത്തിയത്. സുപ്രീം കോടതി ജഡ്ജി ജസ്റീസ് കുര്യന്‍ ജോസഫിന്റെ മകളുടെ മനസമ്മതത്തോടനുബന്ധിച്ചു ശിശുഭവനില്‍ ഒരുക്കിയ വിരുന്നില്‍ പങ്കുചേരുന്നതിനു കര്‍ദിനാള്‍ ഔദ്യോഗിക വാഹനം ഒഴിവാക്കി സാധാരണക്കാരന്റെ വാഹന ത്തി ല്‍ എത്തുകയായിരുന്നു.

ഇന്ന ലെ ഉച്ചയ്ക്ക് 12.30നു മേജര്‍ ആര്‍ച്ച്ബിഷപ്സ് ഹൌസിലെ ചാപ്പലിലാണ് ജസ്റീസ് കുര്യന്‍ ജോസഫിന്റെ മകള്‍ റീജുവും എറണാകുളം മുക്കടായില്‍ എം.ജെ. തോമസിന്റെ മകന്‍ തോംസണും തമ്മിലുള്ള മനസമ്മതം നടന്നത്. കര്‍ദിനാളിന്റെ കാര്‍മികത്വത്തിലായിരുന്നു ശുശ്രൂഷകള്‍. ആര്‍ഭാടങ്ങളൊന്നുമില്ലാതെ നടത്തിയ ചടങ്ങിനു ശേഷം ശിശുഭവനിലെ അന്തേവാസികള്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിക്കാനായിരുന്നു വീട്ടുകാരുടെ തീരുമാനം.

വിവാഹധൂര്‍ത്ത് ഒഴിവാക്കിയ ജസ്റീസ് കുര്യന്‍ ജോസഫ് കര്‍ദിനാളിനെയും കാരുണ്യത്തിന്റെ സ്നേഹവിരുന്നിനായി ശിശുഭവനിലേക്കു ക്ഷണിച്ചു. സമൂഹത്തിലെ വിവിധ തലങ്ങളിലുള്ളവരുമായി അടുത്തിടപെടാനും അവരുടെ വിചാരങ്ങളും ചിന്തകളും അടുത്തറിയാനുമെല്ലാം ആഗ്രഹമുള്ള കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി ശിശുഭവനിലേക്കുള്ള യാത്ര ഓട്ടോറിക്ഷയിലാക്കാന്‍ പെട്ടെന്നു തീരുമാനിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം തെരുവിലെ ക്രിസ്മസ് ആഘോഷങ്ങള്‍ക്കായി ഹൈക്കോടതി പരിസരത്തെത്തിയപ്പോള്‍ കര്‍ദിനാള്‍ പരിചയപ്പെട്ട ഡ്രൈവര്‍ ടോമിയുടെ ഓട്ടോറിക്ഷ അദ്ദേഹം തന്നെയാണു വിളിച്ചത്. സെക്രട്ടറി ഫാ. റിജു വെളിയിലിനൊപ്പമായിരുന്നു ഓട്ടോയാത്ര.

ശിശുഭവനു മുമ്പില്‍ ഓട്ടോറിക്ഷയിലെത്തിയ കര്‍ദിനാളിനെ കണ്ട് അന്തേവാസികളായ കുഞ്ഞുങ്ങള്‍ക്കും അദ്ഭുതമായിരുന്നു. ഓടിച്ചെന്നു സ്തുതികൊടുത്ത കുഞ്ഞുങ്ങള്‍ക്കു പിതാവിന്റെ കാര്‍ എവിടെയെന്നായിരുന്നു ആദ്യം അറിയേണ്ടിയിരുന്നത്.

ഓട്ടോറിക്ഷയില്‍ നിന്നിറങ്ങി അവരുമായി ഏറെ നേരം വിശേഷങ്ങള്‍ പങ്കുവച്ചശേഷമാണു കര്‍ദിനാള്‍ സുപ്രീം കോടതി ജഡ്ജിക്കും പ്രതിശ്രുത വധൂവരന്മാര്‍ക്കും ശിശുഭവനിലെ സന്യാസിനികള്‍ക്കുമൊപ്പം ഊട്ടുമുറിയിലേക്കു പോയത്. കുഞ്ഞുങ്ങള്‍ക്കും പ്രതിശ്രുത വധൂവരന്മാര്‍ക്കും ഓട്ടോറിക്ഷ ഡ്രൈവര്‍ക്കുമൊപ്പമിരുന്നാണു കര്‍ദിനാളും ഭക്ഷണം കഴിച്ചത്.

വാഴ്ത്തപ്പെട്ട മദര്‍ തെരേസ ആരംഭിച്ച മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനികളുടെ നേതൃത്വത്തിലുള്ള നിര്‍മല ശിശുഭവനില്‍ മുപ്പതോളം അന്തേവാസികളാണുള്ളത്.

സമൂഹത്തിന്റെ നാനാതുറകളിലുള്ളവരുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുകയെന്നത് ഇടയന്മാരുടെ ധര്‍മമാണെന്നു കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. അതിനു സഹായകമാകുന്നതാണു വിവിധ വാഹനങ്ങളിലുള്ള സഞ്ചാ രം. തന്റെ ഭവനത്തില്‍ നി ന്ന് ഏറെ ദൂരത്തല്ലാത്തതിനാല്‍ ഓട്ടോറിക്ഷയില്‍ പോകാന്‍ തീരുമാനിക്കുകയായിരുന്നു.

വിവാഹത്തിനു രണ്ടു ആഘോഷങ്ങള്‍ ഒഴിവാക്കി മനസമ്മതം ലളിതമായി നടത്തിയ ജസ്റീസ് കുര്യന്‍ ജോസഫിന്റെ മാതൃക അനുകരണീയമാണ്. സഭയ്ക്കും സമൂഹത്തിനും ഇത്തരം കാര്യങ്ങള്‍ പ്രചോദനമാകുമെന്നാണു പ്രതീക്ഷയെന്നും കര്‍ദിനാള്‍ പറഞ്ഞു. വിരുന്നിനുശേഷം മേജര്‍ ആര്‍ച്ച്ബിഷപ്സ് ഹൌസിലേക്കുള്ള മടക്കയാത്രയും ഓ ട്ടോറിക്ഷയില്‍ത്തന്നെയായിരുന്നു. 

///////////////////////////////////////////////////////////////////////////////////////

നാട്ടികാരെ കാണിക്കാനെങ്കിലും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ആദ്യമായി കാളവണ്ടിക്കുപകരം ഓട്ടോറിക്ഷയില്‍!!!

ഫ്രാ൯സിസ് മാ൪പാപ്പ കാരുണ്യത്തിന്റെ മാത്രകയായി മുപ്പത് വ൪ഷം പഴക്കമുളള കാറി
ല്‍ സവാരി നടത്തിയപ്പോള്‍, സീറോമലബാറിലെ 2013-നിലെ കോമഡി ഇടയനായ മാ൪ ജോ൪ജ് ആലഞ്ചേരി മൂന്ന് ചക്രമുളള ഓട്ടോറിക്ഷയില്‍. എന്താ ഒരു തലകെട്ട്. 

മുപ്പത് വ൪ഷം പഴക്കമുളള കാറില്‍  ഫ്രാ൯സിസ് മാ൪പാപ്പ യാത്ര ചെയ്തതുകൊണ്ട്, മൂന്ന് ചക്രമുളള ഓട്ടോറിക്ഷയില്‍ കര്‍ദിനാള്‍ മാ൪ ജോ൪ജ് ആലഞ്ചേരി
യാത്ര ചെയ്തതുകൊണ്ട് എന്താണ് കുഴപ്പം. 


2013-നിലെ കോമഡി, ഇടയനായ മാ൪ ജോ൪ജ് ആലഞ്ചേരിക്ക് പൊന്നാട അടുത്തേങ്ങാനും ആരെങ്കിലും കൊടുക്കുമൊ? 

പിതാവേ, പിതാവിന്റെ 2013-നിലെ കോമഡി ഇനി ഏതേങ്കിലും ഭാക്കിയുണ്ടൊ? 2014-നിലേക്ക് ആവശ്യം വരും. ഞങ്ങള്‍ക്ക് ചിരിക്കാനായി, ഇനിയും പോപ്പ് കാണിക്കുന്നത് കണ്ടിട്ട്, ഞങ്ങളുടെ ഇടയനായ മാ൪ ജോ൪ജ് ആലഞ്ചേരി പുതിയ പുതിയ കോമഡികള്‍ പത്രം വഴി കാട്ടിതരേണമേ, ആമേ൯!

Thursday, 26 December 2013

സെ൯റ് പീറ്റേഴ്സ് ബസലിക്കയില്‍ നടന്ന ചടങ്ങുകള്‍ക്കിടെ ഫ്രാ൯സിസ് മാ൪പാപ്പ ഉണ്ണിയേശുവി൯റെ ശില്‍പത്തില്‍ ചുംബിക്കുന്നു

ഹ്യദയത്തെ സഹജീവിയിലേക്ക് തുറന്നിടണം:
മാ൪പാപ്പ
 
 Story Dated: Thursday, December 26, 2013 8:6 hrs IST 
സെ൯റ് പീറ്റേഴ്സ് ബസലിക്കയില്‍ നടന്ന ചടങ്ങുകള്‍ക്കിടെ ഫ്രാ൯സിസ് മാ൪പാപ്പ ഉണ്ണിയേശുവി൯റെ ശില്‍പത്തില്‍ ചുംബിക്കുന്നു













റോം : സ്വാ൪ഥതയും ദുരഭിമാനവും വെടിയണമെന്ന് ഫ്രാ൯സിസ് മാ൪പാപ്പ. ഹ്യദയത്തെ ഈശ്വരനിലേക്കും സഹജീവിയിലേക്കും തുറന്നുവയ്ക്കണമെന്ന് അദ്ദഹം വത്തിക്കാനില്‍ നല്‍കിയ ക്രിസ്മസ് ദിന സന്ദേശത്തില്‍ പറഞ്ഞു. ഫ്രാ൯സിസ് മാ൪പാപ്പ സ്ഥാനമേറ്റശേഷമുളള  ആദ്യ ക്രിസ്മസ് ആണിത്.


              വത്തിക്കാനിലെ സെ൯റ് പീറ്റേഴ്സ് ബസലിക്കയില്‍ നടന്ന ചടങ്ങുകളില്‍ വിശ്വാസികളും വിനോദസഞ്ചാരികളും ഉള്‍പ്പെടെ ലക്ഷങ്ങളാണ് പങ്കെടുത്തത്. ആരാധനാ ശുശ്രൂഷകള്‍ക്ക് ഫ്രാ൯സിസ് മാ൪പാപ്പ മുഖ്യകാ൪മികത്വം വഹിച്ചു. ലോകമെങ്ങുമുളള വിശ്വാസികള്‍ക്ക് അദ്ദേഹം ക്രിസ്മസ് ആശംസകള്‍ നേ൪ന്നു. തുട൪ന്നായിരുന്നുമാ൪പാപ്പയുടെ ക്രിസ്മസ് സന്ദേശം.


                           യേശുവി൯റെ ജന്മസ്ഥലമായ ബത്ലഹേമിലും പ്രത്യേക പാ൪ത്ഥനകള്‍ നടന്നു. യേശുവി൯റെ ജന്മസ്ഥലമായ ബത്ലഹേമിലെ പാതിരാകു൪ബാനയില്‍ നൂറുകണക്കിനു വിശ്വാസികള്‍ പങ്കെടുത്തു. ഇസ്രയേല്‍ പട്ടണമായ നസ്റേത്തിലും നിരവധി വിശ്വാസികള്‍ ഒത്തുകൂടി. ക്രിസ്മസ് പ്രാ൪ത്ഥനകള്‍ക്കായി ആയിരക്കണക്കിന് തീ൪ത്ഥാടകരാണ് ഇത്തവണ ജറുസലേമില്‍ എത്തിയത്.

Wednesday, 25 December 2013

ശബരി മലക്ക് പോകാ൯ ഒരുങ്ങുന്ന ഇടയന്‍, ഫ്രാന്‍സിസ് മാര്‍പാപ്പയേ അനുസരിക്കാ൯ തുടങ്ങുന്നു.

ശബരി മലക്ക് പോകാ൯ ഒരുങ്ങുന്ന ഇടയന്‍, ഫ്രാന്‍സിസ് മാര്‍പാപ്പയേ അനുസരിക്കാ൯ തുടങ്ങുന്നു.                                     









തെരുവുകളില്‍ കാരുണ്യത്തിന്റെ ക്രിസ്മസ് വെട്ടമായി വലിയ ഇടയന്‍



Inform Friends Click here for detailed news of all items Print this Page
 
സിജോ പൈനാടത്ത്

കൊച്ചി: സമയം ഉച്ചയ്ക്ക് 12.15 മണി. എറണാകുളം ബ്രോഡ്വേയില്‍ ക്രിസ്മസ് തലേന്നത്തെ തിരക്കിനിടയില്‍ പുഞ്ചിരി തൂകിയെത്തിയ വലിയ ഇടയനെ കണ്ട് ആളുകള്‍ ആദ്യമൊന്നമ്പരന്നു. പൊള്ളുന്ന വെയിലില്‍, കാല്‍നടയായി, വഴിയോരത്തെ ഭിക്ഷക്കാരോടും വഴിയോരക്കച്ചവടക്കാരോടും വിശേഷങ്ങള്‍ ചോദിച്ച്, അവര്‍ക്കു ക്രിസ്മസിന്റെ മധുരം പങ്കുവച്ച്, ആശംസകള്‍ നേര്‍ന്നു നടന്നുനീങ്ങുന്നു വലിയ ഇടയന്‍. ഇടയസാന്നിധ്യത്തിന്റെ നന്മ നുകരാന്‍ ആളുകള്‍ തടിച്ചുകൂടി. പിന്നെ കണ്ടതു തെരുവില്‍ കാരുണ്യത്തിന്റെ വേറിട്ട ക്രിസ്മസ് കാഴ്ചകള്‍.

സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ഇക്കുറി ക്രിസ്മസിന്റെ പ്രധാന ആഘോഷം തെരുവോരങ്ങളിലായിരുന്നു. ഭിക്ഷക്കാര്‍ക്കൊപ്പം, അനാഥര്‍ക്കൊപ്പം, രോഗികള്‍ക്കൊപ്പം, ഒരു നേരത്തെ ആഹാരത്തിനായി വിഷമിക്കുന്നവര്‍ക്കൊപ്പം... സമൂഹത്തില്‍ പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കൊപ്പം ക്രിസ്മസ് അനുഭവമാക്കിയതിന്റെ ആത്മസന്തോഷത്തിലാണു വലിയ ഇടയന്‍. മേജര്‍ ആര്‍ച്ച്ബിഷപ്സ് ഹൌസില്‍നിന്നു സെക്രട്ടറി ഫാ. റിജു വെളിയിലിനൊപ്പം ബ്രോഡ്വേ മുതല്‍ ഹൈക്കോടതി പരിസരം വരെ നടന്നെത്തിയതിനിടയില്‍ കര്‍ദിനാള്‍ കണ്ടുമുട്ടിയതു നൂറുകണക്കിന് അനാഥരെയും അഗതികളെയുമായിരുന്നു. ഹൈക്കോടതി പരിസരത്തു തടിച്ചുകൂടിയ നൂറോളം അനാഥരോട് ജീവിതവിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു. ക്രിസ്മസ് കേക്കിനൊപ്പം എല്ലാവര്‍ക്കും പുതുവസ്ത്രങ്ങള്‍ കര്‍ദിനാള്‍ കൈമാറി. കൊച്ചിയിലെ ജീവകാരുണ്യപ്രസ്ഥാനമായ ലവ് ആന്‍ഡ് കെയര്‍ പ്രവര്‍ത്തകര്‍ കൊണ്ടുവന്ന ഉച്ചഭക്ഷണപ്പൊതികളും കര്‍ദിനാള്‍ വിതരണം ചെയ്തു. ലവ് ആന്‍ഡ് കെയര്‍ കുടുംബാംഗങ്ങള്‍ ഒരുക്കിയ കരോള്‍ഗീതങ്ങളും സാന്താക്ളോസുമെല്ലാം കാരുണ്യത്തിന്റെ ക്രിസ്മസ് ആഘോഷങ്ങള്‍ക്കു നിറം പകര്‍ന്നു.

ലവ് ആന്‍ഡ് കെയര്‍ പ്രവര്‍ത്തകര്‍ നിത്യവും ഹൈക്കോടതി പരിസരത്തും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും അഗതികള്‍ക്ക് ഉച്ചഭക്ഷണം വിതരണം ചെയ്തുവരുന്നുണ്ട്. ഇന്നലെ മുന്നൂറോളം പേര്‍ക്കു പൊതിച്ചോര്‍ നല്‍കി. കോ-ഓര്‍ഡിനേറ്റര്‍മാരായ സാബു ജോസ്, എല്‍സി സാബു, മിനി ഡേവിസ് എന്നിവര്‍ നേതൃത്വം നല്‍കി.

ക്രിസ്മസ് എല്ലാവരുടെയും ആഘോഷമാണെന്നും പല തരത്തിലുള്ള അവശതകളാല്‍ പൊതുസമൂഹത്തില്‍ മാറ്റിനിര്‍ത്തപ്പെടുന്നവരോടൊപ്പം ആയിരിക്കാന്‍ നമുക്ക് ഉത്തരവാദിത്വമുണ്െടന്നും കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി പറഞ്ഞു. സഭ എക്കാലത്തും പാര്‍ശ്വവത്കരിക്കപ്പെടുന്നവര്‍ക്കൊപ്പമാണ്. ഇവരുടെ അവശതകള്‍ അവരുടെ മാത്രം കുറവുകൊണ്ടല്ല. അവരും നമ്മെപ്പോലെ സന്തോഷവും നീതിയും അര്‍ഹിക്കുന്നുണ്ട്. ക്രിസ്മസിന്റെ സന്തോഷം അവര്‍ക്കൊപ്പം പങ്കുവയ്ക്കാനും ലവ് ആന്‍ഡ് കെയര്‍ പ്രസ്ഥാനത്തിന്റെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളോടു സഹകരിക്കാനുമായത് സന്തോഷകരമാണെന്നു കര്‍ദിനാള്‍ പറഞ്ഞു.

എറണാകുളം ലിസി ആശുപത്രിയില്‍ ഇന്നലെ ഡയാലിസിനും അവയവമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്കും വിധേയരായവരെ സന്ദര്‍ശിച്ചു കര്‍ദിനാള്‍ ക്രിസ്മസ് ആശംസ നേര്‍ന്നു. പശ്ചിമകൊച്ചിയിലെയും നഗരത്തിലെയും വിവിധ അനാഥമന്ദിരങ്ങളും കോളനികളും സന്ദര്‍ശിച്ച് അവിടത്തെ ആളുകള്‍ക്കൊപ്പമാണു കര്‍ദിനാളിന്റെ ക്രിസ്മസ് ദിനവും. 
............................................................................................

 

ഫ്രാന്‍സിസ് മാര്‍പാപ്പ ബനഡിക്ട് പതിനാറാമനെ സന്ദര്‍ശിച്ചു


Click here for detailed news of all items
 
 
വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പ എമിരറ്റസ് പാപ്പാ ബനഡിക്ട് പതിനാറാമനെ അദ്ദേഹത്തിന്റെ വസതിയില്‍ സന്ദര്‍ശിച്ചു ക്രിസ്മസ് ആശംസകള്‍ നേര്‍ന്നു. ലോകത്തിന്റെ ദൃഷ്ടിയില്‍നിന്നു മാറി വത്തിക്കാന്‍ വളപ്പിലെ ആശ്രമത്തില്‍ പ്രാര്‍ഥനയും പഠനവുമായി കഴിയുകയാണു ബനഡിക്ട് പതിനാറാമന്‍. താമസസ്ഥലത്തിന്റെ വാതില്‍ക്കലെത്തി ബനഡിക്ട് പതിനാറാമന്‍ തന്റെ പിന്‍ഗാമിയെ മുറിയിലേക്കു സ്വാഗതം ചെയ്തു. തടിയില്‍ തീര്‍ത്ത ഊന്നുവടിയും പിടിച്ചാണ് അദ്ദേഹം ഫ്രാന്‍സിസ് മാര്‍പാപ്പയെ സ്വീകരിക്കാനെത്തിയത്.

കൂടുതല്‍ ആരോഗ്യത്തോടെ അങ്ങയെ കാണാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ട് എന്നു പറഞ്ഞു ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ മുന്‍ഗാമിയുടെ കരം ഗ്രഹിച്ചു. പിന്നീട് ഇരുവരും ചാപ്പലിലെത്തി പ്രാര്‍ഥിച്ചു. അതിനുശേഷം സ്വകാര്യസംഭാഷണത്തിനായി അടച്ചിട്ട മുറിയിലേക്കു പോയി. അരമണിക്കൂറോളം സമയം സംഭാഷണം ദീര്‍ഘിച്ചു. ആദ്യം പുറത്തിറങ്ങിയ ഫ്രാന്‍സിസ് മാര്‍പാപ്പ, അല്പം ഉറക്കെ ബനഡിക്ട് പതിനാറാമനു ക്രിസ്മസ് ആശംസകള്‍ നേര്‍ന്നു. 'എനിക്കുവേണ്ടി പ്രാര്‍ഥിക്കണം'എന്നു പറഞ്ഞ ഫ്രാന്‍സിസ് മാര്‍പാപ്പയോട്, 'തീര്‍ച്ചയായും, തീര്‍ച്ചയായും, തീര്‍ച്ചയായും' എന്നു ബനഡിക്ട് പതിനാറാമന്‍ മറുപടിയും നല്‍കി. ഫെബ്രുവരി 28നു മാര്‍പാപ്പസ്ഥാനത്തുനിന്നു വിരമിച്ച ബനഡിക്ട് പതിനാറാമനെ ഇതു നാലാം തവണയാണു ലോകം ചിത്രത്തിലൂടെ കാണുന്നത്.
 deepikaglobal.com

Monday, 23 December 2013

"തൃശൂര്‍ അതിരൂപതയ്‌ക്കെതിരെ അന്വേഷണം വേണം"

സഭയുടെ പ്രവ൪ത്തനങ്ങളില്‍ മെത്രാന്മാരും അത്മായരും ഒരിമിച്ച് പ്രവ൪ത്തിക്കണം: ക൪ദ്ദിനാള്‍ മാ൪ ജോ൪ജ് ആലാഞ്ചേരി

സഭയുടെ പ്രവ൪ത്തനങ്ങളില്‍ മെത്രാന്മാരും അത്മായരും ഒരിമിച്ച് പ്രവ൪ത്തിക്കണം: ക൪ദ്ദിനാള്‍ മാ൪ ജോ൪ജ് ആലാഞ്ചേരി
      
 Story Dated: Sunday, December 22, 2013 10:30 hrs IST 
 
കൊച്ചി: സഭയുടെ പ്രവ൪ത്തനങ്ങളില്‍ മെത്രാന്മാരും അത്മായരും ഒരുമിച്ച് പ്രവ൪ത്തിക്കണമെന്ന് ക൪ദ്ദിനാള്‍ മാ൪ ജോ൪ജ് ആലാഞ്ചേരി പ്രസ്താപിച്ചു. ഡിസംബ൪ 19-ന് കാക്കനാട് മൗണ്ട് സെ൯റ് തോമസില്‍ നടന്ന സമ്മേളനത്തിലാണ് പിതാവ് ഇക്കാര്യം ആഹ്വാനം ചെയ്തത്. പങ്കുചേരല്‍ ആവശ്യമാണെന്ന് ക൪ദ്ദിനാള്‍ തിരുമേനി സുചിപ്പിച്ചു. പ്രശ്നങ്ങള്‍ വരുമ്പോള്‍ സഭയുടെ എല്ലാ തലങ്ങളില്‍ നിന്ന്, ഇടവകകള്‍, കുടുംബ കുട്ടായ്മകള്‍, പാസ്റ്റല്‍ കൗണ്‍സില്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം പ്രതികരണം ആവശ്യമാണ്.

           ക൪ഷകരെ ദ്രോഹിക്കുന്ന കസ്തുരിരംഗ൯ റിപ്പോ൪ട്ടിലെ ഭാഗങ്ങള്‍ നീക്കം ചെയ്യണമെന്നും, ചലച്ചിത്രങ്ങളിലെ ക്രൈസ്തവ മുല്യങ്ങള്‍ താഴ്ത്തിക്കെട്ടുന്ന രീതി ഉപേക്ഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

            ത്യശൂ൪ ആ൪ച്ച് ബിഷപ്പ് ആ൯ഡ്രുസ് താഴത്ത് ഉദ്ഘാടനം ചെയ്ത യോഗത്തില്‍ ഡോ. കുര്യാസ് കുമ്പളക്കുഴി, ബിജു പറനിലം, സാബു ജോസ്, ഫാ. മാത്യു ചന്ദ്ര൯കുന്നേല്‍, ഡോ. പി.കെ. ഏബ്രാഹം, റവ.ഡോ. ജോ൪ജ് മഠത്തിപ്പറമ്പല്‍, സിസ്റ്റ൪ ഡോ. ജോണ്‍സി, പി.സി. സിറിയക് എന്നിവ൪ സംസാരിച്ചു.
 
 manoramaonline.com/
NewsPravasiUS
വാ൪ത്ത: ജോയിച്ച൯ പുതുക്കുളം
...................................................................................












transparent
ക്രൈസ്തവ മുല്യങ്ങള്‍ താഴ്ത്തിക്കെട്ടുന്ന രീതി, അതായത് ക്രിസ്തുവിനേ മറന്ന് പേ൪ഷ൯ ക്രോസിനേ വണങ്ങുന്ന രീതി, എല്ലാ മെത്രാന്മാരും ഉപേക്ഷിച്ച്
ക്രിസ്തുവിലേക്ക് മടങ്ങി വരണമെന്നാണോ,
ക൪ദ്ദിനാള്‍ മാ൪ ജോ൪ജ് ആലാഞ്ചേരി പറഞ്ഞുവരുന്നത്. നമ്മുടെ ബിഷപ്പ് അങ്ങാടിയത്ത് സമ്മതിക്കുമോ? യേശു ക്രിസ്തുവിനേ മറന്ന്
പേ൪ഷ൯ ക്രോസിനേ വണങ്ങുന്ന രീതിയല്ലെ നമ്മുടെ ബിഷപ്പ് അങ്ങാടിയത്ത്, ചിക്കാഗോ രൂപതകളില്‍ അത്മായരെ പഠംിപ്പിക്കുന്നത്. 
 
 

ക൪ദ്ദിനാള്‍ മാ൪ ജോ൪ജ് ആലാഞ്ചേരി പറയുന്നതാണോ, ബിഷപ്പ് അങ്ങാടിയത്ത് പറയുന്നതാണോ ശരി!

transparent

പേ൪ഷ൯ ക്രോസ് നിലവിളക്ക് എന്തുകൊണ്ട് കത്തിച്ചില്ല!

Friday, 20 December 2013

ഫരീദാബാദ് രൂപതാ ആസ്ഥാനമന്ദിരം ഉദ്ഘാടനം ചെയ്തു

ഫരീദാബാദ് രൂപതാ ആസ്ഥാനമന്ദിരം ഉദ്ഘാടനം ചെയ്തു
 
  ന്യൂഡല്‍ഹി: ഫരീദാബാദ് രൂപതയുടെ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്തു. കരോള്‍ ബാഗ് മെട്രോ സ്റേഷനു സമീപത്തായാണു സീറോ മലബാര്‍ സഭ ഫരീദാബാദ് രൂപതയുടെ ബിഷപ് ഹൌസും ഓഫീസുകളും കൂരിയയും പ്രവര്‍ത്തിക്കുന്നതിനായി ആസ്ഥാന മന്ദിരം തയാറായത്. സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, മലങ്കര കത്തോലിക്ക സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്ക ബാവ, തിരുവനന്തപുരം അതിരൂപത ആര്‍ച്ച്ബിഷപ് ഡോ. സൂസപാക്യം, ഫരീദാബാദ് രൂപത ആര്‍ച്ച് ബിഷപ് മാര്‍ കുര്യാക്കോസ് ഭരണിക്കുളങ്ങര എന്നിവര്‍ രൂപത ആസ്ഥാന മന്ദിരത്തിന്റെ വെഞ്ചരിപ്പ് ശിശ്രൂഷകള്‍ക്കു കാര്‍മികത്വം വഹിച്ചു.

കേന്ദ്ര ഭക്ഷ്യമന്ത്രി പ്രഫ. കെ.വി. തോമസ്, ബിജ്നോര്‍ ബിഷപ് ഡോ. ജോണ്‍ വടക്കേല്‍, ബിഷപ് ജേക്കബ് മാര്‍ ബര്‍ണബാസ്, എംപിമാരായ ജോസ് കെ. മാണി, ആന്റോ ആന്റണി, ജോയി ഏബ്രഹാം, പി.ടി. തോമസ്, ചാള്‍സ് ഡയസ്, ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി കാര്യാലയത്തിലെ മോണ്‍സിഞ്ഞോര്‍മാരായ റൊമാനോ മബേന, മര്‍വീന, ഫരീദാബാദ് രൂപത വികാരി ജനറാള്‍ മോണ്‍ സെബാസ്റ്യന്‍ വടക്കുംപാടന്‍, ഡല്‍ഹി അതിരൂപത വികാരി ജനറാള്‍ ഫാ. സൂസൈ സെബാസ്റ്യന്‍, മലങ്കര സഭാ ബാഹ്യ കേരള മിഷന്‍ വികാരി ജനറാള്‍ ഫാ. ഡാനിയേല്‍ കുഴിത്തടത്തില്‍ തുടങ്ങിയവര്‍ പങ്കെടുത്തു. രൂപതാ ആസ്ഥാന കാര്യാലയ സ്ഥാപനത്തിനു വേണ്ടി പ്രവര്‍ത്തിച്ച വൈദികരെയും അല്‍മായ പ്രമുഖരെയും സന്യസ്തരെയും ഷാള്‍ നല്‍കി ആദരിച്ചു.

വൈകുന്നേരം നടന്ന പ്രഫഷണലുകളുടെ യോഗത്തില്‍ സഭയ്ക്കു നല്‍കിയ മികച്ച സേവനത്തിനു സുപ്രീംകോടതി ജഡ്ജി ജസ്റീസ് കുര്യന്‍ ജോസഫ്, മനുഷ്യാവകാശ കമ്മീഷനംഗം ജസ്റീസ് സിറിയക് ജോസഫ്, ദീപിക അസോസ്യേറ്റ് എഡിറ്ററും ഡല്‍ഹി ബ്യൂറോ ചീഫുമായ ജോര്‍ജ് കള്ളിവയലില്‍ എന്നിവരെ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രത്യേകം ആദരിച്ചു.
deepikaglobal.com/ Delhi

Thursday, 19 December 2013

വിശ്വാസവും പാരമ്പര്യവും സംരക്ഷിക്കുന്നതില്‍ മുഖ്യപങ്ക് അല്മായരുടേത്: മാര്‍ ആലഞ്ചേരി

വിശ്വാസവും പാരമ്പര്യവും സംരക്ഷിക്കുന്നതില്‍ മുഖ്യപങ്ക് അല്മായരുടേത്: മാര്‍ ആലഞ്ചേരി



Inform Friends Click here for detailed news of all items Print this Page
 
ചങ്ങനാശേരി: വിശ്വാസവും പാരമ്പര്യങ്ങളും സംരക്ഷിക്കുന്നതില്‍ അല്മായര്‍ മുഖ്യപങ്കാണു വഹിക്കുന്നതെന്നു സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കുന്നന്താനം സെഹിയോന്‍ ധ്യാന കേന്ദ്രത്തില്‍ നടന്നു വരുന്ന ചങ്ങനാശേരി അതിരൂപതയുടെ നാലാമത് മഹായോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

സംഘര്‍ഷപൂര്‍ണമായ എല്ലാ അവസരങ്ങളിലും സഭ വെല്ലുവിളികളെ നേരിട്ടപ്പോഴും അല്മായര്‍ സഭയ്ക്കുവേണ്ടി നിലകൊണ്ടിട്ടുണ്െടന്നും മേജര്‍ ആര്‍ച്ച്ബിഷപ് ഉദ്ബോധിപ്പിച്ചു.

പ്രബോധനങ്ങള്‍ക്കു തെറ്റുപറ്റാറില്ല. പ്രായോഗികതയ്ക്കാണു പലപ്പോഴും തെറ്റ് സംഭവിക്കുന്നത്. തത്വങ്ങളും പ്രായോഗികതയും തമ്മിലുള്ള സംഘര്‍ഷം സമൂഹത്തിലും വിശ്വാസജീവിതത്തിലും കാണാന്‍ കഴിയും.

പ്രബോധനങ്ങളും പ്രായോഗികതയും സമന്വയിക്കുന്ന ശൈലിയാണ് ഇന്നത്തെ ലോകം അഭിലഷിക്കുന്നത്. ഇതുരണ്ടും ഒന്നു ചേരുന്ന സഭയ്ക്കുവേണ്ടി ആധുനിക ലോകം കാതോര്‍ക്കുകയും ദാഹിക്കുകയും ചെയ്യുന്നു. സമന്വയത്തിലേക്കു നയിക്കുന്ന ചിന്തകളും ചര്‍ച്ചകളും മഹായോഗങ്ങളെ അന്വര്‍ഥമാക്കുമെന്നും മാര്‍ ജോര്‍ജ് ആലഞ്ചേരി അഭിപ്രായപ്പെട്ടു.

ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തിലിന്റെ പൌരോഹിത്യ സുവര്‍ണ ജൂബിലിയുടെയും മെത്രാഭിഷേക റൂബി ജൂബിലിയുടെയും സ്മാരകമായി ഫാ.തോമസ് പാടിയത്ത് തയാറാക്കിയ സ്റാര്‍ ഫ്രം ദ ഈസ്റ് എന്ന പുസ്തകത്തിന്റെ പ്രകാശനവും മേജര്‍ ആര്‍ച്ച്ബിഷപ് കോപ്പി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടത്തിനു നല്‍കി പ്രകാശനം ചെയ്തു. രാവിലെ മൂവാറ്റുപുഴ ബിഷപ് ഏബ്രഹാം മാര്‍ യൂലിയോസ് വിഷയാവതരണം നടത്തി.

അതിരൂപതയില്‍നിന്നുള്ള 210 പ്രതിനിധികളാണു മഹായോഗത്തില്‍ പങ്കെടുക്കുന്നത്. 
 deepikaglobal.com
'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''\

എന്താണ് സീറോമലബാ൪ സഭയുടെ വിശ്വാസവും പാരമ്പര്യവും,
 മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

നുണപറയലും തട്ടിപ്പും വെട്ടിപ്പും അല്ലാതെ എന്താണ് പാരമ്പര്യം ഉളളത് സീറോമലബാ൪ സഭയുടെ പുരോഹിത൪ക്ക്! 
 

Tuesday, 17 December 2013

മാ൪പാപ്പയ്ക്ക് 77; ആഘോഷത്തിന് തെരുവിന്‍റെ മക്കളും.





transparent




























                   
               Story Dated: Wednesday, December 18, 2013 0:47 hrs IST 

                  മാ൪പാപ്പയ്ക്ക് 77;  ആഘോഷത്തിന് തെരുവിന്‍റെ മക്കളും.



























ന്‍റെ എഴുപത്തേഴാം ജന്മദിനത്തില്‍ അതിഥികളായ ഭവനരഹിത൪ക്കൊപ്പം ഫ്രാ൯സിസ് മാ൪പാപ്പ.
 



വത്തിക്കാ൯ സിറ്റി: ലളിത ജീവിതം ഇഷ്ടപ്പെടുന്ന ഫ്രാ൯സിസ് മാ൪പാപ്പ എഴുപത്തേഴാം ജന്മദിനത്തില്‍ അ൪പ്പിച്ച ദിവ്യബലിയിലും പങ്കെടുക്കുവാ൯ ക്ഷണിക്കപ്പെട്ട അതിഥികളില്‍ വത്തിക്കാ൯ സമുച്ചയത്തിനു സമീപം തെരുവില്‍ കഴിയുന്ന നാലു ഭവനരഹിതരും ഉണ്ടായിരുന്നു.

          പാപ്പയുടെ ഭ്യത്യനായിരുന്ന മറ്റൊരു അതിഥി ദിവ്യബലിക്കുശേഷം എല്ലാവരോടും മാ൪പാപ്പ സംസാരിക്കുകയും ഒന്നിച്ചിരുന്നു പ്രഭാത ഭക്ഷണം കഴിക്കുകയും ചെയ്തു. ഭവനരഹിതരിലൊരാള്‍ന്‍റെ വള൪ത്തുനായയുമായാണ് എത്തിയത്. മാ൪പാപ്പയ്ക്ക് അയാളെ പരിചയപ്പെടുത്തിയ സമയത്തും നായയെ ഒപ്പം നി൪ത്തിയതു കൗതുകമായി.

            വത്തിക്കാനിലെ കുട്ടികള്‍ കഴിഞ്ഞ ദിവസം മാ൪പാപ്പയ്ക്കു ജന്മദിന കേക്ക് സമ്മാനിച്ചിരുന്നു. മാ൪പാപ്പയെ സന്ദ൪ശിക്കാ൯ അദ്ദേഹത്തിന്‍റെ ജന്മനാടായ അ൪ജന്‍റനയുടെ ഫുട്ബോള്‍ ടീം പ്രത്യേക വിമാനത്തില്‍ റോമിലെത്തി ടീമിനു ലഭിച്ച ട്രോഫിയുടെ മാത്യക അവ൪ അദ്ദേഹത്തിനു[മാ൪പാപ്പയ്ക്ക്] സമ്മാനിക്കും.




transparent


.manoramaonline.com/


transparent




transparent

transparent



transparent

transparent