Friday, 12 August 2016

പാരീസിലെ തീവ്രവാദി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ മാതാവിന്റെ സ്വര്‍ഗാരോപണ തിരുനാളിന് ലൂര്‍ദില്‍ കര്‍ശന സുരക്ഷ

സ്വന്തം ലേഖകന്‍ 11-08-2016 - Thursday
ലൂര്‍ദ്: പാരീസില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന ഭീകാരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ആഗസ്റ്റ് 15-ാം തീയതി നടക്കുവാനിരിക്കുന്ന സ്വര്‍ഗാരോപണ തിരുനാളിനോടനുബന്ധിച്ച് ലൂര്‍ദ്ദില്‍ സുരക്ഷ വര്‍ധിപ്പിച്ചു. തിരുനാള്‍ ദിനത്തില്‍ കാല്‍ലക്ഷത്തില്‍ അധികം പേര്‍ പങ്കെടുക്കുന്ന വിശുദ്ധ കുര്‍ബാനയും പ്രദിക്ഷണവും, ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഉപേക്ഷിക്കുവാന്‍ ആദ്യം തീരുമാനിച്ചിരുന്നെങ്കിലും കര്‍ശന സുരക്ഷയൊരുക്കി നടത്തുവാന്‍ പിന്നീട് തീരുമാനിച്ചിട്ടുണ്ട്. 

ഫ്രഞ്ച് സ്വാതന്ത്ര്യദിനത്തില്‍ 84 പേര്‍ കൊല്ലപ്പെട്ട നീസ് ആക്രമണത്തിന് രണ്ടാഴ്ച തികയും മുന്‍പ് പാരീസിലെ ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതിനിടെ കത്തോലിക്ക പുരോഹിതനായ ഫാദര്‍ ജ്വാക്വസ് ഹാമലിനെ തീവ്രവാദികള്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയിരുന്നു. തുടര്‍ച്ചയായ ഇത്തരം ആക്രമണങ്ങള്‍ നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ലൂര്‍ദില്‍ കര്‍ശന സുരക്ഷ ഒരുക്കുവാന്‍ തീരുമാനിച്ചിരിക്കുന്നത്. 

പ്രവേശന കവാടങ്ങളിലെല്ലാം തന്നെ പ്രത്യേക നിയന്ത്രണങ്ങളും പരിശോധനകളും നടത്തും. ഇതിനായി 250-ല്‍ അധികം പ്രത്യേക സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ഇവരെ കൂടാതെ പോലീസും സൈന്യവും പരിശോധനകള്‍ക്കായി പ്രദേശത്ത് നിലയുറപ്പിച്ചു കഴിഞ്ഞു. തിരുനാള്‍ കഴിഞ്ഞ് രണ്ടാഴ്ച വരെയുള്ള സമയങ്ങളിലും പോലീസ് ഇവിടെ തന്നെ ക്യാമ്പ് ചെയ്യും. ദേവാലയം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് കര്‍ശന ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

"ദേവാലയത്തിലേക്ക് വരുന്ന എല്ലാവരേയും പ്രവേശന കവാടങ്ങളില്‍ പ്രത്യേകം പരിശോധിക്കും. കൈയില്‍ കരുതിയിരിക്കുന്ന ബാഗുകളും മറ്റും സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കും. എല്ലാ തവണയും നഗരത്തിന്റെ മധ്യത്തില്‍ നിന്നും ആരംഭിക്കുന്ന തിരുനാള്‍ പ്രദിക്ഷിണം ഇത്തവണ ദേവാലയത്തിന്റെ പരിസരത്തു നിന്നുമാണ് തുടങ്ങുന്നത്. സുരക്ഷാ ഭീഷണിയുള്ളതിനാലാണ് ഇത്തരത്തിലുള്ള ക്രമീകരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ദേവാലയത്തിലേക്ക് എത്തിപ്പെടുവാനും പ്രാര്‍ത്ഥിക്കുവാനും എല്ലാ വിശ്വാസികള്‍ക്കും അവകാശമുണ്ട്. ഇതിനെ തടസപ്പെടുത്തുന്ന ഒന്നും തന്നെ ഉണ്ടാകുകയില്ല. പക്ഷേ ക്ലേശകരമായ പല സംഭവങ്ങളുടെയും പശ്ചാത്തലത്തില്‍ കര്‍ശനമായ പരിശോധനകള്‍ കാണുമെന്നു മാത്രം". പെറീനീസ് മേഖലയുടെ വികാരിയായിരിക്കുന്ന ബിയാട്രീസ് ലഗാര്‍ഡി യൂറോപ്പ് വണ്‍ റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 

ലൂര്‍ദില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് മെഡിക്കല്‍ സഹായം നല്കാന്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍ മിഖായേല്‍ മോറന്‍ നിലവിലെ സംഭവങ്ങള്‍ വിഷമം ഉളവാക്കുന്നതാണെന്ന് പ്രതികരിച്ചു. 'ബാരിക്കേഡുകള്‍ തീര്‍ത്തിരിക്കുന്ന ലൂര്‍ദിലെ പള്ളിയും പരിസരവും കാണുമ്പോള്‍ സങ്കടമുണ്ട്. എന്നാല്‍ സുരക്ഷയുടെ ഭാഗമായി ഇത്തരം നടപടികള്‍ സ്വീകരിക്കുന്നത് നല്ലതാണ്. നീസില്‍ തീവ്രവാദി ആക്രമണം നടന്നപ്പോള്‍ ഞാന്‍ അവിടെ ഉണ്ടായിരുന്നു. ഭീകരമായ അത്തരം ആക്രമണങ്ങള്‍ തടയുവാന്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ ഇടപെടല്‍ മൂലം സാധിക്കട്ടെ. സാത്താന്റെ എല്ലാ പ്രവര്‍ത്തനങ്ങളില്‍ നിന്നും ദൈവം നമ്മെ കാത്തു സംരക്ഷിക്കട്ടെ'. ഡോക്ടര്‍ മിഖായേല്‍ മോറന്‍ പറഞ്ഞു. 
http://pravachakasabdam.com/index.php/site/news/2201

ഫാ. മാത്യു നായ്ക്കംപറമ്പില്‍ നയിക്കുന്ന ദൈവവചന പ്രഘോഷണവും രോഗശാന്തി ശുശ്രൂഷയും

http://www.manoramaonline.com/news/nri-news/us/Fr-Mathew-Naickom-parambil.html

FrMathewNaickomparambil






ഡാലസ്∙ പ്രസിദ്ധ വചനപ്രഘോഷകന്‍ ഫാ. മാത്യു നായ്ക്കംപറമ്പില്‍ വി.സി (ഡിവൈന്‍ റിട്രീറ്റ് സെന്റര്‍, മുരിങ്ങൂര്‍) നയിക്കുന്ന വചന പ്രഘോഷണവും രോഗശാന്തി ശുശ്രൂഷയും കൊപ്പേല്‍ സെന്‍റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ സിറോ മലബാര്‍ ദേവാലയത്തില്‍ ഓഗസ്റ്റ് 26 , 27 , 28 ദിവസങ്ങളില്‍ നടക്കും. ധ്യാന ദിവസങ്ങളില്‍ വിശുദ്ധ കുര്‍ബാനയും ആരാധനയും കുമ്പസാരവും രോഗശാന്തി ശുശ്രൂഷയും അഭിഷേക പ്രാര്‍ത്ഥനയും ഉണ്ടായിരിക്കും. എവരെയും സ്വാഗതം ചെയ്യുന്നതായി വികാരി ഫാ. ജോൺസ്റ്റി തച്ചാറ അറിയിച്ചു.
വാർത്ത∙മാര്‍ട്ടിന്‍ വിലങ്ങോലില്‍ 

Wednesday, 10 August 2016

അമേരിക്കയില്‍ കൊലപ്പെടുത്തേണ്ട പതിനയ്യായിരം ക്രൈസ്തവരുടെ ലിസ്റ്റ് ഐഎസ് പുറത്തുവിട്ടതായി റിപ്പോര്‍ട്ട്

സ്വന്തം ലേഖകന്‍ 09-08-2016 - Tuesday
വാഷിംഗ്ടണ്‍: യുഎസില്‍ താമസിക്കുന്ന ക്രൈസ്തവരില്‍ കൊലപ്പെടുത്തേണ്ട പതിനയ്യായിരം പേരുടെ ലിസ്റ്റ്, ഐഎസ് തീവ്രവാദികള്‍ തയ്യാറാക്കിയതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കയുടെ വിവിധ ഭാഗങ്ങളിലുള്ള തങ്ങളുടെ അനുഭാവികളോട് ലിസ്റ്റില്‍ പേരുള്ള ക്രൈസ്തവരെ കൊല്ലുവാനാണ് ഐഎസ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. 

ബ്രിട്ടണിലേയും അമേരിക്കയിലേയും ക്രൈസ്തവരെ കൊലപ്പെടുത്തുമെന്ന് ദിവസങ്ങള്‍ക്ക് മുമ്പ് ഐഎസ് സ്വന്തം വെബ്‌സൈറ്റില്‍ കൂടി പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ഇതിനു ശേഷമാണ് അമേരിക്കയില്‍ ഐഎസ് ഇതിനായുള്ള ശ്രമങ്ങള്‍ സജീവമാക്കി എന്ന റിപ്പോര്‍ട്ട് വിവിധ മാധ്യമങ്ങളാണ് പുറത്തുകൊണ്ടുവന്നിരിക്കുന്നത്. ഈ വാര്‍ത്ത സംബന്ധിച്ച് യുഎസ് സുരക്ഷാ ഏജന്‍സിയായ എഫ്ബിഐ ഇതുവരെ ഔദ്യോഗികമായ പ്രതികരണങ്ങള്‍ ഒന്നും തന്നെ നടത്തിയിട്ടില്ല. 

ഐഎസിന്റെ വെബ്‌സൈറ്റിലേക്ക് ചേര്‍ക്കുവാനായി സൂക്ഷിച്ചിരുന്ന ലിസ്റ്റിന്റെ എന്‍ക്രിപ്റ്റഡ് രൂപം ചില മാധ്യമങ്ങള്‍ക്ക് ലഭിക്കുകയായിരുന്നു. ചില മാധ്യമങ്ങള്‍ ഇതു സംബന്ധിച്ച് അന്വേഷണം നടത്തിയപ്പോള്‍ ഒരേ പള്ളികളില്‍ ഉള്‍പ്പെടുന്ന നിരവധി പേര്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് മനസിലായത്. വിവിധ പള്ളികളുടെ ഡയറക്ടറിയും മറ്റും പരിശോധിച്ചാണ് ഐഎസ് ഇത്തരത്തില്‍ ഒരു ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നതെന്നാണ് പ്രാഥമിക നിഗമനം. 

പള്ളികളിലെ വിശ്വാസികളെ മാത്രമല്ല ഐഎസ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വൈദികരും പാസ്റ്ററുമാരും ഇടവകകളുടെ ചുമതല വഹിക്കുന്ന വ്യക്തികളും ഐഎസിന്റെ ഹിറ്റ് ലിസ്റ്റില്‍ ഉള്‍പ്പെടുന്നു. പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്നും തീവ്രവാദികളെ എത്തിച്ച ശേഷം ആക്രമണം നടത്തുവാനുള്ള ശ്രമങ്ങളല്ല ഐഎസ് ഈ സ്ഥലങ്ങളില്‍ നടത്തുവാന്‍ ഉദ്ദേശിക്കുന്നതെന്നാണ് അഭ്യൂഹങ്ങള്‍. 

തങ്ങളുടെ അനുഭാവികളായ വ്യക്തികളെ സംഘടിപ്പിച്ച് യുഎസിനെ രക്തകളമാക്കുന്നതിനാണ് അവര്‍ പദ്ധതിയിട്ടിരിക്കുന്നത്. അടുത്തിടെ ഡെട്രോയിറ്റില്‍ ഒരു ദേവാലയത്തിലെ വിശ്വാസികള്‍ക്ക് നേരെ ആക്രമണം നടത്തുവാന്‍ പദ്ധതിയിട്ടിരുന്ന 21-കാരനെ എഫ്ബിഐ സംഘം പിടികൂടിയിരുന്നു. ഖലീല്‍ അബു റയ്യാന്‍ എന്ന ഈ യുവാവ് കോടതിയില്‍ നല്‍കിയ മൊഴി പ്രകാരം, ദേവാലയത്തില്‍ ആളുകള്‍ തോക്കുകള്‍ കൊണ്ടു പോകില്ലെന്നും, ഇതിനാല്‍ നിരവധി പേരെ ചെറുത്തുനില്‍പ്പില്ലാതെ തന്നെ കൊലപ്പെടുത്തുവാന്‍ സാധിക്കുമെന്നും താന്‍ കരുതിയതായി സമ്മതിക്കുന്നുണ്ട്. റയ്യാന്റെ കാറില്‍ നിന്നും വലിയ വാളും, കത്തികളും കണ്ടെത്തിയിരുന്നു. അടുത്തിടെ വരുന്ന ഇത്തരം വാര്‍ത്തകള്‍ യുഎസിലും യുറോപ്പിലുമുള്ള ക്രൈസ്തവരെ ഭീതിയിലാക്കിയിരിക്കുകയാണ്. 
http://pravachakasabdam.com/index.php/site/news/2181

ഇസ്ലാമിക തീവ്രവാദികളുടെ ഭീഷണി താന്‍ നേരിടുന്നുണ്ടെന്ന് ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്ത്തവ പുരോഹിതനായ ഫാദര്‍ മുഹമ്മദ് എഗ്റ്റിഡേറിയന്‍

സ്വന്തം ലേഖകന്‍ 08-08-2016 - Monday
ലിവര്‍പൂള്‍: ഇസ്ലാമിക തീവ്രവാദികളുടെ ഭീഷണി താന്‍ നേരിടുന്നുണ്ടെന്ന് ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്ത്തവ പുരോഹിതനായ ഫാദര്‍ മുഹമ്മദ് എഗ്റ്റിഡേറിയന്‍. ഇറാനില്‍ നിന്നും വര്‍ഷങ്ങള്‍ക്ക് മുമ്പ് അഭയാര്‍ത്ഥിയായി യുകെയില്‍ എത്തിയ മുഹമ്മദ് എഗ്റ്റിഡേറിയന്‍ ക്രിസ്തുവിനെ ജീവിതത്തിലേക്ക് സ്വീകരിച്ച് കൊണ്ട് ക്രൈസ്തവ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തിരുന്നു. 

ഇപ്പോള്‍ അദ്ദേഹം ഒരു വൈദികനായി സേവനം ചെയ്യുകയാണ്. അടുത്തിടെ ഫ്രാന്‍സില്‍ ഐഎസ് തീവ്രവാദികള്‍ ഫാദര്‍ ജാക്വസ് ഹാമലിനെ വധിച്ച സംഭവത്തിന് ശേഷം തനിക്കും ജീവന് സുരക്ഷാ ഭീഷണിയുണ്ടെന്ന് ഫാദര്‍ മുഹമ്മദ് എഗ്റ്റിഡേറിയന്‍, ലിവര്‍പൂള്‍ എക്കോ എന്ന ഓണ്‍ലൈന്‍ മാധ്യമത്തോട് വെളിപ്പെടുത്തി. 

"ഫാദര്‍ ജ്വാക്വസ് ഹാമല്‍ കൊല്ലപ്പെട്ട സമയം എന്തെല്ലാം വികാരങ്ങള്‍ അദ്ദേഹത്തിന്റെ മനസിലൂടെ കടന്നു പോയിരിക്കും. ഞാന്‍ ആയിരുന്നു അദ്ദേഹത്തിന്റെ സ്ഥാനത്തെങ്കില്‍ എന്താകുമായിരുന്നു എന്റെ പ്രതികരണം. പലപ്പോഴും ഈ പ്രശ്‌നങ്ങള്‍ ഞാന്‍ ചിന്തിക്കാറുണ്ട്. എന്നാല്‍ എന്തെല്ലാം പ്രശ്‌നങ്ങള്‍ ഇനി നേരിടേണ്ടി വന്നാലും യേശുക്രിസ്തുവില്‍ നിന്നും അവന്റെ സ്‌നേഹത്തില്‍ നിന്നും ഞാന്‍ പിന്മാറുകയില്ല. ഞാന്‍ ഒരു അപകടത്തിലോ തീവ്രവാദികളുടെടെ കത്തിക്കുത്തിലോ മരിച്ചു വീഴാം. എന്നാല്‍ ദൈവം ആണ് എന്റെ ജീവന്റെ ഉടമ. അവനായി ഞാന്‍ ജീവിക്കും". ഫാദര്‍ മുഹമ്മദ് എഗ്റ്റിഡേറിയന്‍ പറഞ്ഞു. 

ഒരു യാഥാസ്ഥിതിക ഇറാനിയന്‍ മുസ്ലീം കുടുംബത്തിലാണ് മുഹമ്മദ് എഗ്റ്റിഡേറിയന്‍ ജനിച്ചത്. 13-ാം വയസില്‍ ഒരു അപകടത്തില്‍ മുഹമ്മദിന്റെ പിതാവ് മരിച്ചു പോയി. അന്നു മുതല്‍ ഒരു പിതാവിനെ അന്വേഷിച്ച തനിക്ക് പിന്നീട് സ്‌നേഹവാനായ ദൈവപിതാവിനെ ബൈബിളിൽ കണ്ടെത്തുവാന്‍ സാധിച്ചെന്ന് മുഹമ്മദ് സാക്ഷ്യപ്പെടുത്തുന്നു. ഇറാന്‍ ഭരണാധികാരികള്‍ക്കെതിരെ ശബ്ദം ഉയര്‍ത്തി രംഗത്ത് വന്ന മുഹമ്മദ് എഗ്റ്റിഡേറിയനെ സര്‍ക്കാര്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി. 

ഇതേ തുടര്‍ന്ന് മുഹമ്മദ് രാജ്യം വിട്ടു. വിമാനത്തിലും, ട്രെയിനിലും, കാല്‍നടയായും നിരവധി യൂറോപ്യന്‍ രാജ്യങ്ങള്‍ നടന്നു കയറിയ മുഹമ്മദ് അവസാനം യുകെയില്‍ എത്തി. യാത്രയിലുടനീളം തന്നെ ക്രൈസ്തവരായ ഒരു സംഘം ആളുകള്‍ തന്നെ സഹായിച്ചിരുന്നതായി മുഹമ്മദ് ഓര്‍ക്കുന്നു.
ഈ കാലയളവില്‍ ഒരു സുഹൃത്ത് മുഹമ്മദിനോട് ചോദിച്ചു, നീ ഇസ്ലാമില്‍ സമാധാനം കണ്ടെത്തുന്നുണ്ടോ? ഒറ്റ മറുപടിയില്‍ 'ഉണ്ട്' എന്നു മുഹമ്മദ് പറഞ്ഞപ്പോഴും ഉള്ളിന്റെ ഉള്ളില്‍ അദ്ദേഹം ഒട്ടും സംതൃപ്തനല്ലായിരിന്നു. ഇതിനിടെ അഭയാര്‍ത്ഥി ക്യാമ്പില്‍ ഏറെ നാള്‍ തടവിലായ മുഹമ്മദിനെ രാജ്യത്തു നിന്നും നാടുകടത്തുവാന്‍ യുകെ സര്‍ക്കാര്‍ തയ്യാറെടുത്തു. 

തിരികെ ഇറാനിലേക്ക് ചെന്നാല്‍ ജീവന്‍ നഷ്ടമാകുമെന്ന് ഉറപ്പായ മുഹമ്മദ് പരീക്ഷണാര്‍ത്ഥം ക്രൈസ്തവ സുഹൃത്തുക്കളില്‍ നിന്ന്‍ പരിചയപ്പെട്ട സത്യ ദൈവത്തിനു ഒരു വാക്കു കൊടുത്തു. "എന്റെ ജീവന്‍ നീ സംരക്ഷിച്ചാല്‍ അത് ഞാന്‍ നിനക്കായി നല്‍കാം". ദൈവത്തിന്റെ വലിയ ഇടപെടലെന്ന് വിശേഷിപ്പിക്കാം, യുകെ സര്‍ക്കാര്‍ മുഹമ്മദിനെ നാടുകടത്തുവാനുള്ള തീരുമാനം അത്ഭുതകരമായി ഉപേക്ഷിച്ചു. 

യേശു തന്റെ ജീവനെ സംരക്ഷിച്ചതായി മനസിലാക്കിയ മുഹമ്മദ് അവിടുത്തേക്ക് നല്‍കിയ വാക്കും പാലിച്ചു. പിന്നീടുള്ള ജീവിതം മുഹമ്മദ് ക്രിസ്തുവിനായി നല്‍കി. ഇന്ന്‍ ഇറാനില്‍ നിന്നും വരുന്ന അഭയാര്‍ത്ഥികളുടെ ഇടയില്‍ സേവനം ചെയ്യുകയാണ് ഫാദര്‍ മുഹമ്മദ് എഗ്റ്റിഡേറിയന്‍. പേര്‍ഷ്യന്‍ ഭാഷയിലുള്ള ആരാധനയ്ക്ക് അദ്ദേഹം നേതൃത്വം നല്‍കുന്നു. തീവ്രവാദികള്‍ തന്റെ ജീവനെ ലക്ഷ്യമിട്ടിരിക്കുകയാണെന്ന് മനസിലാക്കിയിട്ടും ക്രിസ്‌തുവിന്റെ സ്‌നേഹത്തില്‍ നിന്നു ഒരിക്കലും പിന്നോട്ട് പോകില്ലെന്ന് ഈ വൈദികന്‍ തറപ്പിച്ച് പറയുന്നു. 

#SaveFrTom 

ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക. 

ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക
http://pravachakasabdam.com/index.php/site/news/2176

Friday, 5 August 2016

'സാമ്പത്തികകാര്യസമിതികളുടെ രൂപീകരണം ഇടവകവൈദികരുടെ കടമ' - ഫ്രാന്‍സീസ് പാപ്പാ

 ('അത്മായശബ്ദം' വെബ്‌സൈറ്റില്‍ 2016 മെയ് 19-ന് വന്ന ഐസക് ഗോമസിന്റെ പോസ്റ്റില്‍നിന്ന്. തര്‍ജമ ജോർജ് മൂലേച്ചാലിൽ 2016 മെയ് 12-ന് വത്തിക്കാനിലെ പോള്‍ 6-ാമന്‍ ഹാളില്‍ ചേര്‍ന്ന കന്യാസ്ത്രീകളുടെ സുപ്പീരിയര്‍ ജനറല്‍മാരുടെ ഒരു അന്താരാഷ്ട്ര സമ്മേളനത്തിനിടയില്‍ നടന്ന ഒരു ചോദ്യോത്തരവേളയിലാണ് ഫ്രാന്‍സീസ് പാപ്പാ ഈ പ്രസ്താവന നടത്തിയത്. 'സഭാജീവിതത്തില്‍ സ്ത്രീകളെ എങ്ങനെ കൂടുതലായി ഉള്‍ച്ചേര്‍ക്കാം' എന്ന ചോദ്യത്തിനു മറുപടിയായി, ''സഭാജീവിതത്തിലും സമൂഹജീവിതത്തിലും സ്‌ത്രൈണതയുടെ പ്രഭാവം എല്ലാ വിധത്തിലും പ്രകടിതമാകേണ്ടത് ആവശ്യമാണ്'' എന്ന് അദ്ദേഹം അഭിപ്രായപ്പെടുകയുണ്ടായി. അതേത്തുടര്‍ന്ന് അദ്ദേഹം പുരോഹിതാധിപത്യത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: ''ഞാന്‍ ഒട്ടേറെത്തവണ പറഞ്ഞിട്ടുള്ളതുപോലെ, പുരോഹിതാധിപത്യത്തിലേക്കുള്ള ശക്തമായ പ്രലോഭനമാണ് വലിയൊരു അപകടം. അത് ഏറെ ശക്തമാണ്. ഇടവകകളിലേക്കു നോക്കിയാല്‍, 60 ശതമാനത്തിലേറെ ഇടവകകളിലും സാമ്പത്തികകാര്യങ്ങള്‍ക്കായി ഒരു സമിതിയോ പാസ്റ്ററല്‍ കൗണ്‍സിലോ ഇല്ല; രൂപതകളുടെ കാര്യത്തില്‍ എനിക്കു നിശ്ചയം പോരാ, ഒരുപക്ഷേ അല്പം കുറവായിരിക്കാം. ഇതെന്താണ് അര്‍ത്ഥമാക്കുന്നത്? ഇടവകകളും രൂപതകളുമൊക്കെ നയിക്കപ്പെടുന്നത് പൗരോഹിത്യത്തിന്റെ, അവരുടെമാത്രം, ഇച്ഛയ്ക്കനുസരിച്ചാണ് എന്നാണ് അതര്‍ത്ഥമാക്കുന്നത്. ഇടവകകളിലോ രൂപതകളിലോ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സംഘാത്മകത (്യെിീറമഹശ്യേ) പ്രവൃത്തിപഥത്തില്‍ കൊണ്ടുവരുന്നില്ല എന്നാണ് അതിനര്‍ത്ഥം. ഇതൊന്നും ഈ മാര്‍പ്പാപ്പായുടെ കീഴില്‍ വരുത്തേണ്ട ഒരു പുതിയ കാര്യമല്ല. അജപാലനത്തിനും സാമ്പത്തികകാര്യങ്ങള്‍ കൈകാര്യംചെയ്യുന്നതിനുംവേണ്ടി, അത്മായരായ സ്ത്രീ-പുരുഷന്മാരും കന്യാസ്ത്രീകളുമുള്‍പ്പെടുന്ന ഒരു കൗണ്‍സിലിനു രൂപംകൊടുക്കാന്‍ ഇടവകവൈദികര്‍ക്കു കടമയുണ്ട് എന്നത് കാനോന്‍ നിയമത്തിലുള്ള ഒരു കാര്യമാണ്. എന്നാല്‍ അവരതു ചെയ്യുന്നില്ല. ഇന്നത്തെ സഭാപൗരോഹിത്യത്തിലുള്ള അപകടമിതാണ്. ഈ അപകടത്തെ നിവാരണംചെയ്യുന്നതിനായി നമുക്കു മുന്നോട്ടു പോകേണ്ടതുണ്ട്. എന്തുകൊണ്ടെന്നാല്‍, ഒരു വൈദികന്‍ സമുദായത്തിന്റെ സേവകനാണ്, ഒരു മെത്രാന്‍ സമുദായത്തിന്റെ സേവകനാണ്; അല്ലാതെ, ഒരു വ്യവസായശാലയുടെ തലവനല്ല. തീര്‍ച്ചയായുമല്ല. ഇക്കാര്യം വളരെ പ്രധാനപ്പെട്ടതാണ്. ഉദാഹരണത്തിന്, ലാറ്റിനമേരിക്കയില്‍ പൗരോഹിത്യം വളരെ ശക്തവും വ്യവസ്ഥാപിതവുമാണ്. എന്തു ചെയ്യണമെന്നതിനെക്കുറിച്ച് വൈദികനോടു ചോദിക്കാതെ അത്മായര്‍ക്കു യാതൊന്നും അറിയില്ല. അത്ര ശക്തമാണത്. ഇക്കാരണത്താല്‍, അത്മായരുടെ പങ്ക് എന്ത് എന്നതു സംബന്ധിച്ച് ഒരു അവബോധം ഉണ്ടാകാന്‍ വളരെ താമസിച്ചിരിക്കുന്നു. അവര്‍ ഭാഗികമായിട്ടെങ്കിലും സംരക്ഷിതരായിരിക്കുന്നത്, പൊതുനന്മയെന്ന സങ്കല്പത്തിലാണ്. അതിന്റെ നേതൃസ്ഥാനീയരും അവര്‍തന്നെയാണല്ലോ. അതിനാല്‍ ഓരോ കാര്യം വരുമ്പോഴും അവര്‍ വേണ്ടതു ചെയ്യുന്നു. എന്നാല്‍, പുരോഹിതര്‍ അതിലൊന്നും വലിയ താല്പര്യം പ്രകടിപ്പിക്കാറില്ല. അവരില്‍ പലരും പൊതുനന്മ എന്ന സങ്കല്പത്തെ പോസിറ്റീവ് ആയിട്ടല്ല കാണുന്നത്. തീര്‍ച്ചയായും, പൗരോഹിത്യ(രഹലൃശരമഹശാെ) മെന്നത് ഒരു നിഷേധാത്മകനിലപാടാണ്. അതു തിന്മകള്‍ക്കു കൂട്ടുപങ്കാളിത്തം വഹിക്കുന്നു. രണ്ടുപേര്‍ ചേര്‍ന്ന് ടാംഗോ നൃത്തം ചെയ്യുന്നതുപോലെ, അല്ലെങ്കില്‍ രണ്ടു പങ്കാളികള്‍ചേര്‍ന്ന് എന്തെങ്കിലുമൊന്നു ചെയ്യുന്നതുപോലെയാണത്. അതായത്, പുരോഹിതന്‍ അത്മായരായ പുരുഷനെയും സ്ത്രീയെയും സന്ന്യസ്തരെയും പൗരോഹിത്യവല്‍ക്കരിക്കാന്‍ (ീേ രഹലൃശരമഹശലെ) ശ്രമിക്കുന്നു. അത്മായനാകട്ടെ, പുരോഹിതവല്‍ക്കരിക്കപ്പെടാന്‍ ആഗ്രഹിക്കുന്നു. എന്തെന്നാല്‍, അതാണ് എളുപ്പവഴി. ഇത് ജിജ്ഞാസാജനകമായ ഒരു കാര്യമാണ്. ബ്യൂണോസ് എയറസില്‍വച്ച് എനിക്ക് ഇത്തരത്തിലുള്ള മൂന്നുനാല് അനുഭവങ്ങളുണ്ടായി. ഒരു നല്ല വൈദികന്‍ എന്റെയടുത്തു വന്നു പറഞ്ഞു: ''എന്റെ ഇടവകയില്‍ എനിക്ക് വളരെ നല്ല ഒരു അത്മായനുണ്ട്. അയാള്‍ക്കു കാര്യങ്ങളൊക്കെ ചെയ്യാനറിയാം. സംഘാടകശേഷിയും കാര്യപ്രാപ്തിയുമെല്ലാമുണ്ട്. അയാളെ നമുക്കൊരു ഡീക്കനാക്കിയാലോ?'' അതായത്, അയാളെ പുരോഹിതവല്‍ക്കരിച്ചാലോ, എന്ന്! ഞാന്‍ പറഞ്ഞു: 'പാടില്ല, ഡീക്കനാകരുത്; അദ്ദേഹം അത്മായനായിത്തന്നെ നിലനില്ക്കട്ടെ.' ഇത് പ്രധാനമാണ്. നിങ്ങള്‍ക്കിതു പലപ്പോഴും സംഭവിക്കാറുണ്ട്. എന്തിന്റെയും ശരിയായ വികാസപ്രക്രിയയെ പൗരോഹിത്യം തടസ്സപ്പെടുത്തുന്നു.
 http://almayasabdam.blogspot.co.uk/
ഫാ. ടോം ഉഴുന്നാലിന്റെ ബന്ധുക്കള്‍ കേന്ദ്ര വിദേശകാര്യമന്ത്രിയെ സന്ദര്‍ശിച്ചു
സ്വന്തം ലേഖകന്‍

05-08-2016 - Friday ന്യൂഡല്‍ഹി: യെമനില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫാ. ടോം ഉഴുന്നാലിന്റെ ബന്ധുക്കള്‍ കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനെ സന്ദര്‍ശിച്ചു. കാത്തലിക് ബിഷപ്പസ് കോൺഫറൻസ് ഓഫ് ഇന്ത്യ ജനറൽ സെക്രട്ടറി ബിഷപ് തിയോഡർ മസ്ക്രിനാസിനും ബിജെപി നേതാവ് അൽഫോൺസ് കണ്ണന്താനത്തിനും ഒപ്പമാണ് ഫാദർ ടോം ഉഴുന്നാലിന്‍റെ ബന്ധുക്കൾ സുഷമ സ്വരാജിനെ കണ്ടത്. പാർലമെന്‍റിൽ വച്ചായിരുന്നു കൂടിക്കാഴ്ച. ഫാദർ ടോം ഉഴുന്നാലിനെ മോചിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും കേന്ദ്രസർക്കാർ തുടരുകയാണെന്ന് സുഷമ സ്വരാജ് അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ നേരിട്ട് ചില രാഷ്ട്ര നേതാക്കളുമായി സംസാരിക്കുന്നുണ്ടെന്നും സുഷമ അറിയിച്ചതായി ബിഷപ്പ് തിയോഡർ മസ്ക്രിനാസ് പറഞ്ഞു. മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനീ സമൂഹം നടത്തുന്ന വൃദ്ധസദനം ആക്രമിച്ച് മാര്‍ച്ച് നാലിനാണ് വൈദികനെ തട്ടിക്കൊണ്ടുപോയത്. സലേഷ്യന്‍ സഭ ബംഗളൂരു പ്രൊവിന്‍സ് അംഗമായ ഫാ. ടോം കോട്ടയം രാമപുരം ഉഴുന്നാലില്‍ കുടുംബാംഗമാണ്. ആക്രമണത്തില്‍ നാലു കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ 16 പേര്‍ കൊല്ലപ്പെട്ടിരുന്നു. #SaveFrTom ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി Change.org വഴി യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക. ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക http://pravachakasabdam.com/index.php/site/news/2141#

Tuesday, 2 August 2016

ഒരു മതത്തെയും അക്രമവുമായി തുല്യപ്പെടുത്താനാവില്ല: മാർപാപ്പ






ഒരു മതത്തെയും അക്രമവുമായി തുല്യപ്പെടുത്താനാവില്ല: മാർപാപ്പ


by സ്വന്തം ലേഖകൻ
POPE-POLAND/പോളണ്ട് സന്ദർശനത്തിനു ശേഷം മടങ്ങവേ വിമാനത്തിൽ വാർത്താസമ്മേളനത്തിനെത്തുന്ന ഫ്രാൻസിസ് മാർപാപ്പ.
റോം∙ ഒരു മതത്തെയും അക്രമവുമായി സമീകരിച്ചുകാണാനാവില്ലെന്ന് ഫ്രാൻസിസ് മാർപാപ്പ. ഭീകരവാദത്തിന്റെ മുഖ്യകാരണങ്ങൾ സാമൂഹിക അനീതിയും പണത്തോടുള്ള ആരാധനയുമാണെന്നും അദ്ദേഹം പറഞ്ഞു.
ഫ്രാൻസിലെ പള്ളിയിൽ ഐഎസ് ആക്രമണത്തിൽ വൈദികൻ ക്രൂരമായി വധിക്കപ്പെട്ട സംഭവത്തിൽ, മതം പരാമർശിക്കാതിരുന്ന തന്റെ തീരുമാനത്തെ മാർപാപ്പ ന്യായീകരിച്ചു: ‘എല്ലാ മതങ്ങളിലും മൗലികവാദികളുടെ ഒരു ചെറിയ സംഘമുണ്ടാകും. നമ്മുടെ കൂടെയും അത്തരക്കാരുണ്ട്.’ മാർപാപ്പ പറഞ്ഞു.
അഞ്ചു ദിവസത്തെ പോളണ്ട് സന്ദർശനത്തിനിടെ, ഭീകരാക്രമണങ്ങൾക്കു പിന്നിലെ പ്രേരകശക്തി മതമല്ലെന്നു മാർപാപ്പ അഭിപ്രായപ്പെട്ടിരുന്നു. ‘നിങ്ങൾക്കു കഠാര കൊണ്ടുമാത്രമല്ല നാക്കു കൊണ്ടും കൊല്ലാം,’ വംശീയത ആളിക്കത്തിച്ചു വളരുന്ന യൂറോപ്പിലെ രാഷ്ട്രീയ പാർട്ടികളെ പരാമർശിച്ചു മാർപാപ്പ പറഞ്ഞു.
http://www.manoramaonline.com/news/world/int-cpy-pope-on-islam.html

Friday, 29 July 2016

പള്ളികളിലെ വീഞ്ഞ് ഉത്പാദന നിരോധനം

ബീഹാറിന് പിന്നാലെ യുപിയും മധ്യപ്രദേശും വീഞ്ഞ് ഉല്‍പ്പാദനം നിരോധിക്കാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട് !

ന്യൂസ് ബ്യുറോ , ബീഹാര്‍ » Posted : 28/07/2016
പാട്ന: മദ്യ നിരോധനത്തിന്റെ ഭാഗമായി വിശുദ്ധ കുര്‍ബ്ബാനയ്ക്ക് ഉപയോഗിക്കാന്‍ പള്ളികള്‍ക്ക് നല്‍കിയിരുന്ന ലൈസന്‍സ് റദ്ദാക്കിയ ബീഹാര്‍ സര്‍ക്കാരിന്റെ നടപടി മാതൃകയാക്കാന്‍ യു പി, മധ്യപ്രദേശ് സര്‍ക്കാരുകളും ഒരുങ്ങുന്നതായി സൂചന.



നൂറ്റാണ്ടുകളായി ക്രൈസ്തവ വിഭാഗങ്ങള്‍ ആചാരപരമായി പിന്തുടരുന്ന അനുഷ്ഠാനങ്ങളുടെ കടയ്ക്കല്‍ കത്തിവയ്ക്കുന്ന നടപടിയാകും ഇതെന്ന വിമര്‍ശനം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. ബീഹാറില്‍ സമ്പൂര്‍ണ്ണ മദ്യ നിരോധനം നടപ്പിലാക്കിയപ്പോള്‍ ഇത് പള്ളികള്‍ക്കും ബാധകമാക്കി എക്സൈസ് കമ്മീഷണര്‍ ഉത്തരവിറക്കുകയായിരുന്നു.

വിശുദ്ധ കുര്‍ബ്ബാനയ്ക്കായി ആല്‍ക്കഹോള്‍ അടങ്ങിയ വീഞ്ഞ് ഉപയോഗിക്കുന്നതിനു പകരം മുന്തിരി ചാറോ, മുന്തിരി നീരോ ഉപയോഗിച്ചുകൊള്ളാനായിരുന്നു ബീഹാര്‍ സര്‍ക്കാരിന്റെ വിചിത്ര നിര്‍ദ്ദേശം. വിശുദ്ധ കുര്‍ബ്ബാന മദ്ധ്യേ നാമമാത്ര അളവില്‍ മാത്രം അനുഷ്ഠാനങ്ങളുടെ ഭാഗമായി മാത്രം ഉപയോഗിക്കുന്ന വീഞ്ഞ്, ഈ ഒരു ഉപയോഗത്തിനല്ലാതെ പള്ളികള്‍ക്ക് പുറത്തേക്ക് കൈമാറ്റം ചെയ്യപ്പെടുകയോ ഉപയോഗിക്കപ്പെടുകയോ ചെയ്യാറില്ല.

മാത്രമല്ല ലഹരി അധികരിക്കാത്ത വിധം തികച്ചും പ്രകൃത്യാ ഉള്ള കൂട്ടുകള്‍ ഉപയോഗിച്ച് മാത്രമേ ഇത്തരം വീഞ്ഞുകള്‍ ഉപയോഗിക്കുകയുള്ളൂ. പള്ളിയില്‍ ഉപയോഗിക്കുന്ന വീഞ്ഞ് കുടിച്ച് ആരും പൂസായ ചരിത്രം ഇന്ത്യയിലെങ്ങുമില്ല. അത് പള്ളിയ്ക്ക് പുറത്ത് ഉപയോഗിക്കുന്ന പതിവുമില്ല. മാത്രമല്ല, വിശുദ്ധ കുര്‍ബ്ബാന മദ്ധ്യേ ഉപയോഗിക്കുന്നതിനുള്ള വസ്തു എന്ന നിലയില്‍ അതിനെ മറ്റൊരു രീതിയില്‍ വിനിയോഗിക്കാന്‍ ആരും തയാറാകുകയുമില്ല.

വിശുദ്ധ കുര്‍ബ്ബാന മദ്ധ്യേ പരമാവധി 20 - 30 മില്ലി മാത്രമാണ് ഇതുപയോഗിക്കുക. അത്തരം ഒരുത്പന്നത്തെ മദ്യത്തിന്റെ ഗണത്തില്‍പ്പെടുത്തിയ ബീഹാര്‍ എക്സൈസ് കമ്മീഷ്ണര്‍ ആദിത്യകുമാര്‍ ദാസിന്റെ കൃത്യനിര്‍വ്വഹണ ബോധത്തെ അതിശയകരമെന്നേ വിശേഷിപ്പിക്കാനാകൂ. അതിന് അനുമതി നല്‍കിയ മുഖ്യമന്ത്രി നിധീഷ്കുമാറിനെതിരെയും വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

ഇതിനു പിന്നാലെയാണ് ഇപ്പോള്‍ യു പി, മധ്യപ്രദേശ് എക്സൈസ് വകുപ്പുകള്‍ ആല്‍ക്കഹോള്‍ കലര്‍ന്ന വീഞ്ഞ് ഉത്പാദിപ്പിക്കുന്നതിന് പള്ളികള്‍ക്ക് നല്‍കിയിരിക്കുന്ന ലൈസന്‍സ് റദ്ദാക്കാന്‍ ആലോചിക്കുന്നത്. മദ്യ നിരോധനത്തിന്റെ ഭാഗമായി പള്ളികളില്‍ ഉപയോഗിക്കുന്ന വീഞ്ഞിന്റെ ഉത്പാദനം നിരോധിക്കണമെന്ന ആവശ്യം കേരളത്തിലും ഉയര്‍ന്നിരുന്നു.

ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നടപ്പിലാക്കിയ നിരോധന നടപടികള്‍ക്കിടെയിലായിരുന്നു ഈ ആവശ്യം ഉയര്‍ന്നത്. ബി ജെ പി ഭരിക്കുന്ന സംസ്ഥാന സര്‍ക്കാരുകള്‍ ക്രിസ്ത്യന്‍ സമൂഹത്തിന്റെ എതിര്‍പ്പുകള്‍ ക്ഷണിച്ചു വരുത്തുന്ന രീതിയിലുള്ള പരിഷ്കാരങ്ങള്‍ക്ക് സാധാരണ രീതിയില്‍ മുതിരാറില്ല. ബീഹാറിലേതും യു പിയിലെതും ബി ജെ പി ഇതര സര്‍ക്കാരുകളുമാണ്.

മധ്യപ്രദേശില്‍ മാത്രമാണ് ബി ജെ പി സര്‍ക്കാര്‍ ഉള്ളത്. മാത്രമല്ല ഇരു സംസ്ഥാനങ്ങളിലും കടുത്ത മദ്യ നിരോധന നടപടികളും നിലവിലില്ല. ഈ സാഹചര്യത്തില്‍ പള്ളികളിലെ വീഞ്ഞ് ഉല്‍പ്പാദനത്തിനെതിരെയുള്ള നടപടികളുമായി മുന്നോട്ട് പോകുക പ്രയാസമായിരിക്കും.
Posted by 

Thursday, 28 July 2016

ലോകം ഒരു യുദ്ധത്തിന് അരികെയെന്ന്‌ ഫ്രാന്‍സിസ് മാര്‍പാപ്പ

ഈ ലോകത്ത് നിന്നും സമാധാനം നഷ്ടമായിരിക്കുന്നു, എന്നാല്‍ ഇത് മതങ്ങളുടെ യുദ്ധമല്ല. ഇത് ഭിന്നതാത്പര്യങ്ങള്‍ തമ്മിലുള്ള യുദ്ധമാണ്
Pope Francis
പോളണ്ട്:  യൂറോപ്പില്‍ നിരപരാധികള്‍ കൊല്ലപ്പെടുന്നതും, ഫ്രാന്‍സില്‍ വൈദികന്‍ കഴുത്തറുത്ത് കൊല്ലപ്പെട്ടതുമായ സംഭവങ്ങള്‍ ലോകം ഒരു യുദ്ധത്തിന്റെ അരികെയാണെന്നതിന്റെ സൂചനയാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. എന്നാല്‍ അത് മതങ്ങള്‍ തമ്മിലുള്ള യുദ്ധമല്ലെന്നും മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു.
നാം ഇതു തിരിച്ചറിയണം, ലോകം ഒരു യുദ്ധത്തിനു നടുവിലാണുള്ളത്. രണ്ട് ലോകമഹായുദ്ധങ്ങള്‍ക്ക് നാം സാക്ഷ്യം വഹിച്ചു. ഇപ്പോള്‍ ഒരു മൂന്നാം ലോകമഹായുദ്ധത്തിനരികെയാണ് നമ്മള്‍ - മാര്‍പാപ്പ പറഞ്ഞു. 
ഈ ലോകത്ത് നിന്നും സമാധാനം നഷ്ടമായിരിക്കുന്നു, എന്നാല്‍ ഇത് മതങ്ങളുടെ യുദ്ധമല്ല. ഇത് ഭിന്നതാത്പര്യങ്ങള്‍ തമ്മിലുള്ള യുദ്ധമാണ്, മറ്റുള്ളവരെ ഭരിക്കാന്‍ വേണ്ടിയുള്ള യുദ്ധമാണ്, പ്രകൃതി വിഭവങ്ങള്‍ക്കും പണത്തിനും വേണ്ടിയുള്ള യുദ്ധമാണ്. എല്ലാ മതങ്ങളും സമാധാനമാണ് ആവശ്യപ്പെടുന്നത് എന്നാല്‍ മറ്റുള്ളവര്‍ക്ക് വേണ്ടത് യുദ്ധമാണ്. 
ലോകയുവജനസംഗമത്തില്‍ പങ്കെടുക്കുന്നതിനായി പോളണ്ടിലെ കാര്‍ക്കോവിലേക്ക് യാത്ര ചെയ്യുകയായിരുന്ന മാര്‍പാപ്പ വിമാനത്തില്‍ വച്ചു മാധ്യമ പ്രവര്‍ത്തകരെ കണ്ടപ്പോഴാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.
http://www.mathrubhumi.com/news/world/pope-francis-%E2%80%98the-world-is-at-war-but-it-is-not-a-war-of-religions%E2%80%99-malayalam-news-1.1236776

Tuesday, 26 July 2016

ടോം അച്ചന്റെ മോചനത്തിനായി നമ്മുക്ക് കൈകോര്‍ക്കാം

സ്വന്തം ലേഖകന്‍ 23-07-2016 - Saturday
ക്രിസ്തുവിന്റെ സന്ദേശം പ്രവര്‍ത്തികളിലൂടെ പ്രഘോഷിക്കുവാനായി ഇറങ്ങി തിരിച്ച ഒരു വൈദികനെ തീവ്രവാദികള്‍ തട്ടിക്കൊണ്ട് പോയിട്ട് നാലു മാസം പിന്നിടുന്നു. ഈ വൈദികനെ പ്രത്യേകം പരിചയപ്പെടുത്തേണ്ട ഒരു ആവശ്യമില്ല. ഫാദര്‍ ടോം ഉഴുന്നാലില്‍. ഈ വൈദികനെ കാണാതായി നാലു മാസം പിന്നിടുമ്പോള്‍ വിശ്വാസികളും അവിശ്വാസികളും ചില ചോദ്യങ്ങൾ മനുഷ്യ മനസ്സാക്ഷിക്ക് മുന്‍പില്‍ ഉയര്‍ത്തുന്നു. 

ഫാദര്‍ ടോം എവിടെ? അദ്ദേഹത്തെ രക്ഷപ്പെടുത്തുവാന്‍ സഭയും ഗവണ്‍മെന്റും എന്തു ചെയ്തു? അദ്ദേഹത്തെ രക്ഷപ്പെടുത്തുവാനുള്ള ശ്രമങ്ങള്‍ രാഷ്ട്രീയക്കാരുടെ വെറും 'പ്രസ്താവനകള്‍' മാത്രമായിരിന്നോ? സഭാധികാരികള്‍ അദ്ദേഹത്തെ മോചിപ്പിക്കുവാന്‍ ഗവണ്‍മെന്റിന്റെ മേല്‍ എത്ര മാത്രം സമ്മര്‍ദ്ധം ചെലുത്തി? 

ഉത്തരം തീര്‍ത്തും നിരാശാജനകമായിരിക്കും. തീര്‍ച്ച. കാരണം അദ്ദേഹത്തെ രക്ഷപ്പെടുത്തുവാനുള്ള ശ്രമങ്ങള്‍ തീവ്രമായി നടന്നിരിന്നുവെങ്കില്‍ തുടര്‍ച്ചയായി സന്ദേശങ്ങള്‍ വന്ന്‍ കൊണ്ടിരിക്കുന്ന അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിനെ കുറിച്ച് അന്വേഷണം നടത്തുവാന്‍ അധികാരികള്‍ ശ്രമിക്കുമായിരിന്നു. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഇത്രയധികം പുരോഗമിച്ച ഈ കാലത്ത് ഈ ഫേസ്ബുക്ക് എവിടെ നിന്ന്‍ ആരാണ് നിയന്ത്രിക്കുന്നതെന്ന് കണ്ടെത്തുവാന്‍ ഒട്ടും പ്രയാസമുള്ള കാര്യമല്ല. എന്നിട്ടും എന്ത്കൊണ്ട് ഇന്ത്യന്‍ ഭരണകൂടം അതിനു ശ്രമിച്ചില്ല? ഫാദര്‍ ടോമിനെ രക്ഷപെടുത്താൻ ഇന്ത്യാ ഗവൺമെൻറ് യാതൊന്നും ചെയ്യുന്നില്ലെന്നു ഈ ഫേസ്ബുക്ക് പേജു തന്നെ കുറ്റപെടുത്തുന്നു.ഏറ്റവും ഒടുവിലായി ഫാദര്‍ ടോമിന്‍റേതെന്നു തോന്നിക്കുന്ന ഒരു ചിത്രം അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ഈ ചിത്രത്തില്‍ അദ്ദേഹം വളരെ ക്ഷീണിതനായി കാണപ്പെടുന്നു. തന്നെ മോചിപ്പിക്കുവാനായി സഹായം അഭ്യര്‍ത്ഥിച്ചു കൊണ്ടുള്ള രീതിയിലാണ് ഈ ചിത്രം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഇത് കൂടാതെ ഫാദര്‍ ടോമിനെ കണ്ണുകള്‍ കെട്ടി ആരോ മര്‍ദ്ദിക്കുന്നതായുള്ള വീഡിയോയും പുറത്തു വന്നിരിക്കുന്നു. 

പുറത്തു വന്നിരിക്കുന്ന വീഡിയോയും ഫോട്ടോയും ഫാദര്‍ ടോമിന്‍റേത് തന്നെയാണെന്നു അദ്ദേഹത്തിന്റേ സഹോദരനും ബന്ധുക്കളും ദക്ഷിണ അറേബ്യന്‍ രാജ്യങ്ങളുടെ ചുമതലയുള്ള യുഎഇയിലെ ബിഷപ് ഡോ. പോള്‍ ഹിന്‍ഡറും ഇതിനോടകം സ്ഥിരീകരിച്ചു കഴിഞ്ഞു. താടിരോമങ്ങള്‍ ഷേവ് ചെയ്യാത്ത വൈദികന്റെ ഫോട്ടോയുടെ കാര്യത്തില്‍ കാര്യമായ സംശയത്തിനു കാരണമില്ലെന്നു കേന്ദ്ര വിദേശകാര്യമന്ത്രാലയവും സൂചന നല്‍കി. ഇതിനിടെ കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ ഫാദര്‍ ടോമിന്റെ ഫേസ്ബുക്ക് പേജും അപ്രത്യക്ഷമായി..! 

ഇനിയും നമ്മള്‍ മൗനം പാലിക്കണമോ? ഇത് ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയമാണ്. ഫാദര്‍ ടോമിന്റെ മോചനത്തിനായി ഓരോ മനുഷ്യ സ്നേഹിയും കൈകോര്‍ക്കുക. നമ്മുടെ മനസാക്ഷി മരവിച്ച് പോയിട്ടില്ലെങ്കില്‍, നമ്മുടെ മനസ്സില്‍ കാരുണ്യത്തിന്റെ അംശം അല്പമെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ ഫാദര്‍ ടോമിന്റെ മോചനത്തിന് വേണ്ടിയുള്ള സോഷ്യല്‍ മീഡിയ പ്രചാരണത്തില്‍ പങ്ക് ചേരുക. 

ദിവസേന എത്രയോ സമയം നാം സോഷ്യല്‍ മീഡിയായില്‍ ചിലവഴിക്കുന്നു? എന്നാല്‍ നിസ്സഹായനായ ഒരു വൈദികന്റെ മോചനത്തിന് വേണ്ടി അൽപസമയം ചിലവഴിക്കാമോ? നമ്മള്‍ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ പ്രിയപ്പെട്ട ടോം അച്ചന്റെ മോചനത്തിന് വേഗത കൂട്ടും. അതിനായി #SaveFrTom എന്ന ഹാഷ് ടാഗ് നിങ്ങള്‍ക്ക് കഴിയുന്ന രീതിയില്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുക. 

അതോടൊപ്പം യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യന്‍ പ്രസിഡന്റിനും നല്‍കുന്ന നിവേദനത്തിൽ ഒപ്പു വക്കുകയും ചെയ്യുക. 

ഫാദര്‍ ടോമിനെ മോചിപ്പിക്കുവാൻ അടിയന്തിര നടപടി കൈക്കൊള്ളണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് യു‌എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും ഇന്ത്യൻ പ്രസിഡന്റിനും സമർപ്പിക്കുന്ന നിവേദനത്തിൽ sign ചെയ്യുവാനായി ക്ലിക്ക് ചെയ്യുക 

#SaveFrTom 

താഴെ നല്‍കുന്ന ചിത്രം, നിങ്ങളുടെ ഫേസ്ബുക്ക് അക്കൌണ്ടിന്റെ കവര്‍ പിക്ചറാക്കി മാറ്റി കൊണ്ട് നിങ്ങളുടെ സുഹൃത്തുക്കളിലേക്കും ഈ ക്യാംപയിന്‍ എത്തിക്കുക.
http://pravachakasabdam.com/index.php/site/news/2037

Friday, 22 July 2016

ഈ നിലവിളക്കില്‍ പവ്വത്തിന്റെ താമര ക്രിഷിയില്ലാത്തത് എന്തുകൊണ്ട്, കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി?

ദൈവശാസ്ത്രകാഴ്ചപ്പാടുകളില്‍ സഭയുടെ തനതായ സംഭാവനകള്‍ പ്രതിഫലിക്കണം: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി

22-07-2016 - Friday
കൊച്ചി: സഭയിലെ ദൈവശാസ്ത്രകാഴ്ചപ്പാടുകള്‍ രൂപീകരിക്കുമ്പോള്‍ സീറോ മലബാര്‍ സഭയുടെ തനിമ പ്രതിഫലിപ്പിക്കാന്‍ ദൈവശാസ്ത്രപണ്ഡിതര്‍ക്കു സാധിക്കണമെന്നു മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രസ്താവിച്ചു. സീറോ മലബാര്‍ സഭയുടെ പ്രഥമ സമ്പൂര്‍ണ ദൈവശാസ്ത്രസമ്മേളനം കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

വ്യക്തിസഭയുടെ ദൈവശാസ്ത്ര, സഭാത്മക അടിത്തറയെ ആധാരമാക്കി തനതായ സംഭാവനകള്‍ നല്‍കാന്‍ സീറോ മലബാര്‍ സഭയ്ക്കും സഭയിലെ ദൈവശാസ്ത്രജ്ഞര്‍ക്കും കഴിയും. അതുവഴി സീറോ മലബാര്‍ ദൈവശാസ്ത്രജ്ഞന്മാര്‍ സാര്‍വത്രീകസഭയുടെ ദൈവശാസ്ത്രത്തെ പരിപോഷിപ്പിക്കും. സഭയുടെ പ്രേഷിതപ്രവര്‍ത്തനങ്ങള്‍ രൂപീകരിക്കുന്നതില്‍ വ്യക്തതയാര്‍ന്ന ദൈവശാസ്ത്ര വീക്ഷണം ഉണ്ടാകണം. വ്യക്തിസഭ എന്ന നിലയില്‍ സീറോ മലബാര്‍ സഭയുടെ ശുശ്രൂഷകള്‍ ദൈവവചനത്തിലും ആരാധനാക്രമത്തിലും സഭാ കൂട്ടായ്മയിലും പ്രാര്‍ഥനയിലും രൂപീകരിക്കപ്പെടണം. പ്രാര്‍ഥനാനുഭവത്തിലുറച്ച സഭയുടെ ജീവിതശൈലിയും വിശുദ്ധ കുര്‍ബാനയില്‍ കേന്ദ്രീകൃതമായ കൗദാശികജീവിതവും തിരുനാള്‍ ആഘോഷങ്ങള്‍, നോമ്പാചരണം തുടങ്ങിയവയും നമ്മുടെ അടിസ്ഥാന പാരമ്പര്യങ്ങളാണ്. ഇവയെല്ലാം നിലനിര്‍ത്തിക്കൊണ്ടുള്ള ആഴമായ ദൈവശാസ്ത്ര വീക്ഷണമാണു സീറോ മലബാര്‍ സഭ ആഗോളസഭയ്ക്കായി നല്‍കേണ്ടത്. കര്‍ദിനാള്‍ പറഞ്ഞു. 

ആര്‍ച്ച്ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തില്‍ അധ്യക്ഷത വഹിച്ചു. ദൈവശാസ്ത്ര കമ്മീഷന്‍ ചെയര്‍മാനും പാലാ രൂപത മെത്രാനുമായ മാര്‍ ജോസഫ് കല്ലറങ്ങാട്ട് മുഖ്യപ്രബന്ധം അവതരിപ്പിച്ചു. ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, ബിഷപ്പുമാരായ മാര്‍ തോമസ് ചക്യത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍, മാര്‍ ജോസ് പുളിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. 

മോണ്‍.ഡോ. സെബാസ്റ്റ്യന്‍ വടക്കുംപാടന്‍, റവ. ഡോ. ജോയ് അയിനിയാടന്‍, റവ.ഡോ. മാത്യു ഇല്ലത്തുപറമ്പില്‍, റവ.ഡോ. സിസ്റ്റര്‍ പ്രസന്ന, റവ.ഡോ. തോമസ് ഐക്കര എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഗ്രൂപ്പ് ചര്‍ച്ചയും ഉണ്ടായിരുന്നു. കമ്മീഷന്‍ സെക്രട്ടറി റവ.ഡോ. ജോസഫ് പാംപ്ലാനി, എക്‌സിക്യൂട്ടീവ് സെക്രട്ടറി റവ.ഡോ. ഫ്രാന്‍സിസ് പിട്ടാപ്പിള്ളില്‍ എന്നിവര്‍ പ്രസംഗിച്ചു. 

സാമൂഹികവും അജപാലനപരവുമായ മേഖലകളിലെ സഭയുടെ നയരൂപീകരണത്തിന്റെ ഭാഗമായി നടത്തിയ സമ്മേളനം സഭയുടെ ദൈവശാസ്ത്ര കമ്മീഷനാണ് സംഘടിപ്പിച്ചത്. കേരളത്തിലെ സീറോ മലബാര്‍ രൂപതകള്‍ക്കു പുറമേ, ബല്‍ത്തങ്ങാടി, മാണ്ഡ്യ, ഭദ്രാവതി, ഛാന്ദാ, അദിലാബാദ്, ഗൊരഖ്പൂര്‍, സാഗര്‍, ഉജ്ജയിന്‍, സത്‌ന, ജഗദല്‍പൂര്‍, കല്യാണ്‍, ഫരീദാബാദ്, മെല്‍ബണ്‍, ചിക്കാഗോ, കാനഡ എന്നിവിടങ്ങളില്‍ നിന്നുള്ള നാനൂറു ദൈവശാസ്ത്ര പണ്ഡിതര്‍ സമ്മേളനത്തിനത്തില്‍ പങ്കെടുത്തു. 

http://pravachakasabdam.com/index.php/site/news/2027

Saturday, 16 July 2016

റവ. ഡോ. നരികുളവും  മോൺസിഞ്ഞോർ  വടക്കുമ്പാടനും പ്രോ വികാരി  ജനറാൾമാർ 


Thursday, 7 July 2016

WEDNESDAY, JULY 6, 2016

സി. ജെസ്മിയുടെ `` പെണ്‍മയുടെ വഴികള്‍'' പ്രസദ്ധീകരണത്തിനു തയ്യാറെടുക്കുന്നു

http://laityvoice.blogspot.com.au/2016/07/blog-post_89.html

സമാധാനത്തിനു വേണ്ടി വാദിക്കുന്നവര്‍ തന്നെ ആയുധങ്ങളും വില്‍ക്കുന്നതിനെതിരെ ഫ്രാന്‍സിസ് മാര്‍പാപ്പ

http://pravachakasabdam.com/index.php/site/news/1882
സ്വന്തം ലേഖകന്‍ 06-07-2016 - Wednesday
വത്തിക്കാന്‍: സമാധാന ശ്രമങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ തന്നെ ആയുധങ്ങള്‍ വില്‍ക്കുകയും ചെയ്യുന്ന കാഴ്ച്ചകളാണ് ലോകത്തില്‍ നാം കാണുന്നതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ചിന്തിക്കുവാന്‍ കഴിയുന്നതിലുമപ്പുറം പണം ആയുധ വ്യാപാരത്തിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൈമാറ്റം ചെയ്യുന്നുണ്ടെന്നു പറഞ്ഞ പിതാവ്, സമാധാന ശ്രമങ്ങള്‍ക്ക് ഇത് വെല്ലുവിളിയാണെന്നും കൂട്ടിച്ചേര്‍ത്തു. കാരിത്താസ് ഇന്റര്‍നാഷണല്‍ സിറിയയില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി നടത്തുന്ന പ്രത്യേക പ്രചാരണ പരിപാടിയുടെ തുടക്കം കുറിച്ചുകൊണ്ട് നല്‍കിയ വീഡിയോ സന്ദേശത്തിലാണ് പരിശുദ്ധ പിതാവ് തന്റെ അഭിപ്രായങ്ങള്‍ വ്യക്തമാക്കിയത്. സമാധാനം സിറിയയിലും സാധ്യമാണെന്ന് അര്‍ത്ഥം വരുന്ന 'പീസ് പോസിബിള്‍ ഫോര്‍ സിറിയ' എന്നതാണ് പുതിയ പ്രചാരണത്തിന്റെ മുദ്രാവാക്യം. 

സിറിയയിലും, പ്രശ്‌നങ്ങള്‍ നടക്കുന്ന മറ്റ് രാജ്യങ്ങളിലും സമാധാന ശ്രമങ്ങള്‍ക്ക് മുന്‍പന്തിയില്‍ നില്‍ക്കുന്നവര്‍ തന്നെയാണ് അക്രമികള്‍ക്ക് ആയുധങ്ങളും വില്‍ക്കുന്നതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു." വലത്തേ കൈകൊണ്ടു നിങ്ങളെ തലോടുകയും ഇടത്തേ കൈകൊണ്ടു നിങ്ങളുടെ കരണത്ത് അടിക്കുകയും ചെയ്യുന്ന വ്യക്തികളെ നിങ്ങള്‍ക്ക് എങ്ങനെ വിശ്വസിക്കുവാന്‍ കഴിയും. സിറിയയിലെ ജനങ്ങള്‍ അനുഭവിക്കുന്ന കഷ്ടപാടുകള്‍ വാക്കുകളാല്‍ വിവരിക്കുവാന്‍ കഴിയില്ല. എന്റെ ഹൃദയത്തെ തീവ്രമായി വേദനിപ്പിക്കുന്ന ഒന്നായി സിറിയ മാറിയിരിക്കുന്നു. കരുണയുടെ ഈ വര്‍ഷത്തില്‍ അഭിപ്രായ വ്യത്യസങ്ങളും പ്രശ്‌നങ്ങളും മറന്ന് നമുക്ക് ഒരുമിച്ച് ശക്തിയോടെ പ്രഖ്യാപിക്കാം. സിറിയയില്‍ സമാധാനം സാധ്യമാണ്....സിറിയയില്‍ സമാധാനം സാധ്യമാണ്...."മാര്‍പാപ്പ തന്റെ സന്ദേശത്തില്‍ പറയുന്നു. 

ലോക നേതാക്കള്‍ സിറിയയുടെ പ്രശ്‌നം കണ്ടില്ലെന്ന് നടിക്കരുതെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ സന്ദേശത്തില്‍ പറയുന്നു. ഇടവക തലങ്ങളിലും കൂട്ടായ്മകളിലും സിറിയയിലെ സമാധാനത്തിനായി പ്രാര്‍ത്ഥിക്കണമെന്നും പിതാവ് ഓര്‍മ്മിപ്പിച്ചു. സിറിയയില്‍ സൈനീക ശക്തിയിലൂടെ കാര്യങ്ങള്‍ ശാന്തമാക്കുവാന്‍ കഴിയില്ലെന്നും പകരം രാഷ്ട്രീയ നയതന്ത്ര പ്രശ്‌നപരിഹാരമാണ് വേണ്ടതെന്നും പരിശുദ്ധ പിതാവ് പറഞ്ഞു.
പലതരം ദുരിതമനുഭവിക്കുന്നവരെ സഹായിക്കുവാന്‍ വേണ്ടി കത്തോലിക്ക സഭയുടെ നേതൃത്വത്തില്‍ നടത്തുന്ന സന്നദ്ധ സംഘടനയാണ് കാരിത്താസ്. കാരിത്താസിന്റെ ഏറ്റവും വലിയ ദുരിതാശ്വാസ പദ്ധതി നടക്കുന്നത് തന്നെ തീവ്രവാദം നിറഞ്ഞാടുന്ന സിറിയയിലാണ്. സമാധാനം സിറിയയിലേക്ക് കൊണ്ടുവരുന്നതിനായി സാമൂഹ്യ മാധ്യമങ്ങളില്‍ ഒരു പുതിയ പ്രചാരണത്തിന് കാരിത്താസ് തുടക്കം കുറിച്ചിരിക്കുകയാണ്. ഇതിനായി പ്രത്യേകം ഹാഷ് ടാഗും ഇവര്‍ സൃഷ്ടിച്ചുകഴിഞ്ഞു. സിറിയയിലും സമാധാനം സാധ്യമാണ് എന്ന അര്‍ത്ഥം ഉള്‍ക്കൊള്ളുന്ന #peacepossible4syria എന്നതാണ് ഈ ഹാഷ്ടാഗ്. ഒരോ രാജ്യത്തേയും ഭരണാധികാരികളെ സിറിയയില്‍ സമാധാനം സാധ്യമാക്കുന്നതിനായി പ്രവര്‍ത്തിക്കുവാന്‍ ഓര്‍മ്മപ്പെടുത്തുക എന്നതാണ് സംഘടന ഇതിലൂടെ ലക്ഷ്യമിടുന്നത്. 

അഞ്ചു വര്‍ഷമായി സിറിയയില്‍ തുടരുന്ന സംഘര്‍ഷങ്ങളില്‍ രണ്ടേമുക്കാന്‍ ലക്ഷം പേര്‍ക്ക് തങ്ങളുടെ ജീവന്‍ നഷ്ടമായതായിട്ടാണ് കണക്ക്. 4.6 മില്യണ്‍ സിറിയക്കാര്‍ അഭയാര്‍ത്ഥികളായി മറ്റു രാജ്യങ്ങളിലേക്ക് പലായനം ചെയ്തു. 8 മില്യണ്‍ സിറിയക്കാര്‍ തങ്ങളുടെ സ്വന്തം സ്ഥലങ്ങള്‍ ഉപേക്ഷിച്ച് സംഘര്‍ഷം കുറഞ്ഞ മേഖലയിലേക്ക് മാറി അഭയാര്‍ത്ഥികളായി താമസിക്കുന്നു. ക്രൈസ്തവരും യെസീദി വിഭാഗത്തില്‍ ഉള്‍പ്പെടുന്നവരുമായ നിരവധി ആളുകളെ ഐഎസ് തീവ്രവാദികള്‍ കൊടും പീഡനങ്ങള്‍ക്ക് ശേഷം കൊലപ്പെടുത്തിയിരുന്നു.

ഐക്യത്തിന്റെയും സമാധാനത്തിന്റെയും പ്രേഷിതരാകാന്‍ വിളിക്കപ്പെട്ടവരാണു സഭാമക്കള്‍: മാര്‍ ആലഞ്ചേരി

സ്വന്തം ലേഖകന്‍ 04-07-2016 - Monday


ധ്രൂദരാക്ഷമാല ധരിച്ചിരിക്കുന്നതിന്റെ അ൪ത്ഥം മലക്ക് പോകാനുളള നൊയബ് ആയിരിക്കും അല്ലേ.

കാക്കനാട്: ഭാരതത്തിനു ക്രിസ്തുവിനെ പകര്‍ന്നുനല്‍കിയ മാര്‍ത്തോമാശ്ലീഹായുടെ വിശ്വാസ തീക്ഷ്ണതയോടെ സഭയോടു കൂടുതല്‍ ചേര്‍ന്നു ചിന്തിക്കാനും പ്രവര്‍ത്തിക്കാനും പരിശ്രമിക്കേണ്ടതുണ്ടെന്നു ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കത്തോലിക്കാസഭയിലും സമൂഹത്തിലും ഐക്യത്തിന്റെയും സമാധാനത്തിന്റെയും പ്രേഷിതരാകാന്‍ വിളിക്കപ്പെട്ടവരാണു സഭാമക്കളെന്നു അദ്ദേഹം കൂട്ടിചേര്‍ത്തു. കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്ന സീറോ മലബാര്‍ സഭാദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു കര്‍ദിനാള്‍ ആലഞ്ചേരി. 

ഇന്‍ഡോറിലെ സിസ്റ്റര്‍ റാണി മരിയയെപ്പോലെ സാക്ഷ്യത്തിനായി ജീവന്‍ നല്‍കിയവരിലൂടെ വളര്‍ന്ന സഭയാണിത്. സഭയുടെ എല്ലാ ശുശ്രൂഷകളിലും കാരുണ്യത്തിന്റെയും ഹൃദയൈക്യത്തിന്റെയും നന്മ പ്രതിഫലിപ്പിക്കപ്പെടണമെന്നും മാര്‍ ആലഞ്ചേരി ഓര്‍മിപ്പിച്ചു. രാവിലെ 9.45നു സഭയുടെ പതാക ഉയര്‍ത്തിയതോടെയാണു സഭാദിനാഘോഷങ്ങള്‍ക്കു തുടക്കമായി. ആഘോഷമായ റാസ കുര്‍ബാനയില്‍ മേജര്‍ ആര്‍ച്ച്ബിഷപ്പ് മുഖ്യകാര്‍മികത്വം വഹിച്ചു. ആര്‍ച്ച് ബിഷപ് മാര്‍ ജേക്കബ് തൂങ്കുഴി വചനസന്ദേശം നല്‍കി. കാഞ്ഞിരപ്പള്ളി രൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പുളിക്കലായിരുന്നു ആര്‍ച്ച്ഡീക്കന്‍. 

ഉച്ചകഴിഞ്ഞു നടന്ന പൊതുസമ്മേളനത്തില്‍ സാമൂഹ്യപ്രവര്‍ത്തക ദയാബായി, കോട്ടയം നവജീവന്‍ ട്രസ്റ്റിലെ പി.യു. തോമസ്, എന്നിവര്‍ കാരുണ്യ വര്‍ഷ സന്ദേശം നല്‍കി. മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരി അധ്യക്ഷത വഹിച്ചു. സമ്മേളനത്തില്‍ മുതിര്‍ന്ന വൈദികരായ ഫാ.ജോസ് തച്ചില്‍, ഫാ.സെബാസ്റ്റ്യന്‍ തുരുത്തേല്‍ എന്നിവരെ സീറോ മലബാര്‍ സഭയുടെ വൈദികരത്‌നം ബഹുമതി നല്‍കി ആദരിച്ചു. പി.ടി.തോമസ് എംഎല്‍എ, പ്രൊക്യുറേറ്റര്‍ ഫാ.മാത്യു പുളിമൂട്ടില്‍, കൂരിയ ചാന്‍സലര്‍ റവ.ഡോ.ആന്റണി കൊള്ളന്നൂര്‍, ആഘോഷങ്ങളുടെ ജനറല്‍ കണ്‍വീനര്‍ റവ.ഡോ.പീറ്റര്‍ കണ്ണമ്പുഴ, റവ.ഡോ. ജോസ് ചിറമേല്‍, ഫാ. കുര്യന്‍ അമ്മനത്തുകുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു.
http://pravachakasabdam.com/index.php/site/news/1865