ഒരു മതത്തെയും അക്രമവുമായി തുല്യപ്പെടുത്താനാവില്ല: മാർപാപ്പ
Tuesday 02 August 2016 02:20 AM IST
പോളണ്ട് സന്ദർശനത്തിനു ശേഷം മടങ്ങവേ വിമാനത്തിൽ വാർത്താസമ്മേളനത്തിനെത്തുന്ന ഫ്രാൻസിസ് മാർപാപ്പ.
റോം∙ ഒരു മതത്തെയും അക്രമവുമായി സമീകരിച്ചുകാണാനാവില്ലെന്ന് ഫ്രാൻസിസ് മാർപാപ്പ. ഭീകരവാദത്തിന്റെ മുഖ്യകാരണങ്ങൾ സാമൂഹിക അനീതിയും പണത്തോടുള്ള ആരാധനയുമാണെന്നും അദ്ദേഹം പറഞ്ഞു.
ഫ്രാൻസിലെ പള്ളിയിൽ ഐഎസ് ആക്രമണത്തിൽ വൈദികൻ ക്രൂരമായി വധിക്കപ്പെട്ട സംഭവത്തിൽ, മതം പരാമർശിക്കാതിരുന്ന തന്റെ തീരുമാനത്തെ മാർപാപ്പ ന്യായീകരിച്ചു: ‘എല്ലാ മതങ്ങളിലും മൗലികവാദികളുടെ ഒരു ചെറിയ സംഘമുണ്ടാകും. നമ്മുടെ കൂടെയും അത്തരക്കാരുണ്ട്.’ മാർപാപ്പ പറഞ്ഞു.
അഞ്ചു ദിവസത്തെ പോളണ്ട് സന്ദർശനത്തിനിടെ, ഭീകരാക്രമണങ്ങൾക്കു പിന്നിലെ പ്രേരകശക്തി മതമല്ലെന്നു മാർപാപ്പ അഭിപ്രായപ്പെട്ടിരുന്നു. ‘നിങ്ങൾക്കു കഠാര കൊണ്ടുമാത്രമല്ല നാക്കു കൊണ്ടും കൊല്ലാം,’ വംശീയത ആളിക്കത്തിച്ചു വളരുന്ന യൂറോപ്പിലെ രാഷ്ട്രീയ പാർട്ടികളെ പരാമർശിച്ചു മാർപാപ്പ പറഞ്ഞു.
http://www.manoramaonline.com/news/world/int-cpy-pope-on-islam.html
No comments:
Post a Comment
Please let us know what you think.. Please be considerate about others, their privacy and dignity when you comment..
Thanks
Admin