Thursday, 23 February 2017

ഫ്രാന്‍സീസ് മാര്‍പ്പാപ്പക്കെതിരെ യാഥാസ്ഥികരായ വൈദികർ രംഗത്ത്

വത്തിക്കാന്‍ സിറ്റി: കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായ ഫ്രാന്‍സീസ് മാര്‍പ്പാപ്പക്കെതിരെ യാഥാസ്ഥികരായ വൈദികരും ചില കര്‍ദ്ദിനാളന്മാരും രംഗത്ത്. മാര്‍പാപ്പയുടെ പുരോഗമന ആശയങ്ങളോട് എതിരുള്ള സഭയിലെ മുതിര്‍ന്ന പുരോഹിതന്മാരാണ് അദ്ദേഹത്തിനെതിരെ വത്തിക്കാനില്‍ പോസ്റ്ററുകളുമായി രംഗത്തെത്തിയിരിക്കുതായി ബിബിസി റപ്പോര്‍ട്ട്.
വത്തിക്കാനില്‍ പലയിടത്തും മാര്‍പാപ്പയ്‌ക്കെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
സഭാ വിശ്വാസികളുടെ വിവാഹമോചനം ലളിതമാക്കാനും അവര്‍ക്ക് വീണ്ടും വിവാഹം കഴിക്കാനുമുള്ള മാര്‍പാപ്പയുടെ ആശയങ്ങള്‍ യാഥാസ്ഥികരെ ഏറെ ചൊടിപ്പിച്ചിരുന്നു. സഭ ഒരു വിവാഹത്തെക്കുറിച്ച് മാത്രമെ പറയുന്നുള്ളുവെന്നും രണ്ടാം വിവാഹം അസാന്മാര്‍ഗ്ഗികമാണെന്നുമാണ് യാഥാസ്ഥികരുടെ വാദം.
2000 വര്‍ഷം പഴക്കമുള്ള സഭയെ അപകടത്തിലേക്കാണ് മാര്‍പാപ്പ നയിക്കുന്നതെന്നാണ് ഇവര്‍ ആരോപിക്കുന്നത്. അതേസമയം ‘ഭ്രാന്ത്’ ബിഷപ്പ്മാര്‍ക്കും വൈദികര്‍ക്കുമാണ് കാണുന്നതെന്നും ഇത് വളര്‍ന്നാല്‍ വലിയ പ്രശ്‌നങ്ങളുണ്ടാകുമെന്നും മാര്‍പാപ്പ പറയുന്നു. അമേരിക്കന്‍ കര്‍ദ്ദിനാളായ റെയ്മണ്ട് ബര്‍ക്കാണ് മാര്‍പാപ്പയ്‌ക്കെതിരായുള്ള പ്രതിഷേധങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.
http://almayasabdam.blogspot.ca/

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin