വത്തിക്കാൻ സിറ്റി ∙ ജനങ്ങൾക്ക് വിദ്യാഭ്യാസം പകർന്നു നൽകുന്നതിനു പകരം മാധ്യമങ്ങൾ അപവാദങ്ങളിലും വ്യാജ വാർത്തകളിലും ശ്രദ്ധ ചെലുത്തുന്നതു പാപതുല്യമാണെന്ന് ഫ്രാൻസിസ് മാർപാപ്പ. മാധ്യമങ്ങൾക്കു ചെയ്യാവുന്ന ഏറ്റവും വലിയ ദോഷമാണിതെന്നും ബെൽജിയത്തിലെ ഒരു കത്തോലിക്കാ വാരികയ്ക്കു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ എതിരാളികളെ തകർക്കാൻ അപവാദങ്ങൾ ഉയർത്തിക്കാട്ടുന്നു. ഒരു ദിശ മാത്രം ലാക്കാക്കി അഭിപ്രായം രൂപപ്പെടുത്തുകയാണ്. സത്യത്തിന്റെ മറുവശം വിട്ടുകളയുന്നു– മാർപാപ്പ പറഞ്ഞു. പതിവു വിട്ട് രൂക്ഷമായ ഭാഷയിലായിരുന്നു മാർപാപ്പയുടെ പ്രതികരണമെന്നു മാധ്യമങ്ങൾ ചൂണ്ടിക്കാട്ടി.
No comments:
Post a Comment
Please let us know what you think.. Please be considerate about others, their privacy and dignity when you comment..
Thanks
Admin