ഒൻപതാം ക്ലാസുകാരിയെ
പള്ളിമേടയിൽ പീഡിപ്പിച്ച കേസ്:
വൈദികന് ഇരട്ട ജീവപര്യന്തം
by സ്വന്തം ലേഖകൻ
http://www.manoramaonline.com/news/just-in/puthanvelikkara-rape-case-sentence-to-life-for-fr-edwin-figaras.html
കൊച്ചി∙ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പള്ളിമേടയിൽ പീഡിപ്പിച്ചെന്ന കേസിൽ പ്രതിയായ വൈദികന് ഇരട്ട ജീവപര്യന്തം. 2,15,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. പുത്തൻവേലിക്കര ലൂർദ് മാതാപള്ളി മുൻ വികാരി മതിലകം അരീപ്പാലം സ്വദേശി ഫാ. എഡ്വിൻ ഫിഗറസാണ് ഒന്നാം പ്രതി. ഇദ്ദേഹത്തെ ഒളിവിൽ പോകാൻ സഹായിച്ച സഹോദരൻ സിൽവസ്റ്റർ ഫിഗറസിന് ഒരു വർഷം തടവും വിധിച്ചു. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി. പെൺകുട്ടി പരിശോധിക്കാൻ വന്നിട്ടും സംഭവം പൊലീസിനു റിപ്പോർട്ടു ചെയ്യാതെ മറച്ചുവച്ച പിഎച്ച് സെന്റർ വനിതാ ഡോക്ടർ കുറ്റക്കാരിയാണെന്നും കണ്ടെത്തി. ഇവർക്ക് നല്ലനടപ്പും കോടതി വിധിച്ചു.
ഒൻപതാം ക്ലാസുകാരിയായ പെൺകുട്ടിയെ പലതവണ പള്ളിമേടയിലേക്കു വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ജനുവരി – മാർച്ച് കാലത്ത് വൈദികൻ പള്ളിമേടയിലേക്കു വിളിച്ചു വരുത്തി പെൺകുട്ടിയെ പീഡിപ്പിച്ചതായുള്ള അമ്മയുടെ പരാതിയിലാണു പുത്തൻവേലിക്കര പൊലീസ് കേസെടുത്തത്.
ഒളിവിൽ പോയ വൈദികനെ രൂപതാ നേതൃത്വം മതപരമായ ചുമതലകളിൽ നിന്ന് ഒഴിവാക്കിയിരുന്നു. ദുബായിൽ നടത്താനിരുന്ന ധ്യാനത്തിനു വേണ്ടി നേരത്തെ തന്നെ സംഘടിപ്പിച്ച വീസ ഉപയോഗിച്ച് ഫാ. എഡ്വിൻ അങ്ങോട്ടേക്കു കടന്നെങ്കിലും ജാമ്യം നിഷേധിക്കപ്പെട്ടതിനെ തുടർന്ന് നാട്ടിലെത്തി കീഴടങ്ങുകയായിരുന്നു.
No comments:
Post a Comment
Please let us know what you think.. Please be considerate about others, their privacy and dignity when you comment..
Thanks
Admin