സ്വര്‍ഗ്ഗത്തിന്റെയും ഭൂമിയുടെയും ശത്രുവായ പിശാചിനെക്കുറിച്ച് ഫ്രാന്‍സിസ് പാപ്പായുടെ 13 മുന്നറിയിപ്പുകള്‍
സ്വന്തം ലേഖകന്‍ 07-12-2016 - Wednesday
ബൈബിളിന്റെ ആരംഭം മുതല്‍ സാത്താന്‍ എന്ന യാഥാര്‍ഥ്യത്തെ പറ്റി ദൈവവചനം മുന്നറിയിപ്പു നൽകുന്നു. കുടുംബങ്ങളുടെ തകര്‍ച്ചക്കും വ്യക്തിബന്ധങ്ങളുടെ ഇടര്‍ച്ചയ്ക്കും സര്‍വ്വോപരി ലോകത്തിന്റെ മുഴുവന്‍ നാശത്തിനും വേണ്ടി സദാ പ്രവര്‍ത്തനനിരതനായി കൊണ്ട് പിശാച് തന്ത്രങ്ങള്‍ മെനയുകയാണ്. 2013 മാർച്ച് 13-നു ആഗോള കത്തോലിക്ക സഭയുടെ 266-മത് മാർപ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട ഫ്രാന്‍സിസ് പാപ്പ സാത്താന്റെ തന്ത്രങ്ങള്‍ക്ക് മുന്നില്‍ ദൈവജനം പുലര്‍ത്തേണ്ട ജാഗ്രതയെ പറ്റി നിരവധി തവണ വ്യക്തമായി മുന്നറിയിപ്പു നൽകിയിട്ടുണ്ട്.
മാര്‍പാപ്പ പദവിയിലുള്ള തന്റെ ശുശ്രൂഷജീവിതത്തില്‍ പിശാചിനെതിരെ ജാഗ്രത പുലർത്തേണ്ടതിനെപ്പറ്റി ഫ്രാന്‍സിസ് പാപ്പ ദൈവജനത്തിന് നൽകിയ മുന്നറിയിപ്പുകളാണ് താഴെ കൊടുത്തിരിക്കുന്നത്. (സന്ദേശം നല്‍കിയ തീയതി ബ്രാക്കറ്റില്‍ നല്‍കുന്നു).
1. “നമ്മുടെ ചുറ്റിലും തിന്മയുടെ സാന്നിധ്യമുണ്ടോയെന്ന് അറിയുവാന്‍ ഒരു ന്യൂസ്‌പേപ്പര്‍ തുറന്നാല്‍ മാത്രം മതി, സാത്താന്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ്. പക്ഷേ, ‘ദൈവം ശക്തനാണ്’. ദൈവം അതിശക്തനാണെന്നു ഏറ്റുപറയാന്‍ നിങ്ങള്‍ തയാറാണോ?”(08/11/2013)
2. “ഈ ലോകത്തിന്റെ രാജകുമാരനായ സാത്താന്‍ നമ്മുടെ വിശുദ്ധി ആഗ്രഹിക്കുന്നില്ല, നമ്മള്‍ യേശുവിനെ പിന്തുടരുന്നത് അവന് ഇഷ്ടമല്ല. ഒരുപക്ഷേ നിങ്ങളില്‍ പലരും പറഞ്ഞേക്കാം: 'ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ സാത്താനെക്കുറിച്ച് പറയുന്ന പിതാവ് പഴഞ്ചനാണെന്ന്'. എന്നാല്‍ സൂക്ഷിക്കുക, കാരണം സാത്താന്‍ ഇപ്പോഴും ഉണ്ട്! ഈ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലും! നമ്മള്‍ സൂക്ഷിക്കണം. എപ്രകാരമാണ് സാത്താനെതിരെ പോരാടേണ്ടതെന്ന കാര്യം നമ്മള്‍ സുവിശേഷത്തില്‍ നിന്നും പഠിക്കണം.” (10/04/2014)
3. “പിശാച് കുടുംബങ്ങളെയാണ് കൂടുതലായി ആക്രമിക്കുന്നത്. സാത്താന്‍ കുടുംബങ്ങളെ ഇഷ്ടപ്പെടുന്നില്ലെന്നു മാത്രമല്ല, അവയെ നശിപ്പിക്കുവാനും അവന്‍ ശ്രമിക്കുന്നു.” (01/06/2014)
4. “ഒരാള്‍ യേശുവില്‍ വിശ്വസിക്കുന്നില്ലെങ്കില്‍, അയാള്‍ സാത്താന്റെ ഭൗതീകതയിലാണ് വിശ്വസിക്കുന്നതെന്ന്‍ നിസംശയം പറയാം.” (14/03/2013)
5. “നമ്മുടെ മോക്ഷത്തിനായി പോരാടുവാനാണ് യേശു വന്നത്. അവന്‍ സാത്താനെതിരെ വിജയം വരിച്ചു, എന്നാല്‍ ഇന്ന്‍ നമ്മുടെ മേല്‍ ആധിപത്യം സ്ഥാപിക്കുവാന്‍ സാത്താന്‍ ആഗ്രഹിക്കുന്നു, അവനുമായി ബന്ധം സ്ഥാപിക്കാതിരിക്കുക; ജാഗരൂകരായിരിക്കുക! ഒപ്പം സദാസമയവും യേശുവിനോടോപ്പമായിരിക്കുക!” (08/11/2013)
6. “സാത്താന്റെ സാന്നിധ്യത്തെക്കുറിച്ച് ബൈബിളിന്റെ ആദ്യത്തെ പുസ്തകത്തിൽ തന്നെ പറഞ്ഞിട്ടുണ്ട്, ബൈബിള്‍ അവസാനിക്കുന്നതും സാത്താന്റെ സാന്നിധ്യത്തെക്കുറിച്ച് പറഞ്ഞു കൊണ്ടാണ്. അതേ സമയം സാത്താന്റെ മേലുള്ള ദൈവത്തിന്റെ വിജയത്തെയും വിശുദ്ധ ഗ്രന്ഥം എടുത്ത് കാട്ടുന്നു.” (08/11/2013)
7. “ദൈവം നമ്മോടു പറയുന്നു, ഒന്നുകില്‍ നീ എന്റെ ഒപ്പമാണ്, അല്ലെങ്കില്‍ നീ എനിക്കെതിരാണ്. മോക്ഷത്തിനായുള്ള യുദ്ധം സദാ നടക്കുന്നു. സാത്താന്റെ പ്രലോഭനങ്ങള്‍ക്കെതിരായി നമ്മള്‍ എപ്പോഴും ജാഗ്രത പാലിക്കണം.” (11/10/2013)
8. “നന്മയുള്ളിടത്ത് സാത്താന്‍ തിന്മയുടെ വിത്തുകള്‍ പാകുന്നു. രാജ്യങ്ങളേയും, കുടുംബങ്ങളേയും, വ്യക്തികളെയും വിഭജിക്കുവാന്‍ അവന്‍ സദാ ശ്രമിച്ചു കൊണ്ടിരിക്കുന്നു. നമ്മളേക്കാള്‍ നന്നായി അശുദ്ധിയും തിന്മയും കണ്ടു പിടിക്കുവാന്‍ അവനു സാധിക്കും. പക്ഷേ ദൈവം, ക്ഷമയോടും കാരുണ്യത്തോടും കൂടി ഓരോ വ്യക്തികളിലേക്ക് നോക്കികൊണ്ടിരിക്കുന്നു. നന്മയുടെ വിത്തുകള്‍ കാണുവാന്‍ ദൈവത്തിനു സാധിക്കുന്നു. അവന്‍ ക്ഷമയോട് കൂടി ആ വിത്തുകള്‍ മുളക്കുവാന്‍ കാത്തിരിക്കുന്നു.” (09/03/2014)
9. “സഭയുടേയോ, വ്യക്തിയുടേയോ വിശുദ്ധി കണ്ടു കൊണ്ട് സാത്താന് വെറുതെ ഇരിക്കുവാന്‍ കഴിയുകയില്ല.” (07/05/2014)
10 “സാത്താന്റെ പ്രലോഭനത്തെ യേശു അതിജീവിച്ചത് എപ്രകാരമാണെന്ന് ശ്രദ്ധിക്കുക: ഹവ്വ ചെയ്തതുപോലെ അവന്‍ സാത്താനുമായി സംവാദത്തില്‍ ഏര്‍പ്പെടുകയായിരുന്നില്ല, സാത്താനുമായി സംവാദത്തില്‍ ഏര്‍പ്പെടുവാന്‍ കൊള്ളില്ലെന്ന കാര്യം യേശുവിനു നന്നായി അറിയാം, കാരണം അവന്‍ സൂത്രശാലിയാണ്. ഇക്കാരണത്താല്‍, ഹവ്വ ചെയ്തതുപോലെ സാത്താനുമായി സംവാദത്തിലേര്‍പ്പെടുന്നതിനു പകരം, യേശു ദൈവവചനത്തില്‍ ആശ്രയിക്കുവാന്‍ ശ്രമിക്കുകയും ആ വചനത്തിന്റെ ശക്തിയില്‍ മറുപടി പറയുകയും ചെയ്തു. നമ്മുടെ പ്രലോഭനങ്ങളുടെ സമയത്ത് നമുക്ക് ഇക്കാര്യം ഓര്‍മ്മിക്കാം. സാത്താനുമായി വാഗ്വാദത്തില്‍ ഏര്‍പ്പെടുന്നതിനു പകരം ദൈവവചനത്താല്‍ നമുക്ക് സ്വയം പ്രതിരോധിക്കാം. ഇത് നമ്മളെ രക്ഷിക്കും” (09/03/2014)
11. “വിശ്വാസത്തെ സംരക്ഷിക്കേണ്ട ആവശ്യം നമുക്കും ഉണ്ട്, അന്ധകാരത്തിന്റെ ശക്തിയില്‍ നിന്നും വിശ്വാസത്തെ സംരക്ഷിക്കണം. എന്നിരുന്നാലും പലപ്പോഴും പ്രകാശമെന്ന വ്യാജേനയാണ് അന്ധകാരം വരുന്നത്. വിശുദ്ധ പൗലോസ് ശ്ലീഹാ പറഞ്ഞിരിക്കുന്നത് പോലെ സാത്താന്‍ പ്രകാശത്തിന്റെ മാലാഖയെപോലെ വേഷം ധരിച്ചാണ് എത്തുന്നത്.” (06/01/2014)
12. “പരദൂഷണം സാത്താന്റെ വലിയ ആയുധമാണ്. ഓരോ പരദൂഷണത്തിന്റെ പിറകിലും അസൂയ ഉണ്ടായിരിക്കും. പരദൂഷണം സമൂഹത്തെ വിഭജിക്കുകയും, നശിപ്പിക്കുകയും ചെയ്യുന്നു.” (23/01/2014)
13. “ഒരുകാര്യം നമുക്ക് എപ്പോഴും ഓര്‍മ്മിക്കാം. നമ്മള്‍ ദൈവത്തില്‍ നിന്നും വിഭജിക്കപ്പെട്ട നിലയില്‍ കാണുവാനാണ് സാത്താന്‍ ആഗ്രഹിക്കുന്നത്. അതിനാല്‍ അവന്‍ മനുഷ്യ ഹൃദയങ്ങളില്‍ നിരാശ നിറക്കുന്നു, നമ്മുടെ നല്ല പ്രവര്‍ത്തികള്‍ക്ക് ഉടനെ പ്രതിഫലം ലഭിച്ചില്ലെങ്കില്‍, സാത്താന്‍ നമ്മളെ നിരാശ കൊണ്ട് നിറക്കുന്നു. നമ്മളില്‍ എപ്പോഴും പ്രതീക്ഷയുടേയും, ആത്മവിശ്വാസത്തിന്റേയും വിത്തുകള്‍ വിതക്കുന്ന പരിശുദ്ധാത്മാവിന്റെ ശ്വാസത്തിനായി നമുക്ക് നമ്മുടെ ഹൃദയങ്ങളെ തുറക്കാം.”

http://pravachakasabdam.com/index.php/site/news/3489
No comments:
Post a Comment
Please let us know what you think.. Please be considerate about others, their privacy and dignity when you comment..
Thanks
Admin