ഐഎസ് തീവ്രവാദികള്‍ക്ക് മോചനദ്രവ്യം നല്‍കി ഇരുനൂറിലധികം ക്രൈസ്തവ വിശ്വാസികളെ രക്ഷപ്പെടുത്തിയ സിറിയന്‍ ബിഷപ്പ് ശ്രദ്ധേയനാകുന്നു
http://pravachakasabdam.com/index.php/site/news/3514
സ്വന്തം ലേഖകന്‍ 09-12-2016 - Friday
ഡമാസ്‌കസ്: സിറിയയില്‍ നിന്നും ഐഎസ് തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയ 226 ക്രൈസ്തവരെ മോചനദ്രവ്യം നല്‍കി രക്ഷപ്പെടുത്തിയ സിറിയന്‍ ബിഷപ്പ് ശ്രദ്ധേയനാകുന്നു. ബിഷപ്പ് മാര്‍ എഫ്രാം അത്നെയിലാണ് തീവ്രമായ ശ്രമങ്ങള്‍ക്കൊടുവില്‍ ക്രൈസ്തവരെ മോചനദ്രവ്യം നല്‍കി ഐഎസ് തടവറയില്‍ നിന്നും മോചിപ്പിച്ചത്. ലോകത്തിന്റെ വിവിധ സ്ഥലങ്ങളില്‍ നിന്നും ശേഖരിച്ച പണം ഉപയോഗപ്പെടുത്തിയാണ് മാര്‍ എഫ്രാം അത്നെയില്‍ സിറിയന്‍ ക്രൈസ്തവരുടെ ജീവന്‍ രക്ഷപ്പെടുത്തിയത്.
'സെന്റര്‍ ഫോര്‍ കനേഡിയന്‍ അസ്സീറിയന്‍' എന്ന സംഘടനയുടെ പ്രസിഡന്റായ അനേക്കി നിസാനാണ് ഇതു സംബന്ധിക്കുന്ന വിവരങ്ങള്‍ 'ചര്‍ച്ച് മിലിട്ടന്റ്' എന്ന മാധ്യമത്തോട് വെളിപ്പെടുത്തിയത്. തങ്ങളുടെ സംഘടനയുടെ നേതൃത്വത്തില്‍ ശേഖരിച്ച പണം ഐഎസ് തീവ്രവാദികള്‍ തടവിലാക്കിയ ക്രൈസ്തവരെ മോചിപ്പിക്കുവാന്‍ വേണ്ടിയാണ് ഉപയോഗപ്പെടുത്തിയതെന്ന് അദ്ദേഹം വെളിപ്പെടുത്തുന്നു. വിവിധ ടൗണ്‍ ഹാളുകളില്‍ നിന്നും പൊതുസ്ഥലങ്ങളില്‍ നിന്നുമാണ് സഭയുടെ വക്താക്കള്‍ ഈ പണം ശേഖരിച്ചത്. അവ സിറിയയിലുള്ള ബിഷപ്പിന് പിന്നീട് എത്തിച്ചു നല്‍കിയതായും, ബിഷപ്പിന്റെ ഇടപെടല്‍ മൂലമാണ് ക്രൈസ്തവര്‍ മോചിതരായതെന്നും അനേക്കി നിസാന്‍ വെളിപ്പെടുത്തുന്നു.
"ക്രൈസ്തവരായ നമ്മുടെ പൂര്‍വ്വീകരുടെ നാടാണ് സിറിയയും ഇറാഖും. ഇനിയും ഇവിടെ ക്രൈസ്തവ സമൂഹത്തിന് നിലനില്‍ക്കണമെങ്കില്‍ പ്രത്യേക അസ്സീറിയന്‍ മേഖലയ്ക്കു തന്നെ രൂപം നല്‍കണം. നാറ്റോയോ, റഷ്യന്‍ സൈന്യമോ നേരിട്ട് ഈ സംസ്ഥാനത്തിന് സുരക്ഷ നല്‍കണം. അല്ലാത്ത പക്ഷം മേഖലയില്‍ ക്രൈസ്തവര്‍ക്കു തുടരുവാന്‍ സാധിക്കില്ല. ഇപ്പോള്‍ അന്താരാഷ്ട്ര ക്രൈസ്തവ സമൂഹം ചെയ്യേണ്ടത്, മേഖലയുടെ പുനര്‍നിര്‍മ്മാണത്തിനുള്ള സഹായമാണ്. 2003 മുതലാണ് ഇസ്ലാം മതസ്ഥര്‍ ക്രൈസ്തവ മേഖലകളിലേക്ക് കടന്നു കയറുവാന്‍ ആരംഭിച്ചത്. ഇത്തരം നടപടികളെ ചെറുത്തു തോല്‍പ്പിക്കുവാനുള്ള ആര്‍ജവം ഏവരും കാണിക്കണം". അനേക്കി നിസാന്‍ പറഞ്ഞു.
വടക്കന്‍ സിറിയയിലെ ഖാബൂര്‍ നദിയുടെ താഴ്‌വാരത്തില്‍ താമസിച്ചിരുന്ന അസ്സീറിയന്‍ ക്രൈസ്തവ സമൂഹത്തെ 2015 ഫെബ്രുവരി 23-നാണ് ഐഎസ് തീവ്രവാദികള്‍ ഗ്രാമം കീഴടക്കിയ ശേഷം തടവറയിലാക്കിയത്. തടവറയില്‍ കഴിയുന്നവരെ മോചിപ്പിക്കണമെങ്കില്‍ ആവശ്യപ്പെടുന്ന തുക നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു തീവ്രവാദികള്‍ മുന്നോട്ട് വച്ച നിബന്ധന. അബ്ദോള്‍ മസ്‌റ എന്ന തടവറയിലാക്കപ്പെട്ട വ്യക്തിയെ ഐഎസ് തീവ്രവാദികള്‍ പണം നല്‍കുന്നതിനുള്ള ഇടനിലക്കാരനായി ഉപയോഗിച്ചു.

No comments:
Post a Comment
Please let us know what you think.. Please be considerate about others, their privacy and dignity when you comment..
Thanks
Admin