Wednesday, 21 December 2016

ഏവരെയും ഞെട്ടിച്ചുകൊണ്ട് 

കുവൈറ്റ് രാജകുമാരൻ



December 1817:462016Print This Article
കുവൈറ്റ് ക്രിസ്തുവിന്റെ സ്നേഹത്തിൽ
അടിസ്ഥാനമിട്ട ആത്മീയതയിൽ, താൻ ആകൃഷ്ടനായ കാര്യം അബ്ദുല്ല രാജകുമാരൻ തന്നെ പുറത്തുവിട്ടു. ഒരു ശബ്ദ രേഖ കാട്ടിയാണ് രാജകുമാരൻ അബ്ദുല്ല അൽ സാബ് ക്രിസ്തുമതം സ്വീകരിച്ചതായി തെളിവുകൾ ഉണ്ടെന്നു വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇതിനിടെ ചില മുസ്ലീം സംഘടനകൾ അദ്ദേഹം രാജകുടുംബത്തിലെ അംഗമല്ലെന്ന് പ്രഖ്യാപിച്ചു കൊണ്ട് രംഗത്ത് വന്നു.
ഈ സംഭവത്തിന്റെ പേരിൽ താൻ വധിക്കപ്പെടുകയാണെങ്കിൽ, അത് തനിക്ക് യേശുക്രിസ്തുവിനെ നേരിൽ കാണാനുള്ള അവസരമൊരുക്കുവെന്നു൦ അദ്ദേഹം ശബ്ദരേഖയിൽ പറയുന്നു. മദ്ധ്യപൂർവ്വദേശത്തുള്ള ‘al-Haqiqa’ എന്ന അറബി ക്രിസ്ത്യൻ ചാനലാണ് അബ്ദുല്ല അൽ സാബ് രാജകുമാരന്റതായി ഈ ശബ്ദരേഖ പ്രക്ഷേപണം ചെയ്തത്. രാജകുടുംബത്തിൽ അബ്ദുല്ല (അതായത് ‘ദൈവദാസൻ) എന്ന പേര് സർവ്വസാധാരണമാണ്.ശബ്ദരേഖയിൽ അബ്ദുല്ല രാജകുമാരൻ ഇങ്ങനെ പറയുന്നു: ”എന്റെ ഈ ശബ്ദരേഖ പ്രസിദ്ധപ്പെടുത്താൻ ഞാൻ പൂർണ്ണ സമ്മതം നൽകുന്നു. ഇതിനാൽ ഞാൻ വധിക്കപ്പെടുകയാണെങ്കിൽ ഞാൻ യേശുവിന്റെ മുമ്പിലെത്തുകയും അനന്തകാലം അവിടത്തോടൊപ്പം ജീവിക്കുകയും ചെയ്യുമെന്ന് ഞാൻ വിശ്വസിക്കുന്നു.”
ഈ പ്രസ്താവനയിൽ എടുത്തു പറയേണ്ട ഒരു കാര്യം, ഇങ്ങനെയുള്ള അവസരങ്ങളിൽ വിശ്വാസികളെ കാത്തിരിക്കുന്ന പീഡനങ്ങളെ പറ്റിയും, രക്തസാക്ഷ്യത്തെ പറ്റിയുമെല്ലാം അദ്ദേഹം തികച്ചും ബോധവാനായിരുന്നു എന്നതാണ്.അദ്ദേഹം ക്രൈസ്തവ മതത്തിലെ ഏതു വിഭാഗത്തിലാണ് ചേർന്നിരിക്കുന്നത് എന്ന് മാധ്യമങ്ങൾ വ്യക്തമാക്കിയിട്ടില്ല.ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇസ്ലാമിക് ഗ്രൂപ്പുകൾ അക്രമമഴിച്ചു വിട്ടുകൊണ്ടിരിക്കുന്നുവെന്നും ,എന്നാൽ സത്യ ദൈവത്തിന്റെ പരിപാലനയിൽ, ആക്രമണങ്ങളെ അതിജീവിച്ചു കൊണ്ട് ലോകം നിലനിൽക്കുന്നു എന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.ഭീകരത ഒരു തത്വശാസ്ത്രമാക്കി ലോകം മുഴുവൻ വിഷം വിതയ്ക്കുന്ന ഇസ്ലാമിക് ഗ്രൂപ്പുകൾ വിഘടിച്ച് നശിക്കുന്നത് ദൈവത്തിന്റെ ഇടപെടലാണെന്നും ശബ്ദരേഖയുടെ പ്രക്ഷേപണത്തിൽ കേൾക്കാം.
ഇറാനിയൻ വെബ് സൈറ്റായ ‘Mohabat News’ അബ്ദുല്ല രാജകുമാരന്റെ ക്രിസ്തുമത പ്രവേശന൦ സ്ഥിരീകരിച്ചു.ഇതിനിടെ ഇറാനിയൻ സ്റ്റേറ്റ് ന്യൂസ് ഏജൻസിയും അറബിക് ന്യൂസ് ഏജൻസികളും ഈ വാർത്തയേ ലഘു വാ൪ത്തയാക്കി മാത്രമേ പ്രസിദ്ധീകരിച്ചുള്ളു എന്ന് Mohabat News ആരോപിച്ചു.അതേ സമയ൦ ഷിയ മുസ്ലീം വെബ്സൈറ്റുകൾ വാർത്ത നിഷേധിച്ചു. അസ് ബി അൽ സാബ എന്ന മറ്റൊരു കുവൈറ്റ് രാജകുമാരനെ ഉദ്ധരിച്ചു കൊണ്ട് ,ഭരണം കൈയാളുന്ന രാജകുടുംബത്തിന്റെ 15-പേരുടെ ലിസ്റ്റിൽ ഇങ്ങനെയൊരു പേരുകാരൻ ഇല്ല എന്ന് അവർ വെബ്സൈറ്റിൽ അറിയിച്ചു. പക്ഷേ രാജകുടുംബത്തിന്റെ ഉപശാഖകളിൽ ആ പേരുകാരൻ ഇല്ല എന്ന് ഈ വിശദീകരണം അർത്ഥമാക്കുന്നില്ല.
4% മാത്രം ക്രിസ്ത്യാനികൾ ഉള്ള ഒരു മുസ്ലീം രാജ്യമാണ് കുവൈറ്റ്, അവിടത്തെ ഔദ്യോഗിക മതം ഇസ്ലാമും നിയമഘടന ശരിയത്തിൽ അധിഷ്ടിതവുമാണ്.ശരിയത്ത് നിയമങ്ങളാകട്ടെ, അതിക്രൂരമായ ശിക്ഷാവിധികൾക്ക് പേരുകേട്ടതുമാണ്. കാലം ചെല്ലുന്തോറും വിവിധ രാജ്യങ്ങളിൽ ഇസ്ലാം മതത്തിൽ നിന്നും മറ്റു മതങ്ങളിലേക്ക്, പ്രത്യേകിച്ച് ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെടുന്നവരുടെ എണ്ണം കൂടി വരികയാണ്.ഇതിനിടെ Evangelical Christianity – യാണ് ലോകത്തിലെ ഏറ്റവും ശക്തമായ ഇന്റലിജൻസ് നെറ്റ്വർക്ക് എന്ന് ഉന്നതനായ ഒരു മുസ്ലീം മതപണ്ഡിതന്റെ പ്രഖ്യാപനമുണ്ടായതിനു പിന്നാലെ ക്രിസ്തുമതം വ്യാപിക്കുന്നത് തടയണം എന്ന് ഇറാനിയൻ ഇന്റലിജൻസ് മന്ത്രി ഹേയ്ഡർ മൊസല്ബി മുസ്ലീം സമൂഹത്തോട് ആവശ്യപ്പെട്ടു.
മതമൗലിക രാജ്യമായ ഇറാനിൽ പോലും യേശുവിന്റെ വരവ് നടുക്കമുണ്ടാക്കുന്നു എന്നാണ് ഈ വക പ്രഖ്യാപനങ്ങളിൽ നിന്നും വെളിവാകുന്നത്.ഇറാനിലെ ഒരു മുസ്ലീം മതപണ്ഡിതൻ പറയുന്നു: ”മറ്റു മതങ്ങൾ ( ക്രിസ്ത്യാനിറ്റി) ഒരു സ്നേഹമുള്ള ദൈവത്തിന്റെ പ്രതിച്ഛായ സൃഷ്ടിച്ച് യുവജനങ്ങളെ ആകർഷിക്കുകയാണ്. ഇസ്ലാമിന്റെ ദൈവം ക്രൂരനാണെന്നും അവർ പ്രചരിപ്പിക്കുന്നു. അത് തടയേണ്ടിയിരിക്കുന്നു. ”
എല്ലാ വാദഗതികളും മറികടന്ന് ക്രിസ്തുവിന്റെ സ്നേഹസന്ദേശം വ്യാപിക്കുകയാണ്. പരമ്പരാഗത ക്രിസ്തുമതങ്ങളേക്കാൾ ഉപരി പ്രൊട്ടസ്റ്റന്റ്സ് തുടങ്ങിയ ക്രിസ്തീയ വിഭാഗങ്ങളാണ് യുവാക്കളെ കൂടുതലായി ആകർഷിച്ചു വരുന്നത് എന്ന് വത്തിക്കാൻ ഇൻസൈഡർ റിപ്പോർട്ട് ചെയ്യുന്നു.
ഈ പേജ് ലൈക്കും ഷെയറും ചെയ്യാൻ മറക്കരുതേ… ക്രിസ്തീയ വാർത്തകൾക്കും സാമൂഹ്യ പ്രതിബദ്ധതയുള്ള വാർത്തകൾക്കും “ക്രിസ്ത്യൻ മീഡിയ ഓൺലൈൻ” എന്ന ഈ പേജ് ലൈക് ചെയ്യുക.
http://christianmediaonline.com/
സീറോ മലബാ൪ സഭയിലെ  മാ൪ ആലഞ്ചേരിയും,  കുവൈറ്റ് രാജകുമാരനേ കണ്ടുപടിക്കേണ്ട സമയമായി. .കുവൈറ്റ്  മുസ്ലീം  രാജകുമാരൻ യേശുവി൯റെ സഭയിലേക്ക് മതംമാറി.  മാ൪ ആലഞ്ചേരിയാകട്ടേ,  ക്രിസ്ത്യാനികളേ കബിളിപ്പിച്ച് നിയമം കൈക്കലാക്കി, ക്രിസ്തുവിനേ കളിയാക്കി കൾദായ സഭ കൊണ്ടുനടക്കുന്നു. ഇത് എന്തിന്                                         

മാ൪ ആലഞ്ചേരിയുടെ   ൾദായ സഭ 


No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin