സിറോ മലബാര്‍ സഭ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ അസംബ്ലിക്ക് സമാപനം
Sunday 28 August 2016 06:48 PM IST
സഭാ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ലാളിത്യം ഉറപ്പാക്കാനുളള നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ച് സിറോ മലബാര്‍ സഭ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ അസംബ്ലിക്ക് സമാപനം. എപ്പിസ്കോപ്പല്‍ അസംബ്ലിയിലുയര്‍ന്ന നിര്‍ദ്ദേശങ്ങള്‍ അടുത്തയാഴ്ച ചേരുന്ന സിനഡില്‍ ചര്‍ച്ച ചെയ്ത േശഷം വിശ്വാസി സമൂഹത്തെ ഔദ്യോഗികമായി അറിയിക്കും.
സഭയിലും സഭാവിശ്വാസികളിലുമാകെ ലാളിത്യത്തിന്‍റെ ചൈതന്യം പരത്തണമെന്ന ആഹ്വാനത്തോടെയാണ് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ അസംബ്ലിക്ക് കൊടിയിറങ്ങിയത്.സഭാ പ്രവര്‍ത്തനങ്ങളിലലും ആഘോഷങ്ങളിലും ആര്‍ഭാടവും ധൂര്‍ത്തും ഒഴിവാക്കണമെന്നതടക്കം ഉയര്‍ന്ന നിര്‍ദ്ദേശങ്ങള്‍ക്ക് എപ്പിസ്കോപ്പല്‍ അസംബ്ലി അഗീകാരം നല്‍കി. തിരുനാള്‍ ആഘോഷങ്ങള്‍ക്ക് ചെലവഴിക്കുന്ന തുകയുടെ 25 ശതമാനം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മാറ്റിവയ്ക്കണമെന്നും,വിവാഹവും മരണ ശുശ്രൂഷയും ഉള്‍പ്പെടെ ദേവാലയങ്ങളില്‍ നടക്കുന്ന ചടങ്ങുകള്‍ക്ക് ഇവന്‍റ് മാനേജ്മെന്‍റ് ഗ്രൂപ്പുകളെ ഉപയോഗിക്കരുതെന്നതുമുള്‍പ്പെടെയുളള നിര്‍ദ്ദേശങ്ങളും അംഗീകരിക്കപ്പെട്ടു. ഈ നിര്‍ദ്ദേശങ്ങള്‍ അടുത്ത ആഴ്ച ചേരുന്ന സിനഡില്‍ ചര്‍ച്ച ചെയ്ത ശേഷമാകും വിശ്വാസി സമൂഹത്തിന് വേണ്ട നിര്‍ദ്ദേശം നല്‍കുക.
കെട്ടിലും മട്ടിലും സഭ കൂടുതല്‍ ലളിതമാകണമെന്നായിരുന്നു എപ്പിസ്കോപ്പല്‍ അസംബ്ലിയുടെ സമാപന സമ്മേളനത്തില്‍ പങ്കെടുത്ത സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫിന്‍റെ അഭിപ്രായം.ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 505 പ്രതിനിധികളാണ് നാലു ദിവസം നീണ്ട മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ അസംബ്ലിയില്‍ പങ്കെടുത്തത്.
No comments:
Post a Comment
Please let us know what you think.. Please be considerate about others, their privacy and dignity when you comment..
Thanks
Admin