Wednesday, 31 August 2016

Joint Christian Council, Press Release


http://laityvoice.blogspot.co.uk/
ജോലിസമയത്തെ ഓണാഘോഷം; സർക്കാർ ഉത്തരവ് ഇറക്കി
ONAM-2016
By Web Desk | 08:28 PM Tuesday, 30 August 2016

1086
   
     

ഓണാഘോഷത്തിന് സര്‍ക്കാര്‍ എതിരല്ല. എന്നാല്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ പ്രവര്‍ത്തി സമയത്ത് ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത് പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്നും കാണിച്ചാണ് ഉത്തരവ്.
തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി സമയത്ത് ഓണാഘോഷങ്ങള്‍ നടത്തുന്നത് സംബന്ധിച്ച് നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങി. ഇതുസംബന്ധിച്ച് ചീഫ് സെക്രട്ടറി വകുപ്പ് സെക്രട്ടറിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
ഓണാഘോഷത്തിന് സര്‍ക്കാര്‍ എതിരല്ല. എന്നാല്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ പ്രവര്‍ത്തി സമയത്ത് ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത് പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്നും കാണിച്ചാണ് ഉത്തരവ്.
10 മുതല്‍ 16 വരെയുള്ള തീയതികളില്‍ ഓഫീസുകള്‍ക്ക് അവധിയായതിനാല്‍ ജോലിസമയം ഒഴിവാക്കി ഓണാഘോഷങ്ങള്‍ സംഘടിപ്പിക്കുന്നതിന് ബുദ്ധിമുട്ടില്ലെന്നും ഇക്കാര്യം വകുപ്പ് സെക്രട്ടറിമാര്‍ ഉറപ്പുവരുത്തണമെന്നും ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു.
സര്‍ക്കാര്‍ ഓഫീസുകളില്‍ പ്രവൃത്തി സമയത്ത് ഓണാഘോഷങ്ങള്‍ നടത്തുന്നതില്‍ നിയന്ത്രണം വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത് വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
http://www.asianetnews.tv/onam-2016/onam-celebration-govt-issues-guidelines

നിലവിളക്കു വിവാദത്തിൽ സിപിഎമ്മിൽ ഭിന്നത: ഏതു തമ്പുരാൻ കൽപ്പിച്ചാലും വിളക്ക് കൊളുത്തുമെന്നു പി.കെ. ശശി എംഎൽഎ


by സ്വന്തം ലേഖകൻ
sudhakaran-sasi-nilavilakku
ചെർപ്പുളശ്ശേരി∙ ഏതു തമ്പുരാൻ കൽപ്പിച്ചാലും താൻ നിലവിളക്കു കൊളുത്തുമെന്നും മനസ്സിൽ ഇരുട്ടു നിറഞ്ഞവരാണു വെളിച്ചത്തെ ഭയപ്പെടുന്നതെന്നും സിപിഎം എംഎൽഎ. സിഐടിയു പാലക്കാട് ജില്ലാ പ്രസിഡന്റുകൂടിയായ ഷൊർണൂർ എംഎൽഎ പി.കെ. ശശിയാണു നിലവിളക്കു കൊളുത്തുന്നതിനെ ശക്തമായി അനുകൂലിച്ചു രംഗത്തെത്തിയത്.
കഴിഞ്ഞ ദിവസം മന്ത്രി ജി. സുധാകരൻ നിലവിളക്കു കൊളുത്തുന്നതിനെതിരെ നടത്തിയ പരാമർശത്തിനു മറുപടിയായാണു മന്ത്രിയുടെ പേരെടുത്തു പറയാതെ എംഎൽഎ ആഞ്ഞടിച്ചത്. ചെർപ്പുളശ്ശേരിയിലെ ഒരു സ്വകാര്യ സ്കൂളിൽ ഒൗഷധ സസ്യത്തോട്ടം പദ്ധതി നിലവിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവിളക്കു കൊളുത്തുന്നത് ഉത്തമവും സന്തോഷകരവുമായ കാര്യമാണ്. ഞാൻ എന്തു പറഞ്ഞാലും വിവാദങ്ങളാവുന്ന സന്ദർഭത്തിലാണിപ്പോൾ ഈ നിലവിളക്കു കൊളുത്തിയത്. ‘ഒരു കാര്യം പറയാൻ ഞാൻ ആഗ്രഹിക്കുന്നു’ എന്നു പറഞ്ഞാണു നിലവിളക്കു കൊളുത്തുന്നതുമായി ബന്ധപ്പെട്ട സ്വന്തം നിലപാട് എംഎൽഎ വ്യക്തമാക്കിയത്. ഈ പ്രതികരണത്തെ വൻ ഹർഷാരവത്തോടെയാണു സദസ്സ് എതിരേറ്റത്.
http://www.manoramaonline.com/news/kerala/09-pkd-cpm-mla-supporting-lighting-nilavilakku-30-08-2016.html


Tuesday, 30 August 2016

The Great Faith Robbery of our times 

http://laityvoice.blogspot.ro/

സിറോ മലബാര്‍ സഭ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ അസംബ്ലിക്ക് സമാപനം


byസ്വന്തം ലേഖകൻ
http://www.manoramanews.com/news/kerala/major-arki-eppiscoppil-assembly-finished.html

Text Size
Your Rating:



സഭാ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ലാളിത്യം ഉറപ്പാക്കാനുളള നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ച് സിറോ മലബാര്‍ സഭ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ അസംബ്ലിക്ക് സമാപനം. എപ്പിസ്കോപ്പല്‍ അസംബ്ലിയിലുയര്‍ന്ന നിര്‍ദ്ദേശങ്ങള്‍ അടുത്തയാഴ്ച ചേരുന്ന സിനഡില്‍ ചര്‍ച്ച ചെയ്ത േശഷം വിശ്വാസി സമൂഹത്തെ ഔദ്യോഗികമായി അറിയിക്കും. 
സഭയിലും സഭാവിശ്വാസികളിലുമാകെ ലാളിത്യത്തിന്‍റെ ചൈതന്യം പരത്തണമെന്ന ആഹ്വാനത്തോടെയാണ് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ അസംബ്ലിക്ക് കൊടിയിറങ്ങിയത്.സഭാ പ്രവര്‍ത്തനങ്ങളിലലും ആഘോഷങ്ങളിലും ആര്‍ഭാടവും ധൂര്‍ത്തും ഒഴിവാക്കണമെന്നതടക്കം ഉയര്‍ന്ന നിര്‍ദ്ദേശങ്ങള്‍ക്ക് എപ്പിസ്കോപ്പല്‍ അസംബ്ലി അഗീകാരം നല്‍കി. തിരുനാള്‍ ആഘോഷങ്ങള്‍ക്ക് ചെലവഴിക്കുന്ന തുകയുടെ 25 ശതമാനം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മാറ്റിവയ്ക്കണമെന്നും,വിവാഹവും മരണ ശുശ്രൂഷയും ഉള്‍പ്പെടെ ദേവാലയങ്ങളില്‍ നടക്കുന്ന ചടങ്ങുകള്‍ക്ക് ഇവന്‍റ് മാനേജ്മെന്‍റ് ഗ്രൂപ്പുകളെ ഉപയോഗിക്കരുതെന്നതുമുള്‍പ്പെടെയുളള നിര്‍ദ്ദേശങ്ങളും അംഗീകരിക്കപ്പെട്ടു. ഈ നിര്‍ദ്ദേശങ്ങള്‍ അടുത്ത ആഴ്ച ചേരുന്ന സിനഡില്‍ ചര്‍ച്ച ചെയ്ത ശേഷമാകും വിശ്വാസി സമൂഹത്തിന് വേണ്ട നിര്‍ദ്ദേശം നല്‍കുക. 
കെട്ടിലും മട്ടിലും സഭ കൂടുതല്‍ ലളിതമാകണമെന്നായിരുന്നു എപ്പിസ്കോപ്പല്‍ അസംബ്ലിയുടെ സമാപന സമ്മേളനത്തില്‍ പങ്കെടുത്ത സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫിന്‍റെ അഭിപ്രായം.ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 505 പ്രതിനിധികളാണ് നാലു ദിവസം നീണ്ട മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ അസംബ്ലിയില്‍ പങ്കെടുത്തത്.