അഭയക്കേസ്: വര്‍ക്ക് രജിസ്‌റ്റര്‍ തെളിവിലേക്കു രേഖപ്പെടുത്താന്‍ ഉത്തരവ്
എന്തു കൊണ്ട് അഭയുടെ കൊലപാതകത്തില്‍ സഭാ നേതാക്കളും അനുയായികളും ഹര്‍ത്താല്‍ നടത്തി പ്രതിഷേധിച്ചില്ല?
തിരുവനന്തപുരം: സിസ്‌റ്റര്‍ അഭയയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലം രേഖപ്പെടുത്തിയ വര്‍ക്ക്‌രജിസ്‌റ്ററില്‍ കൃത്രിമം നടത്തിയ കേസില്‍ യഥാര്‍ഥ വര്‍ക്ക് രജിസ്‌റ്റര്‍ തെളിവിലേക്കു രേഖപ്പെടുത്താന്‍ കോടതി വിട്ടുപോയത് എക്‌സിബിറ്റ് പി-16 ആയി രേഖപ്പെടുത്താന്‍ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് വി.വിന്‍സന്റ് ചാര്‍ളി ഉത്തരവിട്ടു.
വര്‍ക്ക് രജിസ്‌റ്റര്‍ റെയ്‌ഡ് ചെയ്‌ത് പിടിച്ചെടുത്തു കോടതിയില്‍ ഹാജരാക്കിയപ്പോള്‍ യഥാര്‍ഥ വര്‍ക്ക് രജിസ്‌റ്റര്‍ രേഖപ്പെടുത്തിയിട്ടില്ലെന്നു ചൂണ്ടിക്കാട്ടി കേസിലെ വാദി ജോമോന്‍ പുത്തന്‍പുരയ്‌ക്കല്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണു സി.ജെ.എം കോടതിയുടെ ഉത്തരവ്. വര്‍ക്ക് രജിസ്‌റ്ററില്‍ കൃത്രിമം നടത്തിയ കേസില്‍ പ്രതികളായ ആര്‍.ഗീത, എം.ചിത്ര എന്നിവര്‍ക്കെതിരെ 2011 മേയ് 31-നു സി.ജെ.എം കോടതി കുറ്റപത്രം നല്‍കിയിരുന്നു.
ReplyDeleteഎന്തു കൊണ്ട് അഭയുടെ കൊലപാതകത്തില്‍ സഭാ നേതാക്കളും അനുയായികളും ഹര്‍ത്താല്‍ നടത്തി പ്രതിഷേധിച്ചില്ല?
ഈ ഹീനകൃത്യം ചെയ്തവരോട് തന്നെ ഹർത്താൽ നടത്തി പ്രതിഷേധിക്കാൻ പറഞ്ഞാൽ അതെങ്ങനെ ശരിയാകും.
മറ്റാരെങ്കിലും ആയിരുന്നു ഇത് ചെയ്തതെങ്കിൽ സഭ ഇളകിമറയുക മാത്രമല്ല ഇളക്കിമറിച്ചേനെ. കോഴി കട്ടവന്റെ
തലയിൽ പപ്പിരിക്കുംബോൽ കട്ടവനെ തെരക്കി വെറുതെ സമയം കളയണോ.
മാര്‍ ജോയി ആലപ്പാട്ടിന്റെ മെത്രാഭിഷേകം 27ന്: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ReplyDeleteStory Dated: Saturday, September 20, 2014 02:41
mangalam malayalam online newspaper
ഷിക്കാഗോ: സീറോ മലബാര്‍ രൂപതയുടെ സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ടിന്റെ മെത്രാഭിഷേക ചടങ്ങുകള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിവരുന്നതായി ജനറല്‍ കോര്‍ഡിനേറ്റര്‍ ജോസ് ചാമക്കാല അറിയിച്ചു.
സെപ്റ്റംബര്‍ 27-ന് ശനിയാഴ്ച രാവിലെ 9 മണിക്ക് ആരംഭിക്കുന്ന തിരുകര്‍മ്മങ്ങള്‍ക്ക് സീറോ മലബാര്‍ സഭാ മേലധ്യക്ഷന്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കാര്‍മികത്വം വഹിക്കും. ഷിക്കാഗോ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത്, ഇരിഞ്ഞാലക്കുട രൂപതാധ്യക്ഷന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ എന്നിവര്‍ സഹകാര്‍മികരായിരിക്കും. കൂടാതെ സീറോ മലബാര്‍, സീറോ മലങ്കര, ലാറ്റിന്‍, ഉക്രെയിന്‍ സഭകളില്‍ നിന്നുള്ള 12 ബിഷപ്പുമാര്‍, അമേരിക്കന്‍ രൂപതയില്‍ നിന്നുള്ള 15 പ്രതിനിധികള്‍, ഷിക്കാഗോ രൂപതയിലെ നൂറോളം വൈദീകരും ഈ കൂദാശയില്‍ കാര്‍മികരായിരിക്കും.
പാരീഷ് ഹാളില്‍ നിന്നും തിരുവസ്ത്രങ്ങള്‍ അണിഞ്ഞ് കൊടിമരം ചുറ്റി പ്രദക്ഷിണമായി ദേവാലയത്തില്‍ പ്രവേശിക്കുന്നതും തുടര്‍ന്ന് തിരുകര്‍മ്മങ്ങള്‍ ആരംഭിക്കുന്നതുമാണ്. ബഹുമാനപ്പെട്ട ഫാ. സെബാസ്റ്റിയന്‍ അരീക്കാട്ട് ആര്‍ച്ച് ഡീക്കനായിരിക്കും. ഷിക്കാഗോ രൂപതാ ചാന്‍സലര്‍ ഫാ. സെബാസ്റ്റിയന്‍ വേത്താനത്ത് നിയുക്ത പിതാവ് മാര്‍ ജോയി ആലപ്പാട്ടിനെ ഷിക്കാഗോ രൂപതയുടെ സഹായ മെത്രനായി നിയമിച്ചുകൊണ്ടുള്ള മാര്‍പാപ്പയുടെ ഡിക്രി വായിക്കുന്നതാണ്. നിയുക്ത പിതാവ് മാര്‍ ജോയി ആലപ്പാട്ടിന്റെ ജന്മദിനത്തില്‍ തന്നെ ഈ തിരുകര്‍മ്മങ്ങള്‍ നടക്കുന്നു എന്നുള്ളതും ഒരു പ്രത്യേകതയാണ്.
- See more at: http://www.mangalam.com/pravasi/america/230688#sthash.VPb7JrzO.dpuf