Tuesday, 16 September 2014

വൈദികനു നേരേ ആക്രമണം: ചങ്ങനാശേരിയില്‍ പ്രതിഷേധമിരമ്പി



തിങ്കളാഴ്ച രാത്രി 12നു വാഴൂര്‍ റോഡില്‍ മടുക്കംമൂട് ജംഗ്ഷനിലാണു സംഭവം.  എന്തിനാണ് ഈ വൈദിക൯, രാത്രി 12നു ബൈക്കില്‍ സഞ്ചരിച്ചിരുന്നത്!
 
 

ചങ്ങനാശേരി: വെരൂര്‍ സെന്റ് ജോസഫ് പള്ളി അസിസ്റന്റ്വികാരി ഫാ. ടോം കൊറ്റത്തിലിനെ സാമൂഹ്യവിരുദ്ധസംഘം ആക്രമിച്ചതില്‍ പ്രതിഷേധിച്ചു പൌരാവലി നടത്തിയ റാലിയിലും സമ്മേളനത്തിലും പ്രതിഷേധമിരമ്പി. വെരൂര്‍ സെന്റ് ജോസഫ് പള്ളിയില്‍ നിന്നാരംഭിച്ച റാലി ചങ്ങനാശേരി അതിരൂപത വികാരി ജനറാള്‍ മോണ്‍. ജോസഫ് മുണ്ടകത്തില്‍ ഫ്ളാഗ് ഓഫ് ചെയ്തു. റാലി കുരിശുംമൂട് കവലയിലെത്തി തിരികെ മടുക്കംമൂട് ജംഗ്ഷനില്‍ സമാപിച്ചു. വൈദികര്‍, സന്യാസിനികള്‍, വിവിധ ഭക്തസംഘടനാ പ്രതിനിധികള്‍, വിവിധ ഇടവകകളില്‍ നിന്നുള്ള വിശ്വാസികള്‍ തുടങ്ങിയവരുള്‍പ്പെടെ ആയിരക്കണക്കിനാളുകള്‍ റാലിയിലും സമ്മേളനത്തിലും അണിനിരന്നു.

മതസൌഹാര്‍ത്തിനും സമാധാനജീവിതത്തിനും പേരുകേട്ട ചങ്ങനാശേരിയില്‍ വൈദികനെ ആക്രമിച്ച സംഭവത്തെ റാലിയും സമ്മേളനവും കടുത്ത ഭാഷയില്‍ അപലപിച്ചു. ചങ്ങനാശേരിയുടെ സമാധാനം തകര്‍ക്കുന്ന അക്രമികളെ വച്ചുപൊറുപ്പിക്കാന്‍ അനുവദിക്കില്ലെന്ന താക്കീതും സമ്മേളനത്തില്‍ ഉയര്‍ന്നു.

സി.എഫ്. തോമസ് എംഎല്‍എ സമ്മേളനം ഉദ്ഘാടനം ചെയ്തു. വൈദികനെ ആക്രമിച്ച സംഭവത്തിലെ പ്രതികളെ ഒരുതരത്തിലും രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്നും ഇതിനു സര്‍ക്കാരും ആഭ്യന്തരവകുപ്പും കര്‍ശന നടപടികള്‍ സ്വീകരിച്ചിട്ടുണ്െടന്നും എംഎല്‍എ പറഞ്ഞു.

അതിരൂപതാ വികാരി ജെനറാള്‍ മോണ്‍. ജോസഫ് മുണ്ടകത്തില്‍ സമ്മേളത്തില്‍ അധ്യക്ഷത വഹിച്ചു. മനുഷ്യന്റെ സമാധാന ജീവിതത്തിനു ദോഷകരമായി പ്രവര്‍ത്തിക്കുന്ന ശിഥില ശക്തികള്‍ക്കെതിരേ ഒറ്റക്കെട്ടായി പോരാടണമെന്നും ഇത്തരം സാമൂഹ്യവിരദ്ധ ശക്തികളെ സംരക്ഷിക്കുന്നവരെ തിരിച്ചറിയണമെന്നും വികാരിജനറാള്‍ അഭിപ്രായപ്പെട്ടു. വെരൂര്‍പള്ളി വികാരി ഫാ. ഗ്രിഗറി നടുവിലേടം, മടുക്കംമൂട് ജുമാമസ്ജിദ് ഇമാം വി.എച്ച്. മുഹമ്മദ് ഷാ, നീലകണ്ഠന്‍ നമ്പൂതിരി, വിവിധ രാഷ്ട്രീയ കക്ഷിനേതാക്കളായ വി.ജെ. ലാലി, എ.വി. റസല്‍, എം.ബി. രാജഗോപാല്‍, അഡ്വ. ജോബ് മൈക്കിള്‍, സാജന്‍ ഫ്രാന്‍സിസ്, ഡോ. ബീനാ ജോര്‍ജ്, അഡ്വ. ജോസഫ് ഫിലിപ്പ്, പി.എം. ഷെഫിക്ക്, ബിനു മൂലയില്‍, മോട്ടി മുല്ലശേരി, ബോബന്‍ കോയിപ്പള്ളി, ചെറിയാന്‍ നെല്ലുവേലി, കെ.പി. മാത്യു, ആന്റിച്ചന്‍ കണ്ണമ്പള്ളി എന്നിവര്‍ പ്രസംഗിച്ചു.

മോണ്‍. ജയിംസ് പാലയ്ക്കല്‍, ഫാ. ഫിലിപ്പ് തയ്യില്‍, ഫാ. തോമസ് തുമ്പയില്‍, ഫാ. ഗ്രിഗറി നടുവിലേടം, ഫാ. കുര്യന്‍ പുത്തന്‍പുര, ഫാ. ജോസഫ് തൂമ്പുങ്കല്‍, ഫാ. ആന്റണി എത്തക്കാട്ട്, ഫാ. ജോസഫ് പാറയ്ക്കല്‍, ഫാ. മാത്യു അഞ്ചുപങ്കില്‍, പ്രഫ.ജെ.സി. മാടപ്പാട്ട്, ലാലി ഇളപ്പുങ്കല്‍, അഡ്വ. ടോമി കണയംപ്ളാക്കല്‍, സിബിച്ചന്‍ പ്ളാമ്മൂട്ടില്‍, ബാബു വള്ളപ്പുര, ലാലിച്ചന്‍ മറ്റത്തില്‍, ബാബു ആലപ്പുറത്തുകാട്ടില്‍, തങ്കച്ചന്‍ കരുവേലിത്തറ, കെ.പി. മാത്യു, ചെറിയാന്‍ നെല്ലുവേലി, ജോബി കണ്ണംപള്ളി, ജോസുകുട്ടി കുട്ടംപേരൂര്‍, ജയിംസ് ഇലവുങ്കല്‍, പി.സി. കുഞ്ഞപ്പന്‍, ഔസേപ്പച്ചന്‍ ചെറുകാട് തുടങ്ങിയവര്‍ റാലിക്ക് നേതൃത്വം നല്‍കി.

വൈദികനു മര്‍ദനമേല്‍ക്കുന്ന തിനു തൊട്ടുമുമ്പ് മടുക്കുംമൂട് ജംഗ്ഷനില്‍ മറ്റൊരു സംഘട്ടനം നടന്നിരുന്നുവെന്നും ഇതില്‍ പരിക്കേറ്റവര്‍ വൈദികനെ മര്‍ദിച്ച കേസിലെ പ്രതികളുടെ ബന്ധുക്ക ളായിരുന്നുവെന്നും പോലീസ് പറഞ്ഞു.

വെരൂര്‍ പള്ളിയിലെ വൈദികനാണെന്നു പറഞ്ഞിട്ടും അവര്‍ ക്രൂരമായി മര്‍ദിച്ചു

ചങ്ങനാശേരി: "ബൈക്കില്‍ പിന്തുടര്‍ന്ന മൂന്നംഗ സംഘം എന്റെ ബൈക്ക് തടഞ്ഞു നിര്‍ത്തി, സംഘത്തിലെ ഒരാള്‍ ബൈക്കില്‍നിന്നു ചാടിയിറങ്ങി എന്റെ ബൈക്കില്‍ ആഞ്ഞുചവിട്ടി. ബൈക്കുമായി ഞാന്‍ മറിഞ്ഞു റോഡില്‍ വീണു.

നിലത്തുവീണ എന്റെ വയറിലും നെഞ്ചത്തും സംഘത്തിലെ ഒരാള്‍ ചവിട്ടി. വീഴ്ചയുടെ ആഘാതത്തില്‍ എന്റെ തലയില്‍നിന്നു തെറിച്ചുവീണ ഹെല്‍മറ്റ് എടുത്തുകൊണ്ടുവന്ന് ഒരാള്‍ എന്റെ മുഖത്തും തലയ്ക്കുമടിച്ചു''- മടുക്കുംമൂട്ടില്‍ അക്രമിസംഘത്തിന്റെ കൊടിയ മര്‍ദനമേറ്റു ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയില്‍ കഴിയുന്ന വെരൂര്‍ സെന്റ് ജോസഫ്സ് പള്ളി അസിസ്റന്റ് വികാരി ഫാ. ടോം കൊറ്റത്തില്‍ ദീപികയോടു പറഞ്ഞു.

"വേദനയില്‍ പുളഞ്ഞ് ഞാന്‍ പറഞ്ഞു; എന്നെ എന്തിനാണു തല്ലുന്നത്. ഞാന്‍ നിങ്ങള്‍ക്ക് ഒരു ഉപദ്രവവും ചെയ്തില്ലല്ലോ. ഞാന്‍ വെരൂര്‍ പള്ളിയിലെ കൊച്ചച്ചനാണ്. ഇതൊന്നും അക്രമികള്‍ ചെവിക്കൊണ്ടില്ല. ബൈക്കിനിടയില്‍ കുടുങ്ങിക്കിടന്ന ഞാന്‍ ഒരുതരത്തില്‍ എഴുന്നേറ്റു. അവര്‍ വീണ്ടും അടിക്കാന്‍ ശ്രമിച്ചപ്പോഴേക്കും ഞാന്‍ ഓടി സിഎന്‍കെ ആശുപത്രിയുടെ മതിലിനുള്ളിലേക്കു കയറി രക്ഷപ്പെട്ടു. ശരീരത്തിലാകമാനം കടുത്ത വേദനയാണ്''-ഫാ.ടോം പറഞ്ഞു.

പാരിഷ് ഡയറക്ടറിയുടെ ജോലി കഴിഞ്ഞ് അതിന്റെ ചീഫ് എഡിറ്റര്‍ ആന്റണി മലയിലിനെ പുതുച്ചിറയിലുള്ള വീട്ടില്‍ കൊണ്ടുചെന്നാക്കി മടങ്ങുന്നവഴി രാത്രി 12നാണ് സംഭവം.

മടുക്കുംമൂട് ജംഗ്ഷനിലുള്ള എടിഎമ്മിനടുത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ മൂന്നു യുവാക്കള്‍ നില്‍ക്കുന്നതുകണ്ട് താന്‍ ബൈക്കിന്റെ വേഗം കുറച്ച് അവരെയൊന്നു ശ്രദ്ധിച്ചെന്നും. തുടര്‍ന്നു ബൈക്കോടിച്ച് പോകുമ്പോഴാണു പിന്നാലെ ബൈക്കിലെത്തിയ ഈ സംഘം തന്നെ അക്രമിച്ചതെന്നും ഫാ. ടോം കൂട്ടിച്ചേര്‍ത്തു. വെരൂര്‍ പള്ളിക്ക് ഇരുന്നൂറു മീറ്റര്‍ മാത്രം അകലെവച്ചാണു സംഭവം. 
 http://www.deepika.com/ucod/

2 comments:


  1. സിസ്റ്റർ അഭയ കൊല്ലപ്പെട്ടിട്ട് വർഷങ്ങൽ ഏറെയായി. ഇന്നും ആ കേസ് തെളിയാതെ അന്വേഷണത്തിലിരിക്കുന്നു.
    അതുപോലെതന്നെ മറ്റൊരുകന്യാസ്ത്രീയെ കൊന്നു സെപ്റ്റിടാങ്കിൽ തള്ളിയകേസും ഇന്നും അന്വേഷണത്തിലിരിക്കുന്നു.
    അതിക്രൂരമായി ബലാസംഗം ചെയ്ത് കൊന്നുതള്ളിയതാണിവരെ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അല്ലങ്കിൽ
    കാണാൻപാടില്ലാത്തത് കണ്ടുവെന്ന കാരണത്താലും ആവാം അവർ കൊലചെയ്യപ്പെട്ടത്. 

    ഈ സംഭവങ്ങൽ ഒക്കെ ഉണ്ടായിട്ടും അന്ന് സഭയോ സഭയിലുള്ള അധികാരികളോ ആരുംതന്നെ ഒരു പ്രക്ഷോപണവും
    നടത്തികണ്ടില്ല. കാരണം സഭക്കകത്തുള്ളവർ തന്നെയായിരുന്നു പ്രതികൽ എന്നു വിലയിരുത്തേണ്ടിയിരിക്കുന്നു. 
    കർദ്ദിനാളോ മെത്രാന്മാരോ വൈദികരോ ആരുംതന്നെ ഈ നീചകൃത്യം ചെയ്തവർക്കെതിരെ ശബ്ദമുയർത്തികണ്ടില്ല.
    ഒരു പ്രക്ഷോപണ റാലിയും നടത്തികണ്ടില്ല. നേരെമറിച്ച് ഈ കേസ് ഏത് വിധേനയും അട്ടിമറിച്ച് അവസാനിപ്പിക്കാനാണ്
    സഭാനേതൃത്വം അന്നും ഇന്നും തുനിയുന്നത്. ഇപ്പോൽ ഒരു വൈദികന് ഇരട്ടടികിട്ടിയപ്പോൾ സഭയിളകി. ഈ പാതിരാ
    സമയത്ത് വൈദികൻ എവിടെപ്പോയതാണെന്നു ആർക്കറിയാം. വൈദികന് നുണപറയാൻ പാടില്ലെന്നുണ്ട്, പക്ഷേ 
    ഇവന്മാരെയൊക്കെ ആരു വിശ്വസിക്കും. ഷിക്കാഗോ ബിഷൊപ്പ് ജേക്കബ് അങ്ങാടിയത്ത് നുണമാത്രമേ പറയൂ, പറഞ്ഞിട്ടുള്ളു.
    സംഭവത്തിന്റെ നിചസ്തിതി അറിയാതെ എടുത്തുചാടി വേണ്ടാത്ത കോലാഹലങ്ങൽ സ്രഷ്ടിക്കുന്നത് ബുദ്ധിയല്ല.
    കാമവെറിപുണ്ട വൈദികർ ധാരാളം ഉണ്ട്. ഈ അടുത്തയിട അമേരിക്കയിൽ സീറോ മലബാർ സഭയിലെ രണ്ട് മൂന്ന് വൈദികർ
    ചെയ്തതു അമേരിക്കയിൽ വലിയ കോലാഹളം സ്രഷ്ടിച്ചു. 

    അതുകൊണ്ട് സത്യം അറിയാതെ ഇവന്മാർക്കൊക്കെ പച്ചക്കൊടി കാണിച്ചാൽ അവസാനം ദു:ഖിക്കേണ്ടിവരും. ഏത് തരംതാണ
    പ്രവൃത്തിയും ചെയ്യാൻ മടിയില്ലാത്ത വർഗ്ഗമാണ് ഇവറ്റകൾ. കത്തോലിക്കാ സഭക്ക്തന്നെ അപമാനമാണ് ഇതൊക്കെ.

    ReplyDelete
  2. പാതിരാക്കോഴി കൂവിയപ്പോൾ ഈ വൈദികൻ എന്തിനാണ് പുറത്തുപോയത്? ഒന്നിനോ, രണ്ടിനോ?
    അതയോ മറ്റു വല്ലതിനുമോ?,

    കള്ളക്കേസുണ്ടാക്കി ബൈക്ക് യാത്രക്കാരായ മറ്റ് മൂന്ന്പേരയും അകത്താക്കി അച്ചൻ തടിതപ്പുമോ.


    എന്തിനാണ് ഈ വൈദിക൯, രാത്രി 12നു ബൈക്കില്‍ സഞ്ചരിച്ചിരുന്നത്! ദുരൂതകളേറെ!

    ഇരുട്ടത്ത് സഞ്ചരിക്കുന്നവർ വെളിച്ചത്ത് സഞ്ചരിക്കാൻ ആഗ്രഹിക്കാത്തവർ ആണെന്നു  പറഞ്ഞുകേട്ടിട്ടുണ്ട്.
    അതിനർത്ഥം ഇരുട്ടത്ത് സഞ്ചരിക്കുന്നവർ എല്ലാവരും വെളിച്ചം ഇഷ്ടമല്ലാത്തവർ എന്നല്ല. നല്ല ഉദ്യേശത്തോടെ
    പോകുന്നവർ 99% ആളുകൽ പകലാണ് യാത്രചെയ്യുക. എല്ലാക്കണ്ണുകളും തുറന്നിരിക്കുന്ന സമയമാണ് പകൽ.
    നേരെമറിച്ച് രാത്രിയിൽ നൂറുകണ്ണുകളുടെ മുൻപിലൂടെ പോയാലും 99% കണ്ണുകളും അത് കാണണമെന്നില്ല.
    ചിലപ്പോൾ ഒന്നോ രണ്ടോ കണ്ണുകൾ അതു കണ്ടെന്നും വരും. ആ കണ്ണുകളാണ് അതുവഴിവന്ന ബൈക്ക് യാത്രക്കാർ.
    എഡിറ്ററെ കൊണ്ടുചെന്നാക്കാൻ പോയ വൈദികൻ അസ്തമയത്ത് ഒരു കാരണവശാലും ബൈക്ക് യാത്രക്കാരെ
    സ്രദ്ധിക്കാൻ ഇടയില്ല. അഥവ വൈദികൻ അത് സ്രദ്ധിച്ചിങ്കിൽ മറിച്ച് വൈദികനെ അവർ സ്രദ്ധിക്കുനുണ്ടോ എന്ന്
    വിലയിരുത്താനായിക്കൂടെ. വൈദികൻ പറയുന്നത് മുഴുവനും മുഖവുരക്കെടുക്കാൻ ബുദ്ധിമുട്ടുണ്ട്. വൈദികന്റെ
    അസ്തമയത്തുള്ള ആ യാത്രയിൽ ബൈക്ക് യാത്രക്കാർക്കുണ്ടായ സംശയം കൊണ്ടാകാം അവർ വൈദികനെ 
    പിന്തുടർന്നത്. അങ്ങനെ ചെറുപ്പക്കാർക്കുണ്ടായ സംശയം യാഥാർത്യമായതിന്റെ വെളിച്ചത്തിൽ അവർ വൈദികനെ
    കയ്യേറ്റം ചെയ്യ്തുകാണും. അല്ലാതെ രാത്രി 12 മണിക്ക് നല്ലകാര്യത്തിനുവേണ്ടി ആരെങ്കിലും പുറത്തുപോകുമോ.
    ആ സമയങ്ങളിൽ പുറത്ത്പോകുന്നവരിൽ അധികവും മാടം പൊക്കാനും, കള്ളുമാട്ടം പറിക്കാനും, മോഷ്ടിക്കാനും
    ഒക്കെയാണ്. സംഗതി പിടിക്കപ്പെട്ടപ്പോൾ വൈദികനും എഡിറ്ററും ചേർന്ന് മെനഞ്ഞെടുത്ത കള്ളക്കഥയാണ് പുറത്ത്
    വന്നതെന്നുമാത്രം. ഇനിയൊന്നും പേടിക്കാനില്ല, ബാക്കികാര്യങ്ങളൊക്കെ അരമന നോക്കിക്കൊള്ളും. അഥവാ കേസ്
    ഉണ്ടെങ്കിൽതന്നെ മെത്രാന്റെ മുകളിൽ കർദ്ദിനാളും ഉണ്ടല്ലോ, പിന്നെ എന്തിന് പേടിക്കാൻ. പണ്ട് പാവപ്പെട്ട നമ്മുടെ
    സിസ്റ്റർ അഭയയെ കൊന്നു കിണറ്റിൽ തള്ളിയപ്പോഴും പ്രതികളെ രക്ഷിച്ചത് ഈ സഭ തന്നെയല്ലെ. പിന്നെ എന്തിന്
    ഭയപ്പെടണം. അന്ന് ആ സിസ്റ്റർ അഭയക്ക് വേണ്ടി വാ തുറക്കാൻ ആരുമില്ലായിരുന്നു. ഒരു പ്രകടനമോ റാലിയോ
    ആരും നടത്തികണ്ടില്ല. വിവരമില്ലാത്ത കുറെ സഭാനുകൂലികൽ എന്തിനും ഏതിനും ഇറങ്ങി പുറപ്പെട്ടുകൊള്ളും
    കാള പെറ്റു എന്ന് കേൽക്കുബോളേക്കും കയറുമായി. പ്രതിക്ഷേത റാലി, ബന്ത്, മാങ്ങാതൊലി ഇതൊക്കെ എന്തിന്
    വേണ്ടി, ആർക്ക് വേണ്ടി? ഡയറക്ടറി ഉണ്ടാക്കാൻ പറ്റിയ സമയം കൊള്ളാം. ഈ നടന്നവിവരങ്ങളെല്ലാം ഇപ്പോൾ
    ഉണ്ടാക്കുന്ന ഡയറക്ടറിയിൽ കുറിക്കാൻ മറന്നുപോകല്ലേ എഡിറ്ററെ, ഒരു ചെറുകഥപോലെ വായിക്കാമല്ലോ.
    സത്യങ്ങളെ കുറിക്കാവുള്ളു, വലിച്ചുവാരി എഴുതിക്കളഞ്ഞേക്കല്ലെ.

    ReplyDelete

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin