Friday, 5 September 2014

കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിക്ക് തുറന്ന

 കത്ത്. കുര്‍ബാനയ്ക്ക് 

 വീഞ്ഞുപയോഗിക്കണമെന്ന്

 ക്രിസ്തുവിന്റെ കല്പനയില്ല. -



http://almayasabdam.blogspot.com.au/


കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിക്ക് തുറന്ന കത്ത്. 
കുര്‍ബാനയ്ക്ക് വീഞ്ഞുപയോഗിക്കണമെന്ന് 
ക്രിസ്തുവിന്റെ കല്പനയില്ല. -

അഡ്വ.വിന്‍സ് മാത്യു

ഉള്ളതുപറഞ്ഞാല്‍

കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിക്ക് തുറന്ന കത്ത്. കുര്‍ബാനയ്ക്ക് വീഞ്ഞുപയോഗിക്കണമെന്ന് ക്രിസ്തുവിന്റെ കല്പനയില്ല.
പള്ളികളില്‍ വീഞ്ഞ് ഉപയോഗിക്കുന്നത് പിന്‍ വലിക്കില്ലെന്ന് മാതൃഭൂമി ന്യൂസിനോടുള്ള അഭിമുഖത്തില്‍ പറഞ്ഞതാണീ കത്തിനു കാരണം. ക്രിസ്ത്യന്‍ മതത്തില്‍ കര്‍ദ്ദിനാളോ മാര്‍പ്പാപ്പയോ അണേലും വിമര്‍ശിച്ചാല്‍ ഭീകരന്മാരെ വിട്ട് കൊന്നുകളയില്ലെന്ന് കരുതുന്നു. ക്രിസ്ത്യന്‍ മതമായതിനാല്‍ പരമോന്നത പുരോഹിത ശ്രേഷ്ഠനേയും തീവൃവാദ, ഭീകരവാദ ഭീകണികള്‍ ഇല്ലാതെ ധൈര്യമായി വിലയിരുത്താം. അതിനു നന്ദി. സഭയുടെ അത്യന്നതശ്രംഗത്തില്‍ ഭരണം നടത്തുന്ന മാര്‍ ആലഞ്ചേരി കര്‍ദ്ദിനാളിനു ഏറ്റവും താഴേക്കിടയിലുള്ള പദവികളും സ്ഥാനങ്ങളുമില്ലാത്ത സാധാരണക്കാരന്‍ എഴുതുന്നതാണീ കത്ത്. ഇതു കര്‍ദ്ദിനാള്‍ വായിക്കുമെന്നും മാത്രമല്ല, അനേകം വൈദീകരും ബിഷപ്പുമാരും വായിക്കുമെന്നും വിശ്വസിക്കുന്നു. ഓരോ നയങ്ങളും രൂപപ്പെടുന്നത് ഓരോ നിമിത്തങ്ങളില്‍ നിന്നുമാണ്‌. അതുപോലെ സഭാ പിതാക്കന്മാര്‍ക്ക് ചിന്തിക്കാന്‍ ഒരു നിമിത്തം ആകാം ഈ കത്ത്.

മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നത് ഇങ്ങിനെ ---വിശുദ്ധ കുര്‍ബാനയുടെ ഭാഗമായാണ് ലോകമെമ്പാടും വീഞ്ഞ് ഉപയോഗിക്കുന്നത്. അതിന് പകരം മറ്റെന്തെങ്കിലും ഉപയോഗിക്കുന്നത് യേശുദേവന്റെ കല്‍പനയ്ക്ക് വിരുദ്ധമാകും എന്നതാണ് ലോകമെങ്ങുമുള്ള സഭയുടെ നിലപാട്. ഇതേ നിലപാട് തന്നെയാണ് കേരളത്തിലെ സഭാ നേതൃത്വവും കൈക്കൊള്ളുന്നത്-കര്‍ദിനാള്‍ പറഞ്ഞു.---
കര്‍ദ്ദിനാളിനോട് ആദരവോടെ ഒരു കാര്യം പറയട്ടെ. ലോകത്തെ കത്തോലിക്ക വൈദീകര്‍ വീഞ്ഞില്ലാതെയും ഗോതമ്പ് മാവില്‍ ഉണ്ടാക്കിയ ഓസ്തിയില്ലാതെയും വിശുദ്ധകുര്‍ബാന അര്‍പ്പിക്കുന്നുണ്ട്, അര്‍പ്പിച്ചിട്ടുമുണ്ട്. കേരളത്തില്‍ തന്നെ ഫാദര്‍ വടക്കന്‍ അദ്ദേഹത്തിന്റെ സമര മുഖത്തും, പള്ളികളും, അള്‍ത്താരയും ലഭ്യമല്ലാത്ത ഇടത്തും ഇത്തരം വിശുദ്ധ ബലികള്‍ അര്‍പ്പിച്ചകാര്യം മറക്കരുത്. അത് എവിടെ എപ്പോള്‍ എന്തുകൊണ്ട് എന്ന് ഇപ്പോള്‍ ഇവിടെ പറയുന്നില്ല. അതുപോലെ കത്തോലിക്കാ വൈദീകര്‍ ജയിലുകളില്‍ കഴിയുന്ന സമയത്ത്, വിദൂര ദേശങ്ങളിലും മറ്റും യാത്രകള്‍ നടത്തുമ്പോഴും വീഞ്ഞും, ഓസ്തിയും ഇല്ലാതെ വിശുദ്ധ കുര്‍ബാന നടത്താറുണ്ട്. പള്ളികളും മറ്റ് സൗകര്യങ്ങളും ലഭിക്കാതെ വരുമ്പോഴും ഇത്തരത്തില്‍ ചെയ്യാറുണ്ട്. ചിലപ്പോള്‍ ഈസ്റ്റിട്ട് പുളിപ്പിച്ച റൊട്ടിയും മറ്റും മുറിച്ച് പങ്കിട്ട് ഓസ്തിക്കുപകരം ഉപയോഗിക്കാറുണ്ട്. മേല്പറഞ്ഞ സന്ദര്‍ഭത്തിലെല്ലാം നടത്തുന്നത് പൂര്‍ണ്ണ അര്‍ഥത്തിലും, രൂപത്തിലുമുള്ള വിശുദ്ധ കുര്‍ബാനകള്‍ തന്നെയാണ്‌. അല്ലെന്ന് വത്തിക്കാനും തിരുസഭയും അതാതിടത്തെ കര്‍ദ്ദിനാളുമാരും പറഞ്ഞിട്ടില്ല, വിലക്കിയിട്ടുമില്ല.

ഇത്തരത്തില്‍ വീഞ്ഞില്ലാതെ മറ്റെന്തെങ്കിലും പകരം ഉപയോഗിക്കുന്നത് യേശുദേവന്റെ കല്പ്പനയ്ക്ക് വിരുദ്ധമാകുമെന്ന് ആദരണീയനായ മാര്‍ ആലഞ്ചേരി കര്‍ദിനാള്‍ പര്‍ഞ്ഞു. അല്ല പിതാവേ മറ്റൊരു വസ്തുവും പകരം ഉപയോഗിക്കാതെ വീഞ്ഞുമാത്രം ഉപയോഗിച്ച് കുര്‍ബാന നടത്തണമെന്ന് യേശുദേവന്‍ എവിടെയാണ്‌ പറഞ്ഞിട്ടുള്ളതെന്നും കൂടി അങ്ങ് വെളിപ്പെടുത്തണം. ക്രിസ്തുവിന്റെ ചിത്രം മുമ്പ് സി.പി.എമ്മിന്റെ സമ്മേളന ഫ്ളക്സുകളില്‍ അച്ചടിച്ചപ്പോള്‍ കത്തോലിക്കാ സഭ വിമര്‍ശിക്കുകയും ക്രിസ്തു സഭയുടെതാണെന്നും കത്തോലിക്കരുടെ ദൈവമാണെന്നും പറഞ്ഞിരുന്നു. എന്നാല്‍ കര്‍ദിനാളുമാരായാല്‍ ക്രിസ്തുവിനെ പറ്റി എന്തും പറയാം എന്ന് സഭയോ, വത്തിക്കാനോ പറഞ്ഞിട്ടില്ല.

വീഞ്ഞിനു പകരം മറ്റെന്തെങ്കിലും ഉപയോഗിച്ചാല്‍ യേശുദേവന്റെ കല്പ്പനക്കെതിരാകും എന്ന് കര്‍ദിനാള്‍ പറഞ്ഞത് നിലവിലെ ബൈബിളും അതിന്റെ വ്യാഖ്യാനങ്ങളും നോക്കിയാല്‍ മനസിലാകില്ല. വീഞ്ഞുപയോഗിച്ച് കുര്‍ബാന നടത്തണെമെന്ന് യേശുദേവന്‍ പറഞ്ഞതായും കല്പനയുള്ളതായും കര്‍ദിനാള്‍ നുണപറയുകയാണ്‌. ക്രിസ്തുവിന്റെ നാമത്തില്‍ അദ്ദേഹം വെളിപ്പെടുത്താത്തതും പറയാത്തതുമായ കാര്യങ്ങള്‍ ആണ്‌ ആലഞ്ചേരി കര്‍ദിനാള്‍ പറയുന്നത്.
വിഞ്ഞുപയോഗിക്കാനും, അതിന്റെ പാരമ്പര്യത്തില്‍ തുടരാനും ആഗ്രഹിക്കുന്നതില്‍ തെറ്റില്ല പിതാവേ. എന്നാല്‍ വീഞ്ഞു നിലനിര്‍ത്താന്‍ അങ്ങയേപോലുള്ള സഭാപഢിതന്മാര്‍ കര്‍ദ്ദിനാള്‍ സ്ഥാനത്തിരുന്ന് ക്രിസ്തുവിന്റെ നാമം അനാവശ്യമായി ഉപയോഗിക്കുകയാണ്‌. വീഞ്ഞുമായി ബന്ധപ്പെട്ട് ഒരിടത്തും യേശുദേവന്‍ നല്കാത്ത കല്പന ഉണ്ടെന്നു കള്ളം പറയുകയാണ്‌ ആലഞ്ചേരി പിതാവ്. അതായത് വിശാലമായ അര്‍ഥത്തില്‍ പിതാവേ അങ്ങ് നുണ പറഞ്ഞിട്ടില്ലായിരിക്കാം. വീഞ്ഞുപയോഗിക്കുന്നതിന്റെ കാര്യകാരണം മാത്രമായിരിക്കാം പറഞ്ഞത്. എന്നാല്‍ കേള്‍ക്കുന്ന ആള്‍ക്ക് ചിന്തിക്കുമ്പോള്‍ കര്‍ദ്ദിനാള്‍ പറഞ്ഞതിലെ പൊരുത്തക്കേടുകള്‍ നുണയെന്ന രീതിയില്‍ തികട്ടിവന്നാല്‍ കുറ്റം പറയാന്‍ പറ്റില്ല.

ലോകമെങ്ങും പള്ളികളില്‍ വീഞ്ഞാണ്‌ ഉപയോഗിക്കുന്നതെന്നും കേരളത്തിലും അതാണ്‌ പിന്തുടരുന്നതെന്നും മാര്‍ ആലഞ്ചേരി പറയുന്നു. ഇതും വീഞ്ഞിനായി നിരത്തുന്ന ചില ന്യായീകരണങ്ങള്‍ മാത്രമാണ്‌. ലോകമെങ്ങുമുള്ള പള്ളികളില്‍ നടക്കുന്ന ആചാരങ്ങളും രീതികളും ഭാരതത്തിലെ ക്രൈസ്തവ സഭയ്ക്ക് ഉള്‍ക്കൊള്ളാന്‍ പറ്റില്ല. ഞാന്‍ മുമ്പ് ഏറെ കാലം അയര്‍ലന്റില്‍ ഉണ്ടായിരുന്നു. അവിടെ പോയിരുന്ന ഇടവക പള്ളിയില്‍ ക്രിസ്തുമസ് സമ്മാനവും, ഫണ്ട് ശേഖരണത്തിനു കൂപ്പണ വിറ്റ് നറുക്കിട്ട നല്കുന്ന സമ്മാനവും വിസ്കിയായിരുന്നു. ഓസ്ട്രേലിയയിലെ പള്ളികളിലും പോയിട്ടുണ്ട്. ഇവിടെ പള്ളിയിലെ ചായപാര്‍ട്ടിക്കും, മറ്റ് പരിപാടികള്‍ക്കും വൈനും ബിയറും കുടിക്കാന്‍ നല്കാറുണ്ട്. മാത്രമല്ല, മദ്യത്തിനെതിരായ ജാഗ്രതയും സന്ദേശവും ഒന്നും യൂറോപ്പിലേയും പാശ്ചാത്യ നാടുകളിലേ ദേവാലയത്തിലും ഇല്ല. മദ്യവും, ബിയറും അവിടുത്തെ പള്ളിയുമായി ബന്ധപ്പെട്ടുള്ള എല്ലാവരും ഉപയോഗിക്കുന്ന ഒരു പതിവ് പാനിയമാണ്‌. മദ്യവുമായി ബന്ധപ്പെട്ട പാശ്ചാത്യ നാടുകളിലെ പള്ളി വിശേഷം മാത്രമാണിവിടെ പറഞ്ഞത്. മറ്റ് കാര്യത്തിലേക്ക് മനപൂര്‍വ്വം കടക്കുന്നില്ലെന്ന് ഓര്‍മ്മിപ്പിക്കട്ടെ. അതായത് ലോകമെങ്ങുമുള്ള കത്തോലിക്കാ സഭയിലും, പള്ളികളിലും പല ശീലങ്ങളും, രീതികളും ഉണ്ട്. അതൊന്നും ഉള്‍ക്കൊള്ളാന്‍ ഭാരത സഭയ്ക്കോ കേരളത്തിലെ പള്ളികള്‍ക്കോ കഴിയില്ല. പിന്നെന്തിനു വീഞ്ഞിന്റെ കാര്യത്തില്‍ മാത്രം നമ്മള്‍ പാശ്ചാത്യ രീതി ഉദാഹരണമായി പറയുന്നു. വീഞ്ഞുമാത്രമല്ല പാശ്ചാത്യര്‍ക്ക് പള്ളിയുമായി ബന്ധപ്പെട്ട് പലശീലങ്ങളും ഉണ്ടെന്നകാര്യവും അതെല്ലാം നമ്മള്‍ തള്ളിക്കളഞ്ഞതും കരുതലോടെ കര്‍ദ്ദിനാളിനെ ഓര്‍മ്മപ്പെടുത്തട്ടെ.

ഇനി ലോകമെങ്ങുമുള്ള ക്രിസ്ത്യാനികളോടും മാര്‍പ്പാപയോടും ചോദിച്ചിട്ടാണോ ഭാരതത്തിലേ പള്ളികളില്‍ ഭാരതീയ ശീലങ്ങള്‍ നടപ്പാക്കിയത്. ഭാരതീയ ശൈലിയും ഭാരതീയ ക്രൈസ്തവരും എന്നത് നമ്മുടെ നാട്ടിലെ ശീലമാണ്‌, സസ്കാരമാണ്‌. വിശുദ്ധകുര്‍ബാനയ്ക്ക് ഭാരതീയ ശൈലിയില്‍ ആരതിയുഴിയാറുണ്ട്. ചില പള്ളികളില്‍ ഇതു കന്യാസ്ത്രീകള്‍ തന്നെയാണ്‌ നടത്തുന്നത്. കുങ്കുമം കാഴ്ച്ചവസ്തുവായി കന്യാസ്ത്രീകള്‍ തന്നെ നല്കാറുള്ള കുര്‍ബാനയില്‍ ഞാന്‍ പങ്കെടുത്തിട്ടുണ്ട്.
കുങ്കുമവും, നിലവിളക്കും കണ്ടാല്‍ മുട്ടുകൂട്ടിയിടിച്ച് വിറച്ചുനില്ക്കുന്ന മുസ്ലീം മന്ത്രിമാരുള്ള ഈ നാട്ടില്‍ കത്തോലിക്കാ സഭക്ക് ഭാരതസസ്‌കാരം വിശുദ്ധകുര്‍ബാനയില്‍ നിലനിര്‍ത്താമെങ്കില്‍ എന്തിനു ഒരു ലഹരിപാനിയത്തിന്റെ കാര്യത്തില്‍ തര്‍ക്കിക്കുന്നു. വിദേശ നാടുകള്‍ സന്ദര്‍ശിക്കുന്ന ഭാരതീയ കന്യാസ്ത്രീകള്‍ സാരിയുടുത്ത ഭാരതീയ സസ്കാരത്തില്‍ നടത്തിയ കുര്‍ബാനയുടെ ചിത്രവും,വീഡിയോ ദൃശ്യങ്ങളും താല്പര്യമെങ്കില്‍ ഞാന്‍ കര്‍ദ്ദിനാളിനു അയച്ചുതരാം. [ എന്നിട്ടുവേണം വിത്തുകാളകളായ ഫാ.ജോജിയും ഫാ.സാശേരിയും പാ൪വ്വതികളുടെ യോനിയുമായുളള ഉരസികളിക
ള്‍പോലെ കര്‍ദ്ദിനാളിനും ഉരസാനായിട്ട്.  ] നമ്മുടെ പള്ളികളില്‍ നിലവിളക്കും, ക്രിസ്ത്യന്‍ സ്തീകള്‍ വിവാഹ വേളയില്‍ കുങ്കുമവും അണിയാറുണ്ട്. പാശ്ചാത്യ കൃസ്ത്യാനികള്‍ നടത്തുന്ന വസ്ത്രധാരണം പോലുമല്ല കേരളത്തിലെ ക്രിസ്ത്യാനികള്‍ക്ക്. പള്ളികളില്‍ അത് ശക്തമായി നിരോധിച്ചിരിക്കുന്ന അശ്ലീല വസ്ത്രധാരണമാണ്‌.
കര്‍ദ്ദിനാള്‍..അങ്ങ് മനസിലാക്കണം, ലോകമെങ്ങുമുള്ള പള്ളികളിലെ പല ആചാരങ്ങളും നമ്മള്‍ തള്ളിക്കളയുകയും ഭാരതീയമായ പല ആചാരങ്ങളും ശീലങ്ങളും നടപ്പാക്കിയിട്ടുമുണ്ട്. ഇങ്ങിനെ തള്ളിക്കളയലും, ഉള്‍പ്പെടുത്തലും നടത്തിയപ്പോള്‍ അന്നൊന്നും ഒരു കര്‍ദിനാളും യേശുദേവന്റെ ഇല്ലാത്ത കല്പനയും പറഞ്ഞ് ഇടങ്കോലിട്ടില്ലായിരുന്നു. ഇന്നത്തെ ഭാരതീയമായ പല ശീലങ്ങളും പള്ളികളില്‍ ഉള്‍പ്പെടുത്തിയത് പതിറ്റാണ്ടുകളും നൂറ്റാണ്ടുകളും കൊണ്ടാണ്‌. നിരവധി ചര്‍ച്ചകളിലൂടെയാണ്‌. വീഞ്ഞിന്റെ ഉപയോഗം വേണമെങ്കില്‍ ആയിക്കോളൂ ..മാര്‍ ആലഞ്ചേരി പിതാവേ. എന്നാല്‍ അതു തുടരാന്‍ യേശുദേവന്റെ ഇല്ലാത്ത കല്പനയെ അങ്ങ് കൂട്ടുപിടിക്കരുത്. യേശു ദേവന്റെ പേര്‌ ഈ വിവാദ ചര്‍ച്ചയില്‍ ഒരു പരിചയായി ഉള്‍പ്പെടുത്തി തലയൂരാന്‍ ശ്രമിക്കരുത്. സഭയുടെ പാരമ്പര്യത്തിന്റെ ഭാഗമാണെന്നും, വീഞ്ഞുപയോഗം നിര്‍ത്തലാക്കില്ലെന്നും പറഞ്ഞാല്‍ അതായിരുന്നു മാന്യമായിരുന്നത്. അതിനു പകരം കര്‍ത്താവിനേയും ലോകമെങ്ങുമുള്ള പള്ളികളേയും ഒക്കെ പിന്‍ബലത്തിനു കൂട്ടുപിടിച്ചത് ബാ‍ലിശമായിപോയി. അങ്ങ് കര്‍ദ്ദിനാളാണേലും മനുഷ്യനാണല്ലോ, എല്ലാവര്‍ക്കും സംഭവിക്കുന്ന തെറ്റുകള്‍ അങ്ങേക്കും പറ്റുമെന്നേ കരുതുന്നുള്ളു. വീഞ്ഞുപയോഗിക്കാന്‍ കണ്ടുപിടിച്ച വാദങ്ങള്‍ അബ്കാരികേസില്‍നിന്നും രക്ഷ്പെടാന്‍ കോടതിയില്‍ ഒരു വക്കീല്‍ നടത്തുന്ന വാദത്തിന്റെ നിലവാരത്തിലേക്കായെന്ന് തോന്നിപ്പൊവുകയാണ്‌.

                                    വിലകൂടിയ നീലപൊ൯മാ൯

ലോകമെങ്ങുമുള്ള സഭയല്ല കേരളത്തിലെ കത്തോലിക്കാ സഭ. പാശ്ചാത്യര്‍ക്ക് ഒരു കൈയ്യില്‍ ബൈബിളും മറുകയ്യില്‍ ബ്രാണ്ടിയുമാണ്‌. എന്നാല്‍ നമ്മുടെ നാട്ടിലെ സഭ മദ്യത്തെ സാമൂഹ്യ തിന്മയായി കാണുന്നു. ഭാരതീയ സസ്കാരത്തിന്റേയും, ഗുരുദേവ ദര്‍ശനം ഉള്‍പ്പെടെ പലതിന്റേയും ഒപ്പം നില്ക്കുന്ന വീക്ഷണമാണ്‌ മദ്യത്തിന്റെ കാര്യത്തില്‍ ഭാരതീയ സഭക്ക്. അതൊകൊണ്ട് വൈനില്‍ മാത്രം തൊട്ടുകളിക്കരുതെന്നും മറ്റെല്ലാ മദ്യത്തിനും തങ്ങള്‍ എതിരാണെന്നും ഉള്ള നയം ഇരട്ടതാപ്പു തന്നെയാണ്‌. മദ്യാംശമുള്ള വീഞ്ഞ് പള്ളികളില്‍ ഉപയോഗിക്കുന്ന കാലമത്രയും സഭയുടെ മദ്യവിരുദ്ധ നിലപാടുകള്‍ സത്യസന്ധമെന്ന് സഭയ്ക്ക് പുറത്തുള്ളവര്‍ പറയില്ല ?... വീഞ്ഞ് ഇല്ലെങ്കില്‍ ഇവിടെ ക്രിസ്തുവും കത്തോലിക്കരും ഉണ്ടാവില്ലെന്ന നിലപാട് ചുമ്മാ വിഢിത്തരമാണ്‌. കത്തോലിക്കര്‍ക്കോ, ആല്മായര്‍ക്കോ വിശ്വാസത്തിനോ ഒരു ചെറു പോറലിന്റെ നിഴല്‍ പോലും ഉണ്ടാകില്ല, വീഞ്ഞു നിരോധിച്ചാല്‍. പള്ളിമേടകളിലും, അരമനകളിലും, മഠങ്ങളിലും അകത്തളങ്ങളില്‍ പതിവായും, ആഘോഷവേളകളിലും നടക്കുന്ന വീഞ്ഞ് ഉപയോഗം ഇല്ലാതാകുമെന്നേയുള്ളൂ. വൈന്‍ പിന്‍ വലിച്ച് സഭയുടെ യഥാര്‍ഥ മദ്യവിരുദ്ധ പ്രവര്‍ത്തനത്തിലേ സത്യസന്ധത തെളിയിക്കുകയാണ്‌ കര്‍ദ്ദിനാള്‍ ചെയ്യേണ്ടത്. ഇത്തരമൊരു നിലപാട് കര്‍ദ്ദിനാള്‍ സൂര്യനില്‍ നിന്നും ഒരുപാടകലെ കിടക്കുന്ന ഒരു പൊടി മനുഷ്യനായ എനിക്ക് മാത്രമല്ല, കേരളത്തിലെ നൂറുകണക്കിന്‍ വൈദീകര്‍ക്കും, കന്യാസ്ത്രീകള്‍ക്കും ഉണ്ട്. വീഞ്ഞ് നിരോധിക്കണമോ എന്ന ഒരു അഭിപ്രായ വോട്ടെടുപ്പ് സഭയിലെ വൈദീകര്‍ക്കും, സന്യാസിനികള്‍ക്കുമിടയില്‍ നടത്തിയാല്‍ അറിയാം കര്‍ദ്ദിനാളിനു ലഭിക്കുന്ന എതിര്‍ വോട്ടുകളുടെ കണക്ക്. സഭയിലെ ആല്മായരുടെ അഭിപ്രായം കേട്ടാല്‍ നിശ്ചയമായും കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി ദയനീയമായി തോറ്റുപൊകും. എല്ലായിടത്തും മദ്യ നിരോധനം പറയുന്ന സഭ ഒരു ശതമാനം പോലും വീര്യമുള്ള ഒരു മദ്യവും വീഞ്ഞുള്‍പ്പെടെ ഉപയോഗിക്കരുത്. അതാണ്‌ പറയുന്ന വാക്കിലെ സത്യസന്ധതയും പഠിപ്പിക്കുന്നതിലെ ദൈവീകതയുമെന്ന് കര്‍ദ്ദിനാള്‍ മനസിലാക്കണം.
സഭ വീഞ്ഞ് വില്ക്കുന്നില്ലെന്ന് കര്‍ദ്ദിനാള്‍ പറഞ്ഞത് സത്യമായി കരുതട്ടെ. വീഞ്ഞ് വിറ്റ് പണമുണ്ടാക്കാനും അതിനായി ഡിസ്റ്റലറി ലൈസന്‍സുകള്‍ നിലനിര്‍ത്തേണ്ട സാഹചര്യവും കത്തോലിക്കാ സഭയ്ക്കില്ല. എന്നാല്‍ വീഞ്ഞ് പുറത്ത് പണത്തിനല്ലാതെ നല്കുന്ന കാര്യം കര്‍ദ്ദിനാള്‍ നിഷേധിക്കരുത്. കാരണം നിഷേധിച്ചാല്‍ കര്‍ത്താവ് പൊറുക്കില്ല ആ നുണ. ക്രിസ്തുവിന്റെ ചിന്തപ്പെട്ട രക്തമായി കണക്കാക്കപ്പെടുന്ന കുര്‍ബാന വീഞ്ഞ് എസ്.പിമാരും, പല എം.എല്‍.എമാരും, ഡി.വൈ.സ്.പിമാരും കുപ്പിക്കണക്കിനു ഊറ്റി കുടിക്കാറുള്ള കാര്യം ആര്‍ക്കാണ്‌ അറിയാന്‍ പാടില്ലാത്തത്. അരമനയുമായും, പള്ളികളുമായും ചങ്ങാത്തമുള്ള വി.ഐ.പികള്‍ക്ക് കുര്‍ബാന വീഞ്ഞ് കിട്ടാന്‍ ഒരു ബുദ്ധിമുട്ടും ഇല്ല. വിശിഷ്ട വ്യക്തികളെ സൗഹൃദത്തിലാക്കാനും അരമനയില്‍നിന്നും, പള്ളികളില്‍ നിന്നും വീഞ്ഞു കുപ്പികള്‍ പുറത്തേക്ക് പോകാറുണ്ട്. ഇത്തരത്തില്‍ എന്റെ അറിവില്‍ തലശേരി രൂപതയില്‍ നിന്നും ഹിന്ദുക്കളായ പോലീസ് ഉദ്യേഗസ്ഥര്‍ക്ക് ഉള്‍പ്പെടെ വീഞ്ഞു ലഭിച്ചതിന്റെ വിശദാശങ്ങള്‍ നല്കാന്‍ കര്‍ദിനാളിനു താല്പര്യമുണ്ടേല്‍ ഞാന്‍ കൈമാറാം. ദൈവത്തിന്റെ മുമ്പില്‍ സത്യമുള്ള വരികലാണ്‌ ഈ കുറിക്കുന്നതെന്ന് കര്‍ദ്ദിനാള്‍ ദയവായി മനസിലാക്കണം. സത്യമാണിതൊക്കെ, അങ്ങിനെയാണ്‌ കാര്യങ്ങള്‍.

വിശ്വാസത്തിന്റെ പേരിലും ക്രിസ്തുവില്‍ ആണയിട്ടും ഉണ്ടാക്കുന്ന വീഞ്ഞിന്റെ എത്ര തുള്ളി ആല്മായര്‍ക്ക് ലഭിക്കുന്നുണ്ട്?. വീഞ്ഞ് വിശ്വാസവുമായി ഇത്ര ബന്ധപ്പെട്ടതാണേല്‍ അതിന്റെ ഒരു തുള്ളിയുടെ ചെറിയ മണത്തിന്റെ അംശം എങ്കിലും വിശ്വാസികള്‍ക്ക് നല്കണം. കര്‍ത്താവിന്റെ ശരീരവും രക്തവുമായ തിരുവോസ്തിയും, വീഞ്ഞുമാണ്‌ കുര്‍ബാനയില്‍ പങ്കുവയ്ക്കുന്നത്. ഇതില്‍ ആശീവദിക്കുന്ന വീഞ്ഞ് പുരോഹിതന്‍ തനിയേ കുടിക്കുകയും, ഓസ്തിമാത്രമായി വിശ്വാസികള്‍ക്ക് നല്കുകയുമാണ്‌ ചെയ്യുന്നത്. ഒരു തുള്ളി വീഞ്ഞുമതി അനവദി പേര്‍ക്ക് അതില്‍ തൊട്ട് തിരുവോസ്തി നല്കാന്‍. അതുപോലും എന്തുകൊണ്ട് ചെയ്യാറില്ല. പിന്നെന്തിനാണ്‌ ഈ വീഞ്ഞില്‍ കര്‍ദ്ദിനാളും സഭയും കടിച്ചുതൂങ്ങുന്നതെന്ന് മനസിലാക്കാന്‍ എല്ലാവര്‍ക്കും കഴിയും. വിശ്വാസവും അചാരവും അതിലുപരി അരമന, പള്ളി അകത്തളങ്ങളിലെ വീഞ്ഞുപാനവും എല്ലാം വീഞ്ഞിനായുള്ള വാദത്തിന്റെ സത്യസ്ഥിതിയാണെന്ന് കര്‍ദ്ദിനാള്‍ക്ക് അറിവുള്ളതാണല്ലോ?. വിദേശത്ത് വീഞ്ഞുപയോഗം ഉണ്ടെന്ന് പറയുന്ന കര്‍ദ്ദിനാള്‍ അവിടുത്തെ പള്ളികളില്‍ കുര്‍ബാന കൈക്കൊണ്ട ശേഷം കാസയില്‍ നിന്നും വീഞ്ഞ് നേരിട്ട് രുചിക്കാന്‍ വിശ്വാസികള്‍ക്കുള്ള സ്വാതന്ത്ര്യവും അറിഞ്ഞിരിക്കണം. സ്ത്രീകള്‍ക്കുകൂടി കുര്‍ബാന അര്‍പ്പിക്കാനും, വൈദീകര്‍ക്ക് വിവാഹം കഴിക്കാനും പോലും ചര്‍ച്ചകള്‍ നടന്നുവരികയാണ്‌ ആഗോള കത്തോലിക്കാ സഭയില്‍. കാലത്തിനും മാറ്റത്തിനും ഒപ്പം സഞ്ചരിക്കുകയും പല അന്ധവിശ്വാസങ്ങള്‍ക്കും വേരറുക്കുകയും ചെയ്തിട്ടുള്ള സഭയുടെ ഭാരത, കേരള ശാഖ വീഞ്ഞു വേണ്ടെന്നു പറഞ്ഞാല്‍ അതില്‍ ഒരു നഷ്ടവും ഇല്ല. മാത്രമല്ല കേരളത്തില്‍ സഭ ഉയര്‍ത്തുന്ന മദ്യത്തിനെതിരായ പോരാട്ടാത്തിന്റെ ഭാഗമായുള്ള സാമൂഹിക വിപ്ലവമായി ആഗോള കത്തോലിക്ക സഭ അതിനെ കാണും. ലക്ഷോപ ലക്ഷം വിശ്വാസികളും മാര്‍പ്പാപ്പയും ആ സാമൂഹിക വിപളവത്തിനു കൈയ്യടിയും പിന്തുണയും നല്കും. പുരോഹിതര്‍ വീഞ്ഞു ഉപേഷിക്കുന്നതോടെ സഭയിലെ ആല്മായര്‍ക്കും തല ഉയര്‍ത്തി മറ്റ് മതക്കാര്‍ക്കിടയില്‍ നില്കാന്‍ സാധിക്കും. അല്ലെങ്കില്‍ രണ്ട് വള്ളത്തിലും കാല്‍ വയ്ച്ചുള്ള യാത്രയാകും സഭയുടെ മദ്യവിരുദ്ധ പ്രചരണണങ്ങള്‍. ആല്‍ ക്കഹോളടങ്ങിയ വീഞ്ഞ് മദ്യം തന്നെയാണ്. പരിശുദ്ധ കുര്‍ബാനയ്ക്ക് ഉപയോഗിക്കുന്നതാണെന്നു വയ്ച്ച് അതിലേ വീര്യവും മദ്യഗുണവും ഇല്ലാതാവില്ല. വീഞ്ഞ് നിര്‍ബന്ധമാണേല്‍ നിലനിര്‍ത്തിക്കോ. എന്നാലും കര്‍ദ്ദിനാള്‍...മദ്യം കുര്‍ബാനയിലും, പള്ളികളിലും, അരമനകളിലും, പള്ളിമേടകളിലും പൂര്‍ണ്ണമായി നിര്‍ത്തലാക്കണം. യഥാര്‍ഥ മദ്യ വര്‍ജ്ജനം നടത്തി കേരളത്തിന്റെ ഭാവിക്കായുള്ള ആരോഗ്യത്തിനായുള്ള സാമൂഹിക പരിവര്‍ത്തനത്തില്‍ കത്തോലിക്കാ സഭ പങ്കാളിയാകണം.

4 comments:


  1. അഡ്വ. വിൻസ് മാത്യുവിന് ഞങ്ങളുടെ വക അഭിനന്തനങ്ങൽ.

    ഇതുപോലെ വിവരമുള്ളവർ രംഗത്തേക്കു വരണം. സഭയിലുള്ള ഇന്നോളം നടന്നിട്ടുള്ള എല്ലാവിധ അതിക്രമങ്ങളും
    രംഗത്ത് കൊണ്ടുവരണം. കത്തോലിക്കാ സഭയിലെ കർദ്ദിനാൽ മുതൽ താഴോട്ടുള്ള എല്ലാ മെത്രാന്മാരും വൈദികരും
    ഇന്നു സഭയിൽ ചെയ്തുകൊണ്ടിരിക്കുന്നത് എന്തൊക്കെയെന്നു അല്മായർ അറിയണം. ആലഞ്ചേരിയുടെ അതിരുവിട്ട
    ഭരണപരിഷ്ക്കാരങ്ങളും പ്രവചനങ്ങളും സഭക്കു ഒരിക്കലും അംഗീകരിക്കാവുന്നതല്ല. ദൈവമായ കർത്താവിനെ മുൻ-
    നിർത്തി നുണക്കഥകൽ പ്രചരിപ്പിക്കരുത്. കർത്താവിന്റെ നാമം വൃദാ ഉപയോഗിക്കരുതെന്നു എഴുതപ്പെട്ടിട്ടുള്ളകാര്യം
    കർദ്ദിനാൽ ആലഞ്ചേരി മറന്നുപോയോ. എന്തിനുവേണ്ടിയിട്ടാണ് നമ്മുടെ കത്തോലിക്കാ ദൈവാലയങ്ങളിൽ ഹിന്ദുക്കളുടെ
    ദേവനായ പരമശിവന്റെ ലിംഗ (ജനനേന്ദ്രിയം) സദൃശ്യമായ നിലവിളക്കു സൂക്ഷിക്കുന്നതും പാർവ്വതിയുടെ യോനിക്ക്
    സദൃശ്യമായ ഭാഗത്ത് എണ്ണയൊഴിച്ച് തിരികൊളുത്തി മദജെലം സ്രഷ്ടിച്ച് തൊട്ടു നെറുകയിൽ തൂക്കുന്നതും എന്തിനുവേണ്ടി.
    പരമശിവന്റെ കണ്ണുനീർതുള്ളികളായി അറിയപ്പെടുന്ന രുദ്രാക്ഷങ്ങൽ കോർത്ത് അങ്ങ് മാലയണിഞ്ഞിരിക്കുന്നത് എന്തിന്.
    തൊപ്പിയിൽ എന്തിനാണ് മയിലിനെ വച്ചിരിക്കുന്നത്. ക്ലാവർകുരിശും ചിലപ്പോൽ തൊപ്പിയിൽ കാണാമല്ലോ അതെന്തിന്.
    ഈശോ മരിച്ച്കിടന്ന കുരിശല്ലേ യഥാർത്ഥത്തിലുള്ള കുരിശ്. പിന്നെയെന്തിനാണ് ട്യൂപ്ലിക്കേറ്റ് കുരിശിന്റെ ആവശ്യം.
    വണക്കയോഗ്യമല്ലാത്ത അസംസ്കൃതവസ്തുക്കൽ പള്ളിക്കകത്തോ പരിസരപ്രദേശങ്ങളിലോ കൊണ്ടുവന്നുകൂടായെന്നു
    ആങ്ങേക്കറിയില്ലേ. ഞാൻ ഒന്നു ചോദിച്ചോട്ടേ, അങ്ങ് യഥാർത്ഥത്തിൽ ആരാണ്. ക്രിസ്ത്യാനിയാണോ ഹിന്ദുവാണോ?.
    താങ്കൽ ഒരു കള്ള സന്യാസിയാണെന്ന് ഞാൻ പറഞ്ഞാൽ താങ്കൽ അത് നിഷേധിക്കുമോ. നല്ല വിവരവും വിദ്യാഭ്യാസവും
    ഉള്ളവർ ഇന്ന് സഭയിലുണ്ടെന്നുള്ള കാര്യം അങ്ങ് മറക്കരുത്. എക്കാലവും ആരെയും വിഡ്ഡികളാക്കാൻ പറ്റുകയില്ല.
    ഇന്ന് അല്മായരില്ലെങ്കിൽ സഭയുമില്ല. അത്കൊണ്ട് അല്മായരെ ചൂഷണം ചെയ്യരുത്. തലയിൽ കയറിയിരുന്ന് ചെവി
    കടിച്ചുപറക്കരുത്. വിദേശികളായ ജോണീവാക്കറും, ശിവാസ് റീഗലും കഴിക്കാൻ പള്ളിയിൽ ഉപയോഗിക്കുന്ന നാടൻ
    വൈനും ഉണ്ടെങ്കിൽ സംഗതി കുശാൽ അല്ലേ പിതാവേ. പിന്നെ എങ്ങിനെയാ അത് നിർത്തലാക്കുന്നത്. കൽദായവാദി
    മെത്രാന്മാർ എന്തിനാണ് കുർബാന സമയത്തുള്ള പ്രസംഗങ്ങളിൽ ഇരുന്നു പ്രസംഗിക്കുന്നതു. അങ്ങാടിയിലെ കള്ളൻ
    ജെക്കബ് മെത്രാൻ ഇരുന്നേ പ്രസംഗിക്കൂ. ഒത്തിരിനേരം തൂക്കിയിട്ടോണ്ട് നിൽക്കാനുള്ള ബുദ്ധിമുട്ടുകൊണ്ടാണ് അങ്ങേരു
    ഇരിക്കുന്നതെന്നാണ് പറഞ്ഞത്. കാവാലത്തിന്റെ ഭാര്യാസഹോദരി പണ്ട് പിടിച്ചൊന്നു തെന്നിച്ചതാണെന്നും അന്ന്
    മുതൽ ഇന്നുവരെ വേദനയും നീരും പോയിട്ടില്ലെന്നും പൊതുവെ സംസാരമുണ്ട്. അനുയായികളായി എത്തിയവരിൽ
    ഒരുത്തൻ അന്യന്റെ ഭാര്യയെ അടിച്ചോണ്ട് പോയി. ഫൊറോണാപ്പള്ളി പണിയിപ്പിച്ചവൻ ഇടവകയിലുള്ള മിക്ക
    പെണ്ണുങ്ങൽക്കിട്ടും പണികൊടുത്തു. വിത്തുമൂരിയെന്ന പേരും സംബാതിച്ചു. അവസാനം ഇടവകക്കാർതന്നെ വേണ്ടവിധം
    കൈകാര്യം ചെയ്തു നാട്ടിലോട്ട് കയറ്റിയയച്ചു. പിന്നെ എങ്ങനെയാ സഭ നന്നാകുന്നത്. വിത്ത്ഗുണം പത്തുഗുണം.

    ReplyDelete
  2. കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിക്ക് തുറന്ന

    കത്ത്. കുര്‍ബാനയ്ക്ക്

    വീഞ്ഞുപയോഗിക്കണമെന്ന്

    ക്രിസ്തുവിന്റെ കല്പനയില്ല. - ( അതുകൊണ്ട് ആലഞ്ചേരി ആ രുദ്രാക്ഷം അഴിച്ച് ദൂരെകളഞ്ഞ്
    ക്രിസ്തുവിൽ വീണ്ടും ജനിച്ച് ഒരു നല്ല ക്രിസ്ത്യാനിയായി മാറുക ആദ്യം.)


    ഈ ലേഖനം എഴുതിയ അഡ്വ. വിൻസ് മാത്യുവിന് അഭിനന്തനങ്ങളോടൊപ്പം ഈ ലേഖനത്തിൽ
    വന്ന ഒന്നു രണ്ട് ചെറിയ തെറ്റുകൽ ചൂണ്ടിക്കാണിക്കാൻ ആഗ്രഹിക്കുന്നു. ഏശുക്രിസ്തുവിന്റെ
    ആലയമാണ് പള്ളി എന്ന് നാം പറയുന്ന ദൈവാലയം. ദേവാലയം എന്നല്ല ദൈവാലയം എന്നാണ്
    നാം പറയേണ്ടത്. ദേവന്മാരുടെ ആലയമാണ് ദേവാലയം. ക്രിസ്തു ദേവനല്ല മറിച്ച് ദൈവമാണ്.
    ക്രിസ്തുവിനെ ഏശുദേവനെന്ന് വിളിച്ചും ഈ ലേഖനത്തിൽ വായിക്കുകയുണ്ടായി. ഏശു ദേവനല്ല.
    ഏശുവും ക്രിസ്തുവും ഒരാളാകയാൽ രണ്ടും ഒരു ദൈവം തന്നെ. ഞാൻ കണ്ടത് പറഞ്ഞെന്നേയുള്ളു.
    ക്ഷമിക്കണം.

    ReplyDelete
  3. കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിക്ക് , വീഞ്ഞിന്റെ പേരുപറഞ്ഞ് മാ൪ അങ്ങാടിയത്ത് തരുന്ന വിലകൂടിയ നീലപൊ൯മാ൯ അടിക്കാ൯ പറ്റാത്തതിന്റെ വിഷമം കൊണ്ട്, ര്‍ബാനയ്ക്ക് വീഞ്ഞുപയോഗിക്കണമെന്ന് ക്രിസ്തുവിന്റെ കല്പനയി പറഞ്ഞതുകൊണ്ട് എന്താണ് കാര്യം. TVയിൽ പരസ്യാമായി, ആലോജിക്കാതേ പറയുബോള്‍ ഓ൪ക്കണമായിരുന്നു. മാര്‍ ആലഞ്ചേരിക്ക്, വിലകൂടിയ നീലപൊ൯മാനേ കഴിക്കണമെന്ന് തോന്നുന്നുണ്ടെങ്കിൽ, അമേരിക്കയിലേക്ക് മാ൪ അങ്ങാടിയത്തിനേ കാണാനുളള പേരുപറഞ്ഞാൽ പോരെ. നാട്ടുകാരുടെ പൈസകൊണ്ട് അമേരിക്കയിലേക്ക് വരുകയും ചെയാം കൂട്ടിൽ മദ്യം കഴിക്കാനും സാധിക്കും.

    ReplyDelete

  4. ഈ ആലഞ്ചേരിയുടെ വെള്ളക്കുപ്പായം അഴിച്ച്മാറ്റി കാവിമുണ്ടും ഉടുത്ത് പൂണൂലും ഇട്ടാൽ
    തനി നാരായണത്ത്ഭ്രാന്തൻ നബൂതിരിയായത്പോലെ തോന്നും. വേദം അറിയാതെ വേദം ഊതാൻ
    പോയതിനുള്ള ശിക്ഷ കിട്ടിയെന്നുതോന്നുന്നു. ഫ്രാൻസീസ് മാർപാപ്പ 35 വർഷം പഴക്കമുള്ള കാറിൽ
    യാത്രചെയ്ത് തന്റെ എളിമയോടുകൂടിയുള്ള പ്രവൃത്തി കണ്ട ആലഞ്ചേരിക്കു അത് സുഖിച്ചില്ല.
    ഉടനെ അദ്ദേഹം ഓട്ടോറിക്ഷ വിളിച്ച് അതിൽ കയറി കൊച്ചിപ്പട്ടണം ഒന്ന് വലംവച്ചു. ആലഞ്ചേരി
    ചെറുതായത് ഓട്ടോറിക്ഷയിൽ കൊച്ചിപട്ടണം കറങ്ങിയടിച്ചാണെന്നുമാത്രം. അങ്ങേരു ഒരു കാള-
    വണ്ടിയിലാണ് യാത്രചെയ്തിരുന്നെങ്കിൽ കുറച്ചെങ്കിലും വിശ്വസിക്കാമായിരുന്നു. ഇതൊക്കെ ആരെ
    കാണിക്കാനാണ് എന്നാണ് മനസിലാകാത്തത്. കത്തോലിക്കാവിശ്വാസികളെയോ, അല്ലങ്കിൽ താൻ
    ഫ്രാൻസീസ് പാപ്പയെപോലെ എളിമയോടുകൂടി ആഡംബരങ്ങളായിട്ടുള്ള ജീവിതമാർഗ്ഗങ്ങൽ ഉപേക്ഷിച്ച്
    ക്രിസ്തുവിനുവേണ്ടി വേലചെയ്ത് ജീവിക്കുന്നവനാണെന്നു വരുത്തി തീർക്കാനോ. ആലഞ്ചേരി പിതാവ്
    ഒന്നോർക്കണം. ചെമ്മീൻ ചാടിയാൽ മുട്ടോളം....പിന്നെയും ചാടിയാൽ ചട്ടിയില്. ഞങ്ങളുടെ അടുത്ത്
    അങ്ങയുടെ തന്ത്രം ഒന്നും നടക്കില്ല. അഥവാ അതിനു തുനിഞ്ഞാൽ പഴയത്പോലെ കാര്യങ്ങൽ പിടിച്ചിടത്ത്
    കിട്ടിയെന്നുവരില്ല, അതോർത്താൽ നല്ലത്. ഒരു സങ്കടം ഉണ്ട്. അങ്ങ് ആ ചെയ്തത് വളരെ മോശമായിപ്പോയി.
    എന്താണന്നല്ലേ, പറയാം പരിശുദ്ധപിതാവു ഫ്രാൻസീസ് പാപ്പാ വിലകുറഞ്ഞ 35 വർഷം പഴക്കമുള്ള ഒരു
    കാറിൽ സഞ്ചരിച്ചതിന് അങ്ങ് സിറ്റിയിലെ ഒരു നല്ല ഓട്ടോറിക്ഷയിൽ കയറി കൊച്ചിപട്ടണം ചുറ്റി കണ്ട്
    ആസ്വതിച്ച് പോപ്പിനെ കളിയാക്കണമായിരുന്നോ. ഈ പാപം ഒക്കെ അങ്ങ് എവിടെകൊണ്ടുപോയി 
    കഴുകിക്കളയും. ഇന്ന് ആലഞ്ചേരിയും തന്റെ കീഴിലുള്ള കുറെ മെത്രാന്മാരും കത്തോലിക്കാസഭക്ക്തന്നെ
    അപമാനമായിതീർന്നിരിക്കുന്നു. പറച്ചിൽ ഒന്ന് പ്രവൃത്തി മറ്റൊന്ന്. നാവ് എടുത്താൽ നുണമാത്രം
    പറയുന്നു. ഇവരുടെ കീഴിലുള്ള വൈദികരോ കാമവെറിപൂണ്ട വൃത്തികെട്ടവന്മാർ. അല്മായരുടെ
    പെണ്ണുങ്ങളെ ഭർത്താക്കന്മാർ ഇല്ലാത്ത സമയം നോക്കി കടന്നുചെന്ന് ആക്രമിച്ച് അവരെ കീഴ്പ്പെടുത്തുക,
    അന്യന്റെ ഭാര്യയെ അടിച്ചോണ്ട് നാടുവിടുക തുടങ്ങിയ ആപാസതരങ്ങളാണ് ഇവരുടെ കയ്യിലിരിപ്പ്.
    അമേരിക്കയിൽ തന്നെ 2,3 അനുഭവങ്ങൽ അടുത്തയിടയായി ടെക്സാസിൽ ഡാളസ് സിറ്റിയിലുള്ള രണ്ട്
    പള്ളികളിൽ ഉണ്ടായി. സെന്റ് അൽഫോൻസാ ചർച്ച് കൊപ്പേലിലും, സെന്റ് തോമസ് ചർച്ച് ഗാർലാണ്ടിലും.
    ഇത് തികച്ചും മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നവയായിരുന്നു. 17 വയസ്സിനു താഴെയുള്ള പെൺകുഞ്ഞുങ്ങൽ
    വരെ ഈ കശ്മലന്മാരുടെ കാമവേളിക്ക് ഇരയായി. കൊപ്പേലിൽ വികാരിയായിരുന്ന ഫാ. മാത്യു ശാശ്ശേരിയും,
    ഗാർലാണ്ടിൽ വികാരിയായിരുന്ന ഫാ. ജോജി ചക്കയിലിട്ടാൽ മുറിയും ആണ് ആ ഭാഗ്യവാന്മാർ. എന്തിന്
    പറയണ് ഈ വൃത്തികെട്ടവന്മാർ എല്ലാം ചേർന്ന് സീറോ മലബാർ സഭ, വെറും സീറോയാക്കി മാറ്റി.

    ReplyDelete

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin