Thursday, 25 September 2014

തിരുവനന്തപുരം നഗരസഭ വൈൻ, ബിയർ പാ‌ർലറുകൾക്ക് അനുമതി നൽകുന്നു
Posted on: Friday, 26 September 2014


തിരുവനന്തപുരം: വൈൻ, ബിയർ പാർലറുകൾ അനുവദിക്കാനുള്ള തിരുവനന്തപുരം കോർപറേഷന്റെ തീരുമാനത്തിന് യു.ഡി.എഫ് കൗൺസിലർമാർക്കും മൗനസമ്മതം. പാപ്പനംകോട്ടും തിരുമലയിലും രണ്ട് വൈൻ, ബിയർ പാർലറുകൾക്ക് എൻ.ഒ.സി നൽകുന്ന വിഷയം ഇന്നലെ കൗൺസിൽ യോഗത്തിൽ വോട്ടിനിട്ടപ്പോൾ എതിർക്കാൻ 42 അംഗ യു.ഡി.എഫിലെ  ഒൻപത് പേരേ തയ്യാറായുള്ളൂ. ബി.ജെ.പിയും ഇടതുമുന്നണിയോടൊപ്പം കൈ പൊക്കി  എൻ.ഒ.സി നൽകുന്നതിനെ അനുകൂലിച്ചു.
എൻ.ഒ.സി നൽകുക മാത്രമാണ് ചെയ്തതെന്നും അനുവാദം നൽകണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് സർക്കാരാണെന്നും മേയർ കെ. ‌ചന്ദ്രിക പറഞ്ഞു. വൈൻ, ബിയർ പാർലറുകൾ ആരംഭിക്കാൻ  നിയമ തടസമില്ലെന്നും  അവർ പറഞ്ഞു.
എൻ.ഒ.സി നൽകുന്നതിനെ അനുകൂലിക്കുന്നവർ കൈ പൊക്കാൻ  മേയർ ആവശ്യപ്പെട്ടപ്പോൾ ഭരണ കക്ഷിയായ ഇടതുമുന്നണിയിലെ എല്ലാവരും  ആവേശപൂർവം അനുസരിച്ചു. മടിച്ചു മടിച്ചെങ്കിലും ബി.ജെ.പിയിലെ ആറ് അംഗങ്ങളും ഒപ്പം ചേ‌രുകയായിരുന്നു. തുടർന്നാണ്, എതിർക്കുന്നവർ കൈപൊക്കാൻ മേയർ ആവശ്യപ്പെട്ടത്.

നഗരസഭയുടെ നേമം സോണിൽ പാപ്പനംകോട്ട് ഹോട്ടൽ വൈറ്റ് ഡാമറും തിരുമല സർക്കിളിൽ ഹോട്ടൽ സിറ്റി പാലസുമാണ് വൈൻ, ബിയർ പാ‌ർലറുകൾക്ക് എൻ.ഒ.സി ചോദിച്ചത്.

 http://news.keralakaumudi.com/news.php?nid=e1360d5912e907fe6c994c65c2370589

1 comment:


  1. എന്തിന് ഇങ്ങനെ ജനങ്ങളെ വഞ്ചിക്കുന്നു. ഭരണപക്ഷത്തുള്ളവരും പ്രതിപക്ഷത്തുള്ളവരും ചേർന്ന്
    മേയറുടെ മുന്നിൽനടത്തിയ ഈ നാടകം മറ്റാർക്കും മനസിലാകുകയില്ലന്ന് കരുതിയോ. ഈ ഒത്ത്കളി
    ജനങ്ങൽ കണ്ട് മടുത്തു. അവിടെ കൂടിയ 42 യു.ഡി.എഫ് അംഗങ്ങളിൽ മദ്യം കഴിക്കില്ലാത്തവർ എത്ര
    പേരുണ്ടെന്ന് വിലയിരുത്തിയാൽ സംഗതി വെളിയിൽ വരും. നിയമസഭയിൽ കണ്ടത്പോലെ ഇവിടെയും
    ആവർത്തിച്ചിട്ടില്ലന്ന് ആരു കണ്ടു. ആലിബാവയും 41 കള്ളന്മാരും എന്നത്പോലെ ഒരു മേയറുടെ കീഴിൽ
    42 കുടിയന്മാരായ ഭരണ പക്ഷത്തുള്ള ആളുകളും, അവർക്ക് സപ്പോർട്ട് നൽകാൻ പ്രതിപക്ഷത്തുള്ളവരും
    മറ്റ് ഘടകകക്ഷികളും ചേർന്ന് കയ്യും കാലും പൊക്കികാണിച്ചാൽ മദ്യ നിരോധനം എങ്ങനെ നടപ്പാകും.
    ഇവരാണോ കേരളജനതയുടെ ഭാവി നിർണ്ണയിക്കുക.

    ജില്ലകൽ തോറും സാധാരണ തെരഞ്ഞെടുപ്പ് നടത്തുന്നത്പോലെ ഒരു തെരഞ്ഞെടുപ്പ് നടത്തണം. മദ്യത്തിനെ
    അനുകൂലിക്കുന്നവർക്കും, പ്രതികൂലിക്കുന്നവർക്കും വേണ്ടിയുള്ള ഒരു ഇലക്ഷൻ. അങ്ങനെ വരുബോൾ
    ഓട്ടവകാശം ഉള്ള സ്ത്രീകൽക്കും കുട്ടികൽക്കും എല്ലാം ഇതിൽ പങ്കെടുക്കാമല്ലോ. ഇന്നു സ്ത്രീകളേയും
    അതുപോലെ കുട്ടികളെയുമല്ലെ മദ്യമെന്ന വിപത്ത് വേട്ടയാടുന്നത്. മദ്യ നിരോധനവും, മദ്യ വർജ്ജനവും
    ഒന്നിച്ച് നടപ്പിലാകണം. അത് ഘട്ടം ഘട്ടമായിട്ടല്ല നടപ്പിലാകേണ്ടത്. ചാരായം ( അറാക്ക് ) നിർത്തിയത്
    പോലെ വീരം കൂടിയ മദ്യവും രാജ്യത്ത് നിർത്തലാക്കണം. ഇന്ന് വേലചെയ്യാൻ തയ്യാറാകാത്ത ഒരുപറ്റം
    ചെറുപ്പക്കാർ രാഷ്ടീയക്കാർ എന്നമട്ടിൽ നാട്ടിൽ വിലസുന്നു. അവരാണ് മുകളിൽ പറഞ്ഞത്പോലെയുള്ള
    മീറ്റീംഗുകൽ സങ്കടിപ്പിക്കുന്നത്. സ്വന്തം കുടുംബം നോക്കാൻ അറിയാത്തവൻ എങ്ങനെ നാട് നന്നാക്കും.
    അവൻ തീർച്ചയായും നാട് കുട്ടിച്ചോറാക്കി നശിപ്പിക്കുമെന്ന് സംശയം വേണ്ട.

    മദ്യ വർജ്ജനമോ, മദ്യ നിരോധനമോ എന്തുമാകട്ടെ മദ്യം എന്ന ഈ വിപത്ത് നമ്മുടെ നാട്ടിൽനിന്ന് പാടെ
    നീക്കം ചെയ്യണം. ഈ മദ്യപിശാച് കാരണം അനേകായിരം കുടുംബങ്ങളാണ് ഇന്ന് പെരുവഴിയിൽ കിടന്ന്
    കരയുന്നത്. പിശാചിന് ഒരിക്കലും ആരും നന്നായി കാണാൻ ആഗ്രഹമില്ല. നശിച്ച് കാണാനാണ് അവൻ
    ആഗ്രഹിക്കുന്നത്. അതുകൊണ്ടാണ് മദ്യം വിഷം മാത്രമല്ല പിശാചുകൂടിയാണെന്ന് പറഞ്ഞത്. മദ്യപിശാച്.
    അത് എത്ര കുടുംബങ്ങളാണ് ദിനം പ്രതി നശിപ്പിച്ചുകൊണ്ടിരിക്കുന്നത്. എന്റേത് എന്ന് ചിന്തിക്കാതെ
    നമ്മുടേതെന്ന് ചിന്തിച്ചാൽ നമുക്ക് നമ്മുടെ നാടിനെ മദ്യപിശാചിൽനിന്നും രക്ഷപ്പെടുത്താൻ സാധിക്കും.
    അതിനായിട്ട് പൊതുജന അഭിപ്രായം അറിയാൻ പൊതുജനങ്ങളോട് തന്നെ ചോദിക്കണം. അതിനാായിട്ട്
    ഒരു ഇലക്ഷൻ നടത്തണം. മദ്യത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും സഹകരിക്കണം. 
    ഭൂരിപക്ഷം നോക്കി ഉചിതമായ തീരുമാനം എടുക്കാമല്ലോ. പഞ്ചായത്ത് തലത്തിലോ, താലൂക്ക് വഴിയോ
    ജില്ലകൽ വഴിയോ ഈ തെരഞ്ഞെടുപ്പ് നടത്താമല്ലോ. അപ്പോൽ സ്ത്രീകളടക്കം കുട്ടികൽ മുതൽ ഓട്ടവകാശം
    ഉള്ള എല്ലാവർക്കും ഇതിൽ പങ്കെടുക്കാം. അല്ലാതെ തെരുവ് നായ്ക്കളെപോലെ വീടിനും നാടിനും കൊള്ളാത്ത
    രാഷ്ട്രീയ പിൻമ്പുകൽ അല്ല നാടിനെ നന്നാക്കാൻ ഇറങ്ങേണ്ടത്. വിവരക്കേടു എഴുന്നുള്ളിക്കനും വല്ലവന്റേയും
    ആജ്ഞക്കനുസരിച്ച് കയ്യും കാലും പൊക്കാനല്ലാതെ ഈ വർഗ്ഗത്തേക്കൊണ്ട് നാടിനോ നാട്ടാർക്കോ യാതൊരു
    പ്രയോചനവും ഉണ്ടാകില്ല. അത് ഓർത്താൽ നന്ന്.

    ReplyDelete

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin