ജയ കാലം കഴിഞ്ഞു; പത്തുവര്‍ഷത്തേക്ക് ജയയ്ക്ക് ഇനി മത്സരിക്കാനാകില്ല
ബാംഗ്ലൂര്‍: അനധികൃത സ്വത്തുസമ്പാദന കേസില്‍ നാലു വര്‍ഷം തടവും 100 കോടി
രൂപ പിഴയും ലഭിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് ഇനി
പത്തുവര്‍ഷത്തേക്ക് മത്സരിക്കാനാവില്ല.
കഴിഞ്ഞ വര്‍ഷം ജൂലൈയിലെ സുപ്രിംകോടതി ഉത്തരവു പ്രകാരം എം.പിയോ എം.എല്‍.എയോ
രണ്ടു വര്‍ഷത്തിലധികം ശിക്ഷിക്കപ്പെട്ടാല്‍ അയോഗ്യരാക്കപ്പെടും. മേല്‍കോടതി
ശിക്ഷ ശരിവച്ചാല്‍ ജനപ്രാതിനിധ്യ നിയമപ്രകാരം ശിക്ഷാകാലാവധിക്കു ശേഷം ആറു
വര്‍ഷത്തേക്കുകൂടി തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനാവില്ല. അതായത് 18
മാസത്തിനു ശേഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍
കഴിയില്ല. അതും പിന്നിട്ട് അഞ്ചുവര്‍ഷത്തിനുശേഷം നടത്തുന്ന
തെരഞ്ഞെടുപ്പിലും മത്സരിക്കാന്‍ കഴിയില്ല.
ജാമ്യത്തിനായും ജയ കാത്തിരിക്കേണ്ടിവരുമെന്നാണ് അറിയുന്നത്. തടവുശിക്ഷ
മൂന്നു വര്‍ഷത്തില്‍ കൂടുതലായതിനാല്‍ ജാമ്യം ലഭിക്കണമെങ്കില്‍ കര്‍ണാടക
ഹൈക്കോടതിയെ സമീപിക്കണം. ദസറ പ്രമാണിച്ച് ഒക്ടോബര്‍ 6 വരെ കോടതി അവധിയാണ്.
1991-96 കാലത്ത് ആദ്യം മുഖ്യമന്ത്രിയായിരിക്കെ ജയലളിത 66.65 കോടി രൂപ
അനധികൃതമായി സമ്പാദിച്ചെന്നാണു കേസ്. ഒരു രൂപ മാത്രമായിരുന്നു അന്ന്
ജയയുടെ ശമ്പളം. ജയലളിതയുടെ തോഴി ശശികല, അവരുടെ ബന്ധുക്കളായ ഇളവരശി,
സുധാകരന്‍ എന്നിവരാണ് മറ്റു പ്രതികള്‍. സുധാകരന്‍ ജയലളിതയുടെ
വളര്‍ത്തുമകനാണ്. മൂവരും നാലു വര്‍ഷം തടവ് അനുഭവിക്കുകയും 10 കോടി രൂപ
പിഴയൊടുക്കുകയും വേണം. ഒരു രാഷ്ട്രീയ നേതാവില്‍ നിന്നു 100 കോടി രൂപ പിഴ
ഈടാക്കുന്ന സംഭവം മുമ്പുണ്ടായിട്ടില്ല. അഴിമതിക്കേസില്‍ മുഖ്യമന്ത്രിപദം
നഷ്ടമാവുന്നതും ആദ്യമാണ്.
മുഖ്യമന്ത്രിയാവുന്നതിനു മുമ്പ് മൂന്നു കോടിയുടെ മാത്രം
സമ്പാദ്യമുണ്ടായിരുന്ന ജയലളിതയ്ക്ക് അഞ്ചു വര്‍ഷത്തിനു ശേഷം ആസ്തി 66
കോടിയായി ഉയര്‍ന്നു.
തമിഴ്‌നാട്ടിലും ഹൈദരാബാദിലുമുള്ള കോടികള്‍ വിലമതിക്കുന്ന ഭൂമി, ഫാം
ഹൗസുകള്‍, നീലഗിരിയിലെ തോട്ടം, 28 കിലോഗ്രാം സ്വര്‍ണം, 800 കിലോ വെള്ളി,
10000ലധികം സാരികള്‍, 800 ജോഡി ചെരുപ്പ്, വാച്ചുകള്‍ എന്നിവ ഇക്കാലയളവില്‍
ജയലളിത സമ്പാദിച്ചെന്നാണ് കേസ്.
അടുത്ത തമിഴ്‌നാട് മുഖ്യമന്ത്രി ആരാവുമെന്നതു സംബന്ധിച്ച് നിരവധി
വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. മുതിര്‍ന്ന പാര്‍ട്ടി നേതാവും
മന്ത്രിയുമായ ഒ പന്നീര്‍ശെല്‍വത്തിന്റെ പേരാണ് പ്രധാനമായും കേള്‍ക്കുന്നത്.
2001ല്‍ താന്‍സി ഭൂമി വിവാദ കേസില്‍ സുപ്രിംകോടതി ഇടപെടലിനെ തുടര്‍ന്ന്
രാജിവയ്‌ക്കേണ്ടി വന്ന ജയലളിത വിശ്വസ്തനായ പന്നീര്‍ശെല്‍വത്തിനാണ്
മുഖ്യമന്ത്രിപദം കൈമാറിയത്.
ഗതാഗതമന്ത്രി വി സെന്തില്‍ ബാലാജി, വൈദ്യുതി മന്ത്രി ആര്‍ വിശ്വനാഥന്‍,
മുന്‍ ചീഫ് സെക്രട്ടറി ഷീല ബാലകൃഷ്ണ എന്നിവരുടെ പേരും
ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. http://4malayalees.com/index.php?page=newsDetail&id=51359
കൊപ്പേൽ സെന്റ് അല്ഫോൻസാ ചർച്ചിന്റെ നവീകരണത്തോടനുബന്തിച്ച് നടന്ന ശുശ്ത്രൂക്ഷയിൽ പങ്കെടുക്കാനെത്തിയ ജെക്കബ് അങ്ങാടിയത്തിന്റെ മുഖഭാവം കണ്ടിട്ട് ഏതാണ്ട് ഇഞ്ചി തിന്ന കുരങ്ങനെ പോലെ കാണപ്പെട്ടു. സദാസമയം മ്ലാനതനിറഞ്ഞ മുഖഭാവമായിരുന്നു. അത് മറക്കാൻ അദ്ദേഹം വളരെ പാടുപെട്ടു. ഷിക്കാഗോയിൽ നടന്ന സഹായ മെത്രാൻ ജോയി ആലപ്പാട്ടിന്റെ വാഴിക്കൽ പരിപാടിയിൽ പങ്കെടുക്കാനെത്തിയ ഫാ. സജി ചക്കിട്ടമുറിയുടെ വരവ് അങ്ങാടിയത്തിന് അത്ര സുഹിച്ചില്ലെന്ന് തോന്നുന്നു അതുകൊണ്ടാകാം അങ്ങാടിയത്ത് മ്ലാനനായി കാണപ്പെട്ടത്. തന്നെയും- മല്ല അദ്ദേഹം പ്രസംഗ സമയത്ത് ഇരിക്കാൻ കൂടി മറന്നുപോയി. സാധാരണ അങ്ങാടിയത്ത് എന്നും ഇരുന്നാണല്ലോ പ്രസംഗിച്ചിരുന്നത്, ഇരിക്കാൻ കൂടി മറന്നുപോയസ്ഥിതിക്ക് എന്താകാം അദ്ദേഹത്തെ അലട്ടിയ പ്രശ്നം. സജിയച്ചന്റെ വരവോ അല്ലങ്കിൽ ആഗ്രഹിച്ചത് നടക്കാതെ പോയതിലുള്ള വിഷമമോ. എന്താണെങ്കിലും അണ്ടികളഞ്ഞ അണ്ണാനെപോലെ മയ്യിൽതൊപ്പിയണിഞ്ഞ അങ്ങാടിയെ കണ്ടവരെല്ലാം അങ്ങേരുടെ വിഷാതത്തിന്റെ കാര്യം തിരക്കുന്നത് കണ്ടു. ഒരു കാര്യം മനസിലായി അങ്ങാടിക്ക് നിന്ന് പ്രസംഗിക്കാനും അറിയാമെന്ന്. എല്ലാം ഒരു ജാതി വേഷംകെട്ടലല്ലേ ഈ മല ദൈവത്തിന്. എല്ലാം ചേർത്ത് വായിച്ചാൽ ക്ലാവർ വടിയും മയ്യിൽ തൊപ്പിയും ശിവലിംഗ നിലവിളക്കും രുദ്രാക്ഷവും ഒക്കെ ചേർന്ന ഒരു മന്ത്രവാദി ആണെന്നേ ആരും പറയൂ. കാട്ടുവർഗ്ഗക്കാരുടെ മല ദൈവം മന്ത്രവാദി.
ReplyDeleteകൊപ്പേൽ സെന്റ് അല്ഫോൻസാ ചർച്ചിന്റെ നവീകരണത്തോടനുബന്തിച്ച് നടന്ന ശുശ്ത്രൂക്ഷയിൽ
പങ്കെടുക്കാനെത്തിയ ജെക്കബ് അങ്ങാടിയത്തിന്റെ മുഖഭാവം കണ്ടിട്ട് ഏതാണ്ട് ഇഞ്ചി തിന്ന കുരങ്ങനെ
പോലെ കാണപ്പെട്ടു. സദാസമയം മ്ലാനതനിറഞ്ഞ മുഖഭാവമായിരുന്നു. അത് മറക്കാൻ അദ്ദേഹം
വളരെ പാടുപെട്ടു. ഷിക്കാഗോയിൽ നടന്ന സഹായ മെത്രാൻ ജോയി ആലപ്പാട്ടിന്റെ വാഴിക്കൽ
പരിപാടിയിൽ പങ്കെടുക്കാനെത്തിയ ഫാ. സജി ചക്കിട്ടമുറിയുടെ വരവ് അങ്ങാടിയത്തിന് അത്ര
സുഹിച്ചില്ലെന്ന് തോന്നുന്നു അതുകൊണ്ടാകാം അങ്ങാടിയത്ത് മ്ലാനനായി കാണപ്പെട്ടത്. തന്നെയും-
മല്ല അദ്ദേഹം പ്രസംഗ സമയത്ത് ഇരിക്കാൻ കൂടി മറന്നുപോയി. സാധാരണ അങ്ങാടിയത്ത് എന്നും
ഇരുന്നാണല്ലോ പ്രസംഗിച്ചിരുന്നത്, ഇരിക്കാൻ കൂടി മറന്നുപോയസ്ഥിതിക്ക് എന്താകാം അദ്ദേഹത്തെ
അലട്ടിയ പ്രശ്നം. സജിയച്ചന്റെ വരവോ അല്ലങ്കിൽ ആഗ്രഹിച്ചത് നടക്കാതെ പോയതിലുള്ള വിഷമമോ.
എന്താണെങ്കിലും അണ്ടികളഞ്ഞ അണ്ണാനെപോലെ മയ്യിൽതൊപ്പിയണിഞ്ഞ അങ്ങാടിയെ കണ്ടവരെല്ലാം
അങ്ങേരുടെ വിഷാതത്തിന്റെ കാര്യം തിരക്കുന്നത് കണ്ടു. ഒരു കാര്യം മനസിലായി അങ്ങാടിക്ക്
നിന്ന് പ്രസംഗിക്കാനും അറിയാമെന്ന്. എല്ലാം ഒരു ജാതി വേഷംകെട്ടലല്ലേ ഈ മല ദൈവത്തിന്.
എല്ലാം ചേർത്ത് വായിച്ചാൽ ക്ലാവർ വടിയും മയ്യിൽ തൊപ്പിയും ശിവലിംഗ നിലവിളക്കും രുദ്രാക്ഷവും
ഒക്കെ ചേർന്ന ഒരു മന്ത്രവാദി ആണെന്നേ ആരും പറയൂ. കാട്ടുവർഗ്ഗക്കാരുടെ മല ദൈവം മന്ത്രവാദി.