സീറോ മലബാര്‍ സഭ അല്‍മായരെ അവഗണിക്കുന്നു.
http://almayasabdam.blogspot.com.au/
By George Katticaren
ദൈവവിളി കുറയാന്‍ കാരണം സോഷ്യല്‍ മീഡീയ നെറ്റു വര്‍ക്കുകളാണെന്ന്
കര്‍ദ്ദിനാള്‍ ആലഞ്ചേരിയുടെ ഇടയ ലേഖനം. അതേ സമയത്ത് പോപ്പ് ഫ്രാന്‍സീസ് പറയുന്നത്
സോഷ്യല്‍ മീ ഡീയ നെറ്റു വര്‍ക്കുകള്‍ ദൈവത്തിന്റെ ദാനമാണെന്ന്.
അധികാരശ്രേണികള്‍ സമ്പത്ത്‌ശക്തികൊണ്‍ട് മാദ്ധ്യമങ്ങള്‍ക്ക് മൂക്കുകയറിടുന്ന ഒരുകാലമുണ്‍ടായിരുന്നു.
അഭിപ്രായ സ്വാത ന്ത്ര്യത്തിനു തടയിട ഇടുന്ന പ്രക്രിയ. ഈ പാരമ്പര്യത്തെ മറികടന്നുകൊണ്‍ടാണ്
സോഷ്യല്‍ മീഡിയ നെറ്റുവര്‍ക്കുകളുടെ ആഗമനം. നിമഷനേരം കൊണ്‍ടാണ് ലോകത്തിന്റെ എല്ലാ
കോണുകളില്‍നിന്നും ജനശബ്‌ദം ഉയരുന്നത്. ജനശബ്‌ദത്തെ ശ്രവിക്കുന്നതിനു പകരം അതിനെ അധിക്ഷേപിച്ചിട്ട്
വലിയ പ്രയോജനമുണ്‍ടാകുകയില്ല. നീതിയും, ധാര്‍മ്മികതയും പുലര്‍ത്തുവാന്‍ നിയുക്തരായ
അധികാരികള്‍ എന്തിനു സോഷ്യല്‍ മീഡിയ നെറ്റു വര്‍ക്കുകളെ ഭയപ്പെടണം?
``ക്വസ്റ്റ്യന്‍പേപ്പര്‍ വിവാദവുമായി ബന്ധപ്പെട്ട് ഒരദ്ധ്യാപകന്റെ കൈ വെട്ടിയ നാടാണ്
നമ്മുടേതെന്ന് ''കൊല്ലം ബിഷപ്പ് സ്റ്റാന്‍ലി റോമന്‍ `കേരളശബ്‌ദം' മദ്ധ്യമപ്രവര്‍ത്തകന്
താക്കീതു നല്‍കിയ കഥ കേരളശബ്‌ദം വാരിക(3 ആഗസ്റ്റ് 2014) യില്‍ പ്രസിദ്ധീകരിച്ചിട്ടുണ്‍ട്.
കൊല്ലം സംഭവത്തെപറ്റി കേരള ശബ്‌ദത്തില്‍ റിപ്പോര്‍ട്ടു ചെയ്‌ത ലേഖകന്റെ പേര് വെളിപ്പെടുത്തുവാന്‍
വിസമ്മിതിച്ചതിനെ തുടര്‍ന്നാണ് മാദ്ധ്യമപ്രവര്‍ത്തകനോടു ബിഷപ്പു ഈവിധത്തില്‍ സംസാരിച്ചത്.
ക്രിസ്‌തിയ ചൈതന്യവും അദ്ധ്യാമികതയും ഇല്ലാത്ത സങ്കീര്‍ത്തനങ്ങള്‍ ആരു പാടിയാലും അത് ചൊറിയുന്ന രാഷ്‌ട്രിയമാണെണ് സോഷ്യല്‍ മീഡിയ നെറ്റു വര്‍ക്കുകള്‍ വിധിയെഴുതുന്നത്
തത്‌ക്ഷണമാമാണ്. ജനവിധിയുടെ പുതിയ മുഖമാണ് സോഷ്യല്‍ മീഡിയ നെറ്റു വര്‍ക്കുകള്‍. അതില്‍
പരിതപിച്ചിട്ടും പ്രയോജനമില്ല. ജനശബ്‌ദത്തെ മാനിക്കുകയും സത്യം അന്വേഷിക്കുകയുമാണ് ഇതിനുള്ള പ്രതിവിധി. ഭൂരിപക്ഷം വിപ്ലവങ്ങളുടെയും
മൂലകാരണം ജനഹിതത്തെ അവഗണി
ക്കുന്നതുകൊണ്‍ടാണ്. അതാണ് ലോകചരിത്രം വെളിപ്പെടു
ത്തുന്നത്
കര്‍ദ്ദിനാള്‍ ആലഞ്ചേരിയുടെ ഇടയലേഖനത്തിലെ പ്രസക്തഭാഗം ഇങ്ങനെ: `` വൈദികരെയും സന്യസ്‌തരേയും
സോഷ്യല്‍ മീഡയയിലും കുടംബസദസ്സുകളിലും കളിയാക്കുന്നതും അകാരണമായി കുറ്റപ്പെടുത്തുന്നതും
ദൈവവിളി കുറയാന്‍ കാരണമായെന്ന്''
ഈ പ്രസ്‌താവന സത്യത്തിനു വിരുദ്ധമാണെന്നാണ് ് മാദ്ധ്യമങ്ങളുടെ മറുപടി. പണ്‍െടല്ലാം
ഒരു കുടുംബത്തില്‍ നിന്നും വൈദികനും കന്യാസ്‌ത്രീയും സഭാസേവനത്തിന് പോകുന്നത് രക്ഷിതാക്കള്‍ക്ക്
അഭിമാനകാരമായ കാര്യമായിരുന്നു. നേര്‍ച്ച പുത്രമാരെയും നേര്‍ച്ച കന്യകമാരെയും സഭയ്‌ക്കു
സമ്മാനിക്കുന്ന പതിവുണ്‍ടായിരുന്നു. അത്തരക്കാരായ എത്രയോ വൈദികരും സന്യസ്‌തരും ഇന്നും
സഭയില്ലുണ്‍ടല്ലോ. പുതിയ തലമുറ ഇതു അംഗീകരിക്കുമോ? ഇന്ന് സംഗതികള്‍ നേരെ തിരിച്ചാണ്.
ഭുരിപക്ഷം രക്ഷിതാക്കള്‍ മക്കളെ സന്യസവൃതത്തിനു പ്രോത്‌സാഹിപ്പിക്കാറില്ല എന്നതാണ്
സത്യം. പ്രത്യേകിച്ച് പെണ്‍കുട്ടികളുടെ കാര്യത്തില്‍. അവര്‍ക്കു ദൈവവിളി ഉണ്‍ടായാലും
കോണ്‍വന്റുകളിലേക്കു അയക്കുന്നതിനു മടികാണിക്കുന്നവരാണ് മിക്ക രക്ഷിതാക്കളും. ഇതിനവരെ
കുറ്റം പറഞ്ഞതുകൊണ്‍ടും പ്രയോജനമില്ല. ഈ മനോഭാവത്തിനു തുടക്കം കുറിച്ചത് `അഭയ കേസു'
ആരംഭിച്ച അന്നു മുതലാണ്. അന്നുവരെ കോണ്‍വന്റുകളുടെ നാല്‍കെട്ടുകളില്‍ നടക്കുന്ന സത്യം പുറംലോകത്തിന് അറിവുണ്‍ടായിരുന്നില്ല.
അഭയയുടെ ഘാതകര്‍ ഇന്നും സഭയുടെ പ്രധാന അധികാര സ്ഥാനങ്ങ
ളിരിന്നു വചന പ്രഘോഷണനം നടത്തുന്നു.
ദിവ്യകര്‍മ്മങ്ങള്‍ നടത്തുന്നു. പീലാത്തോസിന്റെ പിന്‍തലമുറക്കാരായ
മേല്‍പട്ടക്കാര്‍ `` ഈ രക്തത്തില്‍ പങ്കില്ല'' എന്നു പറഞ്ഞു ഒഴിഞ്ഞുമാറുന്നു. ഘാതക
രെ
സംരക്ഷിക്കാന്‍ ഒത്താശകളും ചെയ്യുന്നു. ഇരുപത്തുരണ്‍ടു
കൊല്ലം കഴിഞ്ഞിട്ടും ഈ കേസിനു
തുമ്പുണ്‍ടായില്ല.
ഒരു പെറ്റമ്മയുടെ രോദനം.
സഭയ്‌ക്ക് നല്‌കിയ ഈ മണവാട്ടിയുടെ(സി..അഭയ) ഘാതകരെ കണ്‍ടുപിടിക്കാന്‍
നാളിതുവരെയായി
ഒരു പുരോഹിതനും തെരുവുകളില്‍ ഇറങ്ങുന്നതായി കണ്‍ടില്ല. അഭയായുടെ അമ്മ
ലീലാമ്മ പറയുകയുണ്‍ടായി,
``ഒരിക്കല്‍ അയല്‍വക്കകാരുമൊത്ത് അഭയായെപ്പറ്റിയുള്ള ഒരു സിനിമാ കാണുവാന്‍
ഞാന്‍ പോയി.
അതിലും ഒരു കൊച്ചിനെ കാലേല്‍ പിടിച്ച് കിണറ്റിലിടുന്ന രംഗമാണ്
കാണുന്നത്. കിണറ്റിനുള്ളില്‍
തള്ളുമ്പോള്‍ എന്റെ ചങ്ക് പൊട്ടി തകര്‍ന്നിരുന്നു. അറിയാതെയെന്നും എന്റെ
സ്വപ്‌നാടനലോകത്തില്‍
മോളെയോര്‍ത്ത് കണ്ണുനീര്‍ പൊഴിക്കാത്ത ദിനരാത്രങ്ങളില്ല'' ( See page 23.
Soul and Vision July & August 2014 issue,അഭയാ കേസും കൈവിടുന്ന
നീതിയും By ജോസഫ് പടന്നമാക്കല്‍)
ഇതൊരു അമ്മയുടെ രോദനം മാത്രമല്ല പിന്നയോ ആയിരമായിരം അമ്മമാരുടെ ചിന്താഗതിയാണ്. സന്യാസിനി
മഠങ്ങളുടെ മതില്‍ കെട്ടിനുള്ളില്‍ മാനവും കന്യാകത്വവും നശിപ്പിക്കുന്ന എത്രയോ കഥകളാണ്
പുറത്തു വന്നുകൊണ്‍ടിരിക്കുന്നത്. അധികാര
സ്ഥാനങ്ങള്‍ക്കുവേണ്‍ടി വൈദികര്‍ തന്നെ മറ്റൊരു വൈദികനെ
അടിച്ചു കൊന്നത് ഈയടുത്ത നാളുകളിലാണ്. ഇതെല്ലാം മാദ്ധ്യമ സൃഷ്‌ടികളല്ലല്ലോ. സത്യത്തെ
നേരിടുവാന്‍ സഭാികാരികള്‍ വീമുഖത കാണിക്കുന്നതു കൊണ്‍ടല്ലെ സന്യസ്‌തജീവിതാന്തസ്സിന്റെ
മുഖം ഇത്രയും വികൃതമാക്കപ്പെട്ടതും ആകര്‍ഷണീയമല്ലാ
താക്കിതീര്‍ത്തതും. ഈ സാഹചര്യത്തില്‍
സഭാനവീകരണത്തെ പറ്റി ചിന്തിക്കുന്നതായിരിക്കും അഭിലക്ഷണനീയം.
അതാണ് ജനങ്ങളും സോഷ്യല്‍ മീഡിയനെറ്റു വര്‍ക്കുകളും ആവശ്യപ്പെടുന്നത്.
വിശ്വാസജനങ്ങള്‍ എല്ലാവിഷയങ്ങളിലും സഭയുമായി സഹകരിക്കുന്നുണ്‍ട്. എങ്കിലുംഅവരുടെ ഇടയില്‍
വര്‍ദ്ധിച്ചു വരുന്നു സഭാധികാരികളോടുള്ള അതൃപ്‌തി വിലയിരുത്തുവാന്‍ സഭാധികാ
രികള്‍ തയ്യാറാവുന്നില്ല.
ക്രിസ്‌തുവിന്റെ ആദര്‍ശങ്ങളോടും വീക്ഷണങ്ങളോടും ഐക്യമില്ലാത്ത സഭാനടപടികളോ
ടാണ്
ജനങ്ങളുടെ വിയോജിപ്പ്. മെത്രാനും, പുരോഹിതരും
ജനശുശ്രൂഷകരാണ്, അല്ലാതെ ജന്‍മികുടിയാന്‍സമ്പ്രദായത്തിലെ ജന്‍മി ( Fuedal
Lords)കളല്ലായെന്നു എന്നു പോപ്പ് ഫ്രാന്‍സീസ് പറയുന്നു. ഇതൊന്നും
ശ്രവിക്കാന്‍ നമ്മുടെ
സഭാധികാരികള്‍ തയ്യാറല്ല. അതിനു പകരം വത്തിക്കാന്‍ നേതൃത്വത്തെ തന്നെ
വെല്ലുവിളിച്ചുകൊണ്‍ട്
വത്തിക്കാന്‍ ആസ്ഥാനത്തിന്റെ നേരെ മുമ്പില്‍ ``പ്രൊക്കുറ ഹൗസ്''
വാങ്ങുവാന്‍ ഉദ്യമിച്ചവരാണ്
സീറോ മലബാര്‍ സഭാധികാരികള്‍. ഇത് ചരിത്രത്തിന്റെ ഏടുകളില്‍നിന്നും
തേച്ചുമാച്ചു കളയുവാന്‍
സാധിക്കുകയില്ല.
അന്‍പതു വര്‍ഷങ്ങള്‍ക്കുമുമ്പ് നടന്ന രണ്‍ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ നിര്‍ദ്ദേശങ്ങള്‍
ഇന്നുവരെ കേരള കത്തോലിക്ക സഭാധികാരികള്‍ നടപ്പിലാക്കിയിട്ടില്ല. ഒക്ടോബറില്‍ റോമില്‍
നടക്കാനിരിക്കുന്ന സീനഡിന്റെ ഒരുക്കമായി പോപ്പ് ഫ്രാന്‍ീസ് ആവശ്യപ്പെട്ട കുടംബസര്‍വേയും
നിരാകരിച്ചു.
ഇതേ തുടര്‍ന്നു സിനഡു കമ്മിഷന്‍റെ സെക്രട്ടറിയുടെ മറുപടി ഇപ്രകാരമായിരുന്നു. `` കുടുംബങ്ങളെ
കേന്ദ്രീകരിച്ചുള്ള സിനഡിന് ഒരുക്കമായുള്ള ചോദ്യാവലി പ്രധാനപ്പെട്ടതും പ്രസക്തവുമാ
ണെന്നും,
രഹസ്യാത്മക സൂക്ഷിച്ചുകൊണ്‍ട് ആഗോളതലത്തില്‍ അഭിപ്രായ സമന്വയീകരണം നടത്തിയെങ്കില്‍
മാത്രമേ വൈവി
ധ്യമാര്‍ന്ന അജപാലന ചുറ്റുപാടുകള്‍ മനസ്സിലാക്കുവാനും വിലയിരു
ത്തുവാനും സാധിക്കുകയുള്ളൂ.''
(റിപ്പോര്‍ട്ട്: റേഡിയോവത്തിക്കാന്‍).
ഇതില്‍ നിന്നും ഒരുകാര്യം വ്യക്തമാണ്. ജനങ്ങളെ സഭയുടെ മുഖ്യധാരയല്‍നിന്നും അകററി നിര്‍ത്തുക.
മെത്രാന്‍ -പുരോഹിത കൂട്ടായ്‌മയെന്ന ഭാരതകത്തോലിക്കസഭയുടെ ഘടന നില നിര്‍ത്തുക. ഈ കാഴ്‌ച്ചപ്പാട്
തെറ്റാണ്. ജീസസിന്റെ പ്രഭാഷണങ്ങളും പ്രവര്‍ത്ത
നങ്ങളും ഈ പ്രവണതക്ക് എതിരായിന്നു.
ക്രിസ്‌തുദര്‍ശനമാണ് പോപ്പ് ഫ്രാന്‍സിസിന്റെ വ്യക്തിത്യത്തിലും സമീപനത്തിലും തെളിഞ്ഞു
കാണുന്നത്. ഇത് ലോകമെമ്പാടും എല്ലാവരും ഒരുപോലെ സമ്മതിക്കുന്ന യഥാര്‍ത്ഥ്യമാണ്.
അദ്ദേഹത്തിന്റെ ഭരണകാലത്ത് ഭാരതസഭഘടനയില് മാറ്റം വരുത്തു
വാന്‍ സഭാവിശ്വാസികളുടെ ഐക്യമുന്നേറ്റത്തിനു സാധിക്കട്ടെ
യെന്നാണ്
ക്രി്‌തുവിന്റെ ആദര്‍ശങ്ങളില്‍ ഉറച്ചു നില്‍ക്കുന്നവരുടെ പ്രാര്‍ത്ഥന.
സഭയീല്‍ നവീകരണം ആഗ്രഹിക്കുന്നവരാണ് ഭൂരിപക്ഷം വിശ്വാസി
കള്‍. എന്നാല്‍ സത്യത്തിനും
നീതിക്കും വേണ്‍ടി കളത്തിലിറങ്ങി പ്രവര്‍ത്തിക്കാന്‍ വിമുഖത കാണിച്ചിരുന്നത് ഭയംകൊണ്‍ടാണ്.
പക്ഷെ ഈ മനോഭാവത്തിനു ഇന്ന് മാറ്റം വന്നു കൊണ്‍ടിരിക്കു
കയാണ്. ഡല്‍ഹിയില്‍ ഈയിടെ
ആരംഭിച്ച `Laity4unity' എന്ന പ്ര
സ്ഥാനം ആശാവഹമാണ്. അവര്‍ പോപ്പ് ഫ്രാന്‍സീസിനു അയച്ച 155 പേജുള്ള പരാതിയുടെ കോപ്പി
ആവശ്യകാര്‍ക്കു ലഭ്യമാണ്. (write to: soulandvision@gmail.com or riteissuencr@gmail.com)
പ്രവാസി വിശ്വാസികളുടെ സാമ്പത്തികത്രാണിയെയാണ് സീറോ മലബാര്‍ സാമ്രാജ്യവികസനമെന്ന ആശയംകൊണ്‍ട്
ഉന്നം വെയ്‌ക്കു
ന്നത്. ഇതുവഴി പുതിയ കുറെ ബിഷപ്പുമാരെയും നിയമിക്കാന്‍ സാദ്ധ്യതകള്‍
ഏറെയുണ്‍ട്. എന്നാല്‍ ചിക്കാഗോ സീറോമലബാര്‍ സഭയിലെ വിശ്വാസികള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന
ബുദ്ധിമുട്ടു
കള്‍
അറിഞ്ഞാല്‍ ബഹുഭൂരിപക്ഷം ജനങ്ങള്‍ ഈ ആശയത്തോടു സഹകരിക്കുവാന്‍
തയ്യാറാവുകയില്ലെന്നതാണ് പരമാര്‍ത്ഥം. ചിക്കാഗോ സീറോമലബാര്‍ സഭയിലെ പല
കത്തോലിക്കകുടുംബങ്ങള്‍
ഇന്ന് വിവാഹമോചനത്തിന്റെ വക്കിലാണ്. ഇതിനുപ്രധാന കാരണം അവിടെ
അജപാലനുത്തിനു വന്ന
ചില മലയാളി വെദികരാണെന്നാണ് റിപ്പോര്‍ട്ടു ചെയ്യുന്നത്.
ഇന്‍ഡ്യന്‍ കാത്തലിക്ക് സമൂഹത്തിന്റെ അജപാലത്തിനു വേണ്‍ടി നിയമിക്കപ്പെട്ട വൈദികര്‍(
കോളോണ്‍, ഫ്രാങ്ക്‌ഫുര്‍ട്ട്, ഹൈഡല്‍
ബെര്‍ഗ്) ഇല്ലാത്ത ഇടവകയുടെ പേരുവെച്ച് നോട്ടീസ്
അടിച്ചു വിശ്വാസികളെ അവരുടെ വരുതിയിലാക്കുവാന്‍ ശ്രമിച്ചുവെങ്കിലും. വിശ്വാസ ജനങ്ങളുടെയും
സാമുഹ്യ പ്രവര്‍ത്തകരുടെയും ശക്തമായ എതിര്‍പ്പുമുലം അവര്‍ ആ ശ്രമത്തില്‍ നിന്നും പിന്തിരി
ഞ്ഞു. പളളി നികുതി കൊടുക്കുന്നതില്‍നിന്നും
ഒഴിവു ലഭിക്കാന്‍ സീറോമലബാര്‍സഭ റോമന്‍ കാത്തലിക്ക് സഭയോടു ബന്ധമില്ലയെന്ന രീതിയില്‍
ജര്‍മ്മനിയില്‍ പ്രചരണം ശക്തമായിരുന്നു. ഈവിധത്തില്‍ പള്ളിനികുതിവകുപ്പുകാരെ കബളിപ്പിച്ചവരില്‍
അജപാലകരും ഒരു
പറ്റം സീറോമലബാര്‍ വിശ്വാസികളും ഉണ്‍െടന്നുള്ളത് വേറൊരു കഥയാണ്. റോമന്‍ കത്തോലിക്ക-പ്രൊട്ടസ്റ്റാന്റ്
സഭാവിശ്വാസികള്‍ ജര്‍മ്മനിയില്‍ പള്ളിനികുതികൊടുക്കണമെന്നുള്ളത് നിര്‍ബന്ധമാണ്. നിയമം
ലംഘിക്കുന്നവരെ പള്ളിശ്‌മാശാനങ്ങളില്‍അടക്കം ചെയ്യരു
തെന്ന് പുതിയ പള്ളിനിയമങ്ങള്‍
കര്‍ശനമാക്കിയിട്ടുണ്‍ട്. ഇങ്ങനെ
യുള്ളവര്‍ക്ക് താര്യതമേന ചിലവു കുറഞ്ഞ മൃതദേഹം കത്തിക്കുന്ന രീതിയാണ് അടുത്ത
പോംവഴി.
പ്രവാസി സീറോമലബാര്‍ വിശ്വാസികള്‍ പുറം രാജ്യങ്ങളില്‍ കുടിയേറിപാര്‍ക്കുമ്പോള്‍ ലത്തീന്‍
പള്ളികളിലെ അംഗങ്ങളാകുവാന്‍ നിര്‍ബന്ധിതരാകുന്നു. അവിടെ അവര്‍ക്കു ലഭിക്കുന്ന ഔദാര്യവും
അംഗീകാരവും തികച്ചും വ്യത്യസ്‌ത്യമാണ്. അതേ സമയത്ത് സീറോമലബാര്‍ സഭ ഫൃഡല്‍വ്യവസ്ഥതതക്ക്
സമാനമായ നയമാണ് സ്വീകരിച്ചിരിക്കുന്നത്. മുഖ്യധാരയില്‍ നിന്നും സഭാവിശ്വാസികളെ മാറ്റിനിര്‍ത്തിക്കൊണ്‍ട്
അവരെ ഭരിക്കുകയെന്ന ജന്‍മി കുടിയാന്‍ സമ്പ്രദായം. ഈ അന്തരം മനസ്സിലാക്കുന്ന സീറോ മലബാര്‍
വിശ്വാസികളില്‍ ഭൂരിപക്ഷംപേരും പുതിയതായി സ്ഥാപിക്കാന്‍ പോകുന്ന സീറോമലബാര്‍ പള്ളികളിലേക്കു
ചെക്കേറുമെന്നു കരുതുന്നത് വിഡഢിത്തമാണ്.
മാനുഷികമ്യൂലങ്ങളെയും ക്രിസ്‌തിയചൈതന്യത്തെയും അവഗ
ണിച്ചുകൊണ്‍ടുള്ള സംഭവവികാസങ്ങളാണ് ഡല്‍ഹിയില്‍ നടക്കുന്നത്.
ഗാസയിലെ അരക്ഷിതാവസ്ഥയ്‌ക്ക് സമാനമായ ഒരു അന്തരീക്ഷമാണ് ഡല്‍ഹിയിലെ കത്തോലിക്കവിഭാഗങ്ങളുടെ ഇടയിലുള്ളത്.
സീറോമലബാര്‍ സഭാസാമ്രാജ്യവികസനത്തിന്റെ പേരിലാണ് യുദ്ധം ആരംഭിച്ചത്. സീറോമലബാര്‍
വിശ്വാസികളുടെ വേതനത്തിന്റെ ഒരു നിശ്ചിത ശതമാനംകൊണ്‍ടു ഫാരിദാരൂപതയില്‍ പുതിയ 40 സീറോമല
ബാര്‍പള്ളികള്‍
പണിയണം. 11 കോടിയാണ് ഒരു പള്ളിയുടെ
നിര്‍മാണ ചിലവ്. ഇതിനും പുറമെ അറ്റകുറ്റ പണിള്‍ക്കും മറ്റും വര്‍ഷംതോറും 12 ലക്ഷം രുപ വകയിരുത്തണം. ആശിര്‍വദിക്കാന്‍
മെത്രാന്‍ വരും മ്പോള്‍ അത് സ്വയം മെത്രാന്‍സ്വത്തായിമാറും. ജനങ്ങളുടെ പണംകൊണ്‍ടു
പുതിയ പള്ളികള്‍ പണിയുമ്പോള്‍ അത് ചാരിറ്റബള്‍ സൊസൈറ്റി എന്ന പേരില്‍ രജിസ്‌റ്റര്‍ ചെയ്യാന്‍
വിശ്വാസജനം ചിന്തിച്ചുതുടങ്ങി. ഇത്രയുംകാലം ഡല്‍ഹിരൂപതയില്‍ സാമാധാ
നപരമായി കഴിഞ്ഞു കൂടിയിരുന്ന കത്തോലിക്ക
വിഭാഗങ്ങള്‍ക്ക് വിഭ ജനം തിരിച്ചടിയായി.
സീറോമലബാര്‍-ലത്തീന്‍ ശീതസമരത്തിന് തുടക്ക
വും. ഇതു കേട്ട് പലരും ഞെട്ടി. ബഹുഭൂരിപക്ഷം വിശ്വാസികള്‍
സീറോ മലബാര്‍ ഗ്രൂപ്പിസം എന്ന ആശയത്തോടു
വിയോജിപ്പു പ്രകടിപ്പിക്കകയാണ്.
നവംബര്‍ 2013-ല്‍ ഡല്‍ഹി അതിരൂപത(ലത്തീന്‍) ആര്‍ച്ചു ബിഷപ്പ് അനില്‍ കൂത്തോയും ഫരീദാബാദ്
സീറോമലബാര്‍ രൂപത ബിഷപ്പ് കുര്യാക്കോസ് ഭരണികുളംങ്ങരയും ചേര്‍ന്ന് ഒരു രഹസ്യ ഉടമ്പടി
ഉണ്‍ടാക്കി. അധികാരവും സമ്പത്തും ജനങ്ങളെയും പങ്കിട്ടു കൊണ്‍ടുള്ള ഈ ഉടമ്പടി ഒരു ഇടയലേഖനത്തിലൂടെ വെളിപ്പെടുത്തി. ഇതു
പ്രാകാരം ലത്തീന്‍ റീത്തിലുള്ളവര്‍ ഡല്‍ഹി അതിരൂപതയിലെ അംഗങ്ങളും അതുപോലെ സീറോമലബാര്‍വിശ്വാസികള്‍
ഫരീദാബാദ് രൂപതയിലെ അംഗങ്ങളായി പ്രഖ്യാപിച്ചു. ഇതുവരെ സാമാധാന
ത്തിലു സ്‌നേഹത്തിലും
കഴിഞ്ഞിരുന്ന കത്തോലിക്ക കുടംബങ്ങളെ വര്‍ഗ്ഗീയവിദ്വേഷത്തിലേക്ക് വഴിതെളിക്കു ന്നതായിരിന്നു ഈ നയ
പ്രഖ്യാപനം. തന്മൂലം വിശ്വസജനങ്ങള്‍
അനുഭവിച്ചു കൊണ്‍ടി
രിക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. ഔദ്യോഗിക നടപടികളില്‍ ഉണ്‍ടാംകുന്ന
കാല താമസംമൂലം ജനങ്ങള്‍ പല ബുദ്ധിമുട്ടകുളും നേരിടുകയാണ്.
ജനങ്ങളോടു ആലോചിക്കാതെ ചെയ്‌ത ഈ നടപടിയോട് ഡല്‍ഹിയില്‍ വിശ്വാസികള്‍ രോഷാകുലരാണ്.
മാമ്മുദീസ, വേദപഠനം, ആദ്യ
കുര്‍ബാനസ്വീകരണം, സ്ഥൈര്യ ലേപനം, വിവാഹം, അന്ത്യ
കുദാശ, മരിച്ചടക്കല്‍
എന്നീ ആവശ്യങ്ങള്‍ക്കു അതാതു റീത്തുപള്ളി
കളെ സമീപിക്കുവാന്‍ അവര്‍ നിര്‍ബന്ധി തരായിരിക്കുകയാണ്. പല ദശവര്‍ഷങ്ങള്‍ ലത്തീന്‍ പള്ളകളില്‍
പ്രവര്‍ത്തിച്ചു കൊണ്‍ടിരുന്ന അനേകം സീറോമലബാര്‍ വിശ്വാസികള്‍ ഇതിനെതിരെ ശബ്‌ദ
മുയര്‍ത്തുന്നു.
പുതിയ സീറോമലബാര്‍ പള്ളികളിലെ അംഗത്വമെടുക്കണമോ അഥവാ അതു നിരാകരിക്കണമോയെന്നത് അവരുടെ
വ്യക്തി സ്വാതന്ത്ര്യ
ത്തിന്റെ ഭാഗമാണെന്നു അവര്‍ വാദിക്കുന്നു. ഈ അവകാശം നേടിയെ
ടുക്കാന്‍
ഒരു സംഘടിത ശ്രമത്തിനു The Coordinating Group, Syro-Malabar Catholics, Delhi Catholic Archdiocese, - Email: riteissuencr@gmail.com) രൂപം കൊടുക്കുകയും `Laity4unity''-യെ
ന്ന പ്രസിദ്ധീകരണം പുറത്തെറു
ക്കുകയും ചെയ്‌തു. തുടര്‍ന്നു 155 പേജുള്ള ഒരു പരാതി് ഫ്രാന്‍സിസ്‌് മാര്‍പാപ്പയ്‌ക്കു
അയച്ചുകൊടുത്തു.തിന്റെ കോപ്പി ആവശ്യകാര്‍
ക്കു ലഭ്യമാണ് (write to: soulandvision@gmail.com or riteissuencr@gmail.com)
യേശുവിന്റെ ദര്‍ശനങ്ങളാണ് ക്രിസ്‌തിയ ജീവിതത്തിന്റെ കേന്ദ്ര
ബിന്ധു. പക്ഷെ അതിനു മാതുക കാണിക്കുവാന്‍ നിയുക്തരായവര്‍
ജനങ്ങള്‍ക്കു നീതി നിഷേധിക്കുന്നത് ഏതു തത്ത്വമീമാംസ അനുസ
രിച്ചാണ്? ജീസസ് ഒരിക്കലെങ്കിലും
സീറോ മലബാറി ആയിരുന്നില്ല. ലത്തീന്‍ റീത്തില്‍പ്പെട്ടവനുമായിരുന്നില്ല. ദൈവസ്‌നേഹവും
മനു
ഷ്യസ്‌നേഹവുമാണ് അദ്ദേഹം സ്ഥാപിച്ച സഭയുടെ അടിസ്ഥാന
തത്വം. സഭയുടെ വാരിക `സത്യദീപം'(16
ജൂലൈ 2014) ഇങ്ങനെ
പ്രസ്‌താവിക്കുന്നു.
-സത്യദീപം, 16 ജൂലൈ 2014.
വത്തിക്കാന്‍ നിര്‍ദ്ദേശങ്ങളെ തിരസ്‌ക്കരിക്കുകയെന്ന പാര്യമ്പര്യ
മാണ് കേരളസഭാധികാരികള്‍
സ്വീകരിച്ചിരിക്കുന്ന നയം. ഇതിനു ഉദാഹരണമാണ് 50 കൊല്ലം കഴിഞ്ഞിട്ടും രണ്‍ടാം വത്തിക്കാന്‍
കൗണ്‍സിലിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാതെ വിശ്വാസജനത്തെ
കബളിപ്പിക്കുന്നത്.
"The college or body of bishops has no authority unless united with the Roman
Pontiff, Peter's successor, as its head..... . ." Vatican Council II, Lumen
Gentium § 22 -ല്‍ പറയുന്നു. എന്നാല്‍ അനുസരണക്കേടിന്റെ ഒരു ഉദാഹരണമല്ലെ പോപ്പ്‌ഫ്രാന്‍സീസ്
ആവശ്യപ്പെട്ട ഫാമിലി സര്‍വ്വേചോദ്യാവലി ജനമദ്ധ്യത്തില്‍ എത്തിക്കാതെ സഭാധികാ
രികള്‍
ചവറ്റു കൊട്ടയിലേക്ക് തള്ളിയത്. അനുസരിക്കാന്‍ തയ്യാറാ
ത്തവര്‍ മറ്റുള്ളവരെ അനസരണം
പഠിപ്പിക്കുവാന്‍ തുനിഞ്ഞെറു ങ്ങുമ്പോള്‍ അത് വിവേചിച്ചറിയാനുള്ള ബുദ്ധി ജനങ്ങള്‍ക്കു
ണ്‍െടന്നുള്ള കാര്യം
അവര്‍ വിസ്‌മരിക്കുന്നു.
ജനാധിപത്യ ക്രമത്തിലെ രാഷ്‌ട്ര നിര്‍മാണ പ്രക്രിയയി
ൽ അല്‍മായ സംഘടനകളുടെ പ്രധാന്യം
ഇടയലേഖനങ്ങള്‍ വഴി സഭാധികാരകള്‍ പ്രഘോഷിക്കുന്നുണ്‍ട്. അതേസമയത്ത് സഭയുടെ മുഖ്യധാരയില്‍
നിന്നും അല്‍മായരെ അകറ്റി നിര്‍ത്തുന്നു. അത്
നിഷേധിക്കുവാന്‍ പറ്റാത്ത യഥാര്‍ത്ഥ്യമാണ്. സഭയുടെ രഷ്‌ട്രിയ ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ അല്‍മായരുടെ പിന്‍തുണ വേണം. ലക്ഷ്യങ്ങള്‍ നല്ലതാണെങ്കില്‍ അതു ന്യായികരിക്കാവുന്നതാണ്. കത്തോലിക്ക സഭയില്‍ 98% അല്‍മായരാണ്. അവരാണ് സഭയുടെ മുഖ്യാപാത്രങ്ങളെന്ന്(Protagonist) പോപ്പ് ഫ്രാന്‍സിസ് നിരന്തരം പ്രസ്‌താവിക്കുന്നുണ്‍ട്.
എന്നാല്‍ കേരള കത്തോലിക്കസഭയിലെ സ്ഥിതി എന്താണ്? അല്‍മായര്‍ രണ്‍ടാം തരം പൌരന്മാരും.
അനസരിക്കാനുള്ളവരും, സഭാനടത്തി
പ്പിനുള്ള സാമ്പത്തിക സ്രോതസ്സുകളുമാണ്. സഭാധികാരികളുടെ
ഈ കാഴച്ചപ്പാടില്‍ അദ്ധ്യാന്മികതയില്ല. അദ്ധ്യാന്മികതയുടെ
പേരില്‍ നടത്തുന്ന ജനചുഷണമെന്നെ ഇതിനെ വ്യാഖ്യാനിക്കുവാന്‍ പറ്റുകയുള്ളൂ.
ഈ വിഷയം സോഷ്യല്‍ മീഡിയ നെറ്റുവര്‍ക്കുകളില്‍ വലിയൊരു വിവാദ വിഷയമാമായിട്ടുണ്‍ട്.
ഇതിനുള്ള പ്രതിവിധി സഭാ നവീകരണമാണ്.
കാക്കനാട് സെന്റ് തോമസ് മൗണ്‍ടില്‍ ഓഗസ് 30-ാം തിയതിവരെ `സഭാ സിനഡ് ' കുടി.. സീറോമലബാര്‍ സഭയിലെ മെത്രാന്‍മാര്‍ ഒന്നിച്ചു
കുടി ചര്‍ച്ചചെയ്യുന്നതിനെ `മെത്രാന്‍ സിനഡ് 'എന്നാണ് പറയുക. മെത്രാന്മാര്‍മാര്‍
വൈദിക -സന്യസ്‌ത- അല്‍മായ പ്രതി
നിധികളെ ഉള്‍പ്പെടുത്തി കൂടുന്ന ചര്‍ച്ചാവേദിയാണ് സഭാസിനഡ്.
സീറോ മലബാര്‍ സഭയിലെ മെത്രാന്‍മാര്‍ ഇത് മാനിക്കാറില്ല.
മാത്രമല്ല `മ്രെതാന്‍ സിനഡ് ' ന്റെ തീരുമാനങ്ങള്‍ സഭാതീരു മാനങ്ങള്‍ എന്ന രീതിയില്‍
അടിച്ചേല്‍പ്പിക്കുകയാണ് പതിവ്. ഇതേ സംബന്ധിച്ച് വൈദിക -സന്യസ്‌ത- അല്‍മായരുടെയിടയില്‍ അമര്‍ഷവും എതിര്‍പ്പും
തുടങ്ങിയിട്ട് കാലം ഏറെയായി.
ജനങ്ങള്‍ക്കു പ്രാതിനിധ്യം നല്‍കുന്നതിനു പകരം ഒരു അല്‍മായ കമ്മീഷന്‍ സെക്രട്ടറിയുടെ
തസ്‌തിക ഉണ്‍ടാക്കി, ആ സ്ഥാനത്ത് ഒരു ഷെവിലയറെ നിയമിച്ചതുക്കൊണ്‍ട് ഈ കമ്മീഷന്‍ ഏതുവിധത്തി
ലാണ് അല്‌മായരെ പ്രതിനിധികരിക്കുന്നത്? അതു നിയമപര
മല്ല. എന്നാല്‍ പുരോഹിതര്‍ക്കും, സന്യസ്‌തകര്‍ക്കും സംഘടനകള്‍ ഉണ്‍ട്.
ജനാധിപത്യപ്രക്രിയയിലുടെ തിരഞ്ഞെടുക്കപ്പെടുന്ന
വരാണ് വൈദിക-സന്യസ്‌ത സമൂഹത്തിന്റെ
വക്താക്കള്‍. പക്ഷെ അല്‍മായരുടെ കാര്യത്തില്‍ സഭ
സ്വീകരിച്ചിരിക്കുന്ന നയം അവ
ഹേളനപരമാണ്.
ഈ മെത്രാന്‍ സിനഡ് സഭാനവീകരണത്തെ പറ്റി ചിന്തിക്കാന്‍ ദൈവം അനുഗ്രഹിക്കട്ടേയെന്ന്
പ്രാര്‍ത്ഥിക്കാം..വരുംകാലങ്ങളില്‍ നമുക്കൊ
രു സീറോമലബാര്‍ സഭാസിനഡ് ഉണ്‍ടാകുമെന്ന്
പ്രതീക്ഷിക്കാം.
www.soulandvision.blogspot.com