നിനവെയിൽ വീണ്ടും പള്ളിമണി മുഴക്കം
Monday 21 November 2016 12:52 AM IST
ഇറാഖിലെ ബഷിഖയിൽ ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരർ തകർത്ത മാർ കൊർക്കെയ്സ് പള്ളിയുടെ കുരിശു മാറ്റി സ്ഥാപിക്കുന്ന ചടങ്ങിനു കാവൽ നിൽക്കുന്ന ഇറാഖി സൈനികർ.
ബഷിഖ (ഇറാഖ്) ∙ ക്രിസ്തുമതത്തിന്റെ ഏറ്റവും പുരാതന കേന്ദ്രങ്ങളിലൊന്നായ നിനവെ സമനിലങ്ങളിൽ വീണ്ടും പള്ളിമണികൾ മുഴങ്ങുന്നു. ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരരുടെ പിടിയിൽ നിന്നു രണ്ടു വർഷത്തിനുശേഷം മോചിതമായ മാർ കൊർക്കെയ്സ് പള്ളിയിലെ തകർത്തകുരിശ്, തിരിച്ചെത്തിയ വിശ്വാസികൾ മാറ്റി പുതിയതു സ്ഥാപിച്ചു. മൊസൂൾ നഗരത്തിൽ നിന്നു പെഷ്മെർഗ് പോരാളികളാണു ഭീകരരെ തുരത്തിയത്.
മൊസൂളിൽനിന്നു 15 കിലോമീറ്റർ അകലെയാണു പള്ളി. ഏഴാം തീയതി നഗരം തിരിച്ചുപിടിച്ചെങ്കിലും സ്ഫോടകവസ്തുക്കളും കുഴിബോംബുകളും മറ്റും നീക്കം ചെയ്തു വരുന്നതേയുള്ളൂ. 2014 ലാണു നിനവെ പ്രദേശം പിടിച്ചെടുത്തത്. കരം അടയ്ക്കുകയും മതം മാറുകയും ചെയ്തില്ലെങ്കിൽ വാൾ കൊണ്ടുള്ള മരണമായിരിക്കും നേരിടേണ്ടിവരുകയെന്നു ഭീകരർ അന്നു ക്രിസ്ത്യാനികൾക്ക് അന്ത്യശാസനം നൽകി.
http://www.manoramaonline.com/news/world/09-cpy-iraq-church-reopened.html
No comments:
Post a Comment
Please let us know what you think.. Please be considerate about others, their privacy and dignity when you comment..
Thanks
Admin