Tuesday, 29 November 2016

കുമ്പസാരിക്കാനും ‘ആപ്പ്’: നിങ്ങള്‍ക്കിഷ്ടപ്പെട്ട വൈദികന്റെ അടുത്തുപോയി പാപങ്ങള്‍ ഏറ്റുപറയാം

കത്തോലിക്ക സഭ ഔദ്യോഗികമായി ഈ ആപ്പ് അംഗീകരിച്ചാല്‍ കുമ്പസാരകാര്യത്തില്‍ വലിയൊരു ചുവടുവെയ്പ്പായിരിക്കും.

തിരക്കിട്ടു പായുന്ന ലോകത്തില്‍ ഒന്നു കുമ്പസാരിക്കണമെന്ന് തോന്നിയാല്‍ ഏറ്റവും അടുത്തുള്ള പള്ളീലച്ചനേയും കുമ്പസാരക്കൂടം കാണിച്ചു തരുന്ന മൊബൈല്‍ ആപ്‌ളിക്കേഷന്‍ പുറത്തിറങ്ങി. കണ്‍ഫഷന്‍ ഫൈന്‍ഡര്‍ എന്ന ആപ്ലിക്കേഷന്‍ മ്യൂസിമാന്റ് കമ്പനിയാണ് വികസിപ്പിച്ചത്. ജി.പി.എസ് അധിഷ്ഠിതമാണ് ആപ്പിന്റെ പ്രവര്‍ത്തനമെന്ന് മ്യൂസിമാന്റ് കമ്പനി സ്ഥാപകന്‍ മേസിജ് സുരാസ്‌കി അറിയിച്ചു.
ഇതുവഴി അപരിചിതനായ പുരോഹിതന് മുന്നില്‍ വ്യക്തിപരമായ രഹസ്യങ്ങള്‍ വെളിപ്പെടുത്തേണ്ടി വരികയെന്ന കടമ്പയെയാണ് ആപ്പിന്റെ സഹായത്തോടെ വിശ്വാസിക്ക് മറികടക്കാനാവുക.
നിലവില്‍ സ്‌കോട്‌ലണ്ടിലെ സെന്റ് ആന്‍ഡ്രൂസ്, എഡിന്‍ബര്‍ഗ് എന്നീ രൂപതകളിലാണ് കണ്‍ഫഷന്‍ ഫൈന്‍ഡറിന്റെ സേവനം ലഭിക്കുന്നത്. എത്രയും വേഗം ലോകമെമ്പാടുമുള്ള വിശ്വാസികള്‍ക്ക് ഈ ആപ്പിന്റെ സേവനം ലഭ്യക്കാനുള്ള തീവ്രശ്രമത്തിലാണ് ലോകകത്തോലിക്കാ സഭാ നേതൃത്വവും മ്യൂസിമാന്റ് കമ്പനിയും. അങ്ങനെയെങ്കില്‍ കേരളത്തിലും ഈ ആപ്പിന്റെ സേവനം ഉടനെത്തും. വത്തിക്കാനില്‍ സെന്റ് ആന്‍ഡ്രൂസ് ആന്റ് എഡിന്‍ബര്‍ഗ്ഗ് അതിരൂപതാ ആര്‍ച്ച് ബിഷപ്പ് ലിയോ കഷ് ലിയാണ് ആപ്പ് ഔദ്യോഗികമായി പുറത്തിറക്കിയത്.
http://thewifireporter.com/vatican-new-confession-app

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin