ഇസ്ലാം മത വിശ്വാസം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചു: 20 വര്‍ഷങ്ങള്‍ക്ക് ശേഷവും നിസാറും കുടുംബവും അനുഭവിക്കുന്നത് കൊടും പീഡനങ്ങള്‍
സ്വന്തം ലേഖകന്‍ 08-11-2016 - Tuesday
ലണ്ടന്‍: ഇരുപതു വര്‍ഷം മുന്‍പ് ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതിന്റെ പേരില്‍ ഇന്നും ദുരിതങ്ങള്‍ അനുഭവിക്കുന്ന നിസാര്‍ ഹുസൈനെ പറ്റി ഡെയിലി മെയിലിന്റെ റിപ്പോര്‍ട്ട്. തന്റെ പരിവര്‍ത്തനത്തിന്റെ പേരില്‍ ഇതിനോടകം പലതരം ഭീഷണികള്‍ ഭയന്ന് നിസാര്‍ രണ്ടു തവണ തന്റെ താമസ സ്ഥലം മാറിയിരുന്നു.
കഴിഞ്ഞ വർഷം നവംബറിൽ ഇദ്ദേഹത്തെ മുസ്ലിം തീവ്രവാദികള്‍ ക്രൂരമായി ആക്രമിച്ചതിനെ തുടർന്ന് ആശുപത്രിയിലായിരുന്നു. അന്നത്തെ സംഭവത്തില്‍ ഇടതുകൈയ്ക്കും ഇടതുകാലിനും ഗുരുതരമായ പരിക്കാണ് അമ്പതുകാരനായ നിസാറിന് ഏല്‍ക്കേണ്ടി വന്നത്.
2008-ല്‍ 'ചാനല്‍ ഫോര്‍' ടിവി ഡോക്യുമെന്ററിയില്‍ നിസാര്‍ മുഹമ്മദിനെ കുറിച്ച് ഒരു പരിപാടി സംപ്രേക്ഷണം ചെയ്തിരുന്നു. മുസ്ലീം മതവിശ്വാസികള്‍ തനിക്ക് നേരെ നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരെയാണ് നിസാര്‍ ഡോക്യുമെന്ററിയില്‍ വെളിപ്പെടുത്തിയത്. ഇസ്ലാം വിശ്വാസികളായ നിരവധി പേരുടെ കൂടെയാണ് ബ്രാഡ്‌ഫോര്‍ഡിലെ വെസ്റ്റ് യോര്‍ക്കില്‍ നിസാറിന്റെ കുടുംബം താമസിച്ചിരുന്നത്.
തുടര്‍ച്ചയായി ഉണ്ടാകുന്ന ആക്രമണങ്ങളിൽ ഭയന്ന 50കാരനായ നിസാറും കുടുംബവും ബ്രാഡ്ഫോർഡിലുള്ള തങ്ങളുടെ വീട് ഉപേക്ഷിച്ച് പോകാൻ കഴിഞ്ഞ വർഷം തീരുമാനിച്ചിരുന്നു. അക്രമത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ആഴ്ച അദ്ദേഹത്തെ മറ്റൊരു സുരക്ഷിത സ്ഥലത്തേക്ക് സായുധ പോലീസ് സംഘം എത്തി മാറ്റി പാര്‍പ്പിച്ചിരിക്കുകയാണ്.
"കഴിഞ്ഞ വര്‍ഷം എനിക്ക് നേരെ ആക്രമണമുണ്ടാകുന്നതിനു മുമ്പു തന്നെ ബ്രാഡ്‌ഫോര്‍ഡിലെ താമസ സ്ഥലം ഉപേക്ഷിക്കണമെന്ന് ഞാന്‍ കരുതിയിരുന്നതാണ്. ആറു മക്കളാണ് എനിക്കുള്ളത്. ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ പ്രൈമറി സ്‌കൂളില്‍ എന്റെ ബന്ധുക്കളായ കുട്ടികളോടൊപ്പമാണ് എന്റെ കുഞ്ഞുങ്ങളും പഠിച്ചിരിന്നത്. കുട്ടികള്‍ എല്ലാവരും ഒരുമിച്ചായിരുന്നു സ്‌കൂളിലേക്ക് പോയിരുന്നത്. മതം മാറിയ എന്റെ മക്കളെ ഇനി മുതല്‍ അവരുടെ കുട്ടികള്‍ പോകുന്ന വാഹനത്തില്‍ കയറ്റുവാന്‍ സാധിക്കില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു".

No comments:
Post a Comment
Please let us know what you think.. Please be considerate about others, their privacy and dignity when you comment..
Thanks
Admin