പരിണാമ സിദ്ധാന്തം ശരി; ദൈവത്തിന്റെ നടത്തിപ്പ്: മാര്‍പാപ്പ
വത്തിക്കാന്‍: ബിഗ്‌ബാംങ് അടക്കമുള്ള ശാസ്‌ത്രത്തിന്റെ കണ്ടെത്തലുകള്‍ക്കു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അംഗീകാരം. ഇവ യാഥാര്‍ഥ്യമാക്കിയത് െദെവമാണെന്ന് അദ്ദേഹം വ്യക്‌തമാക്കി. പ്രപഞ്ചത്തിന്റെ തുടക്കമായി ശാസ്‌ത്രം കണക്കാക്കുന്ന ബിഗ്‌ബാങ്ങും െദെവ പദ്ധതിയാണ്. പിന്നീട് ഭൂമിയിലുണ്ടായ പരിണാമവും ഇതേ പദ്ധതിയുടെ ഭാഗമാണ്. പ്രകൃതിക്കനുസരിച്ചു മുന്നേറാന്‍ ഓരോ ജീവിക്കും െദെവം കരുത്ത് നല്‍കി. ബൈബിളിലെ ഉല്‍പ്പത്തി പുസ്‌തകം ശാസ്‌ത്രത്തിനെതിരല്ല. ഉല്‍പത്തി പുസ്‌തകം വായിക്കുമ്പോള്‍ ദൈവത്തിന്റെ കൈയില്‍ മാന്ത്രിക വടിയുണ്ടെന്ന് തെറ്റിദ്ധരിക്കരുത്. എന്നാല്‍, എല്ലാം യാഥാര്‍ഥ്യമാക്കാന്‍ െദെവത്തിനു ശക്‌തിയുണ്ടെന്നും മാര്‍പാപ്പ പറഞ്ഞു.
വത്തിക്കാന്‍ പൊന്തിഫിക്കല്‍ അക്കാദമി ഓഫ് സയന്‍സസില്‍ പ്രസംഗിക്കുകയായിരുന്നു മാര്‍പാപ്പ.
http://www.mangalam.com/print-edition/international/244507

No comments:
Post a Comment
Please let us know what you think.. Please be considerate about others, their privacy and dignity when you comment..
Thanks
Admin