Sunday, 5 October 2014

ചരിത്രത്തില്‍ ഇത് ആദ്യമാണ്!!  നാല് വ൪ഷംകൊണ്ട് മൂന്ന് തവണ ഈ ദേവാലയം കൂദാശ ചെയ്തു. അച്ഛന്മാ൪, ബിഷപ്പ് അങ്ങാടിയത്ത് & ആ൪ച്ച് ബിഷപ്പ് ജോ൪ജ്ജ് ആലംഞ്ചേരി! ഇനി ആരാണവോ നാലാമ൯!!
സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ദേവാലയം കൂദാശ ചെയ്തു
Share
കൊപ്പേല്‍ (ടെക്സസ്):

കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ദേവാലയം കൂദാശ ചെയ്തു. അല്‍ബുദ്ദം: ബിഷപ്പ് അങ്ങാടിയത്ത് നിന്ന് പ്രസംഗിക്കുന്ന ഫോട്ടോ മുകളില്‍ കാണാ൯ സാധിക്കും.
കൊപ്പേല്‍ സീറോ മലബാര്‍ ദേവാലയത്തില്‍ അല്‍ഫോന്‍സാമ്മ ല്‍ബുദ്ദം പ്രവ൪ത്തിച്ചതിന്റെ ഫലമാണോ ബിഷപ്പ് അങ്ങാടിയത്ത് നിന്ന് പ്രസംഗിക്കുവാ൯ കാരണം നാട്ടുകാ൪ സംശയിക്കുന്നു.




പുനരുദ്ധാരണം പൂര്‍ത്തിയാക്കിയ കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ദേവാലയം കൂദാശ ചെയ്തു.

സെപ്റ്റംബര്‍ 28 ന് (ഞായര്‍) ഉച്ചകഴിഞ്ഞ് നടന്ന കൂദാശ കൂദാശ കര്‍മ്മങ്ങള്‍ക്ക് സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കാര്‍മികത്വം വഹിച്ചു. ഷിക്കാഗോ സീറോ മലബാര്‍ ബിഷപ് മാര്‍ ജേക്കബ് അങ്ങാടിയത്ത് സഹകാര്‍മികത്വം വഹിച്ചു.

സീറോ മലബാര്‍ സഭാ കൂരിയ ചാന്‍സലര്‍ റവ. ഡോ.ആന്റണി കൊള്ളന്നൂര്‍, ഫാ. റിജു വെളിയില്‍ (സെക്രട്ടറി), രൂപത യൂത്ത് അപ്പോസ്റലേറ്റ് ഫാ. വിനോദ് മഠത്തിപറമ്പില്‍, ഇടവക വികാരി ഫാ. ജോണ്‍സ്റി തച്ചാറ സമീപ ഇടവകളിലെ വികാരിമാരായ ഫാ. കുര്യന്‍ നെടുവേലിചാലുങ്കല്‍ (ഗാര്‍ലന്‍ഡ് ഫൊറോന), ഫാ. സഖറിയാസ് തോട്ടുവേലില്‍ (ഹൂസ്റന്‍ ഫൊറോന), ഫാ. ജോസഫ് ശൌര്യമാക്കല്‍, ഫാ. അഗസ്റിന്‍ കളപുരം, ഫാ. ജോസഫ് അമ്പാട്ട്, ഫാ. ഏബ്രഹാം വാവേലിമേപ്പുറത്ത്, ഫാ. മാത്യു കാവിപുരയിടം, ഫാ സാജു നെടുമാങ്കുഴിയില്‍ തുടങ്ങിയവര്‍ സഹകാര്‍മികരായിരുന്നു.

പ്രധാന അള്‍ത്താരയും വചന പീഠങ്ങളും കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വിശുദ്ധ തൈലം ലേപനം ചെയ്ത് കൂദാശ ചെയ്തു. തുടര്‍ന്ന് ദേവാലയ കവാടങ്ങളും ഭിത്തികളും ലേപനം ചെയ്തു റൂശ്മാ ചെയ്തു. സ്വര്‍ഗത്തിന്റെ ഭൂമിയിലെ പ്രതിരൂപമായ ദേവാലയത്തില്‍ നടന്ന വിശുദ്ധ കര്‍മ്മങ്ങളില്‍ പങ്കെടുക്കുവാന്‍ സമീപസ്ഥ ഇടവകളില്‍നിന്നും മറ്റു സ്ഥലങ്ങളില്‍നിന്നും നിരവധി വിശ്വാസികളും എത്തിയിരുന്നു.

350 പേര്‍ക്കിരിക്കാവുന്ന ആരാധനാലയമാണ് 750 പേര്‍ക്കിരിക്കാവുന്ന വിസ്തൃതിയില്‍ പുതിയ അള്‍ത്താരയോടുകൂടി മനോരഹരമായി നവീകരിച്ചത്.പുതിയൊരു പാര്‍ക്കിംഗ് ലോട്ടും ഇതോടൊപ്പം പൂര്‍ത്തിയായി.

സെന്റ് അല്‍ഫോന്‍സാ ഇടവക, കൊപ്പേല്‍ സിറ്റിയില്‍ സ്വന്തമായി വാങ്ങിയ സെന്റ് അല്‍ഫോന്‍സാ ഗാര്‍ഡന്‍സ് സെമിത്തേരിയുടെ അടിസ്ഥാനശിലാ വെഞ്ചരിപ്പും ഇതോടൊപ്പം കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നിര്‍വഹിച്ചു.

ദേവാലയത്തില്‍ നടന്ന തിരുക്കര്‍മ്മങ്ങള്‍ക്ക് ശേഷം ഫാ. ജോണ്‍സ്റി തച്ചാറയുടെ അധ്യക്ഷതയില്‍ അഭിവന്ദ്യ പിതാക്കന്മാരുടെയും മറ്റു വിശിഷ്ട വൈദികരുടെയും

സാന്നിധ്യത്തില്‍ പൊതു സമ്മേളനം നടന്നു. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വിശ്വാസികളെ അഭിസംബോധന ചെയ്തു. ചുരുങ്ങിയ നൂറുദിനം കൊണ്ട് ദേവാലയ പുനരുദ്ധാരണ നിര്‍മാണത്തിന്റെ ചുമതല ഏറ്റെടുത്തു മുന്നില്‍ നയിച്ച ഫാ. ജോണ്‍സ്റി തച്ചാറ, ട്രസ്റിമാരായ സെബാസ്റ്യന്‍ വലിയപറമ്പില്‍, ജൂഡിഷ് മാത്യു, തോമസ് കാഞ്ഞാണി, ജോയ്. സി. വര്‍ക്കി, പാരീഷ് കൌണ്‍സിലിനും ഇടവക ജനങ്ങളെയും കര്‍ദിനാള്‍ പ്രത്യേകം അനുമോദിച്ചു.

ഇടവക സമൂഹത്തിന്റെ കൂട്ടായ പ്രയ്തനതിനും ആത്മീയ വളര്‍ച്ചക്കും മാര്‍ ജേക്കബ് അങ്ങാടിയത്ത് ഇടവക ജനത്തെ അഭിനന്ദിച്ചു.

ദേവാലയത്തില്‍ എത്തിയ കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിക്കും ഷിക്കാഗോ രൂപത ബിഷപ് മാര്‍ ജേക്കബ് അങ്ങാടിയത്തിനും സീറോ മലബാര്‍ സഭാ കൂരിയ ചാന്‍സലര്‍ റവ.ഡോ.ആന്റണി കൊള്ളന്നൂര്‍, ഫാ. റിജു വെളിയില്‍ (സെക്രട്ടറി) എന്നിവര്‍ക്ക് ഇടവകസമൂഹം ഹൃദ്യമായ സ്വീകരണമാണ് നല്‍കിയത്. ബാന്‍ഡ് മേളത്തിന്റെ അകമ്പടിയോടെ വികാരി ഫാ. ജോണ്‍സ്റിയും ട്രസ്റിമാരും ഇടവകജനങ്ങളും അഭിവന്ദ്യ പിതാക്കന്മാര്‍ക്ക് ദേവാലായങ്കണത്തില്‍ പൂച്ചെണ്ട് നല്‍കി ഊഷ്മള വരവേല്‍പ്പ് നല്‍കി.
http://www.deepika.com/ucod/nri/UTFPravasi_News.aspx?newscode=57615
റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍

1 comment:


  1. ഇനി ആ സാത്താൻ ക്രോസ് ( പൈശചിക കുരിശ് ക്ലാവർ കുരിശ് ) കൂടി എടുത്ത് മാറ്റി
    ഈശോയുടെ കുരിശ് വച്ച് ഒരു ശുദ്ധീകലശം കൂടി ചെയ്താലെ അല്ഫോൻസാ ചർച്ചിന്
    ഒരു പൂർണ്ണത വരികെയുള്ളു. അതിനി എന്നാണാവോ. 

    ReplyDelete

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin