അഭയ കേസ് ലാബ് രജിസ്‌റ്ററിലെ കൃത്രിമം: നിര്‍ണായകവിധി ഇന്ന്
Story Dated: Wednesday, October 15, 2014 01:42
തിരുവനന്തപുരം: സിസ്‌റ്റര്‍ അഭയ
കേസില്‍ ആന്തരാവയവങ്ങളുടെ രാസപരിശോധനാ രജിസ്‌റ്ററില്‍ കൃത്രിമം
കാട്ടിയെന്ന ഹര്‍ജിയില്‍ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്
കോടതി ഇന്നു വിധി പറയും.
ലബോറട്ടറിയിലെ വര്‍ക്ക് രജിസ്‌റ്ററില്‍ കൃത്രിമം നടത്തിയ കേസില്‍, ചീഫ്
കെമിക്കല്‍ എക്‌സാമിനര്‍മാരായ ആര്‍. ഗീത, എം. ചിത്ര എന്നിവര്‍ക്കെതിരായ
വിചാരണയും തെളിവെടുപ്പും കഴിഞ്ഞ ഒന്നിനു പൂര്‍ത്തിയായിരുന്നു. നടപടികള്‍
പൂര്‍ത്തിയാകാന്‍ ഏഴുവര്‍ഷമെടുത്തു.
ജോമോന്‍ പുത്തന്‍പുരയ്‌ക്കലിന്റെ ഹര്‍ജിയാണു കേസ് നിര്‍ണായക വഴിത്തിരിവിലെത്തിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്‌ച രണ്ടാംപ്രതി എം. ചിത്ര കോടതിയില്‍ ഹാജരായിരുന്നില്ല.
ഇന്നു വിധി പറയുമ്പോള്‍ രണ്ടുപേരും നിര്‍ബന്ധമായി ഹാജരാകണമെന്നു സി.ജെ.എം.
കോടതി നിര്‍ദേശിച്ചിട്ടുണ്ട്. |
|
No comments:
Post a Comment
Please let us know what you think.. Please be considerate about others, their privacy and dignity when you comment..
Thanks
Admin