Thursday, 2 October 2014

യു.കെ.ജി വിദ്യാര്‍ഥിയെ പട്ടിക്കൂട്ടില്‍ പൂട്ടിയ സംഭവം; സ്കൂള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്


യു.കെ.ജി വിദ്യാര്‍ഥിയെ പട്ടിക്കൂട്ടില്‍ പൂട്ടിയ സംഭവം; സ്കൂള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്
സ്കൂള്‍ പ്രിന്‍സിപ്പലിന് ജാമ്യം അനുവദിച്ചു

തിരുവനന്തപുരം: ക്ളാസില്‍ സംസാരിച്ചുവെന്ന കുറ്റത്തിന് അഞ്ചു വയസ്സുകാരനെ പട്ടിക്കൂട്ടില്‍ പൂട്ടിയ സ്കൂള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്. ജവഹര്‍ ഇംഗ്ളീഷ് മീഡിയം സ്കൂളാണ് അടച്ചുപൂട്ടാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിട്ടത്. സംഭവത്തില്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. കടുത്ത നിയമലംഘനമാണ് നടന്നതെന്നും കുട്ടിയുടെ പ്രായത്തിന് യാതൊരു പരിഗണനയും നല്‍കാതെയാണ് പ്രിന്‍സിപ്പല്‍ ശശികല കുട്ടിയെ നാല് മണിക്കൂര്‍ കൂട്ടില്‍ പൂട്ടിയിട്ടതെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.
അതിനിടെ, സംഭവത്തില്‍ അറസ്റ്റില്‍ ആയ സ്കൂള്‍ പ്രിന്‍സിപ്പല്‍ ശശികലക്ക് കോടതി ജാമ്യം അനുവദിച്ചു. ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് ഇവരെ കോടതിയില്‍ ഹാജരാക്കിയതെന്നും പൊലീസ് സ്റ്റേഷനില്‍ നിന്ന് തന്നെ ജാമ്യം കൊടുക്കാവുന്ന വകുപ്പുകളാണ് ഉള്ളതെന്നും ഇവര്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ അറിയിച്ചു.
http://www.madhyamam.com/news/311444/140930

1 comment:


  1. ക്ലാസിൽ സഹപാടികളോട് സംസാരിച്ചു എന്ന കുറ്റത്തിന് കേവലം അഞ്ചുവയസുകാരനെ അദ്യാപിക
    പട്ടിയുടെ കൂട്ടിൽ അടച്ചത് പൊറുക്കാനാവാത്ത തെറ്റുതന്നെയാണ്. ആ അദ്യാപികയും ഒരു അമ്മ 
    തന്നെയല്ലെ. വെള്ളവും തീയും കണ്ടാൽ തിരിച്ചറിയാത്ത പ്രായം. മാതാപിതാക്കളുടെ ശ്രദ്ധ എപ്പോഴും
    കുഞ്ഞുങ്ങളുടെമേൽ ഉണ്ടായിരിക്കേണ്ട ബാല്യകാലം. അത് ഒരു പട്ടിയുടെ കൂട്ടിൽ മനുഷ്യകുഞ്ഞെന്ന
    പരിഗണന പോലും നൽകാതെ ഹോമിച്ചത് വളരെ തെറ്റുതന്നെയാണ്. ഒരു അമ്മയായ സ്ത്രീ ഒരിക്കലും
    ഇതുപോലെ പ്രവർത്തിക്കുമെന്നു ചിന്തിക്കാൻ കൂടി വയ്യ. ആ കുഞ്ഞ് ക്ലാസിൽ അറിയാതെ ഒന്ന്
    മൂത്രമൊഴിച്ചാൽ ഈ അദ്യാപിക ചിലപ്പോൽ ആ കുഞ്ഞിന്റെ ജെനനേന്ദ്രിയം തന്നെ മുറിച്ച്മാറ്റിയേനെ.
    അത്രക്കും ക്രൂര സ്വഭാവമുള്ള സ്ത്രീയാണ് ആ അദ്യാപിക എന്ന് ആർക്കും മനസിലാകും. അത് ഒരു
    പെൺകുട്ടിയായിരുന്നെങ്കിൽ ഈ അദ്യാപിക എന്തായിരിക്കും ചെയ്യുകയെന്ന് ചിന്തിക്കാനെ വയ്യാ.
    സ്കൂൽ അടച്ചുപൂട്ടിയിട്ട് എന്ത് പ്രയോചനം. ക്രിമിനൽ സ്വഭാവമുള്ള അദ്യാപകരെ മാറ്റി നല്ല 
    അദ്യാപകരെ തെരഞ്ഞെടുത്ത് സ്കൂളുകളിൽ നിയമിക്കണം. മാതാപിതാക്കൽ എല്ലാ ആഴ്ചകളിലും
    സ്കൂളിൽ പോയി കുട്ടികളുടെ പഠനകാര്യങ്ങൽ ശ്രദ്ധിക്കുകയും സുഖവിവരങ്ങൽ തിരക്കുകയും
    ചെയ്താൽ ഇതുപോലുള്ള ആപത്തുകൽ ഒഴിവാക്കാം. അല്ലാതെ എലിയെ പേടിച്ച് ഇല്ലം കത്തിച്ചാൽ
    എന്ത് പ്രയോചനം. സംഭവിക്കാനുള്ളത് സംഭവിച്ചു. ഇനി ഇങ്ങനെയൊന്നും സംഭവിക്കാതിരിക്കാൻ
    പ്രാക്ടിക്കലായി ചിന്തിച്ച് കാര്യങ്ങൽ മുന്നോട്ട് നയിക്കുക. സ്കൂൽ അടച്ചുപൂട്ടിയിട്ട് ആർക്ക് എന്ത്
    പ്രയോചനം. ചിലർക്ക് മറ്റ് ചിലരോടുള്ള അസൂയക്ക് അറുതി ലഭിക്കും. രണ്ടറ്റത്തും തീ കൊളുത്തി
    നടുക്ക് നിന്ന് ആശ്വദിക്കുന്ന ഒരു കൂട്ടം ജനങ്ങൽ ഈ കേസിലും മുൻപന്തിയിൽ തന്നെയുണ്ട്, ജാഗ്രതൈ!

    ReplyDelete

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin