Monday, 27 October 2014

അഴിമതി കടുത്ത പാപമെന്നു മാര്‍പാപ്പ

mangalam malayalam online newspaperറോം: സമൂഹത്തെ നശിപ്പിക്കുന്ന കടുത്ത പാപമാണ്‌ അഴിമതിയെന്നു ഫ്രാന്‍സിസ്‌ മാര്‍പാപ്പ. ശിക്ഷാ നിയമങ്ങളെക്കുറിച്ചുളള രാജ്യാന്തര സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വിചാരണയില്ലാതെ തടവില്‍ സൂക്ഷിക്കുന്നതിനെയും വധശിക്ഷയെയും മാര്‍പാപ്പ വിമര്‍ശിച്ചു.
അഴിമതി വായ്‌നാറ്റം പോലെയാണ്‌. അതു പുറപ്പെടുവിക്കുന്നവര്‍ക്ക്‌ അതിന്റെ ദുര്‍ഗന്ധം അറിയില്ല. ഈ ദുഷ്‌പ്രവൃത്തി അവസാനിച്ചേ തീരൂ- അദ്ദേഹം പറഞ്ഞു. വധശിക്ഷ ചിലാരാജ്യങ്ങളിലെങ്കിലും രാഷ്‌ട്രീയ ആയുധമായി മാറുകയാണ്‌. തടവിലാകുന്നവരെ പീഡിപ്പിക്കുന്നത്‌ ഒഴിവാക്കണമെന്ന്‌ അദ്ദേഹം നിര്‍ദേശിച്ചു.

 http://www.mangalam.com/print-edition/international/243419
............................................................................................................................




അഴിമതിയെ ശക്തമായി എതിര്‍ത്തുകൊണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പ; അത് പാപത്തെക്കാളും തിന്മയേറിയത്



അഴിമതിയെ ശക്തമായി എതിര്‍ത്തുകൊണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പ; അത് പാപത്തെക്കാളും തിന്മയേറിയത്
വത്തിക്കാന്‍ സിറ്റി : പാപത്തെക്കാള്‍ വലിയ തിന്മയാണ് അഴിമതിയെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. അത് വായ്‌നാറ്റം പോലെയാണെന്നും അതുണ്ടാക്കുന്നവര്‍ ഒരിക്കലും അതേക്കുറിച്ച് അറിയുന്നില്ലെന്നും വത്തിക്കാനില്‍ ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് പീനല്‍ ലോയിലെ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയില്‍ അദ്ദേഹം പറഞ്ഞു. അസാധാരണമായ കുറ്റവിചാരണ, വിചാരണയില്ലാതെ തടവില്‍ പാര്‍പ്പിക്കല്‍ , വധശിക്ഷ എന്നിവയെ മാര്‍പാപ്പ അപലപിച്ചു.

ശക്തമായ അധികാരമുള്ളവര്‍ക്ക് ആഗോളതലത്തില്‍ സ്വത്തുക്കള്‍ വാരിക്കൂട്ടുന്നത് സാധ്യമാണ്. അഴിമതിയുള്ളവര്‍ക്ക് തങ്ങളുടെ അഴിമതി ഒരിക്കലും കാണാന്‍ കഴിയില്ല. പാപത്തെക്കാള്‍ തിന്മയേറിയതാണ് അഴിമതി. അത് പൊറുക്കുന്നതിലുമുപരി ഭേദമാക്കുകയാണ് വേണ്ടത്.

മനപൂര്‍വമല്ലാത്ത പ്രവൃത്തികളുടെ പരിണിതഫലമെന്ന നിലയില്‍ ചില രാജ്യങ്ങള്‍ അധിക ജുഡീഷ്യല്‍ അധികാരങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. രാഷ്ട്രീയ വിഭിന്നതയെ അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായി വധശിക്ഷ ഉപയോഗിക്കുന്നവരുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ഇതെല്ലാം നിറുത്തിവെക്കേണ്ടതാണ്.

http://4malayalees.com/index.php?page=newsDetail&id=52083

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin