കത്തോലിക്ക സഭയുടെ നിര്‍ണ്ണായക സിനഡ് വത്തിക്കാനില്‍ തുടങ്ങി
വത്തിക്കാന്‍ സിറ്റി: കത്തോലിക്ക സഭയിലെ കുടുംബ ബന്ധങ്ങളെ സംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള അസാധാരണ സിനഡ് വത്തിക്കാനില്‍ തുടങ്ങി. ഗര്‍ഭഛിദ്രം, വിവാഹമോചനം, ഗര്‍ഭനിരോധനം, സ്വവര്‍ഗ ലൈംഗികത തുടങ്ങിയ വിഷയങ്ങളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തുടക്കമിടുന്ന സിനഡാണ് വത്തിക്കാനില്‍ തുടങ്ങിയത്.
61 കര്‍ദിനാള്‍മാരും 200-ലധികം ബിഷപ്പുമാരും പന്ത്രണ്ടോളം ദമ്പതിമാരും സിനഡില്‍ പങ്കെടുക്കുന്നുണ്ട്. ഒരു വര്‍ഷം മുന്‍പ് എല്ലാ കത്തോലിക്കര്‍ക്കുമായി നല്‍കിയ 39 വിഷയങ്ങളില്‍ ഉരുത്തിരിഞ്ഞ ആശയങ്ങളാണ് സിനഡ് ചര്‍ച്ച ചെയ്യുന്നത്. ഈ മാസം 19 വരെയാണ് സിനഡ്.
സഭയില്‍ കാലോചിതമായ മാറ്റങ്ങള്‍ അനിവാര്യമാണെന്ന് മാര്‍പാപ്പ പറഞ്ഞു. എല്ലാവരെയും ഒരു പോലെ കാണണമെന്നും അദ്ദേഹം പറഞ്ഞു. ഈ സിനഡില്‍ ഉരുത്തിരിയുന്ന ആശയങ്ങള്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പൊതു സിനഡില്‍ ചര്‍ച്ചയാകും. പൊതു സിനഡിന് ശേഷമെ സിനിഡിലെ ചര്‍ച്ചയില്‍ ഉരുത്തിരിയുന്ന മാറ്റങ്ങള്‍ക്ക് അന്തിമ അംഗീകാരം ലഭിക്കൂ.
http://www.mangalam.com/latest-news/235894
No comments:
Post a Comment
Please let us know what you think.. Please be considerate about others, their privacy and dignity when you comment..
Thanks
Admin