Tuesday, 26 August 2014

പല ബിഷപ്പുമാർക്കും അബ്കാരി ലൈസൻസ്
Posted on: Tuesday, 26 August 2014


കൊച്ചി:  കേരളത്തിലെ പ്രമുഖ ബിഷപ്പുമാരിൽ  പലരും സ്വന്തം പേരിൽ  അബ്കാരി ലൈസൻസുള്ളവർ. തിരുവനന്തപുരം ആർച്ച് ബിഷപ്പ് സൂസ പാക്യം, വരാപ്പുഴ ആർച്ച് ബിഷപ്പ് ഫ്രാൻസിസ് കല്ലറയ്‌ക്കൽ, പത്തനംതിട്ട ഭദ്രാസനാധിപൻ യുഹാനോൻ മാർ ക്രിസോസ്റ്റം  മെത്രാപ്പൊലീത്ത, ഇടുക്കി ബിഷപ്പ് മാർ മാത്യു ആനിക്കുഴിക്കാട്ടിൽ, അങ്കമാലി ഭദ്രാസനാധിപൻ തോമസ് മാർ ദിവന്നാസിയോസ്, കോതമംഗലം ബിഷപ്പ്  മാർ ജോർജ് പുന്നക്കോട്ടിൽ, വരാപ്പുഴ കണ്ടനാട് ഭദ്രാസനാധിപൻ ഡോ. തോമസ് മാർ അത്താനാസിയോസ് തുടങ്ങിയവരുടെ പേരിലാണ് അബ്കാരി ലൈസൻസുകൾ.
കൊല്ലം, പാലക്കാട്, കോഴിക്കോട്, പാല, ചങ്ങനാശേരി ബിഷപ്പുമാർക്കും ലൈസൻസുണ്ട്. സി.എം.എസ് സഭ, ഹോളി ഫാമിലി മൊണാസ്ട്രി,  ആലുവ മംഗലപ്പുഴ സെമിനാരി, കർമലീത്ത സഭ എന്നിവരും ലൈസൻസ് എടുത്ത്  വൈൻ നിർമ്മിക്കുന്നുണ്ട്.  വിശുദ്ധ കുർബാനയ്ക്ക് വൈൻ നിർമിക്കാനായി കൊച്ചിൻ മാസ് വൈൻ റൂൾ പ്രകാരമാണ് ഇവർ ലൈസൻസിന് അപേക്ഷിച്ചിട്ടുള്ളത്. അതത് രൂപതകളിലെ പള്ളികളുടെ എണ്ണവും അപേക്ഷകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.  വർഷത്തിൽ മൂന്നും നാലും തവണയാണ് പല രൂപതകളും വൈൻ നിർമാണത്തിന് അനുമതി തേടുക. ഉല്പാദിപ്പിക്കുന്നതായി രേഖപ്പെടുത്തുന്ന വൈൻ ലിറ്ററിന് മൂന്നു രൂപ നിരക്കിൽ ഫീസും അടയ്ക്കണം.

 http://news.keralakaumudi.com/news.php?nid=7a3f8059a36ff10cb7be2f6fcb1bc1ed

No comments:

Post a Comment

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin