Friday, 22 August 2014

അധ്യാപക- വിദ്യാര്‍ഥി അനുപാതം കാലോചിതമായി പരിഷ്കരിക്കണം: മാര്‍ ആന്‍ഡ്രൂസ് താഴത്ത്






 
  {ഈ ശിവലിംഗം വിളക്കി൯റെ മുകളില്‍ കുരിശിന് എന്താണ് സ്ഥാനം?}

തിരുവനന്തപുരം: പൊതു വിദ്യാഭ്യാസ 
മേഖലയുടെ ഗുണപരമായ മാറ്റത്തിന് അധ്യാപക- വിദ്യാര്‍ഥി അനുപാതം കാലോചിതമായി പരിഷ്കരിക്കണമെന്ന് കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. സംതൃപ്തമായ അധ്യാപക സമൂഹത്തിനു മാത്രമേ ഈ മേഖലയില്‍ പുതിയ മാറ്റങ്ങള്‍ സൃഷ്ടിക്കാനാകൂ. മാറുന്ന ലോകത്തു ധാര്‍മികമൂല്യങ്ങളുടെ പ്രവാചകരാകാന്‍ അധ്യാപകര്‍ക്കു കഴിയണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ ആഭിമുഖ്യത്തില്‍ കേരളത്തിലെ 31 രൂപതകളിലായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ് സ്കൂള്‍ അധ്യാപകരുടെ പൊതുവേദിയായ കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡിന്റെ സംസ്ഥാനതല പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

അധ്യാപകരുടെ ഹ്രസ്വകാല- ദീര്‍ഘകാല ഒഴിവുകളില്‍ മാനേജ്മെന്റിന്റെ നിയമനാവകാശം ഇല്ലാതാക്കുകയും സ്പെഷലിസ്റ് അധ്യാപക നിയമനം പിഎസ്സിക്കു വിടുകയും ചെയ്യാനുള്ള സര്‍ക്കാര്‍ ഉത്തരവ് ന്യൂനപക്ഷാവകാശങ്ങളുടെ ലംഘനമാണെന്ന് അദ്ദേഹം പറഞ്ഞു.

കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡിന്റെ പുതിയ ഭാരവാഹികളായി ജോഷി വടക്കന്‍ (തൃശൂര്‍)- പ്രസിഡന്റ്, സാലു പതാലില്‍ (തിരുവനന്തപുരം) - ജനറല്‍ സെക്രട്ടറി, എം.എല്‍. സേവ്യര്‍ ( വരാപ്പുഴ)-ട്രഷറര്‍, ജയിംസ് കോശി, മരിയദാസ് (തിരുവനന്തപുരം), പോള്‍ ജയിംസ് (എറണാകുളം)- വൈസ് പ്രസിഡന്റുമാര്‍, ജെസി ജയിംസ് (കോട്ടപ്പുറം), സി.ടി.വര്‍ഗീസ് (മാവേലിക്കര), സിസ്റര്‍ ആല്‍ഫി നെല്ലിക്കുന്നേല്‍ (എറണാകുളം)-ജോയിന്റ് സെക്രട്ടറിമാര്‍ എന്നിവരെ തെരഞ്ഞെടുത്തു.

യോഗത്തില്‍ ടീച്ചേഴ്സ് ഗില്‍ഡ് ഡയറക്ടര്‍ ഫാ. ജേക്കബ് പാലയ്ക്കാപ്പള്ളി, കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. വര്‍ഗീസ് വള്ളിക്കാട്, ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍, മോണ്‍. തോമസ് പനയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
http://www.deepika.com/ucod/

2 comments:

  1. ഈ ശിവലിംഗ നിലവിളക്ക് കണ്ടാൽ ശിവലിംഗത്തിനെ കോണ്ടം ഇടീപ്പിച്ചത്പോലെയുണ്ട്.
    ഓം ശിവ ശിവ. ശിവ ഭഗവാനും കോണ്ടം ഇടാൻ തുടങ്ങിയോ?.

    ReplyDelete
  2. സഭ മുക്കിനു മുക്കിനു CBSE / ICSE സ്കൂൾ തുടങ്ങി. അങ്ങിനെ വന്നപ്പോൾ സാദാ സ്കൂളിൽ പിള്ലെരില്ല. നിലവിൽ ഉള്ള അദ്ധ്യാപകർക്ക് (അച്ഛന്മാര്ക്കും കന്യാസ്ത്രീകൾക്കും ) ജോലി പോകുമെന്ന അവസ്ഥ. പണം വാങ്ങി നിയമിച്ചിരിക്കുന്ന സരന്മാര്ക്കും ടീചേര്സിനും പണം തിരികെ കൊടുക്കേണ്ട അവസ്ഥ. അപ്പോൾ പിന്നെ ഇതു അല്ലാതെ എന്താണ് ചെയ്യുക.

    നമുക്ക് ഇനിയും മുക്കിനു മുക്കിനു CBSE സ്കൂൾ തുടങ്ങാം. മൂവായിരമോ നാലായിരമോ കൊടുത്താല നമ്മുടെ അല്മയര് പഠിപ്പിക്കും. അവരെ പേടിപ്പിച്ചു നിറുത്തിയാൽ അവർ അങ്ങിനെ നിന്നോളും. അവരുടെ കുടുംബം പട്ടിണി കിടന്നാൽ എന്താണ് ? നമ്മുക്ക് ബെന്സിലോ ഔദിയിലോ കേറി നടക്കാം. അല്ലെങ്ങിൽ ഒരു ടാറ്റാ ഇൻഡിക്ക ടാക്സി എങ്കിലും പിടിക്കാം.

    ReplyDelete

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin